Friday, April 12, 2024
Novel

😍ശ്രീയേട്ടൻ… B-Tech 😍 ഭാഗം 26

Spread the love

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

Thank you for reading this post, don't forget to subscribe!

ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു..

ശ്രീധരേട്ടന് വീണ്ടും ചില ECG വേരിയേഷൻസ് കാണിച്ചത് നിമിത്തം കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയാക് വിഭാഗത്തിലേക്ക് കൊണ്ടുപോയി…

ബാലൻ മാഷിന്റെ പെങ്ങളുടെ മകൻ
കർഡിയോളജിസ്റ്റ് ആണ്..കോട്ടയം മെഡിക്കൽ കോളേജിൽ.. ….

ഡോക്ടർ ജിതേഷ് ഭാസ്‌കർ..ജിതേഷിന്റെ നിർദ്ദേശ പ്രകാരമാണ് അങ്ങോട്ടു മാറ്റിയത്…
പ്രൈവറ്റ് ഹോസ്പിറ്റലിലെ ഭീമമായ ചികിൽസ ചെലവും താങ്ങാനാവുന്നില്ലായിരുന്നു…

ബാലൻ മാഷും സാവിത്രി ടീച്ചറും അവിടെ തന്നെ ആയിരുന്നു..
പ്രകാശനും ഉഷയും ഇടക്ക് ചെല്ലുമ്പോൾ അവർ വീട്ടിലേക്കു വരും…
ശ്രീധരേട്ടന്റെ ഒരു ബന്ധുവും ഇടക്കിടക്ക് വരുമായിരുന്നു…

സേതുവിന് അച്ഛനെ കാണണമെന്ന് നിർബന്ധം പിടിച്ചിട്ട് ഒരു ദിവസം മധുവും ഗീതയും കൂടി ശ്രീയുടെ കാറിൽ കൊണ്ടു പോയി കാണിച്ചു..

നിർബന്ധിച്ചാലും അവിടെ നിർത്തണ്ട എന്നു ശ്രീയും ബാലൻ മാഷും പറഞ്ഞതിനാൽ അതിന്മേൽ ഉറപ്പു മേടിച്ചിട്ടാണ് അവളെ അച്ഛനെ കാണാൻ കൊണ്ടു പോയത്…

അച്ഛനെ ചെന്നു കണ്ടപ്പോൾ സേതു ഒരു പൊട്ടിക്കരച്ചിലോടെ ആ നെഞ്ചിലേക്കു വീണു…

ശ്രീധരേട്ടന് പക്ഷെ അവളെ കണ്ടപ്പോൾ ആശ്വാസമാണുണ്ടായത്…

“തന്റെ കുട്ടി രക്ഷപ്പെട്ടിരിക്കുന്നു….
ആ ദുഷ്ടന്റെ സാന്നിധ്യം അവളുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോയിരിക്കുന്നു…
വിവാഹത്തിന് മുൻപ് തന്നെ അത് സംഭവിച്ചത് നന്നായി…
അമ്മ മകൾക്ക് വേണ്ടി ചെയ്തത് കുറ്റമാവില്ല…ഭാനു കുറ്റ വിമുക്തയാകും…
മഹാദേവൻ ന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു….”

അയാൾ ആശ്വാസത്തോടെ മിഴി തുടച്ചു…

ശ്രീ അവിടെയെത്തിയിരുന്നതും ശിവനുമായി മൽപ്പിടുത്തമുണ്ടായതോന്നും ആ മനുഷ്യൻ അറിഞ്ഞിരുന്നില്ല….ആരും പറഞ്ഞിരുന്നുമില്ല…

ആ കാര്യം സേതുവിന്റെയും ബാലൻ മാഷിന്റെയും ഫൈസിയുടെയും ശ്രീയുടെ വീട്ടുകാരുടെയും മാത്രം മനസിൽ ഒതുങ്ങി…

💨💨💨💨💨💨💨💨💨💨💨💨💨

അന്വേഷണവും അതിന്റെ വഴിക്ക് പുരോഗമിച്ചു കൊണ്ടിരുന്നു…

ഇതിനിടയിലൊരു ദിവസത്തെ പത്രവാർത്തയിൽ നിന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട് അടുത്ത ദിവസം തന്നെ ലഭിക്കുമെന്നും ശിവശങ്കറിനെ കൊല്ലാനുപയോഗിച്ച ആയുധം,പരിശോധനാ വേളയിൽ ലഭിച്ച തലമുടി എന്നിവയൊക്കെ ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്…അതിന്റെയൊക്കെ റിപ്പോർട്ട് മൂന്നു നാലു ദിവസത്തിനുള്ളിൽ ലഭിക്കുമെന്നും അ തിനുശേഷം മാത്രമേ ഈ കേസിൽ ഒരു തീരുമാനം പറയാനാവൂ എന്നും SI അജിത്ശിവദാസ് മീഡിയയയോട് പറയുകയുണ്ടായി…

ശ്രീയും വീട്ടുകാരും പുകയുകയായിരുന്നു…

ലച്ചുവിന്റെ മുറിയിൽ ചെന്നു നിന്നു ആ ജനാലയിലൂടെ വടക്കേ വീട്ടിലേക്കു നോക്കുമ്പോൾ ചിലപ്പോഴൊക്കെ വെളുത്തു കൊലുന്നനെയുള്ള ആ രൂപം ശ്രീ കാണുന്നുണ്ടായിരുന്നു…

കുളി കഴിഞ്ഞു വന്നു മുടി ഉണക്കാനായി തുവർത്തുന്നതും തുണി നനയ്ക്കാനായി ചിലപ്പോഴൊക്കെ ഗീതേച്ചിയുടെ ഒപ്പം കൂടുന്നതും…
സന്ധ്യവിളക്കു വെച്ചു ഗീതേച്ചിയും സുകുമോളും നാമം ജപിക്കുമ്പോൾ ആ കൂടെ വന്നു ഉമ്മറത്ത് വെറുതേയിരിക്കുന്നതും അവൻ കാണുന്നുണ്ടായിരുന്നു…

ഒരിക്കൽ പോലും വെറുതെയെങ്കിൽ പോലും ഒരു നോട്ടമോ ചിരിയോ ഒന്നും തന്നെ ഇപ്പുറത്തേക്ക് ഉണ്ടാവുന്നില്ല എന്നതും അവനെ നിരാശപ്പെടുത്തുന്നുണ്ടായിരുന്നു…

ആ മുഖവും ചലനങ്ങളും മൗനവും തന്റെ ജീവനെയും മനസിനെയും വീർപ്പുമുട്ടിക്കുന്നതായും അവൻ മനസിലാക്കുകയായിരുന്നു…

പക്ഷെ ആ ആള് തന്നിൽ ജീവിക്കാനുള്ള ആശ കൂട്ടുന്നത് അവനറിയുന്നുണ്ടായിരുന്നു..
ആ സന്തോഷവും പുഞ്ചിരിയും കുസൃതിയും തിരികെ വന്നിരുന്നെങ്കിലെന്നു അവൻ ആത്മാർത്ഥമായി ആഗ്രഹിച്ചു പോയി…

ഒന്നിച്ചുള്ള പല നിമിഷങ്ങളുടെയും ഓർമകൾ അവനെ കൊത്തിപ്പറിച്ചുകൊണ്ടിരുന്നു…

പരിഭവം നടിച്ചു മിണ്ടാതെ നടന്നപ്പോൾ ആ കണ്ണുകളിലുണ്ടായ ആശങ്കയും സങ്കടവും വേദനയും അവൾ തന്നെ ആഗ്രഹിക്കുന്നു എന്നു മനസിലായപ്പോൾ തന്നിലുണ്ടായ സന്തോഷത്തിന്റെ ഓർമയുമൊക്കെ ഒരു വേള അവന്റെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരിയുടെ വിളക്ക് തെളിയിച്ചു…

ഒന്നിച്ചൊരു ജീവിതം വല്ലാതെ മോഹിച്ചുപോയി ശ്രീ…💓

💦💦💦💦💦💦💦💦💦💦💦💦💦

ഒരു കാക്കികുപ്പായക്കാരൻ തന്റെ അന്വേഷണമികവു പത്രസമ്മേളനത്തിൽ പറയുന്നു… പ്രതിയെ തിരിച്ചറിഞ്ഞെന്നും അറസ്റ്റ് രേഖപ്പെടുത്തിയെന്നും പറയുന്നു… കൗശലത്തോടെ ആ പേര് കേരളക്കര യാകെ അറിയിക്കുന്നു…”ശ്രീഹരി മാധവൻ”..ഒരു B. tech കാരനാണ്…

°°°°ശ്രീ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു…
സ്വപ്നങ്ങളിൽ തേരോടി ഉള്ളിനേ മുറിവേല്പിക്കാൻ വന്ന കാഴ്ചയാണെന്നറിഞ്ഞിട്ടും നെഞ്ചിലെ കിതപ്പും ഉടലിലെ വിറയലും മാറിയില്ല…°°°°

കിതച്ചു കൊണ്ടു ശ്രീ എഴുന്നേറ്റിരുന്നു…
ഇന്നും അടുക്കളപ്പുറത്തെ അരഭിത്തിയിൽ ആണ് കിടന്നത്…
മധുവേട്ടൻ അവരുടെ വീടിന്റെ ഇളം തിണ്ണയിൽ കിടന്നുറങ്ങുന്നത് കാണാമായിരുന്നു…
രണ്ടു മണി വരെ രണ്ടാളും സംസാരിച്ചിരിക്കുകയായിരുന്നു..
അതു കഴിഞ്ഞേപ്പോഴോ ഉറങ്ങി പോയതാണ്…

അടുക്കളയിലേക്കു കയറി ജഗ്ഗ് എടുത്തു വെള്ളം വായിലേക്ക് കമഴ്ത്തി…

അഞ്ചു മണിയായിരിക്കുന്നു…

പുറത്തേക്കിറങ്ങിയതും…വടക്കേവീടിന്റെ ഒരു ജനൽ പാളി തുറയുന്നതും..കർട്ടന്റെ വിടവിലൂടെ… മേഘപാളികൾക്കിടയിലൂടെ ഇടക്ക് തലനീട്ടുന്ന വെള്ളാരംകല്ലിന്റെ നിറത്താലുള്ള ചന്ദ്രബിംബത്തിന്റെ കഷ്ണം പോലെ ഒരു മുഖം നിമി നേരം ഇപ്പുറത്തേക്ക് ആരെയോ തിരയുന്നതു ശ്രീ വാതിലിന്റെ മറവിൽ നിന്നും കണ്ടു…

അവന്റെ സങ്കടം ഇരട്ടിച്ചു…ഒന്നിച്ചു ഒരു കൂടു കൂട്ടാനുള്ള ആഗ്രഹവും…
പണ്ട് കൂടു കൂട്ടിയ ആ സ്വപ്നക്കൂട്ടിലെ പ്രണയത്തിൻ പക്ഷികൾ വീണ്ടും പ്രണയകേളികളിൽ ഏർപ്പെട്ടുതുടങ്ങിയിരുന്നു…

അപ്പുറത്തെ വീട്ടിലെ ഭിത്തിയിൽ ചേർന്നു നിന്ന് അപ്പോഴോരാൾ കണ്ണീർ വാർക്കുകയായിരുന്നു…

°°°സൂര്യാംശു എത്തും മുമ്പു സ്വപ്നവീഥികളിൽ എത്തിച്ചേർന്നൊരു ദുസ്വപ്നത്തിൻ പൊരുളറിയാതെ…°°°

നിർവികാരമായൊരു മനസിൻ കോണിലെവിടെയോ അടർത്തിമാറ്റിയിട്ടും അടർന്നുപോകാതെ നിൽക്കുന്ന ആ കണ്ണിറുക്കി കാട്ടി ചിരിക്കുന്ന താടിക്കുറുമ്പൻ അവളുടെ കരളിനെ കൊത്തിമുറിവേല്പിച്ചു…

വിരഹവേദനയിൽ മുങ്ങിയൊരു ഹൃദയവുമായി ശ്രീ മഹാദേവനെ വിളിച്ചു…

പുഴക്കു അക്കരെ നിന്നും മഹാദേവന്റെ അമ്പലത്തിലെ ഭക്തിഗാനം കേൾക്കാൻ തുടങ്ങി…

°°°°വൈകി വരുന്നോർക്കും മോക്ഷം നൽകും …വൈക്കത്തപ്പാ പരമപ്രഭോ…°°°°

വായുപാളികളിൽ തട്ടി മന്ദമായി എത്തിയൊരു സംഗീതത്തിൻ ഈരടികളിൽ ഒരു നിമിഷം അവൻ ലയിച്ചു നിന്നു പോയി….

ശ്രീ കണ്ണടച്ചു പ്രാർത്ഥിച്ചു…

അമ്മ കുറെയായി പറയുന്ന ആ കാര്യം മനസിലേക്ക് വന്നു…

“ഈറനോടെ പോയി നിർമാല്യദർശനം നടത്തൂ കണ്ണാ…എല്ലാദിവസവും…അഭീഷ്ടകാര്യ സിദ്ധിക്കാണ് കുട്ടാ…നീയൊന്നു ചെയ്യൂ…”

ഏതോ ഒരുൾപ്രേരണയിൽ അവൻ ബുള്ളറ്റുമെടുത്തിറങ്ങി…

മഹാദേവന്റെ പുറകിൽ പുഴയിൽ മുങ്ങി കുളിച്ചു ഈറനോടെ ദേവദർശനം നടത്തി…

ആ ഗാംഭീര്യരൂപത്തെ നോക്കി ഉള്ളുരുകി പ്രാർത്ഥിച്ചു…തടസ്സങ്ങളൊക്കെ അകറ്റി..തന്റെ പ്രാണന്റെ പാതിയെ തന്നോട് ചേർത്തു വെച്ചു തരാൻ…

ജീവിക്കാൻ കൊതിയായിട്ടു വയ്യാ…ജീവന്റെ ഉൾതുടിപ്പായി കൂടെ കൂട്ടി തരാൻ….

മുക്കണ്ണന്റെ മുന്നിൽ സങ്കടം പെയ്തൊഴിച്ചു…

°°മനസ്സലിഞ്ഞു വെന്തിടുന്നു..
ശത്രു തന്റെ പീഢയാൽ…

ജയിപ്പതിന്നു നീയൊഴിഞ്ഞു..
ശക്തിയില്ലെനിക്കഹോ…

എതിർത്തിടുന്ന ശത്രു തന്റെ…
ശക്തി വേർപെടുത്തണ്ം….

പുരന്തരേശരാധിപാശ…
പാർവ്വതീശ പാഹിമാ….°°

സങ്കടം ആ കാൽക്കൽ വെച്ചു തിരിച്ചിറങ്ങിയപ്പോൾ എന്തോ ഒരു ആശ്വാസം….

നെഞ്ചിനുള്ളിൽ മഞ്ഞു തുള്ളി ഇറ്റു വീണ പോൽ….

. …ഓം നമ:ശിവായ…..

ശ്രീ പ്രാർത്ഥനയോടെ പടവുകളിറങ്ങി…

💢💢💢💢💢💢💢💢💢💢💢💢💢

ഉച്ച തിരിഞ്ഞ നേരം…

വെറുതെ കിടന്നതാണ് ശ്രീ…എന്തോ മയങ്ങിപ്പോയി…

ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് കണ്ണു തുറന്നത്…
കയ്യെത്തിച്ചു കംപ്യൂട്ടർ ടേബിളിൽ ഇരുന്ന ഫോൺ എടുത്തു നോക്കി..

ബി.ടെക് ന് ഒന്നിച്ചു പഠിച്ച ..എൻട്രൻസ് കോച്ചിങ് മുതലേ ഒപ്പമുണ്ടായിരുന്ന ഉറ്റചങ്കായ ആഷിക്അബ്ദുൾ റഷീദ്..

ശ്രീ ഫോണെടുത്തു…

“ഡാ.. ഞാനിന്നു രാത്രി കൊച്ചിയിലെത്തും…ഒരു ഒഫീഷ്യൽ മീറ്റിംഗ് ഉണ്ട് നാളെ..നീ കൊച്ചിയിലേക്ക് വാ..രാത്രി കൂടാം… മറ്റവന്മാരുമുണ്ട്.”ഫോണെടുത്തയുടനെ ആഷിക് ശ്വാസം വിടാതെ പറഞ്ഞു…

“ഞാനില്ല ആഷി..”

ശ്രീയുടെ മൂകതയും ശബ്ദത്തിലെ ഇടർച്ചയും ആഷിക്കിനെ അമ്പരപ്പിച്ചു..

ഒരുപാട് നർബന്ധിച്ചപ്പോൾ ശ്രീ ശിവശങ്കർ കൊലക്കേസ് പത്രത്തിൽ വായിച്ചില്ലേ…എന്നും സേതുവുമായുള്ള ബന്ധത്തെ കുറിച്ചും..

ഇപ്പോഴത്തെ അവളുടെ അവസ്ഥയും ഒക്കെ പറഞ്ഞു.. അമ്മ കുറ്റസമ്മതം നടത്തിയതും…അതിൽ അവനുള്ള പങ്കും…എല്ലാം….

എല്ലാം കേട്ടു ആഷിക് തരിച്ചിരുന്നു…

വർഷങ്ങളായുള്ള പരിചയമാണ് ശ്രീയുമായി…തിരുവനന്തപുരത്ത് വെച്ചു വീക്കെൻഡിൽ ശ്രീ ആഷിയുടെ വീട്ടിലേക്കാണ് പോയിരുന്നത്…

മാസത്തിൽ ഒരിക്കൽ മാത്രമേ പുഴക്കരയിലേക്കു വന്നിരുന്നുള്ളൂ…

ആഷിയുടെ വാപ്പിച്ചിയും ഉമ്മച്ചിയുമൊക്കെയായി നല്ല അടുപ്പമാണ്…ആഷി ഒറ്റ മകനാണ് അവർക്ക്…അവനോടുള്ള അതേ സ്നേഹം തന്നെയാണ് ശ്രീയോടും…

കുറച്ചു നേരത്തെ ആലോചനയ്ക്കു ശേഷം ആഷി പറഞ്ഞു…

“ശ്രീ നീ വാപ്പിച്ചിയെ ഒന്നു വിളിച്ചേ..വിളിച്ചു കാര്യം പറ… എന്തെങ്കിലും വഴി കാണാതിരിക്കില്ല…ഇതിപ്പോൾ ഒരു ക്രിമിനൽ അല്ലെ എതിർഭാഗത്ത്…നല്ലവനോന്നുമല്ലല്ലോ..

ഇവനൊക്കെ വേണ്ടി അന്വേഷിക്കാൻ നടക്കുന്നവനെയൊക്കെ ആദ്യം തല്ലണം…”ആഷിക്കിന്റെ രക്തം തിളച്ചു…

അപ്പോഴാണ് ശ്രീക്ക് ബോധോദയമുണ്ടായത്…

ആഷിയുടെ വാപ്പിച്ചി ഇപ്പൊ പാലക്കാട് SP ആണ്…
“ഒന്നു ചെന്നു കണ്ടാലോ…ആഷി വിളിക്കാനാണ് പറഞ്ഞത്…പക്ഷെ വേണ്ട…ചെന്നു കാണാം…”

അവൻ ചാടിയെഴുന്നേറ്റു…ഫൈസിയെ വിളിച്ചു..പാലക്കാട് പോകാൻ റെഡി ആയി വരാൻ പറഞ്ഞു…

വൈകിട്ട് തന്നെ അവർ പുറപ്പെട്ടു..
ആഷിക്കിനോട് പറഞ്ഞിരുന്നു വാപ്പിച്ചിയോട് താൻ എത്തുമെന്നൊന്നു പറയാൻ…

രാത്രിയോടെ പാലക്കാടെത്തി…
കൽപാത്തിയിലുള്ള ആഷിയുടെയൊക്കെ വാടകവീട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടേണ്ടി വന്നില്ല…

ഗേറ്റിങ്കൽ എഴുതിവെച്ചിട്ടുണ്ടായിരുന്നു..
അബ്ദുൽ റഷീദ് കളത്തിങ്കൽ IPS എന്നു സ്വർണലിപികളാൽ..

ബെല്ലടിച്ചതും ഉമ്മിച്ചി ഓടി വന്നു വാതിൽ തുറന്നു…

വാപ്പിച്ചി വിളിച്ചിട്ടുണ്ടായിരുന്നു എന്നും രാത്രി വൈകും വരാൻ എന്നും ശ്രീ ഫ്രഷ് ആയിട്ട് വിശ്രമിക്കുമ്പോഴേക്കും എത്താം എന്നു അറിയിച്ചിട്ടുണ്ടെന്നും ഉമ്മിച്ചി പറഞ്ഞു..

ആഷി വാപ്പിച്ചിയോട് കാര്യങ്ങൾ ഒന്നും പറഞ്ഞിട്ടില്ല എന്നു ശ്രീയോട് പറഞ്ഞിരുന്നു…

ഉമ്മിച്ചിയുടെ അരിപ്പത്തിരിയും ബീഫ് കറി സൽക്കാരമൊക്കെ കഴിഞ്ഞു അവർക്കായി കൊടുത്ത മുറിയിൽ കൂട്ടുകാർ രണ്ടാളും കൂടി വിശ്രമിച്ചു…

പതിനൊന്നു മണിയോടെ വാപ്പിച്ചി എത്തി…
കുളിച്ചിട്ടു വന്നു കാണാം എന്നു പറഞ്ഞു വാപ്പിച്ചി ഫ്രഷ് ആകാൻ പോയി…

ഇരുപതു മിനിറ്റ് കഴിഞ്ഞപ്പോൾ വാപ്പിച്ചി സാധാരണക്കാരിൽ സാധാരണക്കാരനായി ഒരു ലുങ്കിയും ടീഷർട്ടും ധരിച്ചു അവരുടെ മുന്നിലെത്തി…

കുശാലാന്വേഷണത്തിന് ശേഷം എന്തായിപ്പോ വാപ്പിച്ചിയേം ഉമ്മച്ചിയെയും കാണാൻ ഇത്ര പൂതി കയറി എത്തിയതെന്ന വാപ്പിച്ചിയുടെ ചോദ്യത്തിന് മുന്നിൽ ശ്രീയോന്നു പരുങ്ങി…

നമുക്ക് ഓഫിസ് മുറിയിലിരുന്നു സംസാരിച്ചാലോ എന്ന ശ്രീയുടെ മറുചോദ്യത്തിന് സമ്മതം മൂളിക്കൊണ്ടു അദ്ദേഹം എഴുന്നേറ്റു ഓഫീസ് റൂമിലേക്ക് നടന്നു…

ഓഫിസ് മുറിയിലിരുന്നു ഒട്ടും സങ്കോചം കൂടാതെ ശ്രീ കാര്യങ്ങൾ അവതരിപ്പിച്ചു…

പക്ഷെ ഇടക്കെപ്പോഴൊക്കെയോ ആ ശബ്ദം ഇടറുകയും കണ്ണുനിറയുകയും ചെയ്തു..ഒരു വേള അതറിയാതെ പെയ്തു വാപ്പിച്ചിയുടെ ടേബിളിന്റെ പുറത്തു വെച്ചിരുന്ന കൈകൾക്ക് മീതെയും വീണു…

എല്ലാം കേട്ടുകഴിഞ്ഞു ആ മിഴികൾ കുറുകി…ആ പൊലീസ്‌ബുദ്ധി ജാഗരൂകമായി…കസേരയിലേക്കു ചാരിയിരുന്നു കണ്ണുകളടച്ചു വെച്ചു ചൂണ്ടുവിരൽ നെറ്റിയിൽ തട്ടി പഴുതുകൾ തേടി…

മിഴികൾ തുറന്നു ആത്മഗതമെന്നോണം ചോദിച്ചു…

“കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഇപ്പൊ ആരാ…”??

“ശരത് സാറല്ലേ…ശരത്പ്രസാദ്…”ഈയിടെ പത്രത്താളുകളിൽ നിറഞ്ഞു നിന്ന ആ പേര് ഫൈസിക്ക് ഓർമയുണ്ടായിരുന്നു..

“ആഹ്…കുഴപ്പമില്ല..അവൻ എന്റെ ബഡ്‌ഡി അല്ലേ…”

മൊബൈൽ എടുത്തു ഏതോ പേര് സെർച്ച് ചെയ്തു വിളിക്കുന്നത് കണ്ടു…

അപ്പുറത്ത് കോൾ എടുത്തെന്നു തോന്നുന്നു…വാപ്പിച്ചിയുടെ മുഖത്ത് ഒരു പുഞ്ചിരി…

“Yaa.. its late night man…I need your help…because iam in trouble.. ”

വാപ്പിച്ചി കാര്യങ്ങൾ ചുരുക്കി പറഞ്ഞു..

“ആരാ..കേസ് ഹാൻഡിൽ ചെയ്യുന്നേ”?

“ഓഹ്…എങ്ങനാ ആള്…പുതിയ പയ്യനാ അല്ലെ…”

“അപ്പൊ ബൈ..ശരത്…ഞാൻ ഇറങ്ങുമ്പോൾ അറിയിക്കാം…ഗുഡ്നൈറ്റ്…”
വാപ്പിച്ചി ഫോൺ ഓഫ് ചെയ്തു…

“ശ്രീ…ഞാൻ മറ്റന്നാൾ എറണാകുളത്തെക്കു വരുന്നുണ്ട്…നമുക്ക് അവിടെ വെച്ചു മീറ്റ് ചെയ്യാം…

ഒന്നു കൊണ്ടും പേടിക്കണ്ട…I will try my level best…Hope for the best my man…”വാപ്പിച്ചി അവന്റെ തോളിൽ തട്ടി…

കുറേദിവസങ്ങൾക്കു ശേഷം അന്ന് ശ്രീ സുഖമായൊന്നു കിടന്നുറങ്ങി…

പിറ്റേദിവസം ഉമ്മിച്ചിയുടെ കയ്യിൽ നിന്നും ബ്രേക്ഫാസ്റ്റും കഴിച്ചിട്ടാണ് അവർ ഇറങ്ങിയത്….

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

മൂന്നുദിവസങ്ങൾ മിന്നൽ വേഗത്തിൽ പോയി മറഞ്ഞു…

അന്നൊരു ദിവസം രാവിലെ വാപ്പിച്ചിയുടെ ഫോൺ വന്നു ശ്രീക്ക്…

ഉച്ചക്ക് രണ്ടു മണിക്ക് വാപ്പിച്ചിയുടെ കൊച്ചിയിലുള്ള കുടുംബവീട്ടിൽ എത്തിചേരണം എന്നു പറഞ്ഞു കൊണ്ട്…

ഫൈസിയുമായാണ് അവൻ അവിടെയും എത്തിയത്…

പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ കമ്മീഷണർ ശരത് സാർ എത്തി…

വാപ്പിച്ചി ശ്രീയെ ശരത്തിന് പരിചയപ്പെടുത്തി…കാര്യങ്ങൾ ഒരിക്കൽ കൂടി പറഞ്ഞു…

“ആ സ്ത്രീ കുറ്റമേറ്റതുകൊണ്ടു വലിയ പ്രശ്നമൊന്നുമില്ലെടോ…ഇതിപ്പോ റഷീദ് സർ ഇടപെട്ടിരിക്കുന്ന കൊണ്ടു എനിക്ക് തലയിടാതെ പറ്റില്ല…

അജിത്തിനോട് ഇതുവരെയുള്ള കേസ് റിപ്പോർട്ടുമായി എത്താൻ പറഞ്ഞിട്ടുണ്ട്…”

പറഞ്ഞു തീർന്നപ്പോഴേക്കും SI അജിത്ശിവദാസ് എത്തി…

ശ്രീയോട് അകത്തെ മുറിയിലേക്ക് ഇരുന്നോളാൻ വാപ്പിച്ചി പറഞ്ഞു…

മേലുദ്യോഗസ്ഥരെ സല്യൂട്ട് ചെയ്തുകൊണ്ട് അവർ ചൂണ്ടി കാണിച്ച സീറ്റിലേക്ക് SI അജിത് ശിവദാസ് ഇരുന്നു…

ഇതുവരെയുള്ള അന്വേഷണം ബ്രീഫ് ആയി പറയാൻ SP ആവശ്യപ്പെട്ട പ്രകാരം അജിത് പറഞ്ഞു തുടങ്ങി…

“മകളെ കൊല്ലപെടുത്താൻ അല്ലെങ്കിൽ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പെണ്കുട്ടിയുടെ അമ്മ കൊന്നു എന്നാണ് അമ്മയുടെ മൊഴി…

ഏക ദൃക്‌സാക്ഷി ആ പെണ്കുട്ടിയാണ്…പക്ഷെ അവൾ ബോധരഹിതയായി പോയതുകൊണ്ടു മറ്റാരുടെയെങ്കിലും സാന്നിധ്യം ഓർത്തെടുക്കാൻ സാധിക്കുന്നില്ല…

എന്നാൽ അമ്മയുടെ മൊഴി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും ശരിവെക്കുന്നില്ല…

പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം അഞ്ചു വെട്ടാണ് ശിവശങ്കറിന്റെ ദേഹത്തു ഉണ്ടായിരുന്നത്…അതിൽ നാലെണ്ണം ആഴത്തിലുള്ള മുറിവുകളല്ല…ഒരെണ്ണം മാത്രമാണ് ആഴമേറിയത്…അതാവാം മരണകാരണവും….

ഒന്നു കൂടി വ്യക്തമാക്കിയാൽ ഒരു സ്ത്രീക്ക്…. അതും തളർച്ചയിൽ നിന്നും എഴുന്നേറ്റു വന്ന ആ പ്രായത്തിലുള്ള ഒരു സ്ത്രീക്ക് അത്രയും ആഴത്തിൽ മുറിവേല്പിച്ചു ശക്തിയായി വെട്ടാൻ സാധിക്കുകയില്ല….

അതുതന്നെയല്ല…ശിവശങ്കറിന്റെ ദേഹത്തു മൽപ്പിടുത്തം നടന്നതായി സൂചിപ്പിക്കുന്ന ചില പാടുകളും ഉരസലുകളും ഉണ്ടായിരുന്നു….അതു ആ സ്ത്രീയുമായിട്ട് ഉണ്ടായതാണെന്ന് വിശ്വസിക്കാനാവുന്നില്ല…

പിന്നെ ഫോറെൻസിക് റിപ്പോർട്ട് പ്രകാരം കൊല്ലാൻ ഉപയോഗിച്ച വെപ്പണ് ഇൽ രണ്ടു വിരലടയാളങ്ങൾ ഉണ്ട്….ഒന്നു ആ സ്ത്രീയുടേതാണ്…

മറ്റേത് ഒരു പുരുഷന്റെത് എന്നു തോന്നിക്കുന്ന വിധത്തിൽ ഒന്ന്…അവിടെ നിന്നും ശിവശങ്കറിന്റേതല്ലാത്ത മുടിയിഴകളും ലഭിച്ചിട്ടുണ്ട്….

ഇതൊക്കെ മറ്റൊരു കുറ്റവാളിയിലേക്കു വിരൽ ചൂണ്ടുന്നു സാർ…ആ സ്ത്രീയെ ഒന്നു കൂടി ചോദ്യം ചെയ്യേണ്ടി വരും…But she is mentally and physically unfit…അതാണ് ചോദ്യം ചെയ്യാൻ വൈകുന്നത്…..”അജിത് പറഞ്ഞു നിർത്തി…

“ശിവശങ്കറിന്റെ ബാക്ഗ്രൗണ്ട് അജിത് അന്വേഷിച്ചിട്ടുണ്ടോ..”വാപ്പിച്ചിയാണ് ചോദിച്ചത്….

“സർ…അത്….”

“പക്കാ ക്രിമിനൽ ആണെടോ അവൻ…പത്തുപന്ത്രണ്ടു ക്രിമിനൽ കേസുകൾ ഉണ്ട് അവന്റെ പേരിൽ…കൂടെ പെണ്ണുകേസുകളും…അവനോക്കെ വേണ്ടി സമയം കളയാനുള്ളതല്ല കേരളപോലീസിന്റെ ഇന്റലിജെൻസും എനർജിയും…

ഭൂമിക്കും മണ്ണിനും ഭാരമായി ഇരുന്ന ഒരുത്തൻ ചത്തു മലച്ചെന്നു കരുതി ഒന്നുമില്ലെടോ…ആരും തന്നോട് അന്വേഷിക്കാൻ വരില്ല….

ഏതായാലും ആ പെണ്കുട്ടിയുടെ അമ്മ കുറ്റമേറ്റ സ്ഥിതിക്ക് അങ്ങനെ തന്നെ നിൽക്കട്ടെഡോ കാര്യങ്ങൾ…മകൾക്ക് വേണ്ടിയല്ലേ..അവളുടെ മാനം രക്ഷിക്കാൻ…അവരുടെ മേൽ കുറ്റം ഉണ്ടാവില്ല…

കോടതി അവരെ വെറുതെ വിടും….ബാക്കിയുള്ള റിപ്പോർ്ട്സ് ഒക്കെ തൽക്കാലം നമുക്ക് അങ്ങു മറക്കാം അജിത്…”വാപ്പിച്ചി പറഞ്ഞു നിർത്തി…

“What you mean sir??” അജിത് കണ്ണുമിഴിച്ചു….

“” I mean what I said…man….”വാപ്പിച്ചി അതേ ടോണിൽ തിരിച്ചു പറഞ്ഞു…

അജിത് അങ്കലാപ്പോടെ ശരത് സാറിന്റെ മുഖത്തേക്ക് നോക്കി…

ശരത് പുഞ്ചിരിയോടെ കണ്ണടച്ചു കാണിച്ചു…

“See Mr. അജിത്….തന്റെ അന്വേഷണത്തിൽ കൈകടത്തി എന്റെ ഔദ്യോഗികപദവിയുടെ ഗമ കാണിച്ചു എന്നൊന്നും വിചാരിക്കരുത്….”

“ഇതൊരു പാവം ചെക്കന് വേണ്ടിയാടോ…തന്റെ പെണ്ണിനെ പ്രാണന് തുല്യം സ്നേഹിക്കുന്ന ഒരുവന് വേണ്ടി…അവൻ എനിക്ക് എന്റെ മകന് തുല്യം…ജീവിച്ചോട്ടേഡോ…

ഇരുപത്താറു വയസ്സെ ആയിട്ടുള്ളൂ…അവന്റെ പെണ്ണിനെ രക്ഷിക്കാൻ വേണ്ടി ചെയ്തതാ…ഇനിയും ജീവിതം ബാക്കിയല്ലേ….

അവരെ വെറുതെ വിട്ടേക്ക്…”പറഞ്ഞു നിർത്തിയ വാപ്പിച്ചിയുടെ കണ്ണുകളിലെ കണ്ണീർത്തിളക്കം വാതിലിന്റെ മറവിൽ നിന്ന ശ്രീ വ്യക്തമായി കണ്ടു….

അജിത് എഴുന്നേറ്റു തൊപ്പി തലയിൽ വെച്ചു അറ്റെൻഷൻ ആയി നിന്നു തന്റെ മേലുദ്യോഗസ്ഥരെ സല്യൂട്ട് ചെയ്തു…

“Done Sir!!!!ഒന്നും കാണാതെ സർ പറയില്ല എന്നറിയാം…

ഞങ്ങളുടെയൊക്കെ റോൾ മോഡൽ ആണ് സർ…ട്രെയിനിങ് സമയത്ത് എല്ലാവരും പറഞ്ഞു കേട്ടൊരു പേരായിരുന്നു അബ്ദുൾ റഷീദ് കളത്തിങ്കൽ എന്നത്… …

നേരിട്ട്പരിചയപ്പെടാൻ സാധിച്ചതിൽ വളരെ സന്തോഷം സർ…”ഹസ്തദാനം ചെയ്തു പുഞ്ചിരിയോടെ അജിത് ഇറങ്ങി…

പുറകെ “പിന്നെ കാണാം” എന്നു പറഞ്ഞു കൊണ്ട് ശരത്തും….

അവരെ യാത്രയാക്കി അകത്തേക്ക് കയറിയ വാപ്പിച്ചിയുടെ കാൽകളിലേക്കു തോഴുകൈകളോടെ ശ്രീ വീണു….

ഇടനെഞ്ചിൽ കിനിഞ്ഞുകൂടിയിരുന്ന വേദന ഇറക്കിവെയ്ക്കാൻ എന്നവണ്ണം..

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ശ്രീയേട്ടൻ… B-Tech : PART 1

ശ്രീയേട്ടൻ… B-Tech : PART 2

ശ്രീയേട്ടൻ… B-Tech : PART 3

ശ്രീയേട്ടൻ… B-Tech : PART 4

ശ്രീയേട്ടൻ… B-Tech : PART 5

ശ്രീയേട്ടൻ… B-Tech : PART 6

ശ്രീയേട്ടൻ… B-Tech : PART 7

ശ്രീയേട്ടൻ… B-Tech : PART 8

ശ്രീയേട്ടൻ… B-Tech : PART 9

ശ്രീയേട്ടൻ… B-Tech : PART 10

ശ്രീയേട്ടൻ… B-Tech : PART 11

ശ്രീയേട്ടൻ… B-Tech : PART 12

ശ്രീയേട്ടൻ… B-Tech : PART 13

ശ്രീയേട്ടൻ… B-Tech : PART 14

ശ്രീയേട്ടൻ… B-Tech : PART 15

ശ്രീയേട്ടൻ… B-Tech : PART 16

ശ്രീയേട്ടൻ… B-Tech : PART 17

ശ്രീയേട്ടൻ… B-Tech : PART 18

ശ്രീയേട്ടൻ… B-Tech : PART 19

ശ്രീയേട്ടൻ… B-Tech : PART 20

ശ്രീയേട്ടൻ… B-Tech : PART 21

ശ്രീയേട്ടൻ… B-Tech : PART 22

ശ്രീയേട്ടൻ… B-Tech : PART 23

ശ്രീയേട്ടൻ… B-Tech : PART 24

ശ്രീയേട്ടൻ… B-Tech : PART 25