Sunday, April 28, 2024
Novel

നിഴലായ് മാത്രം : ഭാഗം 23

Spread the love

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

Thank you for reading this post, don't forget to subscribe!

“എങ്കിൽ…എങ്കിൽ നമുക്ക് പരസ്പരം സൃഷ്ടിക്കപ്പെടാം…ഉം” അതും പറഞ്ഞു അവളുടെ കഴുത്തിലേക്കു ഹർഷൻ മുഖം പൂഴ്ത്തുമ്പോൾ അവന്റെ മനസ്സിൽകല്യാണ മേളം മുഴങ്ങിയിരുന്നു…

യാമിയുടെ ഉള്ളു വേവലാതി പെട്ടത് മുഴുവൻ ഹർഷന്റെ മനസിൽ നിന്നും ഉണ്ണിമായയെ എങ്ങനെ വേര്പെടുത്താമെന്നായിരുന്നു.

പെട്ടന്ന് തന്നെ പൂങ്കുന്നം വീട് കല്യാണ തിരക്കിലേക്ക് ചേക്കേറി. കല്യാണം വിളിയും ഡ്രസ് എടുക്കലുമൊക്കെയായി. എല്ലാവരും ഓരോരോ തിരക്കുകളിലേർപ്പെട്ടു.

കല്യാണ വസ്ത്രങ്ങൾ എല്ലാം തന്നെ അനന്തുവിന്റെ സ്വന്തം കടയിൽ നിന്നുതന്നെ എടുത്തു.

യാമിക്കു വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്തു കാൻചീപുരം ബനാറസ് സാരികളുടെ അപൂർവ്വമായ ഒന്നു രണ്ടു സ്‌പെഷ്യൽ സാരികൾ അനന്തു വരുത്തിച്ചിരുന്നു.

അതു എല്ലാവർക്കും വളരെയധികം ഇഷ്ടമാവുകയും അതു തന്നെ വിവാഹ സാരിയായി തിരഞ്ഞെടുക്കുകയും ചെയ്തു.

കല്യാണത്തിന്റെ ഒട്ടുമിക്ക തിരക്കുകളിലും അനന്തുവും അവരിലൊരാളായി തന്നെ കൂടിയിരുന്നു.

തന്നെ സ്നേഹിക്കുന്നു എന്നു ഉണ്ണിമായ പറഞ്ഞില്ലെങ്കിലും ആ മനസ്സ് മുഴുവൻ താൻ മാത്രമാണെന്ന് അനന്തുവിന് അറിയാം…

ചില സ്നേഹങ്ങൾ പരസ്പരം തുറന്നു പറയാതെ ഇങ്ങനെ കണ്ണുകൾകൊണ്ടു പരിഭവം പറഞ്ഞു സ്നേഹിക്കുന്നതിൽ ഒരു സുഖമുള്ള അനുഭൂതിയാണെന്നു അനന്തുവിന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതു അനുഭവിചറിയുന്നത് കൊണ്ടാകാം ചിലപ്പോൾ.

പലപ്പോഴും ഉണ്ണിമായയുടെ മിഴികളും പുഞ്ചിരിയും തന്നിലേക്ക് നീളുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. അവളാണെങ്കിൽപിടി കൊടുക്കാതെ നടക്കുകയായിരുന്നു.

അവളുടെ നോട്ടത്തിൽ… മിഴികൾ പിടയുന്ന പിടച്ചിലിൽ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിയിൽ…. കാറ്റിൽ ഉലയുന്ന മുടിയിഴകളിൽ പോലും അനുരാഗത്തിന്റെ താളം കണ്ടെത്താൻ അവൻ ശ്രമിച്ചു.

ആ ശ്രമത്തിൽ തന്നെയായിരുന്നു അവന്റെ പ്രണയം ഒഴുക്കിയിരുന്നത്.

കല്യാണത്തിന്റ് ഏതാനും ദിവസങ്ങൾക്കു മുൻപായിരുന്നു ടീവിയിൽ വാർത്താചാനലിന്റെ ലൈവ് സ്ക്രോൾ പോകുന്നത് എല്ലാവരും ശ്രെദ്ധിച്ചത്.

ഈ വർഷത്തെ ഏറ്റവും മികച്ച ബിസിനെസ്സ് മാൻ ആയി സൗത്ത് ഇന്ത്യയിൽ നിന്നും അനന്തുവിനെ തിരഞ്ഞെടുത്തത് അറിയുന്നത്. എല്ലാവർക്കും ഒരുപാട് സന്തോഷമായിരുന്നു ആ വാർത്ത നൽകിയത്.

അഞ്ചു നിമിഷങ്ങൾ തികയും മുന്നേ അനന്തുവിന്റെ കാൾ ഉണ്ണിമായയെ തേടിയെത്തി. അവൾ അതിയായ സന്തോഷത്തോടെ ഫോൺ എടുത്തു.

“ഹലോ… അനന്തു…” അവളുടെ സന്തോഷം വാക്കുകളിൽ തെളിഞ്ഞു.

“അറിഞ്ഞുവല്ലേ…”

“ഉം”

“എന്നിട്ടു….”

“ഇവിടെ എല്ലാവരും ഒരുപാട് സന്തോഷത്തിലാണ്…”

“താനും…” അവന്റെ ചോദ്യങ്ങളിലെ അർത്ഥം അവളുടെ നെഞ്ചിൽ മിന്നലും …. ആ മിന്നൽ പ്രവാഹത്തിൽ നെഞ്ചിടിപ്പും കൂടുന്നത് അവൾ അറിഞ്ഞു…

“ഞാ…ഞാനും” മിന്നലും നെഞ്ചിടിപ്പുംകൂടി ശബ്‌ദം പുറത്തേക്കു വരാതെ തൊണ്ടയിൽ കുരുക്കിയിട്ടപോലെ തോന്നിപ്പോയി അവൾക്കു.

“നെഞ്ചിടിപ്പ് എനിക്കറിയാൻ കഴിയുന്നുണ്ട്…. കാരണം അതിനുള്ളിൽ ഞാൻ മാത്രമല്ലേ ഇപ്പൊ… അവിടെ മിടിപ്പ് കൂടുമ്പോൾ എനിക്കും കൂടും”

അവൾ ചിരിയോടെ അവന്റെ വാക്കുകൾക്കായി കാതോർത്തു നിന്നു. പിന്നെ അച്ഛനും രവിയച്ചനും ജാനാകിയമ്മയും ഏട്ടനും ഏടത്തിയും ഹർഷനും പാറുവും എന്തിനേറെ അമ്പാടിയോട് വരെ അവൻ സംസാരിച്ചു.

ഒടുവിൽ ഉണ്ണിമായയുടെ കൈകളിൽ തന്നെ ഫോൺ എത്തി. രണ്ടു ദിവസത്തിൽ വരാമെന്നേറ്റു… ഇപ്പൊ അവാർഡ് കൂടിയായതുകൊണ്ടു വളരെ തിരക്കിലാണെന്നു പറഞ്ഞു. പിന്നെ വിളിക്കണമെന്ന് പറഞ്ഞുകൊണ്ട് അവൻ ഫോൺ വച്ചു.

പെട്ടന്ന് എന്തോ വിഷമം തോന്നി അവൾക്കു. പിന്നെ തിരക്കിൽ അല്ലേയെന്നു കരുതി ആശ്വസിച്ചു. വീണ്ടും കല്യാണ തിരക്കിലേക്ക് ഊളിയിട്ടു.

അനന്തുവിന് ഒരു സമ്മാനം കൊടുക്കണമെന്ന് പാറുവായിരുന്നു പറഞ്ഞതു. ഇത്രയും സന്തോഷത്തിൽ നിൽക്കുമ്പോൾ എന്തെങ്കിലും കൊടുക്കണ്ടേയെന്നു മറ്റുള്ളവർക്കും തോന്നി.

പിന്നീട് എന്തു കൊടുക്കുമെന്നായി ചർച്ച. ഓരോരുത്തർ ഓരോ നിർദേശം വച്ചു. ആർക്കും ഒന്നിലും ഒരു തൃപ്തി തോന്നിയില്ല.

എല്ലായിപ്പോഴും ഒന്നിലേറെ നിർദേശങ്ങൾ വരുമ്പോൾ മിക്കപ്പോഴും എല്ലാവരുടെയും കണ്ണുകൾ ബാലുവിന്റെ നേരെയാണ് നീങ്ങുന്നത്. കാരണം എല്ലാവർക്കും ഒരുപോലെ സ്വീകാര്യമായ ഒന്നായിരിക്കും ബാലു നിർദേശിക്കുന്നത്.

ഇത്തവണയും തെറ്റിയില്ല. ഗോപൻ തന്നെ പറഞ്ഞു ബാലുവിനോട് നിർദേശിക്കാൻ. ചർച്ചയിൽ കൂടാതെ മാറി നിൽക്കുകയായിരുന്നു ബാലുവും ഉണ്ണിമായയും.

ബാലുവിന് അറിയാം ഒടുവിൽ തന്റെ അരികിൽ തന്നെ ഈ പ്രശ്നം എത്തുമെന്ന്. ബാലു ഒരു കുസൃതി ചിരി ചിരിച്ചു, ഇരുനിടത്തു നിന്നു എഴുനേറ്റു കൊണ്ടു തന്റെ എതിർവശത്തു സ്വപ്നം കണ്ടിരിക്കുന്ന ഉണ്ണിമായക്കു അരികിലേക്ക് ചെന്നു നിന്നു.

സത്യത്തിൽ ബാലു വന്നതൊന്നും ഉണ്ണിമായ അറിഞ്ഞിരുന്നില്ല. അവൻ അവളുടെ കൈകളിൽ പിടിച്ചു. ഉണ്ണിമായ പെട്ടന്ന് ഒന്നു ഞെട്ടിയപോലെ….

“സ്വപ്നം കാണുകയാണോ മോളെ…” ബാലു ചിരിയോടെ കളിയാക്കി ചോദിച്ചു.

“പോടാ ചെറുക്ക… എന്താ കാര്യം” അവളൊന്നു ചമ്മി…ചോദിച്ചു

അവളോട്‌ എഴുന്നേൽക്കാൻ ആംഗ്യം കാണിച്ചു.

ഉണ്ണിമായ എഴുനേറ്റു നിന്നു. എന്താണെന്നു പുരികം ഉയർത്തി ചോദിച്ചു.

ബാലു അതിനു ഉത്തരം പറയാതെ അവളെ മുന്നിൽ നിർത്തി, പുറകിലൂടെ അവളുടെ തോളിൽ പിടിച്ചുകൊണ്ടു ചർച്ച നടക്കുനിടത്തെക്കു അവളോട്‌ നടക്കാൻ പറഞ്ഞു.

അവളെ മുന്നിൽ നിർത്തികൊണ്ടു അവൻ എല്ലാവരോടുമായി പറഞ്ഞു…”

ലോകത്തു ഒന്നിനും ഇവളെക്കാൾ മികച്ച ഒരു സമ്മാനം നമുക്ക് അവനായി കണ്ടത്താൻ ആകില്ല. ഇവളെ തന്നെ നമുക്ക് കൊടുക്കാം”

ഒരു നിമിഷം നിശ്ശബ്ദതമായി എല്ലാവരും ബാലുവിനെ നോക്കി.

ഒരു നിമിഷത്തിനു അപ്പുറം ആദ്യം കയ്യടിച്ചത് ഹർഷനായിരുന്നു. എല്ലാവരും അവനെ നോക്കി…

പിന്നീട് ഒരു പുഞ്ചിരിയോടെ ബാക്കിയുള്ളവരും കയ്യടിച്ചു അംഗീകരിച്ചു.

ഉണ്ണിമായയുടെ മുഖത്തു നാണത്താലുള്ള ചിരി വിടരുന്നത് കണ്ട രാധാകൃഷ്ണന്റെ നെഞ്ചിൽ ഒരു മഴ പെയ്തു തോർന്ന പ്രതീതിയാണുണ്ടായത്.

ഒരച്ഛന്റെ ആധി ഇതുവരെയും ആരുടെ മുന്നിലും കാണിക്കാതെ… സ്വന്തം കൂട്ടുകാരനെ പോലും അറിയിക്കാതെ നടക്കുകയായിരുന്നു. ഇന്ന് അതിനൊരു അവസാനം കണ്ടപോലെ…

ബാലു ചിരിച്ചുകൊണ്ട് രാധാകൃഷ്ണൻ ഇരുന്ന കസേരയ്ക്കു അരികിൽ നിലത്തായിഇരുന്നു.

രാധാകൃഷ്ണൻ അവന്റെ തലയിലും മുടിയിലുമൊക്കെ തലോടി ഇരുന്നു. ഹർഷൻ ഈ സന്തോഷം യാമിയെ വിളിച്ചു പറയട്ടെ എന്നും പറഞ്ഞു മുറിയിലേക്ക് പോയി.

മുറിയിലേക്ക് എത്തിയിട്ടും ഹർഷന്റെ മനസ്സു അസ്വസ്ഥമായിരുന്നു. തനിക്കൊരു ജീവിതം കിട്ടുമ്പോൾ ഉണ്ണിക്കും അതുപോലെയൊന്നു വേണ്ടത് അല്ലെ.

തന്റെ സ്വാർത്ഥ മനസു അവളെ വിട്ടുപോകാൻ എന്തുകൊണ്ട അനുവദിക്കാത്തത്.

അനന്തു… അവനു അറിയാം എല്ലാം. അവൻ ഒരിക്കലും തങ്ങളെ തമ്മിൽ പിരിക്കാൻ ശ്രമിക്കില്ല.

എങ്കിലും പൂർണ്ണമായും അവളുടെ സ്നേഹം പങ്കിട്ടു പോകുന്നത് തനിക്കു സഹിക്കില്ല. പക്ഷെ, തനിക്കു തരുന്ന സ്നേഹത്തിൽ അവൾ ഒരു കുറവും വരുത്തുകയുമില്ല.

എങ്കിലും… കല്യാണം കഴിഞ്ഞാൽ അവൾ ഇവിടെനിന്നും പോകില്ലേ… പിന്നെ വള്ളപ്പോഴുമല്ലേ അവൾ വരികയുള്ളൂ…. ഇത്രവേഗം അവൾക്കു കല്യാണം കഴിക്കണോ…..

ഹർഷന്റെ മനസ്സിൽ ഒരു യുദ്ധം തന്നെ നടക്കുന്നുണ്ടെന്ന് തോന്നിപ്പോയി അവനു.

പക്ഷെ, തന്റെ സ്വാർത്ഥത അവളിൽ എങ്ങനെ അടിച്ചേൽപ്പിക്കും…

അവളില്ലാത്തഒരു ജീവിതത്തെക്കുറിച്ചു ആലോചിക്കണമല്ലോ….

തന്റെ ആലോചന കാടുകയറുന്നുവെന്നു മനസിലാക്കിയ ഹർഷൻ….

അലമാര തപ്പിയപ്പോൾ ഒരു ടപ്പിയിൽ മെഡിസിൻ കണ്ടു.

“ഹർഷാ… ഇതു ഞാൻ നിന്നെ വിശ്വസിച്ച ഇവിടെ വയ്ക്കുന്നത്. ഇതിന്റെ സഹായമില്ലാതെ ഉറങ്ങാൻ നീ പഠിച്ചു കഴിഞ്ഞു.

എനിക്ക് വാക്കു തന്നതാണ് ഇതു ഇനി ഉപയോഗിക്കില്ലയെന്നു. എങ്കിലും ഇതു വായിക്കുകയാണ് ഇവിടെ. ഇതു കാണുമ്പോൾ കഴിക്കാൻ തോന്നുന്നുവെന്നു പറഞ്ഞില്ലേ… അതു കണ്ടു കൊണ്ടു തന്നെ ആ മരുന്നു വേണ്ടയെന്നു വയ്ക്കാനാണ് ശീലിക്കേണ്ടത്”

ഉണ്ണിമായയുടെ വാക്കുകൾ ഹർഷന്റെ ചെവിയിൽ മുഴങ്ങി കേട്ടു…. ആദ്യം കൈകൾ നീണ്ടു ആ മരുന്നിലേക്കു… പക്ഷെ തൊടും മുന്നേ മനസ്സൊന്നു പുറകോട്ടു വലിച്ചു.

പക്ഷെ ഉള്ളിലെ മറ്റൊരു ഹർഷൻ അവനിൽ പ്രകോപിപ്പിച്ചു കൊണ്ടിരുന്നു… ഹർഷന്റെയുള്ളിലെ ഹർഷനെ അവൻ കേട്ടു.

അവൻ അതിൽ നിന്നും രണ്ടു ടാബ്ലെറ്‌സ് എടുത്തു കഴിച്ചു കിടന്നു. പെട്ടന്ന് തന്നെ ഉറക്കം അവന്റെ കണ്ണുകളെ തഴുകി തലോടുന്നത് അവൻ പകുതി ബോധത്താൽ അറിഞ്ഞു.

ഫോൺ വിളിച്ചു കഴിഞ്ഞു അവനെ കാണാതെ നോക്കാൻ വന്നതായിരുന്നു ഉണ്ണിമായ. അവൻ തുറന്നുവച്ച മരുന്നു അങ്ങനെതന്നെ വച്ചിരുന്നു അവൻ.

ഒരു സംശയത്തോടെ ഉണ്ണിമായ അതു കൈകളിലേക്ക് എടുത്തു. ബോധം കെട്ടപോലെയുള്ള അവന്റെ കിടപ്പുകണ്ടപ്പോൾ തന്നെ അവൾക്കു കാര്യം പിടികിട്ടിയിരുന്നു.

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി ഒഴുകിയത് അവൾ അറിഞ്ഞില്ല. ഹർഷനു അരികിലേക്ക് വന്നിരുന്നു അവന്റെ മുടികളിൽ തലോടി അവനെ തന്നെ നോക്കി നിന്നു മിഴിനീർപൊഴിച്ചു.

അനന്തു വളരെ സന്തോഷത്തിലാണ് പൂങ്കുന്നം വീട്ടിലേക്കു ചെന്നു കയറിയത്. കയ്യിൽ ഒരുപാട് ചോക്ലേറ്സ് സ്വീറ്റ്‌സ് എല്ലാമുണ്ടായിരുന്നു.

എല്ലാം മീനാക്ഷിയുടെയും പാറുവിന്റെ കൈകളിൽ കൊടുത്തേൽപ്പിച്ചു. അമ്പാടിക്കുള്ളത് വേറെ കരുതിയിരുന്നു. അവൻ അതു അവന്റെ കൈകളിൽ വച്ചു കൊടുത്തു.

ഒരുപാട് ചോക്ലേറ്സ് ഉണ്ടായിരുന്നു. അത്രയധികം അമ്പാടിക്കു കൊടുത്തതിനു ഗോപൻ അനന്തുവിനെ ശ്വാസിച്ചു.

“തന്റെ സന്തോഷം കൊണ്ടല്ലേ ഏട്ടാ” എന്ന അനന്തുവിന്റെ മറുപടിയിൽ ഗോപൻ പിന്നെയൊന്നും പറഞ്ഞില്ല.

അനന്തുവിനും സ്‌പെഷ്യൽ പലഹാരങ്ങൾ മീനാക്ഷി കരുതിയിരുന്നു. ചായ കുടിച്ചുകൊണ്ടു എല്ലാവരും ഉമ്മറത്തേക്കു വന്നു.

“എങ്കിൽ ഞാൻ ഇറങ്ങട്ടെ…. കല്യാണം വരെ നല്ല തിരക്കായി ഇപ്പൊ… കല്യാണം കഴിഞ്ഞാൽ ഞാൻ അമേരിക്കയിലേക്ക് പോകും.

ഏട്ടന്റെ അടുത്തേക്ക്. അച്ഛനുമായി ചെറിയ പിണക്കത്തിലായിരുന്നു ഏട്ടൻ. ഇപ്പൊ പിണക്കമൊക്കെ മാറി അച്ഛനുമമ്മയും അടുത്താഴ്ച പോകുന്നുണ്ട്.

പിന്നെ മൂന്നുമാസം കഴിഞ്ഞേ വരു. ഞാനും ഒപ്പം പോകും. ”

അനന്തു പറഞ്ഞുകൊണ്ട് നോക്കിയത് ഉണ്ണിമായയുടെ മുഖത്തേക്കായിരുന്നു. ആ കണ്ണുകളിലെ തിളക്കം പെട്ടന്ന് മങ്ങിയ പോലെ.

മുഖപ്രസാദം വാടിയിരിക്കുന്നു. സത്യത്തിൽ അനന്തുവിന് അതുകണ്ട് മനസ്സു നിറഞ്ഞ സന്തോഷമാണ് തോന്നിയത്.

“ഞാൻ ഇറങ്ങട്ടെ… സോറി ഹർഷാ… പെട്ടന്ന് നല്ല തിരക്കായി പോയി… എങ്കിലും ഞാൻ ഓടി വരും”

ഹർഷന്റെ കൈകളിൽ പിടിച്ചുകൊണ്ടു അനന്തു പറഞ്ഞു… അകാരണമായി ഹർഷന്റെ കൈകൾ വിറയ്ക്കുന്നുവെന്നു അനന്തുവിന് തോന്നി…

അനന്തു അതു ശ്രെദ്ധിക്കാത്ത പോലെ നിന്നു… വിഷമത്തോടെ ഉണ്ണിമായയുടെ നേർക്കു മിഴികൾ നീട്ടി.

അനന്തു ഇറങ്ങുവാണെന്നു പറഞ്ഞു.

“അല്ല സാർ അങ്ങനെയങ്ങു പോയാലോ”

പാറുവായിരുന്നു. അനന്തു ഒരു സംശയത്തോടെ ഇനിയെന്തു എന്ന മട്ടിൽ അവളെ നോക്കി.

“ഞങ്ങളുടെ വക സമ്മാനം വേണ്ടേ…”

“ആഹാ… സമ്മാനമൊക്കെ ഉണ്ടോ… കാണട്ടെ” അനന്തു ചിരിയോടെ നിന്നു.

എല്ലാവരും ഹാളിൽ തന്നെയുണ്ടായിരുന്നു. പാറു ചിരിച്ചു നിന്നു.

“നിന്നു ചിരിക്കാതെ സമ്മാനം താ പെണ്ണേ… എനിക്ക് പോയിട്ടു ഇച്ചിരി തിരക്കുണ്ടെ” അനന്തു ക്ഷമകെട്ടുപറഞ്ഞു.

“ഒന്നു ക്ഷമിക്കൂ” പാറു അതും പറഞ്ഞു ഉണ്ണിമായയുടെ കൈകൾ പിടിച്ചു വലിച്ചു മുന്നോട്ടു നിർത്തി.

അനന്തുവിന് എന്താ സംഭവിക്കുന്നതെന്ന് മനസിലായില്ല. ഉണ്ണിമായയെ എന്തിനാ മുന്നിൽ നിർത്തിയെക്കുന്നെ എന്ന ചിന്തയിൽ തന്നെ നിൽക്കുകയായിരുന്നു.

പാറു പെട്ടന്ന് ഉണ്ണിമായയെ അനന്തുവിന്റെ നെഞ്ചിലേക്ക് തള്ളിയിട്ടു. അവൾ വീണുപോയാലോ എന്നു പേടിച്ചു അവൻ പൊതിഞ്ഞു ചുറ്റി പിടിച്ചു.

“ഇതാ ഞങ്ങളുടെ സമ്മാനം…. ഇഷ്ടപ്പെട്ടോ” പാറുവിന്റെ വാക്കുകൾ അവന്റെ ഹൃദയത്തിൽ തട്ടിയെന്നു മനസിലായത് ഉണ്ണിമായയുടെ മേൽ ചുറ്റിയിരുന്ന അവന്റെ പിടുത്തം മുറുകിയപ്പോൾ ആയിരുന്നു.

പെട്ടന്ന് അനന്തുവിന്റെ കണ്ണിൽ നിന്നും ഒരു മിഴിനീർ ഉരുണ്ടു അവളുടെ നെറുകയിൽ വീണു. ആ മിഴിനീർ നനവ് അറിഞ്ഞതും അവൾ മുഖം ഉയർത്തി അവനെ നോക്കി.

അവരുടെ മിഴികൾ ഇടഞ്ഞു. ചുറ്റും ആരെല്ലാം നിൽക്കുന്നുണ്ടെന്നു പോലും അവർ ഇരുവരും മറന്നു പോയി. അവന്റെ കൈ വിരലുകൾ അവളുടെ കണ്തടങ്ങളിൽ തഴുകി തലോടി. കവിളിലേക്കു കൈവിരൽ ചലിച്ചതും…

“അതേ… ഹലോ..ഹലോ.. ഞങ്ങൾ ഇവിടെ തന്നെ നിൽക്കുന്നുണ്ട് കേട്ടോ” പാറുവിന്റെ വിളിയാണ് അവരെ ഉണർത്തിയത്.

അനന്തുവും ഉണ്ണിമായയും ഒരു ചമ്മലോടെ പുറകോട്ടു വലിഞ്ഞു. “സാർ ഒന്നു വന്നേ… യഥാർത്ഥ സർപ്രൈസ് ഇതൊന്നുമല്ല… വാ ഞാൻ പറയാം”

പാറു അനന്തുവിന്റെ കൈകൾക്കുള്ളിൽ അവളുടെ കൈകൾ ചുറ്റി അവനെയും കൊണ്ടു പുറത്തേക്കു പോയി. എല്ലാവരും ഒരു ചിരിയോടെ അവരെനോക്കി നിന്നു.

ഹർഷനു കാര്യം മനസിലായില്ല. ഉണ്ണിമായയും അവരുടെ പുറകെ ചലിച്ചു.

പാറു അനന്തുവിന്റെ ചെവിയിൽ എന്തോ പറഞ്ഞതും അനന്തു അത്ഭുതത്തോടെ പാറുവിനെ നോക്കി. അവൾ ചിരിച്ചുകൊണ്ട് കണ്ണുകൾ അടച്ചു അതെയെന്ന് പറഞ്ഞു.

അവനു അത്ഭുതം മാറിയിരുന്നില്ല. തിരിഞ്ഞു നോക്കുമ്പോൾ അവരെ തന്നെ ഉറ്റു നോക്കി നിൽക്കുന്ന ഉണ്ണിമായയെ അവൻ കണ്ടു.

അനന്തു കാലുകൾ വലിച്ചു നീട്ടി വേഗം നടന്നു. ലക്ഷ്യം ഉണ്ണിമായയുടെ വീടായിരുന്നു. അവൻ വേഗത്തിൽ നടക്കുന്നത് കാണുമ്പോൾ മറ്റുള്ളവർക്ക് ഒടുന്നപോലെയാണ് തോന്നിയത്.

അവൻ പോകുന്നത് നോക്കി നിൽക്കുന്ന ഉണ്ണിമായയുടെ തോളിൽ പിടിച്ചുകൊണ്ടു പാറു പറഞ്ഞു. “ചെല്ലു ഏടത്തി”

ഉണ്ണിമായ ഒരു സംശയത്തോടെ അവളെ നോക്കി.

“അനന്തുവേട്ടനും എനിക്ക്എന്റെ സ്വന്തം ഏട്ടനെപോലെ തന്നെയാ… പോലെ അല്ല.. സ്വന്തം തന്നെ…. വേഗം ചെല്ലു”

അവളെ നോക്കി ചിരിച്ചുകൊണ്ട് ഉണ്ണിമായയും അനന്തുവിന് പുറകെ അവളുടെ വീട്ടിലേക്കു ചെന്നു.

അനന്തു നേരെ കേറി ചെന്നതു ഉണ്ണിമായയുടെ മുറിയിലേക്കായിരുന്നു. അവിടെ അവളുടെ ക്യാൻവാസിൽ ഒരു ചിത്രം മൂടിയിട്ടിയിരിക്കുന്നു.

അവൻ വര്ധിച്ചുവന്ന ഹൃദയ തുടിപ്പോടെ ആ മൂടുപടം മാറ്റി. അവന്റെ കണ്ണുകളെപ്പോലും അവനു വിശ്വസിക്കാനായില്ല.

ഒരു ഗ്ലാസ്സ് ജാലകത്തിനു പുറം തിരിഞ്ഞു നിൽക്കുന്ന യുവതി. ഒരു കൈ ജാലകത്തിൽ പറ്റി പിടിച്ചിരിക്കുന്ന ജലകണങ്ങളിലേക്കു ചേർത്തു നീട്ടി വച്ചിട്ടുണ്ട്.

യുവതിയുടെ തോളോട് ചേർത്തു പിടിച്ചിരിക്കുന്ന ഒരു പുരുഷാരൂപം. പുറത്തെ മരക്കൊമ്പിൽ ഒരു പ്രാവ്…അതിനെ വിട്ടു പറന്നു പോകുന്ന മറ്റൊരു പ്രാവിനെ നോക്കി നിൽക്കുന്ന പ്രാവിന് അരികിലായി ഒരു പ്രാവും…

“ഇതു പൂർത്തീകരിക്കാൻ തോന്നുന്ന നിമിഷം… ഈ യുവതിയുടേതോളിൽ ചേർന്നു നിൽക്കുന്ന ഒരു പുരുഷ രൂപത്തിനെ വരയ്ക്കണം.

അതുപോലെ പറന്നു പോകുന്ന പ്രാവിനെ നോക്കി ഇരിക്കുന്ന പ്രാവിന്റെ തൊട്ടടുത്തായി ഒരു പ്രാവിനെ കൂടി വരച്ചു ചേർക്കണം… അതു തന്റെ സമ്മതം ആയി ഞാൻ എടുത്തുകൊള്ളാം”

അനന്തു താൻ ഉണ്ണിമായയോട് പറഞ്ഞ വാക്കുകൾ മനസ്സിലോർത്തു. അന്ന് പൂർത്തികരിക്കാതെ പോയ അതേ ചിത്രം…. ഉണ്ണിമായ അതിന്നു പൂർത്തീകരിച്ചിരിക്കുന്നു.

ഉണ്ണിമായയുടെപൂർണ്ണ സമ്മതം… അവളുടെ പ്രണയം തനിക്കു മാത്രമായി സ്വന്തമായി… അവനു സന്തോഷം കൊണ്ട് എന്തു ചെയ്യണം എന്നറിയാതെ പോയി…

ഉറക്കെ ഒച്ചയിട്ടാലോ എന്നുവരെ തോന്നിപ്പോയി. വിരലുകൾ വായിലിട്ടു കടിച്ചു പിടിച്ചു ചിരിച്ചു.

ഉണ്ണിമായ അനന്തുവിന്റെ തോളിൽ കൈവച്ചു.

അവൻ തിരിഞ്ഞു അവളെ നോക്കും മുന്നേ ഇറുകെ പുണർന്നു. ഇറുക്കി…ഇറുക്കി… അവന്റെ സ്നേഹത്തെ അവൻ സ്വന്തമാക്കി.

അവന്റെ പ്രണയത്തെ… ഉണ്ണിമായയും അവനോടു ചേർന്നു നിന്നു ഒതുങ്ങിനിന്നു പോയി. അവന്റെ മിഴിനീർ അവളുടെ കവിളിൽ പതിഞ്ഞപ്പോൾ…

അവൾ മുഖമുയർത്തി കൈകളിൽ അനന്തുവിന്റെ മുഖം കോരിയെടുത്തു… അവളുടെ പെരുവിരലിൽ ഊന്നി ഉയർന്നു അവന്റെ നെറ്റിയിൽ അവളുടെ നെറ്റി മുട്ടിച്ചു നിന്നു. അനന്തു അവളെ ഇടുപ്പിൽ കൈകൾ മുറുക്കി ഉയർത്തി.

അറിയാതെ അവളുടെ ചുണ്ടിൽചിരി വിരിഞ്ഞു. അവളുടെ മൂക്കു കൊണ്ട് അവന്റെ കവിളിൽ കുത്തി പിടിച്ചു. അവന്റെ കൈകൾ ഒന്നുകൂടി വലിഞ്ഞു മുറുകി.

അവർ അറിയാതെ തന്നെ അധരങ്ങൾ ചേർന്നിരുന്നു. കുറെയേറെ അവരുടെ പ്രണയനിമിഷങ്ങൾ… അവളുടെ കാതോരം തന്റെ ചുണ്ടുകൾ ചേർത്തപ്പോൾ അവളുടെ രോമരാജികളെല്ലാം എഴുന്നേറ്റിരുന്നു.

“ഇഷ്ടാണോ എന്നെ… എന്റേതാകുമോ”

അവന്റെയ ചോദ്യം അവളിൽ ഉണ്ടാക്കിയ ഉൽകിടിലം അവൻ തിരിച്ചറിഞ്ഞു. അവൾ ചേർത്തു പിടിച്ച പിടി മുറുക്കി. അവൾ മറുപടി ഒന്നും പറഞ്ഞില്ല.

അവൻ അവളിൽ നിന്നും അടർന്നു മാറി അവളുടെ തോളിൽ കൈ ചേർത്തു വച്ചു വീണ്ടും ചോദിച്ചു…

“എനിക്ക് നിന്നിൽ നിന്നും തന്നെ കേൾക്കണം”

“ഞാൻ തന്നല്ലോ മറുപടി”

“ഇല്ല”

“തന്നു…” അവളുടെ കണ്ണുകളിൽ നാണം വിടർന്നു… അവൾ കൈവിരൽ കൊണ്ടു അവന്റെ നെഞ്ചിൽ താളം പിടിക്കാൻ തുടങ്ങി.

“എങ്ങനെ” അനന്തുവിന് സംശയം മാറിയില്ല.

“ഇങ്ങനെ”… അനന്തു എന്തെങ്കിലും പറയും മുന്നേ അവന്റെ അധരങ്ങളെ അവളുടെ ചുണ്ടുകളാൽ പൊതിഞ്ഞിരുന്നു.

കുറെ നേരമായിട്ടും കാണാത്തത് കൊണ്ട് നോക്കാൻ വന്ന ഹർഷൻ കാണുന്നത് കെട്ടിപുണർന്നു നിൽക്കുന്ന ഇരുവരെയുമായിരുന്നു….

ഒരു നിമിഷം ആ രംഗം നോക്കി അവൻ തിരികെ നടന്നു. അവന്റെ നെറ്റിയിൽ കൂടി വിയർപ്പു ഒലിക്കുന്നുണ്ടായിരുന്നു…

പല്ലുകൾ കൂട്ടി പിടിച്ചു.. കൈ വിരലുകൾ ചുരുട്ടി പിടിച്ചിരുന്നു… എവിടേക്കോ നടന്നു നീങ്ങി…!

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

നിഴലായ് മാത്രം : PART 1

നിഴലായ് മാത്രം : PART 2

നിഴലായ് മാത്രം : PART 3

നിഴലായ് മാത്രം : PART 4

നിഴലായ് മാത്രം : PART 5

നിഴലായ് മാത്രം : PART 6

നിഴലായ് മാത്രം : PART 7

നിഴലായ് മാത്രം : PART 8

നിഴലായ് മാത്രം : PART 9

നിഴലായ് മാത്രം : PART 10

നിഴലായ് മാത്രം : PART 11

നിഴലായ് മാത്രം : PART 12

നിഴലായ് മാത്രം : PART 13

നിഴലായ് മാത്രം : PART 14

നിഴലായ് മാത്രം : PART 15

നിഴലായ് മാത്രം : PART 16

നിഴലായ് മാത്രം : PART 17

നിഴലായ് മാത്രം : PART 18

നിഴലായ് മാത്രം : PART 19

നിഴലായ് മാത്രം : PART 20

നിഴലായ് മാത്രം : PART 21

നിഴലായ് മാത്രം : PART 22