Where there is Love 💞There is Life💞 PART 10

Spread the love

നോവൽ
എഴുത്തുകാരി: MARY DIFIYA


മഹി അവളെ ഫ്ളാറ്റിന് മുന്നിൽ ഇറക്കി….. ഒരു വാക്ക് പോലും മിണ്ടാതെ അവൾ കയറി പോകുന്നത് നോക്കി അവൻ കാറിൽ ഇരുന്നു…..

“ഇന്ന് കൂടിയേ നീ ഈ ഫ്ലാറ്റിൽ ഉള്ളു… നാളെ ഞാൻ കൊണ്ടു പോകും പെണ്ണെ…. ”

അവൾ പോയ വഴിയേ നോക്കി അവൻ പറഞ്ഞു….

പോകുന്ന വഴി അവൻ ഒരു കാൾ വന്ന് വണ്ടി സൈഡിൽ ഒതുക്കി… അവിചാരിതമായി സിദ്ധുവിന്റെ കാർ അവിടെ നിർത്തിയിട്ടിരിക്കുന്നത് മഹിയുടെ ശ്രദ്ധയിൽപെട്ടു..

പക്ഷെ അവന്റെ കൂടെ കാറിൽ ഇരിക്കുന്ന പെണ്ണിനെ കണ്ട് മഹി ഞെട്ടി… രാധിക…. (രാധു )
പാറുവിന്റെ കൂടെ പ്രൊജക്റ്റ്‌ ടീമിൽ ഉള്ള പെൺകുട്ടി…

അവളും ഒരുപക്ഷെ സിദ്ധുവിന്റെ സഹായിയാകുമോ…. ഇല്ലെങ്കിൽ എന്തിന് അവള് അവനൊപ്പം ഒറ്റയ്ക്ക് പോകണം.. അതിനു മാത്രം പരിചയം അവര് തമ്മിൽ ഇല്ലല്ലോ…

മഹിയുടെ ചിന്ത പല വഴിക്ക് പോയി…. അവര് പോകുന്നത് വരെ മഹിയും അവിടെ ഇരുന്നു…. അവര് പോയതും കാര്യങ്ങൾ ഗൗതമിനെ വിളിച്ചു പറഞ്ഞിട്ട് അവൻ വീട്ടിലേക്ക് പോയി…

💖💖💖💖💖💖💖💖💖💖💖💖💖💖💖💖

വീട്ടിലെത്തിയ മഹി വരാന്തയിൽ ഇരുന്ന ലക്ഷിമിയമ്മയുടെ അടുത്ത് ഇരുന്നു.. അവര് അവനെ കടന്ന് പോകാൻ തുടങ്ങുവായിരുന്നു.. അവൻ അവരുടെ കയ്യിൽ പിടിച്ചു അവിടെ ഇരുത്തി….

മഹി :ഓ ലക്ഷ്മിയമ്മയ്ക്ക് മരുമോള് ഇല്ലാതെ മോനെ വേണ്ടല്ലേ?….

അവര് അവനെ തുറിച്ചു നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല…. അത് കണ്ട് അവൻ തുടർന്നു…

മഹി :എന്റമ്മേ….. അവള് നാളെ വരും… ഇനിയെങ്കിലും എന്നോടൊന്ന് മിണ്ട്….

അത് കേട്ട് അവര് അത്ഭുതത്തോടെ അവനെ നോക്കി…

ലക്ഷ്മി :വരുവോടാ? എന്റെ മോള് വരുവോടാ?

മഹി :ആഹ് നാളെ വരും….

ലക്ഷ്മി :എന്ന് അവള് പറഞ്ഞോ?

മഹി :അവള് പറഞ്ഞൊന്നുമില്ല….. പക്ഷെ അവളെന്റെ ഭാര്യയാണെങ്കിൽ….. അവളും എന്റെ കുഞ്ഞും ഈ വീട്ടിൽ ഉണ്ടാവും നാളെ മുതൽ….

അത് കേട്ട് വൈശു ഓടി വന്ന് അവനെ കെട്ടിപിടിച്ചു…. മഹി അവളുടെ കവിളിൽ തട്ടി കണ്ണ് ചിമ്മി കാണിച്ചു….

അത് കണ്ട് വിച്ചുവും അമ്മയും ചിരിച്ചു… പ്രതാപൻ അപ്പോഴും പൂർണ വിശ്വാസമാവാതെ അവനെ നോക്കി…

മഹി :അച്ഛൻ നോക്കിയതിന്റെ അർഥം എനിക്കറിയാം… അച്ഛൻ പേടിക്കണ്ട ഞാൻ ഇനി അവളെ വേദനിപ്പിക്കില്ല…

പ്രതാപൻ :പേടിയൊന്നുമില്ല… ഇനി നീ അവളെ വേദനിപ്പിച്ചാൽ പുറത്ത് പോകുന്നത് അവളാവില്ല…. നീയാവും…

ഒരു താക്കീത് പോലെ പറഞ്ഞിട്ട് പ്രതാപൻ അകത്തേക്ക് കയറിപ്പോയി…

അത് കേട്ട് വിച്ചുവിന് ചിരിക്കാതിരിക്കാനായില്ല…. അവൻ ചിരിച്ചു പോയി…. വൈശുവും…

മഹി :ഓഹോ….. എല്ലാവർക്കും അവളെ മതിയോ ഇപ്പൊ….. ആയിക്കോട്ടെ…..

അതും പറഞ്ഞു ഗൗരവത്തിൽ അവനും അകത്തേക്ക് പോയി…

കൈലാസം വീണ്ടും ഉണരാൻ തുടങ്ങുകയായിരുന്നു…..

💖💖💖💖💖💖💖💖💖💖💖💖💖💖💖

രാത്രി 8 മണി……

കാളിങ് ബെൽ കേട്ട് പാറു പോയി ഡോർ തുറന്നു…

മുന്നിൽ രാധുവിനെ കണ്ട് അവൾ ഓടിച്ചെന്നു അവളെ കെട്ടിപിടിച്ചു…

പാറു :നീയെന്താ ഇവിടെ ഈ സമയത്ത്? അല്ല… എന്താ പെട്ടീം ബാഗും ഒക്കെ ആയിട്ട്?

രാധു :ഞാൻ ഇനിമുതൽ ഇവിടെയാ…

അപ്പോഴേക്കും അപ്പു അടുക്കളയിൽനിന്ന് വന്നു…

അപ്പു :ഹായ് രാധു… നീയെന്താ ഇവിടെ?

രാധു :ദേ പിന്നേം ചോദ്യം…. ഞാൻ ഇനി മുതൽ ഇവിടെയാണ്.. എന്തെ… എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?

അപ്പു :ഇല്ല.. പക്ഷെ പെട്ടന്ന് എന്താ ഇങ്ങനെ ഒരു തീരുമാനം?

രാധു :ഏയ്യ്…ഇങ്ങോട്ട് വരണമെന്ന് തോന്നി… വന്നു…

പാറു :എന്നാ വാ അകത്തേക്ക് കയറു…

മൂന്നുപേരും അകത്തേക്ക് കയറി.. അപ്പു കഴിക്കാൻ എടുക്കാമെന്ന് പറഞ്ഞു അടുക്കളയിലേക്ക് പോയി… പാറുവും രാധുവും സംസാരിച്ചിരുന്നു…. ഇടയ്ക്കിടെ രാധു തന്നെ തുറിച്ചു നോക്കുന്നപോലെ പാറുവിന് ഫീൽ ചെയ്യുന്നുണ്ടയിരുന്നു.. അത് അവളിൽ ഒരു അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്തു…

പെട്ടന്ന് അപ്പു ഭക്ഷണം കഴിക്കാൻ അവരെ വിളിച്ചു…

അവര് ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി… അപ്പോഴും പലതവണ രാധു തന്നെ നോക്കിരിക്കുന്നത് കണ്ട് പാറു വല്ലാത്ത ബുദ്ധിമുട്ടോടെ കഴിക്കൽ മതിയാക്കി എഴുന്നേറ്റു…

പതിവ് പോലെ പാറു ബാൽക്കണിയിൽ പോയി ഇരിക്കുകയായിരുന്നു… പക്ഷെ അന്ന് അവള് പതിവിന് വിപരീതമായി രാധുവിന്റെ പെരുമാറ്റത്തിൽ ഉണ്ടായ മാറ്റത്തെക്കുറിച്ചാണ് ആലോചിച്ചത്.

ആലോചിച്ചിരുന്നതേ രാധു പിന്നിൽ നിന്ന് വിളിച്ചു… തിരിഞ്ഞു നോക്കിയ പാറു കണ്ടത് കയ്യിൽ ഒരു ഗ്ലാസ്‌ ജ്യൂസുമായി നിൽക്കുന്ന രാധുവിനെയാണ്…

രാധു :പാറു… ഡാ ഇത് കുടിച്ചോ…

പാറു :എന്താ അത്?

രാധു :ജ്യൂസ്‌…. കണ്ടിട്ടില്ലേ?

പാറു :അത് മനസിലായി… പക്ഷെ എനിക്ക് എന്തിനാ?

രാധു :പിന്നെ എന്റെ വയറ്റിലാണോ കുഞ്ഞ്…. കുടിക്ക് ഞങ്ങളുടെ ബോസ്സിന്റെ കുഞ്ഞല്ലേ…

പാറുവിന് എന്തോ ഒരു മിസ്റ്റേക്ക് ഫീൽ ചെയ്തു…

.പാറു :എനിക്ക് വേണ്ട..

രാധു :അതെന്താ വേണ്ടത്തെ? നീ മര്യാദക്ക് ഫുഡും കഴിച്ചില്ലല്ലോ…

പാറു :എനിക്ക് വേണ്ടെടാ…

രാധു :പറ്റില്ല.. ഇതേ… നിനക്കുള്ള സ്പെഷ്യൽ ജ്യൂസ്‌ ആണ്… കുടിക്കാതെ ഞാൻ വിടില്ല…

പാറു എത്ര വേണ്ടെന്ന് പറഞ്ഞിട്ടും രാധു വിടാൻ തയ്യാറായിരുന്നില്ല.. പെട്ടന്ന് അപ്പു അങ്ങോട്ടേക്ക് വന്നു.. അവളുടെ കയ്യിൽ ഒരു ഗ്ലാസ്‌ ജ്യൂസും ഉണ്ടായിരുന്നു…

അപ്പു :എന്താ ഇവിടെ?

പാറു :എനിക്ക് ജ്യൂസ്‌ കൊണ്ടുവന്നതാ… വേണ്ടെന്ന് പറഞ്ഞിട്ട് കേൾക്കുന്നില്ല..

അപ്പു :ഏത് ഈ ജ്യൂസൊ? അതിൽ പൈനാപ്പിളും പപ്പായയും ഉണ്ട്..

അപ്പു പറഞ്ഞു നിറുത്തിയതും പാറു ഞെട്ടി രാധുവിനെ നോക്കി… പക്ഷെ അവൾ എന്താ പറയുന്നതെന്ന ഭാവത്തിലായിരുന്നു…

രാധു : നീയല്ലേ ഈ ജ്യൂസ്‌ എടുത്തു കൊടുക്കാൻ പറഞ്ഞത്.

അപ്പു :ഞാൻ നിന്നോട് ഈ വലിയ ഗ്ലാസ്‌ എടുക്കാനാ പറഞ്ഞെ…

അപ്പു തന്റെ കയ്യിലിരുന്ന ഗ്ലാസ്‌ പൊക്കിപിടിച് പറഞ്ഞു…

രാധു :അല്ല… അപ്പൊ ഇത്…

അപ്പു :അത് നമുക്കുള്ളതാ… നീ ഈ ഗ്ലാസ്‌ എടുക്കാത്തത് കണ്ടാണ് ഞാൻ ഇതും എടുത്തോണ്ട് ഇങ്ങോട്ട് വന്നത്… എന്നാലും ഞാൻ നിന്നോട് പറഞ്ഞതല്ലേ മറ്റേത് രണ്ടും പൈനാപ്പിൾ ഇട്ടതാണെന്ന്.. എന്നിട്ടും അത് തന്നെ എടുത്തോണ്ട് വന്നു…

രാധു :എടാ ഞാനത് കേട്ടില്ലെടാ.. സോറി..

അപ്പു :മ്മ് സാരമില്ല.. നീ പോയി കിടന്നുറങ്ങു..

രാധു കിടക്കാൻ പോയി..

പാറു പലവിധ ചിന്തകളാൽ കുഴഞ്ഞു… അപ്പു അവളുടെ നേരെ അവൾ കൊണ്ടുവന്ന ഗ്ലാസ്‌ നീട്ടി..

അപ്പു :കുടിക്ക്…

പാറു :വേണ്ട….

അത്ര മാത്രം പറഞ്ഞ് അവൾ റൂമിലേക്ക് പോയി…. അവൾക്കെന്തോ അവിടം സുരക്ഷിതമല്ലെന്ന് തോന്നാൻ തുടങ്ങി…രാധു അവളെ വല്ലാതെ ഡിസ്റ്റർബ് ചെയ്യുന്നതായി അവൾക്ക് ഫീൽ ചെയ്തു..

എങ്ങനെയും ഇവിടെ നിന്ന് മാറണമെന്ന് അവൾ ഉറപ്പിച്ചു… പെട്ടന്ന് മാഗസിനിൽ കണ്ട അസറ്റ് ഹോംസിന്റെ പരസ്യം അവൾ ശ്രദ്ധിച്ചു…. അവൾ മറ്റൊന്നും ആലോചിക്കാതെ കാർത്തിക്കിനെ വിളിച്ചു ഉണ്ടായതെല്ലാം പറഞ്ഞു…

കാർത്തി :എന്നിട്ട്… വില്ല വാങ്ങാനാണോ നിന്റെ പ്ലാൻ?

പാറു :ആഹ്… വില്ല വാങ്ങി അങ്ങോട്ട് മാറണം..

കാർത്തി :പൈസ ഉണ്ടോ നിന്റെ കയ്യിൽ…

പാറു :ഇല്ല.. പക്ഷെ എന്റെ കുറെ ഗോൾഡ് ലക്ഷ്മിയമ്മയുടെ കയ്യിൽ ഞാൻ കൊടുത്തിട്ടുണ്ട്… അത് പ്ലെഡ്ജ് ചെയ്തിട്ടാണേലും പൈസ ശെരിയാക്കാം… ഞാൻ അമ്മയെ വിളിച്ചു ഗോൾഡ് ചോദിക്കാം…

കാർത്തി :ആഹ് ശരി… എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്ക്…

പാറു :ശരി…

അവൾ ഫോൺ വച്ച് അങ്ങോട്ട്‌ വിളിക്കണോ വേണ്ടയോ എന്ന് ആലോചിച്ചുകൊണ്ടിരുന്നു…
പക്ഷെ ഈ സമയം കാർത്തി പാറു വിളിച്ചു പറഞ്ഞ കാര്യങ്ങൾ മഹിയെ വിളിച്ചു അറിയിക്കുകയായിരുന്നു….

ഫോൺ വച്ചിട്ട്… ആലോചിച്ച മഹിക്ക് രാധുവിനെ വൈകുന്നേരം സിദ്ധുവിനോപ്പം കണ്ട കാര്യം ഓർമ വന്നു… അവന്റെ മനസ്സിൽ ചില സംശയങ്ങൾ ബലപ്പെടുകയായിരുന്നു…

💖💖💖💖💖💖💖💖💖💖💖💖💖💖💖💖

അപ്പുവിന്റെ ഫ്ലാറ്റിൽ നിന്ന് വന്ന കോളിന് ശേഷം പ്ലാനുകൾ നശിഞ്ഞ ദേഷ്യം മുറിയിൽ ഉണ്ടായിരുന്ന വസ്തുക്കളോട് തീർക്കുകയായിരുന്നു സിദ്ധു….

“നിന്റെ കുഞ്ഞ് ഇനി അധിക ദിവസം എന്റെ പാറുവിനോപ്പം ഇല്ല മഹി…. ഇന്ന് മുടങ്ങിയ ആ ചടങ്ങ്… വൈകാതെ ഞാൻ പൂർത്തിയാക്കും… ”

അവൻ ആ മുറിയിൽ നിന്ന് അലറി…

💖💖💖💖💖💖💖💖💖💖💖💖💖💖💖💖

കുറെ നേരമായി ലാൻഡ് ഫോണിന് മുന്നിൽ ഉലാത്തുകയായിരുന്നു മഹി… അത് കണ്ട് ലക്ഷ്മിയമ്മ അവനെ നോക്കുന്നുണ്ടെങ്കിലും അവനത് ഗൗനിച്ചില്ല… കാത്തിരുന്ന് മതിയായി അവൻ മുറിയിലേക്ക് പോകാൻ തുടങ്ങിയതും ഫോൺ റിങ് ചെയ്തു.. മഹി ചാടിക്കേറി ഫോൺ എടുത്തു….

മഹി :ഹെലോ…

അവൻ കുറച്ചു വെയിറ്റ് ഇട്ട് സംസാരിച്ച് തുടങ്ങി… പക്ഷെ മഹിയാണ് ഫോൺ എടുത്തതെന്ന് മനസ്സിലായതും പാറു പറയാൻ വന്നതെല്ലാം വിഴുങ്ങി…. അവൻ വീണ്ടും വീണ്ടും ഹലോ പറഞ്ഞോണ്ടേയിരുന്നു…

പാറു :ഹലോ ഞാനാ…

മഹി :ഏത് ഞാൻ..? എനിക്കറിയാവുന്ന കുറെ ഞാനുകൾ ഇവിടെ ഇരിപ്പുണ്ട്.. ഇനി വേറെ ഏത് ഞാനാ?

പാറു :ഞാനാ ശ്ര…. അല്ല… പാർവതി…

അവൾ പറയാൻ വന്നത് നിറുത്തി… അത് കേട്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

മഹി :ഏത് പാർവതി…. തൃശൂർ ഉള്ള പത്മാന്റിടെ മോള് പാർവതിയോ?

അവന്റെ സംസാരം കേട്ട് പാറുവിന് ചൊറിഞ്ഞു വരാൻ തുടങ്ങിയിരുന്നു…. അവൾ അതെല്ലാം അടക്കി പിടിച്ചു… ഇതേ സമയം വിളിക്കുന്നത് പാറുവാണെന്ന് മനസിലാക്കി അവിടെയുള്ളവരെല്ലാം ഫോണ്ണിന് ചുറ്റും കൂടി.. പക്ഷെ മഹി എല്ലാവരെയും കണ്ണുകൊണ്ടു വിരട്ടി വിട്ടു…

മഹി : പറയ് മോളെ പാർവതി… നീ ഇപ്പോഴായിട്ട് എന്നെ വിളിക്കറെ ഇല്ലല്ലോ… മറന്നോ എന്നെ..

മഹി മനഃപൂർവം പാറുവിനെ ചൊറിയാൻ ശ്രമിച്ചുകൊണ്ടേയിരുന്നു….

പാറു :ഞാൻ ആ പാർവതി അല്ല…

മഹി :പിന്നെ ഏത് പാർവതി?

പാറു :ഹും… എന്റെ ശബ്ദം കേട്ടിട്ട് പോലും മനസിലാവുന്നില്ലെന്ന്….. പരട്ട കെട്ടിയോൻ… വേറെ പെമ്പിള്ളേരേം വിചാരിച്ചോണ്ട് നടക്കുവാ…

ഫോണിലൂടെ അവളുടെ പിറുപിറുക്കൽ കേട്ട് കടിച്ച് പിടിച്ചു ചിരിക്കുകയായിരുന്നു മഹി…

മഹി :ഹെലോ… പറഞ്ഞില്ല… ഏത് പാർവതി ആണെന്ന്…

പാറു :തന്റെ കെട്ടിയോൾ….

മഹി :ആഹാ നീയായിരുന്നു… ഞാൻ കരുതി… എന്റെ പാർവതി ആണെന്ന്….

പാറുവിന് അതുകേട്ട് അടിമുടി ദേഷ്യം കേറി വിറക്കുന്നുണ്ടായിരുന്നു….

പാറു :ഓഫീസിൽ വച്ച് റൊമാൻസിക്കാൻ ഞാൻ വേണം… എന്നിട്ടിപ്പോ…. വൃത്തികെട്ടവൻ….

അത് കേട്ട് മഹിക്ക് പിടിച്ചു നിൽക്കാനായില്ല.. അവൻ പൊട്ടിച്ചിരിച്ചുപോയി… അപ്പോഴാണ് താൻ പറഞ്ഞതിന് ശബ്ദം കൂടിയെന്ന് പാറുവിന് മനസിലായത്. ചമ്മൽ മറച്ച് വച്ച് അവൾ ദേഷ്യത്തിന്റെ മുഖംമൂടി അണിഞ്ഞു..

പാറു :താൻ അമ്മയ്ക്ക് ഫോൺ കൊടുക്ക്..

മഹി :പറ്റില്ല…

പാറു :താൻ അമ്മയ്ക്ക് കൊടുക്കുന്നോ? അതോ ഞാൻ ഫോൺ വെക്കണോ?

അതിൽ മഹി വീണു.. അവൻ ഫോൺ ലക്ഷ്മിയമ്മയ്ക്ക് കൊടുത്തു… പാറു മറ്റൊന്നും പറയാതെ വില്ല വാങ്ങുന്ന കാര്യവും അങ്ങോട്ടേക്ക് മാറുന്ന കാര്യവും അതിന് ഗോൾഡ് വേണമെന്നും മാത്രം പറഞ്ഞു… അത് കേട്ട് അവൾ തിരിച്ചു വീട്ടിലേക്ക് വരുമെന്ന പ്രതീക്ഷ മങ്ങിയ ലക്ഷ്മിയമ്മ എല്ലാത്തിനും ഒന്ന് മൂളുക മാത്രമാണ് ചെയ്തത്..

കാൾ കട്ട്‌ ആയതും ലക്ഷ്മിയമ്മ മഹിക്ക് നേരെ തിരിഞ്ഞു…. കാര്യം മനസിലായ മഹി അവര് സംസാരിച്ചു തുടങ്ങുന്നതിനു മുന്നേ അങ്ങോട്ടേക്ക് പറഞ്ഞു തുടങ്ങി….

മഹി :എന്റെ പൊന്നു അമ്മേ… കലപില തുടങ്ങല്ലേ… നാളെ അമ്മേടെ മോള് ഇവിടുണ്ടാവും… പോരെ..

ലക്ഷ്മിയമ്മയ്ക്ക് ഒന്നും മനസിലായില്ലെങ്കിലും അവര് ഒന്നും പറയാതെ അകത്തേക്ക് പോയി… മഹി മുറിയിലേക്കും…

💖💖💖💖💖💖💖💖💖💖💖💖💖💖💖💖

പിറ്റേന്ന് പാറു മൊബൈൽ എടുത്ത് നോക്കിയതും കണ്ടത് അവളെ ടെർമിനേറ്റ് ചെയ്ത മെയിൽ ആയിരുന്നു… അത് കണ്ട് പാറു ഞെട്ടി… അവൾ ഗൗതമിനെ വിളിച്ചു… പക്ഷെ അവൻ ഫോൺ എടുത്തില്ല..

ഗൗതം ബെഡ്‌ഡിലിരുന്ന് അവളുടെ കാൾ റിജെക്ട് ചെയ്തോണ്ടേയിരുന്നു…. അവസാനം ക്ഷമ കേട്ട് അവൻ മഹിയെ വിളിച്ചു… കോൾ എടുത്തതും ഗൗതം പൂരപ്പാട്ട് തുടങ്ങി..

ഗൗതം :ഡാ കോപ്പേ നീ പറഞ്ഞിട്ടാ ഞാൻ അവളെ ടെർമിനേറ്റ് ചെയ്തത്… അവള് വിളിച്ചോണ്ടിരിക്കുവാ… ഞാനെന്താ പറയണ്ടേ?

മഹി :നീ ഫോൺ എടുക്കണ്ട.. ഞാൻ ഇപ്പോ അവളുടെ അടുത്തേക്ക് പോകും… ഞാൻ നേരിട്ട് പറഞ്ഞോളാം…

ഗൗതം :നീ എന്തിനാ അവളെ ടെർമിനേറ്റ് ചെയ്യാൻ പറഞ്ഞെ?

മഹി :ഡാ പൊട്ടാ അവൾ സിദ്ധുവിന്റെ മുന്നിൽ പെടാതിരിക്കാനാ… മാത്രമല്ല എനിക്ക് ആ രാധികയെ നല്ല ഡൌട്ട് ഉണ്ട്… പിന്നെ ഇന്നലെ ഡോക്ടറും പറഞ്ഞിരുന്നു..

ഗൗതം :മ്മ്. sh..നീ നേരിട്ട് വാങ്ങിക്കോ അവളുടെ കയ്യിന്ന്…

മഹി ചിരിച്ചോണ്ട് കോൾ കട്ട്‌ ചെയ്തു.

💖💖💖💖💖💖💖💖💖💖💖💖💖💖💖💖

ഗൗതം കോൾ കട്ട്‌ ചെയ്തോണ്ടിരിക്കുന്നതിന്റെ ദേഷ്യത്തിൽ ഇരിക്കുമ്പോഴാ കാളിങ് ബെൽ മുഴങ്ങുന്നത്…

പാറു വായിൽ ബ്രഷ് വച്ചോണ്ട് പോയി ഡോർ തുറന്നു… ഹൌസ് ഓണർ ആണെന്നാണ് അവൾ കരുതിയത്.. പക്ഷെ മുന്നിൽ കണ്ട മഹിയെ അവൾ നോക്കികൊണ്ടിരുന്നു…

മഹി :നല്ല ബെസ്റ്റ് കണി…. വഴീന്ന് മാറെഡി

മഹി അവളെക്കടന്ന് സോഫയിൽ പോയി ഇരുന്നു … പാറു അവൻ എന്താണ് ചെയ്യുന്നതെന്ന് അറിയാതെ നോക്കി നിന്നു..

മഹി :സ്വന്തം കെട്ടിയോനെ വായിനോക്കാതെ പോയി റെഡി ആയി വാടി…

അത് കേട്ട് പാറു അവനെ കൂർപ്പിച്ച് നോക്കി…

മഹി :നോക്കി പേടിപ്പിക്കാതെടി ഉണ്ടക്കണ്ണി… പാർവതി എന്ന് പേരും ഭദ്രകാളീടെ കണ്ണും…

പാറു :ഡോ… താനെന്താ ഇവിടെ… ഞാനെന്തിനാ തന്റെ കൂടെ വരുന്നേ…

മഹി :ആ അമ്മ നിന്നെ കൂട്ടികൊണ്ട് ചെല്ലാൻ പറഞ്ഞു.. നിനക്കെന്തൊ തരാനാണെന്ന്…

പാറു :അങ്ങോട്ടേക്ക് ഞാനില്ല…

മഹി :ഇല്ലെങ്കിൽ വേണ്ട.. എനിക്കെന്ത്…ഞാൻ അമ്മയോട് പറഞ്ഞോളാം നിനക്ക് വരാൻ സൗകര്യം ഇല്ലെന്ന്…

അത് കേട്ട് പാറുവൊന്ന് അടങ്ങി… എന്നിട്ട് എന്തോ ആലോചിച്ചിട്ട് പറഞ്ഞു…

പാറു : ഞാൻ വരാം…

അവൾ തയ്യാറാവാനായി പോയി… അവളുടെ പോക്ക് നോക്കി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു…

“നീ ആ വീട്ടിൽ കയറി കിട്ടിയാൽ മതി മോളെ…. പിന്നെ നീ അവിടുന്ന് ഇറങ്ങില്ല… ഇനി നീ കാണും പ്രണയം എന്താണെന്ന്…. ”

മഹാദേവും… സാക്ഷാൽ മഹാദേവനും അവൾക്കായി കാത്ത് വച്ച പ്രണയ വസന്തം കടന്ന് വരുന്നു എന്നറിയാതെ.. ഒരുങ്ങുകയായിരുന്നു അപ്പോൾ അവൾ…

💖💖💖💖💖💖💖💖💖💖💖💖💖💖💖💖

ഗേറ്റിനടുത്ത് എത്തിയപ്പോഴേക്കും വണ്ടി നിർത്താൻ പാറു പറഞ്ഞോണ്ടേയിരുന്നു..

പക്ഷെ നോ രക്ഷ….

നമ്മടെ ചെക്കൻ പൊട്ടനെപോലെ അങ്ങ് ഇരുന്ന് കൊടുത്തു…

പാറു :ഡോ തന്നോട് നിർത്താനാ പറഞ്ഞെ….

എവിടെ…. മഹി കേട്ട ഭാവം കാണിക്കാതെ കാർ പോർച്ചിൽ കയറ്റി ഇട്ടു… എന്നിട്ട് അവൻ കൂളായിട്ട് ഇറങ്ങി അകത്തേക്ക് നടന്നു…

പാറു :ഡോ… ഡോ….

പാറു അവനെ വിളിച്ചോണ്ട് പിറകെ പോയി… മര്യാദക്ക് അകത്തേക്ക് വരാൻ പറഞ്ഞാൽ അവള് വരില്ലെന്ന് അറിയാവുന്ന ചെക്കൻ ചെയ്ത പണിയാണിത്…. എങ്ങനുണ്ട്… 😉..ഇതാവുമ്പോ അവൻ നോക്കാത്തത്കൊണ്ട് അവള് ഉറപ്പായും അവനെ ചൊറിയാൻ പിറകെ പോകും..

അകത്ത് കയറിയ മഹി സോഫയിലേക്ക് അങ്ങ് ഇരുന്നു… പിറകെ ചവിട്ടിത്തുള്ളി വന്ന പാറു അവന്റെ ഇരുപ്പ് കണ്ട് ഭദ്രകാളിയാവാൻ തുടങ്ങിയിരുന്നു ……

പാറു :താനെന്താ പൊട്ടനാണോ?

മഹി :ആഹ് എന്തേയ്?

പാറു :ഓഹോ… സമ്മതിച്ചു തന്നല്ലോ…

മഹി അതിന് ഒരു ലോഡ് പുച്ഛം മാത്രം നൽകി…

“ഇയാളെന്താ പുച്ഛത്തിന്റെ ഹോൾസൈൽ ഡിലറോ ”

പാറുവിന്റെ ആത്മഗതം കുറച്ചു ഉറക്കെയായിപ്പോയി…

മഹി :ഡി… ഡി.. ഡി… ഞാഞ്ഞൂലെ അധികം ആത്മഗതിക്കല്ലെ….

പാറു :ഡോ പേടിപ്പിക്കാൻ നോക്കണ്ട… അങ്ങനെ പേടിക്കുന്നവളല്ല ഈ ശ്രീപാർവതി…

മഹി :ആണോ എന്നാ പൊന്നുമോളുടെ ധൈര്യം ചേട്ടനൊന്ന് നോക്കട്ടെ…

അത് പറഞ്ഞ് മഹി എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നു…പാറുവും നടക്കുന്നുണ്ടായിരുന്നു… പിന്നിലേക്കാണെന്ന് മാത്രം… 😁

പാറു :അ… അമ്മേ…. അമ്മേ…. ലക്ഷ്മിയമ്മേ…

മഹി :ഹാ ഹാഹഹ… മോളാരെയാ കഷ്ടപ്പെട്ട് വിളിക്കുന്നെ… ഇവിടെ അമ്മ പോയിട്ട് ഒരു പൂച്ച കുഞ്ഞ് പോലുമില്ല… 😁😁

പാറു :ഡോ താനെന്നെ നുണ പറഞ്ഞ് കൂട്ടികൊണ്ട് വന്നതാണല്ലേ…

മഹി :അതേല്ലോ…. സേട്ടന് മോളെ ഒന്ന് കാണണമെന്ന് തോന്നി

മീശയും പിരിച്ചുള്ള അവന്റെ ആ വരവ് അത്ര പന്തിയായി പാറുവിന് തോന്നിയില്ല…

രക്ഷപെടാനുള്ള വഴി അവളുടെ കണ്ണുകൾ അന്വേഷിച്ച് തുടങ്ങി…

രക്ഷപെടാൻ രണ്ട് വഴികൾ..

ഒന്ന് പുറത്തേക്കുള്ള വാതിൽ… ബട്ട്‌ അതുവഴി രക്ഷപെടാമെന്നത് വ്യാമോഹമാണ് ആ വഴിക്ക് മുന്നിലാണ് ചൈന വന്മതിൽ പോലെ മഹി നിൽക്കുന്നത്…

പിന്നെയുള്ള വഴി… അതും റിസ്കാണ് മുകളിലേക്കുള്ള വഴി.. എന്നാലും ആദ്യത്തെ വഴിയുടെ അത്ര റിസ്ക് ഒന്നുമില്ല.

പിന്നെ ഒന്നും നോക്കിയില്ല.. മുകളിലേക്ക് കത്തിച്ചു വിട്ടു….

മഹി :ഡി… ഡീ… ഓടണ്ട… എന്റെ കൊച്ചിന് വല്ലതും പറ്റും…

പക്ഷെ ആ ടൈമിനുള്ളിൽ പാറു അവരുടെ… ഐ മീൻ.. മഹിയുടെ മുറിയിൽ കയറിയിരുന്നു…

താഴെനിന്ന് മുകളിലേക്ക് നോക്കിയ മഹിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

മഹാദേവാ…. എന്റെ പെണ്ണിനെ സേഫ് ആയിട്ട് ഇവിടെ എത്തിച്ചു തന്നല്ലോ…. ബാക്കി ഞാൻ നോക്കിക്കോളാം… കൂടെ ഉണ്ടാവണേ…

💖💖💖💖💖💖💖💖💖💖💖💖💖💖💖💖

മുറിയിൽ കയറിയ പാറു ആ മുറിയാകെ ഒന്ന് കണ്ണോടിച്ചു…. ഒത്തിരി മാറ്റം വന്നത് പോലെ.. ഒരു വാൾ നിറയെ മഹിയുടെയും പാറുവിന്റെയും വെഡിങ് ഫോട്ടോസും പ്രീ വെഡിങ് ഫോട്ടോസും

ബെഡിൽ അവള് ഉപയോഗിച്ച് മാറ്റി വച്ചിരുന്ന അവളുടെ ഒരു സാരി…

കണ്ട് നിൽക്കവേ അവളുടെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു

ഭഗവാനെ.. ഈ കാണുന്നതൊക്കെ സത്യമാണോ.. അതോ ഇനിയും ഒരു ജീവിതം വച്ച് നീട്ടി കൊതിപ്പിക്കുകയാണോ…. ഇനിയും തോൽക്കാൻ വയ്യ മഹാദേവാ…

പെട്ടന്ന് വാതിലിൽ കൊട്ടുന്നത് കേട്ടു…

പാറു :തുറക്കില്ലഡോ…

ഡീ പൊട്ടി… ഇത് ഞാനാ തുറക്ക്..

വിച്ചു…. അവള് വേഗം വാതിൽ തുറന്നു…

വിച്ചു :നീയെന്താ അടച്ചുപൂട്ടി ഇരിക്കുന്നെ?

പാറു :നിന്റെ ഏട്ടനെ പേടിച്ചിട്ട്… 😏

വിച്ചു :ഓ… എന്നാ ഇത് പിടിച്ചോ….

പാറു :അയ്യോ ഇതെന്റെ ലഗേജ് അല്ലേ…? 😳

വിച്ചു :അതെ…. നീ വീണ്ടും ഇങ്ങോട്ട് ഷിഫ്റ്റ്‌ ആയി.. അറിഞ്ഞില്ലേ?

പാറു :ഇല്ല… ഞാനിവിടെ നിൽക്കില്ല…

വിച്ചു :പോയി ഏട്ടനോട് പറ…

പാറു :ആഹ് പറയാൻ തന്നെയാ പോവുന്നെ…

പാറു ചവിട്ടിത്തുള്ളി പോകാൻ തുടങ്ങി…

വിച്ചു :എന്നാ ഇനി 10 മണി വരെ വെയിറ്റ് ചെയ്തോ.. ഏട്ടൻ ഒരു ക്ലൈന്റ് മീറ്റിംഗിന് പോയി…

പാറു :അങ്ങേര് എവിടേലും പോട്ടെ… അല്ലെൽത്തന്നെ ഞാൻ എന്തിനാ അയാളോട് ചോദിക്കുന്നെ.. ഞാൻ പോകുവാ…

പാറു വീണ്ടും പോകാനൊരുങ്ങി…

വിച്ചു :നീയെങ്ങനെ പോകാനാ…

പാറു :അതെന്താ പോയാൽ… ഞാൻ ഒരു ടാക്സി വിളിച്ചോളാം…

വിച്ചു :പക്ഷെ… അതിനു ഈ വീട്ടീന്ന് ഇറങ്ങണ്ടേ?

പാറു :ആഹ്…

വിച്ചു :പക്ഷെ അത് പറ്റൂല്ല…

പാറു :അതെന്താ?

വിച്ചു :ഏട്ടൻ ഗേറ്റ് പൂട്ടി താക്കോൽ കൊണ്ടുപോയി.., 😁😁

പാറു :അയ്യോ അപ്പൊ ഞാൻ എങ്ങനെ പോകും?…

അതിനുത്തരം പറഞ്ഞത് ലക്ഷ്മിയമ്മയായിരുന്നു…

ലക്ഷ്മി :മോളെ ഒരവസരം എന്റെ മോന് കൊടുത്തൂടെ.. പാവമാ അവൻ… അവന് പറ്റിയ തെറ്റ് അവന് മനസ്സിലായിക്കാണും… ന്യായീകരിക്കാൻ ശ്രമിക്കുകയല്ല.. പക്ഷെ… ഈ അമ്മയെ ഓർത്തെങ്കിലും മോള് അവനോട് ഒരുതവണ ക്ഷമിക്കണം.. മോള് പോവരുത്..

പാറുവിന് എന്ത്കൊണ്ടോ അവരുടെ ആ വാക്കുകൾ തള്ളിക്കളയാനായില്ല.. അവൾ സമ്മതം മൂളി….

രാത്രി ഏറെ വൈകിയിട്ടും മഹിയെ കാണാതായപ്പോൾ പാറുവിനെ പഴയ ഓർമ്മകൾ വിഴുങ്ങി… എന്തിനോ അവളുടെ മനസ്സ് പിടഞ്ഞു…

ലക്ഷ്മി :മോള് പോയി കിടന്നോ.. അവൻ വന്നോളും..

പാറു മുറിയിൽ കയറി.. കിടന്നു.. പക്ഷെ വാതിൽ അവൾ ലോക്ക് ചെയ്തിരുന്നില്ല.

11 മണിയോടെ മഹി വീട്ടിലെത്തി… മുറിയിൽ കയറിയ അവൻ കുറച്ചു നേരം ഉറങ്ങിക്കിടക്കുന്ന പാറുവിനെ നോക്കിനിന്നു. പിന്നെ മെല്ലെ അവളുടെ അടുത്തേക്ക് ചെന്നു.. കട്ടിലിനരുകിലായി അവളുടെ അടുത്ത് അവനിരുന്നു.

ഉറങ്ങി കിടക്കുന്ന അവളുടെ മുടിയിഴകളിൽ മെല്ലെ തലോടി അവൻ പറഞ്ഞു…

“ഇന്നീ കൈലാസം പൂർണമായി ശ്രീ… എന്നെ നീ മനസിലാക്കുമോയെന്ന് എനിക്കറിയില്ല… എന്നോട് ക്ഷമിക്കാൻ പറ്റുമോന്നും അറിയില്ല.. ഞാൻ കാത്തിരുന്നോളാം…. തെറ്റുകാരൻ ഞാനാണല്ലോ… ”

അവന്റെ കണ്ണിൽ നിന്ന് രണ്ട് തുള്ളി ഇറ്റ് അവളുടെ കവിളിൽ പതിച്ചു. പിന്നെ അവൻ തറയിൽ മുട്ട് മടക്കിയിരുന്നു… മെല്ലെ അവൾ ഇട്ടിരുന്ന ടോപ് പൊക്കി നഗ്നമായ അവളുടെ വയറിൽ ചുംബിച്ചു…

“അച്ഛെടെ അമ്മു… വേഗം വാ… അമ്മ അച്ഛയോട് മിണ്ടുന്നില്ല… ”

പിന്നെ കുറച്ചു നേരം അവനൊന്നും മിണ്ടിയില്ല. അവന്റെ ഏങ്ങലടികൾ മാത്രം ആ മുറി മുഴുവൻ നിറഞ്ഞു… വീണ്ടും അവളുടെ വയറിനടുത്തേക്ക് മുഖം കൊണ്ട്വന്ന് അവൻ തുടർന്നു…

“മോൾക്കും അച്ഛയോട് ദേഷ്യാണോ?… ആയിരിക്കുമല്ലേ….. സോറി വാവേ.. അച്ഛയ്ക്ക് തെറ്റ് പറ്റി.. പിണങ്ങല്ലേ… അച്ഛയ്ക്ക് നിങ്ങളല്ലാതെ വേറാരുമല്ല.. വേറൊന്നും വേണ്ട…. ”

ഉയർന്നുവന്ന ഏങ്ങലടികൾ നിയന്ത്രിച്ച് അവൻ അവളുടെ ഡ്രസ്സ് ശെരിയാക്കി എഴുന്നേറ്റു… അവൾക്ക് ഒരു ഉമ്മ കൂടി കൊടുത്തിട്ട് അവൻ ബാത്‌റൂമിൽ കയറി..

അരണ്ട വെളിച്ചത്തിൽ അവൻ ബാത്‌റൂമിൽ കയറുന്നതും നോക്കി അവൾ അപ്പോഴും ഉറങ്ങാതെ കിടക്കുകയായിരുന്നു… നിറഞ്ഞു തുളുമ്പിയ കണ്ണുകൾ അവൾ അമർത്തി തുടച്ചു.

നിങ്ങളുടെ ഈ കണ്ണുനീർ സത്യമാണ് മഹിയേട്ടാ.. ഇപ്പോ ഞാൻ മനസിലാക്കുന്നു… പക്ഷെ പഴയ പാറുവാകാൻ… ഏട്ടന്റെ ശ്രീയാവാൻ പഴയതൊക്കെ മറക്കാൻ എനിക്ക് കുറച്ചു സമയം വേണം…

അവൾ മനസ്സിൽ ഓരോന്ന് പറഞ്ഞുകൊണ്ടേയിരുന്നു… അരുകിൽ അനക്കം തട്ടിയപ്പോൾ അവൻ അടുത്ത് വന്ന് കിടന്നുവെന്ന് അവൾക്ക് മനസിലായി…

പെട്ടന്ന് അവൻ അവളെ പൊതിഞ്ഞു പിടിച്ചു.. ആ പ്രവർത്തി അവളെ ഒന്ന് ഞെട്ടിച്ചുവെങ്കിലും.. അവളും അവനോട് ചേർന്ന് കിടന്നു… വല്ലാത്തൊരു സുരക്ഷിതത്വം അവൾക്ക് അവന്റെ കൈകൾക്കുള്ളിൽ അനുഭവപ്പെട്ടു..

കാത്തിരിക്കുന്നതൊന്നും അറിയാതെ അന്ന് ആദ്യമായി.. അത്രമേൽ പ്രണയത്തോടെ അവരിരുവരും പരസ്പരം ചേർന്ന് ഉറങ്ങി…

💖💖💖💖💖💖💖💖💖💖💖💖💖💖💖💖

രാവിലെ മഹി എഴുന്നേൽക്കുമ്പോൾ പാറു ആരെയോ വിളിക്കുന്നതാണ് കാണുന്നത്… പക്ഷെ വിളിക്കുന്നയാൾ ഫോൺ എടുക്കുന്നില്ലെന്ന് തോന്നുന്നു.. അവളെന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്…

അവൻ അവളെയൊന്ന് ആപാദചൂഢം നോക്കി… രാവിലെ കുളിച്ച് സുന്ദരിയായി നിൽക്കുന്ന ഭാര്യ… നെറ്റിയിൽ സിന്തൂരം.. കഴുത്തിൽ താലി മാല… മുടിയിൽനിന്ന് വെള്ളം ഇറ്റ് വീഴുന്നു… മുഖത്തെ ദേഷ്യം ഒഴിച്ചാൽ അവളൊരു ദേവി തന്നെ… അവൻ മനസ്സിൽ ഓർത്തുകൊണ്ട് എഴുന്നേറ്റു.. പെട്ടന്ന് അവനൊരു കുസൃതി തോന്നി…

മഹി പിന്നിലൂടെ ചെന്ന് അവളുടെ വയറിനു ചുറ്റും കൈ പിടിച്ച് അവളുടെ തോളിൽ മുഖം കുത്തി അവളോട് ചേർന്ന് നിന്നു… അവളൊന്ന് ഞെട്ടി… പക്ഷെ പിന്നിൽ നിൽക്കുന്നത് മഹിയാണെന്ന് അവൾക്ക് അതിനോടകം മനസ്സിലായിരുന്നു… അവളുടെ അധരങ്ങളിലും നാണത്തിൽ കുതിർന്ന ഒരു ചിരി ഉണ്ടായിരുന്നു.. പക്ഷെ അവന്റെ മുന്നിൽ അത്ര പെട്ടന്ന് തോറ്റു കൊടുക്കരുതെന്ന് കരുതിയിരുന്നതിനാൽ അവള് ആ ചിരി അവനിൽ നിന്ന് ഒളിപ്പിച്ചുവച്ചു.

അവൾ പ്രതികരിക്കുന്നില്ലെന്ന് കണ്ടതും മഹി അവളുടെ ചെവിക്കടുത്തേക്ക് ചേർന്ന് നിന്ന് ചോദിച്ചു..

മഹി :എന്താണ് ഭാര്യേ.. ആരെയാണ് രാവിലെ വിളിക്കുന്നത്…

പാറു :ഞാൻ ആരെ വിളിച്ചാൽ തനിക്കെന്താ?

അവളും വിട്ടു കൊടുത്തില്ല…

പക്ഷെ ഫോണിന്റെ ഡിസ്പ്ലേ നോക്കിയ മഹി അവൾ വിളിക്കുന്നത് ഗൗതമിനെ ആണെന്ന് മനസിലാക്കി..

മഹി :നീ ആരെ വേണെങ്കിലും വിളിച്ചോ ..പക്ഷെ.. ആ ജോലി ഇനി മോള് മനസ്സിൽ വെക്കേണ്ട…

പാറു :ഓഹോ അപ്പൊ താനാണല്ലേ എന്റെ ജോലി കളയിപ്പിച്ചേ?

മഹി :അതെ…

മഹി ഒരു കൂസലുമില്ലാതെ പറഞ്ഞു…

പാറു :ഓഹോ….

കൂടുതൽ തർക്കിക്കാതെ അവൾ റൂമിൽ നിന്ന് പോകാനൊരുങ്ങി…

മഹി :എന്നെ പേടിച്ച് എങ്ങും പോവണ്ട…

അത് കേട്ട പാറു ബ്രേക്ക്‌ ഇട്ടപോലെ നിന്നു… അവനും അതായിരുന്നു വേണ്ടത്…

പാറു അവനെ നോക്കി പുച്ഛിച്ചിട്ട് ബെഡിൽ പോയി ഇരുന്നു… മഹി ഫ്രഷാവാൻ ബാത്‌റൂമിലേക്ക് കയറി…

പാറു വീണ്ടും ഗൗതമിനെ ട്രൈ ചെയ്തോണ്ടേയിരുന്നു.. കുറച്ചു നേരം കഴിഞ്ഞ് മഹി ബാത്‌റൂമിൽ നിന്ന് വിളിച്ചു കൂവി..

മഹി :ശ്രീ…. ശ്രീ…

പാറു :എന്താ?

മഹി :ശ്രീ എന്റെ ബാത്ടവൽ എടുത്തു തരുമോ പ്ലീസ്…

പാറു :നോ വേ… തനിക്ക് വേണെങ്കിൽ താൻ വന്നെടുക്കണം..

മഹി :ഓഹോ… എനിക്ക് കുഴപ്പമൊന്നുല്ല… ഞാൻ ഈ നിൽക്കുന്ന കോലത്തിൽ വന്ന് എടുക്കട്ടെ…

അത് കേട്ട് പാറുവിന്റെ ബാല്യവും കൗമാരവും യവ്വനവും ഒക്കെ പകച്ചുപോയി… പറഞ്ഞാലവൻ പറഞ്ഞത് പോലെ ചെയ്യുമെന്ന് ഉറപ്പുള്ളതുകൊണ്ട് അവൾ റിസ്ക് എടുക്കാൻ നിന്നില്ല…

പാറുവിന്റെ റിപ്ലൈ കിട്ടാഞ്ഞിട്ട് മഹി വീണ്ടും ചോദിച്ചു..

മഹി :എന്തായി… എടുത്ത് തരുവോ അതോ ഞാൻ അങ്ങോട്ട്‌ വരണോ?

പാറു : വേ… വേണ്ട.. എടുത്ത് തരാം…

മഹി :അങ്ങനെ വഴിക്ക് വാ മോളെ…

പാറു ദേഷ്യത്തോടെ ടവൽ എടുത്ത് ബാത്റൂമിന് മുന്നിൽ ചെന്ന് ഡോറിൽ കൊട്ടി.. മഹി ഡോർ തുറന്നു… ടവൽ കൊടുത്തത് മാത്രം അവൾക്ക് ഓർമയുണ്ട്…

2മിനിറ്റ് കഴിഞ്ഞിട്ടും എന്താണ് നടന്നതെന്ന് പാവം പാറുവിന് കത്തിയില്ല…. പിന്നെ ചുറ്റുമൊന്ന് അവൾ നോക്കി…

അതെ.. അത്തന്നെ താനിപ്പോൾ ബാത്‌റൂമിന് ഉള്ളിലാണെന്ന നഗ്‌നസത്യം അവൾ തിരിച്ചറിഞ്ഞു.. അത് മനസ്സിലായതും അവൾ മഹിയെ നോക്കി…

അധികം നോക്കി കഷ്ടപ്പെടേണ്ടി വന്നില്ല.. അവളുടെ തൊട്ടടുത്ത് കൈകൾ അവളുടെ ഇടുപ്പിൽ വച്ച് അവളോട് ചേർന്ന് ചെക്കൻ നിൽപ്പുണ്ട്… അതും വിത്ത് ദാറ്റ്‌ വേവ്നെറ്റ്ഫയർ (അലവലാതി )ചിരി.. 😁😁😁

ഷവർ ഓൺ ആണ്… രണ്ടുപേരും നഞ്ഞിട്ടുണ്ട്…

പിന്നേയ്… ഡ്രെസ്സ് ഇട്ടിട്ടില്ലെന്ന് ചെക്കൻ ചുമ്മാ പറഞ്ഞതാ…. രാത്രി ഇട്ട ഡ്രെസ് അതുപോലെ തന്നെ ദേഹത്തുണ്ട്..

നനഞ്ഞൊട്ടി നിൽക്കുന്ന പാറുവിനെ അവനൊന്ന് മൊത്തത്തിൽ നോക്കി.. ആ നോട്ടത്തിലെ വശപ്പിശക് മനസിലായ പാറു നൈസായിട്ട് ഒന്ന് എസ്‌കേപ്പ് അടിക്കാൻ നോക്കിയെങ്കിലും നല്ല അന്തസായിട്ട് ചീറ്റി…

മഹി അവളുടെ കണ്ണിലേക്കു നോക്കി നിന്നു… എന്നാൽ പാറുവിനു ആ നോട്ടം താങ്ങാനായില്ല.. അവൾ കണ്ണുകൾ താഴ്ത്തി നിന്നു…

“ശ്രീ ”

മഹി ആർദ്രമായി വിളിച്ചു..

അവൾ നോക്കിയില്ല..

മഹി :ശ്രീ കണ്ണിലേക്കു നോക്ക്..

പാറു കണ്ണുകളുയർത്തി അവനെ നോക്കി.. പക്ഷെ അവന്റെ നിറഞ്ഞ കണ്ണുകൾ കണ്ടതും അവൾക്ക് നെഞ്ച് പിടയ്ക്കുന്ന പോലെ തോന്നി… അവന്റെ കണ്ണുകളിൽ നിന്ന് വീഴുന്ന കണ്ണുനീരും ഷവറിൽ നിന്ന് വീഴുന്ന വെള്ളവും ചേർന്ന് ഒഴുകുന്നുണ്ടെങ്കിലും രണ്ടും രണ്ടായി പാറുവിന് തിരിച്ചറിയാൻ സാധിക്കുന്നുണ്ടായിരുന്നു…

ഏതോ പ്രേരണയിൽ അവൾ അവന്റെ കണ്ണുകൾ തുടച്ചു… അവൻ അവളുടെ വലതു കയ്യിലെ ആ പൊള്ളിയ പാടിൽ നോക്കി പറഞ്ഞു…

മഹി : ക്ഷമിക്ക് പെണ്ണെ… അറിയാതെ ഞാൻ… ഒത്തിരി….

അവൻ വാക്കുകൾക്കായി പരതി… പക്ഷെ അവൾക്ക് അവന്റെ ആ കണ്ണുനീർ മതിയായിരുന്നു… എല്ലാം പൊറുക്കാൻ.. അല്ലെങ്കിലും സ്നേഹിക്കുന്നവൻ മുന്നിൽ നിന്ന് കരഞ്ഞാൽ അവന്റെ ഏത് തെറ്റും പൊറുത്തുകൊടുക്കുന്നവളാണ് പെണ്ണ്..

അവൻ പറയാൻ വന്നതിനെ തടഞ്ഞുകൊണ്ട് അവൾ അവന്റെ ചുണ്ടുകൾക്ക് മീതെ അവളുടെ വിരൽ വച്ചു.

പാറു :മതി മഹിയേട്ടാ… ഈ മനസ്സ് നീറുന്നത് എനിക്കറിയാം…

അത്ര മാത്രം പറഞ്ഞ് അവൾ അവനോട് ചേർന്ന് നിന്നു.. അവനും ഇരു കൈകൾ കൊണ്ടും അവളെ പൊതിഞ്ഞു പിടിച്ചു.. ഇനി അകറ്റി മാറ്റില്ലെന്ന് ഉറപ്പോടെ..

അപ്പോഴും അവരെ നനയിച്ചുകൊണ്ട് വെള്ളം വർഷിക്കുന്നുണ്ടായിരുന്നു…

പക്ഷെ ആ വെള്ളത്തിന്റെ തണുപ്പല്ല.. അവളിലെ സ്നേഹത്തണുപ്പാണ് അവന്റെ ഉള്ളിലെ കത്തുന്ന കനലിനെ ശമിപ്പിക്കുന്നതെന്ന് അവൻ അറിയുകയായിരുന്നു…

🎶🎶🎶🎶🎶🎶🎶🎶🎶🎶🎶

ആദ്യം തമ്മിൽ കാണും ഞൊടിയിൽ..
കൊതിച്ചു നിന്നെ..
മിന്നും മുത്തേ കണ്ണിൻ മണിയെ…

ആരും കാണാ നേരം പതിയെ..
അടുത്ത് വന്നു..
മെയ്യിൽ ചേരാൻ ഉള്ളം പിടയേ…

ഇടതൂർന്ന് പെയ്യും താരും മഴപോൽ..
ഇടനെഞ്ചിൽ ഈണം നെയ്യും കുളിരേ…

നിന്നിലലിയാൻ മാത്രം ഞാൻ…
പിറന്നുവെന്ന് തോന്നീ ഇന്നീ നിമിഷം..

🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶

(ആരും തെറ്റ്ധരിക്കരുത്… ഞാൻ ബാക്ഗ്രൗണ്ട് മ്യൂസിക് ഇട്ടതല്ല… ഫോൺ റിങ് ചെയ്തതാ 😁😁)

അകത്ത് അവർ പരിഭവങ്ങൾ മറന്ന് പ്രണയിക്കുമ്പോൾ പുറത്ത് മഹിയുടെ ഫോൺ നിർത്താതെ റിങ് ചെയ്തു…

“സിദ്ധു കാളിങ് “…..

💖💖💖💖💖💖💖💖💖💖💖💖💖💖💖💖

(തുടരും… )

Where there is Love 💞There is Life💞 PART 1

Where there is Love 💞There is Life💞 PART 2

Where there is Love 💞There is Life💞 PART 3

Where there is Love 💞There is Life💞 PART 4

Where there is Love 💞There is Life💞 PART 5

Where there is Love 💞There is Life💞 PART 6

Where there is Love 💞There is Life💞 PART 7

Where there is Love 💞There is Life💞 PART 8

Where there is Love 💞There is Life💞 PART 9

-

-

-

-

-