Breaking
Novel

Where there is Love 💞There is Life💞 PART 16

Pinterest LinkedIn Tumblr
Spread the love

നോവൽ
എഴുത്തുകാരി: MARY DIFIYA


നാലര വർഷങ്ങൾക്ക് ശേഷം…….

ഒരു രാത്രി അമ്മു മോളെയും നെഞ്ചിൽ ചാരി കിടത്തി മുറിയിൽ വച്ച മാലയിട്ട പാറുവിന്റെ ഫോട്ടോയിലേക്ക് നോക്കി ഓരോന്ന് ഓർത്ത്‌ കിടക്കുകയായാണ് മഹി……

അമ്മു : അച്ഛനിപ്പോ എന്താ ഓർത്തെന്ന് ഞാൻ പറയട്ടെ?

മഹിയുടെ നെഞ്ചിൽ നിന്ന് മുഖം ഉയർത്തി അമ്മുമോൾ ചോദിച്ചു…

മഹി : അച്ഛന്റ്റെ മോള് പറ…

അമ്മു : എന്റെ അമ്മയെ കുറിച്ചല്ലേ ഓർത്തത്?

മഹി : അത് അമ്മുട്ടിക്ക് എങ്ങനെ മനസിലായി?

അമ്മു : അതൊക്കെ മനസിലായി… എന്റെ അമ്മ സുന്ദരിയായിരുന്നല്ലേ അച്ഛാ?

മഹി :ആഹ് മോളെപോലെ….

അമ്മു : അമ്മ എന്തിനാ അച്ഛാ നമ്മളെ വിട്ട് പോയെ?

അതിന് ഉത്തരം കൊടുക്കാൻ മഹിക്ക് ആയില്ല….

മഹി : അമ്മുട്ടി ഉറങ്ങിക്കോ നാളെ നഴ്സറിയിൽ പോവണ്ടതല്ലേ?…

അത് പറഞ്ഞ് അവൻ വീണ്ടും ചാരു കസേരയിലേക്ക് ചാരി പാറുവിന്റെ ഫോട്ടോയിലേക്ക് നോക്കി…. അവന്റെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണ്നീർ താഴേക്ക് പതിച്ചു….

💖💖💖💖💖💖💖💖💖💖💖💖💖💖💖💖

“ശേ…. കട്ട്‌ ഇറ്റ്…… നശിപ്പിച്ചു ”

അത് കേട്ട് അമ്മുക്കുട്ടി മഹിയുടെ നെഞ്ചിൽ നിന്ന് മുഖം ഉയർത്തി വിച്ചുവിനെ നോക്കി… മഹിയും സംശയ ഭാവത്തിൽ അവനെ നോക്കി…

അമ്മു : എന്താ ചെറിയച്ചാ?

വിച്ചു : എന്താന്നോ? നിന്റെ അച്ഛൻ എല്ലാം നശിപ്പിച്ചില്ലേ?

മഹി : ഞാനോ? സീൻ ഇത്തിരി കളർ ആയിക്കോട്ടേന്ന് കരുതി കരയുക വരെ ചെയ്തു….

വിച്ചു : ആഹ് അതന്നെയാ പ്രശ്നം.. ഏട്ടനോട് ആരാ സ്ക്രിപ്റ്റിൽ ഇല്ലാത്തത് ചെയ്യാൻ പറഞ്ഞെ? മാത്രവുമല്ല… ബാക്കി ഡയലോഗും പറഞ്ഞില്ല….

അമ്മു : അതെന്ത് ഡയലോഗ് ആണ് ചെറിയച്ഛ?

വിച്ചു : ഓ എന്റെ അമ്മുസേ…. അംഗനവാടിയിൽ പോവണ്ടേ കഴിഞ്ഞ് പിന്നേം ഡയലോഗ് ഉണ്ട്….

മഹി : ഡാ ഡാ… മതി… എന്റെ മോളേം സോപ്പിട്ട് വന്ന് എന്നെകൊണ്ട് ഈ കോപ്രായങ്ങൾ മുഴുവൻ കാണിച്ചിട്ട്…

വിച്ചു : അയ്യോ ഏട്ടാ ഇത് കോപ്രായം അല്ല… ടിക്ക്ടോക്ക്…

മഹി : കോപ്പ് എന്നെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കരുത്… അവന്റെ ടിക്ക്ടോക്കും വെള്ളിനക്ഷത്രവും…. ദേ…. ശ്രീയുടെ ഈ ഫോട്ടോയിലെങ്ങാൻ മാലയിട്ട് വച്ചേക്കുന്നതെങ്ങാനും അവള് കണ്ടാലുണ്ടല്ലോ…. നാളെ എന്റെ ഫോട്ടോയിൽ മാലയിട്ട് വെക്കാം…

വിച്ചു : വേണ്ടി വരും…..

വിച്ചു വാതിൽക്കലേക്ക് നോക്കി ആത്മഗതമെന്നോണം പറഞ്ഞു… അവന്റെ നോട്ടം പിന്തുടർന്ന് വാതിൽക്കലേക്ക് നോക്കിയ മഹി പകച്ച് പണ്ടാരമടങ്ങി….

എന്താന്നല്ലേ? ഭദ്രകാളീടെ രൂപത്തിൽ പാറു…. അത് കണ്ട് വിച്ചുവും അമ്മുവും തന്മയത്വത്തോടെ സ്കൂട്ടായി 😁

അവര് മുറിയിൽ നിന്ന് ഇറങ്ങിയതേ പാറു വാതിൽ അടച്ചു…. അത് കണ്ട് മഹിയുടെ ഉള്ള ജീവൻ കൂടി പോയി…

മഹി : ശ്രീ ഞാൻ പറയുന്നത് കേൾക്ക്…

പാറു : നിങ്ങൾ ഒന്നും പറയണ്ട….

മഹി : ശ്രീ വെയിറ്റ് ഐ ക്യാൻ എക്സ്പ്ലെയിൻ….

പാറു : വേണ്ട… ഒന്നും കേൾക്കണ്ട… നിങ്ങൾക്കെന്നെ കൊല്ലണമല്ലേ മനുഷ്യാ…. 😡😡😡

മഹി : അങ്ങനല്ല ശ്രീ പറയുന്നത് കേൾക്ക്…

എവിടെ കേൾക്കാൻ… പാറു ടേബിൾ ലാമ്പും പോക്കി പിടിച്ച് അവനെ ഓടിക്കാൻ തുടങ്ങി… മഹി പാവം ഒന്നും പറയാൻ പറ്റാതെ ഓടാനും…

ഈ സംഭവ വികാസങ്ങളെല്ലാം പുറത്ത് നിന്ന് വിച്ചുവും അമ്മുവും കേൾക്കുന്നുണ്ടായിരുന്നു… രണ്ടും വാ പൊത്തിപ്പിടിച്ച് ചിരിച്ചുകൊണ്ട് അവര് താഴേക്ക് ഇറങ്ങാൻ തുടങ്ങി…

ഒന്നും മനസ്സിലായില്ലല്ലേ… അതായത് ഇവിടെ നടന്നത് ഒരു ടിക്ക്ടോക്ക് ശ്രമം ആണ്… വെറുതെ ഇരുന്ന മഹിയെ അമ്മുനെ വിട്ട് സോപ്പിട്ട് വെള്ളിനക്ഷത്രത്തിലെ സീൻ ചെയ്യാൻ നോക്കിയതാണ് വിച്ചു… അതാണ് ഇവിടെ ചീറ്റിപ്പോയത്. മനസിലായില്ലേ (അല്ലാതെ ഞാൻ എന്റെ പാറുനെ കൊല്ലുവോ…., 😪നിങ്ങൾ വെള്ളിനക്ഷത്രം കാണാത്തത് എന്റെ കുഴപ്പമല്ല 😁)

ആദ്യമേ ഇപ്പോഴത്തെ സ്ഥിതി വിവര കണക്കുകൾ പറയാം…

ഇപ്പോൾ മുറിയിൽ നിന്ന് ഇറങ്ങി പോയത് മഹിയുടെയും പാറുവിന്റെയും ഏക പുത്രി അമ്മു…. മഹാദേവനിൽ നിന്ന് ഉൽഭവിച്ച ഗംഗാംശം അളകനന്ദ… അമ്മു എന്ന് വിളിക്കും.. ഇവളിപ്പോ വിച്ചുന്റെ വാലാണ്…

വിച്ചൂന് രണ്ട് പിള്ളേരുണ്ടെങ്കിലും ഇപ്പോഴും പിള്ളേര് കളിയാണ്… അതന്നെ നമ്മുടെ വിച്ചുന് രണ്ടു പിള്ളേര് ഉണ്ട്… ഇരട്ടകൾ… രണ്ട് വയസ്സ്… ഭൂമികയും ഭവിതയും… വിച്ചുന്റെ സ്വഭാവം അല്ല… അതിന് എന്നും ഭവ്യ ദൈവത്തോട് നന്ദി പറയാറുണ്ട്…. പക്ഷെ അതിനും വേണ്ടി വൈശുന്റെ സല്പുത്രൻ കുറവ് നികത്തുന്നുണ്ട്… കാശിനാഥൻ…. മൂന്ന് വയസുകാരൻ ആണെങ്കിലും അവന്റെ പെർഫോമൻസ്കൊണ്ട് അവൻ വിച്ചുനെ ഇമ്പ്രെസ്സ് ചെയ്തിട്ടുണ്ട്… അത്കൊണ്ട് അവനെ ഇപ്പോഴേ ബുക്ക്‌ ചെയ്തു വച്ചിരിക്കുവാണ് അവൻ.

രാഹുലിനും പ്രവീണയ്ക്കും ഒരു ആൺകുട്ടി തന്നെയാണ്… മൂന്നര വയസുകാരൻ രോഹിത് … രാഹുലിന്റെ എല്ലാ ബുദ്ധിയും കുരുത്തക്കേടും ഒരുമിച്ച് കിട്ടിയിട്ടുണ്ട്.

ഇപ്പൊ ഒരു ഏകദേശം ധാരണ കിട്ടിയില്ലേ.. ബാക്കി വഴിയേ പറയാം…

അങ്ങനെ രണ്ടും കൂടി സ്റ്റെപ് ഇറങ്ങി വന്നപ്പോ ഹാളിൽതന്നെ ലക്ഷ്മിയും പ്രതാപനും ഇരിക്കുന്നുണ്ടായിരുന്നു…

പ്രതാപൻ : എന്താടാ… ഇന്നെന്താ രണ്ടും കൂടി ഒപ്പിച്ചത്?

അമ്മു : അച്ഛനും അമ്മയുമായി വഴക്കായി അച്ഛഛ….

ലക്ഷ്മി : എടാ സാമദ്രോഹി എന്റെ കുഞ്ഞുങ്ങളെ സമാധാനത്തോടെ ഇരിക്കുന്നത് കണ്ടിട്ട് നിനക്ക് പിടിക്കുന്നില്ലല്ലേ?

വിച്ചു അതിനൊരു ഇളിഞ്ഞ ചിരി പാസാക്കി റൂമിലേക്ക് പോയി….

റൂമിൽ……

കിടക്കാനായി പില്ലോ തയ്യാറാക്കുകയായിരുന്നു…

വിച്ചു പിന്നിലെ ചെന്ന് അവളെ കെട്ടിപിടിച്ചു…. അതിനേക്കാൾ സ്പീഡിൽ വിച്ചു ബെഡിൽ വീണു.

ഭവ്യ : അങ്ങോട്ട് നീങ്ങി നിക്ക് മനുഷ്യാ….

വിച്ചു : എന്താടി എന്താ കാര്യം?

ഒന്നും മനസിലാവാതെ അവൻ മുഖം ഉയർത്തി നോക്കി…

ഭവ്യ : എല്ലാവരേം വിളിച്ച് പാർട്ടി ഒക്കെ അറേഞ്ച് ചെയ്തല്ലോ… അമ്മുട്ടിക്ക് കൊടുക്കാൻ ഗിഫ്റ്റ് വാങ്ങിയോ? അപ്പുറത്തെ മുറിയിൽ വൈശു ഒക്കെ ഉണ്ട്… അതിനടുത്ത മുറിയിൽ പ്രവിയും രാഹുലും..പോരാത്തതിന് ഭവിക്കും ഭാര്യയും വരും… അവരെല്ലാം ഗിഫ്റ്റ് വാങ്ങി…

വിച്ചു : അതാണോ.. അതൊക്കെ ഞാൻ വാങ്ങിയെടി.. ആ അലമാരയിൽ ഉണ്ട്… ഒരു സ്വർണക്കൊലുസ്… പോരെ…

ഭവ്യ : മ്മ്മ്മ്….

അപ്പോഴാണ് അവളുടെ മുഖം ഒന്ന് തെളിഞ്ഞത്.

വിച്ചു : അത് വിട് നാളെ അമ്മുട്ടിടെ ബർത്ത്ഡേ മാത്രല്ലല്ലോ.. നമ്മടെ വെഡിങ് അണിവേഴ്സറി കൂടിയല്ലേ.. അതിന്റെ ഗിഫ്റ്റ് വേണ്ടേ?

വിച്ചു അവളുടെ ചെവിയോരം ചേർന്ന് പറഞ്ഞു… അത് കേട്ട് അവളുടെ മിഴികൾ നാണത്താൽ കൂമ്പിയടഞ്ഞു. ചുണ്ടിൽ നാണം പുഞ്ചിരി പൊഴിച്ചു.

💖💖💖💖💖💖💖💖💖💖💖💖💖💖💖💖

രാഹുലിന്റെ മുറിയിൽ..

രാഹുൽ : മോനെ രോഹിതേ ഒന്ന് ഉറങ്ങേടാ ചക്കരെ…

രോഹിത് : എനിക്ക് ഉറങ്ങണ്ട അച്ചേ…

രാഹുൽ : അതെന്താ?

രോഹിത് : നാളെ അമ്മു ചേച്ചിടെ ബര്ത്ഡേ ആണല്ലോ… എനിക്ക് ആദ്യം വിഷ് ചെയ്യണം…

രാഹുൽ : അതൊക്കെ വിഷ് ചെയ്യാം… നീ ഇപ്പൊ കിടക്ക്… അച്ഛ വിളിക്കാം മോനെ ആദ്യം..

രോഹിത് : സത്യം?

രാഹുൽ : സത്യം…. ഇനി ഉറങ്ങ്…

രോഹിത് ഉറങ്ങാൻ കിടന്നു… റൂമിലെ കൗച്ചിൽ ഇരുന്നുകൊണ്ട് ഇതെല്ലാം ചിരിയോടെ വീക്ഷിക്കുകയായിരുന്നു പ്രവി.

രാഹുൽ പ്രവീണയെ നോക്കി..

പ്രവി : മോനെ പോലീസെ അവൻ ഉറങ്ങിയിട്ടും ഒരു കാര്യവുമില്ല..

രാഹുൽ : ഏഹ് അതെന്താ?

രാഹുൽ അല്പം പരിഭവത്തോടെ ചോദിച്ചു.

പ്രവി : ആഹാ അപ്പൊ മറന്നോ? സർപ്രൈസ്‌ പാർട്ടി…

രാഹുൽ: അതിന്?

പ്രവി : ഓ എന്റെ മനുഷ്യാ.. നാളെ മഹിയെട്ടന്റെയൊക്കെ 6th വെഡിങ് അനിവേഴ്സറി ആണ്. വൈശുന്റേം വിച്ചുന്റേം ഒക്കെ 5ത് വെഡിങ് ആനിവേഴ്സറിയും.. പോരാത്തതിന് അമ്മുട്ടിയുടെ 5 ത് ബര്ത്ഡേയും. അപ്പൊ അവർക്കൊക്കെ പാർട്ടി അറേഞ്ച് ചെയ്യാൻ പറ്റില്ല.. അപ്പൊ നമ്മളല്ലേ ചെയ്യണ്ടത്.. അത്കൊണ്ട് മോൻ ഉറങ്ങിയാൽ ടെറസിലേക്ക് വാ.. ഞാൻ പണി തുടങ്ങട്ടെ…

രാഹുൽ : മ്മ്….

അവൻ നിരാശയോടെ മൂളി.

💖💖💖💖💖💖💖💖💖💖💖💖💖💖💖💖

മഹിയുടെ മുറിയിൽ…

അടികൂടി രണ്ടും തളർന്ന് ബെഡിൽ കിടന്നു…

മഹി പതുക്കെ നീങ്ങി നീങ്ങി പാറുവിന് അടുത്തെത്തി… പാറു അവനെ നോക്കി പേടിപ്പിക്കാൻ തുടങ്ങി.

മഹി : എന്റെ പൊന്ന് ശ്രീ പിണങ്ങല്ലേ… എല്ലാം എന്റെ അനിയൻ തെണ്ടി കാരണമാ… പിന്നെ നമ്മുടെ പുന്നാര സന്തതിയും…

അവൻ കാര്യങ്ങളൊക്കെ അവളോട്‌ പറഞ്ഞു… എല്ലാം കേട്ട് അവളൊന്ന് തണുത്തു… അവളുടെ ദേഷ്യം കുറഞ്ഞെന്ന് തോന്നിയ മഹി ഒന്നൂടെ അവളോട്‌ ചേർന്ന് കിടന്നു… കുറച്ചു നേരം രണ്ടാളും ഒന്നും മിണ്ടിയില്ല..

മഹി : ശ്രീ….

പാറു : മ്മ്….

മഹി : നാളെ നമ്മൾ ഒന്നായിട്ട് ആറ് വർഷം ആകുന്നല്ലേ?

പാറു : മ്മ്….

മഹി അവളെത്തന്നെ നോക്കി കിടന്നു…. അവളും അവനെ നോക്കി… അവന്റെ കണ്ണുകളിൽ എന്തെന്നില്ലാത്ത തിളക്കം അവള് കണ്ടു…

പാറു : എന്താ മഹിയേട്ടാ?

മഹി : ഐ നീഡ് യു….

അതിനവൾ പുഞ്ചിരിച്ചുകൊണ്ട് അവനിലേക്ക് ചേർന്ന് കിടന്നു…

അടങ്ങാത്ത പ്രണയമായി അവളിൽ പെയ്യാൻ അവൻ തയ്യാറായി…

💖💖💖💖💖💖💖💖💖💖💖💖💖💖💖💖

മുകളിൽ പാർട്ടിക്കുള്ള തയ്യാറെടുപ്പുകൾ പൊടിപൊടിക്കുകയാണ് പ്രവീണയും രാഹുലും പ്രതാപനും ഉണ്ട്… അമ്മുട്ടിയെ ഉറക്കിയിട്ട് ലക്ഷ്മിയും അവരുടെ കൂടെ കൂടി.

അമ്മുട്ടി അവരുടെ കൂടെയാ കിടക്കാറ്.. കാരണമുണ്ട്… അമ്മുട്ടി പ്രീമെച്വർ ആയി ജനിച്ചതാണല്ലോ… അതിനു ശേഷം പാറു മൂന്നു മാസത്തോളം ട്രീറ്റ്‌മെന്റിൽ ആയിരുന്നു… പാല് കൊടുക്കാനല്ലാതെ അവളുടെ അടുത്തേക്ക് കുഞ്ഞിനെ കൊണ്ട്പോകുന്നത്തന്നെ വിരളമായിരുന്നു… അതിനാൽതന്നെ അമ്മുട്ടിക്ക് ലക്ഷ്മിയോടും പ്രതാപനോടുമാണ് കൂടുതൽ അറ്റാച്ച്മെന്റ്റ്.

💖💖💖💖💖💖💖💖💖💖💖💖💖💖💖💖

തന്റെ നെഞ്ചിൽ തളർന്നുറങ്ങുന്ന പാറുവിനെ നോക്കി അവളുടെ തലമുടി തലോടി മഹി ഓർമകിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി….

അന്ന്……

മേനോൻ : എന്തിനാ മഹി ഇങ്ങനെ നോക്കുന്നത്. നിങ്ങൾ മൂർത്തിയെ സ്വാധീനിച്ച് വിൻഡോ ഡ്രെസ്സ്‌ഡ് പ്രോഫിറ്റ് ആൻഡ് ലോസ് അക്കൗണ്ട് ഉണ്ടാക്കിയാൽ ഞാൻ അറിയില്ലെന്ന് വച്ചോ? മൂർത്തി എന്നോട് പറയാതെ ഒന്നും ചെയ്യില്ല മഹി. യഥാർത്ഥത്തിൽ എന്റെ കമ്പനിയിൽ ലോസ് ഇല്ലെന്നും അത് നിങ്ങൾ കെട്ടി ചമച്ചതാണെന്നും എനിക്കറിയാം. അത് എന്തിന് വേണ്ടിയാണെന്നും അറിയാം.. നിനക്ക് അറിയേണ്ടതെല്ലാം ഞാൻ പറയാം… വന്ന് വണ്ടിയിൽ കയറ്.

അവർ ഒഴിഞ്ഞ ഒരു ഗ്രൗണ്ട് ലക്ഷ്യമാക്കി നീങ്ങി. യാത്രയ്ക്കിടയിൽ മഹിക്ക് അറിയേണ്ടതെല്ലാം അയാൾ പറയാൻ തുടങ്ങി…

മേനോൻ : മഹി നിന്റെ സംശയം എന്താ? ദേവൻ എന്തിനാ സ്വന്തം കമ്പനി തകർക്കാൻ നോക്കുന്നതെന്നല്ലേ? അവനെന്തിനാ സ്വന്തം പെങ്ങളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതെന്നല്ലേ?

മഹി : അതെ…. അതാണ് എന്നെ കുഴപ്പിക്കുന്നത്…

മേനോൻ :കാരണം… ഇത് അവന്റെ സ്വന്തം കമ്പനി അല്ല… അത് അവന്റെ സ്വന്തം പെങ്ങളും….

മഹി : വാട്ട്‌? 😳

മേനോൻ : അതെ… ദേവന്റെ സ്വന്തം പെങ്ങളല്ല പാറു…

💖💖💖💖💖💖💖💖💖💖💖💖💖💖💖💖

(തുടരും… )

Where there is Love 💞There is Life💞 PART 1

Where there is Love 💞There is Life💞 PART 2

Where there is Love 💞There is Life💞 PART 3

Where there is Love 💞There is Life💞 PART 4

Where there is Love 💞There is Life💞 PART 5

Where there is Love 💞There is Life💞 PART 6

Where there is Love 💞There is Life💞 PART 7

Where there is Love 💞There is Life💞 PART 8

Where there is Love 💞There is Life💞 PART 9

Where there is Love 💞There is Life💞 PART 10

Where there is Love 💞There is Life💞 PART 11

Where there is Love 💞There is Life💞 PART 12

Where there is Love 💞There is Life💞 PART 13

Where there is Love 💞There is Life💞 PART 14

Where there is Love 💞There is Life💞 PART 15

Comments are closed.