Saturday, April 27, 2024
Novel

നിഴലായ് മാത്രം : ഭാഗം 24

Spread the love

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

Thank you for reading this post, don't forget to subscribe!

കുറെ നേരമായിട്ടും കാണാത്തത് കൊണ്ട് നോക്കാൻ വന്ന ഹർഷൻ കാണുന്നത് കെട്ടിപുണർന്നു നിൽക്കുന്ന ഇരുവരെയുമായിരുന്നു…. ഒരു നിമിഷം ആ രംഗം നോക്കി അവൻ തിരികെ നടന്നു.

അവന്റെ നെറ്റിയിൽ കൂടി വിയർപ്പു ഒലിക്കുന്നുണ്ടായിരുന്നു… പല്ലുകൾ കൂട്ടി പിടിച്ചു.. കൈ വിരലുകൾ ചുരുട്ടി പിടിച്ചിരുന്നു… എവിടേക്കോ നടന്നു നീങ്ങി…!

ഹർഷന്റെ നടത്തം ചെന്നു നിന്നതു തൊടിയിലെ കരിങ്കല്ലിലായിരുന്നു. ഉണ്ണിമായയും ഹർഷനും ഇടക്കിടെ തൊടിയിലെ കരിങ്കല്ലിൽ വന്നിരിക്കാറുണ്ട്.

അവരുടെ സ്വപ്നങ്ങളും സന്തോഷങ്ങളുമെല്ലാം പങ്കുവയ്ക്കുന്ന അവരുടെ മാത്രം വിഹാരമിടം.

ഉണ്ണിമായയെ കൂടാതെ താനിവിടെ ഒറ്റക്കുയിരിക്കുന്നത് വളരെ വിരളമാണല്ലോയെന്നു അവനാലോചിച്ചു.

മനസ്സു കലങ്ങി മറിയുംപോലെ. തന്റെ കൈക്കുള്ളിലെ എന്തോ ഒന്നു ആരോ ബലമായി ഓരോ വിരലും അടർത്തി മാറ്റി ബലമായി പിടിച്ചെടുക്കുംപോലെ.

എന്താ തനിക്കു സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.

തന്നോടുള്ള സ്നേഹവും സന്തോഷവും മാത്രം കണ്ടിരുന്ന കണ്ണുകളിൽ ഇന്ന് വേറെ ഒരാൾക്ക് വേണ്ടിയുള്ള സന്തോഷത്തിന്റെ തിളക്കം കാണുമ്പോൾ ഉണ്ടാകുന്ന ദേഷ്യമാണോ തനിക്കു…

അല്ലെങ്കിൽ അതിലുള്ള അസൂയയാണോ. വേർ തിരിച്ചെടുക്കാൻ കഴിയാത്ത എന്തോ ഒന്നു.

അനന്തുവിനെ ഉണ്ണി ഒരുപാട് സ്നേഹിക്കുന്നുണ്ട്. പ്രണയിക്കുന്നുണ്ട്. അവളുടെ പ്രണയം ആ കണ്ണുകളിൽ കാണുന്നുണ്ട്.

അല്ലെങ്കിൽ അനന്തുവിനെ കാണുമ്പോൾ മാത്രം ആ കണ്ണുകളിൽ ഇത്രയേറെ തിളക്കം എവിടെനിന്ന വരുന്നേ… താൻ അടുത്തു നിൽക്കുമ്പോൾ കാണാത്ത തിളക്കം അവൻ വരുമ്പോൾ കാണുന്നത് കൊണ്ടാണോ തനിക്കു ഇങ്ങനെ…

അല്ല…. അവളുടെ സ്നേഹം തന്നിൽ നിന്നും പങ്കുവയ്ക്കുന്നത് കൊണ്ടല്ലേ. തന്റെ ചിന്തകൾ തമ്മിലൊരു യുദ്ധം നടക്കുന്നത് അവൻ അറിഞ്ഞു.

തലമുടിയിഴകളിൽ കൂടി വിരലുകൾ കോർത്തു വലിച്ചും ഇടക്കിടെ വിയർപ്പു തന്റെ വലതു കൈകൊണ്ടു തന്നെ നെറ്റിയിൽ നിന്നും തുടച്ചുമൊക്കെ ആ യുദ്ധത്തിന്റെ അസ്വസ്ഥതകൾ അവൻ പുറമെ കാണിച്ചു തുടങ്ങി.

ചെറുപ്പം മുതൽ ഒരുമിച്ചായിരുന്നു ഞങ്ങൾ. അവൾക്കായി ഒരു ഇഷ്ടവും ഉണ്ടായിരുന്നില്ല.

അവളുടെ സ്നേഹം തനിക്കു മാത്രം വേണമെന്ന സ്വാർത്ഥ താൽപര്യമല്ലേ തന്റെ ചിന്തകളെ ഇങ്ങനെ മദിക്കുന്നത്. അവളല്ലേ തന്നെ ഇങ്ങനെയൊരു ഹർഷനാക്കി മാറ്റിയത്.

അവളുടെ സ്നേഹം… കരുതൽ… ഇതൊക്കെ …. തന്നിൽ നിന്നും നഷ്ടമാകുന്ന അവസ്ഥയെ കുറിച്ചു ആലോചിക്കാൻ തന്നെ കഴിയുന്നില്ല.

തല ചൂടാകുന്നപോലെ… തല മാത്രമല്ല… ശരീരം മുഴുവൻ വല്ലാത്ത ഒരു ചൂട്. സഹിക്കാൻ കഴിയാത്തപോലെ താപം വന്നു മുഴുവനായി തന്നെ എരിയിക്കുന്നു.

കണ്ണിൽ നിന്നും ഒഴുകുന്ന ചുടുകണ്ണീർ കൊണ്ട് കവിളുകൾ പൊള്ളി പിടയുന്നു.

പെട്ടന്ന് ഒരു കുളിർതെന്നൽ വന്നു പൊതിയുന്ന പോലെ… അതേ.. തന്റേയുള്ളിലെ ചൂടിന് ഒരു ശമനം…

പൊള്ളുന്ന വേനലിനെ ശമിപ്പിക്കാൻ പെയ്യുന്ന മഴപോലെ…. ഈ കാറ്റു തന്നിൽ പൊതിയുമ്പോൾ ഉണ്ണിമായയുടെ കരുതൽ പോലെ അവനുതോന്നി.

ആ ഒരു അനുഭൂതിയിൽ അവൻ കണ്ണുകളടച്ചു ഇരുന്നു.

തോളിൽ ഒരു കൈത്തലം പതിഞ്ഞപ്പോൾ ഹർഷൻ കണ്ണുകൾ തുറന്നു നോക്കി.

“ബാലു”

പക്ഷെ അവൻ ഒന്നും പറയാതെ ഹർഷനു അരികിലായി ഇരുന്നു. ദൂരേക്ക്‌ നോക്കി.

കണ്ണെത്താത്ത അത്രയും ദൂരം തെങ്ങിൻ തോപ്പാണ്. അവിടെവിടെയായി മാവുകളും തേക്കും ഞാവലും അടക്കം പല തരത്തിലുള്ള വൃക്ഷങ്ങൾ ആ പറമ്പിലുണ്ട്.

അതുകൊണ്ടു തന്നെ ഏത് നേരവും ഒരു കുളിർതെന്നൽ ആയിരിക്കും അവിടെയിരിക്കുമ്പോൾ. കാറ്റു വന്നു രണ്ടാളെയും പൊതിയുന്നുണ്ട്. നല്ല മഴക്കോളുണ്ട്.

ഹർഷന്റെ തോളോട് തോള് ചാരിയായിരുന്നു ബാലു ഇരുന്നത്. രണ്ടുപേർക്കുമിടയിൽ മൗനമായിരുന്നു.

എങ്കിലും ആ സമയത്തെ അവന്റെ മൗനം പോലും ഹർഷനു ഒരു കരുതലായിരുന്നു…. ഒരാശ്വാസമായിരുന്നു. ബാലുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

ബാലുവിന്റെ മനസിലെ പിരിമുറുക്കം ഹർഷൻ തിരിച്ചറിഞ്ഞത് തന്റെ കൈകളിൽ ബാലുവിന്റെ പിടുത്തം മുറുകുമ്പോളായിരുന്നു.

ഏറെ നേരം രണ്ടുപേരും പരസ്പരം നോക്കാതെ ആ പ്രകൃതിയിൽ ചേർന്നിരുന്നു. കുറെ നേരത്തെ മൗനം കൊണ്ടു രണ്ടാളും നേടിയെടുത്തത് തമ്മിൽ സംസാരിക്കാനുള്ള ഊർജമായിരുന്നു.

പരസ്പരം സംശയങ്ങളോ അല്ലെങ്കിൽ പരാതികളോ പരിഭവങ്ങളോ ഉണ്ടാകുമ്പോൾ ഇതുപോലെ വന്നിരിക്കാറുണ്ട് മൂവരും.

കുറെ നേരത്തെ മൗനം കഴിഞ്ഞായിരിക്കും അവർ സംസാരിച്ചു തുടങ്ങുന്നത്.

ആ സമയം അവരെ അവരുടെ വിവേകം ആയിരിക്കും നേരിടുന്നത്. വികാരം നേരിടാൻ തുടങ്ങുമ്പോളായിരിക്കും തമ്മിൽ പ്രേശ്നങ്ങളും തെറ്റിദ്ധാരണകളും ഈഗോയുമൊക്കെ ഉണ്ടാകുന്നത്.

ചില സമയങ്ങളിൽ വികാരമല്ല വിവേകം കൊണ്ടായിരിക്കണം കാര്യങ്ങളെ നേരിടേണ്ടത്.

ബാലു ഹർഷന്റെ മുഖം അവന്റെ നേരെ പിടിച്ചു നിർത്തി. ചോദ്യങ്ങൾ ആവർത്തിക്കാൻ തുടങ്ങി.

“എന്താ നിന്റെ പ്രശ്നം… കുറച്ചു ദിവസങ്ങളായി ഞാൻ ശ്രെദ്ധിക്കുന്നു.”

“ഒന്നുമില്ല” ബാലുവിന്റെ കൈകൾ വിടുവിച്ചു ഹർഷൻ ദൂരേക്ക്‌ തന്നെ വീണ്ടും നോട്ടമയച്ചു.

ബാലു എഴുനേറ്റു ഹർഷനു മുൻപിൽ വന്നു നിന്നു.

“എന്റെ മുഖത്തു നോക്കി പറയു ഹർഷാ” ആ നിമിഷത്തിൽ ബാലുവിന്റെ കണ്ണുകളിൽ ഒരു ദേഷ്യ ഭാവം ഹർഷൻ കണ്ടു. കണ്ണിൽ രക്തവർണം പൊടിയുന്നു.

ദേഷ്യം വന്നാൽ ബാലുവിന്റെ കണ്ണും മൂക്കുമെല്ലാം ചുവന്നിരിക്കും.

പൊടുന്നനെ ബാലുവിന്റെ കൈകൾ കവർന്നുകൊണ്ടു ഹർഷൻ പറഞ്ഞു തുടങ്ങി.

“ഉണ്ണി…ഉണ്ണിമോൾ… അവളുടെ സ്നേഹം എന്നിൽ നിന്നും പങ്കുവച്ചു പോകുമോ ബാലു. എന്നെ ഇതുവരെ എത്തിച്ചത് അവളല്ലേ… എനിക്ക് മുന്നോട്ടും അവളില്ലാതെ പറ്റില്ല ബാലു.”

“നീയെന്താ ഈ പറയുന്നേ ഹർഷാ”

“സത്യമാ ഞാൻ പറയുന്നേ… ഓർമ വച്ച നാളുതൊട്ടു ഇന്നോളം അവളില്ലാത്ത ഒരു കാര്യവും ഈ ഹർഷനു ഉണ്ടായിട്ടില്ല. ഇപ്പൊ അനന്തു അവളെ എന്നിൽ നിന്നും ദൂരേക്ക്‌ കൊണ്ടുപോകുമോ”

“ഹർഷാ…നമ്മൾ എന്നും ഇതുപോലെ തന്നെ ജീവിക്കും … അനന്തു അവനു മനസിലാകും നമ്മളെ… നിന്നെ… ഒരിക്കലും തമ്മിൽ വേർപെടുത്തില്ല മോനെ… നീയിങ്ങനെ വിഷമിക്കാതെ…”

ഹർഷന്റെ ചോദ്യങ്ങളിൽ ബാലു പതറിപോകുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മറുപടി കൊടുക്കുന്നതും വളരെ ആലോചിച്ചായിരുന്നു.

“ഹർഷാ… ഉണ്ണിമായ അനന്തുവിനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്… പ്രണയിക്കുന്നുണ്ട്… അവനെ ആഗ്രഹിക്കുന്നുണ്ട്. നമ്മുടെ സ്വാർത്ഥ ഇഷ്ടങ്ങൾക്കു മുൻപിൽ അവളെ തളച്ചിടണോ ഇനിയും.

ഇതുവരെയുള്ള പാവത്തിന്റെ ജീവിതത്തിൽ നമ്മൾ അല്ലാതെ മറ്റൊരു ഇഷ്ടവും ഉണ്ടായിരുന്നില്ല. നമ്മുടെ വാക്കുകളായിരുന്നു അവളുടെ അവസാന തീരുമാനം.

ഇപ്പൊ ആദ്യമായാണ് അവളുടെ മനസറിഞ്ഞ ഒരിഷ്ടം അവൾ തുറന്നു പറയുന്നത്.

അപ്പൊ നമ്മൾ അവൾക്കു കൂടെ നിൽക്കുകയല്ലേടാ വേണ്ടത്… നീ തന്നെയൊന്നു ആലോചിച്ചു നോക്കു”

കുറച്ചു നിമിഷങ്ങൾ ഹർഷൻ മൗനിയായി. അവന്റെ തലയ്ക്കുള്ളിലെ താപം അധികരിക്കുകയാണെന് അവന്റെ ചെന്നിയിൽ കൂടിയൊഴുകുന്ന വിയർപ്പുകണങ്ങൾ പറഞ്ഞു.

“ഞാൻ കാരണം അവൾക്കു നഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. അവളുടെ ഇഷ്ടത്തെയെങ്കിലും ഞാൻ മനസ്സറിഞ്ഞു കൊടുക്കണ്ടേ… അല്ലെടാ ബാലു.”

“ഉം” അവൻ ചെറു ചിരിയോടെ മൂളി.

ബാലുവിന്റെ ഉള്ളിൽ ഒരു ആശ്വാസത്തിന്റെ മഴത്തുള്ളികൾ വീണു പിടഞ്ഞു. ഹർഷനെ പറഞ്ഞു ബോധ്യപ്പെടുത്താൻ ബുദ്ധിമുട്ടാകുമെന്നു കരുതിയതാണ്.

രണ്ടുമൂന്നു ദിവസമായിട്ടുണ്ടായിരുന്നു അവന്റെ മുഖം വല്ലാതാകുന്നതു അറിയുന്നു.

കാരണവും ഊഹിക്കാവുന്നതെ ഉണ്ടായിരുന്നുള്ളു.

ചെറുപ്പം മുതലേ കാണുന്നതല്ലേ ഇവരെ. ഒന്നു മുഖം വാടിയാൽ പോലും തനിക്കു മനസിലാകും.

“ഹർഷാ… നീ യാമിയെ കുറിച്ചു ഒന്നാലോചിച്ചു നോക്കിട്ടുണ്ടോ.

നീയും ഉണ്ണിമായയും തമ്മിൽ എങ്ങനെയാണെന്ന് ഞങ്ങൾക്കറിയാം.

എത്ര മനസ്സിലാക്കാൻ ശ്രമിച്ചാലും മനസ്സിലാക്കിയാലും പെണ്ണുങ്ങൾക്കുള്ളിൽ തന്റെ ഭർത്താവ് വേറെ ഒരാളെ തന്നെക്കാൾ അധികം കരുതലോടെ സ്നേഹിക്കുന്നത് ഇഷ്ടപ്പെടില്ല.

അതുമാത്രമല്ല ഹർഷാ…. ഉണ്ണിയെന്നും നിന്റെ കൂടെ വേണമെന്ന് നീ വാശിപിടിക്കരുത്.

പതുക്കെ പതുകെ… നീ പിന്വലിയാൻ… നിന്റെ മനസിനെ പറഞ്ഞു പഠിപ്പിക്കേണ്ടത്. അത്യാവശ്യമാണ്.”

ഹർഷൻ ഒരു ഞെട്ടലോടെയാണ് ബാലുവിന്റെ വാക്കുകൾ കേട്ടത്. ശരിയാണ്.

ഇപ്പോ കുറെ ദിവസങ്ങളായി ഉണ്ണി മാത്രമായിരുന്നു മനസ്സിൽ. അതുകൊണ്ടു യാമിയെ ശരിക്കുമൊന്നു വിളിക്കാറ് കൂടിയില്ല.

എങ്കിലും തന്റെ ഒരു മിസ് കോളിന് വേണ്ടി പോലും അക്ഷമയോടെ കാത്തിരിക്കുന്ന യാമിയുടെ മുഖം ഹർഷന്റെ മനസിലേക്ക് ഓടിയെത്തി.

പക്ഷെ ബാലുവിനും മനസ്സിലാകാത്തത് അല്ലെങ്കിൽ അറിയാത്ത ഒരു കാര്യമുണ്ട്. യാമിക്കൊരിക്കലും ഉണ്ണിമായയെ പോലെയാകാൻ കഴിയില്ല.

അവളുടെ സ്നേഹവും കരുതലുമൊക്കെ അവൾക്കുമാത്രമേ തനിക്കു നൽകാൻ കഴിയു.

യാമിക്കു ഒരിക്കലും ഉണ്ണിയുടെ പകരമാകാൻ കഴിയില്ല. എന്റെ പ്രണയിനി മാത്രമാകനെ യാമിക്കു കഴിയു.

പ്രണയത്തിലൂടെ അവൾ എന്നെ മാറ്റിയെടുക്കും എന്നുതന്നെയാണ് വിശ്വാസവും.

യാമിയും പ്രണയവും ആലോചിച്ചപ്പോൾ തന്നെ അവന്റെ മനസിന്‌ ഒരല്പം അയവു വന്നതുപോലെ അവൻ തിരിച്ചറിഞ്ഞു.

ഹർഷന്റെ മനസിന്റെ ഭാരം കുറയ്ക്കുവാൻ വേണ്ടിയായിരുന്നു യാമിയുടെ കാര്യം … അവന്റെ പ്രണയത്തെ കുറിച്ചു ഓര്മിപ്പിച്ചത്. അതു നന്നായെന്നു അവനും തോന്നി.

പിന്നെയും രണ്ടുപേരും മൗനമായി…. ബാലു ആലോചിക്കുകയായിരുന്നു… ഉണ്ണിയും അവനെ പ്രണയിച്ചിരുന്നു എന്നവൻ അറിഞ്ഞാൽ…. അറിയരുത്…ഒരിക്കലും… അവൻ മനസിൽ ഉറപ്പിച്ചു…

കുറച്ചു നിമിഷങ്ങൾക്ക് അപ്പുറം കുറച്ചു വെള്ള തുള്ളികൾ അവരുടെ കവിളിനെ ചുംബിക്കാൻ പറന്നെത്തി… പിന്നെ ഒരുകൂട്ടമായി തന്നെ എത്തി… രണ്ടുപേരും ഇരുനിടത്തു നിന്നു എഴുനേറ്റില്ല.

ആ മഴയെ പുൽകി അവിടെ തന്നെ ഇരുന്നു…. പെട്ടന്ന് ആയിരുന്നു അവരുടെ തലക്കു മുകളിലൂടെ ഒരു പച്ച ഇല…

ഒരു വലിയ വാഴയിലയുമായി ഉണ്ണി… അവളും അവരുടെ ഒപ്പം ഇരുന്നു. മൂവരും ഒരു പുഞ്ചിരിയോടെ മഴയെ പുൽകി അവിടെ തന്നെ ഇരുന്നു…

ബാലു തന്റെ കൈകൾ കൊണ്ടു ഹർഷനെയും… ഹർഷൻ ഉണ്ണിയേയും ചേർത്തു പിടിച്ചിരുന്നു….

കല്യാണ തലേ ദിവസമായി… ഹർഷന്റെ വീട്ടിൽ പ്രത്യേകിച്ചു ചടങ്ങുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഒരുവിധം എല്ലാ ബന്ധുക്കളും എത്തിയിരുന്നു.

എല്ലാവരോടും സംസാരിച്ചും പരിഭവങ്ങൾ പറഞ്ഞും പലഹാരങ്ങൾ കൊടുത്തും വല്ലാതെ ക്ഷീണിച്ചു ഉണ്ണിയും പാറുവും. ബാലുവും ഗോപനും പന്തിയിലെ കാര്യങ്ങൾ ആയിരുന്നു ചുമതല.

കല്യാണ ചെക്കൻ എല്ലാവരുടെ മുന്നിലും അനങ്ങ പാറ പോലെ നിന്നു സംസാരം തന്നെ…

ഇടക്ക് കുറച്ചു കഴിഞ്ഞപ്പോൾ അനന്തുവും അവരുടെ ഒപ്പം കൂടി.

അനന്തുവിനെ അടുത്തു കണ്ടപ്പോൾ ഉണ്ണിയുടെ കവിളിലെ തുടിപ്പ് കുറച്ചു കൂടി.. ഒന്നു ചുമന്ന പോലെ… നാണം കലർന്ന ചിരി മാത്രം ആ ചുണ്ടുകളിൽ സ്ഥാനം പിടിച്ചു.

കുറെ കഴിഞ്ഞപ്പോൾ തിരക്കൊക്കെ കഴിഞ്ഞിരുന്നു. പാറുവും ഉണ്ണിയും പാറുവിന്റെ റൂമിൽ ഇരുന്നു.

അമ്പാടി നല്ല ഉറക്കത്തിൽ ആയിരുന്നു.

ബാലുവും അനന്തുവും കൂടി അവരുടെ അടുത്തേക്ക് ചെന്നു. അവരും വല്ലാതെ ക്ഷീണിച്ചിരുന്നു.

അനന്തു മുറിയിലേക്ക് ചെന്നപ്പോഴായിരുന്നു ഉണ്ണിമായ ശരിക്കും അവനെ നോക്കുന്നത്.

നല്ല കാവി മുണ്ടും കറുത്ത ഷർട്ടും ആയിരുന്നു അവന്റെ വേഷം. ആ വേഷത്തിലും.. അവന്റെ കുറ്റിതാടിയിലും മങ്ങാതെ എപ്പോഴും കൂടെയുള്ള പുഞ്ചിരിയിലും അവനെ കാണാൻ നല്ല ചേലുണ്ടായിരുന്നു.

അവരുടെ അടുത്തേക്ക് ചെന്നപ്പോൾ അനന്തു ഉണ്ണിമായയെ നോക്കി കണ്ണിറുക്കി…. അവരും വിശേഷങ്ങൾ പറഞ്ഞിരിക്കുകയായിരുന്നു.

ബാലുവും പാറുവും എന്തൊക്കെയോ പറഞ്ഞു വഴക്കടിക്കുന്നുണ്ടായിരുന്നു. പക്ഷെ അനന്തുവും ഉണ്ണിമായയും അവരുടെ പ്രണയ ലോകത്തായിരുന്നു. കണ്ണുകൾകൊണ്ടു… പുഞ്ചിരികൾകൊണ്ടു…

എന്തിനേറെ പരസ്പരം വിരലുകളുടെ ചലനം കൊണ്ടുപോലും അവർ പ്രണയിക്കുകയായിരുന്നു. പാറു കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ ഉണ്ണിയേയും അനന്തുവിനെയും ശ്രെദ്ധിച്ചു.

അവർ അവരുടെ ലോകതാണെന്നു മനസിലായപ്പോൾ പാറു ബാലുവിന്റെ കൈകൾ മുറുകെ പിടിച്ചു കണ്ണുകൾകൊണ്ടു ആംഗ്യം കാണിച്ചു.

ബാലുവിന് ആദ്യം കാര്യം മനസിലായില്ല…. പാറു തുടരെ തുടരെ ആഗ്യങ്ങൾ കാണിച്ചപ്പോൾ അവനു മനസിലായി..

“ഏടത്തി… ഞങ്ങൾ താഴെ പോയി ഇപ്പൊ വരാട്ടോ… പൂവ് എടുത്തു വയ്ക്കാൻ വേണ്ടിട്ട” ഉണ്ണിമായയുടെ മറുപടിക്ക് കാത്തു നിൽക്കാതെ ബാലുവിന്റെ കൈകളിൽ പിടിച്ചു വലിച്ചു നടന്നു.

മുറിക്കു പുറത്തു കടന്നിട്ടു ബാലുവിന്റെ കൈകൾ ശക്തമായി കുടഞ്ഞെറിഞ്ഞു ദേഷ്യത്തിൽ അവനെയും നോക്കി നിന്നു.

“എന്താ പെണ്ണേ നിനക്കു… എന്റെ കൈ വേദനിക്കുന്നു” ബാലു കൈ തിരുമി കൊണ്ടു പറഞ്ഞു…

“നിങ്ങൾ ശരിക്കും പൊട്ടൻ ആണോ… അവർ അവിടെ അവരുടെ ലോകത്തു ഇരിക്കുമ്പോൾ. കണ്ടാലും മനസിലാക്കില്ലേ.. അതെങ്ങനെ… പ്രണയം എന്താണെന്ന് പോലും അറിയാത്ത ഈ മാക്രിയേ പ്രേമിക്കാൻ പോയ എന്നെ പറഞ്ഞാൽ മതിയല്ലോ… ”

അത്രയും പറഞ്ഞു പാറു ചുണ്ടുകൊട്ടി ഇടുപ്പിൽ കൈകുത്തി ബാലുവിനെ രൂക്ഷമായി നോക്കി നിന്നു. ബാലു ചിരിയടക്കാൻ പാട് പെടുന്നതുകണ്ടു അവൾക്കു പിന്നെയും ദേഷ്യം തോന്നി.

സത്യത്തിൽ ബാലുവായിരുന്നു ആദ്യം കണ്ടത്.

പാറു പറയുന്നത് വരെ കാത്തിരുന്നതായിരുന്നു. പാറുവിനു ദേഷ്യം കൊണ്ട് അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവളെ ഇടുപ്പിൽ ചുറ്റിവരിഞ്ഞു പൊക്കിയെടുത്തു തൊട്ടടുത്തുള്ള മുറിയിലേക്ക് കയറ്റി വാതിലിനോട് ചേർത്തു നിർത്തി.

ഒരൊറ്റ നിമിഷത്തിൽ സംഭവിച്ചപ്പോൾ പാറു ആകെ പേടിച്ചുപോയി.

അവളുടെ ഹൃദയം ശക്തിയായി മിടിക്കാൻ തുടങ്ങി. കാരണം ബാലുവിന്റെ നോട്ടം താങ്ങാനാകാതെ ഹൃദയം പൊട്ടിപോകുമോയെന്നുപോലും അവൾക്കു തോന്നി.

എങ്കിലും അവന്റെ ചുണ്ടിലെ പുഞ്ചിരി പതിയെ അവളിലേക്കും പകർന്നു….

“ഇങ്ങനെ നോക്കാതെ ബാലു..” അവന്റെ രണ്ടു കണ്ണുകളും പൊത്തിപിടിച്ചു കൊണ്ടു അവൾ പറഞ്ഞു.

അവളുടെ കൈകൾ ബലമായി കണ്ണുകളിൽ നിന്നും പിടിച്ചു മാറ്റിക്കൊണ്ട് അവളെ വാതിലിനോട് കുറച്ചുകൂടി ചേർത്തു നിർത്തി.

അവളുടെ മുഖത്തോടു ചേർത്തു അവന്റെ മുഖം അടുപ്പിച്ചു. അവളുടെ കണ്ണുകൾ പിടക്കുന്നുണ്ടായിരുന്നു… ചുണ്ടുകളും വിറ കൊണ്ടിരുന്നു.

നെറ്റിയിലേക്കു വീണ അവളുടെ കുരുനിരകളെ ഒതുക്കി നിർത്തുന്നതിനോടൊപ്പം അവളുടെ പേടിയും അവൻ നറു ചിരിയോടെ ആസ്വദിച്ചു.

അവനെ തള്ളി മാറ്റാനാകാതെ… മനസ് പറയുന്നത് ശരീരം ചെയ്യാത്ത അവസ്ഥ.

അവളുടെ രണ്ടു കൈകളും ബാലുവിന്റെ തോളിൽ അമർന്നിരുന്നു. ബാലു ഇടുപ്പിലൂടെ ചേർത്തു പിടിച്ചു അവനിലേക്ക് അടുപ്പിച്ചു…

ഭാരമില്ലാത്ത അപ്പൂപ്പന്താടി കണക്കെ അവനോടു ചേർന്നു അവളും…

അവളുടെ നെറ്റിയിൽ ആദ്യ ചുംബനം നൽകി… പാറു തന്റെ മിഴികൾ തുറന്നു തന്നെ അതു കണ്ടു.. കാരണം…

ബാലു തന്റെ സ്നേഹം മുഴുവൻ തന്റെ തിരുഃ നെറ്റിയിൽ അർപ്പിച്ചു… ആ സ്നേഹത്തെ…

അവന്റെ കണ്ണുകളിലെ തിളക്കത്തെ… എല്ലാം അവളുടെ മിഴികളിലൂടെ മനസ്സിൽ പകർത്തി.

പതിയെ അവളെ തന്റെ നെഞ്ചോടു ചേർത്തു ഇറുകെ പുണർന്നു….. കുറച്ചു നിമിഷങ്ങൾ… പതിയെ അവളെ അടർത്തി… നാണം കൊണ്ടു തുടുത്ത അവളുടെ മുഖത്തെ ബാലു താടിയിൽ പതിയെ ഉയർത്തി നോക്കി… അവളെ നോക്കി ചിരിച്ചു…

വാതിൽ തുറക്കാൻ തിരിഞ്ഞ ബാലുവിന്റെ കൈകളിൽ അവൾ പിടിമുറുക്കി.

എന്താണെന്ന് മനസിലാകും മുന്നേ അവന്റെ അധരങ്ങളെ അവളുടെ ചുണ്ടുകളാൽ തൊട്ടുണർത്തിയിരുന്നു…

ബാലുവും പാറുവും പോയതിനു ശേഷം അനന്തു ഉണ്ണിമായയോട് കുറച്ചു കൂടി ചേർന്നിരുന്നു.

ഉണ്ണിമായ അവന്റെ തോളിൽ ചാരിയിരുന്നു. അനന്തു മുഖം താഴ്ത്തി പതുക്കെ അവളുടെ മൂർധാവിൽ ചുംബിച്ചു.

തോളോട് ചേർത്തു നെഞ്ചിൽ ചേർത്തു പിടിച്ചു. കുറച്ചു നിമിഷങ്ങൾ തമ്മിലൊന്നും പറയാതെ….

തോളിൽ ചേർത്തു പിടിച്ച അനന്തുവിന്റെ കൈകൾ ഇടുപ്പിൽ മുറുകുന്നത് ഉണ്ണിമായ അറിഞ്ഞു.

സാരിയുടെ വിടവിലൂടെ കൈകൾ വയറിൽ അമർന്നപ്പോൾ അവൾ ചാടി എഴുനേറ്റു…

പക്ഷെ അതേ സ്പീഡിൽ അനന്തു അവളെ പിടിച്ചുകൊണ്ടു അവന്റെ മടിയിലേക്കു ഇരുത്തി.

ഇടുപ്പിൽ ഒന്നുകൂടി കൈകൾ അമർത്തി… അവളൊന്നു ഞെട്ടി…. പരസ്പരം കണ്ണുകൾ കോർത്തു….

അവന്റെ കുറ്റിത്താടിയിൽ അവൾ പതിയെ വിരലോടിച്ചു അവളുടെ നോട്ടം മുഴുവൻ അവന്റെ താടിയിലായിരുന്നു…

അതുകണ്ട് അവനും ചിരിച്ചു… പതിയെ അവളുടെ കവിളിനോട് ചേർത്തു അവന്റെ താടിയുരസി…

അതവളിൽ ഉണ്ടാക്കിയ വികാരം എത്രത്തോളമാണെന്നു അവളുടെ നഖങ്ങൾ അവനിൽ ആഴ്ന്നപ്പോൾ മനസിലായി….

ഒരു കള്ള ചിരിയോടെ അനന്തു തന്റെ മുഖം അവളുടെ കഴുത്തിലൊളിപ്പിച്ചു….

അനന്തുവിന്റെ മൊബൈൽ റിങ് ആയിരുന്നു അവരെ ഉണർത്തിയത്…. അനന്തു കണ്ണുകൾ ഇറുക്കി അടച്ചു പോക്കറ്റിൽ നിന്നും ഫോൺ എടുത്തു…

“യാമി…കോളിങ്”

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

നിഴലായ് മാത്രം : PART 1

നിഴലായ് മാത്രം : PART 2

നിഴലായ് മാത്രം : PART 3

നിഴലായ് മാത്രം : PART 4

നിഴലായ് മാത്രം : PART 5

നിഴലായ് മാത്രം : PART 6

നിഴലായ് മാത്രം : PART 7

നിഴലായ് മാത്രം : PART 8

നിഴലായ് മാത്രം : PART 9

നിഴലായ് മാത്രം : PART 10

നിഴലായ് മാത്രം : PART 11

നിഴലായ് മാത്രം : PART 12

നിഴലായ് മാത്രം : PART 13

നിഴലായ് മാത്രം : PART 14

നിഴലായ് മാത്രം : PART 15

നിഴലായ് മാത്രം : PART 16

നിഴലായ് മാത്രം : PART 17

നിഴലായ് മാത്രം : PART 18

നിഴലായ് മാത്രം : PART 19

നിഴലായ് മാത്രം : PART 20

നിഴലായ് മാത്രം : PART 21

നിഴലായ് മാത്രം : PART 22

നിഴലായ് മാത്രം : PART 23