Wednesday, May 22, 2024
Novel

ഇന്ദ്രധനുസ്സ് : ഭാഗം 1

Spread the love

നോവൽ
******
എഴുത്തുകാരി: ബിജി

Thank you for reading this post, don't forget to subscribe!

ഭയങ്കരമായ ശബ്ദം കേട്ടാണ് യാദവി ഉണർന്നത്.വേഗം അവൾ ബെഡ്ഡിലുള്ള ഫോൺ തപ്പിയെടുത്ത് ഫോൺ ഓണാക്കി നോക്കിയപ്പോൾ 4 മണി ആകുന്നതേയുള്ളു.

എഴുന്നേറ്റ് ലൈറ്റിട്ട് നോക്കിയപ്പോൾ പുറത്തു നല്ല മഴയാണ് കൂടെ കാറ്റും ജനൽ അടയ്ക്കാൻ മറന്നു.

അത് ശക്തിയായി അടിച്ച ശബ്ദമാണ് കേട്ടത് നാശം ജനലു കാരണം ഉറക്കം പോയി’
കട്ടിലിൽ നിന്ന് എഴുന്നേറ്റ് ജനലിന് അരികിലക്ക് പോയി ചന്നം പിന്നം പെയ്യുന്ന മഴ കാറ്റിൽ അവളുടെ മുഖത്തേക്ക് മഴത്തുള്ളികൾ പതിച്ചു ‘

അവൾ കണ്ണു ചിമ്മി തുറന്നു” ”

മഴയോട് എന്നും ഒരു ഭ്രാന്താണ് ജനലടച്ചിട്ട് വീണ്ടും കട്ടിലിൽ വന്നിരുന്നു. പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ അവൾ കട്ടിലിന് ചുറ്റും നോക്കി ‘ഉറക്കത്തിലും നെഞ്ചോടു ചേർത്തു പിടിച്ചതാ. അവൾ നോക്കിയപ്പോൾ കട്ടിലിൻ്റെ താഴെ കിടക്കുന്നു.

ഗോൾഡൻ വർണ്ണത്തിൽ പുറം ചട്ടയുള്ള ഒരു ഡയറി ”””’
ഇശ്വരാ! യാദവി നെഞ്ചത്തൂ കൈ വച്ച് അയ്യോ നീ വീണോ
ആ ഡയറി അവളുടെ ജീവനാണ് അല്ലെങ്കിൽ അതവളുടെ ജീവിതമാണ് ‘

അവൾ അത് മെല്ലെ എടുത്തു എന്നിട്ടതു തുറന്നു.
“ഇന്ദ്രധനുസ്സ് ”

വയലറ്റ് നിറമുള്ള ആദ്യ താളിൽ ബ്ലാക് പെൻ കൊണ്ടെഴുതിയിരിക്കുന്നു. ആ പേരിൽ ഉറ്റുനോക്കിയപ്പോൾ അവൾക്ക് വയറിൻ്റെ അടിത്തട്ടിൽ നിന്ന് ഒരു പിടച്ചിൽ ” ”
ഒരു സുഖമുള്ള പിടച്ചിൽ അനുഭവപ്പെട്ടു.

എത്ര നേരം ആ പേരീൽ നോക്കിയിരുന്നു എന്നറിയില്ല.കഴിഞ്ഞ ഒരു വർഷമായി അവളുടെ ജീവൻ ഈ ഡയറി യിലാ ണ്

ഞാൻ യാദവി പിന്നെ എന്നെക്കുറിച്ച് നല്ലത് ഞാൻ മാത്രമേ പറയൂ… പോകെ എല്ലാവർക്കും അത് മനസ്സിലാകും. യദു എന്ന് കേന്ദ്രം വിളി ക്കും [അച്ഛൻ] വിഷ്ണുവർദ്ധൻ ബിസിനസ്സാണ്

അമ്മ വിളിക്കുന്ന തൊന്നും ഇവിടെ പറയാൻ കൊള്ളത്തില്ല” ”
എൻ്റെ വിധി ”’.. പാവം ഞാൻ അല്ലേ” ”
അമ്മ ഗായത്രി അച്ഛനേയും എന്നെയും ഭരിക്കുന്ന ജോലിയാ [ ഗ്യഹ ഭരണം] പാവം ആണ്.
ഞാൻ ഒറ്റ പുത്രിയാ” ”ഡിഗ്രി രണ്ടാം വർഷം

പിന്നെ നമ്മുടെ ഡയറി അതു കാരണം ഒന്നും പറയണ്ട മനുഷ്യൻ്റെ സമാധാനം പോയി’ ഞാനിപ്പോർ അതിൻ്റെ പുറകേയാ
ആ ഡയറി എൻ്റെ അല്ല. അതൊരു കഥയാണ്.
കഴിഞ്ഞ വർഷം ട്രെയിൻ യാത്രക്കിടയിൽ എനിക്ക് കിട്ടിയതാണ്.
ആരുടെയാണോ

ഇന്ദ്രധനുസ്സ് എന്നൊരു പേരു മാത്രം അറിയാം എന്നാൽ അതെല്ലാം വായിച്ച് ഒന്നു തീരുമാനിച്ചു.ഈ യദുവിന് ഒരു ജീവിതമുണ്ടേൽ അത് അയാളോടൊപ്പം
ശ്ശൊ നിങ്ങളോടെല്ലാം സംസാരിച്ച് ഉറങ്ങാനുള്ള ഫ്ലോ അങ്ങ് പോയി കോളേജിൽ പോകാനുള്ള ടൈം ആയി.

അപ്പാൾ ഞാൻ ഫ്രഷ് ആകട്ടെ”

കുളിച്ച് സുന്ദരികുട്ടിയായി കണ്ണാടിക്ക് മുൻപിൽ നിന്ന് സ്വന്തം പ്രതിബിംബത്തോട് ചോദിച്ചു. കുഴപ്പമില്ല അല്ലേ :എനിക്ക് കുഴപ്പമില്ല താഴെ ഒരാളുണ്ടല്ലോ ഇപ്പോൾ തുടങ്ങും ബാക്കി അവിടുന്ന് കേൾക്കാ
ഡയറി കൈയ്യിലെടുത്ത് കുസൃതിയോടെ പറഞ്ഞു താൻ എവിടെയാ പുകമറയത്ത് ഇരിക്കാതെ എൻ്റെ മുൻപിൽ ഒന്നു അവതരിക്കു’ ഇന്ദ്രധനുസ്സ്: താൻ ആരായാലും എവിടെയായാലും ഈ യദ്യ തനിക്കായി കാത്തിരിക്കുവാ അവൾ ഇന്ദ്രധനുസ്സ് എന്ന പേരിൽ ചുണ്ടുകൾ അമർത്തി എന്നാൽ വൈകിട്ട് കാണാം ഡയറിയോട് പറഞ്ഞിട്ട് അത് മേശയിൽ വച്ച് പൂട്ടി.

യദുവിൻ്റെ മുറി സാമാനും വലിയ മുറി ആയിരുന്നു റൂമിനോട് ചേർന്ന് ബാൽക്കണിയും ‘മുറിയിൽ നിറയെ ശംഖുകൾ ആണ് ശംഖിനാൽ ഉള്ള കലാസൃഷ്ടികൾ എവിടെ തിരിഞ്ഞാലും ശംഖ് മയം ‘ ഷോകേസിൽ , ചുവരിൽ, സ്റ്റഡി ടേബിളിൽ ‘അങ്ങനെ നീളും അവൾബാഗും എടുത്ത് താഴേക്ക് നടന്നു ബാക്കി അങ്കം അവിടെയാണ് ഈശ്വരാ എന്നെ ബാക്കി വച്ചേക്കണേ

സ്റ്റെയർ ഇറങ്ങിയപ്പോഴേ കേൾക്കാം ഗായുവിൻ്റെ സംസാരം ആഹാ കൂടെ വാലും ഉണ്ടല്ലോ
ഇപ്പോൾ അവിടെ ഓടിക്കൊണ്ടിരിക്കുന്ന കഥയിലെ നായിക ഞാനാണ്
ഇന്ന് എന്താണാവോവാല് എന്നു പറഞ്ഞാൽ ചാന്ദ്നി എന്ന ചന്തു. നുമ്മ ഒരേ കോളേജിലാ പഠിക്കുന്നേ. യ്യോ അങ്ങനെ പാഞ്ഞാൽ കുറഞ്ഞു പോകും അവൾ എവിടെ പഠിക്കുന്നോ അവിടെയെ നമ്മുക്കും ചാൻസുള്ളു. എന്നെ തീരെ വിശ്വാസം ഇല്ല.

അടുത്തടുത്ത വീടുകളിലാ താമസം ചന്തുവിൻ്റെ അച്ഛനും അമ്മയും അധ്യാപകരാണ്. ചെറുതിലെ മുതൽ കൂടുതൽ സമയവും യദു വിൻ്റെ കൂടെയാണ് പിന്നെ അവളെ കണ്ടു കഴിഞ്ഞാൽ നമ്മളെ ഗായുവിന് വേണ്ട കാരണം അവൾക്ക് മെചൂരിഫിക്കേഷൻ്റെ അസ്കിത ലേശം ഉണ്ട്.. അതെന്നതാന്നു വച്ചാൽ പക്വത നുമ്മയ്ക്ക് അതൊന്നും ഇല്ല. പാവം ഞാൻ

‘ പിന്നെ അവളൊരു ഗ്ലാസ് മുഖത്ത് ഫിറ്റ് ചെയ്തിട്ടുണ്ട് ഒരു ബുജി ലുക്ക് പിന്നെ ഗായാൻ്റീ ന്നുള്ള ഒലിപ്പീരും ഗായു അവിടെ വീഴും

ഗായുവേ വാലുമാക്രിയേയും കൂട്ടു പിടിച്ച് എന്നതാ അവിടെ
എനിക്കാര്യം ചോദിക്കാനും പറയാനും ഇല്ലല്ലോ.” മുഖത്ത് അവിഞ്ഞ ശോകം ഫിറ്റ് ചെയ്തു
ഗായൂ ഓൺ കലിപ്പ് മോഡ്

ഇതു തന്നാ പറഞ്ഞത് ഈ കുന്ത്രാണ്ടം അല്ലാതെ നിനക്കൊന്നും ഇടാനറിയില്ലേ അതെ ങ്ങനാ അച്ഛൻ ആൺകുട്ടിയെ പോലെ വളർത്തി കരാട്ടെ ഫുട്ബോൾ ക്രിക്ക്റ്റ് ബുള്ളറ്റ് മരം കേറി യെ കുറിച്ച് ഞാനെന്നാ പറയാനാ

വല്ലയിടത്തും കെട്ടിച്ചു വിടേണ്ട പെണ്ണാകൊണ്ടു പോകുന്നവൻ ഇരുട്ടിവെളുക്കുന്നതിന് മുൻപ് തിരിച്ചു കൊണ്ടു വിടും അല്ലെങ്കിൽ അവൻ നാടു വിടും ചന്തുമേളേ കണ്ടു പഠിക്കെടി
ഓ പഠിച്ചോളാമേ അവളെ നോക്കിയപ്പോൾ വാ പൊത്തി ചിരിക്കുന്നു.

എടീ ബ്രൂട്ടസേ നീയുമോ
യദു ചന്തുവിനെ കണ്ണുരുട്ടി കാണിച്ചു.

ചന്തു അവളെ നോക്കി ”ആഷ്കളർ ഫുൾസ്ലീവ് ഷർട്ടാണ് ആണുങ്ങളേ പോലെ ഷർട്ടിൻ്റെകൈ ചുരുട്ടി മൂട്ടിനുമിതേ വച്ചിരിക്കുന്നു.

ബ്ലാക്ക് ജീനുമാണ്. വെള്ളാരം കണ്ണുള്ള സുന്ദരി. കാതിൽ ബ്ലാക്ക് കല്ലിൻ്റെ കുഞ്ഞു കമ്മൽ മുഖത്ത് പൊട്ടില്ല തോളൊപ്പമുള്ള മുടി ബാൻഡിട്ട് ഉയർത്തി കെട്ടിയിരിക്കുന്നു. കഴുത്തിൽ നേർത്തൊരു ചെയിൻ കൈയ്യിൽ ശംഖിൻ്റെ ഹാങ്ങിങ് ബ്രേസ് ലെറ്റ്.

ഇതിനിടയിൽ രണ്ടും ഭക്ഷണം കഴിച്ചു. വഴക്ക് ഒരു വഴിക്ക് നടക്കും.
വയറ് മുഖ്യം ബിഗിലേ.. –

അച്ഛൻ രാവിലെ പോയെന്നു മനസ്സിലായി.അല്ലങ്കിൽ ഓടി വന്നു രക്ഷിച്ചേനെ
അതേ ഗായൂ എന്നാ പറഞ്ഞത് എന്നെ കെട്ടി ക്കൊണ്ടു പോകുന്നവൻ കളഞ്ഞിട്ട് പോകുമെന്നോ ” ”

അങ്ങനെ കളഞ്ഞിട്ട് പോകുന്നവൻ്റെ പുറകെയൊന്നും യദു പോകില്ല. യദുവിൻ്റെ ആള് സമയം ആകുമ്പോൾ പ്രത്യക്ഷപ്പെടും മാസ്സ് എൻട്രി ‘
എവിടുന്ന് നടക്കുമോ ആവോ [ആത്മയാണ് ഒന്നും തോന്നരുതേ]

എന്താടീ ” ..

ഗായത്രി വീണ്ടും

മോളേ ചന്തൂ ഇതിനി വല്ലതും ഒപ്പിച്ചോ.

ഒന്നും ഇല്ലാൻറീ ചന്തു കള്ള ച്ചിരിയോടെ പാഞ്ഞു
അവളൊരു ഡയറി ഗവേഷണത്തിലാമിക്കവാറും പി.എച്ച് ഡി ഉറപ്പ്
ചതിക്കല്ലേടി
യദു വന്ന് ചന്തുവിൻ്റെ വാ പൊത്തി പിടിച്ചു.

അപ്പോൾഗായൂ സാലാം ഒരുമ്മ യൊക്കെ കൊടുത്ത് സ്കൂട്ടിയുടെ അടുത്ത് പോയി – ബുള്ളറ്റ് ആയിരുന്നു ഇഷ്ടം. എന്നാ ചെയ്യാനാ ഗായു സമ്മതിക്കില്ല.

കലാലയം സ്വപ്നങ്ങളുടെ പറുദീസ എങ്ങും ചിരിക്കുന്ന മുഖങ്ങൾ ഓരോ മുഖങ്ങളിലും പ്രത്യാശയുടെ നിഴലാട്ടം ആശയങ്ങളും പുത്തൻ ചിന്തകളും ആവിഷ്കരിക്കുന്ന ഇടം പ്രണയത്തിൻ്റേയും വിരഹത്തിൻ്റേയും ഗന്ധമുള്ള വാക പൂക്കൾ കൊഴിഞ്ഞുകിടക്കുന്നു.

വിലമതിക്കാനാവാത്ത സൗഹൃദങ്ങൾ കലാലായം എന്നും മനസ്സിൽ ഒരു പടി ഉയരെയാണ്
യദുവും ചന്തുവും രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥികളാണ്. രണ്ടു ഡിപ്പാർട്ട്മെൻ്റാണ്. യദു ഇംഗ്ലീഷ് സാഹിത്യവും ചന്തു മലയാളവും ‘

നവാഗതർക്ക് സ്വാഗതം എന്നുള്ള ബാനറുകളും തോരണങ്ങളും പാർട്ടിക്കാരുടെ കൊടികളും ആകെ ബഹളം.

ഒരു ഗ്രൂപ്പ് സീനിയേർസ് കറുത്ത ഷർട്ടും അതിനു ചേരുന്ന കറുത്ത കരയുള്ള മുണ്ടും ആഗ്രൂപ്പിൻ്റെ നേതാവുo കോളേജ് ചെയർമാനും പീ ജീ ക്കും പഠിക്കുന്ന അഖിലേട്ടൻ ആണ് ഒരു ഗ്രൂപ്പ് രാഹുലും കൂട്ടുകാരും ബ്ലൂ കളർ ഷർട്ടും അതേ കരയുള്ള മുണ്ടും ..

ആശയപരമായി രണ്ടു രാഷ്ട്രീയ പാർട്ടികളിലാണെങ്കിലും ക്യാമ്പസിൽ നല്ല പ്രവർത്തനങ്ങൾക്ക് അവർ ഒന്നിച്ചു നിന്നു

ഇന്നു നവാഗതർക്കുള്ള സ്വാഗതം അല്ലാതെ എന്താക്കെയോ പരിപാടികൾ ഉണ്ടന്നു തോന്നുന്നു അല്ലേ യദു” ”

അതേ സീനിയേഴ്സ് എല്ലാം ഓടിച്ചാടി എന്തൊക്കെയോ ചെയ്യുന്നു.

ടീ അങ്ങോട്ടു നോക്കിയേ പുതിയ പിള്ളാരാണ് പേടിച്ചു വിറച്ച പോലുണ്ടല്ലോ ചന്തു പറഞ്ഞിടത്തേക്ക് യദു നോക്കി ശരിയാണ്. പെൺകുട്ടികൾ കോളേജിലെ ആദ്യ ദിനം എങ്ങനെയാണെന്നുള്ള ടെൻഷനിലാണ്.

കുറെ സീനിയർ ചേട്ടൻസ് മണപ്പിച്ചു നില്പ്പുണ്ട്.
യദു ചിരിയോടെ വാടീ പോകാം

അവർ അവരുടെ ക്ലാസിലേക്ക് നടന്നു എന്നാ ശരിയെടി – ആഡിറ്റോറിയത്തിൽ വെച്ചു കാണാം.

ഞാൻ എൻ്റെ ക്ലാസിലേക്ക് പോയി ചന്തുവിൻ്റെ ക്ലാസ് അടുത്ത കെട്ടിടത്തിലാണ് എല്ലാ വാലുകളും വന്നിട്ടുണ്ടല്ലോ. ദീപു അവളെ കണ്ടയുടനെ മീൻ മാർക്കറ്റ് മാത്തച്ചൻ എത്തിയല്ലോ…..
ടാ മീൻ മാത്തച്ചൻ നിൻ്റെ അപ്പൻ

ടീ പൊട്ടിക്കാളി എത്ര നാളായെടി കണ്ടിട്ട്. അപ്പനു വിളി കേട്ടിട്ടും ചിരിച്ചോണ്ടിരിക്കുന്ന അവനില്ലേ എൻ്റെ ചങ്കാണ് ഒരു പാവം ചെക്കൻ.

പിന്നെ ക്ലാസിലെ ബെസ്റ്റ് ഫ്രണ്ട് മരിയ അവൾക്കു ഡയറിയുടെ കാര്യം അറിയാം. അപ്പോഴാണ്
കിതച്ചു കൊണ്ട് മരിയ ഓടിക്കയറി വന്നത്….

അവൾക്ക് ശബ്ദം വെളിയിലേക്ക് വന്നില്ല എന്താടി യദു ചോദിച്ചു.
അത്,” ”അത് ” ”

എന്ത് അത് ””’നീ കാര്യം പറ നിന്നു വിക്കാതെ മരിയ ഒന്നു ശ്വാസം എടുത്തിട്ട് പറഞ്ഞു. ആഡിറ്റോറിയത്തിൽ ”…

പറ പെണ്ണേ ചിണുങ്ങാതെ യദു കലിപ്പിലായി

നീ വാ കാണിച്ചു തരാം
എന്തോന്നാടി സാറ് വരും ആദ്യ ദിവസം തന്നെ വേണോ യദു ചോദിച്ചു.

ഓ എന്നാ ഉത്തരവാദിത്വം ഇങ്ങോട്ടു വാടി യദുവിനെ പിടിച്ചു വലിച്ചോണ്ട് മരിയ ആഡിറ്റോറിയത്തിലേക്ക് ഓടി പുതിയ കുട്ടികൾ കുറേപ്പേർ ഇരിപ്പുണ്ട്. മരിയ ചൂണ്ടി കാണിച്ചിടത്തേക്ക് യദു നോക്കി ഒന്നേ നോക്കി….

തുടരും