Friday, April 19, 2024
Novel

നവമി : ഭാഗം 42

Spread the love

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി

Thank you for reading this post, don't forget to subscribe!

വരന്മാർ നൽകിയ മന്ത്രകോടിയോടൊപ്പം അവർ നീട്ടിയ കരങ്ങൾ ഗ്രഹിച്ചു നിലവിളക്കിനെ സാക്ഷിയാക്കി കതിർമണ്ഡപത്തിനു മൂന്നു ചുറ്റും വലം വെച്ചു.ശേഷം അവർ ക്യാമറകളുടെ മിന്നുന്ന ലോകത്തിലായി.

തിരക്കുകൾ ഒഴിവാക്കി വധൂവരന്മാർ സദ്യ കഴിക്കാൻ കയറി.നീതിയും നവമിയും വെള്ളപ്പുടവ ധരിച്ചിരുന്നു. പട്ടുസാരി മാറ്റിയട്ട്.

അടുത്തടുത്താണ് നാലുപേരും ഇരുന്നത്.. ചോറ്, സാമ്പാര്‍, പരിപ്പ്, അവിയല്‍, കാളന്‍, തോരന്‍, പച്ചടി, കിച്ചടി, ഓലന്‍, കൂട്ടുകറി, അച്ചാറ്, ഇഞ്ചിക്കറി, പപ്പടം, ശര്‍ക്കരവരട്ടി, കായ വറുത്തത്, രണ്ട് കൂട്ടം പായസം, പഴം തുടങ്ങി കുറഞ്ഞത് പത്തിരുപത് വിഭവങ്ങൾ ഉണ്ടായിരുന്നു സദ്യക്ക്..

സദ്യ കഴിഞ്ഞു നവവരന്മാരുടെ വീട്ടിലേക്ക് യാത്രയാകാനായി സമയം ആയപ്പോഴേക്കും വരന്മാർ നൽകിയ മന്ത്രകോടി അണിഞ്ഞു.

യാത്ര ചോദിച്ചു പിരിയുന്ന സമയത്ത് മിഴികൾ പരസ്പരം ഈറനണിഞ്ഞു.കാറിൽ കയറുമ്പോഴേക്കും കണ്ണുകൾ അനുസരണയില്ലാതെ ഒഴുകി തുടങ്ങി. അകന്ന് പോകുന്ന കാറിനെ നോക്കി രമണനും രാധയും ഒറ്റപ്പെട്ടതു പോലെ നിന്നു.

“പൂർണ്ണ ചന്ദ്രൻ പൊടുന്നനെ കാർമേഘത്തിൽ മറഞ്ഞത് പോലെയായി അവരുടെ മനസ്സ്…..

“ആദ്യമായിട്ട് കയറുന്നത് അല്ലെങ്കിലും ചടങ്ങ് അതിന്റെ മുറക്ക് നടക്കട്ടേ മോളേ”

തുളസി അകത്ത് പോയി ഏഴുതിരിയിട്ട നിലവിളക്കുമായി വധൂവരന്മാർക്ക് അരികിലെത്തി. വീട്ടിൽ കയറേണ്ട മുഹൂർത്തമായി.

അതുവരെ അഭിയും നീതിയും വീഡിയോക്ക് പോസ് ചെയ്തു ആകെ മടുത്തിരുന്നു.എങ്ങനെയെങ്കിലും വീട്ടിൽ കയറി വേഷങ്ങളെല്ലാം അഴിച്ചു ഭാരമിറക്കിയാൽ മതിയെന്നായി.

വീട്ടുകാർ നൽകിയ സ്വർണ്ണത്തിന് പുറമേ അഭിയും സിദ്ധാർത്ഥനും തുളസിയും അവരുടെ വക ഗിഫ്റ്റായിട്ട് സ്വർണ്ണം നീതിക്ക് നൽകിയിരുന്നു.

എല്ലാം കൂടിയൊരു ഇറിട്ടേഷനായിട്ട് നീതിക്ക് തോന്നിയിരുന്നു.അവളത് അഭിയോട് സൂചിപ്പിച്ചിരുന്നു.

“ഏട്ടാ ആർഭാടങ്ങൾ ഒഴിവാക്കി ഏതെങ്കിലും അനാഥമന്ദിരത്തിലോ വൃദ്ധസദനത്തിലോ നമുക്ക് സദ്യയൊരുക്കാമായിരുന്നു”

“എന്റെ പെണ്ണേ എന്റെ വീട്ടിൽ ആണായും പെണ്ണായും ഞാനൊരാൾ മാത്രം. നിങ്ങളുടെ വീട്ടിൽ രണ്ടു വിവാഹവും ഒരുമിച്ച് നടത്തി.

വിവാഹമെന്നത് സാധാരണ ജീവിതത്തിൽ ഒന്നുമാത്രം ആയിരിക്കും. അത് നമ്മുടെ ബന്ധുക്കളെയും പരിചയക്കാരെയും വിളിച്ചു കൂട്ടി വേണം നടത്താൻ. ജീവിതം ഒന്നേയുള്ളൂ”

നീതിക്ക് പിന്നെയൊന്നും പറയാൻ തോന്നിയില്ല.അവന്റെ അഭിപ്രായത്തോട് ചെറിയ നീരസം തോന്നിയെങ്കിലും അധികനേരമത് നീണ്ടുനിന്നില്ല.കാരണം അവളുടെ പ്രാണനാണ് അഭി.

“ഗൃഹപ്രവേശത്തിനുളള സമയമായി” സിദ്ധാർത്ഥൻ വിളിച്ചു പറഞ്ഞു. അതോടെ കത്തിച്ചുവെച്ച നിലവിളക്ക് തുളസി മരുമകളുടെ കയ്യിൽ കൊടുത്തു.

“വലത് കാൽ വെച്ചു കയറിക്കോളൂ..ഇനിയീ വീടിന്റെ ലക്ഷമീദേവി എന്റെ മോളാണ്.നീ വേണം എല്ലാം നോക്കിയും കണ്ടും ചെയ്യാൻ. അച്ഛനും അമ്മക്കും റെസ്റ്റാണ്”

നീതി മറുപടിയായി പുഞ്ചിരിച്ചു. നിലവിളക്കുമേന്തി വലതുകാൽ വെച്ച് അവൾ ആ സ്നേഹവീട്ടിൽ ഒരിക്കൽ കൂടി കയറി. പൂജാമുറിയിൽ നിലവിളക്ക് വെച്ചിട്ട് മൗനമായി പ്രാർത്ഥിച്ചു.

“മരണത്തിനല്ലാതെ എന്നേയും അഭിയേട്ടനെയും തമ്മിൽ പിരിക്കരുതേ.മരിക്കുന്നത് ഒരുമിച്ച് ആണെങ്കിലും അത്രയും സന്തോഷം”

പ്രാർത്ഥനക്ക് ശേഷം അവൾ ഹാളിലേക്ക് വന്നു.ബന്ധുജനങ്ങൾ അപ്പോഴും ഉണ്ടായിരുന്നു. എല്ലാവരോടും നല്ല രീതിയിൽ പെരുമാറി പ്രീതി സമ്പാദിച്ചു.അതിനു ശേഷം ചെറിയ ഒരു ചടങ്ങ് ഉണ്ടായിരുന്നു. ഒരുഗ്ലാസ് പാലിൽ പൂവൻ പഴം അരിഞ്ഞിട്ടത് തുളസി അഭിയുടെ കയ്യിൽ വെച്ചു കൊടുത്തു. പാതി അവൻ കഴിച്ചിട്ട് ബാക്കി നീതിക്ക് നൽകി.മടിക്കാതെ അവളും കഴിച്ചു.

വിവാഹസമയത്ത് തുളസി സ്വർണ്ണമാല നീതിയുടെകഴുത്തിൽ അണിയിച്ചിരുന്നു.മരുമകളായി അംഗീകരിച്ചു എന്നതിന്റെ തെളിവായി.അതിനു പകരം ഒരുപവന്റെ വളയൂരി തുളസിയുടെ കയ്യിലിട്ടു കൊടുത്തു.

വൈകുന്നേരം ആയിരുന്നു റിസപ്ഷൻ..അന്നുതന്നെ ആയിരുന്നു അടുക്കള കാണൽ ചടങ്ങും.രാത്രിയിൽ ആയിരുന്നു രമണനും രാധയും ബന്ധുക്കളും അഭിയുടെ വീട്ടിലേക്ക് വന്നത്.വൈകുന്നേരം അഥർവിന്റെ വീട്ടിൽ ആയിരുന്നു. അങ്ങനെയാണ് അവർ പ്ലാൻ ചെയ്തത്.

അച്ഛനോടും അമ്മയോടും കുറച്ചു നിമിഷം ചിലവഴിച്ചപ്പോൾ നീതി വളരെയധികം സന്തോഷവതിയായി കാണപ്പെട്ടു.മകൾ തിരഞ്ഞെടുത്ത ജീവിതം ഒരിക്കലും തെറ്റിയില്ലെന്ന് അവർക്ക് മനസ്സിലായി.നിറഞ്ഞ മനസ്സോടെയാണ് അവർ മടങ്ങിയതും.

റിസപ്ഷനും തിരക്കും എല്ലാം കഴിയുമ്പോൾ ഏകദേശം രാത്രി പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു. നീതി കുളിച്ച് സെറ്റ് സാരിയൊക്കെ ഉടുത്ത് അഭിക്കായി മണിയറയിൽ കാത്തിരുന്നു. ബെഡ് റൂം മുല്ലപ്പൂക്കളാൽ അലങ്കരിച്ചിരുന്നു.

“ഞാനൊന്ന് ഫ്രഷായിട്ട് വരാം” മുറിയിലെത്തിയ അഭി അത് പറഞ്ഞിട്ട് ബാത്ത് റൂമിൽ കയറി. അവൻ മുണ്ടും ഷർട്ടും ധരിച്ചിരുന്നു. അപ്പോഴേക്കും നീതി പാൽഗ്ലാസുമായെത്തി.പാതി കുടിച്ചിട്ട് തന്റെ പ്രിയതമക്ക് നൽകി.

ഇന്നാണ് അഭിയും നീതിയും തമ്മിൽ ശരിക്കും ജീവിതം തുടങ്ങുന്നത്.മനസുകൊണ്ട് അവർ എന്നേ ഒന്നായി കഴിഞ്ഞിരുന്നു.

“അപ്പോഴെന്താ പരിപാടി” അഭി കുശുലമായി മൊഴിഞ്ഞതും നീതിയിൽ ലജ്ജ പടർന്നു.

“എടീ ഫസ്റ്റ് നൈറ്റ് ആയിട്ട് എന്തെങ്കിലും ചേഞ്ച് വേണ്ടയോന്ന്”

“ഞാനൊരു ആഗ്രഹം പറഞ്ഞാൽ സാധിച്ചു തരുമോ” അവന്റെ മാറിലേക്ക് വീണ് കൊണ്ട് അവൾ ചോദിച്ചു.

“എന്താണെന്ന് അറിയാതെ എങ്ങനെയാണ് അറിയുക.നീ പറയ്”

നീതി അഭിയുടെ കാതിലെന്തോ മന്ത്രിച്ചു.അവൻ അത്ഭുതത്തോടെ ഭാര്യയെ നോക്കി.

“,വാവ്…സൂപ്പർ ‌‌…നീയാണെടീ എന്റെ മനസ്സ് അറിഞ്ഞവൾ”

“എങ്കിൽ വാ പോയേക്കാം”

അവർ രണ്ടു പേരും താഴേക്ക് ഇറങ്ങി വന്നു. അച്ഛനും അമ്മയും ഉറങ്ങിയെന്ന് ഉറപ്പാക്കിയട്ട് അവർ മുൻ വശത്തെ ഡോറ് ലോക്ക് ചെയ്തിട്ട് പുറത്തേക്കിറങ്ങി.

“ഗേറ്റ് കഴിയുന്നത് വരെ തള്ളിക്കോ”

ബുളളറ്റ് സ്റ്റാൻഡിൽ നിന്ന് ഇറക്കിക്കൊണ്ട് അഭി പറഞ്ഞു. ഗേറ്റ് വരെ അവളും ബുളളറ്റ് തള്ളി.

“ഗേറ്റ് തുറക്ക്” ഓടിച്ചെന്ന് നീതി ഗേറ്റ് തുറന്നിട്ടു.ബുള്ളറ്റ് റോഡിലേക്ക് ഇറക്കി കഴിഞ്ഞു അവൾ ഗേറ്റ് ലോക്ക് ചെയ്തു.

“പ്രിയപ്പെട്ടവളേ കയറിക്കോളൂ‌‌‌….നിന്റെ ആഗ്രഹം പോലെ ഒരു നൈറ്റ് റൈഡിങ്ങ് അതും ഫസ്റ്റ് നൈറ്റ് തന്നെ. ചിലപ്പോൾ ഫസ്റ്റ് നൈറ്റ് ഇങ്ങനെ ആഘോഷിക്കുന്ന ആദ്യത്തെ ഭാര്യയും ഭർത്താവും നമ്മളാകും”

അങ്ങനെ പറഞ്ഞിട്ട് അഭി പൊട്ടിച്ചിരിച്ചു.ബുളളറ്റിന്റെ പിന്നിൽ കയറിയ നീതി അവന്റെ ചെവിയിൽ ചെറുതായിട്ടൊരു കടി കൊടുത്തു.

“മിണ്ടാതിരിക്ക് ചെക്കാ ആരെങ്കിലും കേട്ടാൽ നമുക്ക് പ്രാന്താണെന്ന് പറയും” കൈ രണ്ടും അവന്റെ വയറിലൂടെ ചുറ്റി ചേർന്നിരുന്നു അവൾ.

“ഹെൽമറ്റ് ധരിക്കുന്നില്ലേ” നീതി ചോദിച്ചു.

“ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്താൽ നൈറ്റ് റൈഡിങ്ങിന്റെ ത്രില്ല് പോകും” അതുകേട്ട് മനസിൽ ആപത്ശങ്ക തോന്നിയെങ്കിലും ഒന്നും പറഞ്ഞില്ല.അവനെ കൂടുതൽ മുറുകെ പുണർന്നിരുന്നു.

അഭി ബുളളറ്റ് സ്റ്റാർട്ട് ചെയ്തു.. വണ്ടി മുമ്പോട്ട് ഓടി തുടങ്ങി.കുളിരുളള തണുത്ത കാറ്റ് അവരെ തഴുകി തലോടി കടന്നു പോയി.

ജീവിതം എത്ര പെട്ടന്നാണ് മാറി മറിയുന്നത്…പഴയ നീതിയിൽ നിന്ന് പുതിയ നീതിയിലേക്കുളള മാറ്റം വിശ്വസിക്കാൻ അവൾക്ക് തന്നെ കഴിഞ്ഞില്ല.

“വയ്യ പഴയതൊന്നും ഓർത്ത് മനസ്സ് വിഷമിപ്പിക്കാൻ വയ്യ.ഇത് പുനർജ്ജന്മമാണ്.അതാണ് അഭിയേട്ടനെ പോലെയൊരാളെ തനിക്ക് ഭർത്താവായി ലഭിച്ചത്”

ഒരുമണിക്കൂർ ബുളളറ്റ് ഓടി കഴിഞ്ഞപ്പോൾ വണ്ടി നിർത്താൻ നീതി ആവശ്യപ്പെട്ടു. അവൻ അപ്രകാരം ചെയ്തു. ബുളളറ്റിൽ നിന്നും ഇറങ്ങി നീതി റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും സന്തോഷത്തോടെ ഓടി.റോഡിൽ വാഹനങ്ങൾ കുറവായിരുന്നു. പിന്നെ അവൾക്ക് ഉറക്കെ കൂവണമെന്ന് തോന്നി.അതിന്റെ മാറ്റൊലികൾ അവിടെമാകെ അലയടിച്ചു.

ബുളളറ്റിൽ ചാരി നിന്ന് അഭി നീതിയുടെ കുസൃതികൾ ആസ്വദിച്ചു.പെൺകുട്ടികൾക്കും ആൺകുട്ടികളെ പോലെ രാത്രിയിലും പേടി കൂടാതെ സഞ്ചരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അവരെത്ര ഹാപ്പി ആയിരിക്കുമെന്ന് അവൻ ചിന്തിച്ചു.

“പകൽ പോലും സ്ത്രീകൾ സുരക്ഷിതരല്ല..അപ്പോൾ ഇരുളിന്റെ മറ കൂടിയാകുമ്പോൾ പല പകൽ മാന്യന്മാരും ചെറ്റകളായി മാറും..അവൻ വേദനയോടെ ഓർത്തു.എത്രയൊക്കെ സമത്വവും സ്വാതന്ത്ര്യവും ആദർശവും പറഞ്ഞാലും അത് കടലാസിൽ എഴുതി വെച്ചതു പോലെയാണ്… നിശ്ചലമായിരിക്കും.

കുറച്ചു കഴിഞ്ഞു വീണ്ടും അവർ യാത്ര തുടർന്നു .ചെന്നെത്തിയത് ചെറിയൊരു പുൽമേടുകളിലായിരുന്നു.ബുളളറ്റ് സ്റ്റാൻഡിൽ വെച്ചിട്ട് അവർ അവിടെ ഇരുന്നു.വണ്ടിയുടെ മുൻ ഭാഗത്ത് ഭദ്രമായി വെച്ചിരുന്ന കിറ്റ് അവൻ പുറത്ത് എടുത്തു..

“Jack Daniel…വിദേശത്ത് ലഭിക്കുന്ന വിലകൂടിയ മദ്യം..കൂടാതെ സിഗരറ്റും അച്ചാറും” നീതിയുടെ മുഖം സന്തോഷത്താൽ വികസിച്ചു.

ഒരുപാട് നാളത്തെ ആഗ്രഹമാണ് ഒരുപെഗ് കഴിക്കണമെന്നത്.അതും ഭർത്താവിനൊപ്പം.ആ ആഗ്രഹമാണ് നീതിക്കിന്ന് സഫലമാകുന്നത്.

ഗൾഫിലുളള സുഹൃത്ത് നാട്ടിൽ വന്നപ്പോൾ അഭിക്ക് സമ്മാനിച്ചതാണ് ജാക്ക് ഡാനിയൽ. നീതി ആഗ്രഹം പറഞ്ഞപ്പോൾ അവനതുകൂടി എടുത്തു.

“അത്യാവശ്യത്തിനു ലഹരി മതി..തിരിച്ച് പോകേണ്ടതാണ്” മദ്യം ഗ്ലാസിലേക്ക് പകരുന്നതിനിടയിൽ അവൾ ഓർമ്മിപ്പിച്ചു. അവനൊന്ന് പുഞ്ചിരിച്ചു.

ചിയേഴ്സ് പറഞ്ഞു അവരത് സ്വിപ് ചെയ്തു കൊണ്ടിരുന്നു.. ഒരിക്കലും മറക്കാത്ത ദിവസമാണ് വിവാഹദിനം..അതിന്റെ കൂടെ ഫസ്റ്റ് നൈറ്റിലെ റൈഡിങ്ങും മദ്യലഹരിയും കൂടി ചേരുമ്പോൾ ഈ ദിനം അവിസ്മരീണമായിരിക്കും.ഒരിക്കലും മറക്കില്ല.നീതി ഓർത്തു..

💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼

രാവിലെ ആയിട്ടും മകനെയും മരുമകളെയും കാണാതെ വന്നപ്പോൾ തുളസി മുകളിലെ റൂമിൽ ചെന്ന് തട്ടി വിളിച്ചു. പ്രതികരണം ലഭിക്കാതെ വന്നതോടെ ഡോറ് തള്ളിനോക്കി.അത് തുറക്കപ്പെട്ടു.അവരെ രണ്ടിനെയും അവിടെ കാണാൻ കഴിഞ്ഞില്ല.

തുളസി പരിഭ്രമിച്ചു.വീടെല്ലാം തിരഞ്ഞിട്ടും കണ്ടില്ല.അപ്പോഴാണ് മുൻ വശത്തെ കതക് ലോക്ക് ചെയ്തിട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്.അവർ സിദ്ധാർത്ഥന്റെ അടുത്ത് വിവരം ധരിപ്പിച്ചു..

കാർ പോർച്ചിൽ ബുളളറ്റ് കൂടി കാണാതെ ആയതോടെ അവർ വെളിയിൽ എവിടെങ്കിലും പോയി കാണുമെന്ന് ഉറപ്പിച്ചു. പറയാതെ അഭിയെങ്ങും പോകാറില്ല.പോരെങ്കിൽ ഇന്നലെ വിവാഹ ദിവസം ആയിരുന്നു.

“നീ അവന്റെ ഫോണിലേക്ക് ഒന്ന് വിളിച്ചേ” സിദ്ധാർത്ഥൻ പറഞ്ഞതോടെ തുളസി അഭിയുടേയും നീതിയുടേയും ഫോണിലേക്ക് മാറി മാറി വിളിച്ചു നോക്കി..

“സ്വിച്ചിഡ് ഓഫ്”

തുളസിക്ക് നേരിയ വിറയൽ അനുഭവപ്പെട്ടു.വല്ലാത്തൊരു ആശങ്ക അവരിലേക്ക് പടർന്നു കയറി.. അത് അവരിൽ നിന്ന് സിദ്ധാർത്ഥനിലേക്കും…

“രണ്ടു പേരും റൂമിൽ ഉണ്ടായിരുന്നതാണ്..അവർ എവിടെ പോയി…

ഉത്തരമില്ലാത്ത ചോദ്യമായി അതവരുടെ മനസ്സിൽ പെരുമ്പറ കൊട്ടി കൊണ്ടിരുന്നു…

(തുടരും)

NB:- ഹെൽമറ്റില്ലാതെ ടൂ വീലർ ഓടിക്കുന്നതും യാത്ര ചെയ്യുന്നതും മദ്യപിച്ച് വാഹനം ഓടിക്കുന്നതും ശിക്ഷാർഹമാണ്.നിയമത്തിനു എല്ലാവരും ഒരുപോലെ ആണ്..

പറഞ്ഞത് പോലെ നെക്സ്റ്റ് പാർട്ടിൽ നവമി അവസാനിക്കുന്നു. അവർക്ക് എന്ത് സംഭവിച്ചു എന്നത് നെക്സ്റ്റ് പാർട്ട് ൽ അറിയാം.അടുത്ത ഭാഗം ഉടനെയിടാം…

വായിച്ചു അഭിപ്രായം വാരി വിതറാൻ മറക്കരുത് 💃💃💃💃💃💃💃💃💃

സ്നേഹപൂർവ്വം

©വാസുകി വസു

നവമി : ഭാഗം 1

നവമി : ഭാഗം 2

നവമി : ഭാഗം 3

നവമി : ഭാഗം 4

നവമി : ഭാഗം 5

നവമി : ഭാഗം 6

നവമി : ഭാഗം 7

നവമി : ഭാഗം 8

നവമി : ഭാഗം 9

നവമി : ഭാഗം 10

നവമി : ഭാഗം 11

നവമി : ഭാഗം 12

നവമി : ഭാഗം 13

നവമി : ഭാഗം 14

നവമി : ഭാഗം 15

നവമി : ഭാഗം 16

നവമി : ഭാഗം 17

നവമി : ഭാഗം 18

നവമി : ഭാഗം 19

നവമി : ഭാഗം 20

നവമി : ഭാഗം 21

നവമി : ഭാഗം 22

നവമി : ഭാഗം 23

നവമി : ഭാഗം 24

നവമി : ഭാഗം 25

നവമി : ഭാഗം 26

നവമി : ഭാഗം 27

നവമി : ഭാഗം 28

നവമി : ഭാഗം 29

നവമി : ഭാഗം 30

നവമി : ഭാഗം 31

നവമി : ഭാഗം 32

നവമി : ഭാഗം 33

നവമി : ഭാഗം 34

നവമി : ഭാഗം 35

നവമി : ഭാഗം 36

നവമി : ഭാഗം 37

നവമി : ഭാഗം 38

നവമി : ഭാഗം 39

നവമി : ഭാഗം 40

നവമി : ഭാഗം 41