Novel

🖤പ്രണയവർണ്ണങ്ങൾ🖤: ഭാഗം 21

Pinterest LinkedIn Tumblr
Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

ശ്വാസം പോലും നിലച്ചു പോകുമെന്ന് തോന്നി ഗൗരി അവനിൽ നിന്നും പിടി വിടാൻ നോക്കി എങ്കിലും രുദ്ര് അവളിൽ പിടി മുറുക്കി. അവൾ മൂളാൻ തുടങ്ങിയതും ആ ചുംബനത്തിന്റെ ലഹരിയിൽ നിന്നും ഒട്ടും ആഗ്രഹം ഇല്ലാതെ അവൻ വിട്ടു മാറി.. അവനെ നോക്കാൻ ബുദ്ധിമുട്ട് തോന്നി ഗൗരി വേഗം തന്നെ മുറിയിൽ നിന്നും പുറത്തേക്ക് ഓടി..രുദ്ര് ഒരു നിമിഷം തന്റെ കൈ വിട്ടു പോയ വികാരത്തെ പഴിച്ചു കൊണ്ടു ചുണ്ടിൽ പതിയെ തൊട്ട്.. ചുണ്ടിൽ പതിയെ തലോടി അവൻ ചിരിച്ചു കൊണ്ടു കുളിക്കാൻ കയറി.. ഗൗരി കിതച്ചു കൊണ്ടു ചുമരിൽ ചാരി നിന്നു.. എന്താ തനിക്കു പറ്റിയത് എന്ന് പോലും അറിയാതെ.. അവനോടു അത്ര മാത്രം പ്രണയം നിറഞ്ഞിരിക്കുന്നു..

ആ കണ്ണുകളും ചുണ്ടുകളും എല്ലാം തനിക്കു സ്വന്തം ആവണമെന്ന് തോന്നുന്നു.. അവൾ ചുണ്ടിൽ തൊട്ട് കൊണ്ടു നാണത്താൽ മുഖം താഴ്ത്തി.. രുദ്ര് പ്രാതൽ കഴിക്കാൻ വരുമ്പോൾ രുഗ്മിണിയും ഭാമയും അവിടെ ഉണ്ടായിരുന്നു.. ടേബിളിൽ ഇരുന്നു അവർ സംസാരിക്കുന്നത് കണ്ടു രുദ്ര് ഗൗരിയെ നോക്കി അടുക്കളയിൽ പോയി.. അവൾ ചായ ഇടുകയായിരുന്നു.. എന്തോ അവന്റെ മനസ്സും അവളോട്‌ അടുക്കുന്നത് പോലെ.. മൂടി വച്ചത് എല്ലാം പുറത്തു വരുമെന്ന് അവനും ഭയന്നു.. എനിക്ക് കഴിക്കാൻ വല്ലതും ഉണ്ടോ.. രുദ്ര് ഉച്ചത്തിൽ ചോദിച്ചു.. ഗൗരിക്ക് അറിയാമായിരുന്നു അത് തന്നോട് ആണെന്ന്.. അവൾ മറുപടി നൽകാതെ അങ്ങനെ തന്നെ നിന്നു..

ഭക്ഷണം അല്ലെ ഇവിടെ ഇരിക്കുനത്.. നീ എന്തിനാ അവിടെ പോയി ഒച്ച വെക്കുന്നത്.. രുഗ്മിണി പറഞ്ഞതും രുദ്ര് ഗൗരിയെ കനപ്പിച്ചു നോക്കി ടേബിളിൽ പോയി ഇരുന്നു.. ഗൗരി ചായയുമായി വന്നു.. അവൾ അവനെ നോക്കാതെ രുഗ്മിണിക്കും ബാമയ്‌ക്കും ഭക്ഷണം വിളമ്പി.. രുദ്ര് ആണെങ്കിൽ അവളെ തന്നെ നോക്കി ഇരുന്നു.. അവന്റെ നോട്ടം കണ്ടു രുഗ്മിണിക്ക് സന്തോഷം തോന്നി.. അവർ സ്നേഹത്തിൽ കഴിയുന്നു എന്ന് അവർ വിശ്വസിച്ചു.. ഭക്ഷണം കഴിഞ്ഞു രുദ്ര് ഇറങ്ങാൻ നേരം ആണ് രുഗ്മിണി അവനെ വിളിച്ചത്.. ഉമ്മറത്തു എത്തിയ അവൻ തിരിഞ്ഞു നോക്കി.. ഗൗരി രണ്ടു ദിവസം തറവാട്ടിൽ നിൽക്കണം എന്ന് പറഞ്ഞു.. ഞങ്ങൾ പോകുമ്പോൾ കൊണ്ടു പോകും..

അതെന്തിന്.. അതൊന്നും വേണ്ട.. കണ്ടോ അമ്മ.. ഞാൻ പറഞ്ഞില്ലേ സമ്മതിക്കില്ല എന്ന്.. ഗൗരി ഇടിച്ചു കയറി പറഞ്ഞു കൊണ്ടു അങ്ങോട്ട്‌ വന്നു.. രുദ്ര് അവളെ കൂർപ്പിച്ചു നോക്കി.. അവൾ പാവം പോലെ രുഗ്മിണിയെ നോക്കി.. ദേവ.. നീ ഒന്നും പറയണ്ട.. മോൾടെ ആഗ്രഹം അല്ലെ.. ഇവിടെ ഒറ്റയ്ക്ക് ഇരുന്നു മടുത്തു കാണും.. വേണ്ട എന്ന് പറഞ്ഞാൽ വേണ്ട.. ഇനി വേറെ വർത്താനം ഇല്ല.. അത് കേട്ടതും ഗൗരി കരയുന്നത് പോലെ കാണിച്ചു.. രുദ്രിന് അറിയാമായിരുന്നു അത് വെറും അഭിനയം ആണെന്ന്.. അത് കണ്ടു അവൻ കൈകൾ കെട്ടി അവളെ തന്നെ നോക്കി നിന്നു.. ഗൗരി ഒളികണ്ണിട്ട് നോക്കുമ്പോൾ രുദ്ര് നോക്കുന്നത് കണ്ടു അവൾ നോട്ടം മാറ്റി..

നീ ഒന്നു വാ ഒരു അത്യാവശ്യകാര്യം ഉണ്ട്.. വേണ്ട.. എന്നെ വഴക്ക് പറയാൻ അല്ലെ.. എന്റെ പൊന്നിനെ ഏട്ടൻ വഴക്ക് പറയുമോ.. നീ വാ.. എന്റെ ഒരു സാധനം മുറിയിൽ മറന്നു ഒന്നു എടുത്തു താ.. രുദ്ര് നേരെ മുറിയിൽ പോയി.. ഗൗരി പേടിച്ചു ആണ് മുറിയിൽ പോയത്.. അവൾ അകത്തു ചെന്നു നോക്കുമ്പോൾ മുറിയിൽ രുദ്ര് ഉണ്ടായിരുന്നില്ല.. അവൾ തിരിഞ്ഞതും രുദ്ര് അവളുടെ മുന്നിലേക്ക് നിന്ന് കൊണ്ടു വാതിൽ അടച്ചു കുറ്റി ഇട്ടു..ഗൗരി പേടിച്ചു കൊണ്ടു പുറകിലേക്ക് നീങ്ങി.. നിനക്ക് ഇവിടുന്ന് പോണം അല്ലെ ഡി.. ആ പോണം.. എന്നാലേ നീ പോകുന്നത് ഒന്നു എനിക്ക് കാണണം.. നിങ്ങൾ എന്നെ ഡിവോഴ്സ് ചെയ്യാൻ പോകുവല്ലേ പിന്നെ എന്താ ഞാൻ എവിടെ പോയാലും.. ഓ അതാണോ ഇതിന് പിന്നിൽ.. അതെ.. നിങ്ങൾ തിരിച്ചു വിളിക്കാതെ ഞാൻ ഇങ്ങോട്ട് വരില്ല..

നിങ്ങൾ തന്നെ വന്നു എന്നെ വിളിക്കും.. പിന്നെ എനിക്ക് അതല്ലേ പണി.. ഞാൻ വന്നില്ലെങ്കിൽ.. വരും.. കണ്ടോ.. ഗൗരി അവന്റെ മുന്നിൽ പതറാതെ മറുപടി നൽകി.. അവളുടെ കുസൃതി നിറഞ്ഞ വാക്കുകൾ അവനിൽ അവളോട്‌ പ്രണയവും സ്നേഹവും വാത്സല്യവും എല്ലാം തോന്നിച്ചു.. എന്നാൽ അത് പ്രകടിപ്പിക്കാൻ കഴിയാത്ത എന്തോ ഒരു തടസ്സം മുന്നിൽ ഉള്ളത് പോലെ.. നീ എന്നെ കാണുന്ന രംഗം ഓർമ ഇല്ലേ.. ഒരുത്തനെ കൊല്ലുന്ന രംഗം.. ആ രുദ്ര് ദേവ് തന്നെ ആണ് ഞാൻ ഇപ്പോളും.. പുറമെ മാത്രറമെ മാറ്റം ഉള്ളു.. എന്നാലേ നിങ്ങൾ അന്ന് കണ്ട ഗൗരി അല്ല ഞാൻ ഇപ്പൊ.. എല്ലാം കൊണ്ടും മാറി.. അത് കൊണ്ടു എന്നെ വിരട്ടി നിർത്താം എന്ന് കരുതണ്ട..

ഗൗരി അവനെ നോക്കി മുഖം കൊട്ടി അവൾ പോയി.. അവൾക്ക് ഒരുപാട് മാറ്റം വന്നിരിക്കുന്നു.. രുദ്ര് പിന്നെ ഒന്നും മിണ്ടാതെ പോയി.. അവൻ പോയി കുറച്ചു കഴിഞ്ഞതും രുഗ്മിണിയും ഭാമയും ഗൗരിയും തറവാട്ടിലേക്ക് പുറപ്പെട്ടു.. വൈകുന്നേരം രുദ്രിന് ഒരു കാൾ വന്നു.. ഭാമയുടെ നമ്പർ ആയിരുന്നു.. രുദ്ര് അത് എടുത്തു ചെവിയിൽ വച്ചു ബൈക്കിൽ കയറി ഇരുന്നു.. ദേവേട്ടാ.. ഏടത്തി.. ഗൗരിക്ക് എന്ത് പറ്റി.. ഏടത്തിയെ കാണുന്നില്ല.. ഇവിടെ എല്ലാം കുറെ തിരിഞ്ഞു.. അവന്റെ മനസ്സിൽ ശത്രുക്കളുടെ മുഖം തെളിഞ്ഞു.. ഒപ്പം ഞെട്ടലും.. രുദ്ര് പെട്ടന്ന് തന്നെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.. കൈകൾക്ക് ബലം നഷ്ടപ്പെടുന്നത് പോലെ തോന്നി.. ഗൗരിയുടെ മുഖം കണ്ണിൽ മിന്നി മറഞ്ഞു കൊണ്ടേ ഇരുന്നു.. എത്ര സ്പീഡിൽ പോയിട്ടും എത്തുന്നില്ല എന്ന് തോന്നി.. എന്റെ പ്രണയം നിന്നിൽ എത്തും മുൻപ് നിനക്ക് എന്നെ വിട്ടു പോകാൻ കഴിയില്ല ഗൗരി..രുദ്ര് ദേവിന്റെ പെണ്ണാ നീ.. നിന്റെ ദേഹത്ത് ഒരു പോറൽ പോലും ഏൽക്കില്ല……..(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.