Wednesday, September 18, 2024
Novel

നവമി : ഭാഗം 9

എഴുത്തുകാരി: വാസുകി വസു


” ചേച്ചിയെ പൂർണ്ണമായും ഞാൻ വിശ്വസിച്ചിട്ടില്ല.ഇനി അവനുമായി ഏതെങ്കിലും രീതിയിൽ ഒരു ബന്ധം ഉണ്ടെന്ന് അറിഞ്ഞാൽ ഇതൊന്നും ആയിരിക്കില്ല”

കൈ വിരൽ ചൂണ്ടി മുന്നറിയിപ്പ് നൽകി കൊണ്ട് ആയിരുന്നു നവിയുടെ സംസാരം…

“ചട്ടുകം പഴുപ്പിച്ച് ഞാൻ നിന്റെ മുഖത്ത് വെക്കും.രണ്ടു കവിളിലും.എന്നെക്കൊണ്ട് അത് ചെയ്യിക്കരുത്”

കതക് വലിച്ച് അടച്ചിട്ട് ദേഷ്യത്തോടെ നവി തന്റെ മുറിയിലേക്ക് പോയി…..

ഇവിടെങ്ങും കൊണ്ടെന്നും ഒന്നും അവസാനിക്കില്ലെന്ന് നവിക്ക് തോന്നി തുടങ്ങി. ചവിട്ട് കൊണ്ട പാമ്പാണ് ധനേഷ്. പക കൂടുകയുള്ളൂ.

കിടന്നിട്ട് നവമിക്ക് ഉറക്കം വന്നതേയില്ല.തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് നിദ്രയവളെ പുൽകിയതേയില്ല.

രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണും മുഖവും വീർത്തിരുന്നു.എങ്കിലും അവൾ എഴുന്നേറ്റു അടുക്കളയിൽ കയറി കട്ടൻ ചായ ഇട്ടു.അതുമായി അച്ഛന്റെ റൂമിലെത്തി.

രമണൻ നേരത്തെ ഉണർന്നിരുന്നു.പതിവ് നടത്തം കഴിഞ്ഞു അയാൾ തിരികെ എത്തി കുളിയും കഴിഞ്ഞു റൂമിൽ ഇരിപ്പുണ്ട്.

“അച്ഛൻ നടത്തം കഴിഞ്ഞു വന്നോ” ചായക്കപ്പ് നീട്ടിക്കൊണ്ട് ചോദിച്ചു.

“നടത്തം മുടക്കാൻ കഴിയില്ലല്ലോ ഡോക്ടർ നിർദ്ദേശിച്ചതല്ലേ”

കൊളസ്ട്രോളിന്റെ അളവ് കുറച്ചു കൂടുതൽ ആയതിനാൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം അയാൾ അഞ്ച് കിലോമീറ്ററോളം നടക്കാൻ പോകും.

ചെറിയ ചെറിയ വ്യായാമവും ചെയ്യും.ഒരുപ്രാവശ്യം മൈനർ അറ്റാക്ക് വന്നിട്ടുണ്ട്. ഇന്നലെ ധനേഷുമായിട്ടുളള മൽപ്പിടുത്തത്തിന്റെ ക്ഷീണം മുഖത്തുണ്ട്.

ചായ കുടിച്ചു കഴിഞ്ഞു കപ്പ് വാങ്ങി നവി അടുക്കളയിലേക്ക് പോയി.പെട്ടന്നാണ് അമ്മയെ ഓർത്തത്.ഇന്നലെ ആകെ തകർന്ന നിലയിൽ ആയിരുന്നു അമ്മ.

ചേച്ചിയിൽ നിന്നൊരിക്കലും ഇങ്ങനെയൊരു നീചമായ പ്രവൃത്തി അമ്മ പ്രതീക്ഷിച്ചു കാണില്ല.

കട്ടൻ ചായ കപ്പിൽ പകർന്നത് അവൾ ഹാളിൽ ചെന്നെങ്കിലും രാധയെ അവിടെ കണ്ടില്ല.ഇനി ചേച്ചീടെ മുറിയിലാണോ? ഹേയ് ആകാൻ ചാൻസില്ല.ഹാളിൽ കാണാഞ്ഞതിനാൽ ശേഷിച്ച മുറിയിലേക്ക് ചെന്നു.

ജാലക വാതിലിനു അരികിലായി വെളിയിലേക്ക് നോക്കി ഒരേ നിൽപ്പ് നിൽക്കുന്ന അമ്മയെ അവൾ കണ്ടിരുന്നു.അമ്മയാകെ തകർന്നിരിക്കുകയാണെന്ന് നവമി ഉറപ്പിച്ചു.

“അമ്മേ… അവർക്ക് അരികിലെത്തി സ്നേഹത്തോടെ ചുമലിൽ കൈവെച്ചു.അവരിലൊരു നടുക്കം പ്രകടമായത് അവളറിഞ്ഞു.

മെല്ലെ അവരുടെ മുഖം കൈകളാൽ പിടിച്ചു തനിക്ക് അഭിമുഖമായി തിരിച്ചു.

നനഞ്ഞൊഴുകിയ മിഴിനീർ അമ്മയുടെ കവിളിൽ ഒട്ടിപ്പിടിച്ചു കിടന്നിരുന്നു.രാവ് വെളുക്കുവോളം അമ്മ കണ്ണുനീർ ഒഴുക്കുകയായിരുന്നെന്ന് നവിക്ക് മനസ്സിലായി.

” എന്താ അമ്മേ..കരയാതെ മുഖം കഴുകിയട്ട് വന്ന് ചായ കുടിക്ക്” അമ്മയെ മെല്ലെ തഴുകി അവളോർമ്മിപ്പിച്ചു.

“മോളേ…നിനക്ക് എങ്ങനെ കഴിയുന്നു അമ്മയോട് സ്നേഹമായി പെരുമാറാൻ” ഗദ്ഗദത്തോടെ അവർ ചോദിച്ചു.

“ഇതെന്റെ അമ്മ ആയതുകൊണ്ട്” പുഞ്ചിരിയോടെ മറുപടി നൽകി.അവർ പെട്ടെന്ന് അവളെ ആലിംഗനം ചെയ്തു പൊട്ടിക്കരഞ്ഞു.

“എന്തുവാ അമ്മേ കൊച്ചുകുട്ടികളെ പോലെ കരയുന്നത്” രാധയെ ശാസിച്ചെങ്കിലും തന്റെയും തൊണ്ടയിടറുന്നത് അവളറിഞ്ഞു.

ഒരുപാട് നാളുകൾക്ക് ശേഷമാണ് അമ്മ തന്നോട് ചേർന്ന് നിൽക്കുന്നത്. കുഞ്ഞിനെയെന്ന പോലെ നവി അമ്മയുടെ ചുമലിൽ തഴുകി.

“അമ്മയോട് നീ ക്ഷമിക്കണം” ഇന്നലത്തെ സംഭവം അമ്മയുടെ മനസ്സിനെ ശരിക്കും പിടിച്ചു ഉലച്ചിട്ടുണ്ട്.അതാണിങ്ങനെ.അമ്മയെ ചുമലോട് ചേർത്തു പിടിച്ചു അവളങ്ങനെ നിന്നു.

“പാവം കുറച്ചു നേരം കരയട്ടെ.മനസ്സിലെ ഭാരമൊന്ന് കുറയട്ടെ” നവി കുറേനേരം ആ നിൽപ്പ് തുടർന്നു.പിന്നെയവൾ മുറിവിട്ട് ഇറങ്ങിപ്പോയി.

നവിയുടെ കണ്ണുനീർ അടുക്കളയിൽ എത്തിയട്ടും പെയ്തു തോർന്നിരുന്നില്ല.ആനന്ദക്കണ്ണീരാണ്.അമ്മയുടെ മാറ്റം നല്ലതാണ്. ചേച്ചിയെ മാറ്റിയെടുക്കാൻ കഴിയും.

സന്തോഷത്തോടെ നവി വീട്ടിലെ ജോലികൾ ഓടിനടന്നു ചെയ്തു.

രാവിലത്തെ ബ്രേക്ക് ഫാസ്റ്റിനു അപ്പവും വെജിറ്റബിൾ കുറുമയും ഉണ്ടാക്കി.അച്ഛനു കൊടുത്തു കഴിഞ്ഞു അമ്മയെ നിർബന്ധിപ്പിച്ചു കഴിപ്പിച്ചു.

ചേച്ചി ഇതുവരെ വെളിയിലേക്ക് വന്നില്ലെന്ന് ഓർമ്മയിൽ എത്തിയതോടെ നീതിയുടെ മുറിക്ക് സമീപം ചെന്നു കതകിൽ ശക്തമായി തള്ളി.

“ചേച്ചി എഴുന്നേറ്റെ..സമയം ഒരുപാടായി” അകത്ത് നിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ല.നവി വീണ്ടും ശബ്ദം ഉയർത്തി.

“ദേ എന്നെക്കൊണ്ട് വെറുതെ ദേഷ്യം പിടിപ്പിക്കരുതേ” നവമിക്ക് ദേഷ്യം വന്നു തുടങ്ങി. കുറച്ചു കഴിഞ്ഞു കതക് തുറന്നു നീതി വാതിക്കലേക്ക് വന്നു.

“ഉം .. എന്തിനാണ് നീ വായ് തുറക്കുന്നത്”

ഇന്നലത്തെ നീതിയുടെ മുഖം ആയിരുന്നില്ല. പഴയ അതേ സ്വഭാവം തന്നെ.നവി അവളെ അടിമുടി ശ്രദ്ധിച്ചു.

ചേച്ചിയും തീരെ ഉറങ്ങിയട്ടില്ല.മുടിയിഴകൾ അലസമായി കിടക്കുന്നു. ഡ്രസ് മാറിയട്ടുണ്ട്.

“ഫുഡ് കഴിച്ചിട്ട് വന്ന് കിടക്ക്.വെറുതെ പട്ടിണി കിടക്കേണ്ടാ”

“നീ പോടീ”

ദേഷ്യപ്പെട്ടു നീതി കതക് ശക്തമായി അടച്ചു.അവളൊന്ന് ചിരിച്ചു.

“ഇവൾ ഉടനെയൊന്നും നന്നാകില്ല.നല്ല ട്രീറ്റ്മെന്റ് ഇനിയും ആവശ്യമുണ്ട്. സാരമില്ല എന്റെ ചേച്ചിയായിപ്പോയില്ലേ.കളയാൻ പറ്റില്ലല്ലോ.ശരിയാക്കാം”

അടിമുടി വിറഞ്ഞ് തുള്ളി നവി മുറിയിലേക്ക് പോയി.രാവിലെ മുറ്റവും പരിസരവും അടിച്ചു വൃത്തിയാക്കിയിരുന്നു.നീതിയുടെ മുറിയൊഴികെ മറ്റ് റൂമുകൾ അവൾ ക്ലീൻ ചെയ്തു.

കുറച്ചു നേരം റെസ്റ്റ് എടുത്തിട്ട് അടുക്കളയിൽ ചെന്ന് വീണ്ടും ജോലി തുടങ്ങി.

അച്ഛനെയും അമ്മയെയും വെറുതെ ഇരിക്കാതിരിക്കാൻ നവമി ശ്രദ്ധിച്ചു.ചുമ്മാതിരുന്നാൽ അവർ തലേന്നത്തെ സംഭവം ഓർത്ത് ടെൻഷനടിച്ചിരിക്കും.അതിനാൽ ചെറിയ ജോലികൾ അവരെ ഏൽപ്പിച്ചു.

രണ്ടു ദിവസം കോളേജിൽ പോകുന്നില്ലെന്ന് നവി തീരുമാനിച്ചു. തന്റെ ഫോൺ എപ്പോഴും കൈവശം വെയ്ക്കാൻ അവൾ തീരുമാനിച്ചു.

അച്ഛനോടും ഫോൺ സൂക്ഷിക്കാൻ കർശനമായി പറഞ്ഞു. ഒരുവിധത്തിലും നീതി ധനേഷുമായി രണ്ടു ദിവസം സംസാരിക്കാതിരിക്കാൻ ഒരുമുൻ കരുതൽ ആയിരുന്നത്…

ജോലിയെല്ലാം കഴിഞ്ഞു കുളിയും കഴിഞ്ഞു രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് നവി കഴിക്കുമ്പോൾ സമയം പതിനൊന്ന് മണിയായി.

ചേച്ചിക്കുളള വീതം ഇതുവരെ കഴിച്ചില്ലെന്ന് മനസ്സിലായതും അതെടുത്ത് അവൾ ഒരുപേപ്പറിലാക്കി മുറ്റത്ത് വെച്ചു.വിശന്ന് വലിഞ്ഞ ഏതെങ്കിലും കിളികളോ നായ്ക്കളോ കഴിച്ചോളും.

നവി അമ്മയുടെ മുറിയിൽ ചെന്നു.അവർ മയങ്ങുക ആയിരുന്നു. അമ്മയെയും നോക്കി ഒരു കസേര നീക്കിയിട്ട് അവളതിൽ ഇരുന്നു.രാധ മയക്കും കഴിഞ്ഞു ഉണരുമ്പോൾ കാണുന്നത് തന്നെ നോക്കിയിരിക്കുന്ന മകളെയാണ്.അവളുടെ മുഖത്ത് പുഞ്ചിരി തെളിഞ്ഞു നിൽപ്പുണ്ട്.

മൂത്തമകളുടെ മുഖം എപ്പോഴും കടന്നൽ കുത്തിയതുപോലെ ഇരിക്കുന്നത്. പക്ഷേ ഇളയമകളുടെ മുഖം അരുണാഭമാണ്.ഉദിയ സൂര്യന്റെ പുഞ്ചിരി.

പ്രതീക്ഷയുടെ തിരിനാളം ആ മുഖത്ത് തെളിഞ്ഞ് നിൽക്കും..ഇരുവരും രാവും പകലും തമ്മിലുള്ള അന്തരമുണ്ടെന്ന് അവർക്ക് ആദ്യമായി തോന്നി..

“അമ്മ കിടന്നോളൂ”

“വേണ്ട മോളേ” അങ്ങനെ പറഞ്ഞു കൊണ്ട് അവർ മെല്ലെ എഴുന്നേറ്റു. നവിയുടെ മനസ് നിറഞ്ഞു.വളരെ കാലത്തിനു ശേഷം മോളേന്നുളള സ്നേഹമായ അമ്മയുടെ വിളി.

“അമ്മേ നമുക്ക് ചേച്ചിയെ മാറ്റിയെടുക്കണം.പഴയ ആ ചേച്ചി ആയിട്ട്”

“അവളൊരിക്കലും മാറില്ല നവിമോളേ.അങ്ങനെയൊരു ജന്മം ആണത്”

“അങ്ങനെയൊന്നും പറയാതെ..ശ്രമിച്ചാൽ നടക്കാത്തതായിട്ടൊന്നും ഇല്ല”

“എനിക്ക് അറിയാവുന്നത്രയും നീതിയെ ആർക്കും അറിയില്ല”

അമ്മ പറയുന്നത് ശരിയാണ്. നീതിയുടെ സ്വഭാവം ശരിക്കും അറിയാവുന്നത് അമ്മക്ക് തന്നെയാണ്. ഈ അമ്മയും ഒരു കാരണമാണ് മൂത്തമകൾ ഇങ്ങനെയാകാൻ.വെറുതെ ഓരോന്നും പറഞ്ഞു പരസ്പരം കുറ്റപ്പെടുത്തിയട്ട് കാര്യമില്ല.

“അമ്മ എന്റെയൊപ്പം നിന്നാൽ മതി.ചേച്ചിയെ മാറ്റിയെടുക്കുന്ന റിസ്ക്ക് ഞാനേറ്റു.”

നവിയുടെ മുഖത്തെ ആത്മവിശ്വാസം കണ്ടപ്പോൾ രാധക്ക് പകുതി സമാധാനമായി.നവി മിടുക്കിയാണ്.അതവർക്ക് അറിയാം.

അമ്മയുടെ സപ്പോർട്ടിനായി നവി കൈകൾ നീട്ടി.തന്റെ കരമെടുത്ത് ആ കൈവെളളയിൽ അമർത്തി… കൂടെ കാണുമെന്ന് ഉറപ്പായി..

ഇതേ സമയം വിശപ്പ് കലശലായതോടെ നീതി മുറിയിൽ നിന്ന് എഴുന്നേറ്റ് അടുക്കളയിൽ എത്തി.രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് കാണാഞ്ഞതിൽ അവൾക്ക് വിറഞ്ഞു കയറി.

അവിടെ ഇരുന്ന പാത്രങ്ങളെടുത്ത് നിലത്തേക്കിട്ടു.പാത്രങ്ങൾ വീഴുന്ന ശബ്ദം കേട്ടാണ് നവമി അടുക്കളയിലേക്ക് ഓടി വന്നത്.

“എന്തുവാടീ കാണിക്കുന്നത്”

“എവിടാടീ എനിക്ക് കഴിക്കാനുളളത്” നീതി നവിക്ക് നേരെ ചീറി.അപ്പോഴേക്കും രാധയും അവിടെ എത്തിയിരുന്നു.

“നിനക്കുളളത് വേണമെങ്കിൽ വെച്ച് കഴിക്കണം.ഇവിടെ വേലക്കാരൊന്നുമില്ല”

നവി കൂടുതൽ കലിപ്പിച്ചു.കലശലായ കോപത്തോടെ അവൾ രാധയുടെ നേരെ ഓടിവന്നു.

“തള്ളേ നിങ്ങളുടെ മോൾ പറയുന്നത് കേട്ടില്ലെ..എന്നിട്ടെന്താ കുന്തം വിഴുങ്ങിയത് പോലെ നിൽക്കുന്നത്”

അമ്മയെ നീതി ഉപദ്രവിക്കുമെന്ന് മനസ്സിലായതും നവി ഇടയിൽ കയറി.

“അമ്മയെ തൊട്ടുപോകരുത്” ശക്തമായി നവമി താക്കീത് കൊടുത്തു. നീതി ഞെട്ടിപ്പോയി.

“ഇന്നലത്തെ വിറകിൻ കക്ഷണം ഇവിടെ കിടപ്പുണ്ട്” നവിയെ ശരിക്കും അറിയാവുന്നതിനാൽ നീതിയൊരു ചുവട് പിന്നിലേക്ക് വെച്ചു.

“ഓഹോ..ഇപ്പോൾ അമ്മയും മകളും ഒന്നായല്ലേ.ഞാനൊറ്റക്കും അല്ലേ.ഇനിയങ്ങനെ മതി.നവി നീയിതിനു അനുഭവിക്കും.ചെവിയിൽ നുള്ളിക്കോ”

ചവിട്ടിക്കുലുക്കി നീതി മുറിറ്റിലേക്ക് പോയി.

“മോളേ അവൾ..” രാധയുടെ മിഴികളിൽ ഭയം ഓളം വെട്ടി.

“അമ്മ പേടിക്കാതെ.ഇതും ഇതിനു അപ്പുറവും അവൾ അഭിനയിക്കും ചെയ്യും.നല്ല തല്ലിന്റെ കുറവാണ്”

നവി ചിരിയോടെ പറഞ്ഞു. മുറിയിൽ എത്തിയ നീതി പരക്കം പാഞ്ഞു നടന്നു.അച്ഛന്റെയും നവിയുടെയും മൊബൈൽ കിട്ടാഞ്ഞത് ദേഷ്യം ഇരട്ടിപ്പിച്ചു.

പകൽ കഴിഞ്ഞു രാത്രിയായി.എല്ലാവരും ഉറക്കം ആയപ്പോൾ നീതി അടുക്കളയിൽ പമ്മി പതുങ്ങി വന്നു.വിശപ്പ് അത്രത്തോളം ഉണ്ട്. പകലൊന്നും കഴിച്ചിരുന്നില്ല.

ആഹാരം നല്ല രീതിയിൽ അകത്താക്കി അവൾ വീണ്ടും മുറിയിലേക്ക് പോയി.നവി ഇതെല്ലാം കാണുന്നുണ്ടായിരുന്നു.അവൾക്ക് അറിയാം നീതിക്ക് വിശപ്പ് അടക്കാൻ കഴിയില്ലെന്ന്.

ശനിയും ഞായറും കഴിഞ്ഞു തിങ്കളാഴ്ച എത്തി.ധനേഷുമായി സംസാരിക്കാൻ മറ്റ് വഴി ഇല്ലാത്തതിനാൽ ചേച്ചി കോളേജിൽ പോകുമെന്ന് അവൾക്ക് ഉറപ്പുണ്ട്.

നവി രാവിലെ എഴുന്നേറ്റു ജോലികളൊതുക്കി നേരത്തെ കുളിച്ചു.നീതി എഴുന്നേറ്റു വരും മുമ്പ് അവളൊരുങ്ങി കഴിഞ്ഞു. പതിവുപോലെ നീതി നേരത്തെ ഒരുങ്ങിയിറങ്ങാൻ ശ്രമിച്ചു.

“ഇന്നു മുതൽ നീ നവിയുടെ കൂടെ കോളേജിൽ പോകുകയും വരികയും ചെയ്താൽ മതി”

പിന്നിൽ നിന്ന് രമണന്റെ സ്വരം കാതിലേക്ക് വീണതും നീതി പൊള്ളിപ്പിടഞ്ഞു പോയി.അപ്പോഴേക്കും നവി ഓടിയെത്തി.

“പോകാം ചേച്ചി.. നവി ചിരിയോടെ പറഞ്ഞു. നീതി പല്ലുകൾ ഞെരിച്ചു.

” നിന്നെ നിന്റെ ഇഷ്ടത്തിനു ഇനി വിടുന്നില്ല.

ധനേഷുമായി വഴിയിൽ വെച്ച് കാണാനോ സംസാരിക്കാനോ ശ്രമിച്ചാൽ മുട്ടുകാൽ ഞാൻ തല്ലിയൊടിക്കും”

നവിയുടെ ഡയലോഗ് കേട്ടു നടക്കുമ്പോൾ ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്യുമെന്നാണു അവൾ കണക്ക് കൂട്ടിയത്.

“അതേ… ഇനി മുതൽ ഞാൻ ചേച്ചിയും നീ അനിയത്തിയുമാണ്..കേട്ടല്ലോ”

അതുകൂടി കേട്ടതും നീതിയുടെ ക്ഷമ നശിച്ചെങ്കിലും കടിച്ചു പിടിച്ചു നിന്നു.

“കോളേജിൽ ചെല്ലെട്ടെടീ നിനക്കുളള പണി ഞാൻ തരുന്നുണ്ട്”

നീതി മനസിൽ പറഞ്ഞു ചിരിച്ചു…

തുടരും….

NB:- ഇഷ്ടം ആയാലും ഇല്ലെങ്കിലും ലൈക്ക് ബട്ടൺ പ്രസ് ചെയ്തിട്ട് അഭിപ്രായം വാരി വിതറിക്കോളൂ….💃💃💃💃

ഞങ്ങളുട വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

നവമി : ഭാഗം 1

നവമി : ഭാഗം 2

നവമി : ഭാഗം 3

നവമി : ഭാഗം 4

നവമി : ഭാഗം 5

നവമി : ഭാഗം 6

നവമി : ഭാഗം 7

നവമി : ഭാഗം 8