Monday, November 18, 2024
Novel

ഇന്ദ്രധനുസ്സ് : ഭാഗം 19

നോവൽ
******
എഴുത്തുകാരി: ബിജി

സീമന്തരേഖയിൽ സിന്ദൂരം ചാർത്തി
ഒരു നിമിഷമവൾ കണ്ണടച്ചു നിന്നു……..

കണ്ണിൽ നിന്ന് കണ്ണീർ ധാരധാരയായി ഒഴുകാൻ തുടങ്ങി ഒട്ടും പ്രതീക്ഷിച്ചില്ല അവൻ്റെ ഈ നീക്കം…..

ഇനിയും നഷ്ടപ്പെടുത്താൻ ആവില്ലെനിക്ക് അവളെ തന്നോട് ചേർത്തു നിർത്തി ആ കുങ്കുമ രേഖയിൽ തൻ്റെ ചുണ്ടമർത്തി……

യാദവി ഇന്ദ്രനിൽ നിന്ന് അകന്ന് മാറി
തൻ്റെ കഴുത്തിൽ കിടക്കുന്ന താലിയിലേക്ക് നോക്കി

മഞ്ഞച്ചരടിൽ കോർത്ത താലി തൻ്റെ ഹൃദയത്തിൽ ചേർന്നിരിക്കുന്നു
താൻ സുമംഗലി ആയിരിക്കുന്നു
പരിപാവനമായ നിമിഷം
പവിത്രമാം നൂലിനാൽ പതിയോട് ചേർത്ത് വച്ചിരിക്കുന്നു.

തൻ്റെ സ്വപ്നങ്ങളിലൊക്കെയും ധന്യമായ ഈ മുഹൂർത്തമായിരുന്നു.

അവിടെ കതിർ മണ്ഡപവും നിറപറയും നിലവിളക്കും ഉണ്ടായിരുന്നു. ചുറ്റും തന്നെ സ്നേഹിക്കുന്നവർ അനുഗ്രഹ വർഷം ചൊരിയുന്ന അച്ഛനുമമ്മയും

നാദസ്വരമേളങ്ങളുടെ അകമ്പടിയോടെ അഗ്നിസാക്ഷിയായി താലികെട്ട് നമ്രശിരസ്കയായി താലി ഏറ്റു വാങ്ങുന്നു സീമന്തരേഖയിലെ സിന്ദൂരം ജന്മജന്മാന്തരങ്ങളുടെ സാഫല്യത്തോടെ ഏറ്റുവാങ്ങണം

ഇനിയെന്ത് അവൾ പൂജാമുറിയിൽ നിന്ന് പുറത്തേക്കോടി

തന്നെ ഒന്നു മനസ്സിലാക്കാതെ തൻ്റെ അനുവാദമില്ലാതെ യദുവിന് ഹൃദയം നിലച്ചതു പോലെ തോന്നി. അച്ഛനേയുംഅമ്മയേയും കുറിച്ച് ഓർത്തപ്പോൾ തലപെരുക്കുന്നു.

ഇന്ദ്രൻ പിന്നാലെ ചെന്നു
അവൾ അവനെ ദഹിപ്പിക്കും വണ്ണം നോക്കി
ക്ഷമിക്കെടി… ഇനി നിന്നെ നഷ്ടപ്പെടുത്താൻ വയ്യെനിക്ക്

നിന്നെ കുറിച്ചുള്ള എൻ്റെ വ്യാകുലതകളാണ് എന്നെ കൊണ്ടിതൊക്കെ ചെയ്യിപ്പിച്ചത്
എനിക്കൊന്നും വേണ്ടാ എൻ്റൊപ്പം നീ ഉണ്ടായാൽ മാത്രം മതി

ഇന്ദ്രൻ അവളുടെ അടുത്തേക്ക് ചെന്നു ഇന്ദ്രാ അടുത്ത് വരരുത് യദു ശബ്ദമുയർത്തി
അപ്പോൾ ഹാളിലെ ലൈറ്റ് തെളിഞ്ഞു

എന്താ ഇവിടെ മൈഥിലി പരിഭ്രമത്തോടെ ഇന്ദ്രനോട് ചോദിച്ചു.

കഴുത്തിൽ താലിയും സീമന്തരേഖയിൽ സീന്ദൂരവുമായി നില്ക്കുന്ന യദുവിനെ കണ്ടതും മൈഥിലിയും മണികണ്ഠനും അന്ധാളിച്ചു.

കണ്ണീർ വാർത്ത് ഈ നടന്നതൊന്നും ഉൾകൊള്ളാനാവാതെ വിളറി നില്ക്കുന്ന യദുവിനെ കണ്ടതും മൈഥിലിക്ക് മനസ്സിലായി അവളുടെ മനസ്സറിവില്ലാതെയാണ് ഇതൊക്കെ ചെയ്തിരിക്കുന്നേന്ന്.

മൈഥിലിയെ കണ്ടതും ആൻ്റീന്നും വിളിച്ച് അവരെ കെട്ടിപ്പിടിച്ച് കരഞ്ഞു

മൈഥിലി ഇന്ദ്രൻ്റെ മുഖത്ത് കൈ വീശിയടിച്ചു.ഇത് നീ തിരിച്ചു വന്ന അന്നു തരേണ്ടതാ
ഹാളിലെ ശബ്ദം കേട്ട് അമ്മുവും കണ്ണും തിരുമ്മി വന്നു. യദു വിനെ കണ്ടതും വാ തുറന്നു നിന്നു.

എൻ്റെ ഏട്ടൻ മാസ്സാണ് കേട്ടോ അപ്പോൾ രണ്ടു പേർക്കും കൺഗ്രാചുലേഷൻസ്
അതേ പാതിരാത്രിയായി ഇനി കുറച്ച് നേരമേ ഫസ്റ്റ് നൈറ്റിന് കിട്ടുള്ളു പാലുണ്ടാവുമോ ആവോ ???

അവളുടെ അസ്ഥാനത്തിലുള്ള പറച്ചിലൂടെ കേട്ടതും ഇന്ദ്രന് തൃപ്തിയായി ഏതു നേരത്താണോ ഇതിനെ ബാഗ്ലൂരിൽ നിന്നും കെട്ടിയെടുക്കാൻ തോന്നിയതെന്ന് ഓർത്തു.

ആരും ഒന്നും മിണ്ടുന്നില്ലെന്നു കണ്ടതും അമ്മു മൈഥിലിയെ നോക്കി കോപത്താൽ വിറച്ചു നിൽക്കുന്ന മൈഥിലിയെ കണ്ടതും അവൾ നാക്കു കടിച്ച് പണി പാളിയോന്നുള്ള അർത്ഥത്തിൽ അവരെ നോക്കി

നാക്കിന് എല്ലില്ലാന്നു കരുതി വായിൽ വരുന്നതൊക്കെ പറഞ്ഞാലുണ്ടല്ലോ
മൈഥിലി അവളെ ശകാരിച്ചു.അമ്മു നിഷ്കു ഭാവം മുഖത്ത് വാരി വിതറി നിന്നു

അമ്മേ അവളുടെ സമ്മതമില്ലാതെയാ ചെയ്തത് അതിന് ഞാൻ ക്ഷമ ചോദിക്കുന്നു
മറ്റൊന്നിനു വേണ്ടിയും ഇനിയവളെ നഷ്ടപ്പെടുത്താൻ കഴിയില്ലെനിക്ക്.

അമ്മയ്ക്കറിയാല്ലോ നാളെ ഇവൾ വീട്ടിൽ പോകും അവളുടെ അച്ഛൻ്റെ എതിർപ്പ് അറിയാമല്ലോ ഞാനുമായുള്ള കല്യാണത്തിന് സമ്മതിക്കില്ല.

ഇവളാണേൽ അച്ഛൻ്റെ സമ്മതമില്ലാതെ കല്യാണത്തിന് തയ്യാറാവുകയും ഇല്ല പിന്നെ ഞാനെന്തു ചെയ്യാനാ ഇതല്ലാതെ വേറൊരു വഴിയും കണ്ടില്ല.

വിവാഹം എന്നാൽ എന്താണെന്ന് അറിയുമോടാ
പവിത്രമായ ഒരു ചടങ്ങാണ് നീ ഈ വിധം അലങ്കോലമാക്കിയത്.

അമ്മ എന്തൊക്കെയാ ഈ പറയുന്നെ ഞങ്ങളു തമ്മിൽ ഇഷ്ടമാണ് ഒന്നിച്ചു ജീവിക്കാനും ആഗ്രഹിക്കുന്നു

വഴീയേ പോയ ആരെയും അല്ലല്ലോ താലി കെട്ടിയത് ഞാൻ സ്നേഹികുന്ന എന്നെ സ്നേഹിക്കുന്നവളെയല്ലേ ഇന്ദ്രന് അരിശം വന്നു തുടങ്ങിയിരുന്നു.

ഓ അതാണ് കാര്യം നിന്നെ സ്നേഹിക്കുന്നു എന്നു കരുതി നി പറയുന്നതും ചെയ്യുന്നതും എല്ലാം അംഗീകരിക്കണമെന്നാണോ

അവൾക്കും അവളുടേതായ കാഴ്ചപ്പാടുകൾ ഉണ്ട് ഇഷ്ടങ്ങളും
നിൻ്റെ സ്വർത്ഥതയ്ക്കു വേണ്ടി ആ കുട്ടിയെ ബലിയാടാക്കരുത്

അമ്മയെന്തൊക്കെയാ ഈ വിളിച്ചു കൂവുന്നത്
എനിക്ക് സ്വർത്ഥതയോ…

ഞാൻ ആത്മാർത്ഥമായി സ്നേഹിക്കുന്ന പെണ്ണാണിത്.ഇന്ദ്രൻ ജീവിതത്തിൽ ഒന്നും ആഗ്രഹിച്ചിട്ടില്ല

അല്ലെങ്കിൽ ആഗ്രഹിച്ചതൊന്നും ഇന്ദ്രനു കിട്ടിയിട്ടില്ല. ഇന്ദ്രൻ നേടണമെന്നും സ്വന്തമാക്കണമെന്നും ആഗ്രഹിച്ചത് ഇവളെ മാത്രമാണ്

താലികെട്ടിയെന്നു കരുതി ഒരവകാശത്തിനും ഞാൻ വരുന്നില്ല നാളെ അവൾക്കു വീട്ടിൽ പോകാം അവളുടെ ഇഷ്ടത്തിന് പഠിക്കാം ഒന്നിനും ഞാൻ തടസ്സമാവില്ല’

പക്ഷേ കഴുത്തിൽ ഈ താലിയുണ്ടായിരിക്കണം

ഞാൻ താലികെട്ടിയത് ഇഷ്ടമായില്ലെങ്കിൽ ഇപ്പോൾ പറയണം ഇവൾക്കെന്നെ വേണ്ടെങ്കിൽ ഇവളു പറയട്ടെ ഇന്ദ്രൻ യദുവിൻ്റെ അടുത്തെത്തി ചോദിച്ചു

“പറയ്….” ഇന്ദ്രൻ ആവർത്തിച്ചു.
യദു ഒന്നും മിണ്ടാനാവാതെ കണ്ണിർ വാർത്തു

നിനക്ക് ഇന്ദ്രനെ ഉപേക്ഷിക്കണോ അവളുടെ ഇരു ചുമലിലും പിടിച്ചുലച്ച് അവൻ ചോദിച്ചു.
അവൻ്റെ കണ്ണു നിറഞ്ഞിരുന്നു

യദു ഒന്നും ഉരിയാടാതെ നിർവികാരയായി അവനെത്തന്നെ നോക്കി നിന്നു.

അവൻ ശക്തിയായി തല കുടഞ്ഞു അവളുടെ മൗനം അവനെ തകർത്തു. അവൻ്റെ കണ്ണുകളിൽ അഗ്നി പടർന്നു.
പോടി…. ഇനി ഇന്ദ്രൻ്റെ മുന്നിൽ കാണരുത് ആരും ഇന്ദ്രനെ മനസ്സിലാക്കുന്നില്ല. അവൻ എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു.

ദേഷ്യം തീരാതെ അവിടെയിരുന്ന ചെയർ നിലത്തടിച്ചു
കണ്ണാ അടങ്ങ് വെറുതേ പ്രശ്നം ഉണ്ടാക്കാതെ മൈഥിലി ശാസിച്ചു.

അമ്മ മിണ്ടരുത് ഇപ്പോൾ അമ്മയ്ക്ക് സമാധാനം ആയല്ലോ ഇനി ഇന്ദ്രൻ ആരുടെയും പിന്നാലെ പോകുന്നില്ല ആരെയും തടയുന്നുമില്ല

ഇന്ദ്രേട്ടാ… പ്ലീസ് ദേഷ്യപ്പെടാതെ അമ്മു അവൻ്റെ കൈയ്യിൽ പിടിച്ചു.
പൊയ്ക്കേ അമ്മൂ നീ ഇതിൽ ഇടപെടെണ്ട’ ഉറക്കിളയ്ക്കാതെ പോയി കിടന്നോളൂ.

തീർന്നു എല്ലാം തീർന്നു ഇതിവിടംകൊണ്ടവസാനിപ്പിച്ചേക്ക് യദുവിനെ നോക്കിപ്പറഞ്ഞിട്ട് അവൻ മുകളിലേക്ക് കയറിപ്പോയി ഡോർ ശക്തിയായി അടച്ച ശബ്ദം താഴെ വരെ കേൾക്കാമായിരുന്നു.

ഇനി എന്തൊക്കെ കാണേണ്ടി വരുമോ

മൈഥിലി തലയ്ക്ക് കൈയ്യും കൊടുത്ത് സോഫയിൽ ഇരുന്നു
മുകളിൽ എന്തൊക്കെയോ തച്ചുടയ്ക്കുന്ന ശബ്ദം കേട്ടു

ആൻ്റീ …. ഇന്ദൻ അവിടെ യദു ഭയത്തോടെ മൈഥിലിയെ നോക്കി
എന്തെങ്കിലും കാണിക്കട്ടെ

യദു വേഗം മുകളിലേക്ക് പോയി എന്തൊക്കെയോ തളളി മറിക്കുന്നതും അവൻ്റെ ആക്രോശങ്ങളും അകത്തു കേൾക്കാമായിരുന്നു

ഇന്ദ്രാ … ഡോർ തുറക്ക് അവൾ ഡോർമുട്ടി കൊണ്ടിരുന്നു

അവൻ വാതിൽ തുറന്നതേയില്ല പിന്നെയും പിന്നെയും മുട്ടിയിട്ടേയിരുന്നു അവൻ്റെ ഭാഗത്തു നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല.

അവൾഡോറിനരുകികിൽ തന്നെ ഇരുന്നു

എപ്പോഴോ ഉള്ളിലെ ശബ്ദങ്ങളൊക്കെ നിലച്ചു അമ്മുവന്നു വിളിച്ചിട്ടും യദു പോയില്ല അവിടെത്തന്നെ ഇരുന്നു.

നേരം വെളുത്ത് ഇന്ദ്രൻ ഡോർ തുറന്നതും
ചുവരിൽ ചാരിയിരുന്നുറങ്ങുന്ന യദുവിനെ കണ്ടതും അവനു സങ്കടമായി.

പിന്നെ എന്തോ ഓർത്തിട്ടെന്നവണ്ണം താഴേക്ക് ചെന്നു.

അമ്മേ.. ഇന്ദൻ മൈഥിലിയെ.. വിളിച്ചു. പൊന്നുമോൻ യുദ്ധം കഴിഞ്ഞിറങ്ങറിയോ മൈഥിലി അരിശത്തിൽ ചോദിച്ചു
ദാ മുകളിലിരുന്നുറങ്ങുന്ന സാധനത്തിനെ അതിൻ്റെ വീട്ടിൽ പറഞ്ഞു വിട്

എന്താ ഇന്ദ്രേട്ടാ… അത് വെറും സാധനം അല്ല താങ്കളുടെ സ്വന്തം പ്രോപ്പർട്ടിയാ
ഇന്ദ്രൻ്റെ മാത്രം യാദവി യുവർ വൈഫി….

എൻ്റെ കൈയ്യിന്ന് മേടിക്കരുത് നീ ഇന്ദ്രൻ അവളെ ഓടിച്ചു എന്തോ ചെറിയൊരു പുഞ്ചിരി ആ ചുണ്ടിൽ തത്തികളിച്ചു

ചുമ്മാതെയങ്ങ് പറഞ്ഞു വിടാനൊന്നും പറ്റുകേല കഴുത്തിൽ താലിയുമായി വീട്ടിലോട്ട് ചെന്നാൽ അവിടെ എന്തൊക്കെ നടക്കുമെന്ന് പറയാൻ സാധിക്കില്ല.

ഞാൻ അവളുടെ അച്ഛനേയും അമ്മയേയും അറിയിച്ചിട്ടുണ്ട് അവർ വരട്ടെ എന്നിട്ട് തീരുമാനിക്കാം

ങാ എന്തേലും ചെയ്യ്
മുകളിൽ നിന്ന് യദു ഹാളിലേക്ക് വന്നതും ഇന്ദ്രൻ അവിടെ നിന്ന് പോയി ഒന്നു നോക്കാതെ അവൻ പോകുന്നതു കണ്ടിട്ട് വേദനയോടെ അവൻ പോകുന്നതും നോക്കി നിന്നു.

ഉച്ചയോടെ വിഷ്ണുവർദ്ധനും ഗായത്രിയും എത്തി
ഉപചാരപൂർവ്വം മൈഥിലി അവരെ ക്ഷണിച്ചിരുത്തി

ഇവിടെ നടന്ന കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കുമല്ലോ അതിനൊരു തീരുമാനമെടുക്കാനാണ് വരാൻ പറഞ്ഞത്

യദുവിനെ കണ്ടില്ലല്ലോ ഗായത്രി ചോദിച്ചു.

അപ്പോഴേക്കും യദു അവരുടെ അടുത്തേക്ക് വന്നു. യദു ഗായത്രിയെ കെട്ടിപ്പിടിച്ചു കരഞ്ഞു അവൾ അച്ഛനോട് ചേർന്ന് നിന്നുകരഞ്ഞു ക്ഷമിക്കണം അച്ഛേ വിഷമിപ്പിച്ചതിന്
വിഷ്ണുവർദ്ധൻ അവളെ ചേർത്തു പിടിച്ചു

സാരമില്ല പോട്ടെ കരയാതെ ആ സമയത്ത് പുറത്ത് ഒരു കാർ വന്നു നിന്നു അതിൽ നിന്ന് ശേഷാദ്രി അയ്യർ ഇറങ്ങി
ഹാളിലേക്ക് കയറി വന്നശേഷാദ്രി അയ്യരെ കണ്ടതും വിഷ്ണുവർദ്ധൻ എഴുന്നേറ്റു.

എണ്ണമറ്റ ബിസിനസ്സ് സാമ്രാജ്യങ്ങളുടെ അധിപനെ ഇവിടെ കണ്ടതിലുള്ള അമ്പരപ്പ് ആ മുഖത്ത് തെളിഞ്ഞിരുന്നു

വന്നതിൽ സന്തോഷം ശേഷാദ്രി സാർ മൈഥിലി കൈകൂപ്പി
സാർ അങ്ങ് ശേഷാദ്രീ ഗ്രൂപ്പ്സ് ഓഫ് കമ്പനിയുടെ എം ഡി യല്ലേ

അതേ ശേഷാദ്രി അയ്യർ മറുപടി പറഞ്ഞു ഞാൻ വിഷ്ണ്ടു വർദ്ധൻ എനിക്കും ബിസിനസ്സാണ്
പരിചയപെട്ടതിൽ സന്തോഷം ബഹുമാനത്തോടെ വിഷ്ണുവർദ്ധൻ പറഞ്ഞു

എവിടെ നമ്മുടെ നായകൻ …ശേഷാദ്രി മൈഥിലിയോട് ചോദിച്ചു ഇന്ദ്രൻ
മുകളിൽ ഉണ്ട്
അമ്മുകുട്ടിയോ

അങ്കിളേ ഞാനിവിടുണ്ട്
ആഹാ മരുന്നൊക്കെ കഴിക്കുന്നുണ്ടല്ലോ അല്ലേ
കഴിക്കുന്നുണ്ട് അങ്കിൾ

അമ്മുക്കുട്ടി മുകളിൽ നിന്ന് ഇന്ദ്രനെ ഒന്നു വിളിച്ചിട്ടു വരൂ
ശരി അങ്കിൾ അവൾ മുകളിലേക്ക് പോയി

അമ്മു ഇന്ദ്രനെ കൂട്ടിട്ടു വന്നു
ഇന്ദ്രൻ നല്ല ഗൗരവത്തിൽ ആയിരന്നു ‘യദുനില്ക്കുന്നിടത്തേക്ക് നോക്കിയതേയില്ല.

ഇന്ദ്രനെ കണ്ടതും ശേഷാദ്രി അയ്യർ അവനെ ചേർത്തു പിടിച്ചു.
നിൻ്റെ അമ്മ വിളിച്ചിട്ട് വന്നതാ ഞാൻ
കാര്യങ്ങളൊക്കെ അറിഞ്ഞു

വിഷ്ണുവർദ്ധൻ ഈ ഇന്ദ്രൻ എനിക്ക് മകന് തുല്യം ആണ് അതിനാലാണ് മൈഥിലി വിളിച്ചിട്ട് ഞാൻ വന്നത് അവൻ താങ്കളുടെ മകളുടെ കഴുത്തിൽ താലി കെട്ടി

ഇനിയും വാശിയും വൈരാഗ്യവും വേണോ എന്താണ് താങ്കൾക്ക് അറിയേണ്ടത് അവൻ്റെ അച്ഛനെയാണെങ്കിൽ അവൻ അച്ഛനാരെന്ന് അറിയാത്തവനല്ല അവനറിയാം അവൻ്റെ അച്ഛനെ

മൈഥിലിക്ക് ഭൂമി കീഴ്മേൽ മറിയുന്ന പോലെ തോന്നി ശ്വാസം കിട്ടാതെ നെഞ്ചിൽ കൈവച്ചു
അമ്മേ ഇന്ദ്രൻ അവരുടെ അരികിൽ ഓടിയെത്തി വിഷമിക്കരുത്
അമ്മ മനസ്സിനെ നിയന്ത്രിക്കണം

യദു വേഗം കുറച്ചു വെള്ളം കുടിക്കാനായി കൊടുത്തു.

മൈഥിലി ഒക്കെ സഹിച്ചേ പറ്റുകയുള്ളു. ഇത്ര കാലവും സ്വയം വിധിയോട് പോരാടി ജയിച്ചില്ലേ’ മൈഥിലി തെറ്റൊനും ചെയ്തിട്ടില്ല.

എനിക്ക് വിഷമം ഇല്ല ശേഷാദ്രി സാർ എന്നെങ്കിലും ഒരിക്കൽ സത്യം പുറത്തുവരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. ഇപ്പോൾ അതൊന്നും അറിയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

കുട്ടികളുടെ കാര്യത്തിൽ എന്തു ചെയ്യാം അത് തീരുമാനിക്കു
ഒരു കടലാഴം വേദന അവർ ഉള്ളിലൊതുക്കുന്നതായി അവിടെ കൂടിയിരുന്നവർക്ക് മനസ്സിലായി

മോളേ യാദവി അങ്കിളിൻ്റെ അടുത്തു വരൂ ശേഷാദ്രി അയ്യർ വിളിച്ചു.

അവളെ കണ്ടതും അദ്ദേഹത്തിന് മനസ്സുനിറഞ്ഞു
എൻ്റെ ഇന്ദ്രനു ചേരുന്ന കുട്ടിയാ നീ

മോള് പറയൂ എന്താ മോളുടെ തീരുമാനം. അവൾ ആദ്യം ഇന്ദ്രനെ നോക്കി അവൻ അവളെ ശ്രദ്ധിക്കുന്നതേയില്ല. അച്ഛനെ നോക്കിയപ്പോൾ വിഷ്ണുവർദ്ധൻ്റെ ശ്രദ്ധ അവളിലായിരുന്നു

എനിക്കൊരു ജീവിതമുണ്ടേൽ അതിന്ദ്രൻ്റെ കൂടെ ആയിരിക്കും ഇന്ദ്രൻ വിടർന്ന കണ്ണുകളോടെ അവളെ നോക്കി
യദു അവനെ ശ്രദ്ധിച്ചതേയില്ല അവൾ തുടർന്നു

പക്ഷേ എൻ്റെ അച്ഛൻ സമ്മതിക്കണം ഇന്ദ്രൻ പെട്ടെന്ന് എഴുന്നേറ്റു പോയി

ഇന്ദ്രാ ഇവിടെ വന്നിരിക്ക് ശേഷാദ്രി അയ്യർ വിളിച്ചു
ഇവിടെ വരാൻ…. ഇന്ദ്രൻ ശേഷാദ്രി അയ്യരുടെ അടുത്ത് വന്നിരുന്നു

ഇനി ഇതിനുള്ള മറുപടി തരേണ്ടത് വിഷ്ണുവർദ്ധനാണ്

അവരുടെ സ്നേഹം എത്രത്തോളം തീവ്രമാണെന്ന് ആരേക്കാളും താങ്കൾക്ക് മനസ്സിലായി കാണും

താങ്കളുടെ പ്രശ്നമെന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല നിങ്ങൾ മകൾക്കു വേണ്ടി മൾട്ടി മില്ണെയറെയാണോ പ്രതീക്ഷിക്കുന്നെ. എങ്കിൽ ഞാനൊരു കാര്യം പറയാം

ശേഷാദ്രി ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ അടുത്ത അവകാശിയാണ് ഇന്ദ്രധനുസ്സ്

ഇതു കമ്പനിയുടെ ഇരുപത്തി അഞ്ചാം വാർഷികത്തിൽ അനൗൺസ് ചെയ്യാനിരുന്നതാ ഇതിപ്പോൾ ഇവിടെ പറയേണ്ടി വന്നു.

ശേഷാദ്രി ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ എംഡിയെ മരുമകനാക്കാൻ മിസ്റ്റർ വിഷ്ണുവർദ്ധന് സമ്മതമാണോ ….
ഇതു കേട്ട് എല്ലാവരും ഞെട്ടി

ശേഷാദ്രി സാറെ ഇതിവിടംകൊണ്ട് നിർത്തിക്കോ

സാറിൻ്റെ കമ്പനിയുടെ എം ഡി ആയിട്ട് ആരും എന്നെ അംഗീകരിക്കേണ്ട ഒരു പദവിയും എനിക്കു വേണ്ട’ ഇന്ദ്രനെ ഇങ്ങനെയൊക്കെയാണോ സാർ മനസ്സിലാക്കി വച്ചിരിക്കുന്നത്.

വിഷ്ണുവർദ്ധൻ്റ അടുത്ത് ചെന്ന് ഇന്ദ്രൻ പറഞ്ഞു അങ്കിൾ യദുവിനെ കൊണ്ട് പൊയ്ക്കൊള്ളു

ശേഷാദ്രി സാറെ ഇന്ദ്രൻ സ്വത്തും പണവും ആഗ്രഹിച്ചട്ടില്ല ഈ സ്നേഹം അതു മാത്രം മതി എനിക്ക്.

വിഷ്ണുവർദ്ധൻ ശേഷാദ്രി സാറിൻ്റെ അടുത്തെത്തി പറഞ്ഞു
കഴിഞ്ഞ മൂന്ന് വർഷം ഞാൻ അനുഭവിച്ച വേദന എൻ്റെ മകൾ എന്നെ തള്ളിപ്പറഞ്ഞ് പോയി എന്നിട്ടും ഇന്നും അവളെൻ്റെ സമ്മതത്തിനായി കാത്തിരിക്കുന്നു.

ഞാനും ഗായത്രിയും ഞങ്ങളുടെ മകളുടെ സന്തോഷമാണ് ആഗ്രഹിക്കുന്നത്

ഇന്ദ്രൻ എത്തിയെന്നറിഞ്ഞപ്പോഴേ ഇവിടെ വന്ന് ഇവരുടെ വിവാഹത്തെ കുറിച്ച് സംസാരിക്കണമെന്ന് വിചാരിച്ചിരിക്കുവാരുന്നു പക്ഷേ കുട്ടികൾ ഇത്ര ഫാസ്റ്റ് ആയിരിക്കുമെന്ന് ചിന്തിച്ചില്ല

ശേഷാദ്രി സാറെ ഏതൊരു അച്ഛനേയും പോലെ എൻ്റെ മകൾ നന്നായി ഇരിക്കണമെന്നു മാത്രമാ ആഗ്രഹിച്ചത് ഇന്ദ്രനോടെനിക്ക് യാതൊരു വിരോധവും ഇല്ല.

യദു അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു താലി കെട്ടിയെങ്കിലും ആരും അറിഞ്ഞിട്ടില്ലാത്തതിനാൽ നാടറിഞ്ഞ് കല്യാണം നടത്താൻ തീരുമാനിച്ചു.

അടുത്ത മാസം നടത്താമെന്നു തീരുമാനിച്ചു.
എന്നാലിനി മോളിവിടെ നില്ക്കുന്നത് ശരിയല്ലല്ലോ ഞങ്ങൾ കൂട്ടിട്ടു പോവുകയാണ്.

ഇന്ദ്രൻ്റെ മുഖം വാടി അവളെയൊന്നു നോക്കിയിട്ട് അവൻ മുകളിൽ അവൻ്റെ മുറിയിലേക്ക് പോയി

മൈഥിലി യദുവിനെ ചേർത്തു നിർത്തി കരഞ്ഞു അമ്മുവിനോട് പറഞ്ഞു ആൻ്റിയെ നോക്കിക്കോണേന്ന്
ഓകെ ഡിയർ പോയിട്ട് വരൂ

പോയി പ്രാണനാഥനെ സമാധാനിപ്പിക്ക്
അവൾ നാണിച്ചൊന്നു ചിരിച്ചു.

ശ്ശോ വല്ലപ്പോഴും മാത്രം കാണുന്ന പ്രതിഭാസം
യദു ചിരിച്ചോണ്ട് ഇന്ദ്രൻ്റെ അടുത്തേക്ക് പോയി

എന്താ പൂരം ആ മുറിയിൽ സകലതും തവിടുപൊടിയായി കിടക്കുന്നു അതെങ്ങനാ കാട്ടാന കേറി മേഞ്ഞതല്ലേ

അവൻ അവൾ വന്നത് അറിഞ്ഞതേയില്ല
ജനാലയുടെ കമ്പിയിൽ പിടിച്ച് പുറത്തേക്ക് നോക്കി നില്ക്കുക ആയിരുന്നു

അവൾ പിന്നിലൂടെ അവനെ ചേർന്നു നിന്ന് കെട്ടിപ്പിടിച്ചു.
അവൻ്റെ ഉള്ളൊന്നു വിറച്ചു.
ഹാ ഇപ്പോൾ കൊച്ചിനെന്താ ധൈര്യം
അവൻ തിരിഞ്ഞു നിന്നു ആ വെള്ളാരം കണ്ണുകൾ തന്നെ കൊത്തിവലിക്കുന്നതു പോലെ തോന്നി

കൊച്ചു പൊയ്ക്കേ ഇല്ലേ ഇന്നലെ നടത്താൻ കഴിയാത്ത ഫസ്റ്റ് നൈറ്റ് ഇവിടിപ്പോൾ നടത്തും. അതേ ജാഡ കാട്ടാതെ എന്നെ വിളിക്കണം കേട്ടോ യദു പറഞ്ഞു
വിളിക്കാടി…

അവൻ കുനിഞ്ഞ് അവളുടെ മാറിൽ ഒട്ടിച്ചേർന്ന് കിടന്ന താലിയിൽ മൃദുവായി ചുംബിച്ചു. അവളുടെ ഉടലൊന്നു പിടഞ്ഞു
ഛീ…. വഷളൻ
അവളവനെ തള്ളി

പോടീ എന്നെക്കുറിച്ച് അപവാദം പറയാതെ അവളെ ഒന്നുകൂടി ചേർത്തു നിർത്തി ആ നെറ്റിയിൽ ചുംബിച്ചു.

തുടരും

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

ഇന്ദ്രധനുസ്സ് : ഭാഗം 1

ഇന്ദ്രധനുസ്സ് : ഭാഗം 2

ഇന്ദ്രധനുസ്സ് : ഭാഗം 3

ഇന്ദ്രധനുസ്സ് : ഭാഗം 4

ഇന്ദ്രധനുസ്സ് : ഭാഗം 5

ഇന്ദ്രധനുസ്സ് : ഭാഗം 6

ഇന്ദ്രധനുസ്സ് : ഭാഗം 7

ഇന്ദ്രധനുസ്സ് : ഭാഗം 8

ഇന്ദ്രധനുസ്സ് : ഭാഗം 9

ഇന്ദ്രധനുസ്സ് : ഭാഗം 10

ഇന്ദ്രധനുസ്സ് : ഭാഗം 11

ഇന്ദ്രധനുസ്സ് : ഭാഗം 12

ഇന്ദ്രധനുസ്സ് : ഭാഗം 13

ഇന്ദ്രധനുസ്സ് : ഭാഗം 14

ഇന്ദ്രധനുസ്സ് : ഭാഗം 15

ഇന്ദ്രധനുസ്സ് : ഭാഗം 16

ഇന്ദ്രധനുസ്സ് : ഭാഗം 17

ഇന്ദ്രധനുസ്സ് : ഭാഗം 18