Sunday, November 10, 2024
Novel

പ്രണയിനി : ഭാഗം 15

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

“എവിടേക്ക് ആണ് ശിവ പോകുന്നേ…”

“കിച്ചു അവന്മാരെ കിട്ടി…”

വിജനമായ ഒരു സ്ഥലത്ത് പണി പൂർത്തിയാക്കാത്ത പഴയ ഒരു ബിൽഡിംഗ് മുൻപിൽ ശിവൻ വണ്ടി നിർത്തി. കാറിന്റെ ഹെഡ്‌ലൈറ്റ് വെളിച്ചത്തിൽ പരിചിതമായ ഒരു നിഴൽ അവർക്ക് അരികിലേക്ക് വരുന്നത് കിച്ചു കണ്ടൂ. അവന്റെ മനസ്സ് മന്ത്രിചതു പുറത്തേക്ക് വന്നു

“ദത്തൻ”

ശിവൻ ആദ്യം ഇറങ്ങി. കിച്ചു ഒരു പകപ്പോടെ പതുക്കെ ഡോർ തുറന്നു. ദത്തൻ നടന്നു കിച്ചുവിന് അരികിൽ എത്തി. കുറച്ചു നിമിഷങ്ങൾ പരസ്പരം ഒന്നും സംസാരിക്കാൻ കഴിയാതെ മൂവരും നിന്നു. ദത്തന്റെ കണ്ണു നിറഞ്ഞു വന്നു. കിച്ചു ദത്തന്റെ തോളിൽ കൈ വച്ചു. പെട്ടന്ന് രണ്ടുപേരും പുണർന്നു. ഒരുപാട് നാളത്തെ പരാതികളും പരിഭവങ്ങളും കണ്ണീരാൽ ഒലിച്ചു തുടങ്ങി. കുറച്ചു നിമിഷം ശിവൻ അവരെ നോക്കി നിന്നു പുഞ്ചിരിച്ചു. അവന്റെ കണ്ണും നിറഞ്ഞത് കവിളിലൂടെ കണ്ണുനീർ ഒലിച്ചപ്പോൾ ആണ് അവൻ അറിഞ്ഞത്. അവനും അവർക്കൊപ്പം കൂടി പുണർന്നു കുറച്ചു നിമിഷങ്ങൾ. പിന്നീട് മൂന്നുപേരും കൂടി ബിൽഡിംഗ് ഉള്ളിലേക്ക് നടന്നു.

“നീയെന്താ കരുതിയത് ഇൗ രാഹുൽ മാധവനെ കല്യാണവും കഴിച്ചു ഇവിടുത്തെ കെട്ടിലമ്മ ആയി വാഴാമെന്നോ… നടക്കില്ല അമ്മു… ഞാൻ നിന്നെ മോഹിച്ചു… അത് നിന്റെയി ശരീരമാണ്”

അമ്മുവിന്റെ ശരീരത്തിൽ കൈകൾ ഇഴച്ച് കൊണ്ട് രാഹുൽ പറഞ്ഞു.

“ഒരു തവണയിൽ കൂടുതൽ ഒരു പെണ്ണിനെയും ഞാൻ ഉപയോഗിച്ചിട്ടില്ല…. പക്ഷേ നീ… നീ ഒരു ചരക്ക് തന്നെയാ… അതുകൊണ്ടാ നിന്റെ പുറകെ തന്നെ ഞാൻ ഉണ്ടായിരുന്നത്.”

അമ്മു നിസ്സംഗതയോടെ നിന്നു അവൻ പറയുന്നത് എല്ലാം കേട്ടു.

“കാൽ കാശിനു ഗതിയില്ലാതെ ഒരു ചായകടക്കരന്റെ മോൾക്ക് വന്നു കയറാനുള്ള വീട് ആണോ ഇത്….നീയെന്നും ഇവിടുത്തെ വേലക്കാരി ആയിരിക്കും ” കയ്യിൽ ഇരുന്ന ഗ്ലാസിലെ ഡ്രിങ്ക്സ് ഒറ്റ വലിക്കു കുടിച്ചു… എന്നിട്ട് കാർക്കിച്ചു തുപ്പി… അപ്പോഴും അമ്മു ഒന്നും പറയാതെ ക്ഷമയോടെ കണ്ണുകൾ അടച്ചു നിന്നു.

“നിന്റെ ഇൗ പേടിച്ച പേട മാൻ മിഴികൾ…എന്നെ കാണുമ്പോൾ ഉള്ള നിന്റെ കണ്ണുകളിലെ പിടപ്പു അതാണ്…അതാണ് എനിക്കിഷ്ടം…”അതും പറഞ്ഞു അവളെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു. അപ്പോഴും അമ്മു കണ്ണുകൾ അടച്ച് തന്നെ ഇരുന്നു.

” എന്നെ എല്ലാവരും കൂടി തോൽപ്പിച്ചതല്ലെ… എന്റെ അച്ഛന് പോലും പേടി… തൂ…. അതും ഒരു പീറ പെണ്ണിനെ… അവൾക്കുള്ള വിരുന്ന് ഞാൻ ഒരുക്കിയിട്ടുണ്ട്…. അവളോരുത്തി … ആ നന്ദ ടീച്ചർ… അവരാണ് എന്നെ കുരുക്കിയത്” രാഹുൽ പറഞ്ഞു നിർത്തി. കേട്ടത് വിശ്വസിക്കാൻ കഴിയാതെ അമ്മു കണ്ണുകൾ വലിച്ചു തുറന്നു അവനെ മിഴിച്ചു നോക്കി.

“നീയെന്നെ മിഴിച്ചു നോക്കണ്ട. നന്ദ ടീച്ചറുടെ വിരുന്ന് ഇപ്പോ കഴിഞ്ഞു കാണും. ഞാൻ ഒന്നു വിളിച്ചു നോക്കട്ടെ” രാഹുൽ ഫോൺ എടുത്ത് വിളിക്കാൻ തുടങ്ങി. എത്ര വട്ടം വിളിച്ചിട്ടും ഫോൺ കണക്ട് ആകുന്നില്ല.
” ഛേ” ദേഷ്യം കൊണ്ടു ഫോൺ വലിച്ചെറിഞ്ഞു,

“അവർക്കുള്ളത് ഇപ്പൊ കിട്ടി കാണും ” അമ്മു രൂക്ഷ നോട്ടത്തോടെ പറഞ്ഞു നിർത്തി.

“നീയെന്താ പറഞ്ഞത്…” രാഹുൽ അമ്മുവിന്റെ കവിളിൽ കുത്തി പിടിച്ചുകൊണ്ട് ചോദിച്ചു.

“ഡാ…അവളെ വിടാടാ നായേ”

അലർച്ച കേട്ട് രാഹുൽ നോക്കുമ്പോൾ മുന്നിൽ നിൽക്കുന്ന ശിവനെയും കിച്ചുവിനെയും കണ്ടൂ. അവരുടെ നോട്ടത്തിലെ അഗ്നിയിൽ അവൻ വെന്തു പോയെന്ന് അവന് തന്നെ തോന്നിപ്പോയി. അപ്പോഴാണ് കയ്യിൽ വലിയ ഒരു ഇരുമ്പിന്റെ ദണ്ഡ് മായി ഒരുവൻ അവർക്ക് അരികിലേക്ക് വന്നത്… ആ ദണ്ഡിൽ കൂടി ചോര ഒഴുകുന്നുണ്ടായിരുന്നു.

“ദത്തെട്ടൻ” അമ്മു മന്ത്രിച്ചത് രാഹുൽ കേട്ടു.

അപ്പോഴേക്കും മാധവനും ഭാര്യയും അവിടേക്ക് എത്തി.

ശിവൻ ദേഷ്യം കൊണ്ട് അടിമുടി വിറച്ചു നിൽക്കുകയായിരുന്നു.

“മാധവാ…നിനക്ക് അറിയാലോ എന്നെ …. ശരിക്കും…. എന്നിട്ടാണ് ഈ പന്ന ചെറുക്കൻ എന്റെ പെണ്ണിന്റെ നേരെ…”

“ശിവാ…സത്യം ആയിട്ടും എനിക്കൊന്നും അറിയില്ലായിരുന്നു. നീ പൊറുത്തു തരണം. ഈ ഒരു തവണ” മാധവൻ ശിവനോട് കെഞ്ചി.

“ഇവന് ഈ തെറ്റിന് മാപ്പില്ല…”

“അല്ലെങ്കിലും തെറ്റ് ചെയ്തു എന്നൊരു ഭാവവും അവനില്ല…അതിനുള്ള ശിക്ഷ അവൻ അനുഭവിക്കണം ” കിച്ചുവും രോക്ഷത്തോടെ പറഞ്ഞു നിർത്തി.

“സാർ…സാർ ഒരു reputed പൊസിഷനിൽ ഇരിക്കുന്ന വ്യക്തി അല്ലേ…സാർ പ്ലീസ് എന്റെ മകനെ ഈ ഒരു തവണ വെറുതെ വിടണം”

മാധവൻ ദത്തന് അരികിൽ ചെന്ന് കൈപിടിച്ച് പറഞ്ഞു.

ദേവദത്തൻ മാധവന്റെ കയ്യിൽ മുറുകെ പിടിച്ചു. മാധവന് ഒരു സമാധാനം തോന്നി ആ നിമിഷം.

“ശരിയാണ് ഞാൻ ഒരു reputed പൊസിഷനിൽ ഇരിക്കുന്ന വ്യക്തി ആണ്. ഞാൻ ഈ പൊസിഷനിൽ എത്തും മുന്നെയും ഇപ്പോഴും എന്റെ എല്ലാം ആണ് നന്ദുട്ടൻ… അവളെ ആണ് ഈ പുന്നാര മോൻ….പേടിക്കണ്ട മാധവാ ഞങ്ങൾ കൊല്ലില്ല…കാലോ കയ്യോ…ആവശ്യം വേണ്ടത് ഞങ്ങൾ എടുത്തോളാം”

ദേവദത്തൻ പറഞ്ഞു നിർത്തിയതും തന്റെ എല്ലാ പ്രതീക്ഷയും കഴിഞ്ഞു എന്ന് അയാൾക്ക് മനസ്സിലായി. ഇവരിൽ നിന്നും ഒരിക്കലും തന്റെ മകനെ രക്ഷിക്കാൻ കഴിയില്ല എന്ന് അയാൾ ഉറപ്പിച്ചു. എങ്കിലും ഒരു അവസാന പ്രതീക്ഷ എന്നോണം അമ്മുവിന്റെ കയ്യിൽ പിടിച്ചു മാധവൻ പറഞ്ഞു ” മോളെ ഇനി നീ പറഞ്ഞാൽ മാത്രമേ ഇവർ കേൾക്കൂ….”

അമ്മു ഒഴുകി വന്ന കണ്ണുനീർ തുള്ളികൾ തുടച്ചു കൊണ്ട് മാധവനെ നോക്കി. എന്നിട്ട് ശിവന്റെ അരികിലേക്ക് ചെന്ന് പറഞ്ഞു.

“എന്റെ താലി മാത്രം അറുക്കരുത് ശിവേട്ട… ജീവന്റെ ഒരു കണിക മാത്രം ബാക്കി വച്ചാലും മതി ” ശിവൻ പതുക്കെ അമ്മുവിന്റെ തലയിൽ തലോടി.

“മോളെ …ഒരു പെണ്ണ് എന്നാൽ കാമിക്കാൻ മാത്രം ഉള്ള ഒരു ഉപകരണം അല്ലയെന്ന് ഇവന് മനസ്സിലാക്കി കൊടുക്കണം. ഇത് നന്ദുവേച്ചി തന്നെയാണ് പറഞ്ഞത്”

അവൾ തലയാട്ടി. എങ്കിലും അവളുടെ കണ്ണുകൾ ഒഴുകുന്നുണ്ടായിരുന്നു. ഇതൊക്കെ കണ്ടു രാഹുലിൻ്റെ മദ്യത്തിൻ്റെ കെട്ട് വിട്ടു പോയിരുന്നു. അവൻ്റെ കണ്ണിൽ ഭയം ഉടലെടുത്തു

ശിവനും കിച്ചുവും അവനെ വലിചിട്ടു അടിച്ചു, മാറി മാറി രണ്ടു പേരും കണക്കിന് കൊടുത്തു. രാഹുലിന് ഒന്ന് അലറി കരയാൻ പോലും ആകാത്ത വിധം. അമ്മു കണ്ണുകൾ അടച്ചു ഒരു മൂലയിൽ നിന്നു. മാധവനെ ദേവദത്തൻ പിടിച്ചു വെച്ചു.രാഹുലിൻ്റെ അമ്മയും നിന്നു ഒരുപാട് കരഞ്ഞുപറഞ്ഞു നോക്കി.

“ശിവാ…എന്റെ പങ്കു ഞാൻ കൊടുത്തില്ല…”

ശിവൻ ഒരു ചിരിയോടെ രാഹുലിന്റെ നെഞ്ചില് മുഷ്ടി ചുരുട്ടി ഒന്ന് കൂടി കൊടുത്തു. കിചും ശിവനും ദത്തന് വേണ്ടി മാറി കൊടുത്തു. അടി നിന്ന ഗ്യാപ്പിൽ രാഹുൽ നിവർന്നു നിന്ന് ദേവദത്തൻ അടുത്ത് വന്നതും അവന്റെ നെഞ്ചില് ആഞ്ഞ് തള്ളി ദേവദത്തൻ അടുത്തിരുന്ന ഫർണീച്ചറിൽ തട്ടി വീണു നെട്ടിയൽപ്പം പൊട്ടി ചോര വന്നു.

“ഒൗഹ്‌” ദേവദത്തൻ ചാടി എണീറ്റു… ചെക്കന് കിട്ടിയത് മതിയായില്ല…ഉം…അല്ലേ ശിവ

ദേവദത്തൻ കണ്ണ് ചിമ്മി തുറക്കും വേഗത്തിൽ കാലുമടക്കി അവന്റെ നെഞ്ചില് നോക്കി തന്നെ തൊഴിച്ചു. പിന്നീട് കയ്യിൽ ഇരുന്ന ഇരുമ്പ് ദണ്ഡ് എടുത്തു അവന്റെ അരികിലേക്ക് ചെന്നു നിന്നു.

“എന്റെ നന്ദുട്ടന്റ അടുത്ത് ചെയ്തത് ഇനി നീ ലോകത്തിലെ ഒരു പെണ്ണിനോടും ചെയ്യാതിരിക്കാൻ മോനെ നിന്റെ കൈ ഞാൻ എടുക്കുവ..” അതും പറഞ്ഞു അവന്റെ വലതു കൈ നോക്കി ആഞ്ഞ് വീശി. രാഹുലിന്റെ അലർച്ചയിൽ വീട് തന്നെ കുലുങ്ങി പോയെന്ന് തോന്നി പോയി…വലതു കയ്യിലെ മാംസത്തിൽ നിന്നും എല്ലു പുറത്തേക്ക് തള്ളി നിന്നു…

കിച്ചു ദേവദത്തന്റെ കയ്യിൽ നിന്നും ദണ്ഡ് വാങ്ങി…” ഇത് എന്റെ വക…അല്ലെങ്കിൽ പിന്നെ ഞാൻ ഒരു സഹോദരൻ ആണെന്ന് പറഞ്ഞിട്ട് എന്തിനാ” രാഹുലിന്റെ ഇടതു കാലിലെ തുടയിലേക്ക് ദണ്ഡ് പാഞ്ഞു ചെന്നു. മാധവൻ തലക്ക് കൈ കൊടുത്ത് നിലത്ത് ഇരുന്നു പോയി. അമ്മു അപ്പോഴും കണ്ണുകൾ തുറന്നില്ല. ശിവൻ മാധവന് അരികിലേക്ക് ചെന്നു പറഞ്ഞു.
“എല്ലാ സുഖ സൗകര്യങ്ങളും കൊടുത്ത് മക്കളെ വളർത്തിയാൽ മാത്രം പോര…സ്ത്രീകളെ ബഹുമാനിക്കാൻ കൂടി പഠിപ്പിക്കണം… നല്ല സംസ്കാരം പഠിപ്പിക്കണം…ഇത് തനിക്കുള്ള ശിക്ഷ ആണ്… തന്റെ മോൻ അനുഭവിക്കുന്നത് താൻ കാണണം…അതാണ് തനിക്ക് തരുന്ന ശിക്ഷ”

” ഡാ…നീ പറഞ്ഞ വെറും ചായക്കടക്കാരന്റെ മകൾ കാരണം ആണ് നിന്നെ ജീവനോടെ വിടുന്നത്. ഇനി നീ അറിയണം… പരസഹായം ഇല്ലാതെ കിടക്കുമ്പോൾ നീ അറിയും ഇവളെ…സ്വന്തം ഭാര്യയെ… മനസ്സിലായോട ”

അതും പറഞ്ഞു മൂവരും തിരിഞ്ഞു…എന്തോ ഓർത്ത പോലെ ശിവൻ വീണ്ടും വന്നു പറഞ്ഞു. ” നീ കൊട്ടേഷൻ കൊടുത്ത മൂന്ന് പേരുണ്ടല്ലോ… പരലോകത്തു വിട്ടിട്ടുണ്ട്..” അവൻ പറഞ്ഞത് കേട്ട് രാഹുൽ ആ വേദനയിലും ഞെട്ടി വിറച്ചു.

“ദത്ത നീ വരുന്നില്ലേ” കിച്ചു ദേവദത്തനോട് ചോദിച്ചു.

“ഞാൻ വരും…അധികം വൈകാതെ…ഇപ്പൊ പോകട്ടെ” ദേവദത്തൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

പിറ്റേന്ന് തന്നെ ശിവന് ഡൽഹിയിൽ പോകണം ആയിരുന്നു. അവൻ ഗൗരി(നന്ദു) യെ കാണാൻ ചെന്നു. കിച്ചു ആ സമയം അവന്റെ പണിപ്പുരയിൽ ആണെന്ന് ഭദ്ര ഒരു ചായ ശിവന് കൊടുത്ത് കൊണ്ട് പറഞ്ഞു. അവൻ ചായ കുടിച്ചു ഗൗരി(നന്ദു)യുടെ മുറിയിലേക്ക് നടന്നു.
അവൻ വാതിലിൽ മുട്ടി…വാതിൽ ഒന്ന് ചാരിയിട്ടെ ഉണ്ടായിരുന്നുള്ളൂ.

നന്ദു ജനലിൽ പുറത്തേക്ക് തന്റെ ചെമ്പക മരത്തെ നോക്കി നിൽക്കുകയായിരുന്നു. ശബ്ദം കേട്ടു തിരിഞ്ഞു ശിവൻ വരുന്നത് കണ്ട് അവൾ ഹൃദ്യമായി പുഞ്ചിരിച്ചു.

“ആഹാ… ആളു നല്ല ഉഷാറയല്ലോ…”

നന്ദു ജനലിൻ അടുത്ത് തന്നെ നിന്നു. അവൻ അവളുടെ അടുത്ത് ചെന്ന് കവിളിൽ മെല്ലെ തലോടി…”നീര് കുറഞ്ഞിട്ടുണ്ട്… മെഡിസിൻ മറക്കാതെ കഴിക്കണം…പിന്നെ സീതമ്മക്ക് അറിയാം കുറെ പൊടി കൈകൾ നീര് കുറയ്ക്കാൻ…അതൊക്കെ ചെയ്യുന്നുണ്ട് അല്ലേ” ശിവൻ പറഞ്ഞു നിർത്തി അവളെ നോക്കി.
നന്ദു ചിരിച്ചുകൊണ്ട് തലയാട്ടി. ഒന്നും മറുപടി പറഞ്ഞില്ല. കുറച്ചു നേരം അവർക്കിടയിൽ മൗനം…

“ഞാൻ…ഞാൻ ഇന്ന് ഡൽഹിയിൽ പോകും കുറച്ചു കഴിഞ്ഞ് വരൂ…സ്കൂൾ പ്രോഗ്രംസ് കാര്യങ്ങൾ എല്ലാം കൃത്യമായി അറിയിക്കണം. ഫംഗ്ഷൻ മുൻപ് ഞാൻ വരും”

നന്ദു മറുപടി ഒന്നും പറഞ്ഞില്ല. തലയാട്ടി സമ്മതിച്ചു.

പിന്നെയും മൗനം. നന്ദു തല കുമ്പിട്ടു നിന്നു.

“എങ്കിൽ ഞാൻ പോട്ടെ ഗൌ… അല്ല…നന്ദു”

അതും പറഞ്ഞു ശിവൻ തിരിഞ്ഞതും അവന്റെ കയ്യിൽ ഒരു പിടി വീണു. അവൻ തിരിഞ്ഞു നോക്കി. നന്ദു അവനെ തന്നെ നോക്കി നിൽക്കുന്നു.

“നന്ദു അല്ല ഗൗരി…ഗൗരി മതി…പോയിട്ട് വരാം എന്ന് പറയൂ”

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

പ്രണയിനി : ഭാഗം 1

പ്രണയിനി : ഭാഗം 2

പ്രണയിനി : ഭാഗം 3

പ്രണയിനി : ഭാഗം 4

പ്രണയിനി : ഭാഗം 5

പ്രണയിനി : ഭാഗം 6

പ്രണയിനി : ഭാഗം 7

പ്രണയിനി : ഭാഗം 8

പ്രണയിനി : ഭാഗം 9

പ്രണയിനി : ഭാഗം 10

പ്രണയിനി : ഭാഗം 11

പ്രണയിനി : ഭാഗം 12

പ്രണയിനി : ഭാഗം 13

പ്രണയിനി : ഭാഗം 14