Thursday, June 13, 2024
Novel

നവമി : ഭാഗം 6

എഴുത്തുകാരി: വാസുകി വസു

Thank you for reading this post, don't forget to subscribe!

“Love U …നവി…still ,, I love u” നിലത്ത് കാൽമുട്ടുകളൂന്നി ഇരുന്നിട്ട് കയ്യിലിരുന്ന പനിനീർപ്പൂവ് അവൻ അവൾക്കായി നീട്ടി.

അപ്പോഴാണ് തങ്ങൾക്ക് നേരെ നടന്നടുക്കുന്ന അഥർവ്വിനെ നവി കാണുന്നത്.ശക്തമായി ശരീരം വിറകൊള്ളുന്നത് അവളറിഞ്ഞു.

ഒരുപ്രതിമ പോലെ നവി തറഞ്ഞ് നിന്നുപോയി..

മുൻ ഭാഗം വായിക്കാൻ..

കണ്ണുകളിൽ നിന്ന് രക്തം പുറത്തേക്ക് കിനിഞ്ഞിറങ്ങുന്നതു പോലെ നവിക്ക് തോന്നി തുടങ്ങി. ഇങ്ങനെയൊരു ചതി തീരെ പ്രതീക്ഷിച്ചിരുന്നില്ല.

അഥർവ് പതിയെ അവർക്ക് അരികിലെത്തി. സാധാരണ നവിയെ മൈൻഡ് ചെയ്യാതെ കടന്നുപോകുന്ന ആളാണ്. അന്നു പക്ഷേ അവൻ നവിയോട് കുശലം ചോദിച്ചു.

“എന്താ നവിയിത് ഹിന്ദിഫിലിം പോലെയാണോ രണ്ടും കൂടി പ്രേമിക്കുന്നത്.ആരെങ്കിലും കണ്ടാൽ തനിക്കാണ് നാണക്കേട്”

അഥർവിന്റെ സംസാരം ധനേഷിനൊട്ടും രസിച്ചില്ല.അവൻ നിലത്ത് നിന്ന് ചാടിയെഴുന്നേറ്റ് അഥർവിനെ രൂക്ഷമായി നോക്കി.

അത്യാവശ്യം ഉയരവും അതിനുതക്ക വണ്ണവുമുള്ളൊരു പയ്യൻ.കട്ടി മീശയും താടിയും.

കാണാൻ അധികം ഗ്ലാമർ ഇല്ലെങ്കിലും ആളൊരു കലിപ്പൻ ആണ്. ഇരുപത്തിരണ്ട് വയസ്സുണ്ടെങ്കിലും കാഴ്ചയിൽ ഒരു ഇരുപത്തിയഞ്ചുകാരന്റെ പവ്വർ.

ധനേഷും ഒട്ടും മോശമല്ല.അഥർവിനെക്കാൾ തണ്ടും തടിയുമുണ്ട്.അയാൾക്ക്.ആളൊരു ചൂടനാണ്.പെട്ടെന്ന് ദേഷ്യം വരും.

“ഇതേ എന്റെ പെണ്ണാ.ഞങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യും.നീയാരാടാ ഇതൊക്കെ ചോദ്യം ചെയ്യാൻ. മോൻ വന്നവഴി വിട്ടോ”

കലിപ്പിലായിരുന്നു ധനേഷിന്റെ വിരട്ടൽ.ഇതൊന്നും കണ്ടിട്ട് അഥർവിനു തെല്ല് കൂസലും ഉണ്ടായിരുന്നില്ല.

“ഇതൊരു ക്യാമ്പസ് ആണ്. നിങ്ങൾക്ക് ഇഷ്ടമുള്ളത് അവിടാകാം.ഇവിടെ പറ്റില്ല”

സ്വരം കഴിവതും മയപ്പെടുത്തിയാണ് അവൻ മറുപടി കൊടുത്തത്.പക്ഷേ ധനേഷിനൊട്ടും ഉൾക്കൊളളാനായില്ല.

നടന്ന് പോകുന്ന വിദ്യാർത്ഥികളിൽ പലരും അവരെ ശ്രദ്ധിക്കാൻ തുടങ്ങി. അഥർവിന്റെ പരിചയക്കാർ ചിലർ അവന്റെ അടുത്ത് കൂടി.

നവി നിന്ന് ഉരുകി തുടങ്ങി. കുറച്ചു ദിവസങ്ങൾക്ക് ശേഷം കോളേജിൽ വന്നത് ഇങ്ങനെയൊരു സീനായി.നാണക്കേടും സങ്കടത്താലും അവളുടെ കണ്ണുകൾ നിറഞ്ഞു.

അഥർവിന്റെ കൂടെ വിദ്യാർത്ഥികൾ കൂടിയതോടെ ധനേഷൊന്ന് പതറി.എങ്കിലും അവനത് പുറത്ത് കാണിച്ചില്ല.

“വാടീ ഇങ്ങോട്ട്” നവിയുടെ കയ്യിൽ പിടിച്ചു വലിച്ചു അവൻ നടന്നു നീങ്ങി.നവി കുതറിയെങ്കിലും പിടി വിടാൻ അവൻ തയ്യാറായില്ല.

“അതേ ചേട്ടനൊന്ന് നിന്നേ”

പിന്നിൽ നിന്ന് അഥർവിന്റെ കാർക്കശ്വ സ്വരം കേട്ടതും ധനേഷ് അറിയാതെ നിന്നുപോയി.

“അതേ നവിയെ വിട്ടിട്ട് ചേട്ടൻ പൊയ്ക്കോളൂ. അവൾക്ക് പഠിക്കാൻ ഒരുപാടുണ്ട്.കുറച്ചു ക്ലാസുകൾ മിസ്സായതാ’

അവനു മുമ്പിലേക്ക് കയറി നിന്ന് അഥർവ് മീശ രണ്ടു വശത്തേക്കും പിരിച്ചു വെച്ചു.ഇവിടെ വെച്ചൊരു പ്രശ്നം ഉണ്ടായാൽ കോളേജ് ഒന്നടങ്കം തന്നെ പഞ്ഞിക്കിടും.

ബുദ്ധിപൂർവ്വം ഇടപെടുന്നതാണ് നല്ലത്.അവന്റെ പിടി അയഞ്ഞ നിമിഷം നവി കൈകൾ കുതറിച്ച് അകന്നു മാറി.

” നീയും നിന്റെ ഇവനെയും ഞാൻ പിന്നെ എടുത്തോളാം”

“ഓ..എന്നാൽ അങ്ങനെയാകട്ടെ മച്ചു”

വെല്ലുവിളി നടത്തിയ ധനേഷിനെ വിദ്യാർത്ഥികൾ കൂട്ടമായി കൂവി ഓടിച്ചു.

“താങ്ക്സ് അഥർവ്” നവി അഥർവിനെ നന്ദിയോടെ നോക്കി.

“അതൊക്കെ താൻ വെച്ചോളൂ.ഇവനെ പോലെയുളളവന്മാരെ പ്രേമിക്കുന്നതിന് മുമ്പ് മൂന്നു പ്രാവശ്യമെങ്കിലും ചിന്തിക്കണം”

നവി ഞെട്ടിപ്പോയി. അഥർവ് തന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു.സത്യങ്ങളെല്ലാം അവനോട് തുറന്നു പറയാൻ കഴിയാതെ അവളുടെ മനം തേങ്ങി.

“നവി ക്ലാസിലേക്ക് പൊയ്ക്കോളൂ”

അഥർവിന്റെ അനുമതി ലഭിച്ചതോടെ നവി ക്ലാസിലേക്ക് നടന്നു.അഥർവ് വന്നില്ലായിരുന്നെങ്കിൽ ധനേഷിന്ന് നാണം കെടുത്തിയേനെ.അവളോർത്തു.

ചേച്ചിയുടെ ഫോൺ എടുത്തു മാറ്റിയതിനും ധനേഷിനെ തെറ്റിദ്ധരിപ്പിച്ചതിനും ചേച്ചി തന്ന പണിയാണെന്ന് 100% ഉറപ്പായി.

ചേച്ചിയാണ് പോലും ചേച്ചി.അവൾ പല്ല് ഞെരിച്ചു.കുഞ്ഞും നാൾ മുതൽ തുടങ്ങിയതാണ് അവൾക്ക് തന്നോടുളള വൈരാഗ്യം.

താനെന്ത് ചെയ്തിട്ടാണോ എന്തോ.ഒന്നും അറിയില്ല.ചേച്ചിയെന്ന് ആത്മാർത്ഥമായാണ് വിളിച്ചിരുന്നത്.

ഉപദ്രവങ്ങൾ സഹിക്കാൻ കഴിയാതെ വന്നതോടെ തിരിച്ച് അടിക്കാൻ തുടങ്ങിയത്.

അമ്മയുടെ മകളാണോ താനെന്ന് പലപ്പോഴും സംശയിച്ചിട്ടുണ്ട്.രണ്ടു മക്കളെ വേറിട്ട് കാണുന്നവർ.ചിറ്റമ്മ പോലും ഇങ്ങനെ കാണിക്കില്ല.സഹികെട്ട് ഒരിക്കൽ ചോദിച്ചിട്ടുണ്ട്.

“ഞാൻ നിങ്ങളുടെ മകളാണോ..അതോ തവിട് കൊടുത്തു വാങ്ങിയതാണോന്ന്”

“ഞാൻ തന്നെയാണ് നിന്നെ പ്രസവിച്ചത്” ഇതായിരുന്നു അമ്മയുടെ മറുപടി.

നവി ക്ലാസിനു മുന്നിലെത്തിയപ്പോളൊന്ന് അറച്ചു നിന്നു.കയറണോ വേണ്ടയോ. മനസാക്ഷിയുടെ വടം വലിക്ക് ഒടുവിൽ ക്ലാസിൽ കയറി.

ക്ലാസ് കുറച്ചു മിസിങ്ങ് ആണ്. ആരോടും ഒന്നും സംസാരിക്കാതെ തല കുനിച്ച് നവമി തന്റെ സീറ്റിൽ ഇരുന്നു.

കൂട്ടുകാരികൾ വിശേഷങ്ങൾ ഓരോന്നായി ചോദിച്ചെങ്കിലും ഒരുമൂളലിൽ മറുപടി ഒതുക്കി.

ഫസ്റ്റ് അവർ കഴിഞ്ഞതോടെ നവിക്ക് മതിയായി.

കൂട്ടുകാരി ഹൃദ്യയുടെ കൂടെ ക്ലാസ് കട്ടു ചെയ്തു ഇറങ്ങി.കോളേജിലെ ക്ലാസ്മേറ്റും ഉറ്റ സുഹൃത്തും കൂടിയാണ് ഹൃദ്യ.സിദ്ധയെ പോലെ എന്തിനും ഏതിനും കട്ടക്ക് കൂടെയുണ്ട്.

“വല്ലാത്ത തലവേദന” നെറ്റിയിൽ കൈപ്പത്തി അമർത്തിപ്പിടിച്ച് നവി പറഞ്ഞു.

“നിന്റെ ടെൻഷനാണ് എല്ലാത്തിനും കാരണം. അതിനെയൊക്കെ ഒന്ന് ആട്ടിപ്പായിച്ചേ എല്ലാം ശരിയാകും”

ഹൃദ്യയുടെ സംസാരം കേട്ടു നവി ചിരിച്ചു പോയി.

“വന്നേ കാന്റീനിൽ പോയി ഒരു സ്ട്രോങ്ങ് അടിക്കാം.തലവേദന പറപറക്കും”

ഹൃദ്യയും നവിയും കൂടി ക്യാന്റീനിലേക്ക് നടന്നു.

💃💃💃💃💃💃💃💃💃💃💃🏻💃💃💃💃

അതേസമയം ക്ലാസ് കട്ട് ചെയ്തു കോളേജ് ലൈബ്രറിയിൽ ഇരിക്കുക ആയിരുന്നു നീതി.കൂട്ടുകാരിയുടെ ഫോൺ വാങ്ങി അവൾ ധനേഷിനെ വിളിച്ചു.

“എന്തായി ധനു” ഉത്സാഹത്തോടെ നീതി ചോദിച്ചു.അവന്റെ മറുപടി അവളെ നിരാശയിലാഴ്ത്തി.

“അവളെ നാണം കെടുത്തും മുമ്പൊരു തെണ്ടി വന്ന് എല്ലാം കുളമാക്കി.സാരമില്ല അവനു ഞാൻ പണി വെച്ചിട്ടുണ്ട്”

തനിക്ക് അറിയാവുന്നവരുടെയെല്ലാം രൂപങ്ങൾ അവളുടെ മനസ്സിലൂടെ കടന്നുപോയി.ആരായിരിക്കും അത്.

തെല്ല് സംശയമുള്ളവരുടെ അടയാളങ്ങൾ പറഞ്ഞു നോക്കി.അവരാരുമല്ലെന്നായിരുന്നു ധനേഷിന്റെ മറുപടി.

“ശരി ഞാൻ വൈകിട്ട് വിളിക്കാം.അച്ഛന്റെ മൊബൈലിൽ നിന്ന്”

അവൾ ഫോൺ കട്ട് ചെയ്തു.അത് ഫ്രണ്ടിനെ ഏൽപ്പിച്ചു. എല്ലാം കുളമാക്കിയത് ആരെന്ന് കണ്ടെത്തണം.നീതി മനസിൽ പറഞ്ഞു.

💃💃💃💃💃💃💃💃💃💃💃💃💃💃

കാന്റീനിൽ ചായ കുടിച്ചിരിക്കുക ആയിരുന്നു ഹൃദ്യയും നവിയും കൂടി.

“നിനക്ക് അഥർവിന്റെ അടുത്ത് ഇഷ്ടം പറഞ്ഞു കൂടെ.

വെറുതെ എന്തിനാണ് വൺവേ ആക്കി വെച്ചിരിക്കുന്നത്..പറഞ്ഞാൽ ഓക്കെ ആകുന്നെങ്കിൽ ആകട്ടെ.ഇല്ലെങ്കിൽ വിട്ടുകളയാം”

നവിയുടെ മുഖത്ത് ദൃഷ്ടികളൂന്നി ഹൃദ്യ ഇരുന്നു.

“ഒരാളറിയാതെ അവരെ പ്രണയിക്കുന്നത് സുഖമുള്ളൊരു അനുഭൂതിയാണ്.ആ ഫീൽ പറഞ്ഞാൽ കിട്ടില്ല” നവി ചിരിച്ചു.

“നിനക്ക് പ്രാന്താ”

“അതേലോ..ആ പ്രാന്തിനൊരു സുഖമുണ്ട്”

നവിയെ പഴയ ചുറുചുറുക്കുളളവളാക്കുക എന്നതായിരുന്നു ഹൃദ്യയുടെ ലക്ഷ്യം. അതിനായിട്ട് ഓരോന്നും വെറുതെ ചോദിച്ചു കൊണ്ടിരുന്നു.

അവൾ മൂഡോഫ് ആയാൽ ഹൃദക്ക് ടെൻഷൻ കൂടുതൽ ആണ്.

“ഇനിയെന്താ പ്രോഗ്രാം”

“വീട്ടിലേക്ക് പോകണം”

“ശരി…പോയേക്കാം”

നവിയും ഹൃദ്യയും ഉച്ചക്ക് മുമ്പ് ബസ് സ്റ്റോപ്പിലേക്ക് നടന്നു..

💃💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏼💃🏼💃🏼

നവിക്ക് മുമ്പ് കോളേജിൽ നിന്ന് നീതി എത്തിയിരുന്നു. വന്നപ്പോൾ മുതൽ അച്ഛന്റെ ഫോൺ റാഞ്ചാനായി പരുന്തിനെ പോലെ വട്ടമിട്ട് പറക്കുകയാണ്.

സാധാരണ ഫോൺ ആ രമണൻ യൂസ് ചെയ്യുന്നത്.

അതിലെ ബാലൻസ് തീർക്കുകയെന്നത് നീതിയുടെ ഹോബിയാണ്.

അത്യാവശ്യത്തിനു ഒന്ന് വിളിക്കാൻ നോക്കിയാൽ ബാലൻസ് കാണില്ല.മകൾക്ക് ഫോൺ എടുത്തു കൊടുക്കുന്നത് ഭാര്യയാണെന്ന് രമണനു അറിയാ.

അതുകൊണ്ട് തെറി മുഴുവനും രാധയാണു കേൾക്കുന്നത്.

“അമ്മേ ഫോൺ ഒന്നെടുതാ”

അമ്മക്ക് മുമ്പിൽ എത്തി നീതി ആവശ്യപ്പെട്ടു.

“എനിക്കെങ്ങും വയ്യ” ഭർത്താവിന്റെ തെറിവിളിയോർത്തു കൊണ്ട് അവർ പറഞ്ഞു.

“നിങ്ങളുടെ ഇളയമകൾ എന്റെ ഫോൺ എടുത്തു എവിടെയോ ഒളിപ്പിച്ചു വെച്ചതു കൊണ്ടാ എനിക്ക് കെഞ്ചേണ്ടി വരുന്നത്” നീതി അമ്മയോട് ദേഷ്യപ്പെട്ടു.

“രാത്രിയാകട്ടെ..അങ്ങേര് ഒമ്പത് മണിക്ക് ഉറങ്ങും”

ആഹാരം നേരത്തെ കഴിച്ചു ഒമ്പത് മണിക്ക് ഉറങ്ങുന്നതാണു രമണന്റെ ശീലം.ആ സമയത്താണ് അവൾ ഫോൺ കൈക്കലാക്കുന്നത്.

രാത്രിവരെ ക്ഷമയോടെ ഇരിക്കാൻ നീതി തീരുമാനിച്ചു..

കുറച്ചു കഴിഞ്ഞു നവി വീട്ടിലെത്തി.

അവൾക്ക് മുമ്പിൽ ചെല്ലാതെ നീതി മുറിയിൽ കഴിച്ചു കൂട്ടി.അവസരം കിട്ടിയാൽ നവി എട്ടിന്റെ പണി തരുമെന്ന് അറിയാം…

രാതി രമണൻ ഉറങ്ങി കഴിഞ്ഞതോടെ നീതി അയാളുടെ ഫോൺ എടുത്തു. നവിയെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ഫോൺ എടുത്തു കൊണ്ട് നീതി വെളിയിൽ ഇരുട്ടത്തേക്കിറങ്ങി.പമ്മി പിന്നാലെ നവിയും അവളുടെ പിറകെ കൂടി.

“ധനേഷ് അത് ശരിയാകില്ല..വീട്ടിലേക്ക് വരണ്ടാ..എനിക്ക് പേടിയാ”

ഫോൺ വിളി ശ്രദ്ധിച്ച നവിക്ക് മനസ്സിലായി ധനേഷ് ഇവിടേക്ക് വരാനാണെന്ന്.ഒടുവിൽ അവന്റെ നിർബന്ധത്തിനു മുമ്പിൽ നീതിക്ക് സമ്മതിക്കേണ്ടി വന്നു..

“ശരി പന്ത്രണ്ട് മണി കഴിഞ്ഞു വാ.അപ്പോഴേക്കും നവിയും ഉറങ്ങും”

ഫോണിലൂടെ എല്ലാം പറഞ്ഞു ഉറപ്പിച്ചു നീതി മുറിയിലേക്ക് കയറി..

നവിയൊന്ന് ചിരിച്ചു.ഇന്ന് കൊണ്ട് തീർക്കണം നീതിയുടെയും ധനേഷിന്റെയും അഹങ്കാരം.

ഇനി രണ്ടും തല പൊക്കരുത്..മുറിയിലെത്തിയ നവി തലപുകഞ്ഞ് ആലോചിച്ചു. അതിനൊരു വഴിയും അവൾ കണ്ടെത്തി…

രാത്രി പന്ത്രണ്ട് മണി കഴിയാൻ നീതിയും നവിയും കാത്തിരുന്നു.. നവി തനിക്ക് പാര പണിയാനുളളതെല്ലാം ഒരുക്കി വെച്ചിട്ടുണ്ടെന്ന് പാവം നീതി അറിഞ്ഞതേയില്ല..

തുടരും….

നവമി : ഭാഗം 1

നവമി : ഭാഗം 2

നവമി : ഭാഗം 3

നവമി : ഭാഗം 4

നവമി : ഭാഗം 5