Thursday, April 18, 2024
Novel

❤️ നീ നടന്ന വഴികളിലൂടെ: ❤️ ഭാഗം 19

Spread the love

നോവൽ:
എഴുത്തുകാരി: മിനിമോൾ രാജീവൻ എം

Thank you for reading this post, don't forget to subscribe!

മംഗലത്ത് വീട്ടിലെ വലിയ ഹാളിൽ വച്ച് ആയിരുന്നു ദേവിന്റെ പിറന്നാൾ ആഘോഷം നടത്താൻ തീരുമാനിച്ചത്..

ദേവ് തന്നെ പാറുവിനെയും കൂട്ടി താഴേക്ക് വന്നു.. രണ്ടാളും നേവി ബ്ലൂ കളർ ഉള്ള ഡ്രസ്സ് ആയിരുന്നു…

“പിറന്നാള് ആയത് കൊണ്ടുള്ള കോടി ആണോ ഏട്ടാ ഇത്..”

അനി ചിരിയോടെ ചോദിച്ചു..

“ആഹ് ഡാ.. ഇവള് വാങ്ങി കൊണ്ട് വന്നതാണ്.. എനിക്കു വേണ്ടി സെലക്ട് ചെയ്തത് ഒന്നും വാങ്ങാൻ പറ്റിയില്ലല്ലോ എന്നും പറഞ്ഞു കരച്ചിൽ ആയിരുന്നു ഇന്നലെ മുതൽ.. ഇന്നിപ്പോ രാവിലെ ഇങ്ങോട്ട് വരുന്ന വഴിക്ക് ഞാൻ ഷോപ്പിൽ വിളിച്ച് അത് ഇങ്ങ് എടുപ്പിച്ചു.. അപ്പോഴാണ് ഇവിടെ ഒരാളുടെ മുഖം തെളിഞ്ഞത്..”

ദേവ് പാറുവിനെ നോക്കി കൊണ്ട് പറഞ്ഞു..

“എന്തായാലും നന്നായിട്ട് ഉണ്ടു ഏട്ടാ…..”

ദക്ഷ പറഞ്ഞു..

“എല്ലാരും വന്നില്ലേ അപ്പോ.. നമുക്ക് കേക്ക്‌ മുറിച്ചാലോ..”

ചന്ദ്രശേഖരൻ ചോദിച്ചു..

“ആഹ്.. അതാണ് നല്ലത് അല്ലേ അച്ഛാ..മോളെ അധിക നേരം ഇങ്ങനെ നിർത്താൻ വയ്യ..”

മഹേശ്വരി പറഞ്ഞു..

“അല്ല വല്യമ്മേ..അപ്പുവും രുദ്രയും വന്നിട്ടില്ല…”

ദക്ഷ പറഞ്ഞു..

“ഞാൻ പോയി വിളിക്കാം അവരെ…”

അഭി പെട്ടെന്ന് എടുത്തു ചാടി പറഞ്ഞു..

“വേണ്ട ഏട്ടാ..ഞാൻ പോകാം..”

ദക്ഷ മുന്നോട്ട് നടന്നു കൊണ്ട് പറഞ്ഞു..

“വേണ്ട. അളിയൻ വിളിച്ചിട്ട് വരട്ടെ.. അല്ലെ അളിയാ..”

ഭദ്രൻ ചിരിയോടെ ദക്ഷയേ തടഞ്ഞു..പിന്നെ അഭിയുടെ മുഖത്തേക്ക് നോക്കി..

അഭി ചമ്മലോടെ അവനെ നോക്കി…

“അളിയൻ…. ഏതു വകയിൽ..”

അനി തല ചൊറിഞ്ഞു കൊണ്ട് അഭിയേ നോക്കി…

“നീ പോയിട്ട് രണ്ട് പേരെയും വിളിച്ചിട്ട് വാ അഭി..”

അനിയുടെ തോളിൽ കൂടി കയ്യിട്ടു കൊണ്ട് ഭദ്രൻ പറഞ്ഞു..

അഭി നേരെ മുകളിലേക്ക് നടന്നു..

ദേവ് ഭദ്രനേ നോക്കി എന്താ എന്ന അർത്ഥത്തിൽ കണ്ണ് കാണിച്ചു..

ഭദ്രൻ അവനെ അഭി പോയ വഴി കണ്ണ് കൊണ്ട് കാണിച്ചു കൊടുത്തു..

പതിയെ ആ ചിരി ദേവിന്റെ ചുണ്ടിലേക്കും പരന്നു..

അഭി ആദ്യം ചെന്നത് രുദ്രയുടെ മുറിയിലേക്ക് ആയിരുന്നു…..

***
“ശോ.. ഇത് എവിടെ പോയി… കാണാനില്ലല്ലോ…”

രുദ്ര ഷെൽഫിൽ എന്തോ തിരഞ്ഞു കൊണ്ട് പറഞ്ഞു…

അവള് തിരച്ചിൽ തുടർന്ന് കൊണ്ടേ ഇരുന്നു.

ഒടുവിൽ ഡ്രസുകൾക്ക്‌ അടിയിലായി ഒളിപ്പിച്ചു വെച്ച ഒരു ബോക്സ് അവളുടെ കയ്യിൽ തടഞ്ഞു..

അതിനെ പതിയെ തലോടി കൊണ്ട് അവള് അത് കയ്യിലേക്ക് എടുത്തു..

കാണെ കാണെ അവളുടെ കണ്ണുകൾ നിറഞ്ഞു..

“എന്താ..എന്താ നീ നോക്കുന്നെ…”

പിന്നിൽ ഒരു സ്വരം കേട്ടതും അവള് ഞെട്ടി…

പെട്ടെന്ന് തന്നെ അവള് ബോക്സ് അവിടെ തന്നെ ഒളിപ്പിച്ചു..

പിന്നെ തിരിഞ്ഞു നോക്കി..

പിന്നിൽ അഭി ആണെന്ന് കണ്ട് അവള് നെടുവീർപ്പിട്ടു..

“എന്റെ അഭിയെട്ട… ഏട്ടൻ ആയിരുന്നോ.. പേടിപ്പിച്ച് കളഞ്ഞല്ലോ…”

അവള് നെഞ്ചില് കൈ വച്ചു കൊണ്ട് പറഞ്ഞു..

“അതെന്താ നീ പേടിച്ച് പോയത്… ”
അഭി സംശയത്തോടെ അവളെ നോക്കി..

“അത് പിന്നെ ആരായാലും ഞെട്ടി പോകില്ലേ…ഇങ്ങനെ പെട്ടെന്ന് പിന്നിൽ വന്ന് നിന്നാല്.. ഈ ഏട്ടന് ഇതെന്താ.. സിഐഡി പണിയാണോ..”

അവള് കപട ദേഷ്യത്തോടെ അവനെ നോക്കി..

“നീ ഇവിടെ എന്തെടുക്കുവ… താഴെ എല്ലാരും നിന്നെ കാത്തു നിൽപ്പ് ആണ്..വേഗം താഴേക്ക് ചെല്ല്..”

“ആഹ്..അത് പിന്നെ..ഞാൻ എന്റെ മൂക്കുത്തി തപ്പി എടുക്കുകയായിരുന്നു…”

രുദ്ര അപ്പോ തോന്നിയ ഒരു കള്ളം പറഞ്ഞു..

“എന്ത്..”

അഭി എന്തോ അൽഭുതം കണ്ടത് പോലെ അവളെ നോക്കി..

“ഏട്ടന് മൂക്കുത്തി അറിയില്ലേ.. അത്..”

രുദ്ര അമ്പരപ്പോടെ അവനെ നോക്കി..

“അതെനിക്ക് അറിയാം.. വീഴ്ചയിൽ നിന്റെ തലയ്ക്ക് വല്ലതും പറ്റിയോ മോളെ..”

അഭി അവളുടെ തലയിലേക്ക് നോക്കി കൊണ്ട് പറഞ്ഞു..

“ങ്ങേ… എന്ത് തേങ്ങയാ ഈ ഏട്ടൻ പറയുന്നത്..”

രുദ്ര അവന്റെ കയ്യിൽ നുള്ളി കൊണ്ട് പറഞ്ഞു.

“പിന്നെ… സ്വന്തം മൂക്കുത്തി മൂക്കിൽ തന്നെ വച്ചിട്ട് അത് തപ്പി നടക്കുന്ന നിന്നോട് വേറെന്തു പറയാൻ ആണ്…”

അഭി സ്വന്തം നെറ്റിയിൽ അടിച്ചു കൊണ്ടു പറഞ്ഞു..

“ആണല്ലേ… സോറി.. ഞാൻ അത് മറന്നു..”

രുദ്ര ചമ്മലോടെ മൂക്കില് തൊട്ടു നോക്കി..

“ആഹ്..മതി മതി. മോളിനി താഴേക്ക് ചെല്ല്..അവിടെ എല്ലാരും കാത്തിരിപ്പ് ആണ്..”

അഭി പുറത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു..

രുദ്ര തലയാട്ടി..പിന്നെ പെട്ടെന്ന് തന്നെ ഷെൽഫ് പൂട്ടി താഴേക്ക് നടന്നു..

അഭി അപ്പുവിന്റെ മുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ ഒന്നു ശങ്കിച്ചു.

പിന്നെ രണ്ടും കല്പിച്ചു വാതിലിൽ മുട്ടി…

ഉള്ളിൽ നിന്നും ശബ്ദം ഒന്നും കേൾക്കാതെ ആയപ്പോൾ അവൻ തന്നെ വാതിൽ തുറന്നു…ഉള്ളിൽ ആരും ഉണ്ടായിരുന്നില്ല..

“ഈ പെണ്ണ് ഇതെവിടെ പോയി…”

അഭി പിറുപിറുത്തു കൊണ്ട് മുറിയിൽ ആകെ കണ്ണോടിച്ചു..

പതിയെ ബാത്ത് റൂമിന്റെ വാതിലിൽ തട്ടി നോക്കി..

അവിടെയും ആരെയും കാണാതെ ആയപ്പോൾ അവൻ മുറി ചാരി പുറത്തേക്ക് ഇറങ്ങി..

“ഈ പെണ്ണ് ഇതെവിടെ… ഇനി ബാൽക്കണിയിൽ എങ്ങാനും ഉണ്ടോ..”

അഭി പിറുപിറുത്തു കൊണ്ട് ബാൽക്കണിയിലേക്ക് നടന്നു..

****

ബാൽക്കണിയിൽ വീൽചെയറിൽ ഇരിക്കുകയായിരുന്നു അപ്പു…

ചെറുതായി ഇരുട്ട് വ്യാപിച്ചു തുടങ്ങിയിരുന്നു ..

പിന്നിൽ എന്തോ വീണ ശബ്ദം കേട്ട് ആണ് അവള് ചിന്തയിൽ നിന്നും ഉണർന്നത്…

ബാൽക്കണിയിൽ ഇരുട്ട് പരന്നിരുന്നൂ…

താൻ ഏറെ നേരമായി അവിടെ ഇരിക്കാൻ തുടങ്ങിയിട്ട് എന്ന് അവൾക്ക് മനസിലായി…

ശബ്ദം കേട്ട ഭാഗത്തേക്ക് അവള് പതിയെ വീൽചെയർ ഉരുട്ടി നീക്കി..

“ഹോ… ഫ്ളവർവെസ് ആണോ…”

നിലത്ത് വീണു കിടന്ന പൂക്കളിൽ നോക്കി അവള് പറഞ്ഞു…

അവള് അത് കുനിഞ്ഞു എടുക്കാൻ ഒരു ശ്രമം നടത്തി… പറ്റില്ല എന്ന് തോന്നിയപ്പോൾ അവള് ആ ശ്രമം പാടെ ഉപേക്ഷിച്ചു…

ആരോട് എങ്കിലും എടുത്തു വെക്കാൻ പറയാം എന്ന് കരുതി അവള് വീൽചെയർ മുന്നോട്ട് നീക്കി..

പെട്ടെന്ന് ആണ് പിന്നിൽ ആരോ നിൽക്കുന്നത് പോലെ അവൾക്ക് തോന്നിയത്…

പേടിയോടെ അവള് പിന്തിരിയാൻ ശ്രമിച്ചപ്പൊഴേക്കും ആരോ ശക്തമായി അവളുടെ വീൽചെയറിൽ പിടിച്ചു തള്ളിയിരുന്നു…

ഒരു നിമിഷം അവളുടെ ബാലൻസ് പോയി..ഒപ്പം തന്നെ അവളും വീൽചെയറും മുന്നോട്ട് കുതിച്ചു…

അപ്പുവിനെ തിരഞ്ഞു അങ്ങോട്ട് വന്ന അഭി കണ്ട കാഴ്ച അതാണ്… ഒരു നിമിഷം അവൻ അന്തംവിട്ടു നിന്നു…

പിന്നെ തനിക്ക് നേരെ വരുന്ന വീൽചെയറിൽ നിന്നും അപ്പുവിനെ അവൻ വലിച്ചു പുറത്തേക്ക് ഇട്ടു…

വീൽചെയർ ഒരു ശബ്ദത്തോടെ ബാൽക്കണിയിലേക്കുള്ള വാതിൽക്കൽ ഇടിച്ചു നിന്നു..

അഭി അപ്പുവിനെയും കൊണ്ട് നിലത്തേക്ക് മറിഞ്ഞ് വീണിരുന്നു..

അപ്പു ആകെ പേടിച്ച് പോയിരുന്നു… അവള് അവനെ ഇറുകെ പിടിച്ചു…

പേടിയിൽ അവളുടെ ശരീരമാസകലം വിറയ്ക്കുന്നുണ്ടായിരുന്നു…

അവള് കണ്ണുകൾ തുറക്കാതെ തന്നെ അവനെ കെട്ടിപിടിച്ചു കിടന്നു….

പക്ഷേ അഭിയുടെ നോട്ടമെത്തിയത് ബാൽക്കണിയിലൂടെ താഴേക്ക് ഉള്ള സ്റ്റെപ് ഇറങ്ങി ഇരുട്ടിലേക്ക് ഓടി മറഞ്ഞ രൂപത്തിൽ ആയിരുന്നു..

പക്ഷേ അപ്പുവിന്റെ പേടി കണ്ടപ്പോൾ അവൻ സ്വയം നിയന്ത്രിച്ചു…

ഇപ്പൊ ബഹളം ഉണ്ടാക്കിയാൽ താഴെ പിറന്നാൾ ആഘോഷം നശിക്കും എന്ന് അവന് തോന്നി…

മനസ്സിൽ എന്തൊക്കെയൊ ചിന്തിച്ചു ഉറപ്പിച്ചു അവൻ അപ്പുവിനെ ചേർത്ത് പിടിച്ചു..

അൽപ സമയം കഴിഞ്ഞും അവളുടെ അനക്കം ഒന്നും കാണാതെ ആയപ്പോൾ അഭി പതിയെ തല ഉയർത്തി നോക്കി…

അവളുടെ പേടിച്ചുള്ള കിടപ്പ് കണ്ടപ്പോൾ അവന് പാവം തോന്നി..

“അപ്പു..”

അവൻ അരുമയോടെ വിളിച്ചു.

അപ്പോഴാണ് അപ്പു കണ്ണുകൾ തുറന്നത്…

താൻ അഭിയുടെ മുകളിൽ കിടക്കുകയാണ് എന്ന് കണ്ട് അവള് പിടഞ്ഞു എണീക്കാൻ ഒരു ശ്രമം നടത്തി..

“മതി… എണീറ്റ് ഓടണ്ട.. ഞാൻ പിടിക്കാം… ”

അഭി ചിരിയോടെ പറഞ്ഞു..

അപ്പുവിന് ആകെ ചമ്മലു തോന്നി..

അവള് ജാള്യതയോടെ തല താഴ്ത്തി..

അഭി തന്നെ അവളെ പതിയെ തന്റെ നെഞ്ചില് നിന്നും അടർത്തി മാറ്റി..

പിന്നെ അവളെ ചുവരിനോടു ചേർത്ത് ഇരുത്തി..

“ഞാൻ വീൽചെയർ എടുത്തിട്ട് വരാം… അതിന് എന്തേലും കംപ്ലൈന്റ് ആയോ എന്ന് അറിയില്ല… ശക്തിയിൽ കൊണ്ട് പോയി ഇടിച്ചത് അല്ലെ… താൻ ഇവിടെ ഇരിക്ക്…”

അഭി പറഞ്ഞു..പിന്നെ വാതിലിന്റെ അടുത്തേക്ക് നടന്നു…

വീൽചെയർ വാതിലിന് അരികിൽ ആയി തങ്ങി നിൽപ്പുണ്ടായിരുന്നു…

അവൻ അത് പതിയെ എടുത്തു നീക്കി നോക്കി…

“കുഴപ്പമില്ല എന്ന് തോന്നുന്നു… താൻ ഏതായാലും ഒന്ന് ഇരുന്നു നോക്ക്.. എന്തേലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പറയ്..ശരിയാക്കാം..”

അഭി വീൽചെയർ അവൾക്ക് അരികിലേക്ക് നീക്കി കൊണ്ട് പറഞ്ഞു..

അപ്പു പതിയെ കൈകൾ കുത്തി നിലത്ത് നിന്നും എണീക്കാൻ ശ്രമിച്ചു…

പറ്റുന്നില്ല എന്ന് ആയപ്പോൾ അവളുടെ കണ്ണുകൾ താനേ നിറഞ്ഞു..

“ഞാൻ സഹായിക്കാം…”

അഭി അവളെ കൈകളിൽ കോരി എടുത്തു കൊണ്ട് പറഞ്ഞു..

അപ്പു അവന്റെ കൈകളിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു..

“ദേ പെണ്ണേ… അനങ്ങാതെ നിക്ക്.. ഇല്ലെങ്കിൽ നീയും ഞാനും കൂടി ആവും വീഴുന്നത്..”

അഭി അവളെ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു..

അഭി തന്നെ അവളെ വീൽചെയറിൽ ഇരുത്തി…

അപ്പുവിന് അവന്റെ മുഖത്ത് നോക്കാൻ മടി തോന്നി..

“എന്തേലും പറ്റിയോ നിനക്ക്..എവിടെയെങ്കിലും വേദന ഉണ്ടോ..”

അഭി ഉത്കണ്ഠയോടെ ചോദിച്ചു..

അപ്പു ഇല്ലെന്ന് തലയാട്ടി..

“തലകാലം നീ വീണത് ആരോടും പറയാൻ നിക്കണ്ട… എല്ലാവരും പേടിക്കും..”

അഭി ഇരുട്ടിലേക്ക് നോക്കി കൊണ്ട് പറഞ്ഞു..

അപ്പു തലയാട്ടി..

അഭി പതിയെ അവളുടെ മുഖത്തേക്ക് നോക്കി..

വീഴ്ചയുടെ ആഘാതത്തിൽ നിന്നും അവള് ഇത് വരെ മുക്ത ആയിട്ടില്ല എന്ന് അവന് തോന്നി..

“നീ എങ്ങനെയാണ് വീണത്…”

അഭി ചിന്തയോടെ ചോദിച്ചു

“അത്…അവിടെ എന്തോ. വീണ ശബ്ദം കേട്ട്…നോക്കിയപ്പോൾ ഫ്ളവർ വേസ്‌ ആയിരുന്നു..അതെടുത്ത് വെക്കാൻ നോക്കുന്നതിനിടയിൽ പെട്ടെന്ന് എന്തോ ബാലൻസ് പോയി… ആരോ പിടിച്ചു തള്ളിയത് പോലെ. തോന്നി…”

അപ്പു ഓർത്ത്.എടുത്തു കൊണ്ട് പറഞ്ഞു..

“തള്ളിയത്…”

അഭി പിറുപിറുത്തു..

“എന്തായാലും ഞാൻ വന്നത് നന്നായി.. അല്ലെങ്കിൽ ചിലപ്പോ..”

അഭി പതർച്ചയോടെ നിർത്തി..

അപ്പു പതിയെ തല ഉയർത്തി അവനെ നോക്കി..അവളുടെ മിഴികളും സജ്ജലങ്ങളായിരുന്നു…

“എന്തായാലും നിനക്ക് ഈ ദാവണി നന്നായി ചേരുന്നുണ്ട്.. പിന്നെ ഈ കുഞ്ഞു….”

അഭി കുസൃതിയോടെ പറഞ്ഞു..

“പിന്നെ…പിന്നെ…കുഞ്ഞു…”

അപ്പു വെപ്രാളത്തിൽ ചോദിച്ചു…

“അല്ല നിന്റെ ഈ കുഞ്ഞു വട്ട പൊട്ടും നന്നായിട്ട് ഉണ്ടെന്ന്…”

അഭി ചിരി അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു..

അപ്പു ആശ്വാസത്തോടെ നെഞ്ചില് കൈ വച്ചു..

“നമുക്ക് താഴേക്ക് പോകാമോ ….”

അപ്പു രക്ഷപെടാൻ എന്നോണം ചോദിച്ചു..

“പോകാലോ…പിന്നെ…പിന്നെ.. ആ കുഞ്ഞു…”

അഭി കള്ള ചിരിയോടെ അവളുടെ വയറിലേക്ക് കണ്ണ് കാണിച്ചു..

അപ്പു ചമ്മലോടെ ദാവണി തുമ്പ് കൊണ്ട് വയറ് മറച്ചു പിടിച്ചു..

നാണം കൊണ്ട് അവള് തല താഴ്ത്തി.. പിന്നെ പതിയെ വീൽചെയർ മുന്നോട്ട് നീക്കി…

“ഞാൻ ആരോടും പറയാൻ പോകുന്നില്ല കെട്ടോടി ഉണ്ട കണ്ണി…”

അഭി വിളിച്ചു പറഞ്ഞു..

“വഷളൻ….പറഞ്ഞാലും ഇയാള് ആവും നാണം കെടുന്നത്…”

അപ്പു വിളിച്ചു പറഞ്ഞു..

“അപ്പോ ഉണ്ട കണ്ണിക്ക് സംസാരിക്കാൻ അറിയാം അല്ലെ…നിന്നെ ഞാൻ എടുത്തോളാം..”

അഭി ചുണ്ടിലൂറിയ ചിരിയോടെ വിളിച്ചു പറഞ്ഞു. പിന്നെ അവൾക്ക് പിന്നാലെ താഴേക്ക് ചെന്നു..
***

അപ്പുവിനും അഭിക്കും വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു എല്ലാവരും…

“അല്ല ഇതെന്താ നിങ്ങള് കേക്ക് മുറിച്ചില്ലെ….ഞങ്ങള് ഇറങ്ങാൻ ലേറ്റ് ആയി… ”

സുമതി ഹാളിലേക്ക് വന്നു കൊണ്ട് പറഞ്ഞു..

“ലേറ്റ് ആയി എന്ന് പറയല്ലേ സുമേ… നിന്റെ ഒരുക്കം കഴിഞ്ഞില്ല എന്ന് പറയൂ…”
.അവർക്ക് പിന്നാലെ കയറി വന്ന പ്രകാശൻ പറഞ്ഞു..

ഗംഗ രണ്ടു പേരെയും പോയി കെട്ടിപിടിച്ചു..

“ഞാൻ പറഞ്ഞതല്ലേ പ്രകാശേട്ട… ഞാൻ വരാതെ ഇവിടെ കേക്ക് മുറിക്കില്ല എന്ന്.. ഇപ്പൊ എന്തായി..ഇവരു ഞാൻ വരുന്നത് വരെ കാത്ത് നിന്നില്ലേ..അതാണ് സ്നേഹം
.”

സുമതി ഗർവോടെ പറഞ്ഞു…

“അയ്യോ അമ്മായി.. ഞങ്ങള് അമ്മായിയുടെ കാര്യം അങ്ങ് മറന്നു പോയി… ഇന്നലെ ഇവിടുന്ന് പോയത് അല്ലെ അമ്മായി..അപ്പോ പിന്നെ ഇന്ന് വീണ്ടും വരാൻ മെനക്കെടും എന്ന് ഓർത്തില്ല..”

രുദ്ര ചിരി അടക്കി കൊണ്ട് പറഞ്ഞു..

“അതേ അമ്മായി..ഞങ്ങള് അപ്പുവിനെയും അഭിയെയും കാത്തു നിന്നത് ആണ്.. അവരൂടെ വന്നിട്ട് കേക്ക് മുറിക്കാം…”

ഭദ്രൻ മുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു..

സുമതിയുടെ മുഖം ഒറ്റ നിമിഷം കൊണ്ട് ഫ്യൂസ് പോയ ബൾബ് പോലെയായി..

“നിനക്ക് അമവാസിയും പൗർണമിയും ഒരുമിച്ച് കാണണോ …”

അനി ദക്ഷയെ തോണ്ടി കൊണ്ട് ചോദിച്ചു…

“എന്തേ… എവിടെ..”

അവള് അൽഭുതത്തോടെ ചോദിച്ചു…

“ദാ അമ്മായിയുടെ മുഖം നോക്ക്…. അതാണ് അമാവാസി… കുറച്ച് മുന്നേ ഉണ്ടായ ഭാവമാണ് അഹംഭാവം..”

അനി ചിരി കടിച്ച് അമർത്തി കൊണ്ടു പറഞ്ഞു..

“അപ്പോ പൗർണമിയൊ…”

ദക്ഷ അവനെ തോണ്ടി..

“ദാ അങ്ങോട്ട് നോക്ക്.. അതാണ് പൗർണമി…”

അനി കൈ ചൂണ്ടിയ ഭാഗത്തേക്ക് ദക്ഷ നോക്കി..

അപ്പുവും അവൾക്ക് പിന്നാലെ വരുന്ന അഭിയും…

അവരെ കണ്ടതോടെ സുമതിയുടെ മുഖം കടന്നലു കുത്തിയത് പോലെ ആയി..

“ഓ.. ഈ മഹാറാണിക്ക് വേണ്ടിയാണോ എല്ലാവരും കാത്തു നിന്നത്…”

സുമതി പുച്ഛത്തോടെ പിറുപിറുത്തു…

“ദേ സുമേ…ദേവിന്റെ പിറന്നാൾ ആണ് ഇന്ന്..എന്തിനാ വെറുതെ നല്ലൊരു ദിവസമായിട്ടു അവന്റെ വായിലിരിക്കുന്നത് കേൾക്കാൻ നിക്കുന്നത്…”

പ്രകാശൻ അവർക്ക് അരികിലേക്ക് നീങ്ങി നിന്നു കൊണ്ട് പതിയെ പറഞ്ഞു..

സുമതി അയാളെ ഒന്ന് തറപ്പിച്ചു നോക്കി..

“ആഹ്..അറിയാത്ത പിളള ചൊറിയുമ്പോൾ
അറിയും…ഞാൻ എന്ത് പറയാൻ ആണ്..”

പ്രകാശൻ പിന്നിലേക്ക് നീങ്ങി നിന്നു..

അപ്പു പതിയെ അവർക്ക് അരികിലേക്ക് വന്നു..

അഭി അനിയുടെ അരികിലേക്ക് നീങ്ങി നിന്നു..

“ഏട്ടൻ എന്ന് മുതൽ ആണ് പൊട്ട്‌ തൊടാൻ തുടങ്ങിയത്….”

അനി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു …

“പൊട്ടു തൊടാൻ…ഞാനോ… നിനക്ക് എന്താ വട്ടായോ അനി..”

അഭി മുന്നിലേക്ക് ശ്രദ്ധിച്ചു കൊണ്ടു പറഞ്ഞു..

“വട്ട് എനിക്ക് അല്ല.. ഒരു കാര്യം ചെയ്.. ഏട്ടൻ ആ ഫോൺ എടുത്തു ഒരു സെൽഫി എടുത്ത് നോക്ക്..”

അനി അവനെ ഇളിച്ച് കാണിച്ചു..

അഭി കാര്യം മനസ്സിലാകാതെ ഫോൺ എടുത്തു ഫ്രണ്ട് ക്യാമറ ഓൺ ആക്കി…

നെറ്റിയിൽ പതിഞ്ഞ കുങ്കുമത്തിന്റെ അംശം ഒരു ചമ്മലോടെ ആണ് അവൻ ഫോണിൽ നോക്കിയത്…

ജാങ്കോ..നീ അറിഞ്ഞ ഞാൻ പെട്ടു…

അഭി വളിച്ച ചിരിയോടെ അനിയെ നോക്കി.

“ആഹ്..മതി മതി..ഇനി അത് അങ്ങ് തൂത്തു കളയാൻ നോക്ക്. വേറെ ആരും കണ്ടിട്ടില്ല…”

അനി ചിരി അടക്കി കൊണ്ട് പറഞ്ഞു…

അഭി വേഗം തന്നെ കൈ കൊണ്ട് അത് മായ്ച്ചു കളഞ്ഞു…പിന്നെ ഗൗരവത്തോടെ നിന്നു..

“ഇനി കേക്ക് മുറിക്കാലോ അല്ലെ.. എല്ലാവരും വന്നല്ലോ..”

ഭദ്രൻ പറഞ്ഞു..

ദേവ് കേക്ക് കട്ട് ചെയ്തു….ആദ്യ കഷണം പാറുവിന്റെ വായിൽ വച്ചു കൊടുത്തു..

അവള് അതിൽ നിന്നും ഒരു കഷണം അവന്റെ വായിലും വച്ചു കൊടുത്തു…

ദേവ് തന്നെ ബാക്കി ഉള്ളവർക്കും കേക്ക് കൊടുത്തു…

“അല്ല പാറു.. ബർത്ത്ഡേ ആയിട്ട് നീ ഇവന് ഗിഫ്റ്റ് ഒന്നും കൊടുത്തില്ലെ…”

സുമതി പരിഹാസത്തോടെ ചോദിച്ചു..

“അവൾക്ക് തരാൻ പറ്റിയ ഏറ്റവും വലിയ സമ്മാനം ദാ ഇവിടെ ഉണ്ടു അമ്മായി..അതിൽ കൂടുതൽ ഒന്നും വേണ്ടല്ലോ…അല്ലെടീ…”

ദേവ് അവളുടെ വയറിൽ തൊട്ടു കൊണ്ട് പറഞ്ഞു.

എല്ലാവരുടെയും ചുണ്ടിൽ ആശ്വാസത്തിന്റെ പുഞ്ചിരി വിടർന്നു..

“അമ്മേ…നല്ലൊരു ദിവസമായിട്ടു ദേവേട്ടന്റെ വായിൽ ഇരിക്കുന്നത് കേൾക്കാൻ നിക്കല്ലേ… ബർത്ത്ഡേ ആയത് അമ്മയുടെ ഭാഗ്യം..”
ഗംഗ അവരുടെ ചെവിയിൽ മന്ത്രിച്ചു..

സുമതി ഇഷ്ടക്കെടോടെ മുഖം തിരിച്ചു..

എല്ലാവരും ദേവിന് സമ്മാനം കൊടുക്കുന്ന തിരക്കിൽ ആയിരുന്നു…

“ദാ നീ പറഞ്ഞ സാധനം… നീ തന്നെ കൊടുത്തോ നിന്റെ ഏട്ടന് .”

ഭദ്രൻ ഒരു പൊതി അപ്പുവിനെ ഏല്പിച്ചു മുന്നോട്ട് പോയി…

അപ്പു പതിയെ വീൽചെയർ ദേവിന് അരികിലേക്ക് നീക്കി..

ദേവ് അവൾക്ക് അരികിലായി മുട്ട് കുത്തി ഇരുന്നു..

“ഹാപ്പി ബർത്ത്ഡേ ഏട്ടാ…”

അപ്പു കയ്യിൽ ഇരുന്ന പൊതി അവന് നേരെ നീട്ടി കൊണ്ട് പറഞ്ഞു…

“താങ്ക്സ് മോളെ…”

ദേവ് പൊതി കയ്യിൽ വാങ്ങി കൊണ്ട് അവളുടെ തലയിൽ തലോടി..

“തുറന്നു നോക്ക് ദേവ്…. അവള് അത്രയും കഷ്ടപ്പെട്ടു കൊണ്ട് വന്ന ഗിഫ്റ്റ് ആണ് അത്…”

ഭദ്രൻ ചിരിയോടെ പറഞ്ഞു…

“തുറക് ദേവേട്ടാ. ..”

പാറു കൗതുകത്തോടെ പറഞ്ഞു…

“ഓ… ഇവള് എന്ത് സമ്മാനം കൊണ്ട് വരാൻ ആണ്… വല്ല പാവയോ എന്തേലും ആവും…”
.സുമതി പുച്ഛത്തോടെ പറഞ്ഞു…

“സുമതി…വേണ്ട….”

മുത്തശ്ശി ശാസനയോടെ വിളിച്ചു…

സുമതി മുഖം വെട്ടിച്ച് ഇരുന്നു…

ദേവ് തന്നെ പതിയെ ഗിഫ്റ്റ് പൊതി തുറന്നു…

അവന്റെ കണ്ണുകൾ വിടർന്നു….

അതൊരു ക്രിസ്റ്റൽ ഡോൾ ആയിരുന്നു… അച്ഛനും അമ്മയും രണ്ട് കുഞ്ഞുങ്ങളും….

“ഇതാവും ഇന്നത്തെ ഏറ്റവും നല്ല സമ്മാനം അല്ലെ ദേവേട്ടാ…”

പാറു കൗതുകത്തോടെ പറഞ്ഞു…

“പിന്നല്ലാതെ…ഇങ്ങനെ ഒന്ന് കിട്ടാൻ വേണ്ടി ഇവള് എന്നെ ഇന്ന് മുഴുവൻ കടയിലും കയറ്റിച്ചു..അപ്പോ പിന്നെ നല്ലത് അല്ലാതെ ഇരിക്കുമോ…”

ഭദ്രൻ ചിരിയോടെ പറഞ്ഞു…

“എന്റെ അനിയത്തി എനിക്ക് വേണ്ടി വാങ്ങിയത് അല്ലെ.. അത് മോശമാവില്ലല്ലോ…”

ദേവിന്റെ പുഞ്ചിരിയിൽ എല്ലാവരും ചേർന്നു…

****

രാത്രി ഭക്ഷണം കഴിഞ്ഞ് എല്ലാവരും ഉമ്മറത്ത് ആയിരുന്നു…

ദേവ് പാറുവിനെ ചേർത്ത് പിടിച്ചു ഇരുന്നു..

ബാക്കി ഉള്ളവരും ഓരോ ഭാഗത്ത് ഇരുന്നു…
.
“എനിക്കൊരു കാര്യം പറയാനുണ്ട്..”

ഭദ്രൻ മുഖവുരയോടെ പറഞ്ഞു..

എല്ലാവരും എന്താ എന്ന അർത്ഥത്തിൽ അവനെ നോക്കി..

“വേറൊന്നും അല്ല.. അപ്പുവിന്റെ ട്രീറ്റ്മെന്റ് തുടങ്ങാൻ പോകുകയാണ്…പറ്റിയാൽ നാളെ തന്നെ കരുണാലയത്തിലേക്ക് പോകണം… അവിടെ എല്ലാ തയ്യാറെടുപ്പും ആയി…”

ഭദ്രൻ പറഞ്ഞു..

“ഇനിയിപ്പോ ഇതിനെ കൊണ്ട് പോയി ട്രീറ്റ്മെന്റ് ചെയ്തു പൈസ കളയണോ…”

സുമതി പിറുപിറുത്തു…

“സുമേ മതി… പാറു ഇവിടെ ആർക്കും അന്യ അല്ല… അവൾക്ക് വേണ്ടി ചിലവാക്കുന്ന പൈസക്ക് ഇവിടെ ആരും കണക്ക് പറയാനും പോണില്ല…”

അത്രയും നേരം മിണ്ടാതിരുന്ന സാവിത്രി ദേഷ്യത്തോടെ പറഞ്ഞു..

“കൊട് കൈ… ഇപ്പഴാണ് അമ്മ എന്റെ അമ്മ ആയത്…”

അനി സാവിത്രിയുടെ മടിയിൽ കിടന്നു കൊണ്ട് പറഞ്ഞു…

“പക്ഷേ ഭദ്ര…മോളെ ഒറ്റയ്ക്ക് അവിടേക്ക് വിടാൻ പറ്റില്ലല്ലോ..കൂടെ ആരെങ്കിലും വേണ്ടെ….”

ഗോപി ചോദിച്ചു ..

“വേണം അച്ഛാ..അതാണ് ഞാനും പറഞ്ഞു വന്നത്… അതിനു ഞാൻ ആരെയെങ്കിലും റെഡി ആക്കിക്കോളാo….”

അവൻ പറഞ്ഞു..

“എന്തിനാ പുറത്ത് നിന്ന് ആളെ ആക്കുന്നത് മോനെ..ഞാൻ കൂട്ടിന് പോകാം…”

ഗൗരി പറഞ്ഞു..

“അത് വേണ്ട ഗൗരി…ഒന്നാമത് പാറുവിനു എപ്പൊഴാണ് നിന്റെ ആവശ്യം വരിക എന്ന് പറയാൻ പറ്റില്ല…. ഞാൻ പോകാം.. അതല്ലേ നല്ലത്…”

മഹേശ്വരി പറഞ്ഞു..

“വേണ്ട ഏട്ടത്തി… ഏട്ടത്തിക്കും ആശുപത്രിയിൽ തിരക്ക് ഉള്ളത് അല്ലെ… ഞാൻ പോകാം മോളുടെ കൂടെ…”

സാവിത്രി പറഞ്ഞു..

“അതിനു അവിടെ ആളുകൾ കാണില്ലേ ഏട്ടത്തി…ഇവിടുന്ന് ആരേലും പോകണോ..”

സുമതി ഇഷ്ടക്കെടൊടെ പറഞ്ഞു..

“സുമേ ആരു ഉണ്ടായാലും നമ്മള് ഉള്ളത് പോലെ ആവില്ലല്ലോ..ഞാൻ പോകാം… എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല…”

സാവിത്രി തറപ്പിച്ചു പറഞ്ഞു..

ആദ്യമായാണ് സാവിത്രി എന്തിനെങ്കിലും അഭിപ്രായം പറഞ്ഞു എല്ലാവരും കേട്ടത്…

എന്നും അടുക്കളയിൽ മാത്രം ഒതുങ്ങുന്നത് ആയിരുന്നു അവരുടെ ലോകം…

“സാവിത്രി പറഞ്ഞത് ആണ് നല്ലത്… കൂടെ ഇവിടുന്ന് ആരേലും ഉള്ളത് ആണ് നല്ലത്..പുറത്ത് നിന്ന് ആരു വന്നാലും അതു സ്വന്തക്കാർ നോക്കുന്നത് പോലെ ആവില്ലല്ലോ..”

മുത്തശ്ശൻ പറഞ്ഞു…

“അമ്മ മാസ് ആണ്..മരണ മാസ്… ഉമ്മ..”
അനി സാവിത്രിയുടെ കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞു..

“പോടാ ചെക്കാ…”

സാവിത്രി കപട ദേഷ്യത്തോടെ പറഞ്ഞു

അഭിക്ക്‌ അമ്മയെ ഓർത്ത് അഭിമാനം തോന്നി…

അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു…

എല്ലാവരും തന്നെ എന്ത് മാത്രം സ്നേഹിക്കുന്നു എന്ന് അവൾക്ക് മനസ്സിലായി..

“മോനെ…നേരം വൈകി.. മോളെയും കൂട്ടി അകത്തേക്ക് ചെല്ല്… ”

മുത്തശ്ശൻ പറഞ്ഞപ്പോൾ ദേവ് തന്നെ പാറുവിനേയും കൂട്ടി മുകളിലേക്ക് പോയി…

“ഇനി എനിക്കൊരു കാര്യം പറയാൻ ഉണ്ടു…”

മുത്തശ്ശൻ ഗൗരവത്തോടെ പറഞ്ഞു…

“എന്താ മുത്തശ്ശ…. എന്റെ കല്യാണ കാര്യം ആണോ…”

അനി കുസൃതിയോടെ ചോദിച്ചു…

“ഡാ…വേണ്ട…”

ചന്ദ്രശേഖരൻ അവന്റെ ചെവിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു..

“അയ്യോ..ഞാനൊരു തമാശ പറഞ്ഞത് അല്ലെ അച്ഛാ… വിട് വിട്…”

അനി അയാളുടെ കൈ വിടുവിച്ചു കൊണ്ടു പറഞ്ഞു…

“വല്ല ആവശ്യവും ഉണ്ടായിരുന്നോ…”

രുദ്ര അവനെ നോക്കി കോക്രി കാണിച്ചു കൊണ്ട് ചോദിച്ചു…

“നീ പോടീ മരത്തവളെ…”

അനി ചെവി
തടവി കൊണ്ട് പറഞ്ഞു.

“മതി മതി രണ്ടാളും… അച്ഛൻ പറയ് എന്താ കാര്യം…”

ബാലൻ ഇടയ്ക്ക് കയറി കൊണ്ട് പറഞ്ഞു…

“വേറെ ഒന്നും അല്ല..കുട്ടികളുടെ കാര്യം ആണ്. ..”

മുത്തശ്ശൻ പറഞ്ഞു..

“നിനക്കുള്ള പണിയാണ് മോളെ..”

അനി പതിയെ രുദ്രയോടു പറഞ്ഞു..

രുദ്ര അവനെ നോക്കി കണ്ണുരുട്ടി…

“രുദ്രയുടെയും ദക്ഷയുടെയും കല്യാണ കാര്യം ആണ്.. ഭദ്രന്റെയും ദക്ഷയുടെയും കല്യാണം നടത്തണം എത്രയും പെട്ടെന്ന്… അവന് ഇപ്പൊ തന്നെ 29 വയസ്സായി.. ഇനിയും അത് നീട്ടി വെക്കാൻ പറ്റില്ല…”

അയാള് പറഞ്ഞു…
രുദ്ര അമ്പരപ്പോടെ അയാളെ നോക്കി..

അവളുടെ കണ്ണുകൾ നിറഞ്ഞ് തുടങ്ങിയിരുന്നു…

“അതിനെന്താ…നമുക്ക് നടത്താലോ അച്ഛാ… പക്ഷേ… രുദ്രയും ഉണ്ടല്ലോ… അവരുടെ കല്യാണം ഒരുമിച്ച് ഒരു പന്തലിൽ വച്ച് നടത്തണം എന്നാണ് ഞങ്ങളുടെ ആഗ്രഹം…”

ജയന്ത് പറഞ്ഞു..

“അതാണ് മോനെ അച്ഛനും പറഞ്ഞു വന്നത്… രുദ്രയ്‌ക്കും പയ്യനെ നോക്കണം എന്ന്…. നമുക്ക് പരിചയം ഉള്ള പയ്യൻ ആണെങ്കിൽ അത് നല്ലതല്ലേ…”

മുത്തശ്ശി പറഞ്ഞു…

“എനിക്ക് ഇപ്പൊ കല്യാണ ഒന്നും വേണ്ട… ഇവരുടെ കല്യാണം നടക്കട്ടെ ആദ്യം.. പിന്നെ അഭിയെട്ടൻ ഉണ്ടു..അനിയെട്ടനും കൈലാസ് ഏട്ടനും ഒക്കെ ഉണ്ടല്ലോ.. ഒക്കെ കഴിഞ്ഞിട്ട് മതി എനിക്ക്…”

രുദ്ര ദേഷ്യത്തോടെ പറഞ്ഞു.. അവളുടെ സ്വരം വിറച്ചു…

“അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ…അവരുടെ കാര്യം ഞങ്ങള് നോക്കിക്കോളാം…ആദ്യം നിങ്ങളുടെ കാര്യം…”

സീത അവളെ ശാസിച്ചു…

“കെട്ടാൻ എനിക്ക് മനസ്സില്ലാ…”

രുദ്ര ദേഷ്യത്തോടെ അകത്തേക്ക് നടന്നു…

“ഈ പെണ്ണിന് ഇതെന്താ…ഇപ്പഴും കൊച്ചു കുട്ടി ആണെന്ന് ആണ് വിചാരം…”

സീത നെറ്റിയിൽ കൈ വച്ച് കൊണ്ട് പറഞ്ഞു..

“പെട്ടെന്ന് കല്യാണ എന്നൊക്കെ പറഞ്ഞത് കൊണ്ടാവും ഇളയമ്മേ… അവള് പഠിക്കുകയല്ലെ … പിന്നെ എന്റെ കാര്യം ഓർത്ത് ടെൻഷൻ ആവണ്ട… ഇവളുo ഞാനും ഇവിടെ തന്നെ കാണും… അവള് ആദ്യം ഒന്ന് റെഡി ആവട്ടെ.. എന്നിട്ട് പോരെ ഈ കല്യണലോചന..അതല്ലേ നല്ലത് മുത്തശ്ശ…”

ഭദ്രൻ പറഞ്ഞു…

“അതല്ല മോനേ… നമ്മുടെ ശ്രീനിലയത്തിലെ ആ പയ്യൻ ഉണ്ടല്ലോ….എന്തായിരുന്നു അവന്റെ പേര്…ഇവരുടെ കോളജിലെ സാർ..”

മുത്തശ്ശി ഓർമയിൽ തപ്പി കൊണ്ട് ചോദിച്ചു…

“കിരൺ…”

ജയന്ത് പറഞ്ഞു..

“ആ..അത് തന്നെ.. ആ കുട്ടിക്ക് നമ്മുടെ രുദ്രയെ ഇഷ്ടമായി എന്ന്… ആ പയ്യൻ അത് ഇവരോട് സൂചിപ്പിക്കുകയും ചെയ്തു…. നല്ല തറവാട്ടുകാർ ആണ് അവരും…സാമ്പത്തികം നമ്മുടെ അത്രയും ഇല്ലെങ്കിലും നമ്മുടെ കുഞ്ഞു അവിടെ സന്തോഷവതി ആയിരിക്കും എന്ന് തോന്നി…അതൊന്ന് ആലോചിച്ച് നോക്കിയാലോ എന്നൊരു ചിന്ത വന്നു…”

മുത്തശ്ശൻ പറഞ്ഞു..

“അച്ഛാ…ഭദ്രൻ പറഞ്ഞതാണ് ശരി… അവള് കുഞ്ഞു അല്ലെ … കുറച്ച് സമയം കൊടുക്ക്…അവള് റെഡി ആവുമ്പോൾ നമുക്ക് അത് പ്രോസിഡ് ചെയ്താൽ പോരെ..അല്ലെങ്കിൽ അത് അവളുടെ പഠനത്തെയും ബാധിക്കും… പെൺമക്കൾക്ക് ആദ്യം നൽകേണ്ടത് വിദ്യാഭ്യാസവും ജോലിയും അല്ലെ അച്ഛാ…കല്യാണം പിന്നീട് അല്ലെ..”

ബാലനും അവനെ പിന്താങ്ങി…

“അങ്ങനെ ആവട്ടെ..നമ്മുടെ കുട്ടിയുടെ സന്തോഷം അല്ലെ നമുക്ക് വലുത്…”

മുത്തശ്ശൻ നെടുവീർപ്പിട്ടു….

***

അഭി മുറിയിലേക്ക് വന്നപ്പോൾ ആണ് ഫോൺ റിംഗ് ചെയ്യുന്നത് കണ്ടത്…

അറിയാത്ത നമ്പർ ആയത് കൊണ്ട് അവൻ ഒന്ന് മടിച്ചു…

കാൾ കട്ട് ആയപ്പോൾ അവൻ ഫോൺ എടുത്തു കോൾ ഹിസ്റ്ററി നോക്കി..

അതെ നമ്പറിൽ നിന്നും 32 മിസ്ഡ് കോൾസ് അവൻ കണ്ടു..

അമ്പരപ്പോടെ അവൻ ആ നമ്പർ റീഡയൽ ചെയ്തു..

“ഹെൽ….”

അവൻ പറയുന്നതിന് മുന്നേ അപ്പുറത്ത് നിന്നും മറുപടി വന്നിരുന്നു…

“ഒരു ഫോൺ വിളിച്ചാൽ അത് എടുക്കാനുള്ള മാനെഴ്സ് ഇല്ലെ അഭയ് ചന്ദ്രശേഖരന്….”

ദേഷ്യത്തോടെ ഉള്ള ഒരു സ്ത്രീ ശബ്ദം അവന്റെ കാതുകളിൽ മുഴങ്ങി….

(ശത്രു ആരാണെന്ന് പലരും ഗസ് ചെയ്തു കണ്ടു..അത്ര പെട്ടെന്ന് ഒന്നും ഞാൻ പിടി തരില്ല…ഇടയ്ക്ക് കണ്ണിൽ ഒരു പൊടി പോയ കാര്യം ഞാൻ പറഞ്ഞിരുന്നല്ലോ… അത് നല്ല പണി തന്നു… കണ്ണ് തിരുമ്മി തിരുമ്മി സ്ക്രാച്ച്‌ ആയി ഉള്ളിൽ… നീറ്റൽ വേറെയും… ഒന്ന് ശരിയായി എന്ന് തോന്നിയപ്പോൾ ആണ് അന്ന് സ്റ്റോറി പോസ്റ്റ് ചെയ്തത്..വർക്കും തുടങ്ങി.. പക്ഷേ അത് വേദന കൂട്ടി…പിന്നെയും പണി കിട്ടി.😞😞… അതിനിടയ്ക്ക് മഴയും കറന്റ് പോകലും..🤐🤐🤐 ശുഭം…എല്ലാവരും സേഫ് ആണെന്ന് വിശ്വസിക്കുന്നു…. മഴയും കൊറോണയും ഒക്കെ ഉണ്ടു.. ഡേ ബൈ ഡേ കേസസ് കൂടി വരികയാണ്… എല്ലാവരും സൂക്ഷിക്കുട്ടാ….കുറേ പേര് ഇൻബോക്സ് ചെയ്തു ചോദിച്ചു… ചിലർക്ക് ഒക്കെ മറുപടി കൊടുത്തു… ലാപിലും ഫോണിലും ഒരുപാട് നേരം നോക്കി ഇരിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു…. ഞാൻ സേഫ് ആണ് ട്ടാ….
സ്നേപൂര്വ്വം…❤️)

(തുടരും)
© Minimol M

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 1

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 2

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 3

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 4

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 5

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 6

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 7

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 8

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 9

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 10

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 11

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 12

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 13

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 14

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 15

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 16

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 17

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 18

അപൂർവ്വരാഗം എന്ന നോവലുകൾ എല്ലാ പാർട്ടും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹