Friday, July 19, 2024
Novel

സ്വാതിയുടെ സ്വന്തം : ഭാഗം 18

നോവൽ
എഴുത്തുകാരി: ശക്തി കല ജി

Thank you for reading this post, don't forget to subscribe!

എന്നെ ചേർത്ത് പിടിച്ച് കൊണ്ട് തന്നെ കട്ടിലിൽ കിടന്നു…. കൈകൾ കൊണ്ടെന്നെ വരിഞ്ഞുമുറുക്കിയിരുന്നു…. ആ നെഞ്ചോരം ചേർന്ന് കിടന്ന് ആ ഹൃദയതാളത്തിൽ മെല്ലെ മയങ്ങി…. കുറെ വർഷങ്ങൾക്ക് ശേഷം ആ കരവലയത്തിൻ്റെ സുരക്ഷിതത്വത്തിൽ സമാധാനമായി ഉറങ്ങി…..

ഉറങ്ങി എഴുന്നേൽക്കുമ്പോൾ കണ്ണേട്ടൻ എൻ്റെ വയറിൽ മുഖം ചേർത്തിരുന്നു…. കണ്ണേട്ടൻ എല്ലാം അറിയാനുള്ള സമയമായി എന്നോർത്തപ്പോൾ മനസ്സിൽ സന്തോഷം നിറഞ്ഞു…..

ഉണർന്നിട്ടും എഴുന്നേൽക്കാതെ അങ്ങനെ കിടന്നു….

അമ്മായി വന്ന് കതകിൽ മുട്ടുന്ന ശബ്ദം കേട്ടാണ് കണ്ണേട്ടൻ ഉണർന്നത്…

അപ്പോഴാണ് കതകടച്ചില്ലല്ലോ എന്ന ബോധം വന്നത്….

“കണ്ണേട്ടാ ദേ അമ്മായി.. കതകടച്ചിട്ടില്ല” എന്ന് പറഞ്ഞതും ഉറക്കമൊക്കെ എവിടെയോ ഓടി പോയിരുന്നു..

. പിന്നെ കണ്ടത് കണ്ണേട്ടൻ എഴുന്നേറ്റ് തിരിഞ്ഞ് പോലും നോക്കാതെ ബാത്റൂമിലേക്ക് ഓടുന്നതാണ്…..

അമ്മായി ഒരു പുഞ്ചിരിയോടെ അകത്തേക്ക് വന്നു…
” കതകടച്ചു കിടന്നൂടെ പിള്ളേരെ…. ” അമ്മായി അർത്ഥം വച്ച് പറഞ്ഞപ്പോൾ ഞാൻ ചൂളി പോയി…

ബാത്രൂമിലേക്ക് ഓടി കയറിയ ആളെ കാണാനും ഇല്ല…

ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ ഇരുന്നു…

“എന്താ അമ്മായി വിളിച്ചേ “ഞാൻ ചോദിച്ചു…

” ഇന്ന് മോൾടെ പിറന്നാളല്ലെ… വൈകിട്ട് കുടുംബക്ഷേത്രത്തിൽ ഒന്നു പോയി തൊഴുതിട്ട് വാ…. ” അമ്മായി പറഞ്ഞപ്പോൾ സന്തോഷം തോന്നി….

അമ്മായിക്ക് എന്നോടുള്ള ഇഷ്ട്ട കൂടുതലാണ് ഈ കാട്ടിക്കൂട്ടിയതൊക്കെ എന്ന് മനസ്സിലാകാൻ വൈകിയല്ലോ എന്നോർത്തമ്പോൾ കുഞ്ഞു നൊമ്പരവും…..

പരദൂഷണം സരസമ്മയുടെ കൂട്ടു പോയപ്പോഴാണ് അമ്മായി സ്വന്തം ബുദ്ധി കൊണ്ട് ചിന്തിക്കാൻ തുടങ്ങിയത്…

അത് വരെ ബാക്കിയുള്ളവർ ഉപദേശിക്കുന്നതനുസരിച്ച് സ്വഭാവവും മാറിക്കോണ്ടിരുന്നു….

എന്തായാലും ശ്വേതയുടെയും പരദൂഷണം സരസമ്മയുടെയും ശല്യമിനി ഉടനെയെങ്ങും ഉണ്ടാവില്ല എന്നോർത്തപ്പോൾ സമാധാനം ഉണ്ട്….

അമ്മായി മുറിയിൽ നിന്നിറങ്ങി കഴിഞ്ഞാണ് കണ്ണേട്ടൻ ബാത്റൂമിൽ നിന്നിറങ്ങി വന്നത്…. ചുണ്ടിൽ ഒരു കള്ളച്ചിരി തത്തികളിച്ചു…

അമ്മായി പോയീന്ന് മനസ്സിലാക്കിയിട്ട് പതിയെ വരികയാണ് കള്ളൻ….

എന്നെ സൂക്ഷിച്ച് നോക്കിയതും ഞാൻ കട്ടിലിൽ നിന്ന് എഴുന്നേറ്റു മാറി നിന്നു….

ആ മിഴിയമ്പുകളെ നേരിടാനാവാതെ മുഖമുയർത്താനാവാതെ നിന്നു പോയി….

ആ മിഴികൾക്ക് ആയിരം കഥകൾ പറയുവാനുണ്ട് എന്ന് തോന്നി…. പറയാൻ വന്നത് പോലും മറന്ന് നിന്നു പോയി…

“എന്താ അമ്മ വന്നത് “കണ്ണേട്ടൻ ചോദിച്ചപ്പോഴാണ് സ്വബോധം വന്നത്…

” അത് അമ്മായി വന്നത് നമ്മളെ കുടുംബക്ഷേത്രത്തിൽ പോകാൻ പറയാനാണ് “.. ഞാൻ പതർച്ചയോടെ പറഞ്ഞു…

“എന്നാൽ വേഗം റെഡിയാക്… ഡോക്ടർ നീരജയുടെ വീട്ടിലും ഒന്ന് പോയേക്കാം….

ഞാൻ പറഞ്ഞിരുന്നു നിൻ്റെ പിറന്നാൾ ആണെന്ന്…

അവർ വീട്ടിൽ വരണമെന്ന് പറഞ്ഞിരുന്നു… ഇന്ന് രാത്രി ആഹാരം അവിടെയാ….

അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട്….

അതാവും താമസിക്കണ്ട എന്ന് കരുതി വിളിക്കാൻ വന്നതാവും….

ഇപ്പോൾ ഇറങ്ങിയാൾ അമ്പലത്തിൽ തൊഴുതിട്ട് അത് വഴി നീരജ ഡോക്ടറിൻ്റെ വീട്ടിലും കയറി വരാം” എന്ന് കണ്ണേട്ടൻ പറഞ്ഞപ്പോൾ മറുത്തൊന്നും പറഞ്ഞില്ല…..

വേഗം കുളിക്കാൻ കയറി…. ഉള്ളതിൽ നല്ല സാരി തന്നെ എടുത്തു… വിവാഹത്തിന് ഉടുത്ത സാരി…

അന്ന് ഒരു പ്രാവശ്യം ഉടുത്തതേയുള്ളു…. പിന്നീട് ഉടുത്തിട്ടില്ല…. സാഹചര്യവും കിട്ടിയില്ല….

കുളിച്ചിറങ്ങിയപ്പോഴും കണ്ണേട്ടൻ മുറിയിൽ തന്നെ നിൽപ്പുണ്ടായിരുന്നു….

സാരി ഒരു വിധത്തിൽ വാരി ചുറ്റി വച്ചിട്ടാ മുറിയിലേക്ക് കയറിയത്….

കണ്ണേട്ടന് ധരിക്കാൻ മുണ്ടും ഷർട്ടും എടുത്തു വച്ചു….

” ഇന്ന് ഡോക്ടർ നീരജയുടെ വീട്ടിൽ അല്ലാതെ എന്നാ പോകുന്നത്… ഡോക്ടർ സ്വാതിയാക്കാൻ ശ്രമിക്കുകകയാണ് എന്നെനിക്കറിയാം…. ഡോക്ടർ സ്വാതിയായാൽ ഈ പാവം കണ്ണനെ ഓർക്കുവോ പെണ്ണെ… “കണ്ണേട്ടൻ്റെ ചോദ്യം എന്നിൽ ഞെട്ടലുളവാക്കി…

കണ്ണേട്ടൻ എങ്ങനെയറിഞ്ഞു എന്നായിരുന്നു ആദ്യം ചിന്തിച്ചത്.. ഡോക്ടർ പറഞ്ഞിട്ടുണ്ടാവും

“അത് പിന്നെ ഞാൻ അന്നത്തെ ദേഷ്യത്തിന് അങ്ങനെയൊരു തീരുമാനം എടുത്തതാണ്… പിന്നെ എൻട്രൻസും എഴുതി കിട്ടിയിരുന്നു….

ഇനി മാറ്റാൻ പറ്റില്ല..

. ഡോക്ടർ എല്ലാത്തിനും ഏർപ്പാട് ചെയ്തിരുന്നു” ഇനിയെങ്ങനെയാ പറ്റില്ലെന്ന് പറയുന്നത്…

ഇത്രയും കണ്ണേട്ടനറിയാതെയാ ചെയ്തത്…

ഇവിടെ നിന്നും എഗ്രിമെൻ്റ് കഴിയുമ്പോൾ ആ ശമ്പളം ബാങ്ക് അക്കൗണ്ടിൽ ഉണ്ടാരുന്നല്ലോ…

അതുകൊണ്ട് പഠിക്കണമെന്ന് തീരുമാനിച്ചിരുന്നു…

അമ്മയുടെ ആഗ്രഹമായിരുന്നു….

അന്ന് പക്ഷേ പണത്തിൻ്റെ ബുദ്ധിമുട്ട് കൊണ്ട് ഞാൻ ഉഴപ്പിയാ എഴുതിയത്……..” ഞാൻ മുഖം കുനിച്ചു…

“സാരമില്ല… നിൻ്റെ ഒരു ആഗ്രഹമല്ലേ നടക്കട്ടെ “… ഇവിടെ നിൽക്കണമെന്നോ…,

തിരിച്ച് വരണമെന്നോ പറയാനുള്ള അധികാരം ഇപ്പോൾ എനിക്കില്ല എന്നെനിക്കറിയാം… പക്ഷേ അത് ഉടനെ ശരിയാക്കുംട്ടോ…

എന്നാലും പോകുന്നതിന് മുന്നേ ആ താലിയുടെ അവകാശം മാത്രം എനിക്ക് വേണം…

നീ പോയി അഞ്ചു വർഷം കഴിഞ്ഞ് വരുമ്പോൾ എന്നെ മറന്നാലോ”. കണ്ണേട്ടൻ കുസൃതിയോടെ പറഞ്ഞു കൊണ്ട് അടുത്തേക്ക് നടന്നു വന്നു…….

” ഞാൻ പഠിക്കാനാ പോകുന്നത്… അല്ലാതെ എനിക്ക് വേറെ ചെക്കനെ നോക്കാനല്ല. ഒരു ഡോക്ടറായി തിരിച്ച് വരും… അത് വരെ കാത്തിരുന്നേ പറ്റു….”

ഞാൻ മുഖം വീർപ്പിച്ചു കൊണ്ട് വാതിലിനരുകിലേക്ക് നടന്നു തുടങ്ങി…..

” പിന്നേ ക്യൂ നിൽക്കുവല്ലേ ചെക്കന്മാർ… അങ്ങനെ ആരേലും വന്നാൽ ആ മുട്ടുകാലു തല്ലി ഒടിക്കും.. ” കണ്ണേട്ടൻ പറഞ്ഞു കൊണ്ട് വാതിലിൽ മുട്ടിച്ച് നിർത്തി ചേർത്തു പിടിച്ചു…..

ശരീരത്തിലൊരു വിറയൽ പടർന്നു…. തിരിച്ച് മറുപടിയൊന്നും പറഞ്ഞില്ല….

ഇനി കൂടുതൽ സംസാരിച്ചാൽ ശരിയാകില്ല….

ഞാൻ കൈ തട്ടിമാറ്റാൻ ശ്രമിച്ചു പരാജയപ്പെട്ടു നിന്നു..

.” അത് പിന്നെ അമ്പലത്തിൻ പോണം” വാക്കുകൾ ചിതറി പോയി…

എൻ്റെ പരിഭ്രമം കണ്ടിട്ട് വീണ്ടും കുസൃതിയോടെ മുഖം അടുപ്പിച്ചു….

” നിയമപരമായി ഭാര്യയായിട്ട് മതി… പോയ്ക്കോ” കണ്ണേട്ടൻ മാറി നിന്നിട്ടും കുറച്ച് നിമിഷങ്ങൾ അങ്ങനെ തറഞ്ഞു നിന്നു….

കണ്ണേട്ടൻ്റെ ചുണ്ടിൽ കുസൃതി ചിരി വിടർന്നതും നെഞ്ചിലൊരു ഇടി കൊടുത്ത് തിരിഞ്ഞ് നോക്കാതെ വേഗം മുറിയിൽ നിന്നിറങ്ങി…

. ഇനി നിന്നാൽ ശരിയാവില്ല…..

അപ്പുറത്തെ മുറിയിൽ പോയി സാരി ശരിയാക്കി ഉടുത്തു… അധികം ഒരുക്കം വേണ്ടാന്ന് തോന്നി….

നേരത്തെ ഉള്ളതെല്ലാം മുഖത്ത് വാരിതേച്ച് വയ്ക്കും…. എന്നെക്കാൾ ഇത്തിരി സൗന്ദര്യം കൂടുതൽ കണ്ണേട്ടനാ…. ഒട്ടും കുറയണ്ട എന്ന് കരുതി നന്നായി ഒരുങ്ങിയേ കൂടെ ഓഫീസിൽ പോകാനിറങ്ങു…..

ഇനിയിപ്പോ അധികം ഒരുക്കില്ലേലും കുഴപ്പമില്ലാ എന്ന് കരുതിയാണ് ഒരുങ്ങാൻ തുടങ്ങിയത്….

പക്ഷേ ഒരുക്കമെല്ലാം കഴിഞ്ഞപ്പോൾ പഴയത് പോലെ തന്നെ മുഖത്ത് എല്ലാം വാരിതേച്ചിരുന്നു…..

ഓ ഇനിയിപ്പോ ഇങ്ങനെ തന്നെയിരിക്കട്ടെ….

പൂജാ മുറിയിൽ കയറി സിന്ദൂരരേഖയിൽ സിന്ദൂരം ചാർത്തി….

ഡോക്ടർ നീരജ പഠിക്കാൻ പോകാൻ എല്ലാം റെഡിയാക്കിയിരിക്കും…. അല്ലേൽ കണ്ണേട്ടൻ ഇത്ര ഉറപ്പോടെ പറയില്ലല്ലോ…

കുറച്ച് ദൂരെയാണ്… ഇതിപ്പോ എന്ത് ചെയ്യും…. കണ്ണേട്ടനോടുള്ള ദേഷ്യത്തിന് അന്നേരം സമ്മതിച്ചു പോയതാണ്…

ഇനിയിപ്പോ പോകാതിരിക്കാനും പറ്റില്ല…..

വിഷമങ്ങളെല്ലാം മാറി എല്ലാം പ്രശ്നങ്ങളും തീർന്നപ്പോഴേക്ക് അകന്ന് പോകാനാ വിധി….

എന്നാലും മനസ്സിൻ ഒരു സമാധാനമുണ്ട്..

ഒരു നിമിഷം കൈകൂപ്പി തൊഴുതിട്ട് പൂജാമുറിയിൽ നിന്ന് പുറത്തേക്കിറങ്ങി…

നിറയാൻ തുടങ്ങിയ മിഴികളെ മനസ്സ് കൊണ്ട് ശാസിച്ചു നിർത്തി….

ഇനിയും കരയാൻ മനസ്സില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു….

കണ്ണൻ്റെ മനസ്സിൽ വല്ലാത്ത വിഷമം തോന്നി… പക്ഷേ അവളുടെ സ്വപ്നങ്ങൾ നിറവേറാൻ മനസ്സിനെ നിയന്ത്രിച്ചാലേ പറ്റു….

കഴിഞ്ഞ ദിവസം ഡോക്ടർ നീരജ വിളിച്ചിരുന്നു….

സ്വാതിയുടെ അഡ്മിഷൻ്റെ കാര്യമൊക്കെ റെഡിയാക്കിയിട്ടുണ്ട് എന്ന്….

കുറച്ച് ദൂരെയാണ് ഹോസ്റ്റലിൽ നിൽക്കേണ്ടി വരുമെന്നും പറഞ്ഞു… എന്നാലും അവിടെ ഒരു വീടെടുത്തിട്ടു…

എല്ലാ സൗകര്യങ്ങളുo ഒരുക്കി… അവൾ ഹോസ്പിറ്റലിൽ പോയി വരാൻ ഒരു വണ്ടിയും ഏർപ്പാടാക്കി……

ഇത്രയെങ്കിലും ചെയ്തു കൊടുക്കണം.. പാവം ഒരു പാട് കഷ്ട്ടപ്പെട്ടതല്ലേ….

അമ്മയോട് യാത്ര പറഞ്ഞിറങ്ങി… വണ്ടിയിൽ കയറാൻ നേരമാണ് ശ്രദ്ധിച്ചത് വിവാഹത്തിന് ഉടുത്ത സാരിയാണ് ഉടുത്തിരിക്കുന്നത്….

കല്യാണപ്പെണ്ണിനെപ്പോലെ ഒരുങ്ങിയിട്ടുമുണ്ട്…

കുടുംബക്ഷേത്രത്തിൽ പോകുന്ന വഴി തലമുടിയിൽ ചൂടാൻ മുല്ല പൂവും വാങ്ങി കൊടുത്തു…

അവൾ ചൂടാതെ കൈയ്യിൽ തന്നെ ചുരുട്ടി പിടിച്ചിരിക്കുകയയിരുന്നു…

അമ്പലമെത്തുമ്പോൾ സ്വാതി കണ്ണടച്ച് ഇരിക്കുകയായിരുന്നു….

കൈയ്യിലെ മുല്ല പൂവ് മടിയിൽ വീണു കിടക്കുന്നു…

കണ്ണൻ പൂവ് അവൻ്റെ കൈയ്യിൽ എടുത്തു സ്വാതിയെ തട്ടി വിളിച്ചു…

ഞാൻ കണ്ണ് തുറന്ന് നോക്കിയപ്പോൾ കൈയ്യിൽ മുല്ല പൂവുമായി എന്നെ നോക്കി ചിരിച്ച് കൊണ്ടിരിക്കുന്നു…

“വാ ഇറങ്ങ് അമ്പലമെത്തി ” എന്ന് കണ്ണേട്ടൻ പറഞ്ഞപ്പോഴാണ് ഞാൻ ചുറ്റും നോക്കിയത്..

ഞാൻ കണ്ണു തിരുമി ഒന്നൂടി നോക്കി… ശരിയാ അമ്മായി പറഞ്ഞ് കുടുംബക്ഷേത്രത്തിൽ തൊഴാൻ വന്നതാണ് എന്ന് അപ്പോഴാണ് ബോധം വന്നത്….

ഞാൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി….

കണ്ടാൽ പേടിച്ച് പോവും കാടിൻ്റെ നടുവിൽ ഒരു കുഞ്ഞു അമ്പലം….

” ഇത് വനമാണല്ലോ… ഇവിടെയാണോ കുടുംബക്ഷേത്രം ” മനസ്സിൽ വന്നത് ചോദിച്ചു പോയി..

“അതെ.. ദിവസവും പൂജ നടക്കുന്നുണ്ട്… ഞാൻ എഴുന്നേറ്റ് തനിയെ വരാൻ തുടങ്ങിയപ്പോൾ ഇടയ്ക്ക് ഇവിടെ വന്ന് വിളക്ക് വക്കാറുണ്ട് ” കണ്ണേട്ടൻ മറുപടി പറഞ്ഞു…

കണ്ണേട്ടൻ്റെ കൈപിടിച്ച് മുൻപോട്ട് പോകുമ്പോൾ ഭയം തോന്നിയില്ല…

അമ്പലത്തിന് കുറച്ച് ചുറ്റു ഭാഗം മാത്രം വൃത്തിയാക്കി ഇട്ടിട്ടുണ്ട്….

കുഞ്ഞു ദേവിയുടെ പ്രതിഷ്oയാണ്.. കൈ കൂപ്പി തൊഴുതു നിൽക്കുമ്പോൾ കണ്ണേട്ടൻ മുടിയിൽ മുല്ല പൂവ് ചൂടി തന്നു…

സിന്ദൂരരേഖയിൽ സിന്ദൂരം ചാർത്തി തന്നു… ഇതിൽപ്പരം സന്തോഷം മറ്റെന്താണ് ഉള്ളത്….

തൊഴുതുമടങ്ങുമ്പോൾ മനസ്സ് ശാന്തമായിരുന്നു…

വണ്ടി വീണ്ടും അപരിചിതമായ വഴികളിലൂടെ സഞ്ചരിച്ചു… അവസാനം ചെന്ന് നിന്നത് രജിസ്ട്രാർ ഓഫീസിന് മുന്നിലാണ്..

ശ്വേതയും ഭർത്താവും പിന്നെ അമ്മായിയും സരസമ്മയും അവിടെ നിൽക്കുന്നത് കണ്ടു….

എല്ലാരും എന്താ ഇവിടെ എന്നു അതിശയത്തോടെ നോക്കി…..

കാറിൽ നിന്ന് ഇറങ്ങുമ്പോൾ കണ്ണേട്ടൻ്റെ കരം എൻ്റെ കരം കവർന്നിരുന്നു….

“എന്താ ഇത്.. ആരുടെ കല്യാണമാ” കണ്ണേട്ടൻ്റെ കൈ പിടിച്ച് മുൻപോട്ട് നടന്നു പോകുമ്പോൾ ശബ്ദം താഴ്ത്തി ചോദിച്ചു…

“എൻ്റെയീ താലിയണിഞ്ഞിരിക്കുന്ന സ്വാതി പെണ്ണിനെ നിയപരമായി ഭാര്യയാക്കാൻ പോകുന്നൂ…. “..

നീയല്ലേ പറഞ്ഞത് താലി കെട്ടിയത് മാത്രം പോരാ നിയമപരമായി വിവാഹം രജിസ്ട്രർ ചെയ്താലേ ഭാര്യയാകു എന്ന് ”

അതുകൊണ്ടാ… വേഗം വാ സാക്ഷികൾ വരെ റെഡിയാ… ഇനി നമ്മൾ ഒപ്പിട്ടാൽ മാത്രം മതി”കണ്ണേട്ടൻ കുസൃതിയോടെ പറയുമ്പോൾ എൻ്റെ മുഖത്ത് നാണം എങ്ങ് നിന്നോ ഓടി വന്നിരുന്നു….

സരസമ്മ ആളാകെ മാറിയത് പോലെ.. എന്നെ കണ്ടതും ഓടി വന്നു കെട്ടിപ്പിടിച്ചു…. വാക്കുകൾ കൊണ്ട് സംസാരിച്ചില്ലെങ്കിൽ എൻ്റെ നന്മ ആഗ്രഹിക്കുന്നവരുടെ കൂടെ അവരും ഉണ്ട് എന്ന് ഞാൻ മനസ്സിലാക്കി…

ശ്വേത ഭർത്താവിനോട് ചേർന്ന് നിൽക്കുന്നുണ്ട്..

ശ്വേതയുടെ മുഖത്ത് ഹരിയേട്ടൻ്റെ മിഴികളെത്തുമ്പോൾ അവിടെ പ്രണയത്തിൻ്റെ നേരിയ വെട്ടം കണ്ടു…

അവർ പ്രണയിച്ച് തുടങ്ങട്ടെ.. വൃന്ദ മോൾക്ക് വേണ്ടി..

അകത്ത് നിന്ന് വിളി വന്നു….

കണ്ണേട്ടൻ പറഞ്ഞ സ്ഥലത്ത് ഒപ്പിട്ടു.. ഞങ്ങൾ ഒപ്പിട്ടശേഷം സാക്ഷികളായി ശ്വേതയും ഭർത്താവും പിന്നെ അമ്മായിയും സരസമ്മയും ഒപ്പിട്ടു..

പൂമാല ശ്വേത എൻ്റെ കൈയ്യിൽ തന്നു. കണ്ണേട്ടൻ്റെ കഴുത്തിലണിയിച്ചു….

കണ്ണേട്ടൻ തിരിച്ച് എൻ്റെ കഴുത്തിലും പൂമാലയണിയിച്ചു….

ഡോക്ടർ നീരജയും ഹേമന്ത് സാറും അപ്പോഴേക്ക് വന്നു… അവരുടെ കാറിൽ അമ്മായിയും സരസമ്മയും കയറി….

ശ്വേതയും ഭർത്താവും തിരിച്ച് ആശുപത്രിയിലേക്ക് പോയി….

ഡോക്ടറിൻ്റെ കാർ പോയ വഴിയേ ഞങ്ങളുടെ കാറും പോയി ,…

ഡോക്ടറിൻ്റെ വീടെത്തി ഇറങ്ങിയപ്പോൾ ഞാൻ കണ്ണേട്ടനെ നോക്കി..

” എന്നോടൊന്നും പറഞ്ഞില്ലല്ലോ ” എന്ന് പരിഭവത്തോടെ ഞാൻ പറഞ്ഞു..

” അതിന് നീയും എന്നോടൊന്നും പറയാറില്ലല്ലോ ” കണ്ണേട്ടൻ അൽപം പരിഭവം ഭാവിച്ച് പറഞ്ഞു..

ഡോക്ടറിൻ്റെ വീട്ടിൽ ഗംഭീര വിരുന്നായിരുന്നു…

എല്ലാം കഴിച്ച് ഒരു വഴിയായി എന്ന് വേണം പറയാൻ….

തമാശയും ബഹളത്തിനുമിടയിലും കണ്ണേട്ടൻ്റെ മിഴികൾ എന്നിൽ മാത്രം തങ്ങി നിന്നു…..
ഒന്നടുത്ത് കിട്ടാനുള്ള ആഗ്രഹം തെളിഞ്ഞ് കാണാമായിരുന്നു….

വിരുന്നു കഴിഞ്ഞ് സരസമ്മയേയും അമ്മായിയേയും വീട്ടിൽ കൊണ്ടുവിട്ടു.. എന്നോട് ഞങ്ങൾ താമസിച്ചിരുന്ന വീടിൻ്റെ താക്കോൽ എടുത്ത് വരാൻ പറഞ്ഞു…

ഞാൻ പോയി താക്കോലും മാറാനുള്ള വസ്ത്രങ്ങളും എടുത്ത് കൊണ്ട് വന്നു..

” കാറിൽ വേണ്ട ബൈക്കിലാ പോകുന്നത് ” കണ്ണേട്ടൻ പറഞ്ഞപ്പോൾ അമ്മായിയോടും സരസമ്മയോടും യാത്ര പറഞ്ഞ് ബൈക്കിനരുകിൽ പോയി നിന്നു…

കണ്ണേട്ടൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.. ബാഗ് കണ്ണേട്ടൻ്റെ കൈയ്യിൽ കൊടുത്തു ഞാൻ പുറകിൽ കയറിയിരുന്നു…

” അപ്പോൾ നിയപരമായി രജിസ്ട്രർ ചെയ്ത സ്ഥിതിക്ക് എല്ലാത്തിനുമുള്ള ലൈസൻസ് ഉണ്ട്.. ” കേട്ടല്ലോ ” എന്ന് കണ്ണേട്ടൻ കുസൃതിയോട് പറയുമ്പോൾ എൻ്റെ ഹൃദയo ഡും ഡും മിടിക്കാൻ തുടങ്ങിയിരുന്നു..

ബൈക്ക് മുന്നോട്ട് നീങ്ങി തുടങ്ങിയപ്പോൾ എൻ്റെ വലത് കരം കണ്ണേട്ടൻ്റെ വയറിൽ ചുറ്റി പിടിച്ചു ചേർന്നിരുന്നു…

കുഞ്ഞുകുഞ്ഞു സ്വപ്നങ്ങളിലെ ഒരു സ്വപ്നമിതാ നിറവേറാൻ പോകുന്നു… ഈ യാത്ര കഴിഞ്ഞ് തിരിച്ച് വരുമ്പോൾ മനസ്സിൽ കൂട്ടി വച്ചിരിക്കുന്ന കുഞ്ഞു ആഗ്രഹങ്ങളും സ്വപ്നങ്ങളും സഫലമായിരിക്കും…

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വാതിയുടെ സ്വന്തം : ഭാഗം 1

സ്വാതിയുടെ സ്വന്തം : ഭാഗം 2

സ്വാതിയുടെ സ്വന്തം : ഭാഗം 3

സ്വാതിയുടെ സ്വന്തം : ഭാഗം 4

സ്വാതിയുടെ സ്വന്തം : ഭാഗം 5

സ്വാതിയുടെ സ്വന്തം : ഭാഗം 6

സ്വാതിയുടെ സ്വന്തം : ഭാഗം 7

സ്വാതിയുടെ സ്വന്തം : ഭാഗം 8

സ്വാതിയുടെ സ്വന്തം : ഭാഗം 9

സ്വാതിയുടെ സ്വന്തം : ഭാഗം 10

സ്വാതിയുടെ സ്വന്തം : ഭാഗം 11

സ്വാതിയുടെ സ്വന്തം : ഭാഗം 12

സ്വാതിയുടെ സ്വന്തം : ഭാഗം 13

സ്വാതിയുടെ സ്വന്തം : ഭാഗം 14

സ്വാതിയുടെ സ്വന്തം : ഭാഗം 15

സ്വാതിയുടെ സ്വന്തം : ഭാഗം 16

സ്വാതിയുടെ സ്വന്തം : ഭാഗം 17