വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 2
എഴുത്തുകാരൻ: നന്ദു നന്ദൂസ്
“”ടീ പെണ്ണെ നീ എന്തോന്ന് പിറുപിറുക്കുന്നത്.. വന്നപ്പോ തുടങ്ങിയല്ലോ.. ഇന്നും വെള്ളത്തിൽ വീണോ..””
“”ഓഹ് ഓർമിപ്പിക്കല്ലേ അമ്മേ..””
അമ്മയെ ഒന്ന് നോക്കി മെല്ലെ മുറിയിലേക്ക് കയറി.. ഇന്നലെ ആ കൊരങ്ങനും ഞാനും വെള്ളത്തിൽ വീണത് അമ്മയോട് പറഞ്ഞിരുന്നു എങ്ങനെ പറയാതെ ഇരിക്കും മൊത്തം നനഞ്ഞല്ലെ വീട്ടിലേക്ക് വന്നത്.. ഇവിടെ എല്ലാരും ഷർട്ട് ഊരി തന്ന അവന്റെ വല്യ മനസിനെ ആയിരുന്നു വർണന..
“”അവന്റെ ഒരു ഷർട്ട്.. ഞാൻ വെള്ളത്തിൽ പോകാൻ കാരണം തന്നെ അവനാ എന്നിട്ട്..””
“”ടീ ചിന്നു..””
ആഹ് വീട്ടിൽ വന്നു കയറിയ തുടങ്ങും അമ്മയുടെ വിളി.. ഇനിയിപ്പോ അടുക്കളയിൽ കയറണല്ലോ.. മര്യാദക്ക് പഠിക്കാൻ പോയ മതിയായിരുന്നു..
ഈ അച്ഛൻ കാരണം പഠിക്കാനും പോകാൻ പറ്റാതായി.. അച്ഛന് ഒപ്പം നിക്കാൻ ഒരു അമ്മയും..
“”ടീ വിളിച്ചത് കേട്ടില്ലേ..””
“”ആഹ് കിടന്നു കാറണ്ട.. വരണു…””
********************************
ഇതാണ് നമ്മുടെ നായിക… ചിന്നു എന്നാ എല്ലാരും വിളിക്കുന്നത്.. ശെരിക്കുള്ള പേര് ഭദ്ര
ഡിഗ്രി കഴിഞ്ഞു ഇപ്പൊ വെറുതെ വീട്ടിൽ ഇരിക്കുന്നു…ജാതക പ്രകാരം രണ്ട് മാസത്തിന്റെ ഉള്ളിൽ കല്യാണം കഴിപ്പിക്കണം എന്ന് ഒരു ജോൽസ്യൻ പറഞ്ഞത് അനുസരിച്ചു ആണ് പടുത്തം ഒക്കെ നിർത്തി വീട്ടിൽ ഇരുത്തിയത്..
അച്ഛന് ഈ കാര്യത്തിൽ ഒക്കെ വല്യ വിശ്വാസം ആയത് കൊണ്ട് കല്യാണം കാത്തു അവളും ഇരുത്തം ആയി..
ആകെ ഉള്ള ആശ്വാസം എന്നും രാവിലെ അമ്പലത്തിൽ പോകുന്നത് ആണ്.. അമ്പലത്തിൽ പോയി കുള പടവിൽ കുറച്ചു നേരം ഇരിക്കും അതൊരു പതിവ് ആണ്.. അങ്ങനെ ഇന്നലെ പോകുമ്പോൾ ആണ് നായകൻ ആയിട്ട് കുളത്തിൽ ഉരുണ്ടു വീണത്..
ഇനി കഥയിലേക്ക് കടക്കാം..
*******************************
“”ചിന്നു നിനക്ക് ഒരു ആലോചന വന്നിട്ടുണ്ട് നല്ല പയ്യൻ ആണ് നിനക്ക് ഇഷ്ടാവും””
അടുക്കളയിൽ കറിക്ക് അരിയുമ്പോൾ ആണ് അമ്മ അടുത്ത് നിന്ന് മെല്ലെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞത്..
കേട്ടപ്പോൾ അൽപ്പം നാണം ഒക്കെ വന്നെങ്കിലും ഉള്ളിൽ എന്തോ ഒരു ആളൽ പോലെ.. കുറച്ചു നേരം മൗനമായി നിന്ന് അൽപ്പം ഗൗരവത്തിൽ ഞാനും മറുപടി കൊടുത്തു..
“”എന്റെ ഇഷ്ടം ഒന്നും നോക്കണ്ട.. അമ്മയ്ക്കും അച്ഛനും ഇഷ്ടായിച്ചാ.. ഉറപ്പിച്ചോ.. ഇനിയിപ്പോ ചെക്കനെ കൂടി കാണണം എന്നില്ല.””
“”എന്തെ ചിന്നു അങ്ങനെ.. നീയല്ലേ ജീവിക്കണ്ടത്..””
“”ചായ കൊടുക്കുന്ന സമയം കൊണ്ട് ഒരാളുടെ മനസ്സിൽ ഇറങ്ങി ചെന്നു അയാളെ അറിയാൻ കഴിയില്ലല്ലോ..
അച്ഛൻ അന്വേഷിച്ചു നോക്കിയാൽ മനസിലാവില്ലെ നല്ലതാണോന്ന്..പിന്നെ എന്തിനാ ഓരോ ചടങ്ങ് പോലെ പെണ്ണ് കാണുന്നെ..””
“”എന്തായാലും അവര് നാളെ രാവിലെ വരും..””
‘”മ്മ്..””
അമ്മയോട് ഒന്ന് മൃദുവായി മൂളി വീണ്ടും പച്ചക്കറി അരിയുന്ന തിരക്കായി ഞാൻ..
*************************
അമ്പലത്തിൽ നിന്ന് വീട്ടിൽ എത്തിയപ്പോൾ ആണ് ഏട്ടൻ വർക്ക് ഔട്ട് കഴിഞ്ഞു അരികിൽ വന്നത്..
“”മോനെ അക്കു..””
“”എന്താടാ..””
“”പ്രേമ രോഗം നിനക്കും തുടങ്ങി അല്ലെ.. ആദ്യ ലക്ഷണം.. നേരത്തേ കുളിച്ചു അമ്പലത്തിൽ പോകുന്നത്.. ഞാൻ വർക്ക് ഔട്ട് ചെയ്യാൻ വിളിച്ചാൽ വരാത്ത ചെക്കനാ ഇന്നിപ്പോ..””
ഏട്ടൻ പറഞ്ഞത് കേട്ട് നന്നായി ഒന്ന് ഇളിച്ചു കൊടുത്തു..
“”അത് പിന്നെ ഏട്ടാ.. എനിക്ക്..””
“”ഇനി വല്യ അഭിനയം വേണ്ട.. നീ കഥ പറ..””
അങ്ങനെ ഏട്ടന് മുമ്പിൽ കഥ നല്ല അസ്സൽ ആയി വിവരിച്ചു.. ഏട്ടൻ നല്ല ത്രിൽ ആയി കേട്ടിരുന്നു..
“”എന്നിട്ട് ഇന്ന് നീ പറഞ്ഞോ..””
“”ഇല്ല അവൾക്ക് മുടിഞ്ഞ ജാഡ..””
“”ആദ്യം ഒക്കെ ജാഡ കാണും.. വേഗം വളഞ്ഞോളും…””
പുറത്ത് തട്ടി അതും പറഞ്ഞിട്ട് പെരുപ്പിച്ചു വെച്ച മസിലും കൊണ്ട് അവൻ നടന്നു പോയി.. ഞാനും എഴുന്നേറ്റ് ഡ്രസ്സ് മാറി ഭക്ഷണം കഴിക്കാൻ ഇരുന്നു.. അത് കഴിഞ്ഞു ഏട്ടന്റെ കൂടെ ഓഫീസിലേക്ക്..
ചായ കുടിക്കുമ്പോൾ അമ്മ എന്നെയും ഏട്ടനെയും മാറി മാറി നോക്കുന്നുണ്ട്..
“”എന്താണ് അമ്മേ വല്ലാത്ത ജാതി നോട്ടം..””
ഏട്ടൻ എന്റെ ചോദ്യം കേട്ട് അമ്മയെ നോക്കി ചിരിക്കുന്നുണ്ട്.. അമ്മ എന്നെ തറപ്പിച്ചു ഒന്ന് നോക്കി ഏട്ടനോട് ചിരിയോടെ പറഞ്ഞു..
“”മോനെ നിനക്ക് ഇരുപത്തി എട്ടു കഴിയാൻ ആയില്ലേ.. ഒറ്റക്ക് കഴിയാൻ ആണോ തീരുമാനം..””
“”അതെ..””
ഓഹ് ഏട്ടന്റെ കാര്യത്തിൽ എന്തൊരു ശുഷ്‌കാന്തി.. എന്നെ കെട്ടിക്കാൻ നോക്കരുതോ..
മനസ്സിൽ ആത്മഘതം പറഞ്ഞു കൊണ്ട് അവരെ നോക്കിയപ്പോൾ ഏട്ടന് എന്റെ മുഖത്തു നിന്ന് അത് മനസിലായി എന്നോണം അടക്കി ഒന്ന് ചിരിച്ചു..
അമ്മ വീണ്ടും പരിഭവം തുടങ്ങി അവസാനം കരച്ചലിൽ എത്തിയപ്പോൾ ഏട്ടൻ സമ്മതിച്ചു..
“”എങ്കിൽ നാളെ പെണ്ണ് കാണാൻ പോകണം.. രാവിലെ പതിനൊന്നു മണിക്ക്.. നല്ല കുട്ടിയാ..””
“”ഓഹ് അപ്പൊ അമ്മ ഒക്കെ ഉറപ്പിച്ചു കഴിഞ്ഞാ അല്ലെ ഏട്ടനോട് പറയുന്നത്..””
“”പെണ്ണ് കാണാൻ ഒന്നും വയ്യ.. അമ്മയ്ക്ക് ഇഷ്ടായ അമ്മ ഉറപ്പിച്ചോ.. വേണെങ്കിൽ ഇവനെ കൂട്ടിക്കോ..””
‘””ടാ.. ചുമ്മാ വാടാ.. പെണ്ണിന് വല്ല ചട്ടുകാലും ഉണ്ടെങ്കിലോ..””
“”അവൾ എങ്ങനെ ആണെങ്കിലും എനിക്ക് കുഴപ്പം ഇല്ല..””
ഏട്ടൻ ഉറച്ച വാക്കുകലോടെ കൈ കഴുകാൻ എഴുന്നേറ്റു.. അവന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.. ആദ്യ പ്രണയം പരാജയം ആയതിന്റെ നോവ് ഇനിയും ഉണങ്ങിയിട്ടില്ല..
ഒന്നിച്ചു ഓഫീസിൽ പോകുമ്പോൾ അവൻ ബീച് റോഡ് എത്തിയപ്പോൾ വണ്ടി നിർത്താൻ പറഞ്ഞു..
“”എന്താടാ..””
“”നീ വാ..””
ഏട്ടൻ അതും പറഞ്ഞു വണ്ടിയിൽ നിന്ന് ഇറങ്ങി.. ദൂരേക്ക് തിരമാലകൾ നോക്കി കൊണ്ട് അവൻ ഒരു ഫോട്ടോ എന്റെ നേരെ നീട്ടി..
അത് കണ്ടപ്പോൾ ഒന്ന് ഞെട്ടി.. എന്റെ വെള്ളാരം കണ്ണുള്ള പെണ്ണ്.. ഈശ്വരാ ഇനി എന്റെ പെണ്ണ് ആണോ ഇവനെ തേച്ചത്..
ഹേയ്യ് അത് ഗായത്രി അല്ലെ എനിക്ക് അറിയാലോ അവളേം ഇവന്റെ തേപ്പ് കഥയും പിന്നെ എങ്ങനെ ഈ ഫോട്ടോ..
“”ടാ അക്കു.. നീ ആലോചിച്ചു കഷ്ടപെടണ്ട.. ഇത് ആണ് അമ്മ രാവിലെ പറഞ്ഞ പെണ്ണ്..””
അത് കേട്ടതും നെഞ്ചിൽ ഇടുത്തി വീണത് പോലെ ആയി പോയി.. ഇനി സ്വന്തം ഏട്ടന്റെ കല്യാണം മുടക്കണ്ട അവസ്ഥ വരുവോ ദേവി..
“”എന്താടാ ആലോചിക്കുന്നത്..””
“”ഏട്ടാ.. അത്.. “”
“”നീ രാവിലെ പറഞ്ഞ കുട്ടി ഇതാണോ..””
ഏട്ടൻ അത് പറഞ്ഞത് കേട്ടപ്പോൾ ഞാൻ അവനെ തല ഉയർത്തി നോക്കി.. അതെ എന്ന് തലയാട്ടി കാണിച്ചു..
“”മ്മ് അമ്മ ഞാൻ കാണാൻ എന്റെ മുറിയിൽ കൊണ്ടു വച്ചതാ.. എടുത്തു നോക്കിയപ്പോൾ നിന്റെ നായിക ആയിട്ട് ഒരു സാമ്യം ആ കണ്ണ് കണ്ടപ്പോൾ അങ്ങനെ തോന്നി..
നിന്റെ നായിക എന്റെ അനിയത്തി അല്ലെ.. അതുകൊണ്ട് നാളത്തെ പ്ലാൻ എന്താന്ന് നീ തന്നെ ആലോചിച്ചോ..””
ഏട്ടൻ അത് പറഞ്ഞതും ഗൗരവത്തിൽ താടിയ്ക്ക് കൈ കൊടുത്തു ആലോചിച്ചു ഞാൻ പറഞ്ഞു
“”ഇനി ഞാൻ ചെക്കൻ ആയിട്ട് പെണ്ണ് കാണാൻ പോയാൽ അവൾ ഇഷ്ടായില്ല എന്നല്ലേ പറയു.. എന്താ ചെയ്യുവാ.. പിന്നെ അമ്മയോട് എന്ത് പറയും..””
“”എനിക്ക് ഒന്നും അറിയില്ല… ഞാൻ ഇഷ്ടായില്ല എന്ന് പറയാം തീർന്നില്ലേ..””
അവനത് പറഞ്ഞിട്ട് കാറിൽ കയറി.. ഞാൻ കുറച്ചു നേരം അങ്ങനെ നിന്നു.. വീണ്ടും ഓഫീസിലേക്ക് പോകുമ്പോൾ അവൻ ആയിരുന്നു ഡ്രൈവ് ചെയ്തത്..
ഞാൻ തല പുകഞ്ഞു ഓരോന്ന് ആലോചിക്കുന്നത് കണ്ടിട്ട് അവൻ ചിരി ആണ് തെണ്ടി..
നാളത്തെ കാര്യം നാളെ നോക്കാം എന്നാ ഭാവത്തിൽ ഞാനും ഇരുന്നു.. ഓഫീസിൽ എത്തിയത് മുതൽ വർക്ക് ആണ്..
തല പൊട്ടിത്തെറിക്കും എന്ന അവസ്ഥയായിരുന്നു.. പിന്നെ ഏട്ടൻ ഉണ്ടായത് കൊണ്ട് കുഴപ്പം ഇല്ല.. അവൻ തന്നെയാണ് എല്ലാം നന്നായി നോക്കുന്നത്.. ഇടയ്ക്ക് ഇതുപോലെ ഉണ്ടാകും..
പെണ്ണിന്റെ കാര്യം എന്തായാലും മറന്നു.. എല്ലാ വർക്കും കഴിഞ്ഞു വീട്ടിൽ എത്തി തലവേദന കൊണ്ട് പെട്ടന്ന് കുളിച്ചു ഒന്ന് മയങ്ങി..
രാവിലെ അമ്മ വിളിക്കുന്ന ശബ്‌ദം കേട്ടാണ് എഴുന്നേറ്റത്..
ഈ അമ്മ വാതിൽ തല്ലി പൊട്ടിക്കാൻ പോകുവാണോ..
പുതപ്പ് വലിച്ചു മാറ്റി.. എഴുന്നേറ്റ് വാതിൽ തുറന്നതും കലി തുള്ളി അമ്മ നിക്കുന്നു..
“”ടാ ചെക്കാ.. സമയം പത്തുമണി ആയി.. പതിനൊന്നു മണിക്ക് പെണ്ണ് കാണാൻ എത്താം എന്ന് വിളിച്ചു പറഞ്ഞതാ.. പെട്ടന്ന് ഒരുങ്ങി വാ..””
വാതിലിനു ഇടയിലൂടെ ഞാൻ ഒന്ന് നോക്കി ഏട്ടൻ കുളിച്ചു ഡ്രസ്സ് മാറി ഇരിക്കുന്നുണ്ട്.. എന്റെ പെണ്ണിനെ കാണാൻ ഇവൻ മൊഞ്ചൻ ആയിട്ട് ഇറങ്ങിയോ പട്ടി..
“”അവനെ നോക്കാതെ പോയി കുളിച്ചു വാടാ..””
അമ്മയെ ദേഷ്യത്തിൽ ഒന്ന് നോക്കി.. വാതിൽ അടച്ചു വേഗം കുളിച്ചു ഡ്രസ്സ് മാറി.. വാച്ചിൽ സമയം നോക്കി മുടി ഒന്ന് ഒതുക്കി ഇറങ്ങി..
“”അമ്മേ പോകാം..””
“”മ്മ്.. “”
കടുപ്പത്തിൽ ഒന്ന് മൂളി അമ്മ ഇറങ്ങി..
“”ഈ ചെക്കൻ കാരണം സമയം വൈകിയല്ലോ…””
“””പെണ്ണ് നാട് വിടാൻ ഒന്നും പോണില്ല അവിടെ തന്നെ ഉണ്ടാവില്ലേ.. ഇച്ചിരി വൈകിയാൽ എന്താ..””
അമ്മയെ നോക്കി പറഞ്ഞപ്പോൾ ഒരു കൊട്ടയ്ക്ക് മുഖം വീർപ്പിച്ചു കാറിൽ കയറി..
ഏട്ടനോട് ഒന്ന് കണ്ണിറുക്കി കാണിച്ചു ഞാനും കയറി.. വഴിയിൽ വെച്ച് ബ്രോക്കർ അബ്ദുള്ള ഇക്കാനെ കൂട്ടി പെണ്ണിന്റെ വീട്ടിലേക്ക്.. ആഹാ..
**************************
“”ഈ മുല്ല പൂ കൂടി വെക്ക് ട്ടൊ അമ്മ താഴെ ചായ നോക്കട്ടെ..””
മുല്ല പൂ മുറിയിൽ വെച്ചിട്ട് അമ്മ മുറിയിൽ നിന്ന് ഇറങ്ങി.. താഴെ അടുക്കളയിലേക്ക് വേഗം പോയി..
“”പെണ്ണ് കാണൽ പോലും.. നെഞ്ച് വല്ലാതെ ഇടിക്കുന്നുണ്ട്.. ഭഗവാനെ കാത്തോളണേ..””
സാരി ഞൊറി ഒന്ന് നന്നാക്കിയിട്ട് കണ്ണാടിയിൽ നോക്കി മുല്ലപ്പൂ വെച്ചു.. കട്ടിലിൽ ഇരുന്നു.. ഇനി അമ്മ വിളിക്കുമ്പോൾ പോകാം..
“”പെണ്ണ് കാണൽ അല്ലെ അതിന് ഇത്ര ടെൻഷൻ വേണോടി..””
“”നീ പോടീ.. നിനക്ക് അവസരം വരും അപ്പൊ മനസിലാവും..””
ടെൻഷൻ അടിച്ചു ഇരിക്കുന്ന എന്നെ നോക്കി കളിയാക്കുന്ന ഗീതുവിനെ കണ്ടപ്പോൾ എനിക്ക് അരിച്ചു കയറി എന്നാലും ഒന്ന് അടങ്ങി..
ഗീതു അച്ഛന്റെ പെങ്ങളുടെ മോളാ.. അച്ചുമ്മാന്ന ഞാൻ അവരെ വിളിക്കാറ് ഗീതുവിന്റെ അച്ഛൻ ആർമി ഓഫീസർ ആയിരുന്നു..
അവർ കുടുംബം ആയി കശ്മീർ ആയിരുന്നു.. അവിടെ വെച്ച് അവളുടെ അച്ഛൻ ഒരു ആക്രമണത്തിൽ മരിച്ചു..
അച്ചുമ്മ ആകെ വല്ലാത്ത മാനസിക അവസ്ഥയിൽ ആയിരുന്നു പിന്നെ വൈകാതെ അവരും പെൺകുട്ടി ആയത് കൊണ്ട് എന്റെ അച്ഛൻ അവളെ അവളുടെ അച്ഛന്റെ വീട്ടിൽ വിട്ടില്ല..
അവിടെ അവൾക്ക് ഒരു മുറചെറുക്കൻ ഉണ്ട് അസത്ത് പെണ്ണ് പിടിയൻ അവനെ പേടിച്ചാ..
ഇപ്പൊ ഞങ്ങളുടെ കൂടെ ആണ്.. ഇന്ന് എന്റെ പെണ്ണ് കാണൽ ആയത് കൊണ്ട് വന്നതാ ആള് ഹോസ്റ്റലിൽ ആണ്..
എന്നെ പോലെ അല്ല പഠിക്കാൻ മിടുക്കി ആയത് കൊണ്ട് എം ബി ബി എസ് ആണ് ഇപ്പൊ ഹൌസ് സർജൻസി ചെയ്യുന്നു.. ഇന്ന് ലീവ് എടുത്തു എന്നെ കളിയാക്കാൻ വന്നതാണ്..
“”എന്നാലും എന്റെ ചിന്നൂന്റെ ഒരു കഷ്ടകാലം..””
“”എന്തെ..””
“”അല്ല ഞാനൊക്കെ പറന്ന് നടക്കുമ്പോൾ നിന്നെ കെട്ടിച്ചു വിടുവല്ലേ..””
“”പോടീ.. ഞാൻ കല്യാണം ഒക്കെ കഴിച്ചു അവന്റെ കൂടെ പറന്നോളും ട്ടൊ..””
“”ആഹ്.. പറക്കും..””
“”ഒന്ന് നിർത്ത് ഗീതു..””
അവൾ ചിരി അടക്കി പിടിച്ചു എന്റെ അരികിൽ നിൽക്കുന്നുണ്ട്.. കണ്ണാടിയിൽ ഒന്ന് നോക്കി അവളും സാരി ആണ്..
അമ്മയും അച്ഛനും എനിക്ക് എന്ത് വാങ്ങിയാലും അവൾക്കും വാങ്ങും അവളെക്കാൾ എന്നെ സ്നേഹിക്കുന്നു അവളെ നോക്കുന്നില്ല എന്നാ തോന്നൽ അവൾക്ക് ഇല്ലാതെ ഇരിക്കാൻ.. ഇന്ന് ഉടുക്കാൻ എനിക്ക് വാങ്ങിയ കൂട്ടത്തിൽ അവൾക്കും വാങ്ങി..
അതുകൊണ്ട് പെണ്ണ് ആരാന്ന് എനിക്കും സംശയം ഉണ്ട്.. കല്യാണം ഇപ്പൊ വേണ്ടെന്ന് അവൾ പറഞ്ഞത് കൊണ്ട് രണ്ടും ഒരുമിച്ച് നടത്തുന്നില്ല എന്ന് മാത്രം..
“”അതെ എന്നെയാ പെണ്ണ് കാണാൻ വരുന്നത്.. നീ ഒരുപാട് സുന്ദരി ആവണ്ട..””
“”അഥവാ ചെക്കന് എന്നെ ഇഷ്ടായലോ.. അസൂയ പെട്ടിട്ട് കാര്യം ഇല്ല മോളെ..””
“”ഓഹ് പിന്നെ..””
അവളും ഞാനും അത് പറഞ്ഞു ഒന്ന് ചിരിച്ചു.. പുറത്ത് കാർ വന്നു നിർത്തിയ ശബ്‌ദം കേട്ട് അവൾ ജനലിന്റെ അടുത്തേക്ക് ഓടി..
എന്നേക്കാൾ തിരക്ക് അവൾക്കാ തോന്നുന്നു..
“”എടി നല്ല മസ്സിൽ ഒക്കെ ഉള്ള നല്ല അടിപൊളി ചെക്കൻ എന്നാ ലുക്ക് ആണ് അയ്യോ..””
അവൾ ചെവിതല തരാതെ ഓരോന്ന് പറയുന്നുണ്ട്.. അവസാനം മുറിയിൽ നിന്ന് ഇറങ്ങി പോകുന്നത് കണ്ടു… കുറച്ചു കഴിഞ്ഞു അമ്മ വന്നു വിളിച്ചതും ഞാൻ അൽപ്പം നാണം വരുത്തി മുറിയിൽ നിന്ന് ഇറങ്ങി..
ഞാൻ നാണത്തോടെ മുഖം താഴ്ത്തി നിന്നു..
അച്ഛൻ അവർക്കൊപ്പം ഇരുന്നു കൊണ്ട് ചെക്കനെ നോക്കി ഇതാണ് ചെക്കൻ എന്നൊക്കെ പറയുന്നുണ്ട് പക്ഷെ ഈ നാണം കാരണം തല പൊന്തുന്നില്ല..
“”എനിക്ക് ദാ ആ കുട്ടിയെ ആണ് ഇഷ്ടായത്. “”
പെട്ടന്ന് നാണം ഒക്കെ മാറി ചെക്കനെ തല ഉയർത്തി നോക്കി.. ആ അലവലാതി ഗീതുനെ നോക്കി ഇളിച്ചോണ്ട് പറയുന്നത് കേട്ട് സന്തോഷം തോന്നി എങ്കിലും കരച്ചിലും വന്നു ആദ്യയിട്ട് പെണ്ണ് കാണാൻ വന്ന തെണ്ടി തന്നെ ഇത് പറഞ്ഞല്ലോ..
ഗീതുവിനെ നോക്കിയിട്ട് ഒന്ന് ഇളിച്ചു കാണിച്ചിട്ട് മെല്ലെ അവിടെ നിന്ന് മുറിയിലേക്ക് കയറി..
ഗീതു പാവം എന്തോ പോയ എന്തിനെയോ പോലെ കണ്ണും തുറിച്ചു വായും പൊളിച്ചു നിക്കുന്നുണ്ട്..
***************************
ഏട്ടനും അമ്മയും കാറിൽ ഒന്നും മിണ്ടാതെ പെണ്ണിന്റെ വീട് വരേ വന്നത് കണ്ട് എനിക്കെ അത്ഭുതം.. എനിക്കാണെങ്കിൽ തലയിൽ ഒരു ഐഡിയയും വന്നില്ല.. ഏട്ടൻ പെണ്ണിനെ ഇഷ്ടായില്ല എന്ന് പറയട്ടെ എന്ന് ഞാനും കരുതി..
പെണ്ണിന്റെ അച്ഛൻ സ്വീകരിച്ചു ഇരുത്തി അപ്പോഴാണ് വേറൊരു പെണ്ണ്.. കാണാൻ എവിടെയൊക്കെയോ അവളെ പോലെ..
അവളുടെ അച്ഛന്റെ അനിയത്തിയുടെ മകൾ ആണത്രെ.. അച്ഛനും അമ്മയും ഇല്ലാത്ത കുട്ടി ആണെന്നൊക്കെ പറഞ്ഞു അവർ അവളുടെ മുടിയിൽ തലോടി..
ഒരു നിറഞ്ഞ ചിരിയോടെ അയാൾക്ക് ഒപ്പം ചേർന്നു നിൽക്കുന്നുണ്ട്.. ഗീതു എന്ന് പേര് പറഞ്ഞു അവൾ സ്വയം പരിചയപെടുത്താനും മറന്നില്ല..
ഏട്ടനോട് എന്തൊക്കെയോ ചോദിച്ചു.. അവൻ അവളെ അടിമുടി ഒന്ന് നോക്കുന്നത് ഇടം കണ്ണു കൊണ്ട് ഞാനും കണ്ടു..
“”എടാ എന്താ ഉദ്ദേശം..””
ചുമൽ കൂച്ചി ഒന്നും ഇല്ലെന്ന് കാണിച്ചു അവൻ ഒന്ന് ഇളിച്ചു.. അവളുടെ അമ്മ പോയി പെണ്ണിനെ വിളിക്കട്ടെ എന്ന് പറഞ്ഞു സ്റ്റെയർ കയറി പോകുന്നുണ്ട്..
ആഹാ വരുന്നുണ്ട് തല താഴ്ത്തി നാണം കൊണ്ട് പെണ്ണ്.. അവൾ മുമ്പിലായി നിന്നു.. പെണ്ണിന്റെ നാണം കാണാൻ എന്താ ഭംഗി മുഖം ഉയർത്തി ചെക്കനെ നോക്കുന്നു കൂടി ഇല്ല.. എന്നെയും കണ്ടില്ല എന്ന് സാരം..
അവൾ നോക്കുമ്പോഴേക്കും ഞാൻ ഫോൺ എടുത്തു പുറത്ത് ഇറങ്ങാൻ ഒരുങ്ങുമ്പോൾ ആണ് ഏട്ടൻ പറഞ്ഞത്..
“”എനിക്ക് ദാ ആ കുട്ടിയെ ആണ് ഇഷ്ടായത്. “”
ഗീതുവിനെ ചൂണ്ടി പ്രതീക്ഷിക്കാതെ ഏട്ടൻ പറഞ്ഞത് കേട്ട് ഉള്ളവർ മുഴുവൻ അവനെ കണ്ണും തള്ളി നോക്കുന്നുണ്ട്.. പെണ്ണ് വെള്ളാരം കണ്ണ് മുഴുവൻ പുറത്ത് ചാടിച്ചു അവനെ നോക്കിയതും എനിക്ക് ചിരി വന്നു..
അവൾ പിണങ്ങി മുറിയിലേക്ക് ഓടി.. ഏട്ടന്റെ കയ്യിൽ ഞാനൊന്ന് പിച്ചി..
“”ആഹ്.. എന്തുവാടേ..””
“”ടാ നീ എന്താ പറഞ്ഞത്..””
“”ആ പെണ്ണിനെ എന്തോ എനിക്ക് ഇഷ്ടായി.. നിന്റെ പെണ്ണിന്റെ കല്യാണം മുടങ്ങി എനിക്കും പെണ്ണും ആയി..””
“”അല്ല അപ്പൊ നീ കെട്ടാൻ മുട്ടി നിക്കുവായിരുന്നോ.. നിന്റെ ഗായത്രി അവളെ മറന്നോ..””
“”ഓഹ്.. അവളെ പോലെ ഒന്നിനെ ഓർത്തു കരഞ്ഞിരുന്ന് ജീവിതം കളയാൻ എനിക്ക് വട്ടല്ലേ..””
ഗീതുവിനെ നോക്കി അവൻ അത് പറഞ്ഞതും കണ്ണു മിഴിച്ചു കുറച്ചു നേരം അവനെ നോക്കി നിന്നു പോയി..
അമ്മയും ബ്രോക്കറും അവളുടെ അച്ഛന്റെ അടുത്ത് കാര്യമായി എന്തൊക്കെയോ പറയുന്നുണ്ട്.. കുറച്ചു കഴിഞ്ഞു പോകാം എന്ന് പറഞ്ഞു അമ്മ ഞങ്ങളുടെ അടുത്ത് വന്നു..
കാറിൽ കയറി വീട്ടിലേക്ക് പോകുമ്പോൾ അമ്മ ഗൗരവത്തിൽ ഏട്ടനെ വിളിച്ചു..
“”മോനെ അനു..””
(ഏട്ടനെ അമ്മ അനു എന്നാ വിളിക്കുന്നത് അനുരാഗ് എന്നാണ് മുഴുവൻ പേര് ട്ടൊ)
“”അത് അമ്മേ എനിക്ക് ആ കുട്ടിയെ ആണ് ഇഷ്ടായത്.. അവരോട് അമ്മ സംസാരിച്ചില്ലെ..””
“”മ്മ്.. അവർക്ക് എതിർപ്പ് ഇല്ല.. അവളോട് ചോദിച്ചിട്ട് മറുപടി പറയാം എന്നാ പറഞ്ഞത്.. പിന്നെ നീ ഇന്ന് കാണാൻ പോയ കുട്ടി ഇല്ലേ…
ആ കുട്ടിയെ നമ്മുടെ അക്കു മോന് ഉറപ്പിച്ചു. അവർക്ക് സമ്മതം ആണ്.. ഗീതു മോൾക്ക് കൂടി സമ്മതം ആണെങ്കിൽ രണ്ടും ഒരുമിച്ച് നടത്താം..””
അമ്മ പറഞ്ഞത് കേട്ട് പിന്നിലേക്ക് തിരിഞ്ഞു നോക്കി അമ്മ ദേവി മഹാലക്ഷ്മി തന്നെ… കാറിൽ നിന്ന് ഇറങ്ങി തുള്ളി ചാടാൻ തോന്നി പക്ഷെ ബ്രേക്ക് ഇട്ടത് പോലെ സന്തോഷം നിന്ന്..
ആ പിശാശ് എന്നെ വേണ്ടെന്ന് പറയുവോ.. അവളുടെ അച്ഛനെ ചാക്കിട്ട് പിടിക്കാം..
ഏട്ടന്റെ മുഖത്തു അൽപ്പം സന്തോഷം കുറവ് ആണ്…അത് വൈകിട്ട് അറിയാം എന്താകും എന്ന്..
തുടരും…
വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 1