Sunday, December 22, 2024
Novel

നവമി : ഭാഗം 38

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി


രാത്രിയിൽ എന്തിനും ഏതിനും നീതിക്കൊപ്പം അനിയത്തി ഉണ്ടായിരുന്നു…

“ഇല്ല എന്റെ ചേച്ചിയുടെ ജീവിതം തകർക്കാൻ ഒരുത്തനെയും ഞാൻ സമ്മതിക്കില്ല.വേണ്ടി വന്നാൽ കൊല്ലുക തന്നെ ചെയ്യും” അവൾ പല്ലുകൾ കൂട്ടി ഞെരിച്ചു..

വാതിലുകളും ജനലുകളും സുരക്ഷിതമായി ബന്ധിച്ചുവെന്ന് പലപ്രാവശ്യമായി നവമി നോക്കി .അവളുടെ പ്രവൃത്തിയെല്ലാം അഭിയുടെ പോലീസ് കണ്ണുകൾ വീക്ഷിക്കുന്നുണ്ടായിരുന്നു….അയാളൊന്ന് പുഞ്ചിരിച്ചു…

“നവമി മിടുക്കിയാണ്… ചേച്ചിയുടെ അനിയത്തി തന്നെ… അവനോർത്തു….

രാത്രിയിൽ നവിക്ക് ഉറക്കം വന്നതേയില്ല.തിരിഞ്ഞും മറിഞ്ഞും കിടന്നു.ചെറിയ ഒരുശബ്ദത്തിന് പോലും അവൾ കാതോർത്തു.അഭിയേട്ടനും ചേച്ചിയും ഗാഢമായ ഉറക്കത്തിലാണെന്നവൾ കണ്ടു.മുറിയിലെ ലൈറ്റ് ഓഫ് ചെയ്യുന്ന പതിവില്ല.

വെളുപ്പാൻ കാലത്ത് എപ്പോഴോ നവമിയൊന്ന് മയങ്ങിയത്.രാത്രിയിൽ കണ്ണുകൾ മയക്കത്തിലേക്ക് വഴുതി വീണാലും അവൾ ബലമായി കണ്ണുകളെ ശ്വാസിച്ചു നിർത്തും.

പുലരിയുടെ ചുംബനം ഇമകളെ തഴുകിയപ്പോഴാണ് നീതി ഉണർന്നത്. സ്ഥലകാലബോധം വന്നപ്പോൾ ചേച്ചി അടുത്തുണ്ടോന്ന് നോക്കി.രാത്രിയിൽ ചേച്ചിയെ ചുറ്റിപ്പിടിച്ചിരുന്നു നവിയുടെ കരങ്ങൾ.

ചേച്ചി കിച്ചണിൽ ആയിരിക്കും. അങ്ങനെ കരുതി മെല്ലെ എഴുന്നേറ്റു. അഭിയേട്ടൻ ഇപ്പോഴും നല്ല ഉറക്കമാണെന്ന് കണ്ടു.അഴിഞ്ഞുലഞ്ഞ വാർമുടിച്ചുരുൾ വാരിക്കെട്ടി കിച്ചണിലേക്ക് ചെന്നു.

നവമിയുടെ കണക്ക് കൂട്ടലുകൾ തെറ്റിയില്ല നീതി അടുക്കളയിൽ തിരക്കിലാണ്.അനിയത്തിയെ കണ്ടവൾ പുഞ്ചിരിതൂകി.മുഖം കഴുകി വന്ന നവമിക്ക് നേരെ അവൾ ബെഡ്കോഫി നീട്ടി.

” എന്താ ചേച്ചി രാവിലെ വിളിക്കാഞ്ഞത്?” ബെഡ് കോഫി ഒരുകവിൾ കുടിച്ചിറക്കി കഴിഞ്ഞു നവമി ചോദിച്ചു.

“രാത്രിയിൽ നിനക്ക് ഉറക്കം ഇല്ലല്ലോ.അതുകൊണ്ട് ഉറങ്ങട്ടെയെന്ന് കരുതി”

ചേച്ചിക്ക് ഉറക്കത്തിൽ ബോധവും കരുതലും ഉണ്ടെന്ന് അവൾക്ക് മനസ്സിലായി.ഇല്ലെങ്കിൽ ആളിത് പറയില്ല.പഴയ ഉറക്ക പ്രാന്തിയിൽ നിന്ന് ചേച്ചി ഒരുപാട് മാറിയിരിക്കുന്നു. എല്ലാ അഭിയേട്ടനോടുളള ഇഷ്ടത്താലാണ്.

പതിവ് പോലെ രാവിലെ നീതി എഴുന്നേൽക്കുമ്പോൾ നവി നല്ല മയക്കത്തിൽ ആയിരുന്നു. അവൾ രാത്രിയിൽ ഒട്ടും ഉറങ്ങിയട്ടില്ലെന്ന് നീതിക്ക് അറിയാം.അതാണ് വിളിച്ചു ഉണർത്താഞ്ഞത്.

“ഇന്നെന്താ ചേച്ചി പരിപാടി” നവമി വെറുതെ ചോദിച്ചു.

“എക്സാം അടുത്ത് വരുവല്ലേ..എല്ലാം ഒന്ന് പ്രിപ്പയർ ചെയ്യണം.” നീതി മറുപടി കൊടുത്തു.

“അതിനു ചേച്ചി എക്സാം എഴുതുന്നുണ്ടോ?”

നവമിയുടെ കണ്ണുകളിൽ സംശയം. അവൾ വന്ന് ഇത്രയും ദിവസമായിട്ടും നീതി പഠിക്കുന്നതോ ബുക്ക്സ് തുറക്കുന്നതോ കണ്ടിരുന്നില്ല.അടുത്ത വർഷം കണ്ടിന്യൂ ചെയ്യാമെന്ന് നീതി കരുതിയെങ്കിലും അഭി സമ്മതിച്ചില്ല.സമയം പോലെ എല്ലാം പഠിക്കാൻ അവൻ ആവശ്യപ്പെട്ടു. അതിനു തടസ്സം പറയാനും അവൾ നിന്നില്ല.

“ഞാൻ ഇവിടെ ഇരുന്ന് പഠിക്കുന്നുണ്ട്.അഭിയേട്ടൻ സമ്മതിക്കില്ല.അതാണ് പ്രശ്നം. നീ വന്നപ്പോൾ ഞാനും തിരക്കിലായി അതാണ് നീ അറിയാഞ്ഞത്”

“ശരി എങ്കിൽ ചേച്ചി ഏട്ടന്റെ കാര്യം നോക്കിയട്ട് പഠിച്ചോളൂ..ഇവിടത്തെ ജോലിയൊക്കെ ഞാൻ നോക്കിക്കൊളളാം”

നീതിയിൽ ഒരുഞെട്ടലുണ്ടായി.അതവൾ ചോദിക്കുകയും ചെയ്തു.

“നീയിന്നും കോളേജിൽ പോകുന്നില്ലേ”

“ഇല്ല..”നവമി തറപ്പിച്ചു പറഞ്ഞു.” അവരെ പോലീസ് പിടി കൂടിയെന്ന് അറിഞ്ഞാലേ എനിക്ക് സമാധാനമാകൂ”

അനിയത്തിയെ ഇങ്ങനെ വിട്ടാൽ മതിയാകില്ലെന്ന് നീതി തീരുമാനിച്ചു. നന്നായി പഠിക്കും.ഇപ്പോഴാകെ ഉഴപ്പാണ്.ചേച്ചിയിൽ നിന്ന് അനിയത്തി അടുക്കള ഭരണം ഏറ്റെടുത്തു. അപ്പോൾ നീതി അഭിക്കുളള ബെഡ്കോഫിയുമായി മുറിയിലേക്ക് പോയി.

നീതി ചെല്ലുമ്പോൾ അഭി ഉണർന്ന് കിടക്കുകയാണ്.

“Good morning അഭിയേട്ടാ” അവൾ വിഷ് ചെയ്തു. പകരം അവനും ..

“Same to dr””

ബെഡ് കോഫി അവനു നേരെ നീട്ടിക്കൊണ്ട് നീതി തുടക്കമിട്ടു.

“അഭിയേട്ടാ നവിക്കും എക്സാം അടുത്ത് വരുന്നു.ക്ലാസിൽ പോകാതിരുന്നാൽ ശരിയാകില്ല”

ശരിയാണ് നീതി പറയുന്നത്. ഇപ്പോൾ തന്നെ കുറെയധികം ക്ലാസുകൾ അവൾക്ക് മിസായി.

“ഏട്ടൻ ഒന്ന് ഉപദേശിച്ചാൽ മതി..അവൾ അനുസരിക്കും””

“മം” അവനൊന്ന് മൂളി..

💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏻💃🏾💃🏻💃🏻💃🏾💃🏾

കിച്ചണിലെ ജോലി കഴിഞ്ഞ ശേഷം നവമി ഫ്രഷായി വന്നു.ഏട്ടന്റെ കൂടെയാണ് അവളും പ്രാതൽ കഴിച്ചത്.

“ഓയ്..അനിയത്തിക്കുട്ടിക്ക് ഏട്ടനെ എത്രത്തോളം ഇഷ്ടമാണ്” അഭി തുടക്കമിട്ടു.

“കടലോളാം…വാനോളം” പെട്ടെന്ന് ഉത്തരമെത്തി.

“എങ്കിൽ ഏട്ടൻ പറഞ്ഞാൽ അനിയത്തിക്കുട്ടി അനുസരിക്കുമോ?

” എന്താ ഏട്ടാ.. ഏട്ടൻ പറയ്”

ഏട്ടന്റെയും അനിയത്തിയുടെയും ഡയലോഗ് കേട്ടു നീതിക്ക് ദേഷ്യം വന്നു. അവൾ അഭിക്ക് നേരെ കണ്ണുരിട്ടി കാണിച്ചു.

“കാര്യ ഗൗരവത്തിൽ പറഞ്ഞു മനസ്സിലാക്കാനുളളത് വെറുതെ തള്ളിക്കൊണ്ട് ഇരിക്കുവാ” നീതിയുടെ മുഖഭാവത്തിൽ നിന്ന് അർത്ഥം അഭി ഗ്രഹിച്ചെടുത്തും”സാരമില്ലെടീ ശരിയാക്കാം എന്നൊരു ധ്വനി അവനിൽ ഉണ്ടായിരുന്നു.

“ഇന്ന് മുതൽ കോളേജിൽ പോകണം” പതിയെ എങ്കിലും അഭിയുടെ സ്വരത്തിൽ ഗൗരവം കലർന്നു.നവമിയുടെ മുഖം വാടി.അവൾക്ക് സങ്കടം വന്നു.

“ഏട്ടാ… അത്” അവൾ ദയനീയമായി വിളിച്ചു.

“മനസ്സിലാകും മോളേ നിന്റെ സ്നേഹം.. പക്ഷേ പഠിപ്പിനെ ബാധിക്കരുത്.ക്ലാസ് കഴിഞ്ഞു നീയിങ്ങോട്ട് തന്നെ വന്നോളൂ” അഭി മുന്നോട്ട് വെച്ച നിർദ്ദേശം അവൾക്ക് ഇഷ്ടമായി.

“ശരിയേട്ടാ ഞാൻ പൊയ്ക്കോളാം”

കഴിച്ചു കഴിഞ്ഞു നവമി എഴുന്നേറ്റു കോളേജിലേക്ക് പോകാനൊരുങ്ങി.

“ഇപ്പോൾ എങ്ങനെയുണ്ട് ഭാര്യേ..മനസിലാകുന്ന രീതിയിൽ സ്നേഹത്തോടെ അവരെ മുഷിവിപ്പിക്കാതെ ഉപദേശിച്ചാൽ അവർ കേൾക്കും”

“ഓ..ഇപ്പോൾ ഏട്ടനും അനിയത്തിയും ഒന്നായി.ഞാൻ പുറത്തും” നീതി മുഖം വീർപ്പിച്ചു ഇരുന്നു.അധികസമയം അങ്ങനെ ഇരിക്കാൻ കഴിഞ്ഞില്ല അവൾക്ക്.അഭിയുടെ മുഖം വാടിയതോടെ അവനിലേക്ക് അവൾ കൂടുതൽ ചേർന്നിരുന്നു

“ഡാ ദുഷ്ടാ…പിണങ്ങല്ലേ…ഞാൻ വെറുതെ പറഞ്ഞതാ” അവന്റെ കവിളിൽ നീതി തുരുതുരാ ചുംബനം അർപ്പിച്ചു.

“ആരു പിണങ്ങി..നിന്നെ പറ്റിച്ചതല്ലേ… അഭിയുടെ ചിരി മുറിയിൽ മുഴങ്ങി.നീതി അവന്റെ മാറിലേക്ക് തല ചായ്ച്ചു.

💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾

” ഡോ തനിക്കെന്താ പഴയതിൽ നിന്നൊരു മാറ്റം ”

“അത് അഥർവിന് വെറുതെ തോന്നുന്നതാണ്”

“അല്ല..പഴയത് പോലെ തനിക്ക് എന്നോട് സംസാരിക്കാനോ ഫോൺ വിളിക്കാനോ സമയമില്ല”

“ദേ അഥർവ്..എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്.ഫോൺ തന്റെ കയ്യിലും ഉണ്ടല്ലോ”

ഉച്ചകഴിഞ്ഞ് വാകമരച്ചോട്ടിൽ ഇരിക്കുകയായിരുന്നു രണ്ടു പേരും. രാവിലെ നവമി വന്നത് അറിഞ്ഞപ്പോൾ അവൻ അവളുടെ ക്ലാസിൽ ചെന്നു.തനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ടെന്ന് അറിയിച്ചു. ഉച്ച കഴിഞ്ഞു ക്ലാസില്ല.അപ്പോൾ തമ്മിൽ കാണാമെന്ന് അവൾ പറഞ്ഞിരുന്നു.

നവമി പറഞ്ഞത് ശരിയാണെങ്കിലും അവളെയൊന്ന് ശുണ്ഠി പിടിപ്പിക്കണമേയെന്ന് അഥർവും കരുതിയുള്ളൂ.പക്ഷേ അവനും ശരിക്കും കോപം വന്നു.

“നീ എപ്പോഴും ചേച്ചി എന്ന് പറഞ്ഞു നടക്ക്.അവസാനം നീയൊറ്റക്കേ കാണൂ.ഇപ്പോഴും വീട്ടിൽ പോകണമെന്നില്ലല്ലോ”

നവമിക്ക് ദേഷ്യത്തേക്കാൾ കൂടുതൽ സങ്കടമാണ് വന്നത്.എല്ലാം അറിയാവുന്ന ആൾ തന്നെ ഇങ്ങനെ പെരുമാറുമ്പോൾ എന്താണ് പറയുക.ഇങ്ങനെയൊക്കെ ആകുമെന്നതിനാലാണ് അഥർവിനോട് അനുവാദം വാങ്ങിയത്.എന്നിട്ട് ഇപ്പോഴും…

പ്രണയിക്കുമ്പോൾ എല്ലാം പോസ്റ്റീവേ കാണൂ..മൈനസ് കാണില്ല.എല്ലാവരും പറയുന്നത് ശരിയാണെന്ന് വേദനയോടെ നവമി ഓർത്തു.

“എനിക്ക് എന്റെ വീട്ടുകാരു തന്നെയാണ് വലുത്.പിന്നെ ചേച്ചി..എനിക്കാകെയുളള എന്റെ രക്തബന്ധം.അവൾക്കെന്തെങ്കിലും പറ്റുന്നത് സഹിക്കാൻ കഴിയില്ല.”

“വിവാഹം കഴിഞ്ഞും നീയിത് തന്നെ പറയണം” അഥർവിന് ശരിക്കും കോപം വന്നു.

“നിന്റെ താലി എന്റെ കഴുത്തിൽ വീഴട്ടെ..എന്നിട്ട് നോക്ക് നീ പറയുന്നത് അനുസരിക്കുമോന്ന്..എന്നായാലും എനിക്ക് അവരെ തള്ളിക്കളായൻ പറ്റില്ല” നവമിയും വിട്ടു കൊടുത്തില്ല.ഒന്നും രണ്ടും പറഞ്ഞു വീണ്ടും തമ്മിൽ വഴക്കായി.

“എനിക്ക് ഇങ്ങനെയൊരു പെണ്ണിനെ ഉൾക്കൊളളാൻ പറ്റില്ല”

“പറ്റില്ലെങ്കിൽ വിട്ടേക്ക്..ഞാൻ പറഞ്ഞോ എന്നെ കെട്ടിയേ പറ്റൂന്ന്”

ഹൃദയം കീറി മുറിക്കുന്ന വേദനയോടെ നവമി പറഞ്ഞു. അതോടെ അവൾ അവിടെ നിന്ന് എഴുന്നേറ്റു.

“നിന്നെയെനിക്ക് വേണ്ടെടീ പുല്ലേ…അവളും അവളുടെയൊരു ചേച്ചിയും”

നടക്കുമ്പോൾ പിന്നിൽ നിന്ന് ചീറിയെത്തിയ അഥർവിന്റെ വാക്കുകൾ കേട്ട് പ്രാണൻ പിടയുന്നത് പോലെയായി..എങ്കിലും തളർന്ന് പോകാതിരിക്കാൻ അവൾ ശ്രമിച്ചു.

💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾

“എന്തുപറ്റിയെടീ മുഖമൊക്കെ വാടിയിരിക്കുന്നത്” കോളേജിൽ നിന്നെത്തിയ അനിയത്തിയെ പിടിച്ചു നിർത്തി നീതി ചോദിച്ചു.

“ഒന്നൂല്ലാ” നവമി പറഞ്ഞു ഒഴിഞ്ഞു.

സാരമായിട്ടെന്തോ അവൾക്ക് പറ്റിയട്ടുണ്ടെന്ന് നീതിക്ക് മനസ്സിലായി. അങ്ങനെയൊന്നും നവമി സങ്കടപ്പെടാറില്ല.ഹൃദയത്തിനു മുറിവേറ്റാലേ അവൾ കരയൂ…

സാരമില്ല രാത്രി ആയാലും അനിയത്തി മനസ്സ് തുറക്കും..അപ്പോൾ അറിയാം എന്താണെന്ന്.. ചോദിച്ചു അറിയുന്നതിനേക്കാൾ നല്ലത് അല്ലാതെ പറയുന്നതാണ്.. അപ്പോൾ അവർ പൂർണ്ണമായും മനസ്സ് തുറക്കും..നീതി മനസ്സിലോർത്തു..

നീതിയുടെ കണക്ക് കൂട്ടലുകൾ പോലെ ഉറങ്ങാൻ സമയം നവമി മനസ്സ് തുറന്നു.അഭി ഉറങ്ങി കഴിഞ്ഞെന്ന് ഉറപ്പായപ്പോഴാണ് നവിയെല്ലാം പറഞ്ഞത്.

“സാരമില്ലെടീ അവൻ വെറുതെ പറഞ്ഞതാണ്.. നിന്നെ ഒരുപാട് ഇഷ്ടമാണ് അഥർവിന്. നിനക്ക് അങ്ങനെ ആണെന്ന് അറിയാം.പ്രണയിക്കുമ്പോൾ പരസ്പരം പരിഗണന നൽകിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ” നീതി അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അതൊന്നും അനിയത്തിയിൽ സ്പർശിച്ചില്ലെന്ന് ചേച്ചിക്ക് മനസ്സിലായില്ല..

എന്തായാലും നവിയുടെ ഉറക്കം പോയിരുന്നു.. ഓരോന്നും ചിന്തിച്ചു അവൾ കിടന്നു..

കുറെ സമയം അങ്ങനെ ഇഴഞ്ഞ് നീങ്ങി..പൊടുന്നനെ കറന്റ് പോയത്..മുറിയിൽ അഭിയുടെയും നീതിയുടെയും ശ്വാസോച്ഛാസം ഉയർന്നു കേൾക്കാം.

എമർജൻസി ലാമ്പ് തപ്പിയെടുത്ത് ഓൺ ചെയ്യാൻ നവമി ഒരുങ്ങി.അപ്പോൾ ഡോറ് തുറക്കുന്ന ശബ്ദം കേട്ടത്.അവൾ കിടന്നിടത്ത് പതുങ്ങി.

ആരൊക്കെയോ മുറിയിൽ പ്രവേശിച്ചു. ആരെന്ന് വ്യക്തമല്ല.കണ്ണിൽ കുത്തിയാൽ കാണാത്തത്ര ഇരുട്ട്..

വീട്ടിൽ ഇൻ വെർട്ടർ ഉണ്ട്.. കറന്റ് പോകുമ്പോൾ അത് പ്രവർത്തിക്കേണ്ടതാണല്ലോ? നിരാശയോടെ നവമിയത് ഓർത്തു.

അപ്പോൾ വന്നിരിക്കുന്നത് ശത്രുക്കൾ തന്നെ.. ജിത്തും ധനേഷും ജയിൽ ചാടിയത് അവൾക്ക് ഓർമ്മ വന്നു. നടുങ്ങിപ്പോയി..

കുറച്ചു നിമിഷത്തെ മൗനം..മുറിയിലൊരു വെടി ശബ്ദം ഉയർന്നു.. കൂട്ടത്തിൽ ആരുടെയോ നിലവിളി..അത് പെണ്ണിന്റെയാണോ ആണിന്റെ ആണോന്ന് തിരിച്ചറിയാൻ പിന്നെയും നിമിഷങ്ങൾ വേണ്ടി വന്നു…

തുടരും….

നവമി : ഭാഗം 1

നവമി : ഭാഗം 2

നവമി : ഭാഗം 3

നവമി : ഭാഗം 4

നവമി : ഭാഗം 5

നവമി : ഭാഗം 6

നവമി : ഭാഗം 7

നവമി : ഭാഗം 8

നവമി : ഭാഗം 9

നവമി : ഭാഗം 10

നവമി : ഭാഗം 11

നവമി : ഭാഗം 12

നവമി : ഭാഗം 13

നവമി : ഭാഗം 14

നവമി : ഭാഗം 15

നവമി : ഭാഗം 16

നവമി : ഭാഗം 17

നവമി : ഭാഗം 18

നവമി : ഭാഗം 19

നവമി : ഭാഗം 20

നവമി : ഭാഗം 21

നവമി : ഭാഗം 22

നവമി : ഭാഗം 23

നവമി : ഭാഗം 24

നവമി : ഭാഗം 25

നവമി : ഭാഗം 26

നവമി : ഭാഗം 27

നവമി : ഭാഗം 28

നവമി : ഭാഗം 29

നവമി : ഭാഗം 30

നവമി : ഭാഗം 31

നവമി : ഭാഗം 32

നവമി : ഭാഗം 33

നവമി : ഭാഗം 34

നവമി : ഭാഗം 35

നവമി : ഭാഗം 36

നവമി : ഭാഗം 37