Novel

ഇന്ദ്രധനുസ്സ് : ഭാഗം 13

Pinterest LinkedIn Tumblr
Spread the love

നോവൽ
******
എഴുത്തുകാരി: ബിജി

Thank you for reading this post, don't forget to subscribe!

യദുവിൻ്റെ അച്ഛാ അവർ പരസ്പരം സ്നേഹിച്ചവരാ അവരുടെ ഇഷ്ടത്തിന് തടസ്സം നില്ക്കരുതേ…
നമ്മുടെ കുട്ടികളുടെ സന്തോഷമല്ലേ നമ്മുക്ക് വലുത് അവര് ജീവിച്ചോട്ടെ…

നിർത്ത്… വിഷ്ണുവർദ്ധൻ കൈയെടുത്ത് തടഞ്ഞു ഇവനെന്തു യോഗ്യതയാ എൻ്റെ മോളെ കല്യാണം കഴിക്കാൻ

സ്വന്തം തന്തയാരാന്ന് അറിയുമോ അവന്

പിഴച്ചുണ്ടായവനല്ലേ നീ… –

“നിർത്ത്….. വേണ്ട… ഇനി നിങ്ങൾ ശബ്ദിക്കരുത് ഇന്ദ്രൻ്റെ കോപാഗ്നിക്ക് വിഷ്ണുവർദ്ധനെ എരിഞ്ഞടക്കാൻ ശക്തിയുണ്ടായിരുന്നു…..

വേണ്ട… മോനേ… എല്ലാം മതിയാക്ക് നമ്മുക്ക് പോകാം
വിഷ്ണുവർദ്ധൻ്റ വാക്കുകൾ മൈഥിലിയുടെ ഹൃദയത്തെ പ്രകമ്പനം കൊള്ളിച്ചു…..

സീതാദേവിയെപ്പോലെ ഭൂമി പിളർന്ന് അന്തർധാനം ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് സർവ്വേശ്വരനോട് കേണു….

മൈഥിലി അവനെ കൂട്ടികൊണ്ട് ഇറങ്ങാൻ തുടങ്ങിയപ്പോഴും അവൻ്റെ കണ്ണുകൾ യദുവിലാണ് ‘…

തന്നെയും തൻ്റെ അമ്മയേയും മ്ലേച്ഛമായ വാക്കുകളാൽ അധിക്ഷേപിച്ചതിൽ തനിക്കൊന്നും ചെയ്യാൻ കഴിയാത്തതിൻ്റെ അമർഷം ആ മുഖത്തുണ്ടായിരുന്നു….

എനിക്കറിയാം ഇന്ദ്രാ… നീ എനിക്കു വേണ്ടിയാണ് ഇത്രയും നാണംകെട്ടത്
യദുവിന് ശരിക്കും അച്ഛനോട് ദേഷ്യം തോന്നി….

ആൻ്റിയും ഇന്ദ്രനും ഒന്നു നിന്നേ …. യാദവി അവരെ തടഞ്ഞു നിർത്തി എന്നിട്ട് അച്ഛനു നേരേ തിരിഞ്ഞു.
ഇവരെ അപമാനിച്ചതിൻ്റെ ആത്മസംതൃപ്തിയിലായിരിക്കും അച്ഛൻ

അച്ഛനിത്രയും തരം താഴരുതായിരുന്നു ഈ അമ്മയേയും മകനേയും അപമാനിച്ചപ്പോൾ വിജയിച്ചു എന്നൊരു തോന്നലുണ്ടായിരിക്കും

എന്തൊരു സ്വാർത്ഥതയാണച്ഛാ
ദുരഭിമാനത്തിൻ്റെ പേരിൽ സ്വന്തം മകളുടെ സന്തോഷത്തേയാണ് ഇല്ലാതാക്കുന്നത്.

സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി എന്നെ ബലി കൊടുക്കുമ്പോൾ തല്ലിക്കെടുത്തുന്നത് എൻ്റെ സ്വപ്നങ്ങളേ കൂടിയാണ്.

അച്ഛനിത് ലാഭേച്ഛയുള്ള ഒരു ബിസ്സിനസ്സ് മാത്രം….
ഇന്ദ്രൻ ഏറ്റവും വേദനയോടെ അവളെത്തന്നെ നോക്കി നില്ക്കുകയായിരുന്നു.

അച്ഛാ… ഇന്ദ്രൻ്റെ യോഗ്യതയെപ്പറ്റി ചോദിച്ചല്ലോ???
കത്തിച്ച് ചാമ്പലാക്കാനുള്ള കോപം ആ കണ്ണുകളിൽ ഉണ്ടെങ്കിലും എൻ്റെ അച്ഛനെന്നു കരുതി വെറുതേ വിടുന്നത് നല്ല അമ്മ വളർത്തിയതിൻ്റെ ഗുണം

‘യാദവി ഇന്ദ്രനടുത്തേക്ക് ചെന്നു
അവൻ്റെ കൈയ്യിലെ മുറിവിലേക്ക് വേദനയോടെ നോക്കി
ഇതും ഞാൻ കാരണം അല്ലേ ….അവൻ്റെ കണ്ണുകളിൽ നോക്കി ചോദിച്ചു.
ഇന്ദ്രൻ സാരമില്ലെന്ന് കണ്ണടച്ച് കാണിച്ചു.

എൻ്റെ പ്രണയത്തിൽ നിന്ന് ഓടിയൊളിക്കാൻ തോന്നുന്നുണ്ടോ ഇന്ദ്രാ..

നീ തന്ന ഒരു പിടി ഓർമ്മകളിലാണ് ഞാനിന്ന് ജീവിക്കുന്നത്. കാലമെത്രയായാലും ഇന്ദ്രനും ഓർമ്മകളും മാഞ്ഞു പോകില്ല.
അവൾ മുഖമൊന്ന് അമർത്തിത്തുടച്ചു.

ഇന്ദ്രാ – … ഈ യാദവി ഒരു താലിക്കായി കഴുത്ത് നീട്ടുണുണ്ടെങ്കിൽഅത് നിങ്ങളുടെ മുൻപിൽ മാത്രമായിരിക്കും

അതെത്ര വർഷങ്ങൾ കഴിഞ്ഞാലും ജന്മജന്മാന്തരങ്ങളോളം നിന്നെയും കാത്ത് ഞാനുണ്ടാകും

“നീ മാത്രമാണതിന് അവകാശി”….
എന്നെങ്കിലും ഒരിക്കൽ അച്ഛൻ എൻ്റെ കൈ പിടിച്ച് നിന്നെ ഏല്പിക്കുമെന്ന പ്രതീക്ഷയിലാണ് ഞാൻ….
അപ്പോഴിന്ദ്രൻ അവളെ ഒന്നു നോക്കി…

അറിയാം ഇന്ദ്രാ ..ഇതൊക്കെ എൻ്റെ വെറും മോഹങ്ങൾ മാത്രമാണെന്ന്
എന്നെ ആരും മനസ്സിലാക്കിയില്ലെങ്കിലും എനിക്കെല്ലാവരും വേണം

ആരും ആർക്കും പകരമാവില്ലല്ലോ അവൾ പറഞ്ഞു നിർത്തി
നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും അവളുടെ കണ്ണുകൾ പെയ്തുെകൊണ്ടേയിരുന്നു.

ഞാനിവിടുണ്ട് ഇന്ദ്രാ…
നിന്നെ മാത്രം ഓർത്തുകൊണ്ട്….
നിൻ്റെ പ്രണയത്തിനായി…
നിൻ്റെ സാമിപ്യത്തിനായി…
നിന്നിലേക്ക് എത്തിച്ചേരുന്ന നിമിഷത്തിനായി….
നിന്നെയും കാത്ത് ഞാനിവിടുണ്ട്…
യദു അവൻ്റെ നെഞ്ചിലേക്ക് മുഖം ചേർത്തു

വിഷ്ണുവർദ്ധന് മകളെ തടയണമെന്നുണ്ട് പക്ഷേ ഗായത്രി അയാളെ വിലക്കി

ഇന്ദ്രൻ ഒരു കയ്യാൽ അവളെ ഒന്നു ചേർത്തു പിടിച്ചു എന്നിട്ട് അവളെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി…
സങ്കടക്കടൽ അലയടിക്കുന്ന ആ മിഴികളിൽ നോക്കിയവൻ …
തനിക്കായി വേദനിക്കുന്നവൾ ….തൻ്റെ പ്രാണൻ….

ഞാൻ വരും നിനക്കായി… ഇന്ദ്രൻ ജീവിതത്തിൽ നേടണം എന്നാഗ്രഹിച്ചത് നിന്നെ മാത്രമാണ്
നിന്നിലൂടെയേ ഇന്ദ്രൻ പൂർണ്ണനാകൂ…
അവളുടെ കൈ പിടിച്ച് അമർത്തി. ആ മിഴികൾ ഒന്നു നിറഞ്ഞതുപോലെ യദുവിന് തോന്നി

അവൾ മൈഥിലിയുടെ അടുത്തേക്ക് ചെന്നു. ക്ഷമിക്കണം ആൻ്റി എൻ്റച്ഛനു വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു.
മൈഥിലി ഒന്നും മിണ്ടിയില്ല അവളെ ഒന്നു നോക്കി പിന്നെ മകനോടൊപ്പം പുറത്തേക്കിറങ്ങി.

ഇന്ദ്രൻ കാറിൽ കയറുന്നതുവരേയും തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു. അവളും അവനെത്തന്നെ നോക്കി നിന്നു
ആ മൗനത്തിനും ഒരു പാട് അർത്ഥങ്ങളുണ്ടായിരുന്നു.

ആ കാറ് കണ്ണിൽ നിന്ന് മറയുവോളം അവളവിടെത്തന്നെ നിന്നു.ആ വണ്ടി കണ്ണിൽ നിന്ന് മറഞ്ഞതും അവളിൽ എന്തോ ഒരു ഭീതി ഉടലെടുത്തു

തൻ്റെ ജീവിതത്തിൽ എന്തോ ഭയാനകമായ ദുരന്തം സംഭവിക്കാൻ പോകുന്ന പോലെ…
തിരികെ വന്നപ്പോഴേക്കും അച്ഛൻ അച്ഛൻ്റെ മുറിയിൽ പോയിരിന്നു.

അവൾ അമ്മയെ ഒന്നു നോക്കിയിട്ട് മുകളിൽ പോയി കുറച്ചു നേരം ബാൽക്കണിയിൽ പോയി നിന്നു.

ഇന്ദ്രനെ ആദ്യമായികണ്ടതുമുതലുള്ള കാര്യങ്ങൾ അവളുടെ മനസ്സിൽ ഓടിയെത്തി കാണുമ്പോൾ തന്നെയുള്ള അവൻ്റെ കലിപ്പും അവൻ്റെ നെഞ്ചോടു ചേർന്നു നിന്നതും ആദ്യ ചുംബനവും ആ ഓർമ്മയിൽ പോലും അവളൊന്നു കോരിത്തരിച്ചു ..

“ഇനിയൊരിക്കൽഎന്നരികിലെത്തിയാൽ
എൻ സ്നേഹത്തിൻ നൂലിഴയിൽ കോർത്ത…
മണിമുത്തുകൾ ഏകിടാം നിനക്കായ്”

&&&&&&&&&&&&&&&&&&&&&&&&&&&&

അമ്മയെ വീട്ടിലെത്തിച്ചിട്ട് ഇന്ദ്രൻ ഒന്നും മിണ്ടാതെ വണ്ടിയിൽ പുറത്തേക്ക് പോയി
റൂമിലെത്തിയതും മൈഥിലി കതകടച്ച് ആർത്തു കരഞ്ഞു

താൻ കാരണം ഒരു തെറ്റും ചെയ്യാത്ത തൻ്റെ മകൻ അപമാനപ്പെട്ടിരിക്കുന്നു.
ഇന്നും ഇന്നലെയും തുടങ്ങിയതല്ല അവ നീ നാണക്കേടുകൾ അറിവായ പ്രായം മുതൽ അവൻ അനുഭവിക്കുന്ന വേദനയാണിത്

പറയുന്നവർക്ക് ഒരു നേരത്തേ നേരംമ്പോക്ക് ആണെങ്കിൽ അനുഭവിക്കുന്നവർക്ക് അത് എത്ര ഭികര തയാണെന്നറിയൂ.

മൈഥിലി കുഴിച്ചുമടാനാഗ്രഹിച്ച തൻ്റെ ചിതലരിച്ച ജീവിത കാഴ്ചകളിലേക്ക് ഒന്നു ഊളിയിട്ടു

കസവിൻ്റെ പാവാട ഉടുത്ത ആ പത്തു വയസ്സുകാരിയിലേക്ക് മൈഥിലി ഒന്നിറങ്ങിച്ചെന്നു

തെക്കേത്തൊടിയിലെ മഞ്ചാടി മരത്തിൽ നിന്ന് താഴെ വീണു കിടക്കുന്ന മഞ്ചാടിമണികൾ കുഞ്ഞുകൈയ്യാൽ പെറുക്കിക്കൂട്ടി അവൾ പതിയെ കുളക്കടവിലേക്ക് നടന്നു. കുളത്തിൻ്റെ

അരികിലേ വേലിയിൽ മഞ്ഞ കോളാമ്പിയും ചുവന്ന ചെമ്പരത്തിയും ചെമ്പരത്തിയിൽ നീലയുവെള്ളയും ശംഖ്യ പുഷ്പച്ചെടികൾ പടർന്നു കയറിയിരിക്കുന്നു

ഇവിടെ നിന്നാണല്ലോ പണിക്കാരത്തി ചിന്നമ്മ കാച്ചെണ്ണയ്ക്കാവശ്യമുള്ള കയ്യോന്നിയും പൂവാംകുറുന്തലും നീലാമരിയും പറിച്ചെടുക്കുന്നത്. വേറെയും എന്തൊക്കെയോ ചേർക്കും എന്തു വാസനയാണെന്നോ ഞാനും അമ്മയും ആ കാച്ചെണ്ണയാ തേയ്ക്കുന്നത്

ഇന്നും ആ കാച്ചെണ്ണയുടെ സുഗന്ധം മൂക്കിലേക്ക് എത്തുന്നതായി മൈഥിലിക്ക് തോന്നി
ഋതുമതി ആയതും യൗവനത്തിലേക്ക് കടന്നതും ഇന്നലെ നടന്നതു പോലെ മൈഥിലി ഓർത്തു.

എത്ര സുന്ദരമായിരുന്നു ആ നാളുകൾ സംഗീതം പഠിക്കണമെന്നുള്ള തൻ്റെ ആഗ്രഹമാണ് ജീവിതത്തെ തകർത്തത്

കർണ്ണാട്ടിക് സംഗീതം പഠിക്കാൻ ആ ബാച്ചിലേക്ക് ഇരുപത് കുട്ടികളാണ് ഉണ്ടായിരുന്നത് കൂടുതൻ പെൺകുട്ടികളായിരുന്നു. അവിടെ എനിക്കൊരു കൂട്ടുകിട്ടി പട്ടത്തിയായ വൈദേഹി

ഞങ്ങൾ ഒന്നിച്ചായിരുന്നു ഹോസ്റ്റലിലും
അവളുടെ അപ്പാ അമ്പലത്തിലെ പൂജാരി ആയിരുന്നു.

ആൺകുട്ടികളുടെ കൂട്ടത്തിൽ മലയാളിയായ ഗിരിധർ വർമ്മയും
മലയാളികളായിട്ട് ക്ലാസിൽ ഞങ്ങൾ രണ്ടു പേർ മാത്രമായിരുന്നു.

മലയാളി ആയിട്ടു കൂടി അധികം വർത്തമാനത്തിനൊന്നും ഗിരിധർ വരില്ലായിരുന്നു.
കാണുമ്പോൾ ഒരു പുഞ്ചിരി അതും വല്ലപ്പോഴും.

സീനിയേഴ്സായ ചില ആൺകുട്ടികൾ മൈഥിലിയെ കാണുമ്പോൾ വഷളൻ നോട്ടവും വൃത്തികെട്ട കമൻ്റുകളുമായി പിന്നാലെ കൂടുമായിരുന്നു.
അപ്പോഴൊക്കെ ഗിരിധർ രക്ഷയ്ക്കെത്തുമായിരുന്നു.

നന്ദി വാക്കു പോലും കേൾക്കാൻ നില്ക്കാതെ അവൻ എപ്പോഴും നടന്ന കലുമായിരുന്നു.
എന്നാൽ ആ കരുതലിലുള്ള അർത്ഥം ഞാൻ മനസ്സിലാക്കിയിരുന്നു. അയാളുടെ കണ്ണുകളിൽ എന്നോടുള്ള പ്രണയം വ്യക്തമായിരുന്നു.

ഏതൊക്കെയോ ചില സന്ദർഭങ്ങളിൽ എനിക്കും അയാളോട് പ്രണയം തോന്നിയിരുന്നു.

സംഗീത കോളേജിലെ മൈഥിലിയുടെ ജീവിതം രണ്ടു വർഷം കഴിഞ്ഞിരുന്നു. മൈഥിലിയുടെ ചുറ്റുവട്ടത്തായി നിഴലുപോലെ ഗിരിധർ ഉണ്ടാകുമായിരുന്നു.

രണ്ടു പേരും പരസ്പരം തങ്ങളുടെ പ്രണയത്തെ മനസ്സിലാക്കിയിരുന്നു.എന്നാൽ അവർ തുറന്നു പറഞ്ഞിരുന്നില്ല.

കോളേജിൽ എല്ലാവർഷവും വിജയദശമി ക്ക് സംഗീതാർച്ചന ഉണ്ടാകുമായിരുന്നു പ്രഗത്ഭരായ കർണ്ണാട്ടിക് സംഗീതജ്ഞൻ മാരുടെ കച്ചേരിയും കൂടാതെ
പൂർവ്വ വിദ്യാർത്ഥികളുംപങ്കെടുക്കും
ആ വർഷം മൈഥിലിയുടെ കച്ചേരിയും ഉണ്ടായിരുന്നു.

വൈദേഹിയുടെ സഹോദരൻ്റെ നിശ്ഛയം ആയതിനാൽ അവൾ വീട്ടിൽ പോയി.

കോളേജിലെ നിർവ്വാഹക സമിതിയിലുണ്ടായിരുന്ന മന്ത്രിയുടെ മകനായ ശക്തിവേലിൻ്റെ നേതൃത്വത്തിലാണ് സംഗീതാർച്ചന നടക്കുന്നത്.

കോളേജിലെ ടീച്ചേഴ്സിനും കുട്ടികൾക്കും അയാളെ ഇഷ്ടമല്ലായിരുന്നു. പെൺകുട്ടികളോടുള്ള അയാളുടെ പെരുമാറ്റം വളരെ മോശമായിരുന്നു.

മൈഥിലിയുടെ കച്ചേരി രാത്രി എട്ട് മണിക്കായിരുന്നു. കച്ചേരി തുടങ്ങുന്നതിന് മുൻപ് ഗിരിധറിനെ കണ്ണുകളാൽ തേടി എന്നാൽ സദസ്സിലെങ്ങും അവനെ കാണാനില്ലായിരുന്നു.

നിരാശ തോന്നി എവിടെയെങ്കിലും നിന്ന് തൻ്റെ കച്ചേരി കേൾക്കുന്നുണ്ടാവും
കച്ചേരി തീർന്നിട്ടും ഗിരിധറിനെ അവിടെയെങ്ങും കണ്ടില്ല.

കച്ചേരി കഴിഞ്ഞതും അവൾ ഹോസ്റ്റലിലേക്ക് നടന്നു. കോളേജിലെ ഇരുട്ടു മൂടി കിടന്ന ഇടനാഴിയിലൂടെ പോയപ്പോൾ അവളൊന്നു ഭയന്നു എങ്കിലും കുറച്ച് മുന്നിലായി ഹോസ്റ്റലിലേക്ക് പോകുന്ന പെൺകുട്ടികളേ കാണാമായിരുന്നു.

ഇതേ നേരം ആരോ തന്നെ പിൻതുടരുന്നതുപോലെ അവൾക്കു തോന്നി അവൾ തിരിഞ്ഞു നോക്കുന്നതിന് മുൻപ് അയാൾ അവളുടെ പിന്നിലൂടെ വായ് പൊത്തി പിന്നെ അവളെ തൂക്കിയെടുത്ത് ഇരുട്ടിൻ്റെ മറവിലേക്ക് നീങ്ങി

അതാരാണെന്ന് അവൾക്ക് മനസ്സിലായില്ല. അവൾ മുഴവൻ ശക്തിയെടുത്ത് കുതറി എന്നാൽ ബലിഷ്ഠമായ കൈകളിൽ ഒന്നനങ്ങാൻ പറ്റാതെ അവൾ തളർന്നു.
അവളിലെ സ്ത്രീയുടെ ഏറ്റവും നിസ്സഹായ അവസ്ഥ

വാ പൊത്തിപ്പിടിച്ചതിനാൽ കരച്ചിൽ പോലും പുറത്തു കേട്ടില്ല. ശക്തമായ പിടിവലിയിൽ എവിടെയോ തലയിടിച്ച് ബോധം പോയി
തൻ്റെ ശരീരത്തിൽ എന്തോ ഇഴയുന്നതു മയക്കത്തിലും തോന്നി ആ മൃഗം എൻ്റെ ശരീരം കടിച്ചു കുടഞ്ഞു നൈർമല്യമുള്ള മൈഥിലിയെന്ന പനിനീർപ്പുവിനെ പിച്ചി ചിന്തി…

അവളുടെ പ്രതീക്ഷകളെ സ്വപ്നങ്ങളെ ഏതോ ഒരുവൻ കശക്കിയെറിഞ്ഞു.

ബോധം തെളിഞ്ഞപ്പോൾ നേരം അർദ്ധ രാത്രി കഴിഞ്ഞിരിക്കുന്നു ശരീരത്തിൻ്റെവേദന കാരണം എഴുന്നേൽക്കാൻ കഴിയുന്നില്ല ഞെട്ടിത്തകർന്നു പോയി

രാത്രി നടന്ന സംഭവങ്ങൾ ഓർമ്മയിലെത്തി ഭയത്താൽ ചുറ്റും നോക്കി ആരെയും കണ്ടില്ല സ്വന്തം ശരീരത്തിൽ നോക്കിയപ്പോൾ വിവസ്ത്രയാണവൾ പിന്നെ ചോരപ്പാടുകൾ പെട്ടെനവൾ വസ്ത്രം ധരിച്ചു അവൾ തൻ്റെ ശരീരത്തെ അറപ്പോടും വെറുപ്പോടും കൂടി നോക്കി ആർത്തലച്ചു കരഞ്ഞു.

എന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ച് നിന്നു.
തൻ്റെ ജീവിതം തന്നോടിതാര് ചെയ്തു.ശരീരം മുഴുവൻ ഇടിച്ചു നുറുങ്ങുന്ന വേദന അവളൊരു ഭ്രാന്തിയേപ്പോലെ സ്വന്തം തലമുടി രണ്ടു കയ്യാലും പിടിച്ചു വലിച്ചു.അലറിക്കരഞ്ഞു.

ആരാണിതിന് കാരണക്കാരൻ തന്നോടീ കൊടും ക്രൂരത ചെയ്തവൻ ആര്
ഒന്നുമറിയാതെ അവൾ നിലത്തു കിടന്ന് കരഞ്ഞു

പെട്ടെന്നെന്തോ വെളിപാടുപോലേ
ഹോസ്റ്റലിലേക്ക് പോയി ആരും അവളെ കണ്ടില്ല
ആഡിറ്റോറിയത്തിൽ ഇപ്പോഴും കച്ചേരി നടക്കുന്നുണ്ട്. മൈക്കിലൂടെ ഒഴുകിയെത്തുന്ന സംഗീതം കേൾക്കാമായിരുന്നു.

വൈദേഹിയില്ലാത്തതിനാൽ റൂമിലവൾ തനിച്ചായിരുന്നു ഭ്രാന്തമായ മാനസീകാവസ്ഥ ഇതെങ്ങനെ തരണം ചെയ്യണമെന്നറിയാതെ ഉഴറുകയായിരുന്നു.മരണം അതു മാത്രമായിരുന്നു അവൾ കണ്ട പോംവഴി

തുടരും
ബിജി
മൈഥിലി ഒരു വേദനയാണ് ഏറ്റവും വേദനയോടെ ഞാനെഴുതിയ ഒരു പാർട്ടാണിത്. അവളനുഭവിച്ചതോർക്കുമ്പോൾ എഴുതാൻ കഴിയാതെ ഇന്നലെ രാവിലെ ഇടണം എന്നു കരുതിയതാ എന്തോ എഴുതി പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

മൈഥിലിയുടെ പാസ്റ്റ് മുഴുവൻ ഈ പാർട്ടിൽ തീർക്കണം എന്നുണ്ടായിരുന്നു അതിനും കഴിഞ്ഞില്ല ഇന്ദ്രധനുസ്സ് എന്ന കഥ യുടെ അവസാനം വരെ മനസ്സിൽ കണ്ടിട്ടാണ് കഥ എഴുതാൻ തുടങ്ങിയത് ഈ കഥ ഇങ്ങനെയാണ് എല്ലാവരുടേയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

 

തുടരും

ഇന്ദ്രധനുസ്സ് : ഭാഗം 1

ഇന്ദ്രധനുസ്സ് : ഭാഗം 2

ഇന്ദ്രധനുസ്സ് : ഭാഗം 3

ഇന്ദ്രധനുസ്സ് : ഭാഗം 4

ഇന്ദ്രധനുസ്സ് : ഭാഗം 5

ഇന്ദ്രധനുസ്സ് : ഭാഗം 6

ഇന്ദ്രധനുസ്സ് : ഭാഗം 7

ഇന്ദ്രധനുസ്സ് : ഭാഗം 8

ഇന്ദ്രധനുസ്സ് : ഭാഗം 9

ഇന്ദ്രധനുസ്സ് : ഭാഗം 10

ഇന്ദ്രധനുസ്സ് : ഭാഗം 11

ഇന്ദ്രധനുസ്സ് : ഭാഗം 12

Comments are closed.