വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 10 – അവസാനിച്ചു
എഴുത്തുകാരൻ: നന്ദു നന്ദൂസ്
ശ്രീ.. പെണ്ണിനെ എത്ര വിളിച്ചിട്ടും വിളി കേൾക്കുന്നില്ല ആകെ ടെൻഷൻ അടിച്ചു പണ്ടാരം അടങ്ങി.. തലയ്ക്കു കൈ കൊടുത്തു ആർത്തിരമ്പുന്ന കടലിലെക്ക് നോക്കി ഒന്നുകൂടി ഉറക്കെ വിളിച്ചു..
ശ്രീ….. പെട്ടന്ന് പിന്നിൽ നിന്ന് ആരോ ചുറ്റി പിടിക്കുന്നത് പോലെ.. വയറിലൂടെ ചുറ്റി പിടിച്ച കൈകൾ കണ്ടതും മനസിലായി അവൾ ആണെന്ന്..
തിരിച്ചു നിർത്തി കൊടുത്തു കവിളിൽ ഒന്ന്..
എവിടെ പോയതാടി പറയാതെ..
ഒന്നും മിണ്ടാതെ കവിൾ പൊത്തി പിടിച്ചു നിറ കണ്ണുകളോടെ എന്നെ തന്നെ നോക്കുന്നുണ്ട് ആ പൂച്ചക്കണ്ണുകൾ.. ആ കണ്ണുകൾ നിറഞ്ഞതും ദേഷ്യം എല്ലാം മാറി സഹതാപം തോന്നി..
എന്റെ ശ്രീ നീ എവിടെ പോയതാ.. പേടിപ്പിച്ചല്ലോ നീ..
ഒന്നും മിണ്ടാതെ തിരികെ അവൾ വില്ലയിലേക്ക് നടന്നു.. മുറിയിലേക്ക് ഓടി കയറി കട്ടിലിൽ കമഴ്ന്നു കിടന്നു കരച്ചിൽ തുടങ്ങി.
സോറി ശ്രീ.. പെട്ടന്നുള്ള ദേഷ്യത്തിൽ..
പെണ്ണ് അമ്പിനും വില്ലിനും എടുക്കാതെ മുഖം മറച്ചു കിടന്നു..
ഇങ്ങനെ കരഞ്ഞാൽ എന്റെ മോൾക്ക് സഹിക്കില്ല ശ്രീ.. അവളുടെ അമ്മയെ ഞാൻ വേദനിപ്പിച്ചു പറയില്ലേ…
മിണ്ടണ്ട പോ..
ശ്രീ സോറി..
കുറച്ചു നേരം അങ്ങനെ കിടന്നു.. പിന്നെ എഴുന്നേറ്റ് അരികിലേക്ക് കിടക്കയിൽ ഇരുന്നിട്ട് കവിളിൽ തൊട്ട് ഒന്ന് എന്നെ തുറിച്ചു നോക്കി..
കാലമാടൻ നിങ്ങടെ കൈ ഇരുമ്പ് വല്ലോം ആണോ എന്തൊരു വേദന..
അവളുടെ അരികിൽ ഇരുന്നു കൈ മാറ്റി കവിളിൽ മെല്ലെ ചുംബിച്ചു..
കവിളിൽ തെളിഞ്ഞു വന്ന വിരൽ പാടുകൾ കണ്ടതും നെഞ്ചോന്നു പിടഞ്ഞു..
സോറി ശ്രീ..
മ്മ്.. ക്ഷെമിച്ചു..
എവിടെ പോയതാ നീ..
ഞാൻ കാറിൽ ഫോൺ വെച്ച് മറന്നത് എടുക്കാൻ പോയതാ..
അത് എടുത്തിട്ട് വരാൻ ഇത്ര സമയം വേണോ..
അതോ.. ഞാൻ ഫോൺ എടുത്തപ്പോൾ ആണ് അമ്മ വിളിച്ചത് അപ്പൊ പിന്നെ സംസാരിച്ചു കുറച്ചു നേരം അവിടെ ഇരുന്നു..
വന്നപ്പോൾ നിങ്ങളെ കാണുന്നില്ല.. പുറത്ത് നോക്കിയപ്പോൾ കടലിൽ നോക്കി ശ്രീ എന്ന് ഉച്ചത്തിൽ വിളിക്കുന്നത് കേട്ട് അപ്പൊ ഞാൻ വിചാരിച്ചു എന്നോടുള്ള ഇഷ്ടം കൊണ്ട് ആണെന്ന് അതാ ഓടി വന്നു കെട്ടിപിടിച്ചത്..
അപ്പോഴല്ലേ കാലാ നിങ്ങൾ എന്റെ കവിളു പൊന്നാക്കിയെ..
എന്റെ ശ്രീ..
അവളെ ചേർത്തു പിടിച്ചു പെണ്ണ് മുഖം നെഞ്ചിൽ ചേർത്ത് ഒട്ടിയിരുന്നു..
എന്തോ ഞാൻ വല്ലാതെ പേടിച്ചു പോയി അതാ..
ഞാനും..
പോടീ.. യക്ഷിക്കുട്ടി..
വീണ്ടും കുറുമ്പുകൾ ഓരോന്ന് പറഞ്ഞു പെണ്ണ് പഴയ ലോകത്തിലെത്തി അവളോട് ഓരോന്ന് പറഞ്ഞു ഞാനും ഇരുന്നു..
രാത്രിയിൽ മണൽ പരപ്പിൽ ഇരുന്നു അവളുടെ കണ്ണുകളുടെ തിളക്കമായിരുന്നു തിരമാലയ്ക്ക്.. പക്ഷെ അവളുടെ കണ്ണുകൾ ആകാശത്തിലെ നക്ഷത്ര കൂട്ടത്തിൽ ആയിരുന്നു…
നോക്ക് ആകാശത്ത് ഇന്ന് ഒത്തിരി നക്ഷത്രം ഉണ്ട്..
എന്റെ ശ്രീ നീ തിരമാല നോക്ക് ആയിരം നക്ഷത്രം ഒന്നിച്ചു വരുന്ന പോലുണ്ട്..
എനിക്ക് ഈ നക്ഷത്രങ്ങളെ നോക്കി നിൽക്കാൻ ആണ് ഇഷ്ടം..
***************************
അവളോടൊപ്പം ഉള്ള ഓരോ നിമിഷവും ഏറെ പ്രിയം ഉള്ളതായിരുന്നു..
ഓരോ തിരക്കുകൾ കൂടും തോറും പെണ്ണിനോടൊപ്പം സമയം ചിലവഴിക്കാൻ കിട്ടുന്നില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.. അവൾക്ക് ആണെങ്കിൽ അത് പറഞ്ഞാൽ മനസ്സിലാവുന്നും ഇല്ല..
മാസം ഓരോന്നും ഏറെ വേഗത്തിൽ കടന്നു പോയി.. അവൾക്ക് ഇത് ഏഴാം മാസം ആണ്.. പെണ്ണ് അടങ്ങി ഇരിക്കില്ല.. ഓരോന്ന് തിന്ന് നടക്കും.
മധുരം കഴിക്കരുത് എന്ന് പറഞ്ഞാൽ കേൾക്കില്ല…
ലഡ്ഡുവും ജിലേബിയും കണ്ടാൽ വിടില്ല.
വഴക്ക് പറഞ്ഞാൽ ആ വെള്ളാരം കണ്ണുകൾ കൊണ്ടൊരു നോട്ടം ഉണ്ട്…
പിന്നൊന്നും പറയാൻ തോന്നില്ല.
ഏഴാം മാസത്തിലെ ചടങ്ങ് നടത്തി അവളുടെ വീട്ടുകാർക്കൊപ്പം പോകാൻ വണ്ടിയിൽ കയറുമ്പോഴും വിടാതെ എന്റെ കയ്യിൽ മുറുക്കെ പിടിച്ചിരുന്നു പെണ്ണ്..
” മനസ്സ് ഉണ്ടായിട്ട് അല്ല പെണ്ണേ…
ഇതൊക്കെ നമ്മുടെ വാവക്ക് വേണ്ടിയല്ലേ…
കാണണം എന്ന് തോന്നുമ്പോൾ ഒന്ന് വിളിച്ചാൽ മതി അപ്പൊ ഓടിയെത്തില്ലേ ഈ ഏട്ടൻ.. ”
നെഞ്ചോട് ചേർത്ത് നിർത്തി നെറുകയിൽ വാത്സല്യത്തോടെ ചുണ്ടുകൾ അമർത്തി പറഞ്ഞു വിട്ടു.
തിരിച്ചു മുറിയിൽ എത്തിയപ്പോൾ വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു. വായാടി പെണ്ണിനെ വല്ലാണ്ട് മിസ്സ് ചെയ്യുകയായിരുന്നു പിന്നീട് അങ്ങോട്ടുള്ള ഓരോ ദിവസവും.
കിട്ടുന്ന സമയങ്ങളിലെല്ലാം അവൾക്ക് പ്രിയപ്പെട്ട പലഹാരങ്ങളുമായി കാണാൻ ചെല്ലുമ്പോൾ ഒന്നിച്ചു നിൽക്കാൻ പറ്റാത്തതിന്റെ പരിഭവം പറച്ചിൽ മാത്രമായിരുന്നു പെണ്ണിന്.
ഇതിനിടയിൽ മറ്റൊരു സന്തോഷം കൂടെ എത്തി..
ചേട്ടനും ഒരു അച്ഛൻ ആകാൻ പോകുന്നു.
അമ്മ വളരെ സന്തോഷത്തിൽ ആണ്… രണ്ട് പേരക്കിടാങ്ങളെ കിട്ടാൻ പോകുന്നതിന്റെ… !
പെട്ടെന്ന് ഒരു രാത്രിയിൽ ശ്രീയുടെ അച്ഛന്റെ ഫോൺ കോൾ കണ്ടു അല്പ്പം പരിഭ്രമം തോന്നി.
” ഹലോ എന്താ അച്ഛാ ശ്രീക്കു എന്തേലും ”
ചോദിച്ചു തീരുന്നതിനു മുൻപ് അച്ഛന്റെ ഇടറിയ സ്വരം കാതിൽ എത്തി..
” മോനേ ചിന്നുനു ഒരു വയ്യാഴിക പോലെ… ഞങ്ങൾ അവളെ ഹോസ്പിറ്റലിൽ കൊണ്ട് വന്നു. അവൾക്ക് മോനേ കാണണം എന്ന് ”
പറഞ്ഞു മുഴുവിക്കുന്നതിന് മുൻപ് തന്നെ ഫോൺ കട്ട് ആക്കി ഡ്രസ്സ് മാറി അമ്മയോട് കാര്യം പറഞ്ഞു ഇറങ്ങി.
ഒപ്പം വരാൻ അമ്മ നിർബന്ധം പിടിച്ചെങ്കിലും കൂടെ കൂട്ടിയില്ല. ഒൻപതാം മാസം തുടങ്ങിയിട്ടേയുള്ളൂ…
പിന്നെ എന്ത് പറ്റി പെണ്ണിന്.. ഓർക്കും തോറും ടെൻഷൻ കൂടി.
എന്റെ ശ്രീക്കും കുഞ്ഞിനും ഒരു ആപത്തും വരുത്തരുത് എന്ന് മനസ്സുരുകി പ്രാർത്ഥിക്കുവായിരുന്നു ഹോസ്പിറ്റലിൽ എത്തുന്നത് വരെ.
ലേബർ റൂമിൽ എന്തൊക്കെയോ ടെസ്റ്റിന് വേണ്ടി കേറ്റിയിരിക്കുവാണെന്ന് അമ്മ എന്നെ കണ്ട ഉടനെ പറഞ്ഞു.
” എന്താ അമ്മേ അവൾക്ക് പറ്റിയത് ”
ഉള്ളിലെ പേടി മുഴുവൻ എന്റെ ശബ്ദത്തിലും പ്രതിഫലിച്ചിരുന്നു.
” കഴിഞ്ഞ ദിവസം ചെക്കപ്പിന് വന്നപ്പോൾ ബിപി കുറച്ചു കൂടുതൽ ആണെന്ന് ഡോക്ടർ പറഞ്ഞിരുന്നല്ലോ മോനേ…
അവൾക്ക് എപ്പോഴും അങ്ങ് ടെൻഷൻ ആണ്…
അതിന്റെ കൂടെ രാത്രി ആയപ്പോൾ വയറു വേദനയും..
കരച്ചിൽ കണ്ടു പേടി തോന്നിയിട്ടാ ഇങ്ങോട്ട് കൊണ്ട് വന്നത്…മോൻ പേടിക്കുവൊന്നും വേണ്ടാ ഡേറ്റ് ആകുന്നതല്ലേയുള്ളു ”
അമ്മയുടെ വാക്കുകൾ കുറച്ചു ആശ്വാസം നൽകി.
കുറേ ഏറെ നേരം കഴിഞ്ഞപ്പോൾ ഡോക്ടർ വിളിപ്പിച്ചു.
” അക്ഷയ് കുട്ടിക്ക് ബിപി ഹൈ ആണ്…
കൂടെ ഷുഗറും കൂടിയിട്ടുണ്ട്. ഡേറ്റ് ആയില്ലെങ്കിലും കുഞ്ഞിന്റെ വെയ്റ്റ് കറക്റ്റ് ആണ്. ബീപി കൂടി നിൽക്കുന്നത് റിസ്ക് ആണ്. സൊ സിസേറിയൻ ചെയ്യുന്നത് ആണ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനു നല്ലത്… ”
അത്രയും പറഞ്ഞിട്ട് അക്ഷയ്യുടെ പ്രതികരണം അറിയാൻ ഡോക്ടർ അവരെ നോക്കി.
ഞാൻ അമ്മയെ നോക്കി
” എന്ത് ചെയ്താലും വേണ്ടില്ല ഡോക്ടർ രണ്ടുപേരെയും ഒരു കുഴപ്പവും കൂടാതെ ഇങ്ങ് കിട്ടിയാൽ മതി… അല്ലേ മോനേ ”
” അതെ ഡോക്ടർ സിസേറിയൻ ചെയ്യുന്നതിൽ ഞങ്ങൾക്ക് വിരോധം ഇല്ല. എനിക്ക് ശ്രീയെ ഒന്ന് കാണാൻ പറ്റുമോ.. ”
യാചിക്കുന്ന പോലെയുള്ള എന്റെ ചോദ്യം കേട്ടു ഡോക്ടർ ചിരിച്ചു.
” തന്റെ ശ്രീയും ഏട്ടനെ കാണണം എന്ന് പറഞ്ഞു അവിടെ കിടന്നു ബഹളം വെയ്ക്കുന്നുണ്ടായിരുന്നു. ഇപ്പൊ മയക്കത്തിൽ ആണ്.
മയക്കം മാറുമ്പോൾ പുറത്തോട്ട് ഇറക്കും…ഇപ്പോൾ നഴ്സ് ഒരു പേപ്പർ കൊണ്ട് വരും അതൊന്ന് ഫിൽ ചെയ്തു കൊടുക്കണം. ”
ഡോക്ടറെ കണ്ടു ഇറങ്ങിയപ്പോൾ ആണ് ഒരു ആശ്വാസം ആയത്. അമ്മയ്ക്കും അച്ഛനും കുടിക്കാൻ കാപ്പി വാങ്ങി കൊണ്ട് വന്നപ്പോൾ നേഴ്‌സ് കൊണ്ട് തന്ന പേപ്പർ അച്ഛൻ എന്നെ ഏൽപ്പിച്ചു.
അത് ഫിൽ ചെയ്തു തിരികെ കൊടുക്കുമ്പോൾ ലേബർ റൂമിൽ നിന്നും വയറും താങ്ങി പിടിച്ചു വരുന്നു എന്റെ പ്രിയതമ.
സത്യം പറയാല്ലോ ആ നടപ്പും വരവും കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. എന്റെ ചിരി കണ്ടു അവൾക്ക് കലി വരുന്നുണ്ട്.
” എന്നാലും ന്റെ ശ്രീയെ നീ എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ ”
പരിഭവിച്ചു നിൽക്കുന്ന പെണ്ണിന്റെ കവിളിൽ നുള്ളി കൊണ്ട് ഞാൻ ചോദിച്ചു.
” എനിക്ക് നല്ല വേദന ഉണ്ടായിട്ടാ ഏട്ടാ… ഞാൻ വിചാരിച്ചു ഞാൻ അപ്പോൾ മരിച്ചു പോകുമെന്ന് .. ”
” പോടീ പൊട്ടിക്കാളി ഈ വേദന ഒക്കെ ഇതിന്റെ ഒരു ഭാഗം അല്ലേ… നമ്മുടെ വാവയ്ക്ക് നമ്മളെ കാണാൻ ദൃതി ആയത് കൊണ്ട ”
അങ്ങനൊക്കെ പറഞ്ഞു അവളെ സമാധാനിപ്പിക്കുമ്പോഴും കുറച്ചു മുൻപ് വരെ താൻ അനുഭവിച്ച ആധി അവൻ മറച്ചു വെച്ചു.
ഒന്നും വേണ്ടെന്ന് പറഞ്ഞെങ്കിലും നിർബന്ധിച്ചു ഒരു ചപ്പാത്തി അവളെ കഴിപ്പിച്ചു. നേഴ്സ് വന്നു തിരികെ വിളിച്ചപ്പോഴും അങ്ങോട്ടേക്ക് പോകാതെ പേടിയോടെ അവൾ എന്റെ കൈയ്യിൽ മുറുകെ പിടിച്ചു നിന്നു.
റൂമിന്റെ അകത്തേക്ക് കയറാൻ നേരം കണ്ണുകൾ നിറച്ചു അവൾ എന്നോട് ചോദിച്ചു..
” ഞാൻ മരിച്ചു പോകുമോ ഏട്ടാ… എന്റെ കുഞ്ഞിനെ കാണാതെ ഞാൻ പോകുമോ ”
ആ ചോദ്യം എന്റെ കണ്ണുകളെയും നിറച്ചു.
” എന്റെ മോൾക്ക് ഒന്നും പറ്റില്ല… ”
” ഇനി അഥവാ ഞാൻ മരിച്ചു പോയാൽ നിങ്ങളാ അതിഥിയെ എങ്ങാനും കെട്ടിയാൽ പ്രേതമായി വന്നു നിങ്ങളെയും അവളെയും ഞാൻ കൊല്ലും നോക്കിക്കോ ”
കണ്ണും തുടച്ചു മൂക്കും വിറപ്പിച്ചിട്ട് അവൾ അത് പറഞ്ഞിട്ട് പോകുമ്പോൾ വായും പൊളിച്ചു നിൽക്കാനേ എനിക്ക് സാധിച്ചുള്ളൂ…
അവളുടെ വർത്തമാനം കേട്ടു നിന്ന നേഴ്സ് എന്നെ നോക്കി ചിരിച്ചപ്പോൾ എന്റെ പൊട്ടി പെണ്ണിനെ ഓർത്ത് ഞാനും ചിരിച്ചു പോയി.
ഏട്ടനോട് വിളിച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു. ഏട്ടനും ഏടത്തിയും അമ്മയും എത്തിയപ്പോൾ വെളുപ്പിനെ മൂന്ന് മണി ആയി.
എന്റെ മുഖത്തെ പേടി കണ്ടിട്ട് അമ്മ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു.
ലേബർ റൂമിന്റെ ഡോർ തുറന്നു ഒരു നേഴ്സ് പുറത്തേക്ക് വന്നു. അവരുടെ കയ്യിൽ വെള്ള തുണിയിൽ പൊതിഞ്ഞു ഞങ്ങളുടെ കുഞ്ഞ് ഉണ്ടായിരുന്നു.
എന്റെ കൈയിലേക്ക് കുഞ്ഞിനെ വെച്ച് തരുമ്പോൾ നേഴ്സ് പറഞ്ഞു പെണ്കുഞ്ഞാണ് കേട്ടോ.
ആദ്യമായി ആണ് ഒരു പൊടി കുഞ്ഞിനെ എടുക്കുന്നതെങ്കിലും എന്റെ കൈ വിറച്ചിരുന്നില്ല. കണ്ണു നിറയെ എന്റെ കുഞ്ഞിനെ ഞാൻ കണ്ടു.
കണ്ണുകൾ ഇറുകെ പൂട്ടി കുഞ്ഞി പെണ്ണ് നല്ല ഉറക്കമാണ്.
” ശ്രീ..
ഞാൻ നഴ്സിനോട് ചോദിച്ചു.
” ബോധം വീണിട്ടില്ല…
കുറച്ചു കഴിയുമ്പോൾ റൂമിലേക്ക് ഷിഫ്റ്റ് ചെയ്യും അപ്പോൾ കാണാം.
കുഞ്ഞിനെ തിരികെ വാങ്ങി അവർ അകത്തേക്ക് പോയി. അപ്പോഴേക്കും നേരം വെളുത്തു കഴിഞ്ഞിരുന്നു. ഏട്ടൻ മുട്ടായി വാങ്ങി അവിടെ എല്ലാർക്കും കൊടുത്തു.
റൂമിലേക്ക് ശ്രീയെ മാറ്റി കഴിഞ്ഞു എല്ലാവരും കേറി കണ്ടു.
വാടി തളർന്നു കിടക്കുന്ന എന്റെ പെണ്ണിനെ ഞാൻ മാറി നിന്നു നോക്കി കാണുകയായിരുന്നു. എല്ലാവരും ഞങ്ങൾക്ക് വേണ്ടി മുറിയിൽ നിന്നും മാറി തന്നു.
ഞാൻ അവളുടെ അടുത്തേക്ക് ചെന്നു നെറുകയിൽ ചുംബിച്ചു.
പിന്നെ വാവയുടെ കാൽ പാദത്തിൽ മുത്തി.
” ഏട്ടാ ഏട്ടൻ ഒരു കൂട്ടം കണ്ടോ ”
അവൾ കുഞ്ഞിനെ നോക്കി സന്തോഷത്തോടെ ചോദിച്ചു.
” എന്താ പെണ്ണേ ”
” നമ്മുടെ വാവയുടെ കണ്ണ് എന്റെ പോലെ തന്നെയാ ”
അവൾ അഭിമാനത്തോടെ പറഞ്ഞപ്പോൾ ഞാൻ കുഞ്ഞിനെ നോക്കി.
എവിടെ എന്റെ കുഞ്ഞി പെണ്ണ് ആന കുത്തിയാലും കണ്ണ് തുറക്കില്ലെന്ന മട്ടിൽ കണ്ണ് ഇറുകെ പൂട്ടി കിടക്കുവാ.
എന്തായാലും എനിക്കും സന്തോഷമായി എനിക്ക് ഏറെ പ്രിയപ്പെട്ട വെള്ളാരം കണ്ണുകളുടെ എണ്ണം കൂടിയല്ലോ… !
” ഏട്ടൻ പേടിച്ചു പോയോ ഞാൻ മരിച്ചു പോകുമെന്ന് ”
” ഏയ് എവിടുന്ന് ഞാൻ ആ അതിഥിയുടെ നമ്പർ നോക്കി എടുക്കുവായിരുന്നു ഇത്രേം നേരം ”
കുറുമ്പൊടെ അത് പറഞ്ഞിട്ട് അവളെ നോക്കിയപ്പോൾ ഇപ്പൊ പൊട്ടിക്കരയാൻ പാകത്തിൽ എന്നെ നോക്കി കിടക്കുവാ പെണ്ണ്..
” ചുമ്മാ പറഞ്ഞതല്ലേ ന്റെ ശ്രീ…
എന്റെ ജീവൻ
നീ അല്ലേടി പെണ്ണേ… ഇപ്പൊ നമ്മുടെ കുഞ്ഞും. ഇതിനിടയിലേക്ക് ഇനി ഒരു കട്ടുറുമ്പും വരില്ല കേട്ടോ ”
അത്രയും പറഞ്ഞു അവളുടെ അടുത്തേക്ക് ചേർന്ന് നിന്നു. ആ വെള്ളാരം കണ്ണുകൾക്ക് അപ്പോൾ വല്ലാത്ത തെളിച്ചം ആയിരുന്നു.
എന്റെ കൈകൾ കൂട്ടി പിടിച്ചവൾ പ്രണയത്തോടെ ചുംബിച്ചു.
അപ്പോൾ ഉറക്കത്തിൽ ഞങ്ങളുടെ കുഞ്ഞി വാവയും ചിരിക്കുന്നുണ്ടായിരുന്നു.
അവസാനിച്ചു
വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 1
വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 2
വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 3
വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 4
വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 5
വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 6
വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 7
വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 8
വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 9