Sunday, December 22, 2024
Novel

നവമി : ഭാഗം 43- അവസാനിച്ചു

നോവൽ
****
എഴുത്തുകാരി: വാസുകി വസു


കാർ പോർച്ചിൽ ബുളളറ്റ് കൂടി കാണാതെ ആയതോടെ അവർ വെളിയിൽ എവിടെങ്കിലും പോയി കാണുമെന്ന് ഉറപ്പിച്ചു. പറയാതെ അഭിയെങ്ങും പോകാറില്ല.പോരെങ്കിൽ ഇന്നലെ വിവാഹ ദിവസം ആയിരുന്നു.

“നീ അവന്റെ ഫോണിലേക്ക് ഒന്ന് വിളിച്ചേ” സിദ്ധാർത്ഥൻ പറഞ്ഞതോടെ തുളസി അഭിയുടേയും നീതിയുടേയും ഫോണിലേക്ക് മാറി മാറി വിളിച്ചു നോക്കി..

“സ്വിച്ചിഡ് ഓഫ്”

തുളസിക്ക് നേരിയ വിറയൽ അനുഭവപ്പെട്ടു.വല്ലാത്തൊരു ആശങ്ക അവരിലേക്ക് പടർന്നു കയറി.. അത് അവരിൽ നിന്ന് സിദ്ധാർത്ഥനിലേക്കും…

“രണ്ടു പേരും റൂമിൽ ഉണ്ടായിരുന്നതാണ്..അവർ എവിടെ പോയി…

ഉത്തരമില്ലാത്ത ചോദ്യമായി അതവരുടെ മനസ്സിൽ പെരുമ്പറ കൊട്ടി കൊണ്ടിരുന്നു…

അഥർവ്വിന്റെ അമ്മ നൽകിയ നിലവിളക്ക് പൂജാമുറിയിൽ കൊണ്ട് ചെന്ന് വെച്ചതിന് ശേഷം നവമി തിരികെ ഹാളിലെത്തി.ആചാരം പോലെ അമ്മായിയമ്മക്ക് ഒരുപവന്റെ വള ഊരി സമ്മാനിച്ചു. അവർ അവളെ തന്നിലേക്ക് ചേർത്തു നിർത്തിയട്ട് വീടിന്റെ താക്കോൽ കൂട്ടം കയ്യിൽ വെച്ചു കൊടുത്തു.

” മോളാണിത് സൂക്ഷിക്കേണ്ടത്”

“അമ്മയോളം മറ്റാർക്കും യോഗ്യതയില്ല ഇത് സൂക്ഷിക്കാൻ. അമ്മതന്നെ വെച്ചോളൂ”

നവമി താക്കോൽ കൂട്ടം അവരെ തന്നെ ഏൽപ്പിച്ചു. കല്യാണ വീടായതിനാൽ ആകപ്പാടെ തിരക്കും ബഹളവും.ബന്ധുക്കളും അയൽക്കാരുമെല്ലാം പരിചയപ്പെടാനെത്തി.ആരെയും പിണക്കാതെ നവമി സൗമ്യമായി പെരുമാറി.

വൈകുന്നേരം വീട്ടിൽ നിന്ന് അടുക്കള കാണാനായി അച്ഛനും അമ്മയും ബന്ധുക്കളും എത്തിയതോടെ വീണ്ടും തിരക്കുകളിലായി.എല്ലാ ബഹളങ്ങളും ഒഴിഞ്ഞൊന്ന് ഫ്രീ ആയപ്പോഴേക്കും പതിനൊന്ന് മണി കഴിഞ്ഞിരുന്നു.

“മോള് ചെന്നൊന്ന് ഫ്രഷായിട്ട് വാ”

അഥർവിന്റെ അമ്മ നീട്ടിയ തോർത്തും മാറിയുടുക്കാനുളള ഡ്രസുമായി അവൾ ബാത്ത് റൂമിലേക്ക് കയറി. കുളി കഴിഞ്ഞു അഥർവിന്റെ ഫേവറിറ്റ് നിറമുള്ള മെറൂൺ കളർ സാരിയെടുത്ത് ഉടുത്തു.

അഥർവ് ഫ്രണ്ട്സിനെയെല്ലാം പറഞ്ഞയിച്ചിട്ട് റൂമിലെത്തി.കുളി കഴിഞ്ഞ് അവനൊരു മുണ്ടും ഷർട്ടും ധരിച്ചു.മുല്ലപ്പൂക്കളാൽ ഒരുക്കിയ മണിയറയിൽ പ്രിയതമയേയും പ്രതീക്ഷിച്ചിരുന്നു.

അമ്മായിയമ്മ നൽകിയ പാലുമായി നവമി മുറിയിലേക്ക് കയറി വരുന്നത് കണ്ട് അവൻ തെല്ലൊന്ന് അമ്പരന്നു.

“ഇന്നെങ്കിലും കുറച്ചു നാണം മുഖത്ത് വരുത്തിക്കൂടെ”

“ഓ..പിന്നേ..സംസാരം കേട്ടാൽ തോന്നും നമ്മൾ രണ്ടു അപരിചിതരായ വ്യക്തികൾ ആയിരിക്കുമെന്ന്”

നവമിക്ക് കൂസൽ ഇല്ലായിരുന്നു. പാൽഗ്ലാസ് അവൾ അവന് നേർക്ക് നീട്ടി.

“എടോ കുറച്ചു കൂടി കഴിയട്ടെ..നമുക്ക് എന്തെങ്കിലും കൊച്ചുവർത്തമാനങ്ങൾ പറഞ്ഞിരിക്കാമെടോ”

“ഡോ ചെക്കാ സമയം പന്ത്രണ്ടായി..ഇന്നലെ രാത്രി കൂടി ശരിക്കൊന്ന് ഉറങ്ങിയട്ടില്ല.പകൽ മുഴുവനും റെസ്റ്റും കിട്ടിയില്ല.ഇന്നെങ്കിലും സമാധാനമായി ഉറങ്ങണം”

അഥർവ് തലയിൽ കൈവെച്ചു.ഇതെന്തൊരു സാധനമെടാ…അവൻ അവളുടെ കയ്യിൽ നിന്ന് ഗ്ലാസ് വാങ്ങി പകുതി കുടിച്ചിട്ട് നവമിക്ക് നേരെ നീട്ടി.ബാക്കി കുടിച്ചിട്ട് ഗ്ലാസ് മാറ്റി വെച്ചു.എന്നിട്ട് നേരെ ബെഡ്ഡിലേക്ക് കയറി.

ചേച്ചിയെ വിളിച്ചില്ലല്ലോന്ന് ഓർമ്മ വന്നതോടെ അവൾ ഫോണിനായി തിരഞ്ഞു.

“ഡീ ഇന്നെങ്കിലും അവർക്കൊരു സമാധാനം കൊടുക്കെടീ പിശാചേ”

“നീ പോടാ…” കോക്രിയോടെ അവൾ മുഖം വെട്ടിച്ചു.അഥർവ് പറഞ്ഞതാണ് ശരി ഇന്ന് ഫസ്റ്റ് നൈറ്റ് ആണ്.. എന്തിനാണ് വെറുതെ അവരുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പാകുന്നത്.

“ഡോ ലൈറ്റ് അണക്കെടോ” നവമി പറഞ്ഞു..

“ഇല്ലെങ്കിൽ..”

“എനിക്ക് ഉറങ്ങണം”

“നിന്നെ ഇപ്പോൾ ഉറക്കാമെടീ”

അഥർവ് നവമിയെ തന്നിലേക്ക് വലിച്ചു അടുപ്പിക്കാൻ ശ്രമിച്ചു. അവൾ കുതറി മാറി.

“ദേ ഞാൻ കിടന്ന് നിലവിളിക്കും” അവൾ ഉറക്കെ വിളിച്ചു കൂവാനായി ഒരുങ്ങി.അഥർവ് വായ് പൊത്തിപ്പിടിച്ചു.

“ഡീ കിടന്ന് കീറാതെ..ലൈറ്റ് ഓഫ് ചെയ്യാം’

” അങ്ങനെ വഴിക്കുവാടാ”

മറ്റ് വഴികളില്ലാതെ അഥർവ് ലൈറ്റ് ഓഫ് ചെയ്തു നിരാശനായി കിടന്നു.എന്തെല്ലാം മോഹങ്ങളുമായി ഫസ്റ്റ് നൈറ്റ് ആഘോഷിക്കാനായി വന്നതാണ്.ഫ്രണ്ട്സ് നിർബന്ധിച്ചിട്ട് പോലും ഒരുതുള്ളി മദ്യം കഴിച്ചില്ല.ഇതിനെക്കാൾ നല്ലത് അതായിരുന്നെന്ന് അവന് തോന്നി.

സമയം പതിയെ ഇഴഞ്ഞു നീങ്ങി.അഥർവിനു കിടന്നിട്ട് ഉറക്കം വന്നില്ല.ഇടക്ക് നവമിയുടെ ചെറിയ കൂർക്കം വലി ഉയർന്നു കേട്ടു.പതിയെ നിദ്ര അവനെ തഴുകി തുടങ്ങി. ഇടക്കെപ്പഴോ തന്റെ നെഞ്ചിനു കുറുകെ ആരോ വട്ടം പിടിച്ചിരിക്കുന്നത് പോലെ തോന്നി.കാതിനരുകിൽ ചുടു നിശ്വാസങ്ങൾ പതിച്ചു.

“എന്റെ ചെക്കൻ പിണങ്ങിയോ..” റൊമാന്റിക് മൂഡിൽ നവമിയുടെ ശബ്ദം.

“ഫസ്റ്റ് നൈറ്റാകുമ്പം ഒരു ത്രില്ലൊക്കെ വേണ്ടേടാ…”

“കോപ്പ്..ഒന്ന് പോയേടീ” ദേഷ്യപ്പെട്ട് അവൻ നവമിയെ തള്ളി മാറ്റി.നവമിക്ക് സങ്കടം വന്നു.അവൾ ചെറുതായൊന്ന് തേങ്ങി.അവളുടെ കരച്ചിൽ അഥർവിന്റെ നെഞ്ചിൽ കൊണ്ടു. സഹിക്കാൻ കഴിഞ്ഞില്ല.നെഞ്ചോട് ചേർത്തു പിടിച്ചു.

“ഡീ പൊട്ടി നീ വാശിയെടുത്തപ്പോൾ ഞാനൊന്ന് അഭിനയിച്ചതാണ്”

“ഓഹോ…എന്നാലേ ഞാനും അഭിനയിച്ചതാ”

“നീ കൊളളാലൊ”

“കൊളളാഞ്ഞിട്ടാണോ നീയെന്നെ കെട്ടിയത്” അവളും തിരിച്ചടിച്ചു”

“സമയമില്ല..ഫസ്റ്റ് നൈറ്റ് മുടക്കണ്ടാ…

” വഷളൻ” അങ്ങനെ പറഞ്ഞു കൊണ്ട് അവൾ അവനോട് കൂടുതൽ പറ്റിച്ചേർന്നു.

💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃

മുഖത്ത് തണുത്ത വെള്ളം വീണതോടെയാണ് നീതി കണ്ണു തുറന്നത്.നേരം വെളുത്തിരിക്കുന്നു.തലക്ക് മുകളിൽ നീലാകാശം.. അവളുടെ കണ്ണുകൾ ഇടംവലമൊന്ന് വെട്ടി.അഭിമന്യു ചിരിച്ചു കൊണ്ട് നിൽക്കുന്നു.

അവൾ പെട്ടെന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു. കഴിഞ്ഞില്ല.തലക്ക് വല്ലാത്ത ഭാരം.താനും അഭിയും എന്താണിവിടെ? പതിയെ തലേന്നത്തെ സംഭവങ്ങൾ ഓർമ്മ വന്നു.

അഭിയുമായുളള നൈറ്റ് റൈഡിങ്ങും ഇവിടെ വന്ന് ജാക്ക് ഡാനിയൽ കഴിച്ചതുമെല്ലാം…

“വല്ല വെളിവുമുണ്ടോടീ നിനക്ക്” അഭിയുടെ ചോദ്യത്തിന് ഇളിച്ചയൊരു ചിരിയാണ് അവൾ കൊടുത്തത്..

അഭി കൈ നീട്ടിയതോടെ അതിൽ പിടിച്ചു നീതി മെല്ലെ എഴുന്നേറ്റു.

രാത്രിയിൽ കുറച്ചു കുടിച്ചാൽ മതിയെന്ന് അഭി വാണിംഗ് കൊടുത്തിട്ടും നീതി കുറച്ചു കൂടി മദ്യം കഴിച്ചു.ആദ്യമായാണ് മദ്യത്തിന്റെ രുചി അറിയുന്നത്. രസം പിടിച്ചു കുറച്ചു കൂടി കഴിച്ചു. അതോടെ അവൾ ഫിറ്റായി നിലത്തേക്ക് വീണു.പൊക്കിയെടുത്ത് കൊണ്ട് പോകാൻ അഭി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.നീതി ഊർന്ന് നിലത്തേക്ക് തന്നെ.ഒടുവിൽ ഗതിയില്ലാതെ നേരം വെളുക്കുന്നത് വരെ അഭി ഭാര്യക്ക്കാവലിരുന്നു.

“അഭിയേട്ടാ സോറിയെടാ.. ” ഏട്ടനെ ബുദ്ധിമുട്ടിച്ചത് നീതിക്ക് സങ്കടമായി.അതിനാണ് ക്ഷമ ചോദിച്ചത്.

“എന്തിനാണ് സോറി” ഒന്നുമറിയാത്ത പോലെ ചോദിച്ചു.

“അത് ഏട്ടനെ ബുദ്ധിമുട്ടിച്ചതിന്”

“ഓ.. അത് ഞാനങ്ങ് സഹിച്ചു” ചിരിയോടെ അവൻ പറഞ്ഞു..

“ഇതൊക്കെ ലൈഫിൽ കിട്ടുന്ന ഒരു ത്രില്ലാണ്.പിന്നീട് കിട്ടിയെന്ന് വരില്ല.നമ്മുടെ ഫസ്റ്റ് നൈറ്റ് എപ്പോഴും ഓർമ്മയിൽ നിൽക്കും”

അത് ശരിയാണെന്ന് നീതിക്ക് മനസ്സിലായി..ത്രിൽ ഇല്ലെങ്കിൽ പിന്നെന്ത് ലൈഫ്..

കുറച്ചു നേരം കൂടി കഴിഞ്ഞാണ് അവർ തിരികെ വീട്ടിലേക്ക് മടങ്ങാനൊരുങ്ങിയത്.ഫോൺ കയ്യിലെടുത്തപ്പോഴാണു ഓഫിലാണെന്ന് ബോധ്യം വന്നത്..ആരും വിളിക്കാതിരിക്കാനായിട്ട് രണ്ടു പേരുടെയും മൊബൈൽ ഓഫാക്കി വെച്ചിരുന്നു. അതിനു ശേഷമാണ് മദ്യപിച്ചത്.

മൊബൈൽ ഓണായതും ഉടനെ അതിലേക്ക് കോൾ വന്നു..നവമിയാണ് വിളിക്കുന്നത്.. അഭി കോൾ അറ്റൻഡ് ചെയ്തു..

“അഭിയേട്ടാ എവിടാ..ചേച്ചി എവിടെ’ നില വിളിക്കുന്നത് പോലത്തെ ശബ്ദം. അല്ല നിലവിളി ആയിരുന്നത്.

” അത് പിന്നെ..അവൻ വാക്കുകൾക്കായി പരതി…

“വേഗം വീട്ടിലേക്ക് വാ…അച്ഛനും അമ്മയും പോലീസ് സ്റ്റേഷനിലേക്ക് പോകാനൊരുങ്ങുവാ..രാവിലെ മുതൽ നിങ്ങളെ തിരക്കാൻ സ്ഥലമില്ല.ഞങ്ങൾ എല്ലാവരും വീട്ടിലുണ്ട്”

“ങേ..ഈശ്വരാ പണി പാളിയല്ലോ.. ഞെട്ടലോടെ അവൻ നീതിയെ നോക്കി..എന്താണെന്ന് അവൾ ആംഗ്യത്തിൽ ചോദിച്ചു. പറയാമെന്ന അർത്ഥത്തിൽ അവൻ കൈ മെല്ലെയൊന്ന് ഉയർത്തി.

” ദാ…ഞങ്ങൾ ഉടനെയെത്തും.. ഫോൺ കട്ടു ചെയ്തു അഭി ഷർട്ടിന്റെ പോക്കറ്റിലേക്ക് വെച്ചു.

“എടീ വീട്ടുകാർ എല്ലാവരും നമ്മളെ കാണാതെ വിഷമിച്ചു ഇരിക്കുവാ..വേഗം പോകാം.അവൻ ധൃതി കൂട്ടി.

” ആരുടെ ഫോൺ വന്നാലും വീട്ടിൽ ചെല്ലുന്നത് വരെ എടുക്കണ്ടാ..അവിടെ ചെന്നാലും മിണ്ടാൻ നിൽക്കണ്ടാ ഞാൻ ഡീൽ ചെയ്തോളാം”

നീതി മെല്ലെ തലയാട്ടി.അവൾ ബുളളറ്റിന്റെ പിന്നിൽ കയറി ഇരുന്നു.അഭിമന്യു ബുളളറ്റ് സ്റ്റാർട്ട് ചെയ്തു വീട്ടിലേക്ക് വിട്ടു.അപ്പോൾ സമയം എട്ടര കഴിഞ്ഞിരുന്നു.

💃💃💃💃💃💃💃💃💃💃💃💃💃💃💃💃

രാവിലെ മൊബൈൽ നിർത്താതെ ബെല്ലടിക്കുന്നത് കേട്ടാണ് നവമിയും അഥർവും ഉണർന്നത്‌.രാത്രിയിൽ ഒരുപാട് വൈകിയാണ് ഉറങ്ങിയത്.തലയണക്ക് അരികിൽ നിന്ന് നവമി മൊബൈൽ എടുത്തു.

തുളസിയുടെ നമ്പർ കണ്ടു അമ്പരന്നാണു കോൾ എടുത്തത്.എന്താണ് അമ്മേന്ന് ചോദിച്ചില്ല അതിനു മുമ്പേ അവരുടെ സ്വരമെത്തി.

“മോളേ നീതിയും അഭിയും അവിടെ വന്നോ..”

“ഇല്ലമ്മേ..എന്ത് പറ്റി” അവരുടെ സ്വരത്തിലെ ആധി തിരിച്ചറിഞ്ഞതോടെ നവമി ചോദിച്ചത്.രാവിലെ മുതൽ അവരെ കാണുന്നില്ലെന്ന് അപ്പോഴാണ് നവമി അറിയുന്നത്.ഉടനെ അവൾ അഥർവിനോട് കാര്യം പറഞ്ഞു.അവൻ ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു..

“ഫസ്റ്റ് നൈറ്റ് ആയിട്ട് ഇവരിത് എവിടെ പോയി”

ഉടനെ അഭിയുടേയും നവമിയുടേയും നമ്പരിൽ മാറി മാറി ട്രൈ ചെയ്തു. ബട്ട് നിരാശയായിരുന്നു ഫലം. പെട്ടെന്ന് തന്നെ ഇരുവരും കുളിച്ചു റെഡിയായി അഭിയുടെ വീട്ടിലേക്ക് വന്നു.അവർ വന്നു കഴിഞ്ഞാണു രമണനും രാധയും കൂടി ഓട്ടോ പിടിച്ചു എത്തിയത്.അവരും ആകെ ഞെട്ടിയിരിക്കുവാണ്..

“അഭിയും നീതിയും എവിടെ പോയി” അതാണ് എല്ലാവരെയും അലട്ടിയത്…ഇടക്കിടെ അവർ മൊബൈലിൽ ട്രൈ ചെയ്യുന്നുണ്ട്..

പോലീസ് സ്റ്റേഷനിൽ അറിയിച്ചാലോന്ന് കരുതിയെങ്കിലും കുറച്ചു കൂടി നോക്കാമെന്ന് കരുതി. അല്ലെങ്കിൽ ഒടുവിൽ നാണക്കേട് ആയാലോ…

അങ്ങനെ ഇരിക്കുമ്പോഴാണു അഭിയെ കണക്റ്റ് ചെയ്യുന്നത് വിവരം അറിഞ്ഞതും അവർക്ക് ആശ്വാസമായി…

💃💃💃💃💃💃💃💃💃💃💃💃💃💃💃💃

പതിനൊന്ന് മണി ആകും മുമ്പേ അഭിയും നീതിയും വീട്ടിലെത്തി. കാർ പോർച്ചിൽ ബുള്ളറ്റ് നിർത്തിയട്ട് അവർ ഇറങ്ങി.അപരാധിയെ പോലെ നീതി തല കുനിച്ചു നിന്നു.

“ഡീ കുറ്റബോധമൊന്നും വേണ്ടാ..നീയൊന്നും മിണ്ടരുത്..എന്റെ കൂടെ നിന്നാൽ മതി”

“മ്മ്…” അവൾ മൂളി…അവന്റെ പിന്നാലെ അവളും അകത്ത് കയറി.. അവരുടെ കണ്ണ് മിഴിഞ്ഞു..എല്ലാവരും ഉണ്ട് അവിടെ.. രമണൻ,രാധ അച്ഛനും അമ്മയും, അഥർവും മാതാപിതാക്കളും നവമിയും.എല്ലാ മുഖത്തെയും അമ്പരപ്പ് മാറി ആശ്വാസം തെളിഞ്ഞു.

“അച്ഛാ ഇവൾക്ക് നല്ല തലവേദന തുടങ്ങി വെളുപ്പിനെ..ഹോസ്പിറ്റൽ പോയതായിരുന്നു.നിങ്ങളെ വിളിച്ചു ബുദ്ധിമുട്ടിക്കെണ്ടെന്ന് കരുതിയാണു പറയാഞ്ഞത്.അവിടെ ചെന്നപ്പോൾ ഡോക്ടർമാർ എമർജൻസി ഓപ്പറേഷനിലും.ഒരു ആക്സിഡന്റ് കേസ്”

എല്ലാവരുടെയും നാവടപ്പിക്കാനായി അഭി മുൻ കുട്ടി നുണ പറഞ്ഞു. നീതിയുടെ ഭാവം കണ്ടാലും തലവേദന ആണെന്ന് തോന്നു.ആദ്യം തന്നെ അങ്ങനെ പറഞ്ഞതും മറ്റ് ചോദ്യങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടി ആയിരുന്നു..ഭാഗ്യത്തിനു എല്ലാവരും വിശ്വസിച്ചെന്ന് തോന്നി.

“ഇപ്പോൾ എങ്ങനെയുണ്ട് മോളേ”

“അവളൊന്ന് കിടക്കട്ടെ…നല്ല ക്ഷീണമുണ്ട്..

അമ്മ അടുത്ത് വന്നാൽ പണി പാളുമെന്ന് അറിയാവുന്നതിനാൽ അഭി പെട്ടെന്ന് നീതിയേയും കൊണ്ട് മുറിയിലെത്തി.

” ഭാഗ്യം ഈശ്വരൻ തുണച്ചു….”

റൂമിലെത്തിയ നീതി അഭിയുടെ നെഞ്ചിലേക്ക് വീണു…

“അഭിയേട്ടാ.. എന്തിനാണ് വെറുതെ കളളം പറഞ്ഞത്” വേദനയോടെ അവൾ ചോദിച്ചു…

“നമുക്ക് ഇടയിലുള്ള രഹസ്യം നമ്മൾ രണ്ടു പേരും അറിഞ്ഞാൽ മതി..എല്ലാം അറിഞ്ഞിട്ട് എല്ലാവരും കൂടി നിന്നെ കുറ്റപ്പെടുത്തുന്നത് എനിക്ക് ഇഷ്ടമല്ല..പലരും പല സ്വഭാവക്കാരാണ്”

അഭിയെ കെട്ടിപ്പിടിച്ചവൾ കരഞ്ഞു.മുഖം അവന്റെ നെഞ്ചിലേക്ക് ചേർത്തു. കണ്ണുനീര് അവന്റെ മാറിനെ നനച്ചു..

“കരയാതെടീ പെണ്ണേ.. അവളുടെ മൂർദ്ധവിൽ അവൻ ചുംബിച്ചു.നീതി അഭിയെ മുറുകെ പുണർന്നു…

” അഭിയെന്ന ഭർത്താവ് തനിക്ക് ലഭിച്ചതിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് നീതി ഓർത്തു.ആരും കൊതിക്കും ഇങ്ങനെയൊരു ഭർത്താവിനെ…അവൾ അഭിമാനം കൊണ്ടു…

“കുളിച്ചിട്ടൊന്ന് കിടക്ക്..അപ്പോഴേക്കും ഒന്ന് ഫ്രഷായി ഉണരാം”

“മം …

നീതി കുളി കഴിഞ്ഞു വന്നു കിടന്നു.അവനും ഫ്രഷായിട്ട് താഴേക്കെത്തി അവരോടൊപ്പം ചേർന്നു..ഭക്ഷണം കഴിച്ചിട്ട് ഭാര്യക്കുളളത് കൂടി എടുത്ത് റൂമിൽ കൊണ്ട് വന്നു…

💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽

രണ്ടു മൂന്ന് ദിവസം കഴിഞ്ഞു അഭിയും അഥർവും ഭാര്യമാരെ കൂട്ടി അവരുടെ വീട്ടിലെത്തി. ഒരുമിച്ച് ചേർന്നാണ് അങ്ങനെ ഒരു തീരുമാനം എടുത്തതും.അതു കഴിഞ്ഞു മറ്റ് ബന്ധുവീടുകളിലായി വിരുന്നും മറ്റും…

രണ്ടാഴ്ച കഴിഞ്ഞതോടെ അഭിയും അഥർവും നീതിയേയും നവമിയേയും കൊണ്ട് ഒരു അനാഥാലയത്തിലെത്തി…

” നമ്മുടെ വിവാഹത്തിന്റെ ശരിക്കുമുളള പാർട്ടി ഇവിടെ വെച്ചാണ് നടക്കുന്നത്..അനാഥ കുഞ്ഞുങ്ങൾക്ക് നമ്മുടെ വകയായി മൂന്ന് നേരത്തെ ഭക്ഷണം. കൂടാതെ അവരോടൊത്ത് ഇന്നൊരു ദിവസം നമ്മൾ ചിലവിടുന്നു..ഞാനും അഥർവും കൂടി പ്ലാൻ ചെയ്തതാണ്.. ”

അഭി അഭിമാനപൂർവ്വം പറഞ്ഞു.. അതെയെന്ന് അഥർവ് ശിരസ്സ് ചലിപ്പിച്ചു…

“നമുക്ക് ദിവസവും കുറച്ചു രൂപ മാറ്റി വെക്കണം..എന്നിട്ട് ആഴ്ചയിൽ ഒരിക്കൽ ഇവിടെ കൂടണം…ഭൂമിയിൽ ഈ കുഞ്ഞുങ്ങളുടെ സന്തോഷത്തെക്കാൾ വലുതായിട്ടൊന്നുമില്ല..ഈ കുഞ്ഞ് പുഞ്ചിരികൾ കണ്ടാൽ മാത്രം മതി എല്ലാ വേദനകളും മറക്കാൻ…

നീതിയും നവമിയും ഒരേ സ്വരത്തിൽ പറഞ്ഞു…

” എഗ്രീഡ്…. അഭിയും അഥർവും അവരുടെ കൂടെ ചേർന്നു….

(അവസാനിച്ചു)

ഇതുവരെ നല്ല രീതിയിൽ സപ്പോർട്ട് നൽകിയ എല്ലാ വായനക്കാരോടും ഒരുപാട് സ്നേഹം… നിങ്ങൾ ഇഷ്ടപ്പെട്ടതു പോലെ ഞാനും ഇവരെയെല്ലാം ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു…

സ്നേഹപൂർവ്വം

©വാസുകി വസു

നവമി : ഭാഗം 1

നവമി : ഭാഗം 2

നവമി : ഭാഗം 3

നവമി : ഭാഗം 4

നവമി : ഭാഗം 5

നവമി : ഭാഗം 6

നവമി : ഭാഗം 7

നവമി : ഭാഗം 8

നവമി : ഭാഗം 9

നവമി : ഭാഗം 10

നവമി : ഭാഗം 11

നവമി : ഭാഗം 12

നവമി : ഭാഗം 13

നവമി : ഭാഗം 14

നവമി : ഭാഗം 15

നവമി : ഭാഗം 16

നവമി : ഭാഗം 17

നവമി : ഭാഗം 18

നവമി : ഭാഗം 19

നവമി : ഭാഗം 20

നവമി : ഭാഗം 21

നവമി : ഭാഗം 22

നവമി : ഭാഗം 23

നവമി : ഭാഗം 24

നവമി : ഭാഗം 25

നവമി : ഭാഗം 26

നവമി : ഭാഗം 27

നവമി : ഭാഗം 28

നവമി : ഭാഗം 29

നവമി : ഭാഗം 30

നവമി : ഭാഗം 31

നവമി : ഭാഗം 32

നവമി : ഭാഗം 33

നവമി : ഭാഗം 34

നവമി : ഭാഗം 35

നവമി : ഭാഗം 36

നവമി : ഭാഗം 37

നവമി : ഭാഗം 38

നവമി : ഭാഗം 39

നവമി : ഭാഗം 40

നവമി : ഭാഗം 41

നവമി : ഭാഗം 42