Thursday, April 25, 2024
Novel

നെഞ്ചോരം നീ മാത്രം : ഭാഗം 19

Spread the love

എഴുത്തുകാരി: Anzila Ansi

Thank you for reading this post, don't forget to subscribe!

ബോർഡ് മീറ്റിങ്ങിന് ശ്രീ മംഗലതുനിന്നും മാണിക്യ മംഗലതുനിന്നും എല്ലാവരും ഉണ്ടായിരുന്നു….. മഹിക്ക് ഇതിലൊന്നും തീര താൽപര്യമില്ലായിരുന്നു എങ്കിലും ദേവദത്തന്റെ നിർബന്ധത്തിന്റെ പേരിലാണ് ഇത്തവണ വന്നത്…. വക്കീല് വന്നതോടെ ചർച്ച ആരംഭിച്ചു…. സ്വത്തുക്കൾ ഭാഗം വെക്കുന്നതിന്റെ കാര്യങ്ങൾ ആയിരുന്നു അവിടുത്തെ ചർച്ച…. മാണിക്യ മംഗലത്തെ സർവ്വത്തിനും ഏക അവകാശി കല്യാണിയമ്മ ആയിരുന്നു…. ആ കുടുംബത്തിന്റെ പാരമ്പര്യമനുസരിച്ച് സ്ത്രീകൾക്കാണ് അവകാശം കൈമാറുന്നത്…. കൊച്ചു മക്കളിൽ ഒരാൾ പോലും പെൺകുട്ടികൾ ഇല്ല…

ഇപ്പോഴത്തെ അവസ്ഥയിൽ ആർക്ക് കൈമാറണമെന്നതിൽ ആശയക്കുഴപ്പത്തിലായി… എല്ലാവരുടെയും അവരവരുടെ അഭിപ്രായം പറയാൻ ദേവദാത്തൻ പറഞ്ഞു….ശാരദാമ്മേ അടുത്ത അവകാശിയായി തെരഞ്ഞെടുക്കാമെന്ന നിർദ്ദേശം രാജേന്ദ്രൻ വെച്ചു….. മഹിയും വിശാഖും വിഹാനും അതിനെ പിന്തുണയ്ക്കുകയും ചെയ്തു…. പക്ഷേ അത് ദേവരാജന് ഇഷ്ടായില്ല… ഹരിയും ഉണ്ണിയും അതിനോട് ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചു… പക്ഷേ ദേവദത്തന്റെ തീരുമാനം അന്തിമമായിരുന്നു…. നല്ലൊരു ദിവസം നോക്കിയിട്ട് ശാരദയുടെ പേരിൽ രജിസ്റ്റർ ചെയ്യാം എന്ന് തീരുമാനിച്ച് എല്ലാവരും പിരിഞ്ഞു…..

ഹരി തന്റെ ക്യാബിനിലേക്ക് പോയി…. ഉച്ചയ്ക്ക് ശേഷം ഹരിക്ക് ഒരു എമർജൻസി കേസ് വന്നു.. അവൻ അതിന്റെ തിരക്കിൽപ്പെട്ട് രാത്രി ഏറെ വൈകിയാണ് വീട്ടിലെത്തിയത്…. വീട്ടിൽ എല്ലാവരും ഉറങ്ങി കഴിഞ്ഞിരുന്നു… ഹരി വീടിന്റെ സ്പെയർ കീ ഉപയോഗിച്ച് വാതിൽ തുറന്ന് അകത്തുകയറി… അവന് അഞ്ജലിയെ നന്നായി മിസ്സ് ചെയ്യാൻ തുടങ്ങി…. രാത്രി താൻ എത്ര വൈകിയാലും അവൾ തന്റെ വരവും നോക്കി കാത്തിരിക്കുമായിരുന്നു…. ഓരോന്നാലോചിച്ച് അവൻ ഹോളിലേക്ക് എത്തിയതും ആരോ ലൈറ്റ് ഇട്ടു… ഹരി അതിയായ സന്തോഷത്തോടെ അഞ്ജലി എന്ന് വിളിക്കാൻ തുടങ്ങിയതും കീർത്തിയെ അവന്റെ ശ്രദ്ധയിൽപ്പെട്ടു….. നീയെന്താ ഉറങ്ങിയില്ലേ കീർത്തി….

സമയം ഒരുപാട് ആയല്ലോ… ഇനി ഹോസ്പിറ്റലിൽ എമർജൻസിയും വല്ലതും ഉണ്ടോ…? അതൊന്നുമില്ല ഏട്ടാ…. അഞ്ജു എന്നെ വിളിയോട് വിളി ആയിരുന്നു ഇത്രയും നേരം… അഞ്ജുവോ….? അവൾക്ക് എന്ത് പറ്റി…, ഹരി ഉത്കണ്ഠയോടെ ചോദിച്ചു… ഒന്നും പറ്റിയില്ല…. ഹരി ഏട്ടൻ വരുമ്പോൾ ആഹാരം വിളമ്പി തരാൻ എന്നെ ഏൽപ്പിച്ചയിരുന്നു… അതാ ഞാൻ വന്നേ… എങ്കിൽ നീ പോയി കിടന്നോ ഞാൻ കഴിച്ചിട്ട വന്നേ…. ഹരി ഒരു ചിരിയോടെ കീർത്തിയോട് പറഞ്ഞു… കീർത്തി കോട്ടുവായും ഇട്ട് ഹരിക്ക് ഒരു ഗുഡ് നൈറ്റ് പറഞ്ഞു അവളുടെ മുറിയിലേക്ക് പോയി… ഹരി മുറിയിലേക്ക് ചെന്ന ഉടനെ അഞ്ജലി വിളിച്ചു…

അവൾ ഒറ്റ ബെല്ലിനു തന്നെ ഫോൺ എടുത്തു… ആഹാ… നീ ഇതുവരെ ഉറങ്ങിയില്ലേ… മണി 11 ആയല്ലോ….? ശ്രീയേട്ടൻ എന്തായാലും ഉറങ്ങുന്നതിനു മുൻപ് എന്നെ വിളിക്കും എന്ന് എനിക്കറിയാം അതാ കാത്തിരുന്നേ…. കീർത്തി ചേച്ചി ആഹാരം എടുത് തന്നില്ലേ ശ്രീ ഏട്ടന്…. നീ ഇല്ലാത്തതുകൊണ്ട് ഞാൻ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി കഴിച്ചിട്ട ഇങ്ങോട്ട് വന്നേ…. മോൾ എന്തെടി ഉറങ്ങിയോ…. ഇന്ന് നേരത്തെ ഉറങ്ങി… കുട്ടികളുമായിട്ട് ഒരുപാട് കളിച്ചു അവൾ നന്നായി ക്ഷീണിച്ചിരിന്നു… കിടന്ന ഉടനെ ഉറങ്ങി… എങ്കിൽ നീ കിടന്നോ… നാളെതോട്ടം കഴിഞ്ഞ നീയും മോളും ഇങ്ങ് വരില്ലേ…..

അപ്പൊ ശ്രീയേട്ടൻ വരുന്നില്ലേ…. ബോർഡ് മീറ്റിംഗ് കഴിഞ്ഞ വരാം എന്നല്ലേ പറഞ്ഞിരുന്നത്…. പിന്നെന്താ….? ഇല്ലഡാ…. നാളെ കുറച്ച് തിരക്കുണ്ട്…. ഇപ്പോ എന്റെ മോള് പോയി കിടന്നുറങ്ങ്… മ്മ്മ്…. അഞ്ജു മനസ്സില്ലാമനസ്സോടെ ഒന്നു മൂളി ഫോൺ വെച്ചു… ഹരി ഫോൺ ടേബിളിൽ വെച്ചിട്ട് കുളിക്കാൻ ബാത്റൂമിലേക്ക് പോയി….. അല്പം കഴിഞ്ഞ് ഹരി കുളിച്ച് ഇറങ്ങി…. ഫോണെടുക്കാൻ ടേബിൾ നോക്കിയപ്പോൾ അഞ്ജുവിന്റെ ഡയറി ഇരിക്കുന്നത് അവന്റെ ശ്രദ്ധയിൽപ്പെട്ടു….. ഹരിക്ക്‌ അത് വായിക്കാൻ ഉള്ളിൽ ഒരു കൗതുകം തോന്നി…. പക്ഷേ അവളുടെ സമ്മതമില്ലാതെ വായിക്കുന്നത് മോശമല്ലേ….?

എന്ത് മോശം അവൾ എന്റെ അല്ലേ… അപ്പോൾ ഞാൻ ഇതൊന്ന് വായിച്ചു എന്നും കരുതി ഒന്നും ഉണ്ടാകാൻ പോകുന്നില്ല… അവൻ ആ ഡയറിയും എടുത്ത് ബെഡിലേക്ക് കിടന്നു…. ആ ഡയറിയിലെ വർഷം ശ്രദ്ധിച്ച് ഹരി ഒന്ന് ഞെട്ടി.. ഇത്രയും പഴയ ഡയറി ഇവൾക്ക് എങ്ങിനെ കിട്ടി… ഈ പെണ്ണ് അന്ന് ജനിച്ചിട്ട് കൂടി കാണില്ലല്ലോ…. ഇനി ഇത് അവളുടെ ഡയറി അല്ലേ…. ഹാ… എന്തെങ്കിലുമാവട്ടെ വായിച്ചു നോക്കാം….. ( ഇതിന് മുമ്പ് ഒരു പാർട്ടിൽ അഞ്ജു ഈ ഡയറി വായിച്ചതാണ്… പലർക്കും ഓർമ്മ ഇല്ലെന്നു തോന്നുന്നു അതുകൊണ്ട് ഡയറി ഒന്നുകൂടി ഹരിയെ കൊണ്ട് വായിപ്പിക്കാൻ ഞാൻ…)

ഹരി ആദ്യത്തെ പേജ് മറിച്ചു… കിച്ചു ഏട്ടന്റെ സ്വന്തം ജാനി… മനോഹരമായി എഴുതിയിരിക്കുന്ന ആ വരികളിൽ ഹരി ഒന്ന് കൈ ഓടിച്ചു… അപ്പോ ഈ ഡയറി ജാനിമ്മയുടെ ആണോ… ആരാ ഈ കിച്ചു… ശിവ അച്ഛൻ ആയിരിക്കോമോ….? വായിച്ചു തുടങ്ങിയപ്പോൾ ഹരിക്ക് എന്തോ ഒരു ആവേശം തോന്നി… അതിമനോഹരമായ ചെറുകവിതകൾ ആയിരുന്നു അതിൽ… വായിച്ചു പകുതിയോളം എത്തിയപ്പോൾ പിന്നീടുള്ള പേജുകൾ ശൂന്യമായിരുന്നു… ഹരിക്ക് നിരാശ തോന്നി… ഹരി വെറുതെ ഓടിച്ച് പേജുകൾ മറിച്ചു… ഇടയ്ക്കായി ഒരു ഫോട്ടോയിലും മയിൽപീലിലും അവന്റെ ശ്രദ്ധ പെട്ടു…. ഹരി ഒരു ഞെട്ടലോടെ ആ ഫോട്ടോ കൈയിലെടുത്തു…. മഹിമാമ്മൻ….

അപ്പോ ഈ കിച്ചു ഏട്ടന് ആരാ…. മഹിമമ്മേ ആണോ… പക്ഷേ ഇന്നുവരെ മമ്മേ ആരും അങ്ങനെ വിളിച്ചു കേട്ടിട്ടില്ലല്ലോ… ഹരി ആകെ ആശയക്കുഴപ്പത്തിലായി…. അപ്പൊ ജാനിയമ്മ സ്നേഹിച്ചത് മഹിമമ്മേ ആയിരുന്നോ…? ജാനകിയമ്മ ആരുടയോ കൂടെ ഒളിച്ചോടിപ്പോയി എന്ന് അല്ലെ അപ്പൂപ്പൻ പറഞ്ഞിട്ടുള്ളത്…. ജാനകിയമ്മ സ്നേഹിച്ചത് മഹിമമ്മേ ആണെങ്കിൽ ശിവ അച്ഛൻ എങ്ങനെ ഇടയ്ക്ക് വന്നു… ഹരിക്ക് ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ലയിരുന്നു…. അവൻ വീണ്ടും ഡയറിയുടെ പേജുകൾ മറിച്ചു… കിച്ചു ഏട്ടൻ എന്നോട് ക്ഷമിക്കണം… കിച്ചു ഏട്ടന്റെ നല്ലതിനുവേണ്ടി ജാനി ഈ പടിയിറങ്ങുവ..

കിച്ചു ഏട്ടൻ തിരിച്ചു വരുമ്പോൾ എന്നോട് ദേഷ്യം തോന്നുമായിരിക്കും പക്ഷേ എന്റെ മുന്നിൽ വേറെ വഴിയില്ല…. അതിൽ പല അക്ഷരങ്ങളും കണ്ണുനീർത്തുള്ളി കൊണ്ട് മാഞ്ഞിരിക്കുന്നു… ഹരിക്ക് ഒരു വിങ്ങൽ മനസ്സിൽ അനുഭവപ്പെട്ടു… ഇത്ര വേദന സഹിച്ച് എന്തിനായിരിക്കും ജാനിയമ്മ തറവാട്ടിൽ നിന്നും ഇറങ്ങിയത്…. ഹരി അടുത്ത പേജ് എടുത്തു വായിച്ചു… കിച്ചുവേട്ട…..കിച്ചുവെട്ടന്റെ ജീവന്റെ തുടിപ്പ് ഇന്ന് എന്നോടൊപ്പമുണ്ട്…. നമ്മുടെ മോള്…. കിച്ചു ഏട്ടാ നമുക്കൊരു മോളാണ് പിറന്നത്… കിച്ചു ഏട്ടൻ തന്നെ ജയിച്ചു…. കിച്ചുവെട്ടന്റെ ചിരിയാണ് അവൾക്കും…..

ഞാൻ ആ നുണക്കുഴി കാട്ടിയുള്ള ചിരിയിൽ എല്ലാ വേദനയും മറക്കുവ….കിച്ചുവേട്ടന്റെ ആഗ്രഹം പോലെ ഞാൻ അവൾക്ക് അഞ്ജലി എന്ന് തന്നെയ പേരിട്ടത്… കിച്ചുവേട്ട.. നമ്മുടെ മോള് ഇന്ന് എന്നെ അമ്മേ എന്നു വിളിച്ചു…. ഹരി ഓരോ വഴിയും ശ്രദ്ധാപൂർവ്വം വായിച്ചു അവന്റെ കൺകോണിൽ നീർ തിളക്കം ഉണ്ടായി… ഇന്ന് നമ്മുടെ മോള് അച്ഛാ എന്ന് വിളിച്ചു…. പക്ഷേ അത് എന്റെ കിച്ചു ഏട്ടനെ അല്ലല്ലോ…. ഒത്തിരി സങ്കടം തോന്നി എനിക്ക്….. മോൾക്ക് അറിയാറാവട്ടെ ഞാൻ എല്ലാം പറഞ്ഞു കൊടുക്കുന്നുണ്ട്…. എന്റെ കിച്ചു ഏട്ടനെ പോലെ ഒരു അച്ഛൻ ഈ ലോകത്ത് വേറെ ഉണ്ടാകില്ല…. ഹരി ഒരു തകർച്ചയോടെ അത് വായിച്ചു… അഞ്ജു ശിവ അച്ഛന്റെ മകൾ അല്ലയോ….

ഈ ഡയറി അവൾ വായിച്ചിട്ടുണ്ടെങ്കിൽ അവൾക്കു അറിയാമല്ലോ ഈ സത്യങ്ങളെല്ലാം…. വീണ്ടും ഹരി ഡയറിലേക്ക് ശ്രദ്ധ തിരിച്ചു കിച്ചു ഏട്ടാ എനിക്ക് പേടി തോന്നുന്നു…. നമ്മുടെ കുഞ്ഞിനെ ഏട്ടനെ ഏൽപ്പിക്കാതെ എനിക്ക് ഈ ലോകത്തോട് വിട പറയേണ്ടി വരുമോ….. പിന്നെ അങ്ങോട്ടുള്ള പേജുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല…… ഹരി ഒരു നടുക്കത്തോടെ ആ ഡയറി മടക്കി വെച്ചു…. ഈ കിച്ചു മഹിമമ്മേ തന്നെയാണോ…? ഇതെങ്ങനെ ഒന്ന് അറിയും…. ജാനിമ്മ എങ്ങനെയാണ് ശിവ അച്ഛന്റെ അടുത്ത എത്തിയത്…? ജാനിമ്മ ശിവ അച്ഛനെ സ്നേഹിച്ച് ഒളിച്ചോടിങ്കിൽ പിന്നെങ്ങനെ അഞ്ജു മറ്റൊരാളുടെ കുഞ്ഞക്കും…

ഇവരൊക്കെ ഞങ്ങളിൽ നിന്ന് എന്തൊക്കെയോ മറിച്ച് പിടിക്കുന്നുണ്ട്…. അമ്മയോട് ചോദിച്ചാലോ…? വേണ്ട… ഹരി ആ ഡയറിയും ഫോട്ടോയും അടുത്ത കിടക്കയിലെക്ക് ഇട്ടു… ഫോട്ടോയുടെ മറുവശത്ത് എന്തോ എഴുതിയേക്കുന്നത് ഹരിയുടെ ശ്രദ്ധയിൽപ്പെട്ടു…. അവന്റെ ആദ്യത്തെ സംശയത്തിന് ഉത്തരം കിട്ടിയിരുന്നു… ജാനമ്മയുടെ കിച്ചു മഹിമമ്മേ തന്നെ…. ഹരി ഒന്നുംകൂടി ആ അത് വായിച്ചു.. ജാനിയുടെ സ്വന്തം കിച്ചു ഏട്ടൻ….. അവൻ എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ച കിടന്നു… ഇതിനുള്ള ഉത്തരം മഹിമാമ്മേയാണ് എനിക്ക് തരേണ്ടത്….. നാളെ തന്നെ മഹിമമ്മേ കാണണം സത്യങ്ങൾ എന്താണെന്ന് അറിയണം….

കിച്ചു മമ്മേ ആണെങ്കിൽ ഇനിയെങ്കിലും ആ മനുഷ്യന് നീതി കിട്ടണം… ഇത്രകാലം തന്റെ പ്രണയത്തിനു വേണ്ടി ജീവിച്ച ആ മനുഷ്യൻ ഇനി ഒറ്റയ്ക്ക് അല്ലെ ജീവിക്കേണ്ടേ തന്റെ ചോരയോടൊപ്പം ആയിരിക്കണം….. ഹരിക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല… ക്ലോക്കിൽ സമയം നോക്കിയപ്പോൾ രണ്ടര മണി കഴിഞ്ഞിരുന്നു…. ഹരി ആ ഡയറിയും കാറിന്റെ താക്കോലും എടുത്ത് പുറത്തേക്ക് നടന്നു… ഹരിക്കുള്ളിൽ പല ഉത്തരം കിട്ടാത്ത ചോദ്യങ്ങളും രൂപപ്പെട്ടു…. മഹിമമ്മ അഞ്ജലിയെ കാണുമ്പോൾ ആ കണ്ണുകളിൽ തിളങ്ങുന്നത് പലപ്പോഴായി ഹരി ശ്രദ്ധിച്ചിരുന്നു….

മഹിമമ്മേക്ക് ജാനിമ്മയോട് അങ്ങനെ ഒരു ഇഷ്ടം ഉണ്ടാരുന്നോ….? അവർ തമ്മിൽ സംസാരിക്കുന്നത് പോലും തന്റെ ഓർമ്മയിൽ ഇല്ല… വേനലവധിക്കാലത്ത് തറവാട്ടിൽ നിൽക്കുമ്പോൾ എല്ലാം കൂട്ട് ജാനിമ്മയായിരുന്നു…. എനിക്കും ഉണ്ണിക്കും വിശാഖിനും വിഹാനും മാത്രമല്ല… ആ നാട്ടിലുള്ള മിക്ക കുട്ടികൾക്കും ജാനിമ്മ തന്നെയായിരുന്നു കൂട്ടുകാരി… വയസ്സ് 18 കഴിഞ്ഞിട്ടും ഞങ്ങളുമായി പാടത്തും വരമ്പത്തും ഒക്കെ കളിക്കുന്നതിൽ ജാനിമ്മേ അടിക്കാൻ വടിയുമായി പാടത്തൂടെ ഓടിവരുന്ന ജാനിമ്മടെ അമ്മയുടെ മുഖം ഇന്നും ഈ മനസിൽ ഉണ്ട്…. ആദ്യമൊക്കെ ഞാൻ എല്ലാവരും വിളിക്കുന്നത് കേട്ട് ജാനി ചേച്ചി എന്നായിരുന്നു വിളിക്കുന്നെ…

പക്ഷേ ഒരു ദിവസം എന്നെ പറഞ്ഞു തിരുത്തി ജാനിമ്മേ എന്ന് വിളിക്കാൻ പറഞ്ഞു… ആദ്യമൊന്നും വിളിക്കാൻ ഞാൻ കൂട്ടാക്കിയില്ല എന്നോട് പിണങ്ങി മാറി ഇരുന്നപ്പോഴാണ് ഞാൻ വിളിക്കാൻ തുടങ്ങിയത്…. ഹരി ഓരോന്നും ആലോചിച്ച് വണ്ടി ചെന്നുനിന്നത് മാണിക്യമംഗലത്തിന്റെ മുറ്റത്തയിരുന്നു… രണ്ടുമണിക്കൂറാതെ നീണ്ട യാത്രയ്ക്കൊടുവിൽ ഹരി ഡയറി കാറിൽ തന്നെ വെച്ച് പുറത്തേക്കിറങ്ങി… പുലർച്ചെ നാലര ആയതേയുള്ളൂ… വീട്ടുമുറ്റത്ത് കാറിന്റെ ശബ്ദം കേട്ട് കല്യാണിയമ്മ വാതിൽ തുറന്നു… അതിരാവിലെ ഹരിയെ മുറ്റത്ത് കണ്ടതും അവർ ഒന്നു ശങ്കിച്ചു… എന്താ ഹരികുട്ടാ ഈ നേരത്ത്…?

എന്തേലും പ്രശ്നം ഉണ്ടോ മോനെ… കല്യാണിയമ്മ ആതിയോടെ ചോദിച്ചു… ഒന്നുമില്ല അമ്മാമ്മേ…. എനിക്ക് മഹിമമ്മേ ഒന്ന് കാണണം… ഇവിടെയില്ലേ ആള്…? ഉണ്ട്….. ഉറക്കത്തിൽ ആകും… ഞാൻ ഒന്ന് കണ്ടിട്ട് വരാം അമ്മമ്മേ…. ഹരി മുറിയുടെ വാതിൽ മുട്ടി പുറത്ത് കാത്തു നിന്നു… മഹി ഉറക്കച്ചടവോടെ വാതിൽ തുറന്ന് പുറത്തു നിൽക്കുന്ന ആളെ കണ്ടു മഹി ഒന്ന് ഞെട്ടി… അയാൾ സമയം നോക്കി… എന്താ ഹരികുട്ടാ ഈ നേരത്ത്..? മമ്മേ എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്… പോയി ഫ്രഷ് ആയിട്ടു വാ… ഞാൻ കുളത്തിന്റെ അവിടെ കാണും…. അതും പറഞ്ഞ് ഹരി തിരിഞ്ഞു നടന്നു…. മഹി ഹരിയെ നോക്കി ഒരു നിമിഷം അവിടെ തന്നെ നിന്നു… അയാൾ വേഗം പോയി മുഖം കഴുകി വൃത്തിയായി താഴേക്ക് ചെന്നു….

കല്യാണിമ്മയുടെ കയ്യിൽ നിന്നും രണ്ട് കട്ടനും വാങ്ങി കുളത്തിന്റെ അടുത്തേക്ക് നടന്നു… എന്താ ഹരികുട്ടാ നിനക്ക് സംസാരിക്കാനുള്ളത് എന്തെങ്കിലും അത്യാവശ്യം ആണോ…? ഹരി മറുപടി ഒന്നും പറയാതെ പോക്കറ്റിൽ നിന്നും ഫോട്ടോയെടുത്ത് മഹിക്ക്‌ മുന്നിലേക്ക് നീട്ടി… മഹി ഹരിയെയും ഫോട്ടോയിലേക്കും മാറി മാറി നോക്കി… നിനക്ക് ഈ ഫോട്ടോ എവിടുന്ന് കിട്ടി…. ഇത് ഞാൻ എംബിബിഎസ് കഴിഞ്ഞ സമയത്ത് എടുത്ത ഫോട്ടോയാ…. എനിക്ക് എവിടുന്നാ ഇത് കിട്ടിയേ എന്നുള്ളതോക്കെ പറയാം… ആദ്യം മമ്മേ പറയ് ഈ ഫോട്ടോ മമ്മേ ആർക്കെങ്കിലും കൊടുത്തിട്ടുണ്ടോ..?

ഹരിയുടെ ആ ചോദ്യം മഹിയെ ഒന്നു ഞെട്ടിച്ചു…. അയാൾ ഒന്നും പറയാതെ തലകുനിച്ചു നിന്നു…. ജാനു…. അയാൾ ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു നിർത്തി…. നിങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നോ… ഹരി ആവേശത്തോടെ ചോദിച്ചു…. മഹി മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്തു… ഹരി ഒരു തകർച്ചയോടെ നിലത്തേക്ക് ഇരുന്നു…. എന്താ… ഹരികുട്ടാ എന്താ നീ ഇങ്ങനെ ചോദിക്കാൻ കാരണം… ഇതൊക്കെ നീ എവിടുന്നാ അറിഞ്ഞേ… ആരാ പറഞ്ഞേ…. മമ്മേ എനിക്ക് നിങ്ങളുടെ ജീവിതം അറിയണം… അത് കഴിഞ്ഞിട്ട് ഞാൻ പറയാം ഇതിനുള്ള മറുപടി… മഹി ഒരു ദീർഘനിശ്വാസം എടുത്തു…. ജാനുന്റെ അച്ഛനപ്പൂപ്പന്മാരായി മാണിക്യ മംഗലത്തെ കാര്യസ്തൻ പണി നോക്കുന്നത്..

അച്ഛന്റെ വിശ്വസ്തനും വലംകൈയുമായിരുന്നു മാധവേട്ടൻ… ഏട്ടന്റെ ഒരേയൊരു മകളായിരുന്നു ജാനകി എന്ന് എന്റെ ജാനു….. കിലുക്കാംപെട്ടി പോലെ എല്ലാവരോടും സംസാരിച്ചു നടക്കുന്ന അവൾ എന്റെ മുമ്പിൽ മിണ്ടാപൂച്ചയാണ്…. ഞാൻ എട്ടിൽ പഠിക്കുമ്പോൾ അവൾ രണ്ടിലോ മൂന്നിലോ ആയിരുന്നു…. അറിവില്ലാത്ത പ്രായത്തിൽ എനിക്ക് എന്നോ അവളോട് ഒരു ഇഷ്ടം തോന്നി തുടങ്ങി… പക്ഷേ അത് ഞാൻ പുറത്തു കാണിച്ചില്ല തക്കം കിട്ടുമ്പോഴെല്ലാം കണ്ണുരുട്ടി ഞാൻ അവളെ പേടിപ്പിക്കുമായിരുന്നു… എല്ലാവരോടും കലപില കൂട്ടുന്ന അവൾ എന്നോട് മിണ്ടാത്തതിൽ എനിക്ക് ദേഷ്യവും വിഷമം ഒക്കെ തോന്നിയിരുന്നു….

അവൾ വയസ്സറിയിച്ച കാലത്ത് ഏഴ് ദിവസം അവളെ കാണാതായപ്പോഴാണ് ശരിക്കും അവളോടുള്ള എന്റെ ഇഷ്ടം എനിക്ക് മനസ്സിലായത്…. അന്ന് ഞാൻ പ്രീഡിഗ്രിക്ക് ചേർന്നതേയുള്ളൂ… കുറച്ചു ദിവസം കഴിഞ്ഞായിരുന്നു നിന്റെ അമ്മയുടെ കല്യാണം…. പിന്നീട് ഞാനവളെ കാണുന്നത് നിന്റെ അമ്മയുടെ കല്യാണത്തിനാണ്…. ഒരു കിലുക്കാംപെട്ടി പെണ്ണിൽ നിന്നും അവൾ ഒരുപാട് പക്വത വെച്ചതായി എനിക്ക് തോന്നി…. കുറേ ദിവസം കാണാഞ്ഞിട്ട് ആണോ എന്തോ…അവളുടെ സൗന്ദര്യം അല്ലാതെ കൂടിയതുപോലെ എനിക്ക് തോന്നി അവളുടെ ചുണ്ടിനു മുകളിലുള്ള മറുക് പോലും എന്നെ വല്ലാതെ ആകർഷിച്ചു….

അവളെ കാണുന്തോറും എന്റെ മനസ്സ് പിടഞ്ഞുകൊണ്ടിരുന്നു…. അന്ന് ആദ്യമായിട്ടാ അവൾ ദാവണി ഉടുത് ഞാൻ കാണുന്നത്… മനസ്സ് കൈ വിട്ട സമയത്ത് ഞാൻ അവളെയും കൊണ്ട് ദാ ഇവിടെ വന്നു നിന്ന്… അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നില്ല എനിക്ക്… അത്രയ്ക്കു സുന്ദരിയായിരുന്നു അവള് ദാവണിയിൽ…. എപ്പോഴോ തോന്നിയ ആവേശത്തിൽ ഞാൻ അവളെ ഒന്ന് ചുംബിച്ചു… എന്നെ ഞെട്ടിച്ചുകൊണ്ട് ആ പൊട്ടിപ്പെണ്ണ് ഉറക്കെ വാവിട്ട് കരയാൻ തുടങ്ങി…. പെട്ടെന്ന് ഞാൻ അവളുടെ വാ പൊത്തി പിടിച്ചു…. കണ്ണ് എല്ലാം നിറഞ്ഞൊഴുകുന്ന എന്റെ പെണ്ണിനെ കണ്ടപ്പോൾ എനിക്ക് ഞാൻ ചെയ്ത തെറ്റിന്റെ ആഴം മനസ്സിലായത്…. ഞാൻ അവളോട് എന്റെ ഇഷ്ടം തുറന്നു പറഞ്ഞു….  അവൾ ഞാൻ പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ വേറെ ഏതു ചിന്തിച്ചു കൂട്ടുകയായിരുന്നു… എനിക്ക് ദേഷ്യം തോന്നി കാര്യം അവളോട് തിരക്കിയപ്പോഴാണ് ഞാൻ ആകെ പകച്ചു നിന്നു പോയത്…. മഹി ചിരിച്ചുകൊണ്ട് പറഞ്ഞു നിർത്തി…

തുടരും…. ( തിരുത്തിയിട്ടില്ല) (കുറച്ചുസമയത്തേക്ക് ഹരിയെയും അഞ്ജുവിനെയും ഞാൻ side ആകുവാ… മഹിയുടെയും ജാനിയുടെയും ജീവിതം അവർ ജീവിച്ച് തന്നെ പറയുന്നതല്ലേ നല്ലത്….. അതല്ലേ അതിന്റെ ഒരു ഇത്… അപ്പോ എങ്ങനെയാ…. നാളെ അവരുടെ പ്രണയം നമുക്കറിയാം…. ) ഇനി ഈ കഥ ഇത്തിരി വേഗത്തിൽ പോകും… ❤️അൻസില അൻസി ❤️

നെഞ്ചോരം നീ മാത്രം : ഭാഗം 18