Wednesday, December 18, 2024
Novel

രുദ്രഭാവം : ഭാഗം 34

നോവൽ
എഴുത്തുകാരി: തമസാ


രുദ്രൻ നല്ല ദേഷ്യത്തിൽ ആയത് കൊണ്ട് എങ്ങനെ എങ്കിലും അവനെ അവിടെ നിന്ന് മാറ്റിയാൽ മതി എന്നായിരുന്നു ഭാവയുടെ മനസ്സിൽ…… തങ്ങളെ രണ്ടു പേരെയും ചേർത്ത് പിടിച്ച കൈകൾക്ക് ബലം കൂടുന്നതിൽ നിന്ന് സ്വരൂപിനും രുദ്രന്റെ കോപം അടങ്ങിയിട്ടില്ലെന്ന് മനസിലായി….

മേക്കപ്പ് റിമൂവ് ചെയ്തുകൊണ്ടിരുന്ന സമയത്താണ്, കമ്മിറ്റിക്കാര് വിളിച്ചിട്ട് രുദ്രൻ ഇറങ്ങിപ്പോയത്….

ജടയും ചന്ദ്രക്കലയും പാമ്പും മാറ്റിയപ്പോഴാണ് അവർ വന്നത്….. പിന്നെ പ്രശ്നങ്ങൾ ആയി….. സമയവും കിട്ടിയില്ല……

സ്വരൂപേ….. വണ്ടിയിൽ നിന്നെന്റെ മുണ്ടിങ്ങോട്ട് എടുത്തേ……..

പുറത്തിറങ്ങി നിന്ന് രുദ്രൻ പറഞ്ഞു…..

പുറത്ത് നിന്ന് തന്നേ മുണ്ടുടുത്ത്, തോൽ വേഷം ഊരി സ്വരൂപിന്റെ കയ്യിൽ കൊടുത്തു…..

അപ്പോഴേക്കും കൂടെ ഉള്ള കൂട്ടുകാരും എത്തി… എങ്ങനെയോ
വഴക്ക് ഉണ്ടായ കാര്യം അവരും അറിഞ്ഞിരുന്നു…

അജയന്റെ കുടുംബക്കാർ ഒക്കെ അവിടെ ഉള്ളത് കൊണ്ട് സംഭവം കൂടുതൽ ആൾകാർ അറിയുന്നതിന് മുൻപ് രുദ്രനോട് വീട്ടിലേക്ക് പോവാൻ കൂട്ടുകാർ പറഞ്ഞെങ്കിലും തെറ്റ് ചെയ്തത് താൻ അല്ലല്ലോ..

അതുകൊണ്ട് പോവില്ലെന്ന വാശിയിൽ ആയിരുന്നു, രുദ്രൻ…

പിന്നേ സ്വരൂപും കൂട്ടുകാരും കൂടി, ബാക്കി ഒക്കെ വീട്ടിൽ പോയി അഴിച്ചാൽ മതിയെന്നും പറഞ്ഞ് നിർബന്ധം പിടിച്ച് തന്നേ രുദ്രനെയും ഭാവയേയും ബുള്ളറ്റിൽ കയറ്റി വീട്ടിലേക്ക് വിട്ടു….

ടാ…. അമ്മയോടും അച്ഛനോടും പറഞ്ഞേരെ ഞങ്ങൾ പോയെന്ന്…….

പോകുന്ന പോക്കിൽ രുദ്രൻ വിളിച്ചു പറഞ്ഞു….

ആം…. ഏട്ടൻ പൊയ്ക്കോ… ബാക്കി ഞാൻ നോക്കിക്കോളാം……

അവരുടെ പോക്ക് കണ്ടു നെഞ്ചിൽ കൈ വെച്ച് സ്വരൂപ്‌ ഒന്ന് ശ്വാസം നീട്ടി വലിച്ചു വിട്ടു…

👫👫👫👫👫👫👫👫👫👫👫👫👫👫👫

ഓടാമ്പൽ മാറ്റി, വാതിൽ ആഞ്ഞു തള്ളി തുറന്നു കൊണ്ട് രുദ്രൻ അകത്തേക്ക് കയറി…. പുറകെ ചെല്ലാൻ ഭാവയ്ക്ക് ചെറിയ പേടി തോന്നി…..

അമ്മയും അച്ഛനും ഇനി ബലി ഇട്ടിട്ടേ വരുള്ളൂ… അതുകൊണ്ട് വാതിൽ അടച്ചിട്ട് അവളും മുറിയിലേക്ക് ചെന്നു….

മുറിയിൽ ലൈറ്റ് ഇട്ടിട്ടുണ്ടായിരുന്നില്ല…. അമാവാസി ആവാറായത്കൊണ്ട് വെളിച്ചം വീശാൻ പാകത്തിന് നിലാവും ഇല്ല……

ഹാളിലെ ലൈറ്റ് ഇട്ടിട്ട് ഭാവ മുറിയിലേക്ക് കയറി….ആ വെട്ടം മുറിയിലേക്കും ചെരിഞ്ഞു പതിയ്ക്കുന്നുണ്ട്… ബെഡിൽ കൈ മുറുക്കി ഇരിക്കുന്നുണ്ട് രുദ്രൻ….

അടുത്ത് ചെന്നു മടിച്ചു മടിച്ചു തോളിൽ കൈ വെച്ചു…. കണ്ണൊക്കെ നിറഞ്ഞൊരു നോട്ടമായിരുന്നു തിരികെ കിട്ടിയത്….. ചുവന്നു കലങ്ങിയ മിഴികൾ………

തന്റെ തോളിൽ അമർന്ന കൈകളെ തന്നോട് ചേർത്തു നിർത്തിക്കൊണ്ട് രുദ്രൻ അവളുടെ നെഞ്ചിലേക്ക് ചാഞ്ഞു…

അപ്രതീക്ഷിതമായ എന്തോ സംഭവിച്ചത് പോലെ നിശ്ചലയായി നിന്ന ഭാവ, പൊടുന്നനെ തന്റെ മാറിൽ തല ചേർത്തു കരയുന്ന രുദ്രനെ രണ്ടു കൈകളാലും ചുറ്റിപ്പിടിച്ചു……

രുദ്രന്റെ കണ്ണുകൾ അപ്പോഴും നനവാർന്നു കൊണ്ടിരുന്നു….. ദേഷ്യം കണ്ണുനീരായി പൊഴിഞ്ഞു….

കടന്നു പോകുന്ന നിമിഷങ്ങളിലൊന്നിലും തന്നിൽ നിന്നകലാതെ, ആശ്രയം തേടുന്ന രുദ്രന്റെ മുടിയിഴകളിൽ അവൾ വിരൽ കടത്തി…

ആ തോളിൽ ചാഞ്ഞു മയങ്ങുന്ന മുടികളെ വാത്സല്യത്തോടെ വകഞ്ഞു മാറ്റികൊണ്ടിരുന്നു……….

നെഞ്ചകം നീറുന്ന പാതിയ്ക്കമ്മയാകാൻ, പെണ്ണിനേ കഴിയുള്ളു,…. അത്പോലെ പ്രേമം പൂക്കുന്ന നേരത്തു കാമിനിയാകുവാനും…………

തളർന്നു കിടന്ന മുഖം കൈകളാൽ ഉയർത്തി, നെറ്റിയിൽ ഒരു സ്നേഹ ചുംബനം നൽകി…. കണ്ണടച്ച് വാങ്ങിയ ചുംബനത്തിനൊപ്പം, വിറങ്ങലിച്ചൊരു ചിരി രുദ്രനിൽ നിന്നും പൊഴിഞ്ഞു….

സാരമില്ല…. കഴിഞ്ഞത് കഴിഞ്ഞു …… ഇന്നത്തെ സംഭവം അവിടം കൊണ്ട് തീർന്നു…. ഇനി ഒരു പ്രശ്നവും ഉണ്ടാവില്ലന്നേ….. പോട്ടെ…….

മൊഴികളാലും കരങ്ങളാലും രുദ്രൻ ആശ്വസിക്കപ്പെട്ടുകൊണ്ടിരുന്നു….

തന്റെ സാനിധ്യം, ചുടലക്കാടുകളെ പോലും കുളിരണിയിപ്പികുമെന്ന തോന്നലിൽ രുദ്രനെ ഭാവ അകമഴിഞ്ഞ് സ്നേഹിച്ചു കൊണ്ടിരുന്നു….

രുദ്രാ……..

മൂളലുകളിൽ ഒതുങ്ങിയ മറുപടി….

നമ്മുടെ പ്ലാനിൽ രുദ്രൻ കരയുന്നത് ഉണ്ടായിരുന്നില്ലല്ലോ . പിന്നെന്തിനാ ഈ കണ്ണുകൾ നിറഞ്ഞത്……..?

തന്റെ നേരെ നീളുന്ന മിഴികളിലെ ഭാവത്തിനു മേൽ തനിയ്‌ക്കൊന്നും മറയ്ക്കാനാവില്ലെന്ന ബോധത്താൽ രുദ്രൻ ഭാവയേ, കട്ടിലിൽ ഇരുന്നുകൊണ്ട് ഭിത്തിയിലേക്ക് ചാരി,

തന്റെ മടിയിലേക്ക് ചെരിച്ചു പിടിച്ചിരുത്തി…. താങ്ങു പോലെ രുദ്രന്റെ പുറത്ത് ഭാവ ചുറ്റിപ്പിടിച്ചു..

അറിയില്ല ഭാവേ…….

അഭിനയിക്കുന്ന ഓരോ നിമിഷവും തന്റെ പാതിയെ നഷ്ടപ്പെട്ട ശിവൻ ഞാനാണെന്ന് തോന്നി….. അജയൻ തീ കൊളുത്തിയ നിന്നെ ഓർത്തു….

ഹോമാഗ്നിയിൽ വെന്തു പൊലിഞ്ഞ സതിയെ പോലെ, ഈ രുദ്രനെ വിട്ടു നീ പോയാൽ മരിച്ചു പോവുമെടീ ഞാൻ……..

എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞ വർഷം ഈ മുറിയിൽ പിച്ചും പേയും പറഞ്ഞ് കഴിച്ചു കൂട്ടിയ എന്നേ ഞാൻ ഓർത്തു…. സഹിക്കാൻ പറ്റിയില്ല…. ജീവിച്ചു കൊതി തീരില്ലെനിക്ക്….

ഇനിയൊരു നൂറു ജന്മം മതിയാവില്ലെനിക്ക്… അത്രമേൽ, ഈ അച്ചുതണ്ടിൽ കറങ്ങിക്കൊണ്ടിരിക്കുകയാണ് ഞാൻ….

നീയില്ലായ്മയിൽ, താണ്ടവം അല്ല, ചിലപ്പോൾ ഈ ഭൂമി തന്നേ പിളർത്തും രുദ്രൻ…… അത്രയേറെ………….

പറഞ്ഞു തീരുന്നതിനു മുൻപേ, ഭാവ രുദ്രന്റെ കഴുത്തിൽ ചുണ്ടമർത്തി….

മതി വരാത്തത് പോലെ തന്റെ പ്രണയം മുഴുവൻ രുദ്രന്റെ എള്ളോളം പോന്ന മറുകിൽ അലിയിച്ചു കൊണ്ട് ഭാവ ചുംബിച്ചു കൊണ്ടിരുന്നു…..

നിന്റെ പ്രണയത്തോളം വിസ്തൃതമായൊരാകാശവും ഭാവ ഇതുവരെ കണ്ടിട്ടില്ല രുദ്രാ……………

ഒന്നുകൂടി ചേർത്ത് പിടിച്ചു കൊണ്ട് രുദ്രൻ കണ്ണുകളടച്ചു……….

അപ്പോഴും രുദ്രന്റെ നെറ്റിയിലെ ഭസ്മക്കുറികൾക്കിടയിലെ മൂന്നാം കണ്ണിലായിരുന്നു ഭാവയുടെ കണ്ണുകൾ…….

നിവർന്നു പൊങ്ങി തന്റെ ചുണ്ടുകൾ പതിപ്പിച്ചിട്ട് പതിയെ തന്റെ വിരലുകളാൽ തൃക്കണ്ണ് മാച്ചുകളഞ്ഞു……

തീയെരിയും മുക്കണ്ണാൽ നീയെന്നെ നോക്കുന്ന നിമിഷം, ഭാവയുടെ ജീവൻ അഗ്നി വിഴുങ്ങിയ കടലാസ് തുണ്ട് പോലെ ചുരുണ്ടു കത്തി തീരും…..

പ്രണയത്തിനുമപ്പുറം നീയെന്നെ നോക്കുന്ന കണ്ണുകളിൽ ബഹുമാനം മാത്രമേ പാടുള്ളൂ….

അതിനപ്പുറം വേരുറയ്ക്കുന്നതെന്തും, ഈ മണ്ണിൽ നീയെറിയുന്ന വിഷമാകും…. എന്റെ സ്വത്വത്തെ ഇല്ലായ്മ ചെയുന്ന വിഷം…

പുണരുന്ന കൈകൾക്കപ്പുറം ഭാവയുടെ ഹൃദയം മന്ത്രിച്ചു കൊണ്ടിരുന്നു…… അതറിഞ്ഞിട്ടെന്ന പോലെ രുദ്രൻ കണ്ണ് തുറന്നവളെ നോക്കി…….

നെറ്റിയിൽ അപ്പോഴും, സ്വർണച്ചുട്ടിക്ക് കീഴെ, ഒരു പനിനീർ പുഷ്പം അവനായി വിരിഞ്ഞു നിന്നിരുന്നു….. നീയുള്ളിടത്തോളം എന്നിൽ നിന്ന് മായില്ലെന്ന് പറയാതെ പറഞ്ഞു കൊണ്ട്….

രുദ്രൻ തന്റെ കൈകൾകൊണ്ട്, കൊരുത്തു വെച്ചിരുന്ന ചുട്ടി, നെറുകയിൽ നിന്നും അടർത്തി ഊരി വെച്ചു…..

നാസികയിലെ കല്ല്, പതിയെ ഊതിക്കൊണ്ടെടുത്തു മാറ്റി…..

കഴുത്തിലെ വലിയ മാല കൊളുത്തു മാറ്റിഎടുത്തു…….

മുന്നോട്ടു നീണ്ടു കിടക്കുന്ന മുടിയിൽ നിന്നും ചെമ്പകം മത്തു പിടിപ്പിക്കുന്ന ഗന്ധം പൊഴിച്ച് കൊണ്ടിരുന്നു…………

അതിന്റെ നിർവൃതികളിൽ, മയങ്ങിക്കൊണ്ട് തന്നേ ജുംകാ കമ്മൽ എടുത്ത് മാറ്റി, ഭാവയുടെ ചെവിയിലെ ചുവന്ന അതിർ വരമ്പിൽ ചുംബിച്ചു….

രുദ്രൻ ഭാവയുടെ മുടിയിൽ നിന്നും, ചെമ്പക മാല അഴിച്ചു കട്ടിലിന്റെ ക്റാസിയിലേക്ക് തൂക്കി…..

അതേ ഇരുപ്പിൽ തന്നേ ചെരിഞ്ഞു രുദ്രൻ ഭാവയേ ബെഡിലേക്ക് കിടത്തി എഴുന്നേറ്റു….

തന്റെ കഴുത്തിന്റെ ചൂടിൽ വേർപിരിയാനാവാതെ കിടക്കുന്ന അവളെ വിട്ടു പോരാൻ ആവാതെ രുദ്രന്റെ ഹൃദയം വിങ്ങി…..

തനിക്കായി വേദനിക്കുന്ന ചങ്കിന്റെ നോവറിഞ്ഞിട്ടെന്നോളം, ഭാവ രുദ്രനെ അടരുവാൻ വയ്യെന്നപോലെ വിടാതെ പിടിച്ചു…

എന്താ….. പിന്നെയും ഹിക്കി വേണോ?

ഭാവയേ നോക്കി പതിഞ്ഞ മന്ദഹാസത്തോടെ രുദ്രൻ ചോദിച്ചു….

വേണ്ട……..

പിന്നെന്താ കുഞ്ഞൂസേ??

ഭാവയുടെ നെറ്റിയിൽ സ്നേഹത്തോടെ രുദ്രൻ തലോടി…

രുദ്രനെ……….

ങ്‌ഹേ………………….

കേട്ടത് തെറ്റിപ്പോയതാണെന്ന് രുദ്രന് തോന്നി……..

” ശിവരൂപം പൂണ്ട രുദ്രനിൽ അലിയാൻ ആഗ്രഹിക്കാത്ത മഞ്ഞു തുള്ളി പോലും ഈ രാവിൽ പൊഴിയുന്നുണ്ടാവില്ല…….”

ഭാവയുടെ മറുപടിയിൽ വഴി മറന്നെത്തിയ മിന്നാമിനുങ്ങുകൾ , ആ സ്നേഹത്തിനു മുൻപിൽ തങ്ങളുടെ വിളക്കുകൾ ഊതിക്കെടുതി…..

തലയ്ക്കു മേലെ കിടന്നു ചെമ്പകം അവർക്കായി ഒന്നുകൂടി വിരിഞ്ഞു പരിമളം പടർത്തി…..

തിരുജടയിലൊളിപ്പിച്ച പ്രണയ ഗംഗ അവർക്കായി കുതിച്ചൊഴുകി……

ഗദ്ഗദങ്ങളെ മറച്ചുകൊണ്ടൊരോ വിയർപ്പ് തുള്ളികളും രൂപപ്പെട്ടു….

കരിമഷിക്കൂട്ട് ഒലിച്ചിറങ്ങുന്ന രാത്രിയിൽ, പൂന്തോട്ടത്തിൽ ഒരു പൂവ്‌ വിരിഞ്ഞു….

ആ പൂവിന്റെ പൊക്കിൾ ചുഴിയിൽ നിന്നുമൊരു വണ്ട് തേനുണ്ടു മതി വരാതെ പിന്നെയും രാവെന്നു പോലും മറന്നു മധു നുകർന്നു കൊണ്ടിരുന്നു…..

തന്നിലെ പ്രണയത്തേ മതി വരാതെ കവരുന്ന ഭൃംഗത്തെ നോക്കി കാൺകെ, ആ പൂവ് നാണത്താൽ കണ്ണ് പൂട്ടി…..

ഭാവയുടെ സ്വപ്നങ്ങളിൽ മാത്രം കുരുങ്ങിക്കിടന്നിരുന്ന രുദ്രാക്ഷം, അടർത്തി മാറ്റാൻ വയ്യാത്തത് പോലെ ഇന്നവളിലേക്കു ചേർന്നു……..

കിനാവുകളുടെ സാക്ഷാത്കാരം പോലെ, രുദ്രന്റെ കൈകളിൽ വരിഞ്ഞു കെട്ടിയിരുന്ന രുദ്രാക്ഷച്ചരട് ഭാവയുടെ വിരലുകളുടെ മുറുക്കത്തിൽ ചരട് പൊട്ടി നിലത്തേക്ക് പതിച്ച്, തറയിൽ തുള്ളിച്ചാടി…

ഭാവയുടെ കണ്ണുകളിൽ കണ്ട പ്രണയത്തേ, തന്റെ ചുണ്ടുകളാൽ രുദ്രൻ ഒപ്പിയെടുത്തു…..

വളഞ്ഞ പുരികങ്ങളെയും, ചുംബിച്ചു കൊണ്ടാ പ്രണയം, ചുണ്ടിലെ തീക്കനൽ ചുവപ്പിനെ കടിച്ചെടുത്തു….

നാണം പൂത്ത കവിളുകൾ അരുമയായി തഴുകിക്കൊണ്ട് , രുദ്രന്റെ അധരങ്ങൾ അതിരുകാണാ കടൽ തേടിയെത്തിയ അരയനെ പോലെ തിരകൾക്ക് മീതെ തുഴഞ്ഞു നടന്നു…..

നീലരാവിന്റെ നെറ്റിയിൽ രുദ്രന്റെ ചന്ദ്രക്കല ഭസ്മം ചാർത്തി… തിരുജടയിൽ നിന്നും പുണ്യ ജലം ഭാവയുടെ ആത്മാവിലേയ്ക്കലിഞ്ഞു…

തന്റെ പാതിയുടെ മുടിയിഴകൾ രുദ്രന്റെ കഴുത്തിൽ നാഗത്തെപ്പോൽ ചുറ്റിക്കിടന്നു….

മുല്ലപ്പൂവുകൾ ചായം വരച്ചിട്ട വിരിയിലെ വെള്ള നൂലുകൾക്കിടയിലെപ്പോഴോ ഒരു ചുവന്ന ചെത്തിപ്പൂ വിരിഞ്ഞു……

ശങ്കരാഭരണം പോലെ, ശ്രീവത്സം പോലെ, രുദ്രന്റെ ഇടനെഞ്ചിൽ ഇടം തരേണം വരും ജന്മങ്ങളിലും എന്ന് ഭാവയുടെ നിശ്വാസം പോലും മൊഴിഞ്ഞു…

💦💦💦💦💦💦💦💦💦💦💦💦💦💦💦💦

ബാല താപം മുറിയിലേക്കിറങ്ങവേ, കണ്ണ് തുറന്ന ഭാവ കണ്ടത് തന്നോട് ചേർന്നു മയങ്ങുന്ന രുദ്രനെ ആയിരുന്നു…..

നിഷ്കളങ്കമായി ഉറങ്ങുന്ന രുദ്രന്റെ മുഖത്തു നിന്ന്, ഭസ്മക്കുറി മാഞ്ഞിരിക്കുന്നു….

പക്ഷേ തനിക്കിപ്പോഴും കർപ്പൂരം ചേർത്ത ഭസ്മത്തിന്റെ മണമാണെന്നവളോർത്തു……. അറിയാതൊരു നിലാവൊളി ആ ചുണ്ടിൽ വിരിഞ്ഞു…….

മിഴി ചിമ്മി എണീറ്റു ഭാവയേ നോക്കിയ രുദ്രനെ കണ്ടു ഭാവയുടെ ചുണ്ടിലെ ചിരി മാഞ്ഞു…..

ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കിയ ഭാവ തന്നേ ചേർത്തു പിടിക്കാൻ തുടങ്ങിയ രുദ്രനെ തള്ളിമാറ്റി…..

നിങ്ങളെന്താ മനുഷ്യാ എന്നേ ചെയ്തത്??….. അയ്യോ…. എന്റെ MBBS……..

ഒറ്റ ചോദ്യം മതി ജീവിതം മാറി മറിയാൻ എന്ന് പറഞ്ഞത് പോലെ, അവളെന്താ പറഞ്ഞതെന്നോർത്തു രുദ്രൻ ഉറക്കപ്പിച്ചിലും കണ്ണുമിഴിച്ചു…

(തുടരും )

രുദ്രഭാവം : ഭാഗം 1

രുദ്രഭാവം : ഭാഗം 2

രുദ്രഭാവം : ഭാഗം 3

രുദ്രഭാവം : ഭാഗം 4

രുദ്രഭാവം : ഭാഗം 5

രുദ്രഭാവം : ഭാഗം 6

രുദ്രഭാവം : ഭാഗം 7

രുദ്രഭാവം : ഭാഗം 8

രുദ്രഭാവം : ഭാഗം 9

രുദ്രഭാവം : ഭാഗം 10

രുദ്രഭാവം : ഭാഗം 11

രുദ്രഭാവം : ഭാഗം 12

രുദ്രഭാവം : ഭാഗം 13

രുദ്രഭാവം : ഭാഗം 14

രുദ്രഭാവം : ഭാഗം 15

രുദ്രഭാവം : ഭാഗം 16

രുദ്രഭാവം : ഭാഗം 17

രുദ്രഭാവം : ഭാഗം 18

രുദ്രഭാവം : ഭാഗം 19

രുദ്രഭാവം : ഭാഗം 20

രുദ്രഭാവം : ഭാഗം 21

രുദ്രഭാവം : ഭാഗം 22

രുദ്രഭാവം : ഭാഗം 23

രുദ്രഭാവം : ഭാഗം 24

രുദ്രഭാവം : ഭാഗം 25

രുദ്രഭാവം : ഭാഗം 26

രുദ്രഭാവം : ഭാഗം 27

രുദ്രഭാവം : ഭാഗം 28

രുദ്രഭാവം : ഭാഗം 29

രുദ്രഭാവം : ഭാഗം 30

രുദ്രഭാവം : ഭാഗം 31

രുദ്രഭാവം : ഭാഗം 32

രുദ്രഭാവം : ഭാഗം 33