Friday, October 11, 2024
Novel

നവമി : ഭാഗം 11

എഴുത്തുകാരി: വാസുകി വസു


“വെറുതെ അലറി വിളിച്ചു നാവിലെ ഉമിനീർ വറ്റിക്കണ്ടാ..ഞാൻ സിഗ്നൽ നൽകാതെ കതക് നീതി തുറക്കില്ല”

പിന്നിൽ നിന്ന് ഒരുശബ്ദം കേട്ട് നവി ഞെട്ടിത്തിരിഞ്ഞു.

“ധനേഷ് നിൽക്കുന്നു.. കൂടെ തന്നെ കടിച്ച് കുടയാനുളള കാമ വെറിയോടെ നോക്കുന്ന ഷിബിനും ധനുവും..

നവിയുടെ കണ്ണുകളിൽ നടുക്കം പൂർണ്ണമായി..

” താൻ പെട്ടിരിക്കുന്നു..കൂടപ്പിറപ്പ് തന്നെ ഒറ്റിയിരിക്കുന്നു.അവളുടെ കണ്ണുകളിൽ നിന്ന് മിഴിനീർ ധാരധാരയായി ഒഴുകി നിലത്തേക്ക് ഊർന്നു വീണു കൊണ്ടിരുന്നു….

അഥർവ് ആയിരുന്നു കോളേജ് ഡേയുടെ പ്രോഗ്രാം കൺവീനർ.അതിനായി എല്ലാത്തിനും മുൻ പന്തിയിൽ അവനാണ് നിന്നത്.

ഇടക്കിടെ ആ കണ്ണുകൾ നവിയെ തേടി എത്തിയിരുന്നു. എന്നാൽ അവളൊന്നും അറിഞ്ഞിരുന്നില്ല.

“അളിയാ നെക്സ്റ്റ് പ്രോഗ്രാം എന്താണ്.കൂട്ടുകാരൻ ചോദ്യത്തിന് മറുപടി ആയിട്ട് അവനെയൊന്ന് കണ്ണുരുട്ടി കാണിച്ചു.

“ഇത്രയും നേരം കൂടെ ഉണ്ടായിട്ടും.നിനക്കെന്താ ഒന്നും അറിയില്ലേ” നിധിൻ ഒന്ന് പല്ലിളിച്ചു കാണിച്ചു.

പ്രോഗ്രാം മുൻ കൂട്ടിയൊന്നും നിശ്ചയിച്ചില്ലായിരുന്നു.ആഘോഷങ്ങൾ ഒന്നും വേണ്ടെന്നായിരുന്നു ആദ്യം മാനേജ്മെന്റ് തീരുമാനം.

വിദ്യാർത്ഥികൾ എല്ലാവരും കൂടി ആവശ്യപ്പെട്ടതോടെ അവരുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തു. പ്രോഗ്രാം കൺവീനറായി എല്ലാവരും ഒരേ സ്വരത്തിൽ അഥർവിനെ തിരഞ്ഞെടുത്തു.

മുൻ വർഷങ്ങളിൽ കോളേജ് ഡേ ക്ക് ഗാനമേള വെച്ചിരുന്നു.ഒടുവിൽ എല്ലാം കൂടി തമ്മിൽ തല്ലി ബഹളം ആയതോടെ മാനേജ്മെന്റ് ഒഴിവാക്കിയതാണ്.

ഓഡിറ്റോറിയം നിറയെ വിദ്യാർത്ഥികൾ തിങ്ങി നിറഞ്ഞിരിക്കുന്നു. എല്ലാവരും ആഘോഷ തിമിർപ്പിലാണ്.ചിലർ ഫ്രണ്ട്സുമായും മറ്റ് ചിലർ പ്രണയ ജോടികളായും സ്ഥാനം പിടിച്ചിരുന്നു.

എല്ലാവർക്കും അതിയായ ആഗ്രഹം ഉണ്ട് നെക്സ്റ്റ് പ്രോഗ്രാം എന്താണെന്ന് അറിയാൻ.

നവിയെക്കൊണ്ടൊരു പാട്ട് പാടിപ്പിക്കാം‌.പേര് അനൗൺസ്മെന്റ് ചെയ്തു കഴിഞ്ഞു അവൾ അറിഞ്ഞാൽ .വിത്ത് സർപ്രൈസ്” തന്റെ മനസ് അഥർവ് നിധിനു മുമ്പിൽ തുറന്നു കാണിച്ചു.

“നിനക്ക് അവളോടുളള പ്രേമം എന്താ തുറന്നു പറഞ്ഞാൽ” ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല നിധിന്.അഥർവിന്റെ കണ്ണുകളൊന്ന് ചുളിഞ്ഞു.

“ഡാ ..നിനക്ക് നവിയെ ശരിക്ക് അറിയാവുന്നതല്ലേ.എല്ലാ കാര്യത്തിലും അവളുടേതായ കാഴ്ചപ്പാട് ഉണ്ട്. നല്ല വ്യക്തിത്വം.തിരികെ മറുപടി എന്താണ് കിട്ടുക എന്ന് അറിയില്ല”

അഥർവിന്റെ ഉള്ളിലും പ്രണയത്തിന്റെ നനുത്ത സ്പർശനങ്ങളുണ്ട്.നവിയെ ഇഷ്ടവുമാണ്.പ്രണയം അവളോട് തുറന്നു പറയാനും മടിയാണ്.

ഇടക്ക് ആ മിഴികൾ തന്നിലേക്ക് തിരിയുമ്പോൾ തോന്നിയട്ടുണ്ട്.കടലോളം സ്നേഹം കണ്ണുകൾക്ക് പിന്നിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന്.

“വാ നമുക്ക് നവിയെ ഞെട്ടിപ്പിക്കാം” അങ്ങനെ പറഞ്ഞു ഇരുവരും കൂടി സ്റ്റേജിൽ കയറി. നിധിൻ സൈഡിലേക്ക് മാറി നിന്നു.

അഥർവ് അനൗൺസ്മെന്റ് ചെയ്യാൻ തുടങ്ങി സമയത്താണ് അത് ശ്രദ്ധിച്ചത്.നവിയും നീതിയും കൂടി എഴുന്നേറ്റു പോകുന്നു.

ഇപ്പോൾ ചമ്മിയേനെ” മനസിൽ വിചാരിച്ച് അവിടെ നിന്നിറങ്ങി അവൻ നിധിനു അരികിലെത്തി.

“ഡാ നീ അക്ഷരയുടെയും ഫ്രണ്ട്സിന്റെയും തിരുവാതിര കളി അനൗൺസ്മെന്റ് ചെയ്യ് ഞാനിപ്പോൾ വരാം” അത്രയും പറഞ്ഞിട്ട് അഥർവ് ഇറങ്ങി ഓടുകയായിരുന്നു.

അവരുടെ പോക്കിലെന്തോ പന്തികേട് തോന്നിയിരുന്നു.

അഥർവ് ലക്ഷ്യമില്ലാതെ ഓരോ ബിൽഡിംഗിലും ഓടിക്കയറി.വിയർപ്പിൽ മുങ്ങിയിരുന്നു ആ ശരീരം.മനസിലേക്കൊരു വിങ്ങൽ കടന്നു പോയി.

നീതിയുടെ ക്യാരക്റ്റർ പലരിൽ നിന്നും മനസിലാക്കിയട്ടുളളതിനാൽ അഥർവിനു അവളെ അത്രക്കും വിശ്വാസമില്ല.

കയ്യെത്തും അകലത്തിൽ താൻ പരിപാലിച്ചു നിർത്തിയിരിക്കുന്നൊരു പനിനീർ പുഷ്പമാണ് നവി.അവന്റെ പ്രണയം അറിയാവുന്നത് നിധിനു മാത്രമാണ്.

ഇനി നോക്കാനുളളത് പിജി ക്ലാസ് ആണ്. അഥർവ് അവിടേക്ക് കയറി.ചെന്നിയിൽ നിന്ന് വിയർപ്പു തുള്ളികൾ ഒഴുകിയത് വിരലുകളാൽ വടിച്ചു കളഞ്ഞു.മനസ് അലമുറയിട്ട് തേങ്ങൽ ഉതിർത്തു.

പിജി ക്ലാസിന്റെ ലാസ്റ്റ് എൻഡിൽ നിൽക്കുന്ന നീതിയെ കണ്ടതും അവന്റെയുള്ളിൽ അപായസൂചന മുഴങ്ങി.ഒരു ഓട്ടത്തിനു അവൻ നീതിയുടെ അടുത്തെത്തി.

തീരെ പ്രതീക്ഷിക്കാതെ അഥർവിനെ മുന്നിൽ കണ്ട് നീതി വിളറിപ്പോയി. അങ്ങനെയൊരു കൂടിക്കാഴ്ച അവൾ പ്രതീക്ഷിച്ചിരുന്നില്ല.

“നവി എവിടെ” ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല അഥർവിന്.ആ ചോദ്യത്തിന് ഉത്തരമില്ലാതെ തല കുമ്പിട്ട് നീതി നിന്നു.

ക്ലാസിന്റെ വാതിൽ ലോക്ക് ചെയ്തത് ശ്രദ്ധയിൽപ്പെട്ടു.അകത്ത് എന്തെക്കയോ തട്ടി വീഴുന്ന ശബ്ദം.

തലച്ചോർ അപകട സൂചന നൽകിയതും അവളെ അവൻ വലിച്ചു മാറ്റി കതക് തുറന്നു. നടുക്കുന്ന കാഴ്ച കണ്ടൊരു നിമിഷം വിറങ്ങലിച്ചു നിന്നുപോയി.

“ഒരുപെൺകുട്ടി നിലത്ത് കിടന്ന് പിടയുന്നു.ഒരാൾ കൈകളിലും മറ്റൊരാൾ കാലിലും പിടിച്ചിരിക്കുന്നു.ഒരുത്തൻ ഷർട്ടൂരി എറിയുന്നു.”

അഥർവിന് സമനില തെറ്റുന്നതു പോലെയായി.നിലത്ത് കിടക്കുന്ന പെൺകുട്ടി നവിയാണെന്ന് മനസിലാക്കാൻ പ്രത്യേക കാരണമൊന്നും വേണ്ടിയിരുന്നില്ല.

ധനേഷ് നവിയിലേക്ക് പടർന്ന് കയറാൻ ഒരുങ്ങിയ നിമിഷം അഥർവ് ഓടിച്ചെന്ന് വലത് കാൽ മടക്കി കാൽമുട്ടു കൊണ്ട് നടുവിനു ശക്തമായി പ്രഹരിച്ചു.

എഴുന്നേൽക്കാൻ പോലും കഴിയാതെ അവൻ മുക്കു കുത്തി നിലത്തേക്ക് വീണു.ചാടി എഴുന്നേറ്റ ഷിബിന്റെയും ധനുവിന്റെയും മൂക്കിനു അഥർവ് കൈ ചുരുട്ടി ഇടിച്ചു.

മൂക്കിന്റെ മേൽപ്പാലം ഇടിയുടെ ആഘാതത്തിൽ തകർന്നു പോയി. രക്തത്തുളളികൾ ചിതറിത്തെറിച്ചു.

അപ്പോഴേക്കും നിലത്ത് നിന്ന് ചാടിയെഴുന്നേറ്റ നവി സ്ഥാനം തെറ്റിയ വസ്ത്രങ്ങൾ നേരെയാക്കി.അഥർവ് കലി തീരുവോളം അവരെ ചവിട്ടി.

നിറകണ്ണുകളോടെയാണ് നവി തന്റെ രക്ഷകനെ നോക്കിയത്‌.അഥർവ്.അവളുടെ ഹൃദയമൊന്ന് തുടിച്ചു.ഒരിക്കലും രക്ഷപ്പെടില്ലെന്ന് കരുതിയത്.പിശാചുക്കളുടെ കയ്യിൽ അകപ്പെട്ട് ഒടുങ്ങുമെന്ന് കരുതി.

ചേച്ചിയെ വിശ്വസിച്ചതാണ് താൻ ചെയ്ത തെറ്റ്.ആളാകെ മാറിയെന്ന് ധരിച്ചത് പറ്റിയ തെറ്റ്.

“ഇവന്മാരെ പോലീസിൽ ഏൽപ്പിക്കണം” കലിയോടെ മുരണ്ടു.

“അതൊന്നും വേണ്ട” പെട്ടെന്ന് നവി പറഞ്ഞു. അവനൊന്ന് ഞെട്ടി.

“ഇത്രയൊക്കെ ചെയ്തിട്ടും വെറുതെ വിട്ടാൽ ശരിയാകില്ല.നാളെയും ശല്യമായി പിന്നാലെയുണ്ടാകും”

അഥർവ് അങ്ങനെ പറഞ്ഞെങ്കിലും നവി ചിന്തിച്ചത് മറ്റൊന്നാണ്.

പോലീസിൽ അറിയിച്ചാൽ സംഭവം കോളേജിലും നാട്ടിലും പാട്ടാകും.പിന്നീട് മീഡിയാസ് ഏറ്റെടുക്കും.അതൊക്കെ വലിയ വാർത്തയാകും.

പോലീസും കോടതിയും ചോദ്യം ചെയ്യലുമായി പിന്നീട് അതിന്റെ പിറകെ കയറി ഇറങ്ങണം.

വാർത്ത കാട്ടു തീ പോലെ പടർന്ന് സെൻസേഷണലാകും.മറ്റുള്ളവർക്ക് പരിഹസിക്കാനുളള കഥാപാത്രങ്ങളാകും.എന്തിനു വെറുതെ.

അതിനെക്കാൾ ഉപരി ചേച്ചിയുടെ ഭാവി അവതാളാത്തിലാകും.

കൂടപ്പിറപ്പ് ചെയ്ത ചതിയാണെന്ന് കൂടി അറിയുമ്പോൾ മീഡിയാസ് ഇതൊരു ആഘോഷമാക്കും.ചേച്ചിക്കൊന്നും പറ്റരുത്.അതിലൊരു വിട്ടു വീഴ്ചക്കും നവി തയ്യാറല്ല.

“ഇവരെ വെറുതെ വിടാനാണോ തന്റെ ലക്ഷ്യം. ഞാൻ സമ്മതിക്കില്ല”

“ആരു പറഞ്ഞു വെറുതെ വിടണമെന്ന്” നവിയുടെ മുഖത്ത് അപകടകരമായൊരു പുഞ്ചിരി തെളിഞ്ഞു.

“ങേ… ധനേഷ് അമ്പരന്നു. ഇവളിത് എന്തൊക്കയാ പറയുന്നത്..

” നാളെയും മറ്റേന്നാളും അവധിയല്ലേ.

രണ്ടു ദിവസം ഇവിടെ കിടക്കട്ടെ” നവി എന്താണ് അർത്ഥമാക്കുന്നത് മനസിലായില്ലെങ്കിലും അവൻ തല കുലുക്കി. ധനേഷിനെയും കൂട്ടുകാരെയും അകത്താക്കി കതക് പുറത്ത് നിന്ന് ലോക്ക് ചെയ്തു.

അവർ ക്ലാസിനു വെളിയിൽ വരുമ്പോൾ നീതിയെ അവിടെയെങ്ങും കണ്ടില്ല.അവൾ എപ്പഴേ വീട്ടിലേക്ക് പോയിരുന്നു.

ഒന്നും സംഭവിക്കാത്തതു പോലെ നവിയും അഥർവും കൂടി ഓഡിറ്റോറിയത്തിലേക്ക് വന്നു.

💃💃💃💃💃💃💃💃💃💃💃💃💃💃💃

അഥർവിനെ കണ്ട് നീതിയാകെ പരിഭ്രമിച്ച് പോയിരുന്നു. അവന്റെ ചോദ്യങ്ങൾക്ക് അവൾ ഉത്തരം നൽകാതെ തല കുനിച്ചു നിന്നു.

എങ്ങനെ ഇവിടെ നിന്ന് രക്ഷപ്പെടുമെന്ന് ആലോചിച്ച് നിൽക്കുമ്പോഴാണ് അവൻ ക്ലാസിനു അകത്ത് കയറിയത്.ആ സമയം നോക്കി നീതി പുറത്തേക്ക് ഓടി.ഒരു വിറയിൽ ദേഹമാസകലം ആളുന്നത് അവളറിഞ്ഞു.

കോളേജോ ആരവങ്ങളോ ഒന്നും മനസ്സിൽ ഇല്ല.എങ്ങനെ എങ്കിലും വീട്ടിൽ എത്തണം.അതാണ് നീതി ചിന്തിച്ചത്.

രാവിലെ ഒരുമിച്ച് ഇറങ്ങിയതാണ് മക്കൾ രണ്ടു പേരും കൂടി. അതിലൊരാൾ ഒറ്റക്ക് വരുന്നത് കണ്ടിട്ട് രാധ അമ്പരന്നു.

“നവി മോളെവിടെ” അമ്മയുടെ ചോദ്യത്തിന് തുറിച്ച് നോക്കിയട്ട് അവൾ മുറിയിലേക്ക് കയറി.രാധക്ക് ആധി കയറി.

അരുതാത്തത് എന്തോ സംഭവിച്ചതു പോലെയൊരു തോന്നൽ.

നവിയെ വിളിക്കാമെന്ന് കരുതിയാൽ ഭർത്താവ് വീട്ടിൽ ഇല്ലാതാനും‌.

പുറത്തേക്ക് ഇറങ്ങിയതാണ് രമണൻ.അവരുടെ കൈവശം ഫോണുമില്ല.

രാധനേരെ നീതിയുടെ മുറിയിലേക്ക് ചെന്നു.നീതി കിടക്കുകയാണ്.

“നവി എവിടെന്ന് ചോദിച്ചത് കേട്ടില്ലേ”

“ദേ തള്ളേ നിങ്ങളുടെ ഇളയമകൾ ആരുടെ കൂടെയെങ്കിലും ഒളിച്ചോടി പോയി കാണും” അലറിക്കൊണ്ട് നീതി ചാടിയെഴുന്നേറ്റു.

“നാശം..ഒന്നിറങ്ങി പൊയ്ക്കൂടേ” മൂത്തമകൾ ആക്രോശിക്കുന്നത് കേട്ട് കണ്ണീർ വാർത്ത് അവർ ഇറങ്ങിപ്പോയി”

മൂത്തമകൾ..കടിഞ്ഞൂൽ കണ്മണി എന്ന് കരുതി താലോലിച്ച് വളർത്തിയതിന് അവൾ നൽകിയ ശിക്ഷ ഏറ്റുവാങ്ങാതെ കഴിയില്ല.രാധ തേങ്ങിക്കരഞ്ഞു.

ഓരോന്നും ചിന്തിച്ചു നീതിക്ക് പ്രാന്ത് കയറി. മുറിയിലെ ഓരോ സാധനങ്ങളും വലിച്ചെറിഞ്ഞു.

💃💃💃💃💃💃💃💃💃💃💃💃💃💃💃

വൈകുന്നേരം ആയതോടെ കോളേജ് പ്രോഗ്രാം അവസാനിച്ചിരുന്നു.

“ഞാൻ കൊണ്ട് പോയി വിടണോടൊ?”

അഥർവ് നവിയുടെ സമീപമെത്തി ചോദിച്ചു.വൈകുന്നേരം ആയപ്പോഴേക്കും നവി സാധാരണ നിലയിൽ എത്തിച്ചേർന്നു.

“സാരമില്ലെടൊ..ഞാൻ ഒറ്റക്ക് പൊയ്ക്കോളാം” നവി നടന്ന് അകലുന്നത് വിഷാദത്തോടെ അവൻ നോക്കി നിന്നു..

“പാവം..നവി ചേച്ചിയോട് എങ്ങനെ ക്ഷമിക്കാൻ കഴിയുന്നു”

💃💃💃💃💃💃💃💃💃💃💃💃💃💃

വീട്ടിലേക്ക് മടങ്ങും വഴി നവി ഒരു ചൂരൽ വടി വിലക്ക് വാങ്ങി. അതുമായിട്ടാണു വീട്ടിലേക്ക് വന്നു കയറിയത്.ഇളയ മകളെ കണ്ടതോടെ അവർക്ക് ആശ്വാസമായി.

“നീതി നേരത്തെ വന്നല്ലോ?മോളെന്താ താമസിച്ചത്” അവർ തിരക്കി.

“പ്രോഗ്രാം കഴിയട്ടെന്ന് കരുതി. അമ്മേ തല വേദനിക്കുന്നു ചായ എടുക്ക്”

രാധ അടുക്കളയിലേക്ക് കയറി. നവി ചൂരൽ വടി എടുത്തു മുറിയിൽ കൊണ്ട് ചെന്ന് വെച്ചു.

എന്നിട്ട് കുളിക്കാൻ കയറി. ഫ്രഷായി വന്നതോടൊരു പുത്തനുണർവ് അനുഭവപ്പെട്ടു.

അമ്മയുടെ കയ്യിൽ നിന്ന് ചായ വാങ്ങി കുടിച്ചു. പുറത്ത് പോയിരുന്ന രമണൻ തിരികെ എത്തിയിരുന്നു.

രാത്രിയിലെ ഊണും കഴിഞ്ഞു നവി കിടന്നു.ഓരോന്നും ചിന്തിച്ചു അവൾ ഉറങ്ങിപ്പോയി.

നീതിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല.നവി എത്തിക്കഴിഞ്ഞാൽ എന്താകും അവസ്ഥയെന്ന് ഓർത്ത് ടെൻഷൻ ആയിരുന്നു. നവമി ഒന്നും വീട്ടിൽ അറിയിച്ചിട്ടില്ലെന്ന് മനസിലായതോടെ നീതിക്ക് സമാധാനം ആയി.

രാവിലെയാണ് ബന്ധുവിന്റെ വിവാഹത്തിനായിട്ട് രമണനും രാധയും പോയത്.അന്ന് രാധയാണു വീട്ടിലെ ജോലികൾ ചെയ്തത്.നവി രാവിലെ എഴുന്നേറ്റിരുന്നില്ല.

നവിയോട് പറഞ്ഞിട്ട് അവർ പോയി.ഇതുതന്നെ അവസരം അവൾ നീതിയുടെ മുറിയിലേക്ക് ചെന്നു.നീതി ഞെട്ടിയെങ്കിലും അനിയത്തിയുടെ സൗമ്യമായ മുഖം കണ്ടു ആശ്വസിച്ചു.

അവളുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു.

എങ്കിലും കൈകൾ പിന്നിൽ മറച്ചിരുന്ന നവമിയെ തെല്ല് സങ്കോചത്താൽ അവൾ നോക്കി.

“ഞാനൊരു കൂടപ്പിറപ്പ് ആണെന്ന് നീ ചിന്തിക്കണ്ടായിരുന്നു.മറിച്ച് ഒരു പെൺകുട്ടി ആണെന്ന് ഓർക്കാമായിരുന്നു.

സ്വന്തം അനിയത്തിയെ കാമുകനും കൂട്ടർക്കും മുമ്പിൽ എറിഞ്ഞു കൊടുക്കുന്ന ചേച്ചിമാരിൽ ഒരാളാകാം നീ.നീയെന്നെ കാണുന്നത് പോലെയല്ല നിന്നെ ഞാൻ കാണുന്നത്”

ഒരുനിമിഷം ഒന്ന് നിർത്തി നവി.അവളുടെ ലക്ഷ്യമെന്തെന്ന് നീതിക്ക് മനസിലായില്ല.

“എല്ലാം ക്ഷമിക്കും ഞാൻ.. ഇന്നലത്തെ സംഭവം ഒഴികെ.ഇനിയൊരിക്കലും നീയിത് ആവർത്തിക്കരുത്.”

പിന്നിൽ ഒളിപ്പിച്ച ചൂരലെടുത്ത് നീതിയെ പൊതിരെ തല്ലി.നിലവിളിച്ചിട്ടും നവി നിർത്തിയില്ല.ഒടുവിൽ കൈകൾ കുഴഞ്ഞപ്പോൾ ചൂരൽ താഴെയിട്ടു.

മുറുവിട്ട് നവി പുറത്തേക്ക് ഇറങ്ങി.നീതിയുടെ ഹൃദയം നീറ്റിയ നിലവിളി പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല.പകരം അവളുടെ കണ്ണുകളിൽ അഗ്നി എരിയുക ആയിരുന്നു..

“സർവ്വവും നശിപ്പിച്ചു ചുട്ടു ചാമ്പലാക്കാനുളള ശക്തി നീതിയുടെ കണ്ണുകളിൽ നിന്ന് വർഷിച്ച അഗ്നിക്കുണ്ടായിരുന്നു…

തുടരും….

NB:- ഇഷ്ടം ആയാലും ഇല്ലെങ്കിലും ലൈക്ക് ബട്ടൺ പ്രസ് ചെയ്തിട്ട് അഭിപ്രായം വാരി വിതറിക്കോളൂ….💃💃💃💃

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

നവമി : ഭാഗം 1

നവമി : ഭാഗം 2

നവമി : ഭാഗം 3

നവമി : ഭാഗം 4

നവമി : ഭാഗം 5

നവമി : ഭാഗം 6

നവമി : ഭാഗം 7

നവമി : ഭാഗം 8

നവമി : ഭാഗം 9

നവമി : ഭാഗം 10