Wednesday, April 24, 2024
Novel

കൃഷ്ണരാധ: ഭാഗം 13

Spread the love

നോവൽ: ശ്വേതാ പ്രകാശ്

Thank you for reading this post, don't forget to subscribe!

ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു ഓരോ ദിവസങ്ങൾ കഴിയും തോറും വിനുവും രാധുവും മൗനമായി പ്രേണയിച്ചു കൊണ്ടിരുന്നു പതിയെ ഇലക്ഷൻ അടുത്തു ഒരു പാർട്ടിയും ഇഷ്ട്ടം ഇല്ലാതിരുന്ന രാധു വിനുവിന്റെ പാർട്ടിയിൽ ചേർന്നു അതിനൊരു കള്ളത്തരം കൂടി ഉണ്ട് അവനെ കാണാൻ വേണ്ടി മാത്രം ആണ് വിനുവിന്റെ പാർട്ടിയിൽ ചേർന്നത് അവർ പ്രണയിക്കുന്നുണ്ടെന്നു പരസ്പരം രണ്ടു പേരും പറഞ്ഞിരുന്നില്ല ഒന്നിച്ചു പലപ്പോഴായി ഉണ്ടായിരുന്നപ്പോൾ പോലും രണ്ടു പേരും ഒന്നും സംസാരിച്ചിരുന്നത് പോലുമില്ല പലപ്പോഴും കാണുമ്പോൾ ഉള്ള ചെറിയൊരു പുഞ്ചിരി മാത്രം ആണ് അവർ തമ്മിൽ സംസാരിച്ചിരുന്നത് വിനു പൂർണമായും ഇലക്ഷന്റെ തിരക്കുകളിലേക്ക് പോയി അതിന്റെ തിരക്കുകളിൽ പെട്ടു വിനു പലപ്പോഴും രാധുനെ ശ്രെദ്ധിക്കാൻ സാധിക്കാറില്ല

അതു രാധുവിലും ചെറിയൊരു വേദന ഉണ്ടാക്കി പക്ഷേ അവൾക്കറിയാമായിരുന്നു അവന്റെ ആദ്യ പ്രേണയിനി അവന്റെ പാർട്ടി തന്നെ ആയിരുന്നു എന്ന് പക്ഷേ അവൻ അവളറിയാതെ അവളെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു ചെങ്കൊടി കൈയിലേന്തി മുദ്ര വാക്യങ്ങൾ വിളിച്ചു കോളേജിലെ ഓരോ മുക്കിലും മൂലകളിലൂടെയും വിനുവും അനുയായികളും നടക്കുമ്പോൾ അവൾ ഓടി അവന്റെ മുൻപിൽ ചെന്നു നിൽക്കും തനിക്കായി നീളുന്ന ആ കാപ്പിപ്പൊടി കണ്ണുകളെ കാണാൻ തനിക്കുവേണ്ടി മാത്രം ആ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി കാണാൻ പക്ഷേ തന്നെ നോക്കാതെ കടന്നു പോകുന്ന വിനുവിനെ കാണുമ്പോൾ രാധുന്റെ ഉള്ളിൽ എന്ധെന്നില്ലാത്ത ദേഷ്യം തോന്നും ചിലപ്പോൾ ആ മിഴികൾ നിറയും

പക്ഷേ അവളുടെ മുഖത്തെ പരിഭവം കാണാൻ വേണ്ടി ആരും കാണാതെ അവൻ പതിയെ തിരിഞ്ഞു നോക്കും അവളുടെ മുഖത്തെ ദേഷ്യം കാണുമ്പോൾ അവൻ പതിയെ പുഞ്ചിരിക്കും മിഴിയിലെ നീർതിളക്കം കാണുമ്പോൾ അവന്റെ നെഞ്ചവും പിടയും പിന്നീട് രാധു വിനുവിന്റെ മുൻപിൽ ചെല്ലാറില്ല തെളിച്ചു പറഞ്ഞാൽ ഒരു കുഞ്ഞി പരിഭവം എങ്കിലും അവൻ കാണാതെ അവൾ അവനെ നോക്കാറുണ്ടായിരുന്നു അവളെ കാണാത്തതു അവനിൽ ചെറിയൊരു വേദന പടർത്തി കോളേജ് വരാന്തകളിലൂടെ നടക്കുമ്പോൾ ചുറ്റും നോക്കും തന്റെ ജീവന്റെ പാതിയെ പക്ഷേ അവൾ പിടികൊടുക്കാതെ മുങ്ങി തന്നെ നടന്നു ഒരു പാർട്ടി മീറ്റിംഗ് പോലും വിനുവിന്റെ വാക്കുകൾ കേൾക്കുവാൻ വേണ്ടി മിസ്സ്‌ ആക്കാത്ത രാധു പാർട്ടി മീറ്റിംങ്ങുകളിൽ പോവാതായി

കൂട്ടുകാർ വിളിക്കുമ്പോൾ എന്ധെലും കള്ള കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറാൻ തുടങ്ങി അങ്ങിനെ ഒരു മീറ്റിംഗ് ദിവസം എല്ലാവരും മീറ്റിംഗിൽ പങ്കെടുക്കാൻ പോയി രാധുനു പോകണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും അവനോടുള്ള പിണക്കം കാരണം പോകാൻ അവളുടെ ഈഗോ അനുവദിച്ചില്ല കൂട്ടുകാരോട് പോകാൻ പറഞ്ഞിട്ട് ഒറ്റയ്ക്ക് ആ ക്ലാസ്സ്‌ റൂമിൽ ഇരിക്കുമ്പോൾ എന്ധോ ഒരാശ്വാസം അവളിൽ നിറഞ്ഞു കൈയുടെ മുകളിൽ മുഖം ചേർത്തു മേശയുടെ മുകളിൽ കണ്ണുകൾ അടച്ചു അവന്റെ വാക്കുകൾക്കായി കാതോർത്തു കിടന്നു അവന്റെ ശബ്ദം ഒരു കുളിർ കാറ്റുപോലെ അവളുടെ ചെവിയിൽ എത്തി അവന്റെ ശബ്ദം കേട്ടപ്പോൾ അവളുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു പക്ഷേ ആ ശബ്ദത്തിനു പഴയ ഗാംഭീര്യം ഇല്ലാത്തതായി അവൾക്കു തോന്നി

അതവളിൽ ചെറിയൊരു വേദന നിറച്ചു അടുതാരുടേയോ കാൽപ്പെരുമാറ്റം കേട്ട് രാധു മുഖം ഉയർത്തി മുൻപിൽ നിൽക്കുന്നവരെ കണ്ട് രാധുവിന്റെ പുഞ്ചിരി മാഞ്ഞു ഭയം നിറഞ്ഞു അവൾ ബെഞ്ചിൽ നിന്നും ചാടി എണീറ്റു “”എന്താ മോളേ ചേട്ടനെ കണ്ടു പേടിച്ചു പോയോ””അത്രയും പറഞ്ഞു പ്രെദോഷ് അവളുടെ അടുത്തേക്ക് നടന്നു അവൻ വരുന്നതിനനുസരിച്ചു രാധുവിന്റെ കാലുകൾ പുറകോട്ട് പോയി ഒന്ന് ഉറക്കെ കാറണം എന്നുണ്ട് പക്ഷേ ഭയം കാരണം അവളുടെ ശബ്ദം പുറത്തേക്കു വന്നില്ല അവൾ പുറകോട്ട് പോയിക്കൊണ്ടിരുന്നു “”ഹാ മോൾക്ക് ചേട്ടനെ ഇത്രയും പേടി ആണോ പേടിക്കാതെടോ””അത്രയും പറഞ്ഞു അവന്റെ കൈ അവളുടെ മുടിയിൽ തലോടി അവൾ ഒച്ച വെക്കുന്നുണ്ടെങ്കിലും ശബ്ദം തൊണ്ട കുഴിയിൽ തങ്ങിനിന്നു

അവനെ തള്ളിമാറ്റി അവൾ ഡോറിനടുത്തേക്ക് ഓടി അപ്പോഴേക്കും പ്രേദോഷിന്റെ കൂടേ ഉള്ള ഒരുത്തൻ ഡോർ അവളുടെ മുൻപിൽ പുറത്തു നിന്നും അടച്ചു അവൾ അവിടെ തന്നെ തറഞ്ഞു നിന്നും “”മോളെന്താ രക്ഷപെടാൻ നോക്കിതാണോ പേടിക്കേണ്ട ഈൗ ചുറ്റുവട്ടത്തു നമ്മൾ മാത്രേ ഉള്ളു മോളു സഹകരിച്ചാൽ അധികം ബലപ്രേയോഗം ഉണ്ടാവില്ല മറിച്ചു എതിർക്കാൻ ആണെങ്കിൽ നാറ്റ കേസാകും “”അവൻ അവളുടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു അവൾ രക്ഷപെടാൻ ചുറ്റും നോക്കി രാധു ഉറക്കെ വിളിച്ചെങ്കിലും മൈക്കിന്റെയും സ്പീക്കറിന്റെയും ശബ്ദം കാരണം പുറത്തേക്ക് അവളുടെ ഒച്ച ആരും കേട്ടില്ല

വിനുവിന്റെ ഉള്ളിൽ എന്ധോ വല്ലാത്ത ഭയം ഉടലെടുത്തു അവൻ ചുറ്റും നോക്കി തന്റെ പ്രണയത്തെ മാത്രം കണ്ടില്ല അതവനിൽ ചെറിയ നോവ് പടർത്തി !!!ശേ അവളിതെവിടെ പോയി ഇതിപ്പോ ആരോടാ ഒന്ന് ചോദിക്ക!!!അവൻ ചുറ്റും നോക്കി അപ്പോഴാണ് വർഷയെ അവന്റെ കണ്ണിൽ ഉടക്കുന്നത് “”ഡി വർഷേ””അവൻ പതിയെ വിളിച്ചു അവന്റെ വിളികേട്ട പോലെ വർഷ വിനുവിന്റെ അടുക്കലേക്കു നടന്നു വന്നു “”മ്മ് എന്താ””അൽപ്പം ഗൗരവത്തോടെ വിനുവിനോട് ചോദിച്ചു “”എനിക്കൊരു സഹായം ചെയ്യോ”” “”എന്താ”” “”ഡി ആ കുട്ടി ഇല്ലേ””അവൻ ചമ്മൽ കടിച്ചു പിടിച്ചു ചോദിച്ചു വർഷക്ക് മനസിലായെങ്കിലും അവൾ അതു പുറത്തു കാട്ടിയില്ല “”കുട്ടിയോ ഏതു കുട്ടി”” “”ഡി നമ്മുടെ ജൂനിയർ കൊച്ചു രാധ”” “”രാധയോ ഏതു””അവൾ ഒട്ടും കൂസൽ ഇല്ലാതെ ചോദിച്ചു

അവൾ തന്നെ വാരുക ആണെന്ന് വിനുവിന് മനസിലായി എങ്കിലും ആവിശ്യം തന്റെ ആണെന്ന് അറിയാവുന്ന കൊണ്ട് അവൻ ഒന്നും മിണ്ടിയില്ല “”ഡി നീ കളിയാക്കാതെ പ്ലീസ് അവൾ എവിടെ പോയെന്നു ആരോടേലും ഒന്ന് ചോദിക്കോ”” “”ഒകെ ചോദിക്കാം ബട്ട്‌ എനിക്ക് ബിരിയാണി വാങ്ങിച്ചു തരണം”” അവന്റെ ദയനീയ അവസ്ഥ മനസിലാക്കിയ വർഷ പറഞ്ഞു വേറെ ഗതി ഇല്ലാത്തോണ്ട് വാങ്ങി നൽകാമെന്ന് സമ്മതിച്ചു രാധുവിന്റെ കൂടേ പഠിക്കുന്ന കുട്ടിയുടെ അടുത്തേക്ക് വർഷ നടന്നു അവൾ തിരിച്ചു വരുന്ന കണ്ട വിനുവിന്റെ മുഖത്തു ചെറിയൊരു സന്തോഷം നിറഞ്ഞു “”ഡി എന്താ എവിടെ അവള്”” “”ടാ അവൾ ക്ലാസ്സിൽ തന്നെ ഉണ്ട് അവക്കെന്ദോ തലവേദന അതോണ്ടാ വരാഞ്ഞേ””അവൾ പറയുന്നത് കേട്ട പാതി കേക്കാത്ത പാതി അവൻ അവളുടെ ക്ലാസ്സിലേക്ക് ഓടി “””ഡാ എന്റെ ബിരിയാണി”” “”വാങ്ങി തരാഡി ഉണ്ടപക്രു””അവൻ ഓടുന്ന വഴി വിളിച്ചു പറഞ്ഞു

രാധു വെള്ളത്തിൽ നിന്നും കരയിൽ എടുത്തിട്ട മീനിനെ പോലെ ക്ലാസ്സിൽ അങ്ങോട്ടും ഇങ്ങോട്ടു ഓടിക്കൊണ്ടിരുന്നു രക്ഷക്കായി കണ്ണിൽ കാണുന്നതൊക്കെ അവന്മാരുടെ മുൻപിലേക്ക് തള്ളി ഇട്ടുകൊണ്ടിരുന്നു ക്ലാസിനു അടുത്തെത്താറായ വിനു രാധുന്റെ ഉച്ചത്തിൽ ഉള്ള നിലവിളി കേട്ടു അവൻ ഞെട്ടി ചുറ്റും നോക്കി അവന്റെ കാലുകൾക്കു അവനറിയാതെ വേഗം വന്നു ക്ലാസിനു അടുത്ത് എത്തിയ വിനു ഡോറിനു മുൻപിലായി നിൽക്കുന്ന പ്രേദോഷിന്റെ കൂട്ടുകാരനെ കണ്ടു അവന്റെ നെഞ്ചിൽ വല്ലാത്ത പേടി വന്നു കൂടി തന്റെ പ്രാണന് എന്ധോ അപകടത്തിൽ ആണെന്ന് അവന്റെ ഉള്ളം മൊഴിഞ്ഞു അവൻ ശര വേഗത്തിൽ പ്രേദോഷിന്റെ കൂട്ടുകാരന്റെ മുൻപിൽ എത്തി വിനുവിന്റെ മുൻപിൽ നിന്നും അവൻ പരുങ്ങി

അവനോടു എന്ധെങ്കിലും ചോദിക്കുന്നതിനു മുൻപേ അകത്തു നിന്നുള്ള തേങ്ങൽ വിനുവിന്റെ കാതുകളിൽ എത്തി കൈ ഉയർത്തി അവന്റെ കരണത്തു ഒന്ന് പൊട്ടിച്ചു ആദ്യ അടിയിൽ തന്നെ അവന്റെ കിളികൾ പറന്നു പോയി പിന്നെ അവിടെ നിൽക്കാതെ അവൻ ഓടി പോയി വിനു വാതിൽ തള്ളി തുറന്നു അവിടെ കണ്ട കാഴ്ച്ച വിനുവിന്റെ സർവ്വ നിയന്ത്രണങ്ങളും നഷ്ടമായി പ്രെധോഷും കൂട്ടരും രാധുവിന്റെ ചുറ്റിനും ആയി നിൽപ്പുണ്ട് പ്രേദോഷിന്റെ കൈ അവളുടെ മാറിന് നേരെ ചെന്നു രാധു എല്ലാം നഷ്ട്ട പെട്ടവളേ പോലെ കണ്ണുകൾ ഇറുക്കി അടച്ചിരുന്നു കുറച്ചു സമയം ആയിട്ടും ഒന്നും സംഭവിക്കാതെ വന്നപ്പോൾ അവൾ കണ്ണുകൾ പതിയെ തുറന്നു മുൻപിൽ നിൽക്കുന്ന ആളെ കണ്ട് അവൾ ചിരിക്കണോ കരയണോ എന്നറിയാതെ നിന്നു

പുഞ്ചിരിച്ച മുഖവുമായി വിനു അവളുടെ മുൻപിൽ നിൽപ്പുണ്ടായിരുന്നു അവന്റെ കൈയിൽ രാധുവിന്റെ ഷാൾ ഉണ്ടായിരുന്നു ഒന്നും മനസിലാകാത്തവളെ പോലെ ചുറ്റും നോക്കി പ്രെദോഷിനെ പോയിട്ട് അവന്റെ പൊടി പോലും അവിടെങ്ങും ഉണ്ടായിരുന്നില്ല വിനു തന്നെ അവളുടെ ഷാൾ അവളുടെ മാറിൽ അണിയിച്ചു നെഞ്ചോടു ചേർത്തു നിർത്തി അവളുടെ കണ്ണിൽ കൂടി കണ്ണുനീർ ഒലിച്ചിറങ്ങി വിനു അവളുടെ കവിളിൽ അവന്റെ കൈ ചേർത്തു പിടിച്ചു ശേഷം അവളുടെ ഇരു കണ്ണിലുമായി അവന്റെ ചുണ്ടുകൾ ചേർത്തു തന്റെ പ്രാണന് താൻ കൊടുക്കുന്ന ആദ്യത്തെ സമ്മാനം “”ഇനി ഒരിക്കിലും നിന്റെ മിഴികൾ നിറയരുത് നീ എന്റെ പെണ്ണാ എന്റെ മാത്രം”

“വിനുവിന്റെ വാക്കുകൾ അവൾ വിശ്വാസം വരാതെ നോക്കി അതു മനസിലാക്കിട്ടെന്ന പോലെ അവൻ അവളുടെ നെറ്റിയിൽ അമർത്തി ഉമ്മ കൊടുത്തു “”ഇപ്പൊ വിശ്വാസം ആയോ പെണ്ണേ “”ഒരു കള്ള ചിരിയോടെ അവൻ അവളോട്‌ ചോദിച്ചു അപ്പോഴും അവളുടെ അമ്പരപ്പ് വിട്ടുമാറിയിട്ടില്ലായിരുന്നു അവൻ അവളുടെ അടുത്ത് നിന്നും മുൻപോട്ട് നടന്നു കുറച്ചു മുൻപിൽ എത്തിയ ശേഷ വിനു തിരിഞ്ഞു നിന്നു “”അതേ എനിക്ക് ഇലക്ഷൻ കഴിയുമ്പോ മറുപടി വേണം കേട്ടലോ””അവൻ വിളിച്ചു പറഞ്ഞു അവിടെ നിന്നും നടന്നകന്നു അവളിൽ ഒരു പുഞ്ചിരി വിടർന്നു

(തുടരും)

കൃഷ്ണരാധ: ഭാഗം 1

കൃഷ്ണരാധ: ഭാഗം 2

കൃഷ്ണരാധ: ഭാഗം 3

കൃഷ്ണരാധ: ഭാഗം 4

കൃഷ്ണരാധ: ഭാഗം 5

കൃഷ്ണരാധ: ഭാഗം 6

കൃഷ്ണരാധ: ഭാഗം 7

കൃഷ്ണരാധ: ഭാഗം 8

കൃഷ്ണരാധ: ഭാഗം 9

കൃഷ്ണരാധ: ഭാഗം 10

കൃഷ്ണരാധ: ഭാഗം 11

കൃഷ്ണരാധ: ഭാഗം 12