Tuesday, November 5, 2024
Novel

സ്വാതിയുടെ സ്വന്തം : ഭാഗം 4

നോവൽ
എഴുത്തുകാരി: ശക്തി കല ജി

” എന്റെ രാജകുമാരിക്കുള്ള ചെക്കൻ കുതിരപ്പുറത്ത് വരും അവളുടെ അമ്മ ഇടയ്ക്കിടെ പറയുന്ന വാക്കുകൾ ചുറ്റും മുഴങ്ങുന്നതായി തോന്നി… ഇതിപ്പോ കുതിരയ്ക്ക് പകരം വീൽ ചെയറാണെന്നേയുള്ളു……

തൻ്റെ ജീവിതം തന്നെ ദൈവത്തിൻ്റെ ഒരു തമാശയാണോ എന്ന് ചിന്തിച്ച് ഒരു നിമിഷo നിശ്ചലയായി സ്വയം മറന്നു നിന്നു പോയി..

എന്തൊരു പരീക്ഷണമാണ് ഭഗവനേ കൈ നെഞ്ചത്ത് വച്ച് പറഞ്ഞു പോയി…..

എൻ്റെ നിൽപ്പും ഭാവമുമൊക്കെ കണ്ടത് കൊണ്ടാവണം സീമ എന്നെ ചേർത്തു പിടിച്ചു…
അവൾ എൻ്റെ വയറ്റിൽ ചുറ്റി പിടിച്ചു നിന്നു…

” ചേച്ചി അച്ഛൻ ചതിക്കുകയായിരുന്നു…

ഞാനന്നേ പറഞ്ഞതല്ലേ സ്വർണ്ണത്തിൻ്റെ കാര്യം “ഇന്നലെ ഒരു പാട് പൈസ കൊണ്ടു വന്നിരുന്നു ചെക്കൻ്റെ അമ്മ….

ഞാൻ വീട്ടിൽ ചെന്നപ്പോൾ കണ്ടത് ശ്യാമളമ്മായി ഒരു പാട് പൈസാ അച്ഛൻ്റെ കൈയ്യിൽ കൊടുക്കുന്നത് ഞാൻ കണ്ടതാ “….

ഞാൻ ചേച്ചിയോട് പറയും എന്ന് പറഞ്ഞതിന് അമ്മ എന്നെ വഴക്ക് പറഞ്ഞു…. ” സീമ പതിഞ്ഞ സ്വരത്തിൽ വന്നു….

… കൊച്ചച്ചൻ അടുത്ത് വന്നു …. കൈ പിടിച്ച് മുറിയിൽ കൊണ്ടുപോയി…. കസേരയിൽ ഇരുത്തി…..

“എന്നാലും ഞാനത്രയ്ക്ക് വല്യ ഭാരമായിരുന്നോ കൊച്ഛച്ചന് “ഞാനത് ചോദിച്ചപ്പോൾ കരഞ്ഞു പോയി…

ഇത്രയും നാളും മനസ്സിൽ അച്ഛൻ്റെ സ്ഥാനത്ത് സ്നേഹത്തോടെയും ബഹുമാനത്തോടെയും കൊണ്ടു നടന്നയാൾ ഇങ്ങനെയൊക്കെ പ്രവർത്തിച്ചു എന്നത് വിശ്വസിക്കാൻ പറ്റുന്നില്ല…..

“എൻ്റെ ഒരുപാട് നാളത്തെ ആഗ്രഹമാ ആ കുടുംബവീട്….

ഞാൻ കളിച്ച് വളർന്ന വീട്… ഏട്ടൻ അച്ഛനെ പാട്ടിലാക്കി എഴുതി വാങ്ങി…

എനിക്ക് ഇത്തിരി സ്ഥലം മാത്രം തന്നു…

അവൻ നേരത്തെ പോയി….

നിങ്ങൾ ആ വീട് വിറ്റിട്ട് എങ്ങും പോകാതിരിക്കാനാണ് ഇത്രയും നാൾ നിൻ്റെ കൂടെ ഞാൻ നിന്നത്….
” ഇതാണ് നിൻ്റെ ചെക്കൻ.. ഇഷ്ട്ടം പോലെ സ്വത്തുണ്ട്…. നിന്നെ ഇട്ടു മൂടാനുള്ള പണവും….

നീയെനിക്ക് ഒപ്പിട്ട പേപ്പറുകളിൽ ചെക്കനുമായിട്ടുള്ള എഗ്രിമെൻ്റ് പേപ്പറുമുണ്ട്…..

അഞ്ച് വർഷത്തേക്ക് അവരുടെ വീട്ടിൽ ഹോം നഴ്സായി ജോലി നോക്കാം എന്നുള്ള എഗ്രിമെൻ്റ്….. അതും അവൻ പഴയത് പോലെ നല്ല അവസ്ഥയിൽ ആയാലെ നിനക്ക് അവിടുന്ന് പോരാൻ പറ്റു…

ഞാനാണ് പറഞ്ഞത് താലിയുടെ സുരക്ഷിതത്വം നിനക്ക് തന്നാലേ സമ്മതിക്കു എന്ന്….

അഞ്ച് വർഷം നിനക്കവിടെ ജോലി ചെയ്യാം.. പിന്നെ നിൻ്റെ മിടുക്കുപോലിരിക്കും അവിടെ തുടരുന്നതും തുടരാത്തതും..

.. നീ നഴ്സല്ലെ പിന്നെന്താ…

അതിനിടയിൽ ആ ചെറുക്കൻ എന്തേലും കുരുത്തക്കേട് ഒപ്പിച്ച് വയറ്റിലുണ്ടായാൽ അവിടെ പിടിച്ച് നിൽക്കാനാ നിനക്ക് ഈ താലി…..
. ഫോൺ വഴിയാ അവൻ മെസ്സെജിടുന്നത്….

എഴുന്നേറ്റ് നടക്കില്ലെങ്കിലും കാഞ്ഞബുദ്ധിയാ അവന്…
പിന്നെ അവൻ്റെ വിരലുകൾ മാത്രമേ ചലിക്കു….

അതു കൊണ്ട് അവനല്ലല്ലോ താലികെട്ടുന്നത്… പിന്നെന്താ… വിവാഹം നിയമപരമായി രജിസ്ട്രർ ചെയ്യുന്നില്ല…. നാട്ടുകാരെയും അവൻ്റെ അമ്മയേയും കാണിക്കാൻ വേണ്ടി മാത്രമായൊരു വിവാഹ നാടകം മാത്രം…..

അഞ്ചു വർഷം കൊണ്ട് നല്ലൊരു തുക നിൻ്റെ ബാങ്ക് ബാലൻസിൽ വരും….

അന്ന് ആ പൈസയുമായി വാ ഞാൻ നിനക്ക് വേറെ വീടും സ്ഥലവും വാങ്ങി തരാം പോരേ…..

നീ എൻ്റെ ഏട്ടൻ്റെ മകളല്ലേ… നിൻ്റെ ജീവിതം സുരക്ഷിതമാക്കേണ്ടത് എൻ്റെ കടമയാ…. ഞാൻ ഇത്രയെങ്കിലും ചെയ്യണ്ടേ…

മര്യാദയ്ക്ക് നിനക്ക് ഈ വിവാഹത്തിന് സമ്മതം പറയുന്നതാണ് നല്ലത്….

അഥവാ മറിച്ചാണേൽ തിരിച്ച് വന്നാൽ മോൾടെ പേരിൽ ഇവിടെയൊന്നുമില്ലാന്ന് ഓർമ്മ വേണം… ആലോചിച്ച് തീരുമാനമെടുക്ക്….

“കൊച്ഛച്ചൻ ഭീഷണി സ്വരത്തിൽ പറഞ്ഞു..

“ജോലിക്കായിരുന്നേൽ ഞാൻ പോയേനേ… പക്ഷേ ഇങ്ങനെയൊരു വിവാഹത്തിൻ്റെ ആവശ്യം ഇല്ലായിരുന്നു… ” ഞാൻ ദേഷ്യത്തോടെ പറഞ്ഞു…

” ഞാൻ പറഞ്ഞതാണ്.. പക്ഷേ ചെക്കൻ്റെ അമ്മയ്ക്ക് നിർബന്ധം താലികെട്ട് നടത്തണമെന്ന്……

എല്ലാം നിൻ്റെ നല്ലതിന് വേണ്ടിയാണ് അത് മാത്രം നീയിപ്പോൾ അറിഞ്ഞാൽ മതി.. ആ കുടുംബത്തിലേക്ക് തന്നെയാണ് നീ പോകേണ്ടത്…

സമയമാകുമ്പോൾ ഞാൻ കാരണമെന്താണെന്ന് പറയും… അതു വരെ ക്ഷമിച്ചേ പറ്റു….

അതിനിടയിൽ എൻ്റെ ആഗ്രഹമായ വീട് ഞാൻ സ്വന്തമാക്കിയെന്നേയുള്ളു….

അല്ലേൽ നീയത് വേറെയാർക്കെങ്കിലും വിറ്റിട്ട് പോകും അതെനിക്ക് നന്നായിട്ടറിയാം….. എൻ്റെ അച്ഛനുമമ്മയും ഏട്ടനും ഉറങ്ങുന്ന മണ്ണ് അങ്ങനെ വല്ലവരും കൊണ്ടുപോകാൻ ഞാൻ സമ്മതിക്കില്ല..”കൊച്ഛച്ചൻ പറഞ്ഞു….

പിന്നീട് ഒന്നും സംസാരിക്കാനുള്ള ജീവനില്ലായിരുന്നു.. ആരുമില്ലാത്തവർക്ക് ദൈവം തന്നെ തുണ….

അഞ്ചു വർഷത്തേക്ക് ഒരിടത്ത് ഒരു ജോലിക്ക് പോകുന്നു എന്ന് കരുതിയാൽ മതിയെന്ന് മനസ്സ് പറഞ്ഞു…

യാന്ത്രികമായി തലയാട്ടി സമ്മതമറിയിച്ചു….

….ആരൊക്കെയോ ചേർന്ന് വിളിച്ച് കൊണ്ടുപോയി വീൽചെയറിനടുത്തായി ഒരു കസേരയിട്ട് ഇരുത്തി….

കണ്ണുകൾ നിറഞ്ഞത് കൊണ്ട് എൻ്റെ കഴുത്തിൽ താലിചാർത്തിയത് ചെക്കനാണോ അതോ കൂടെ നിന്ന പെണ്ണാണോന്ന് മനസ്സിലായില്ല..

ആരോ ചെക്കൻ്റെ മോതിരവിരൽ കൊണ്ട് സിന്ദൂരരേഖയിൽ സിന്ദൂരം ചാർത്തിച്ചു…..

അവർ എല്ലാരും പറയുന്നത് പാവയെ പോലെ യാന്ത്രികമായി അനുസരിച്ചു…

ചുറ്റും ഇരുട്ട് കയറുന്നത് പോലെ തോന്നി …

മയങ്ങി വീണു. കണ്ണുകൾ വലിച്ച് തുറക്കാൻ ശ്രമിച്ചു പറ്റുന്നില്ല..

അച്ഛനുമമ്മയും എൻ്റെ കൈ പിടിച്ച് ഉമ്മവച്ചു…

അവർ പോകുന്നതിന് പുറകെ ഓടാൻ ശ്രമിച്ചെങ്കിലുo കാലുകൾ അനങ്ങുന്നില്ല… അയ്യോ എന്നെ വിട്ടിട്ട് പോകല്ലേ എന്ന് കരഞ്ഞുകൊണ്ടു എഴുന്നേറ്റതും ആരോ എൻ്റെ പിടിച്ചു വിണ്ടും കിടത്തി….

കണ്ണ് തുറന്ന് നോക്കിയപ്പോൾ ആശുപത്രിയിലാണ്….

ഒരു പ്രായമുള്ള സ്ത്രീ അടുത്തിരിപ്പുണ്ട്.. അവരാണ് എൻ്റെ കൈയ്യിൽ മുറുകെ പിടിച്ചിരിക്കുന്നത്….

ഇന്നലെ വീട്ടിൽ വന്ന കൂട്ടത്തിൽ ഉണ്ടാരുന്നവരാ….

. “ആ ബോധം വന്നോ…ഇത്രയും പോലും ആരോഗ്യമില്ലാത്താളാന്നോ അവനെ നോക്കുന്നത്.. എന്തായാലും കൊള്ളാം കല്ല്യാണത്തിന് വന്നവരെല്ലാം വീട്ടിലെത്തിക്കാണും..

ഞാൻ അടുത്ത വീട്ടിലെ സരസമ്മയാ..

കുഞ്ഞിനോടൊന്നും ആരും പറഞ്ഞില്ലെ കണ്ണനെപ്പറ്റി …

ഒരു ആക്സിഡന്റിൽ മൂന്നു മാസംബോധമില്ലാതെ കിടന്ന ചെക്കനാ.. ഒരാഴ്ച ആയതെയുള്ളു ആശുപത്രിയിൽ നിന്ന് വന്നിട്ട്……

ആക്സിഡൻ്റ് കഴിഞ്ഞ് ഒരു വർഷമായി ആശുപത്രിയിൽ തന്നെ കിടത്തി ചികിത്സയായിരുന്നു…. ” ഞങ്ങൾ ബ്രോക്കറിനോട് എല്ലാം പറഞ്ഞതാണ്…. അയാൾ ഒന്നും പറഞ്ഞില്ലേ കുട്ടിയോട് “സരസമ്മയുടെ വക ചോദ്യശരങ്ങൾ എന്നെ പൊതിഞ്ഞു…

”തലയ്ക്ക് വല്ലാത്ത ഭാരം…. രണ്ടൂസമായി ശരിക്കാഹാരം കഴിച്ചിട്ട് അതാ ” എന്ന് ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു….

ചെക്കന്റെ അമ്മ അകത്ത് വന്നു” ഞാൻ കണ്ണന്റെ അമ്മയാ, ട്രിപ്പ് തീരുമ്പോൾ ഇന്ന് തന്നെ വീട്ടിൽ പോകാമെന്നാ ഡോക്ടർ പറഞ്ഞത്…

ഞാൻ കണ്ണനെ വീട്ടിലാക്കിയിട്ടാ വന്നത്… ഒരു പാട് സമയം വിട്ടിട്ട് നിൽക്കാൻ പറ്റില്ല..

“സരസമ്മ പോയ്ക്കോളു ഞങ്ങൾ വരുന്നുത് വരെ കണ്ണൻ്റെ അടുത്ത് കാണണം”.. എന്ന് പറഞ്ഞ് ശ്യാമളമ്മായി പറഞ്ഞപ്പോൾ വീട്ടിലേക്ക് പോവാ എന്ന് പറഞ്ഞ് സരസമ്മ പോയി…

“മോൾടെ കൊച്ഛച്ചൻ പറഞ്ഞത് കൊണ്ടാ ആർഭാടമില്ലാതെ ഇങ്ങനെയൊരു ചടങ്ങ്…

എനിക്ക് ഈയിടെയാണ് ഹാർട്ടിന് പ്രശ്നമുണ്ട് എന്ന് കണ്ടെത്തിയത്…

എനിക്ക് പഴയത് പോലെ അവൻ്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ പറ്റുന്നില്ല….

എൻ്റെ മോൻ ഇങ്ങനെ കിടക്കുമ്പോൾ ഞാൻ എങ്ങനെയാ മനസമ്മാധാനത്തോടെ മരിക്കുക…

ബന്ധുക്കൾ എന്ന് പറയുന്നവർ അവൻ്റെ അച്ഛൻ മരിച്ചപ്പോൾ തൊട്ട് തിരിഞ്ഞ് നോക്കിയിട്ടില്ല….

ഞാൻ മരിച്ച് പോയാലും എൻ്റെ മകനെ നോക്കിക്കോണെ…

മരിക്കാൻ പേടിയില്ല.. പക്ഷേ അവനെ ഇങ്ങനെയൊരവസ്ഥയിവിട്ടിട്ട് പോകാൻ കഴിയാത്തത് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം..

വിവാഹം കഴിപ്പിച്ചാൽ അവനെ വിട്ടിട്ട് പോവില്ല എന്ന് കരുതിയത് കൊണ്ടാണ് താലിക്കെട്ട് നടത്തണമെന്ന് നിർബന്ധം പിടിച്ചത്…

മോൾക്ക് ദേഷ്യം ആണെന്നറിയാം.. എന്ത് ചെയ്യാനാ എൻ്റെ നിവൃത്തിക്കേട് കൊണ്ടാ..” എന്ന് പറയുമ്പോൾ അവരു കണ്ണു നിറഞ്ഞിരുന്നു….

അവരുടെ സംസാരത്തിൽ എഗ്രിമെൻ്റിനെ കുറിച്ച് അവർക്കറിവില്ലെന്ന് മനസ്സിലായി…. എന്നാലും കൊച്ഛച്ചൻ്റെ വീട്ടിൽ പോയി ഇവർ എന്തിന് പൈസ കൊടുക്കണം… ഒന്നും ചിന്തിച്ചിട്ട് അങ്ങട് ശരിയാവുന്നില്ല

അവരുടെ വേദനയോടെയുള്ള കരച്ചിൽ കണ്ടപ്പോൾ തിരിച്ചൊന്നും പറയാൻ കഴിയാതെ നോക്കി കിടന്നു…..

മകനെ നോക്കാൻ മറ്റുള്ളവരോട് യാചിക്കേണ്ട ഒരവസ്ഥ ഒരമ്മയ്ക്കും വരരുത്….

എന്തായാലും ഞാൻ പഠിച്ച ജോലി തന്നെ ആശുപത്രിക്ക് പകരം ഒരു വീട്ടിൽ ചെയ്യുന്നു അത്രേയുള്ളു…

തൽക്കാലം ഇവരോട് ഒന്നും പറയാതിരിക്കുന്നതാ നല്ലത് എന്ന് തോന്നി…

പറഞ്ഞിട്ട് ഇവർക്കെന്തെങ്കിലും പറ്റിയാലും അതും എൻ്റെ തലയിലാവും…

ട്രിപ്പ് തീർന്നതും ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകാൻ കാറിൽ കയറി….

കുറച്ച് ദൂരം കഴിഞ്ഞതും അറിയാതെ കണ്ണടഞ്ഞു….

വീടെത്തിയതും ശ്യാമളമ്മായി എൻ്റെ തട്ടി വിളിച്ചു…

. കണ്ണു തുറന്നു നോക്കി.. പടിഞ്ഞാറ് സൂര്യൻ അസ്തമിക്കാറായി…..

നല്ല വീട്…

പരിസരമെല്ലാം കാടുകയറി കിടക്കുകയാണ്..

സ്വാതി ചുറ്റും നോക്കി വീട്ടിൽ ഒരു കല്ല്യാണത്തിന്റെ അലങ്കാരങ്ങളൊന്നുമില്ല..:

കുറച്ച് നേരം ഹാളിൽ തന്നെയിരുന്നിട്ടും ആരെയും കാണാഞ്ഞത് കൊണ്ട് അകത്ത് കയറി നോക്കി….

മുറിയിൽ കണ്ണേട്ടൻ ഇരിപ്പുണ്ട്… ഫോണിൽ വിരലുകൾ ചലിപ്പിച്ച് കൊണ്ട് എന്തോ കണ്ടോണ്ടിരിക്കുകയായിരുന്നു….

ഞാൻ പതുക്കെ മുറിയിലേക്ക് കയറി…

എൻ്റെ പെട്ടിയും സാധനങ്ങളും മുറിയിൽ വച്ചിട്ടുണ്ട്..

ഒന്നും മിണ്ടാതെ ബാത്റൂമിൽ പോയ് ഫ്രഷ് ആയി വന്നു..

അമ്മായി കണ്ണേട്ടനു മാറാനുള്ള ഡ്രസ്സുമായി വന്നു “സ്വാതി ഇന്ന് മുതൽ നീയാ കണ്ണന്റ കാര്യങ്ങളൊക്കെ നോക്കണ്ടത്. കൂടെ ഒരു ഫോണും .. കണ്ണനോടു എന്തെങ്കിലും പറയണേൽ ഇതിൽ മെസ്സെജ് ചെയ്താൽ മതി…. എന്ന വാക്കുകളാണ് എന്നും എന്നൊടൊപ്പം കൊണ്ടു നടക്കുന്നത്….

ഒരു നഴ്സിൻ്റെ കടമകൾ ഭംഗിയായി നിറവേറ്റി…

അമ്മയ്ക്ക് നല്ല മരുമകളായി ഇരിക്കാനും ശ്രമിച്ചു…

പഴയ ചിന്തകളിലൂടെ ഒഴുകി നടക്കുമ്പോൾ ഇപ്പോൾ ഉള്ള അവസ്ഥ ഭേദമാണെന്നു തോന്നുo…..

മാസാമാസം ഒരു തുക എൻ്റെ ബാങ്ക് അക്കൗണ്ടിൽ ഒരു തുക കണ്ണേട്ടൻ നിക്ഷേപിക്കുന്നുണ്ട്….

കണ്ണേട്ടൻ്റെ ഭാര്യയായി ഈ വീട്ടിൽ ഇരിക്കുമ്പോൾ എഗ്രിമെൻ്റിൻ്റെ കാര്യം മന:പൂർവ്വം മറവിയിലേക്ക് തള്ളിവിടും….

ഇത്തിരി വിഷമമുള്ള ദിവസങ്ങളിൽ ആ ദിവസം ഓർമ്മ വരും….

ജീവിതത്തിൽ എറ്റവും വിഷമം അനുഭവിച്ച ഞങ്ങളുടെ വിവാഹ ദിവസം….

ചിന്തകളുടെ സഞ്ചാരത്തിൽ നിന്നും വർത്തമാനകാലത്തിലേക്ക് തിരിച്ചു വന്നു…

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
പതിയെ ഉറക്കത്തിലേക്ക് പോയി തുടങ്ങിയപ്പോേഴാണ് എന്തോ ദേഹത്ത് വീണത്…

കണ്ണ് തുറന്ന് നോക്കിയപ്പോൾ കണ്ണേട്ടൻ ഉറക്കത്തിൽ വയറിൽ ചുറ്റി പിടിച്ചിരിക്കുകയാണ്…

സാരിയുടെ വിടവിലൂടെ നഗ്നമായ വയറിൽ കൈവിരൽ പതിഞ്ഞപ്പോൾ ഹൃദയത്തിലൂടെ ഒരു മിന്നൽ പിണർ കടന്നു പോവുന്നതറിഞ്ഞു…….

അയ്യട മനസ്സിൽ ഒരുത്തിയെ ചിന്തിച്ചിട്ട് ഉറക്കത്തിൽ അവളാണെന്ന് കരുതി കെട്ടി പിടിക്കുന്നതാവും.. അവളാ.. ശ്വേത ഹും…

. അങ്ങനിപ്പം അവളെയും ഓർത്ത് കൊണ്ട് എന്നെ കെട്ടിപ്പിടിക്കണ്ട…… ഇപ്പോ ശരിയാക്കി തരാം…..

കണ്ണേട്ടൻ്റെ കൈ എൻ്റെ വയറിൽ നിന്ന് ശക്തിയായി പിടിച്ച് മാറ്റാൻ ശ്രമിച്ചു…

പുറംതിരിഞ്ഞ് കിടന്നത് കൊണ്ട് മുഖം കാണാൻ പറ്റുന്നില്ല…..

പിടി മുറുകി തുടങ്ങിയതോടെ ഹൃദയസ്പന്ദനം ഉച്ചത്തിലായി…..

ഹൃദയം പൊട്ടുമെന്നായപ്പോൾ എന്നിൽ നിന്നൊരു തേങ്ങലുയർന്നുന്നു…..

തേങ്ങലിൻ്റെ ശബ്ദം കേട്ടിട്ടാവണം കണ്ണേട്ടൻ കൈ മാറ്റി വേഗം എഴുന്നേറ്റ് മുറിയിലെ ലൈറ്റിട്ട് ബാത്രൂമിലേക്ക് പോയി..

കണ്ണുമുറുക്കി അടച്ച് കിടന്നു… ബാത്രൂമിൻ്റെ കതക് തുടങ്ങുന്ന ശബ്ദം കേട്ടതും ഞാൻ ഉറങ്ങുന്നത് പോലെ കിടന്നു….

പെട്ടെന്നാണ് കൈയ്യിൽ തട്ടി വിളിച്ചത്…

കണ്ണേട്ടൻ എൻ്റെ കൈയ്യിൽ ഫോൺ വച്ചു തന്നു…..

കട്ടിലിൽ ചാരിയിരുന്നു….

“എന്താ കാര്യം…. ഇപ്പോ ഈ കരച്ചിലിൻ്റെ കാരണം എന്താ “കണ്ണേട്ടൻ്റെ സന്ദേശം നിമിഷങ്ങൾക്കകം ഫോണിൽ തെളിഞ്ഞു…..

“ഒന്നൂല്ല… ഒരു സ്വപ്നം… ദു:സ്വപ്നം കണ്ടതാ “തിരിച്ച് കണ്ണേട്ടൻ്റെ ഫോണിലേക്ക് അയച്ചു…

“ശരി കിടന്നോ ” എന്ന് കണ്ണേട്ടൻ്റെ സന്ദേശ മെത്തി…

ഓക്കേ എന്ന് സന്ദേശമയച്ചിട്ട് പുതപ്പെടുത്ത് തല വഴി മൂടി കിടന്നു…. രാവിലെ ഉണരുമ്പോൾ തല വഴി പുതച്ച പുതപ്പ് കാണുന്നില്ല..

എവിടെയെന്ന് നോക്കിയപ്പോൾ കണ്ണേട്ടൻ ആ പുതപ്പ് ചുരുട്ടി നെഞ്ചോരം ചേർത്ത് പിടിച്ച് ഉറങ്ങുകയാണ്….

ശബ്ദമുണ്ടാക്കാതെ ഫോണെടുത്തു അമ്മായി ഇന്നലെ ചോദിച്ച കാര്യം ” അമ്മായി ചോദിച്ചു ഒരാഴ്ച മുന്നേ കണ്ണേട്ടൻ്റെ അമ്മാവൻ്റെ വീട്ടിലേക്ക് പോയ്ക്കോട്ടേന്ന് ” എന്ന് സന്ദേശമായി അയച്ചിട്ട് കുളിക്കാൻ കയറി…

കണ്ണേട്ടൻ സമ്മതിച്ചാലും ഒരാഴ്ച എങ്ങനെയാ മാറി നിൽക്കുന്നത്..

പല രീതിയിലും അമ്മായിയോടത് വളഞ്ഞ രിതിയിൽ പറഞ്ഞു….. അവസാനം എൻ്റെ ശല്യം സഹിക്കവയ്യാതെ അമ്മായി തന്നെ കണ്ണേട്ടനോട് പറഞ്ഞു.

അമ്മായിയെ കൊണ്ടു വിട്ടാൽ മതി .രാവിലെ കണ്ണേട്ടനുള്ളത് റെഡിയാക്കിയിട്ട് പകൽ അമ്മായിടെ ആങ്ങളയുടെ വീട്ടിലേക്ക് വന്നാൽ മതി…

വൈകിട്ട് അത് പോലെ കണ്ണൻ തിരിച്ച് വിളിച്ചോളും”.. എനിക്ക് സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി,… ഞാൻ പ്രതീക്ഷയോടെ കണ്ണേട്ടനെ നോക്കി ….. കണ്ണേട്ടൻ തലയാട്ടി.. ഹോ ഇത് മതി ..
രാവിലെ അമ്മായിക്ക് എല്ലാം റെഡിയാക്കി കൊടുത്തു.

. കണ്ണേട്ടൻ അമ്മയെ കൊണ്ടുവിടാൻ പോയി…

ഞാൻ കണ്ണേട്ടനു ഒഫിസിലേക്ക് വേണ്ടതെല്ലാം എടുത്ത് വച്ചു…

ഓഫീസിലേക്ക് പോകുന്ന വഴി എന്നെ അമ്മായിടുത്ത് കൊണ്ടാക്കി..

.. മൊത്തം കാടുപിടിച്ചു കിടക്കുവാണ് … അമ്മായി തക്കോലുകൊണ്ട് വാതിൽ തുറന്നു …

ഹോ എന്തൊരു പൊടിയാ … സഹായിക്കാൻ അപ്പുറത്തെ വീട്ടിന്ന് ആളു വരാൻ പറഞ്ഞിട്ടുണ്ട്…..

ഞാൻ പേഴ്സിൽ നോക്കി .. ഫോൺ എടുക്കാൻ മറന്നു പോയി…

നേരത്തെയൊരു പ്രാവശ്യം അമ്പലത്തിൽ പോയപ്പോൾ ഫോൺ എടുക്കാത്തതിന് എന്നെ പറഞ്ഞ് സന്ദേശമയച്ചത് മുഴുവനും ആ ഫോണിൽ ഇപ്പോഴും മായിക്കാതെ കിടപ്പുണ്ട്…ഇനി എന്തൊക്കെ പുകിലാണോ വരാൻ പോകുന്നതെന്നോർത്തപ്പോൾ ഹൃദയം ടും….ടും മിടിക്കാൻ തുടങ്ങി…

തുടരും

ഈ പാർട്ടിൽ ആദ്യത്തെ ഭാഗം സ്വാതിയുടെ പാസ്റ്റ് ആണു….. പ്രസൻ്റ് തുടങ്ങുമ്പോൾ സിംബൽ ഇട്ട് തിരിച്ചിട്ടുണ്ട്

കണ്ണേട്ടൻ്റെ ഭാഗമറിയാൻ ഇനിയും കാത്തിരിക്കണം… കാത്തിരിക്കുമല്ലോ…. പലരും നേരത്തെ വായിച്ച കഥയായത് കൊണ്ട് കഥയിൽ മാറ്റം വരുത്തിയിട്ടുണ്ട്.. ഇത് പുതിയ കഥയായി തന്നെ കിടക്കട്ടെ അല്ലേ… ഇഷ്ട്ടായോ

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വാതിയുടെ സ്വന്തം : ഭാഗം 1

സ്വാതിയുടെ സ്വന്തം : ഭാഗം 2

സ്വാതിയുടെ സ്വന്തം : ഭാഗം 3