Saturday, April 27, 2024
Novel

ആകാശഗംഗ : ഭാഗം 13

Spread the love

നോവൽ
എഴുത്തുകാരി: ജാൻസി

Thank you for reading this post, don't forget to subscribe!

ഗംഗ ലിവിങ് ഹാളിൽ വന്നു അടുത്ത് കണ്ട ടേബിളിലേക്ക് ഫയൽ വച്ചു..

“മഹിമ എന്നാണോ സാർ സ്നേഹിക്കുന്ന കുട്ടിയുടെ പേര്.. ദീപ്തി പറഞ്ഞ പെൺകുട്ടി ഇതാണോ.. എങ്ങനെ ഒന്ന് അറിയും.. അല്ലേ…. ഞാൻ എന്തോന്ന് ഓകെയാ ചിന്തിച്ചു കൂട്ടുന്നേ.. ആ പെണ്ണ് ഏതായാലും എനിക്ക് എന്താ.. അല്ല പിന്നെ ”

“മോളു ആരോടാ സംസാരിക്കുന്നേ ” ഗൗരി ജ്യൂസ്‌ കൊണ്ട് വരുന്ന വഴി ചോദിച്ചു..

“അത്.. ഞാൻ വെറുതെ.. ”

“ആകാശ് ഫയൽ നോക്കിയോ ”

“ഇല്ല.. ഉറങ്ങുവാ ”

“മോൾക് എന്നെ അമ്മേ എന്ന് വിളിക്കാം.. ഇങ്ങനെ കിടന്നു തപ്പി തടയണ്ട.. ” ഗൗരി ചിരിച്ചു കൊണ്ട് ജ്യൂസ് ഗംഗയ്ക്ക് നേരെ നീട്ടി..

അവൾ പുഞ്ചിരിച്ചു കൊണ്ട് ആ ഗ്ലാസ്‌ വാങ്ങി..

“മരുന്നിന്റെ എഫക്ട് ആയിരിക്കും.. ഒരുകാര്യം ചെയ്യ്. ഗംഗ ഇതിനു വേണ്ടി വന്നതല്ലേ.. അവൻ ഉണർന്നിട്ട് പോയാൽ മതി.. അർജന്റ് എന്ന് അല്ലേ പറഞ്ഞേ.. നന്ദു കുറച്ചു കൂടെ കഴിയുമ്പോൾ എഴുന്നേൽക്കും.. അവനെ കാണിച്ചിട്ട് പോയാൽ മതി.. ” ഗൗരി പറഞ്ഞു

ഗംഗയും സമ്മതിച്ചു.

🔸🔸🔸🔸🔸

ആകാശ് ഉറങ്ങി എഴുന്നേറ്റു സ്റ്ററിന്‌ അടുത്തേക്ക് വന്നു നിവർന്നു നിന്നു.. താഴേക്കു നോക്കിയപ്പോൾ ഗംഗ അവിടെ ഇരുന്നു ഗൗരിയോട് കാര്യം പറയുന്നു..
ആകാശ് വേഗം സ്റ്റെയർ ഇറങ്ങി വന്നു..

“താൻ എന്താ ഇവിടെ ” ആകാശ് ചോദിച്ചു

“ആഹാ നീ ഉണർന്നോ.. ഈ കൊച്ചു എത്രനേരമായി കാത്തു നിൽക്കുവാന് എന്ന് അറിയാമോ. ” ഗൗരി പറഞ്ഞു

“എന്തിനു ” ആകാശ് ഗംഗയ്ക്ക് നേരെ നോക്കി.

“അത് സാർ.. ആ ബാംഗ്‌ളൂർ പ്രൊജക്റ്റ്‌ റഫ് കോപ്പി ഇന്ന് വൈകുന്നേരത്തിനു മുൻപ് അവർക്ക് അയച്ചു കൊടുക്കണം എന്ന് മെയിൽ വന്നു.. അപ്പോൾ സാർ ചെക്ക് ചെയ്തു സൈൻ ചെയ്താൽ എനിക്ക് അയച്ചു കൊടുക്കാൻ ആയിരുന്നു ”

“അത് നെക്സ്റ്റ monday ല്ലേ ഡേറ്റ് പറഞ്ഞത്..”

“ചോദിച്ചപ്പോൾ അവർ ഇന്നലെ സാറിന് മെയിൽ അയച്ചിട്ടുണ്ട് എന്ന് പറഞ്ഞു.. ഗംഗ പറഞ്ഞു

“ഓ.. ഞാൻ മെയിൽ ചെക്ക് ചെയ്തില്ല ” ആകാശ് പറഞ്ഞു

“ഗംഗ നിന്നെ ഫയൽ കാണിക്കാൻ റൂമിൽ വന്നിരുന്നു.. നീ നല്ല ഉറക്കം ആയിരുന്നു.. അപ്പോൾ ഞാനാ മോളോട് പറഞ്ഞത് നീ ഉണർന്നിട്ട് പോയാൽ മതി എന്ന് ”

“ഹമ്മ് ”

“എന്നാൽ നിങ്ങൾ ഇരുന്നു സംസാരിക്കു.. ഞാൻ മാധവേട്ടന്റെ അടുത്തേക്ക് പോയിട്ട് വരാം ” ഗൗരി പോയി..

“താൻ ഫയൽ എല്ലാം ചെക്ക് ചെയ്തതല്ലേ ”

“അതേ …സാറിന്റെ സൈൻ വേണം ”

ആകാശ് സോഫയിലേക്ക് ഇരുന്നു സൈൻ ചെയ്യാൻ തുടങ്ങി…

‘മഹിമ ആരാണ് എന്ന് ചോദിക്കണോ… അല്ലെങ്കിൽ വേണ്ട..ചുമ്മാ ചോദിച്ചു നോക്കാം. ‘ ഗംഗ ചിന്തിച്ചു.

“സാർ ആരാണ് ഈ മഹിമ? ”

ചോദ്യം കേട്ടതും ആകാശിന്റെ കൈയും പേനയും നിശ്ചലമായി..

“അത്.. പിന്നെ.. ഞാൻ ഫയലും ആയി റൂമിൽ വന്നപ്പോൾ സാർ ഈ പേര് പറയുന്ന കേട്ടു. ”

“താൻ അത് അറിയാൻ ആണോ എങ്ങോട്ട് വന്നത്… വന്ന ജോലി തീർത്തുട്ട് പോകണം.. ”

“സോറി സർ ”

ആകാശ് പേപ്പറുകൾ എല്ലാം സൈൻ ചെയ്തു ഗംഗയ്ക്ക് നൽകി..

“ഇതു മെയിൽ ചെയ്തേക്ക് ” അതും പറഞ്ഞു ആകാശ് സ്റ്റെയർ കയറി പോയി.. ആകാശ് പോകുന്നതും നോക്കി ഗംഗ കുറച്ചു നേരം അങ്ങനെ നിന്നു…

▪️▪️▪️▪️▪️▪️

“മഹിമ… ഞാൻ ഇത്ര ശ്രമിച്ചിട്ടും മറക്കാൻ പറ്റുന്നില്ലല്ലോ പെണ്ണേ നിന്നെ… അത്രയ്ക്കു ആഴത്തിൽ പതിഞ്ഞു പോയി നിന്റെ മുഖവും സ്നേഹവും.. ഇനി എനിക്ക് മറക്കാൻ പറ്റുമോ എന്നും തോന്നുന്നില്ല…. എന്റെ ഈ കാത്തിരിപ്പ് വെറുതെ ആണ് എന്ന് അറിഞ്ഞിട്ടും നിന്നെ കാണാൻ എന്റെ മനസ് കൊതിക്കുന്നുണ്ട്.. എവിടെ ആയാലും നീ സന്തോഷത്തോടെ ഇരുന്നാൽ മതി…

എന്നും എന്റെ സന്തോഷത്തിനും ഇഷ്ടത്തിനും വേണ്ടി നീ നിന്റെ ഇഷ്ട്ടങ്ങൾ മാറ്റിവച്ചിട്ടുണ്ട്.. എന്നിട്ടും എന്ത്കൊണ്ടാണ് നീ ഒറ്റ രാത്രി കൊണ്ട് എല്ലാം ഒറ്റവാക്കിൽ അവസാനിപ്പിച്ചു പോയത്…. അതിന്റെ അർത്ഥം നീ എന്നോട് കാണിച്ചത് വെറും അഭിനയം മാത്രം ആയിരുന്നോ.. നീ എന്നെ ചതിച്ചു എന്ന് വിശ്വസിക്കാൻ എന്റെ ഹൃദയവും മനസും അനുവദിക്കുന്നില്ല…ഇനി നിനക്ക് പകരമായി മറ്റൊരു പെണും എന്റെ ജീവിതത്തിൽ കടന്നു വരില്ല.. ”

ആകാശിന്റെ കണ്ണിൽ നിന്നും കണ്ണുനീർ അവൻ പിടിച്ചു കൊണ്ട് നിന്ന ഫോട്ടോയിൽ ഇറ്റ് ഇറ്റ് വീണു കൊണ്ടിരുന്നു…..

✨️✨️✨️✨️✨️✨️

ഇതേ സമയം ഗംഗ റൂമിന്റെ ബാൽക്കണിയിൽ നിന്ന് ആകാശ് പറഞ്ഞ പേര് ആലോചിക്കുവായിരുന്നു..

ഇന്നത്തെ കാലത്തും ആത്മാർഥമായി സത്യസന്ധതമായി സ്നേഹിക്കുന്ന ആണുങ്ങളും ഉണ്ട്…അതുകൊണ്ടല്ലേ ആകാശ് സാർ പാതി മയക്കത്തിലും സ്നേഹിച്ച പെണ്ണിന്റെ പേര് പറഞ്ഞത്… ഇപ്പോഴും ആ പെൺകുട്ടിയെ സാർ ഇഷ്ടപ്പെടുന്നു…

“എന്താ ചിന്താവിഷ്ടയായ ഗംഗയെ ഒരു ആലോചന ” ദീപ്തി ചോദിച്ചു

“ആഹാ ദീപ്തിയോ.. അല്ല ഞാൻ ആലോചിക്കുവായിരുന്നു ഇന്നത്തെ കാലത്തു ആളുകൾ സ്നേഹിക്കുന്നത് ഒരു ടൈം പാസ്സ് പോലെ ആണ്.. അതിനിടയിൽ ആത്മാർഥമായി സ്നേഹിക്കുന്നവരെ നമ്മൾ അറിയാതെ പോകുന്നു.. ”

“എല്ലാവരും ടൈം പാസ്സ് അല്ല ട്ടോ..” ദീപ്തി പറഞ്ഞു

“അതേ… പക്ഷേ ചിലർ പെൺ കുട്ടികളെ മറ്റൊരു കണ്ണോടു കൂടി കണ്ട് ഒടുവിൽ അവളെ ചതിച്ചിട്ടു പോകുന്നവരും ഉണ്ട്.. ”

“ഗംഗ.. ആണുങ്ങളെ മാത്രം അങ്ങനെ കുറ്റം പറയാൻ പറ്റില്ല.. പെണ്ണുങ്ങളും അത്ര മോശം അല്ല..”

“ആയിരിക്കാം ” ഗംഗ ദീപ്തിയുടെ മുഖത്തു നോക്കാതെ പറഞ്ഞു

ദീപ്തി പുഞ്ചിരിച്ചു പറഞ്ഞു..

“ആയിരിക്കാം എന്നല്ല.. ആണ്.. ”

“എന്നാലും ഒരു പ്രണയം തകരുമ്പോൾ എല്ലാവരും ആദ്യo കുറ്റം കണ്ടുപിടിക്കുന്നത് പെണ്ണിലാണ്.. ആരും ആണുങ്ങളുടെ ഭാഗം നോക്കാറില്ല…. ” ഗംഗ നിരാശയോടെ പറഞ്ഞു

“ഹാ ഹാ ഹാ.. അത് പോയിന്റ്.. സ്നേഹിക്കുന്ന പെണ്ണിനെ സ്വന്തം ആക്കുന്ന ആണുങ്ങളും സ്നേഹിച്ച പുരുഷനെ സ്വന്തം ആകുന്ന സ്ത്രീകളും ഉണ്ട്.. ”

“ഉണ്ട്.. എന്നാലും ഭൂരിഭാഗം പരാജയം ആണ്.. ”

“ഗംഗയുടെ സംസാരത്തിൽ ആണുങ്ങൾക്ക് എതിരെ ഒരു പ്രതിഷേധം ഉണ്ടല്ലോ… ന്തേ വല്ല തേപ്പ് കിട്ടിട്ടുണ്ടോ “ദീപ്തി ഏറുകണ്ണിട്ട് നോക്കി..

“ഹേയ് ഇതുവരെ ഞാൻ ആരെയും തേച്ചിട്ടില്ല.. എന്നെയും തേച്ചിട്ടില്ല… എന്റെ ജീവിത സാഹചര്യം അങ്ങനെ ഒരു പ്രണയ ലോകത്തിലേക്ക് കൊണ്ട് പോകാൻ പറ്റിയതായിരുന്നില്ല ” ഗംഗ പറഞ്ഞു..

“ഇതുവരെ തനിക്കു ആരോടും പ്രണയം തോന്നിട്ടില്ല “ദീപ്തി അതിശയത്തോടെ ചോദിച്ചു..

“ഇല്ല.. പേടി ആയിരുന്നു.. ”

“അത് കൊള്ളാം… ഇതുവരെ തോന്നിട്ടില്ലെങ്കിൽ ഇനി തോന്നലോ.. ”

“ഇനിയൊ… ഹേ ആ പ്രായം ഒക്കെ കഴിഞ്ഞു പോയി ദീപ്തി .. ”

“എന്നാരാണ് പറഞ്ഞത്.. പ്രണയം അനശ്വരം ആണ്.. അതിനു പ്രായം ഒരു ഘടകമേ അല്ല.. ആർക്കും ഇപ്പോൾ വേണമെങ്കിലും എന്തിനോടും പ്രണയം തോന്നാം.. ഒരിക്കൽ എങ്കിലും നമ്മൾ ആത്മാർത്ഥമായി പ്രണയിക്കണം..അതിന്റെ സുഖം അറിയാൻ.. അറിഞ്ഞവർ ജീവിതത്തിൽ എന്നും പ്രണയിച്ചുകൊണ്ടേ ഇരിക്കും.. ”

“ആഹാ ദീപ്തി കൈ വിട്ടു പോയല്ലോ..”ഗംഗ ചിരിച്ചു

“പ്രണയത്തെപറ്റി പറയുമ്പോൾ ഞാൻ എന്തോ.. അറിയാതെ വാചാലയായി പോകും… താൻ വിഷമിക്കാതെ.. തനിക്കും കിട്ടുമെഡോ തന്നെ അറിഞ്ഞു തന്റെ ലോകത്തിലേക്ക് ഒരു ചുമന്ന റോസാപൂവും ആയി ഒരാൾ “ദീപ്തി പറഞ്ഞു..

“അത് കലക്കി… റോസാപൂ ആണോ കാരമുള്ളാനോ കിട്ടുന്നേ എന്ന് കണ്ട് അറിയണം ” ഗംഗ പുഞ്ചിരിച്ചു കൊണ്ട് വിദൂരതയിലേക്ക് നോക്കി..

🔸▪️🔸▪️🔸▪️🔸

ഒരാഴ്ച്ചക്ക് ശേഷം

“ഗംഗ കമ്പനി കാർ വരുമ്പോൾ അതിൽ വന്നാൽ മതി.. ഞാൻ ഇവിടെ ഹോട്ടലിൽ ഉണ്ട്. ” ആകാശ് പറഞ്ഞു

“ശരി സാർ ”

“ദീപ്തി നിങ്ങൾ പോയിക്കോ.. സാർ കമ്പനി വണ്ടി പറഞ്ഞു വിട്ടിട്ടുണ്ട്.. അതിൽ ഹോട്ടലിൽ ചെല്ലാൻ ”

“ആഹാ എന്നാൽ ശരി ” ദീപ്തി പറഞ്ഞു..

————

“സാർ ഞാൻ ഹോട്ടലിൽ എത്തി.. ” ഗംഗ പറഞ്ഞു

“ഓക്കേ.. എവിടാ താൻ നിൽക്കുന്നേ ” ആകാശ് ചോദിച്ചു

“റെസ്‌പിഷന്റെ അടുത്ത് ”

“യാ.. ഞാൻ കണ്ടു.. “ആകാശ് കൈ കാണിച്ചു.. ഗംഗ കാൾ കട്ട്‌ ചെയ്തു ആകാശിന്റെ അടുത്തേക്ക് നടന്നു..

“അവർ വന്നോ സാർ ”

“ഇല്ല.. on the way ആണ്.. ട്രാഫിക് ഉണ്ട്.. അതുകൊണ്ട് ലേറ്റ് ആകും… ”

“താൻ വാ… റൂമിലോട്ട് ഇരിക്കാം.. ” ആകാശും ഗംഗയും റൂമിലേക്ക് പോകുന്നത് കണ്ടതും വിഷ്ണു ഫോൺ എടുത്തു..

“ഡാ അവർ എത്താറായോ.. ഓക്കേ.. നമ്മുടെ പ്ലാൻ കഴിയുന്നവരെ അവർ ഇവിടെ എത്താതെ നോക്കിക്കോണം.. ok..” വിഷ്ണു ഫോൺ കട്ട്‌ ചെയ്തു..

റൂം ബോയിയെ വിളിച്ചു അവന്റെ പോക്കറ്റിലേക്ക് 2000 രൂപയുടെ നോട്ട് വച്ചു കൊടുത്തിട്ട് പറഞ്ഞു..

“അപ്പോൾ എല്ലാം പറഞ്ഞ പോലെ.. ചെല്ല് ”

———
ട്രിം ട്രിം കാളിങ് ബെൽ കേട്ട് ഗംഗ ഡോർ തുറന്നു..

“മാം ജ്യൂസ്‌.. ”

‘ആകാശ് സാർ ജ്യൂസ്‌ ഓർഡർ ചെയ്തോ.. ചിലപ്പോൾ പറയാൻ വിട്ടു പോയതായിരിക്കും’ ഗംഗ ചിന്തിച്ചു

“ജ്യൂസ്‌ ടേബിളിനു പുറത്തു വച്ചിട്ടുണ്ട് മാം.. eന്തെങ്കിലും ആവിശ്യം ഉണ്ടങ്കിൽ പറയണേ ” ബോയ് പറഞ്ഞു

“ആഹാ ഓക്കേ ” അവൾ ഡോർ അടച്ചു..

“എന്തായാലും കൊണ്ട് വന്നതല്ലേ കുടിക്കാം.. ഈ മനുഷ്യൻ ബാത്‌റൂമിൽ എന്താ ഉറങ്ങാൻ പോയോ.. ആഹാ വരുമ്പോൾ എടുത്തു കുടിച്ചോളും.. ” ഗംഗ ജ്യൂസ്‌ എടുത്തു കുടിച്ചു..

കുറച്ചു കഴിഞ്ഞപ്പോൾ ഗംഗയ്ക്ക് മനം പുരട്ടി വരുന്നത് പോലെ തോന്നി അവൾ വേഗം ബാത്‌റൂമിലേക്ക് ഓടി… കതകിൽ മുട്ടി..
ആകാശ് ഡോർ തുറന്നതും അവന്റെ ഷർട്ടിലേക്ക് ഗംഗ ശർദ്ധിച്ചു….

“What the hell ” ആകാശ് രണ്ടു കൈയും ഉയർത്തി ഷർട്ടിലേക്ക് നോക്കി ചോദിച്ചു..

“സോറി സാർ,” അത്രയും പറഞ്ഞപ്പോഴേക്കും ഗംഗ വീണ്ടും ശർദ്ധിച്ചു..

“ഓ ഷിറ്റ്.. ഗംഗ… what is this? ”

“സോറി.. സോറി” ഗംഗ അടുത്ത് കണ്ട ടേബിളിൽ പിടിച്ചു.. ആകാശ് ഷർട്ട്‌ ഊരി.. ബാത്റൂമിലേക്ക് പോകാൻ തുടങ്ങിയതും ഗംഗ തലങ്ങി വീണു..

“ഗംഗ….. ഗംഗ ” ആകാശ് ഗംഗയുടെ മുഖത്തു തട്ടി വിളിച്ചു.. ഒടുവിൽ ഗംഗയെ പൊക്കിയെടുത്തു കട്ടിലിലേക്ക് കിടത്തി. മുഖത്തു വെള്ളം തളിച്ചു.. പെട്ടന്ന് ഗംഗ ഞെട്ടി കണ്ണ് തുറന്നു..

“എന്തോടോ ഇതു.. കഷ്ടം.. “അതും പറഞ്ഞു ആകാശ് ഗംഗയ്ക്ക് വെള്ളം കൊടുത്തു.. ഷർട്ടും ആയി ബാത്റൂമിലേക്ക് പോയി..
ക്ഷീണം കൊണ്ട് ഗംഗയുടെ കണ്ണുകൾ പതിയെ അടഞ്ഞു..
~~~~
കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ഗംഗ കണ്ണ് തുറന്നത്…

“കമ്പനിയുടെ ആളുകൾ ആയിരിക്കും.. താൻ അവിടെ ഇരിക്ക് ഞാൻ തുറക്കാം..
ആകാശ് ഡോർ തുറന്നതു പോലീസുകാർ ഉള്ളിലേക്ക് ഇടിച്ചു കയറി…

“സാർ എന്താ ഇത്.. നിങ്ങൾ എങ്ങോട്ടാ പോകുന്നേ.. ” ആകാശ് ചോദിച്ചു
ഗംഗ കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ തുടങ്ങിയതും പോലീസ് അകത്തു എത്തി കഴിഞ്ഞിരുന്നു…

“ആഹാ… അപ്പൊ കഴിഞ്ഞില്ലേ… ഞങ്ങൾ ശല്യo ആയി കാണും അല്ലേ ” പോലീസ്‌കാർ അർത്ഥം വച്ചു സംസാരിക്കാൻ തുടങ്ങി..

“What നോണ്സെന്സ് ”

“ആഹാ നിനക്കൊക്കെ നോൺസെൻസ് കാണിക്കാം.. ഞങ്ങൾ പറയുന്നതാണ് അല്ലേ കുഴപ്പം.. rascal.. കമ്പനി മീറ്റിംഗ് എന്നും പറഞ്ഞു പട്ടാപകൽ ഹോട്ടലിൽ റൂമും എടുത്ത് സുഖിക്കാൻ വന്നേക്കുവാ അല്ലേ രണ്ടാളും…. ” പോലീസ് പറഞ്ഞു

“സാർ mind your words…. ഞാൻ ആരാണ് എന്ന് നിങ്ങൾക്ക് അറിയില്ല… നിങ്ങൾ പറയുന്നപോലെ അല്ല കാര്യങ്ങൾ.. നിങ്ങൾക്ക് ആരോ തെറ്റായ ഇൻഫർമേഷൻ തന്നതാണ്..”

“അത് നിന്റെ വേഷം കണ്ടപ്പോൾ മനസിലായി.. തെറ്റാണോ ശരിയാണോ എന്ന്”

അപ്പോഴാണ് ആകാശ് തന്റെ വേഷം ശ്രദ്ധിച്ചത്.. ബനിയനും ജീൻസും..
ഇതെല്ലാം കണ്ട് ഗംഗ പേടിച്ചു വിറച്ചു..

“ഓ ഒരുത്തിയുടെ നിപ്പ് കണ്ടാൽ തോന്നും അവൾ ഒന്നും അറിഞ്ഞില്ല എന്ന്..നടക്ക് രണ്ടും സ്റ്റേഷനിലേക്ക് ” പോലീസ് ഗംഗയെ പിടിച്ചു തള്ളി.. അവൾ ആകാശിന്റെ നെഞ്ചിലേക്ക് വീണു.

“സാർ… നിങ്ങൾ കണ്ടതും നിങ്ങൾക്ക് കിട്ടിയ ഇൻഫർമേഷനും ഒന്നും ശരി അല്ല.. ” ആകാശ് പറഞ്ഞു

“നീ കൂടുതൽ ശരിയും തെറ്റും ഒന്നും പഠിപ്പിക്കണ്ട.. ബാക്കിയുള്ളത് നമുക്ക് സ്റ്റേഷനിൽ വച്ച് സംസാരിക്കാം.. നടക്ക് രണ്ടും. ”

പോലീസ് ആകാശിനെയും ഗംഗയെയും കൊണ്ട് പോയി.. അവർ പോകുന്നതും നോക്കി വിഷ്ണു ചിരിച്ചു.. നിന്റെ കഥ കഴിഞ്ഞടി.. ലക്ഷ്‌മി… ഇനി നീ എനിക്ക് സ്വന്തം…

(തുടരും )

ആകാശഗംഗ : ഭാഗം 1

ആകാശഗംഗ : ഭാഗം 2

ആകാശഗംഗ : ഭാഗം 3

ആകാശഗംഗ : ഭാഗം 4

ആകാശഗംഗ : ഭാഗം 5

ആകാശഗംഗ : ഭാഗം 6

ആകാശഗംഗ : ഭാഗം 7

ആകാശഗംഗ : ഭാഗം 8

ആകാശഗംഗ : ഭാഗം 9

ആകാശഗംഗ : ഭാഗം 10

ആകാശഗംഗ : ഭാഗം 11

ആകാശഗംഗ : ഭാഗം 12