Thursday, April 25, 2024
Novel

ഈ യാത്രയിൽ : ഭാഗം 15

Spread the love

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

Thank you for reading this post, don't forget to subscribe!

ദേവി കണ്ണൻ എഴുനേറ്റോ എന്നറിയാനായി മുറിയിലേക്ക് വരുമ്പോൾ മഹി ഹോസ്പിറ്റലിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു.

ഡ്രസ് ചെയ്തു കണ്ണാടിയിൽ നോക്കി നിൽക്കുമ്പോളാണ് ദേവി മുറിയിലേക്ക് കയറി വന്നത്.

ദേവി മഹിയെ ശ്രെദ്ധിക്കാതെ നേരെ കണ്ണന് അരികിലേക്ക് ചെന്നു. മഹിയാണെങ്കിൽ കണ്ണാടിയിൽ കൂടി ദേവിയെ തന്നെ നോക്കി കൊണ്ടു നിൽക്കുകയായിരുന്നു.

കുളിച്ചു തലയിൽ തോർത്തുകൊണ്ടു മുടിച്ചുറ്റി കെട്ടി വച്ചിട്ടുണ്ട്. തോളിലും കഴുത്തിലും വെള്ള തുള്ളികൾ മുത്തുകൾ കണക്കെ തിളങ്ങി നിൽക്കുന്നു.

നെറ്റിയിൽ ഒരു ഭസ്മ കുറി മാത്രം വരച്ചിട്ടുണ്ട്. അവൾ ആ മുറിയിൽ നിൽക്കുമ്പോൾ രാസ്നാദി പൊടിയുടെയും രാമച്ചത്തിന്റെയും മണം അവിടെമാകെ തങ്ങി നിന്നിരുന്നു.

കണ്ണൻ നല്ല ഉറക്കത്തിലായിരുന്നു. അവൾ അവനെയൊന്നു നോക്കി ഒരു തൂവൽ സ്പർശം പോലെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു പുഞ്ചിരിച്ചു തിരിഞ്ഞു.

കണ്ണാടിയിൽ തന്നെ ശ്രെദ്ധിക്കുന്ന മഹിയെ കണ്ടിട്ടും കാണാത്ത പോലെ നിന്നു. പിന്നെ നേരെ അവന്റെ മുന്നിലായി കണ്ണാടിക്കു മുന്നിൽ നിന്നു. കണ്മഷിയെടുത്തു കണ്ണിൽ എഴുതി.

ഇപ്പൊ ആ ഉണ്ടക്കണ്ണുകളിലേ നോട്ടം… അവൾ അവനെയൊന്നു കണ്ണുതുറുപ്പിച്ചു നോക്കി… അവൻ വശ്യമായ ഒരു നോട്ടം തിരികെ നൽകി… അവളുടെ പിൻകഴുതിൽ മുത്തുകൾ കണക്കെ പതിച്ചിരുന്ന വെള്ളത്തുള്ളികൾ അവന്റെ വികാരത്തെ ഉണർത്തി.

ഹൃദയമിടിപ്പ് കൂടി പൊട്ടി പോകുമോയെന്നു പോലും തോന്നിപ്പോയി അവനു….അവൻ പതിയെ മുഖം കുമ്പിട്ടു ആ മുത്തുകളെ ചുണ്ടുകളാൽ കോർക്കാനായി കുനിഞ്ഞു… പെട്ടന്ന് തന്നെ ദേവി പിന്തിരിഞ്ഞു…

കയ്യിൽ ഒരു സ്ലൈഡ് പിടിച്ചിട്ടുണ്ട്… കണ്ണും തുറുപ്പിച്ചു സ്ലൈഡ് അവന്റെ കണ്ണിനു നേരെ നീട്ടി പിടിച്ചു….

അവളുടെ പെട്ടന്നുള്ള തിരിച്ചിലിൽ തന്നെ അവന്റെ വികാരങ്ങൾ എവിടേക്കോ ഓടി ഒളിച്ചിരുന്നു. ദേവിയുടെ കണ്ണുകളുടെ…

ആ നോട്ടത്തിന്റെ തീവ്രത… അവന്റെ സ്വപ്നങ്ങളെ മാത്രമല്ല സകലമാന വികാരങ്ങളെയും പേടിപ്പിക്കുന്ന ഒന്നായി മാറി. “എന്താ…” മഹി വിക്കലോടെ ചോദിച്ചു….

“നിങ്ങളോടു ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ സമ്മതമില്ലാതെ ശരീരത്തിൽ തൊടരുതെന്നു… അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ ഈ സ്ലൈഡ് കണ്ടോ…

കണ്ണു ഞാൻ കുത്തി പൊട്ടിക്കും”സ്ലൈഡ് അവന്റെ കണ്ണിനുനേരെ നീട്ടി കൊണ്ട് പറഞ്ഞു. അവനെ ആകമാനം ഒന്നു നോക്കിയിട്ടു അവൾ വീണ്ടും തിരിഞ്ഞു നിന്നു.

“അല്ല… മാഷിന്ന് ആകമാനം ഒന്നു സുന്ദരനായിട്ടുണ്ടല്ലോ” പൊട്ടുവച്ചു സിന്ദൂരം തൊടുന്നതിനിടയിൽ അവനെ നോക്കി കൊണ്ടു ചോദിച്ചു.

മഹി സോഫയിലിരുന്നു ഷൂ ലേസ് കെട്ടികൊണ്ടിരിക്കുകയായിരുന്നു. അവന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി തങ്ങി നിന്നു. അവളും അതു ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.

അവൾ പുരികം ചുളിച്ചു അവനെയൊന്നു നോക്കി. ചുണ്ടുകൾ കോട്ടി പുറത്തേക്കു പോകാൻ തുനിഞ്ഞ അവളുടെ കൈകളിൽ പിടിച്ചു വലിച്ചു ചുമരിനോട് ചേർത്തു നിർത്തി. ഇടുപ്പിൽ കൈ മുറുക്കെ ചുറ്റി പിടിച്ചു.

മുഖം അവളിലേക്ക് അടുപ്പിച്ചു. അവന്റെ കണ്ണുകളിൽ നോക്കും തോറും ദേവിക്ക് തന്റെ കണ്ണുകളിൽ മറയ്ക്കുന്ന പ്രണയത്തെ പുറത്തേക്കു ഒഴുകുമോയെന്ന ഭയം ഉടലെടുത്തു.

അവൾ കണ്ണുകൾ തിരിച്ചു. അവൻ പിന്നെയും മുഖം അടുപ്പിച്ചപ്പോൾ അവന്റെ തോളിൽ കൈകൾ അമർത്തി അവനെ തടഞ്ഞു…. ഉണ്ടക്കണ്ണുകളിൽ ചുവപ്പു പടർത്തി…

“നിന്നോട് പ്രണയമില്ലെങ്കിൽ നീ ഒന്നിനും സമ്മതിക്കില്ല… അല്ലെ… പറ” അവന്റെ നിശ്വാസവും അടിച്ച സോളിഡ് പെർഫ്യൂം മണവും എല്ലാം കൂടെ അവളെ അവനിൽ വിധേയമാക്കാൻ തുടങ്ങിയിരുന്നു…

പക്ഷെ അവളിലെ സ്ത്രീയെ ഉണർത്തണമെങ്കിൽ അവന്റെ കണ്ണിലെ പ്രണയം ആദ്യം കാണണം… പെട്ടന്ന് തന്നെ അവനെ തള്ളി മാറ്റാൻ അവൾ ശ്രെമിച്ചു.

“ഇല്ല…. പ്രണയമില്ലാതെ കാമം വെറും അപൂർണ്ണമാണ്‌….” അവളുടെ ഉറച്ച വാക്കുകൾ …. അവന്റെ ദേഷ്യം കൂട്ടിയതെയുള്ളൂ… മഹി ഒന്നുകൂടി അവളുടെ ഇടുപ്പിൽ പിടി മുറുക്കി… ”

എന്റെ വികാരങ്ങളെ ശമിപ്പിക്കാൻ എനിക്ക് നീ തന്നെ വേണമെന്നില്ല” അവൻ അവളെ ചൊടിപ്പിച്ചു കൊണ്ടിരുന്നു….

ദേവി ദേഷ്യം പൂണ്ടു ചുണ്ടുകൾ വിറച്ചു നിന്നു… “അതേ… സത്യമാണല്ലോ… നിങ്ങൾക്ക് നിങ്ങളുടെ വികാരങ്ങളെ തടുക്കാൻ കഴിയാത്തതിന്റെ ഫലമാണല്ലോ ആ കട്ടിലിൽ കിടക്കുന്നത്” ഒരുനിമിഷത്തിൽ മഹിക്കു ഉത്തരം മുട്ടി.

പണ്ടാരം പിടിക്കാൻ… ഇവളോട് വാക്കുകൾകൊണ്ടും യുദ്ധം നടക്കുന്നില്ലലോ… മഹി ആത്മഗതം പറഞ്ഞു മുകളിലേക്ക് നോക്കി.

“എന്താടോ തന്റെ വായിൽ നാക്കില്ലേ… എന്താ ഞാൻ പറഞ്ഞതു സത്യമല്ലേ”ദേവിയും വിട്ടുകൊടുക്കാതെ അവനെ തിരിച്ചും ചൊറിയാൻ പോയി.

അവനും തിരിച്ചു ദേഷ്യം വന്നിരുന്നു. “ആ കിടക്കുന്നത് എന്റെ ആത്മാർത്ഥ പ്രണയമാണ്. അതു എന്നിൽ മാത്രമേ ആത്മാർത്ഥത ഉണ്ടായിരുന്നുള്ളു. എനിക്ക് പറ്റിയ തെറ്റു തന്നെ ഞാൻ സമ്മതിച്ചു.

നിന്നെപോലുള്ള ഒരു പെണ്ണ് തന്നെയാ എന്നെ ചതിച്ചത്. പെണ്ണുങ്ങളെ കുടിക്കുന്ന വെള്ളത്തിൽ പോലും വിശ്വസിക്കാൻ കഴിയില്ല”ദേവി അവൻ പറയുന്നത് കേട്ടു പെട്ടന്ന് പൊട്ടി ചിരിച്ചു.

മഹി ദേഷ്യത്തിൽ അവളെ പുറകിലേക്ക് തള്ളിയിട്ടു. ഭിത്തിയിൽ ചെന്നിടിച്ചു നിന്ന ദേവി വയറു പൊത്തി നിന്നു കൊണ്ടു പറഞ്ഞു”കുടിച്ച വെള്ളത്തിൽ …..

ഈ പറയുന്ന ഡയലോഗിൽ ഇനിയും ഒരു മോചനമില്ലേ… എന്റെ ഈശ്വര”… അവനു ഒന്നുകൂടി ദേഷ്യം കൂടി.

“ഒന്നു ചോദിച്ചോട്ടെ…” ദേവി കുറച്ചു ഗൗരവത്തിൽ തന്നെയായിരുന്നു.അവനു നേരെ നിന്നു.

“മഹിയേട്ടന്റെ വികാര വിക്ഷോഭങ്ങൾ ഇതുവരെ കാശു കൊടുത്തണല്ലോ തടഞ്ഞു നിർത്തിയത്….

ആ സമയത്തു ആരുടെ അടുത്തെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ… അവർക്കാർക്കെങ്കിലും പ്രണയം തിരിച്ചു തോന്നിയിട്ടുണ്ടോ” ദേവിയുടെ ചോദ്യം അസ്ഥാനത്തായി പോയി.

മഹി അവളെതന്നെ നോക്കി നിന്നു. കണ്ണെടുക്കാതെ. അവളുടെ വിടർന്നയാ ഉണ്ടക്കണ്ണിൽ ഒരു വേദനയുടെ നീരുറവയെ അവൻ കണ്ടിരുന്നു.

“അവരുടെ കൂടെയുള്ള അത്രയും സമയം അവരെന്നെ പ്രണയിക്കുന്നു… തിരിച്ചു ഞാനും.. അതു ചിലപ്പോ അരമണിക്കൂർ ആകാം… അഞ്ചു മിനിട്ടും ആകാം….

കൊടുക്കുന്ന കാശിനു അനുസരിച്ചുള്ള പ്രണയം… അതിനും ഒരു ആത്മാര്ഥതയുണ്ട്… കാമം മാത്രമല്ല”

“അപ്പോൾ എന്നോട്… അവരോടു ആ സമയത്തു തോന്നുന്ന പ്രണയം… അത്ര പോലും എന്നോട് തോന്നുന്നില്ലേ… എന്നോട് തോന്നുന്നത് വെറും കാമം മാത്രമാണോ” അവളുടെ കണ്ണുകളിൽ ഒളിപ്പിച്ച നീരുറവ അവളെ പറ്റിച്ചു പുറത്തേക്കൊഴുകി.

അവനു മറുപടി ഒന്നുമില്ലായിരുന്നു പറയാൻ. അവളെ നോക്കുക മാത്രം ചെയ്തു. കുറച്ചു നിമിഷങ്ങൾ അവന്റെ മറുപടിക്കായി അവൾ കാത്തു നിന്നു….

കണ്ണൻ എഴുനേറ്റു ചിണുക്കം തുടങ്ങിയപ്പോൾ ദേവി കണ്ണുകൾ തുടച്ചു അവനെയുമെടുത്തു താഴേക്കു പോയി.

അവരെ പോലെയല്ല നീയെനിക്ക്…. മഹി മനസിൽ അത്രമാത്രം പറഞ്ഞുകൊണ്ട് താഴേക്കു ചിന്തകളോടെ ഇറങ്ങി.

“ഏട്ടൻ ഇന്ന് എന്ന ഗ്ലാമർ ആണ്… ഇത്ര ലുക്ക് ആയിട്ടു ഹോസ്പിറ്റലിലേക്ക് പോകാറില്ലലോ” മഹിയെ കണ്ടു അച്ചു കണ്ണുമിഴിച്ചു നോക്കി കൊണ്ട് പറഞ്ഞു. മഹി ഒരു കുസൃതി ചിരിയോടെ അവൾക്കരികിലേക്കു ഇരുന്നു പ്ലേറ്റ് എടുത്തു വെച്ചു.

ദേവി ചായയുമായി മഹിക്കു അരികിലേക്ക് എത്തി. അവളുടെ മനസിലും അതു തന്നെയാണ് ആലോചന. താടിയൊക്കെ ട്രിം ചെയ്തു നിർത്തിയിട്ടുണ്ട്.

ഒരു സ്കൈ ബ്ലൂ കളർ ഷർട്ടും ചുണ്ടിൽ തങ്ങി നിൽക്കുന്ന കുസൃതി ചിരിയും മൂളിപ്പാട്ടും… എല്ലാം കൂടെ ഒരു വശപിശക്‌. ഇനി താൻ അടുക്കാത്തതുകൊണ്ടു വേറെ വല്ല വഴിയും… ദേവി നെഞ്ചിലെ താലിയിൽ ഒന്നു മുറുകെ പിടിച്ചു… ഇല്ല…

കെട്ടിയ താലിയോട് ബഹുമാനമുണ്ട്… അതുറപ്പാണ്… അവൾ ചിന്തയോടെ തന്നെ മഹിക്കു ഭക്ഷണം വിളമ്പി.

“അതു വേറെ ഒന്നുമല്ല മോളെ… ഹോസ്പിറ്റലിലേക്ക് ഇന്ന് ഒരു ഡോക്ടർ വരുന്നുണ്ട്. പിടിയാട്രിക് വിഭാഗത്തിലേക്ക്…”

വിച്ചുവും ചാരുവും ഓഫിസിൽ പോകാൻ തയ്യാറായി വന്നു. വിച്ചുവായിരുന്നു അച്ചുവിനുള്ള മറുപടി കൊടുത്തത്.

“അതിനു മഹിയേട്ടൻ എന്തിനാ ഇത്ര സന്തോഷം…. വരുന്നത് ആ ലക്ഷ്മിയൊന്നുമല്ലലോ” അച്ചു തമാശക്കാണു ചോദിച്ചത്.

“അതേ… ആ ലക്ഷ്മി ഡോക്ടർ തന്നെയാണ് വരുന്നത്…” ചാരു പറഞ്ഞു തീരും മുന്നേ ദേവിയുടെ കയ്യിൽ നിന്നും ചായ ഗ്ലാസ് നിലത്തേക്ക് വീണു പൊട്ടി ചിതറി. മഹി കള്ള ചിരിയോടെ വിച്ചുവിനെയും ചാരുവിനേയും നോക്കി.

അവരുടെ ചുണ്ടിലും ഉണ്ടായിരുന്നു ഒരു ചിരി.
മഹി ബാഗും സ്റ്റത്തും എടുത്തു ഹോസ്പിറ്റലിലേക്ക് പോകാൻ തുടങ്ങിയപ്പോൾ ദേവി മുറിയിലേക്ക് കടന്നു ചെന്നു. അവന്റെ മുന്നിൽ തടസ്സമായി നിന്നു.

“എന്താ”

“സത്യമാണോ പറഞ്ഞതു… നിങ്ങളുടെ ലച്ചു തിരിച്ചു വന്നോ”

“അതേ… തിരിച്ചു വന്നു”

“അതിനു വേണ്ടിയാണോ ഇത്ര ഒരുങ്ങി കെട്ടി പോകുന്നേ” ദേവിക്ക് ദേഷ്യം വരാൻ തുടങ്ങി. ശബ്ദത്തിൽ ഇടർച്ച വരാതിരിക്കാൻ പരമാവധി ശ്രമിച്ചു.

“അതേ… അതു കൊണ്ടു തന്നെയാ”
പറഞ്ഞു തീരും മുന്നേ ദേവി മുഷ്ടി ചുരുട്ടി ഇടിക്കാനായി കൈ നീട്ടി… മൂക്കിന് നേരെ വന്ന അപകടം മണത്ത മഹി മുഖം തിരിച്ചു.

കൃത്യമായി ചെവിയിൽ ഇടി കൊള്ളുകയും ചെയ്തു. ചെവി പൊത്തി മഹി ഇരിക്കുന്നത് കണ്ടപ്പോഴാണ് ദേവിക്ക് ബോധം വന്നത്.

അവൾ അബദ്ധം പിണഞ്ഞ പോലെ വാ പൊത്തി നിന്നു. മഹിക്കു കുറെ നേരത്തേക്ക് ചെവിയിൽ ഒരു മൂളക്കം മാത്രമേ കേട്ടുള്ളൂ.

പെട്ടന്ന് കിട്ടിയ അടി ആയതു കൊണ്ട് മഹിക്കു നല്ല ദേഷ്യം വന്നു. അവൻ ദേവിയുടെ കൈ പിടിച്ചു തിരിച്ചു. അവൾ കരഞ്ഞില്ല. അവന്റെ കണ്ണുകളിൽ തറഞ്ഞു നിന്നു. കണ്ണീർ വീഴാൻ തുടങ്ങിയപ്പോൾ അവൻ കൈകൾ പിൻവലിച്ചു തിരിച്ചു നടന്നു.

ഡോറിന് അടുത്തു എത്തിയ മഹി തിരികെ ദേവിക്ക് അരികിലേക്ക് വന്നു നിന്നു അവളുടെ കാതോരം മന്ത്രിച്ചു”താഴെ ചില്ല് ഗ്ലാസ് പൊട്ടി ചിതറിയ പോലെ നിന്റെ മനസും ജീവിതവും ചിതറാതെ ഇരിക്കാൻ പ്രാർത്ഥിക്ക്” അവളുടെ മുഖത്തേക്ക് ഒന്നു ഊതി വിട്ടു അവൻ പോയി.

അവന്റെ വാക്കുകളിൽ തറഞ്ഞു നിൽക്കാൻ മാത്രമേ അവൾക്കായുള്ളൂ.

തെല്ലൊരു സങ്കോചത്തോടെയായിരുന്നു ലക്ഷ്മി ചാര്ജടുക്കാൻ ഹോസ്പിറ്റലിലേക്ക് എത്തിയത്. ഒരിക്കൽ പടിയിറങ്ങി പോയ ഇടം. ജീവിതം തിരികെ അവിടെ തന്നെ കൊണ്ടുവന്നു നിർത്തി. തന്റെ കുറ്റം തന്നെയാണ് എല്ലാം.

ഇനിയൊരു പടിയിറക്കം ഇവിടെനിന്നും ഉണ്ടാകില്ല. ചിലരെ പടിയിറക്കി എന്നെന്നേക്കുമായി തന്റെ സ്ഥാനം ഒന്നു കൂടി ഊട്ടിയുറപ്പിക്കാൻ ആകണം തന്റെ വരവ്… അവൾ ഓരോന്നും കണക്കു കൂട്ടി.

ഹോസ്പിറ്റലിലേക്ക് കടക്കുമ്പോൾ പരിചിതരായ കുറച്ചു സ്റ്റാഫിനെ കണ്ടു. എല്ലാവരോടും ഒരു പുഞ്ചിരിയിൽ മാത്രം മറുപടി നൽകി ലക്ഷ്മി മുന്നോട്ടു നടന്നു.

അപ്പോഴാണ് ഡെയ്‌സി സിസ്റ്റർ വരുന്നത് കണ്ടത്. തന്നെകുറിച്ചു തന്നെക്കാൾ നന്നായി അറിയുന്നത് ഡെയിസിക്കു ആയിരുന്നല്ലോ.

“ഗുഡ് മോർണിംഗ് ഡോക്ടർ…. ഡോക്ടർ തിരികെ ഇവിടെ തന്നെ ” ഡെയിസി അതിശയം പൂണ്ടു ചോദിച്ചു. കഴുത്തിൽ സ്റ്റത്തും കയ്യിൽ ബാഗുമായി വരുന്ന ലക്ഷ്മിയെ അവൾക്കു വിശ്വസിക്കാനായില്ല.

“മോർണിംഗ് ഡെയിസി… തിരികെ വരേണ്ടി വന്നു… എങ്ങനെയുണ്ട് ഡോക്ടർ മഹേഷ്” അർത്ഥം വച്ചു തന്നെ ലക്ഷ്മി ഡെയിസിയോട് ചോദിച്ചു.

ആദ്യം ഒരു നാണത്താൽ കവിഞ്ഞ ചിരി ഡെയിസിക്കു വന്നെങ്കിലും പെട്ടന്ന് തന്നെ അതു മാഞ്ഞു പോയി….

“നീ പറ…. ഞാൻ ഇവിടെ നിന്നും ഇറങ്ങിയെങ്കിലും വിശേഷങ്ങൾ കുറെയൊക്കെ അറിയുന്നുണ്ടായിരുന്നു” ഡെയിസിയുടെ തോളിൽ മുറുകെ പിടിച്ചു കൊണ്ട് ലക്ഷ്മി ചോദിച്ചു.

“മഹേഷ് ഡോക്ടർ കല്യാണം കഴിഞ്ഞപ്പോൾ മുതൽ നമ്മളെയൊന്നും വേണ്ട… പിന്നെ അയാളുടെ പുറകെ നടന്നാൽ തല്ലു കിട്ടിയാലോന്നു ഭയന്നു ഞാൻ പോകാറില്ല.

അമൃത ഡോക്ടർക്കും കിട്ടിയെന്ന കേട്ടത്” ശബ്ദം താഴ്ത്തി പരദൂഷണം പറയും പോലെ ഡെയിസി ലക്ഷ്മിയുടെ ചെവിയോരം പറഞ്ഞു.

പിന്നെയും കുറെ വിശേഷങ്ങൾ ലക്ഷ്മി അറിയാതെ പോയതെല്ലാം ഡെയിസി ചെവിയോരം മന്ത്രിച്ചു.

അതിൽ ഡോക്ടർ വിശാലും പിന്നെ പുതിയ പോസ്റ്റിലേക്ക് ഹോസ്പിറ്റൽ ചുമതലയേറ്റ ചാരുവും എല്ലാമുണ്ടായിരുന്നു.

ലക്ഷ്മി എന്തോ മനസിലുറപ്പിച്ചപോലെ ഡെയിസി പറയുന്നതെല്ലാം കേട്ടു കൊണ്ടിരുന്നു.

ഡെയിസി പറഞ്ഞതും താൻ അറിഞ്ഞതുമെല്ലാം വച്ചു നോക്കുമ്പോൾ മഹിയും ഭാര്യയും അത്ര നല്ല റിലേഷൻ അല്ല. പക്ഷെ മോനെ നന്നായി നോക്കുന്നുണ്ടെന്നാണ് അറിഞ്ഞതും. താൻ ഇവിടെ തന്നെ ഉണ്ടായിരുനെങ്കില് ചാരു ഭരിക്കുന്ന സ്ഥാനത് താൻ ഇരുന്നേനെ. ബുദ്ധിമോശം….

പോയ ബുദ്ധി ആന വലിച്ചാലും കിട്ടില്ലലോ. അമേരിക്കക്കാരൻ ഡോക്ടർ വിവേകിനെ കെട്ടുമ്പോൾ അമേരിക്ക എന്ന സ്വപ്നം മാത്രമായിരുന്നു ഉള്ളിൽ. അവിടുത്തെ പോർഷ് ജീവിതവും. മഹിയുടേതിനെക്കാൾ കുടുംബ സ്വത്തും…

അതുകൊണ്ടു വേറെയൊന്നും നോക്കീല… പക്ഷെ അതിനു തനിക്കു കിട്ടിയ പ്രതിഫലമോ… ലക്ഷ്മി മനസിലൂടെ കഴിഞ്ഞ കാലത്തേക്ക് ഒരു ഓട്ട പ്രദക്ഷിണം നടത്തി.

ഒരു ദീര്ഘശ്വാസം വിട്ടുകൊണ്ട് ചാരുവിന്റെ ക്യാമ്പിനു മുന്നിൽ ലക്ഷ്മിയെത്തി. പതുക്കെ ഡോറിൽ നോക്ക് ചെയ്തു കൊണ്ടു അകത്തേക്ക് കയറി.

ചാരു സ്വതവേയുള്ള പുഞ്ചിരിയുമായി ലക്ഷ്മിയെ വരവേറ്റു. ലക്ഷ്മി വിഷ്‌ ചെയ്തു സീറ്റിലേക്ക് ഇരുന്നു. തമ്മിൽ പരിചയം ഒട്ടുമില്ലാതിരുന്ന ചാരു ലക്ഷ്മിയെ പരിചയപെട്ടു.

കുറച്ചു സമയം അവർ സംസാരിച്ചിരുന്നു. അപ്പോഴാണ് വിച്ചു അവിടേക്ക് കയറി വന്നത്…. ലക്ഷ്മിയെ സംശയത്തോടെ നോക്കി…

വിച്ചു കയറി വരുന്നത് കണ്ട ചാരു ലക്ഷ്മിയെ നോക്കി പറഞ്ഞു
“അപ്പൊ ഒക്കെ ഡോക്ടർ… നിങ്ങൾ ജോയിൻ ചെയ്‌തോളൂ… കാണാം” ചാരു ലക്ഷ്മിക്ക് നേരെ കൈകൾ നീട്ടി. ഒരു ഹസ്തദാനം…

അപ്പോഴും ലക്ഷ്മിയുടെ കണ്ണുകളിലെ ഏറു നോട്ടം വിച്ചുവിന് നേരെയായിരുന്നു. അവനാണെങ്കിലോ കെറുവിച്ചുള്ള നോട്ടം അവൾക്കു നേരെ എറിഞ്ഞു കൊണ്ടിരുന്നു.

ലക്ഷ്മി ഡോർ തുറന്നു പുറത്തേക്കു പോയെന്നു കണ്ടപ്പോൾ തന്നെ ചാരുവിനു നേരെ വിച്ചു ചുണ്ടുകളിൽ ചിരിയും വാക്കുകളിൽ ഗാംഭീര്യം നിറച്ചു ചോദ്യം ചെയ്യാൻ തുടങ്ങി.
“ആരോട് ചോദിച്ചിട്ട നീ ലക്ഷ്മിയെ അപ്പോയിന്റ ചെയ്തത്… ഏട്ടൻ അറിഞ്ഞാലുണ്ടല്ലോ”

“നിങ്ങളുടെ ഏട്ടൻ തന്നെയാണ് അപ്പോയിന്റിമെന്റ് സൈൻ ചെയ്തത്.”

“വാട്ട്…ഏട്ടനോ… നിനക്കു അല്ലെങ്കിൽ തന്നെ അറിയില്ലേ ഏട്ടനും ഏടത്തിയും തമ്മിൽ എങ്ങനെയാണെന്ന്…. ഇനിപ്പോ ഇതു മതിയാകും …ഏടത്തി ഏട്ടന്റെ ജീവിതത്തിൽ നിന്നു തന്നെ ഒഴിഞ്ഞു പോകും ചിലപ്പോ”

വിച്ചു ശബ്ദമില്ലാതെ ചിരിച്ചു കൊണ്ടു ചെയറിൽ വന്നിരുന്നു…. അവനും ചാരുവും ശബ്ദമില്ലാതെ ചിരിക്കാൻ പാട് പെട്ടു…

അവരുടെ സംഭാഷണങ്ങൾ കേട്ടു വാതിലിനു പുറത്തു നിന്നിരുന്ന ലക്ഷ്മിയുടെ ചുണ്ടിൽ ഒരു നനുത്ത പുഞ്ചിരി ഉതിർന്നു…

അപ്പോൾ മഹിയുടെ ജീവിതത്തിലേക്ക് തനിക്കു ഒന്നുകൂടി കേറി ചെല്ലാം…

ഇനി ആ മനസിൽ കയറിയാൽ പിന്നെയൊരു തിരിച്ചു പോക്ക് ഉണ്ടാകില്ലയെന്നു മനസിൽ ഉറപ്പിച്ചു… മുന്നോട്ടുള്ള പദ്ധതികൾ കണക്കു കൂട്ടി തന്റെ ക്യാമ്പിനു നേരെ നടന്നു…

(തുടരും)

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

ഈ യാത്രയിൽ : PART 1

ഈ യാത്രയിൽ : PART 2

ഈ യാത്രയിൽ : PART 3

ഈ യാത്രയിൽ : PART 4

ഈ യാത്രയിൽ : PART 5

ഈ യാത്രയിൽ : PART 6

ഈ യാത്രയിൽ : PART 7

ഈ യാത്രയിൽ : PART 8

ഈ യാത്രയിൽ : PART 9

ഈ യാത്രയിൽ : PART 10

ഈ യാത്രയിൽ : PART 11

ഈ യാത്രയിൽ : PART 12

ഈ യാത്രയിൽ : PART 13

ഈ യാത്രയിൽ : PART 14