മിഴിനിറയാതെ : ഭാഗം 29

Spread the love

എഴുത്തുകാരി: റിൻസി പ്രിൻസ്

സ്വാതി പുറം തിരിഞ്ഞു നോക്കിയപ്പോൾ വാതിൽക്കൽ നിൽക്കുന്ന ആദിയെയാണ് കണ്ടത് , സ്വാതിയെ കണ്ടതും അവൻ ഒരു ഞെട്ടലോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻറെ മനസ്സിലേക്ക് പലപല ഓർമ്മകളുടെ തിരയലകൾ സംഭവിച്ചു, പക്ഷേ ഒന്നും വ്യക്തമായി അവൻറെ മനസ്സിൽ തെളിഞ്ഞില്ല, സ്വാതിയെ എവിടെയോ കണ്ടതുപോലെ അവൻറെ ഓർമ്മ നിറഞ്ഞു, അവന്റെ തലയ്ക്കു വല്ലാത്ത ഭാരം അനുഭവപ്പെട്ടു, പിന്നീടാണ് അവൻ അവളുടെ കണ്ണുകൾ ശ്രദ്ധിച്ചത്, താൻ ഇന്നലെ സ്വപ്നത്തിൽ കണ്ട പെൺകുട്ടിയുടെ കണ്ണുകൾ അവന്റെ മനസ്സിൽ തെളിഞ്ഞു, അവൻറെ മനസ്സ് ഓർമ്മകളുടെ തിരച്ചിൽ നടത്തി , പക്ഷേ നിരാശയായിരുന്നു ഫലം, സ്വാതിയുടെ മനസ്സിലും ആദിയോടൊത്തുള്ള നല്ല നിമിഷങ്ങൾ തന്നെയായിരുന്നു നിറഞ്ഞുനിന്നത്, അവൾ പ്രതീക്ഷയോടെ ആദിയെ നോക്കി,

അവളുടെ ഓർമ്മകൾ എന്തെങ്കിലും അവൻറെ മനസ്സിൽ അവശേഷിക്കുന്നുണ്ടോന്ന് അറിയാൻ ആയിരുന്നു ആ നോട്ടം, “ആരാ…….? ആദി അവളുടെ അടുത്തേക്ക് വന്ന് ചോദിച്ചു , അവൻറെ ആ ചോദ്യത്തിന് അവളുടെ ഹൃദയം തുളയ്ക്കാനുള്ള കഴിവുണ്ടായിരുന്നു, അവളുടെ മനസ്സ് വല്ലാതെ വിങ്ങി, ഒരിക്കൽ ഏറെ സ്നേഹിച്ച ആൾ തന്നെ, ചേർത്ത് പിടിച്ച ആൾ ആണ് ചോദിക്കുന്നത് ആരാണ് എന്ന് അവളുടെ ഹൃദയം വിങ്ങി കൊണ്ടേയിരുന്നു, “ഞാൻ……….. ഇവിടെ……. അവൾ വാക്കുകൾക്കായി പരതി, എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു എങ്കിലും ഒന്നും അവളുടെ തൊണ്ടക്കുഴിയിൽ നിന്നും പുറത്തേക്ക് വന്നില്ല, ” ഇതാണ് ദേവൻറെ മകൾ, ഞാൻ ഇന്നലെ കൂട്ടിക്കൊണ്ടുവന്നു,

ഞങ്ങൾ വരുമ്പോൾ നീ നല്ല ഉറക്കമായിരുന്നു , മറുപടിയുമായി വന്നത് പാർവതി അമ്മയായിരുന്നു, “ഉം…അതായിരുന്നോ? അവളെയൊന്ന് അടിമുടി നോക്കി ആദി മുറിയിലേക്ക് പോയി, അവൻറെ മനസ്സ് അസ്വസ്ഥമായിരുന്നു, അവളുടെ കണ്ണുകൾ അവനെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു, സ്വപ്നത്തിലെ പെൺകുട്ടിയുടെ രൂപം തെളിച്ചു കാണാനായി അവൻ ആഗ്രഹിച്ചു, കുറെ നേരം കണ്ണടച്ചു കിടന്ന് അവളുടെ മുഖം ഓർമ്മകളിലേക്ക് വരുത്താൻ അവൻ പരമാവധി ശ്രമിച്ചു, പക്ഷേ ഓരോ തവണയും നിരാശയായിരുന്നു ഫലം, പക്ഷേ അവൻ തോറ്റു പിന്മാറാൻ തയ്യാറായിരുന്നില്ല, കണ്ണടച്ചു കിടന്ന് ആഴത്തിൽ അവൻ ചിന്തിക്കാൻ തുടങ്ങി, അവളുടെ കണ്ണുകളെ കുറിച്ച് അവളുടെ രൂപത്തെ കുറിച്ച് അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു,

അത് അവൻറെ തലച്ചോറിൽ ഓർമ്മകളുടെ ഒരു വിസ്ഫോടനം തീർത്തു, ആദിയുടെ മനസ്സിൽ അവളുടെ രൂപം നിറഞ്ഞു, പക്ഷെ ഒന്നും വ്യക്തമല്ല ഇടവിട്ടിടവിട്ട് ചില രംഗങ്ങളും ചില ശബ്ദങ്ങളും അവൻറെ മനസ്സിൽ നിറഞ്ഞു, അതിൽ ഒരു പെൺകുട്ടിയുടെ കരഞ്ഞുകലങ്ങിയ കണ്ണുകൾ നിറഞ്ഞു നിന്നു, അത് സ്വാതിയുടെ ആണെന്ന് ആദിക്ക് മനസ്സിലായി,തൻറെ ജീവിതമായി എവിടെയോ അവൾക്ക് ബന്ധമുണ്ട് എന്ന് ആദിക്ക് തോന്നി, തിരികെ മുറിയിൽ വന്ന സ്വാതിയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല, തന്നെ നേരിട്ട് കാണുമ്പോൾ ആദിയുടെ ഓർമ്മകളിൽ താൻ തെളിയുമെന്നായിരുന്നു അവസാന നിമിഷം വരെ അവൾ പ്രതീക്ഷിച്ചിരുന്നത്,അത് ഉണ്ടാകാതെ ഇരുന്നപ്പോൾ അവളുടെ മനസ്സിന് വല്ലാത്ത സങ്കടം അനുഭവപ്പെട്ടു,

മുറിയിലേക്ക് കയറി വന്ന പാർവതി അമ്മ അവളുടെ കരഞ്ഞുകലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ കാര്യം മനസ്സിലായി ” ഞാൻ പറഞ്ഞതല്ലേ മോളെ അവന് ഓർമ്മയില്ല, മോള് വിഷമിക്കേണ്ട ഇതൊന്നും ഒരുപാട് കാലം ഇങ്ങനെ നിൽക്കില്ല ,അവൾ അവരുടെ മാറിലേക്ക് ഒരു തേങ്ങലോടെ വീണു, ” എൻറെ മോള് വിഷമിക്കേണ്ട, അവർ അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു, ആ നിമിഷം അവൾക്ക് ആശ്വാസം ആയിരുന്നു, വൈകുന്നേരം പാർവതി അമ്മ സ്വാതിയേം കൂട്ടി പുറത്തുപോയി, പാർവതി അമ്മ അവൾക്ക് ആവശ്യമുള്ള കുറെ വസ്ത്രങ്ങൾ വാങ്ങി, എത്ര മേടിച്ചിട്ടും അവർക്ക് സമാധാനം ആവുന്നില്ലായിരുന്നു, ഇഷ്ടപ്പെട്ടത് എല്ലാം അവർ അവൾക്കായി വാങ്ങി, വസ്ത്രങ്ങൾ,ചെരുപ്പുകൾ, അവശ്യസാധനങ്ങൾ,

അങ്ങനെ എല്ലാം അവർ വാങ്ങി, ഒാരോന്നും അവളുടെ ശരീരത്തിൽ വച്ച് ഭംഗി നോക്കി വെച്ചു കൊണ്ട് ഇഷ്ട്ടപ്പെട്ടോന്ന് ചോദിച്ചു കൊണ്ട് അവർ ഏല്ലാം വാങ്ങിയത്, അവൾ അവർ ചോദിച്ചത് എല്ലാം വെറുതെ മൂളുക മാത്രം ചെയ്തു, കാരണം അവളുടെ മനസ്സ് അവിടെയെങ്ങും ആയിരുന്നില്ല ,ആദിയുടെ ഓർമകളിൽ ആയിരുന്നു , വീട്ടിൽ വന്ന ശേഷം അവർ അവളുടെ അടുത്തേക്ക് വന്നു, “മോള് ഒന്ന് എഴുന്നേറ്റേ,…..? “എന്തിനാ അമ്മേ അവൾ ചോദിച്ചു, “നിനക്ക് പട്ടുപാവാട തയ്ക്കാൻ ആണ്, എനിക്ക് വലിയ ആഗ്രഹമാണ് നിന്നെ അങ്ങനെ കാണണം എന്ന്, അവർ പറഞ്ഞു അവൾ അനുസരണയോടെ എഴുന്നേറ്റു,അവർ അളവെടുത്തു ” അമ്മ തയ്കുവോ? അവൾ ചോദിച്ചു ” ഉണ്ടായിരുന്നു ഇപ്പോൾ കുറെ നാൾ ആയിട്ടില്ല,

പക്ഷേ ഞാൻ തന്നെ തയ്ച്ച് മോൾ ഇടണം എന്ന് എനിക്ക് ഒരു ആഗ്രഹം, അവർ പറഞ്ഞു അവരുടെ പുഞ്ചിരിയിൽ അവൾ പങ്കുകൊണ്ടു, ശേഷം അവർ അലമാര തുറന്ന് ഒരു ആഭരണപ്പെട്ടി എടുത്ത് അവൾക്ക് നൽകി, വർഷങ്ങളായി ഈ കുടുംബത്തിൽ പാരമ്പര്യമായി ഉപയോഗിച്ചുവരുന്ന ആഭരണങ്ങളാണ്, ഇനി എന്റെ ആദിയുടെ പെണ്ണിനാണ് ഇതിനെല്ലാം ഇനി അവകാശം, പിന്നെ അമ്മയുടെ പഴയ കുറച്ച് സ്വർണം ഉണ്ട് അത് മോൾ ഇടണം , വേണ്ട അമ്മേ, അതൊന്നും വേണ്ട, അവൾ വാശി പിടിച്ചു, “അങ്ങനെ പറഞ്ഞാൽ പറ്റില്ല, അവർ ഒരു ലക്ഷ്മി മാല എടുത്തു അവളുടെ കയ്യിൽ കൊടുത്തു കൊണ്ട് പറഞ്ഞു, “കഴുത്തിൽ കിടക്കുന്ന ആ മാല ഊര് എന്നിട്ട് ഇത് കഴുത്തിൽ ഇട് അവർ പറഞ്ഞു അവൾ ആദി കെട്ടി കൊടുത്ത മാലയിലേക്ക് അവൾ ഒരു മിനിറ്റ് നോക്കി ,

ശേഷം പറഞ്ഞു “അത് ഇവിടെ കിടന്നോട്ടെ, അത് മുത്തശ്ശി മരിക്കുമ്പോൾ നൽകിയതാണ്, “അങ്ങനെയാണെങ്കിൽ അത് അവിടെ കിടക്കട്ടെ, എങ്കിൽ മോളീ വളകളും പാദസരവും ഒക്കെ ഒന്ന് അണിഞ്ഞേ, ഞാൻ കാണട്ടെ, അവൻ ഉത്സാഹത്തോടെ പറഞ്ഞു, മനസ്സില്ലാഞ്ഞിട്ടും അവരുടെ നിർബന്ധത്തിനു വഴങ്ങി അവൾ ഓരോന്നായി ഇട്ടു , ***** പത്മ പറഞ്ഞത് അനുസരിച്ച് പെണ്ണുകാണാനായ ഒരു റസ്റ്റോറൻറിൽ പയ്യനെ കാത്തിരിക്കുകയായിരുന്നു പ്രിയ, ഒരു ഫോർമൽ പെണ്ണുകാണൽ അവൾക്ക് താല്പര്യമില്ലാരുന്നു, അവളുടെ ഓപ്പോസിറ്റ് വന്നിരുന്ന ആളെ കണ്ട് പ്രിയ ഞെട്ടി “ഡോക്ടർ കിരൺ കിരൺ അവളെ അടിമുടി നോക്കി, ഒരു പീച്ച് കളർ സിമ്പിൾ ഷിഫോൺ സാരിയും റോയൽ ബ്ലൂ കളർ ബ്ലൗസുമായിരുന്നു അവളുടെ വേഷം ,

വളരെ സിമ്പിൾ ആയിരുന്നു അവൾ, മോഡേണായ എന്നാൽ ഒട്ടും മോശമല്ലാത്ത വസ്ത്രധാരണമാണ് എപ്പോഴും അവൾക്ക്, സ്ട്രൈറ്റ് ചെയ്തിരിക്കുന്ന മുടി പറക്കുന്നുണ്ടായിരുന്നു, സാരിയിൽ അവൾ അതീവ സുന്ദരി ആണെന്ന് കിരണിന് തോന്നി, ” കിരൺ ഇവിടെ ? അവൾ അറിയാതെ ചോദിച്ചു, “താൻ ഒരു പെണ്ണ്കാണലിന് വന്നതല്ലേ? ഞാനും അതിനായി വന്നതാ? കിരൺ ചുണ്ടിലൊരു കുസൃതിയോടെ മറുപടി പറഞ്ഞു “കിരൺ ആണോ എന്നെ കാണാൻ വന്നത്? അവൾ ചോദിച്ചു “അതെ എന്തെ ഞാൻ കണ്ടാൽ കൊള്ളൂല, അവൻ ചോദിച്ചു ” അങ്ങനെയല്ല ഞാൻ കിരണിനെ പ്രതീക്ഷിച്ചിരുന്നില്ല, “നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ സംഭവിക്കുകയാണെങ്കിൽ ലൈഫ് എത്ര സുന്ദരമായിരുന്നു കിരണിനെ മറുപടികേട്ടപ്പോൾ അറിയാതെ അവളുടെ മനസ്സിലേക്ക് ആദിയുടെ മുഖം വന്നു ,

ഞാനൊരു തമാശ പറഞ്ഞതാ, അവൻ ഒരു ചിരിയോടെ പറഞ്ഞു , അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു, ” എന്താ തനിക്ക് വീട്ടിൽ വന്ന് പെണ്ണ് കാണുന്നത് താൽപര്യമില്ലേ? “അത് മറ്റൊന്നും കൊണ്ടല്ല, ഈ പയ്യൻറെ വീട്ടുകാരെല്ലാവരും വന്നിട്ട് നമ്മൾ ചായ കൊടുത്ത് നാണത്തോടെ തറയിൽ ഒരു മാപ്പ് വരയ്ക്കുന്ന ഏർപ്പാട് ഇല്ലേ? ചെറുക്കൻ റെ വീട്ടിലേ എല്ലാവരേം തൃപ്തിപ്പെടുന്ന ഒരു പരിപാടി ഉണ്ടല്ലോ, അത് എനിക്ക് തീരെ ഇഷ്ടമല്ല, ജീവിക്കേണ്ടത് രണ്ട് വ്യക്തികൾ തമ്മിലാണ്, അപ്പോൾ ഒരു മ്യൂച്ചൽ അൺഡർസ്റ്റാൻഡിംഗ് വേണ്ടത് അവർ തമ്മിൽ ആണ്, ഫാമിലി പിന്നീടാണ്, ഈ പെണ്ണ്കാണൽ എന്ന് പറയുമ്പോൾ എന്താണെങ്കിലും ചെക്കന്റെ വീട്ടിൽ നിന്നും ഒരു മൂത്ത കാർന്നോര് വരും,

ആ വരുന്ന പുള്ളി എന്താണെങ്കിലും ആ പ്രോഗ്രാം കുളമാക്കും, പണ്ടുമുതലേ നടക്കുന്ന ഒരു ക്ലീഷേ പരിപാടി ആണ് ,പിന്നെ കാള ചന്തയിൽ പശുവിനെ വിൽക്കുന്നത് പോലെ നിങ്ങൾക്ക് ഇവൾക്ക് എന്ത് കൊടുക്കും എന്നൊക്കെയുള്ള വിലപേശലും , ഈ പരിപാടികൾ ഒന്നും താൽപര്യമില്ലായിരുന്നു അവളുടെ മറുപടി കേട്ട് കിരണും ചിരിച്ചു , “താൻ പറഞ്ഞത് ശരിയാണ് മാരേജിൽ ചെക്കനും പെണ്ണും തമ്മിലുള്ള അൺഡർ സ്റ്റാൻഡിങ് ആണ് മുഖ്യം, അവർ തമ്മിൽ ഒത്തു പോകില്ല എങ്കിൽ ഒരുകാര്യവുമില്ല, പിന്നെ ഞാനും അത്ര ടിപ്പിക്കൽ ടൈപ്പ് ഒന്നും അല്ല , വിലപേശലും എനിക്കില്ല, സ്ത്രീ തന്നെയാണ് ഏറ്റവും വലിയ ധനം എന്ന് വിചാരിക്കുന്ന ആളാണ് ഞാൻ, പിന്നെ ഞാൻ വിവാഹം കഴിക്കുന്ന പെൺകുട്ടിയെ നോക്കാനുള്ള ധൈര്യവും മാന്യമായ ഒരു ജോലിയും ഒക്കെ എനിക്ക് ഉണ്ട് താനും , അപ്പോൾ എങ്ങനെ ഇഷ്ടമായോ?

“കിരൺ ഞാൻ എങ്ങനെയാ പെട്ടെന്ന് പറയാ, നമ്മൾ തമ്മിൽ കണ്ട് ഒന്ന് ചിരിച്ചിട്ട് ഉള്ള പരിചയം അല്ലാതെ അതിനപ്പുറം ഒന്നുമില്ല, എനിക്ക് ഒന്നും അറിയില്ല കിരണിനെ കുറിച്ച്, കാഴ്ചയിൽ കിരൺ ഗുഡ് ലുക്കിങ് ആണ്, പിന്നെ പ്രൊഫഷണലി ഹാർഡ് വർക്കിംഗ് ആണ് ,പക്ഷേ പേഴ്സണാലിറ്റി എനിക്ക് തന്നെ പറ്റി അറിയില്ല, ഞാൻ ആദ്യം കിരണിനെ ഒന്ന് മനസ്സിലാക്കട്ടെ എന്നിട്ട് പറഞ്ഞാൽ പോരെ? “മതി താൻ എന്നെ നന്നായി അറിഞ്ഞിട്ട് ഒരു തീരുമാനം പറഞ്ഞാൽ മതി , “അതെ പിന്നെ കിരണിനെ എന്നെപ്പറ്റി ഒന്നും അറിയില്ലല്ലോ, കിരണിനും എന്നെ നന്നായി മനസ്സിലാക്കാനുള്ള ഒരു അവസരമാണിത്, നമ്മൾ തമ്മിലുള്ള കെമിസ്ട്രി എങ്ങനെയാണെന്ന് അറിയില്ലല്ലോ? “എനിക്ക് തന്നെ നന്നായി അറിയാം,

തൻറെ ഓരോ സ്വഭാവങ്ങളും എനിക്ക് കാണാപ്പാഠമാണ്, “അതെങ്ങനെ ? അവൾ അത്ഭുതത്തോടെ ചോദിച്ചു ” അതൊക്കെയുണ്ട് , ഞാൻ സമയം പോലെ പിന്നീട് പറഞ്ഞുതരാം , ശേഷം ഒരു കോഫി കുടിച്ച അവർ പിരിഞ്ഞു പോകുന്നതിനു മുൻപ് കിരൺ അവളുടെ മുഖത്ത് നോക്കി പറഞ്ഞു ” എൻറെ മറുപടി പക്ഷേ ഇപ്പോൾ തന്നെ പറഞ്ഞേക്കാം അവൻ അവളുടെ കണ്ണിലേക്ക് നോക്കിയാണ് പറഞ്ഞത്, “എനിക്ക് ഇഷ്ടമാണ് ഇഷ്ടമാണ് ഇഷ്ടമാണ് അവൻറെ സംസാരവും അവളെ വല്ലാതെ ആകർഷിച്ചിരുന്നു, ***** ആദിയുടെ വീട്ടിൽ വന്നതിനുശേഷം വേണിയെ ഒന്ന് വിളിച്ചില്ലല്ലോ എന്ന സ്വാതി വേവലാതിപ്പെട്ടു, അവൾ പെട്ടെന്ന് വേണിയുടെ ഫോൺ നമ്പർ ഓർത്തെടുത്ത് പാർവതി അമ്മയോട് പറഞ്ഞു വിളിച്ചു, ഒരുപാട് സന്തോഷത്തോടെയാണ് വേണി അവളോട് സംസാരിച്ചത്,

തനിക്ക് അവിടെ സുഖം ആണെന്ന് അവൾ വേണിയോട് പറഞ്ഞു, ആദിയുടെ ഓർമ്മ നഷ്ടപ്പെട്ട വിവരം മനപ്പൂർവം അവൾ പറഞ്ഞില്ല, യാത്ര പറയാതെ പോയത് അച്ഛന് ഒരുപാട് സങ്കടം ഉണ്ടെന്ന് വേണി പറഞ്ഞു, അച്ഛന് ഒഴിവുള്ള ഒരു ദിവസം അവർ അവളെ കാണാൻ അവിടേക്ക് വരാം എന്ന് പറഞ്ഞു,അഡ്ഡ്രസ്സ് പറഞ്ഞു കൊടുത്താൽ മതി എന്ന് പറഞ്ഞു,അധികം വൈകാതെ വരാൻ നോക്കണമെന്ന് സ്വാതി സൂചിപ്പിച്ചു, അവളെ കാണുന്നത് തനിക്ക് ഒരു ആശ്വാസമാണെന്ന് അവൾ ഓർത്തു, എത്രയും പെട്ടെന്ന് വരാൻ ശ്രമിക്കണം എന്ന് പറഞ്ഞു അവൾ ഫോൺ വച്ചു, ശേഷം ഗീതയും വിളിച്ച് വിശേഷങ്ങൾ തിരക്കിയതിനുശേഷമാണ് സ്വാതി ഉറങ്ങാനായി കിടന്നത്, പാർവ്വതി അമ്മയുടെ അരികിൽ കിടക്കുമ്പോൾ അവൾക്ക് വല്ലാത്ത സുരക്ഷിതത്വം അനുഭവപ്പെട്ടിരുന്നു,

സ്വാതി വന്നതിനുശേഷം ആദ്യ അധികം പുറത്തിറങ്ങാറില്ല, എന്തുകൊണ്ടോ അവളെ ഫേസ് ചെയ്യാൻ ആദിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു, മുറിയിൽ തന്നെ ഇരിക്കാൻ ശ്രമിച്ചു, ഉറങ്ങാൻ കിടന്നെങ്കിലും അവൻ ഉറക്കം വരുന്നുണ്ടായിരുന്നില്ല, സ്വപ്നത്തിലെ കണ്ണുകളും നേരിട്ടുകണ്ട അവളുടെ കണ്ണുകളും അവന്റെ മനസ്സിനെ അലട്ടികൊണ്ടിരുന്നു, ആ കണ്ണുകൾ അവനോട് എന്തോ പറയാൻ ശ്രമിക്കുന്നതായി അവന് തോന്നി,, നിരന്തരമായി ആ സ്വപ്നം ഓർത്തെടുക്കാൻ ആദി ശ്രമിച്ചിരുന്നുവെങ്കിലും അമിതമായ തലവേദന മൂലം അവന് അതിനു സാധിക്കാതെ വന്നു , ഇടയ്ക്ക് എപ്പോഴോ അവൻ ഉറക്കത്തിലേക്ക് വഴുതി വീണു,

നിലാവുള്ള രാത്രിയിൽ സംസാരിച്ചുകൊണ്ട് നിൽക്കുന്ന രണ്ടുപേർ , ഒരു പെൺകുട്ടിയും ഒരു യുവാവും, ആ പെൺകുട്ടിയുടെ മുഖം വ്യക്തമായിരുന്നില്ല, പക്ഷേ യുവാവ് ആദിയായിരുന്നു , പെൺകുട്ടിയുടെ കണ്ണുകൾ നിറയുന്നു , എന്തൊക്കെയോ അവലാതികൾ പറഞ്ഞു അവൾ കരയുകയാണ്, അവൻ എന്തൊക്കെയോ പറഞ്ഞു അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു, സ്…….സ്വാ……..സ്വാതീീീീീീീ…… സ്വാതീീ…….  (തുടരും ) റിൻസി

മിഴിനിറയാതെ : ഭാഗം 28

-

-

-

-

-