Friday, October 11, 2024
Novel

ഇന്ദ്രധനുസ്സ് : ഭാഗം 2

നോവൽ
******
എഴുത്തുകാരി: ബിജി

മരിയ കൈ ചൂണ്ടിയിടത്തേക്ക് യദു നോക്കി. ഒന്നേ നോക്കിയുള്ളു ആഡിറ്റോറിയത്തിലെ ഒരു ബാനറിൽ കേന്ദ്ര സാഹിത്യ അക്കാദമി ജേതാവായ യുവ സാഹിത്യകാരൻ ഇന്ദ്രധനുസ്സിന് സ്വാഗതം……

വെള്ളത്തുണികൊണ്ടുള്ള നീല ചായം കൊണ്ടെഴുതിയ ബാനറിൽ
ഇന്ദ്രധനുസ്സ് എന്ന പേരു മാത്രമേ യാദവി കണ്ടുള്ളു.

അല്ലെങ്കിൽ അവളുടെ കണ്ണിൽ അതു മാത്രമേ കാണാൻ സാധിച്ചുള്ളു…

ഒരു മാത്ര അവൾ ഞെട്ടിവിറച്ചു.തൻ്റെ വിറയൽ ശരീരമാകമാനം വ്യാപിക്കുന്നതായി അവൾക്കു തോന്നി…

ശ്വാസം വിലങ്ങി, കണ്ണു നിറഞ്ഞു മുഖം വിയർത്തു അവളാകെ തളർന്നു.

തൻ്റെ പ്രാണൻ ഇവിടെ എവിടെയോ ഉണ്ടൊന്നൊരു തോന്നലിൽ
പരവേശത്തോടെ നെഞ്ചു വിങ്ങുന്ന വേദനയോടെ അവളുടെ മിഴികൾ അവിടെയെല്ലാം തേടി…..

“ഇതെന്താണ് പ്രണയമോ””

“” വിരഹ വേദനയോ””
മരിയയുടെ കൈയ്യിൽ പിടിച്ചു കൊണ്ടു നിന്ന യദുവിൻ്റെ ഉടലിൻ്റെ വിറയൽ മരിയ അറിയുന്നുണ്ടായിരുന്നു.

അവൾ യദുവിനെ നോക്കി വീരശൂരപരാക്രമിയായ യാദവി വിഷ്ണുവർദ്ധൻ ഒരിക്കലും ആരും കാണാത്ത ഒരു ഭാവത്തിൽ…….

പ്രണയ പരവശത്താൽ ക്ഷീണിതയായി….

കണ്ണു നിറഞ്ഞ അവളെ കണ്ടപ്പോൾ എന്തോ മരിയക്ക് സങ്കടം ആയി.

കൂൾ യദൂ കൂൾ

നമ്മുക്ക് നോക്കാം ആദ്യം നീ സമാധാനിക്ക് അവളുടെ കവിളിൽ തട്ടിക്കൊണ്ട് മരിയ പറഞ്ഞു.

നി മുഖം തുടയ്ക്ക്

യദു എനിക്കൊരു കാര്യം പറയാനുണ്ട് നീ അത് സീരിയസായി എടുക്കണം’

ഇന്ദ്രധനുസ്സ്….. എന്നാരു പേരു മാത്രമേ നമ്മുക്ക് അറിയുള്ളു…..

ഇനിയിത് അയാളാണോന്ന് അറിയില്ല’

ഇനിയിപ്പോൾ ആണെങ്കിൽ തന്നെ അയാളുടെ വിവാഹം കഴിഞ്ഞതാണോ ?അല്ലെങ്കിൽ

അയാൾക്കൊരു പ്രണയം ഉണ്ടെങ്കിലോ.

നീ എടുത്തു ചാടി ഒന്നും പ്രവർത്തിക്കരുത്.

ഈ സമയം വിദ്യാർത്ഥികൾ ആഡിറ്റോറിയത്തിൽ വന്നു കൊണ്ടിരുന്നു.

യദു വിനെ അന്വേഷിച്ചു വന്ന ചന്തു കണ്ടു വിറങ്ങലിച്ചു നിൽക്കുന്ന അവളെ
ആ നിൽപ്പിൽ എന്തോ പന്തികേട് തോന്നി…

ചന്തു പെട്ടെന്ന് യദു വിൻ്റേയും മരിയയുടേയും അടുത്തേക്ക് വന്നു… എന്നതാടി എന്നാ പറ്റി യദുവിനോട് ചോദിച്ചു

മരിയേ എന്നതാടി കൊച്ചേ എൻ്റെ യദുവിന്

ചന്തുവിന് ആകെ ടെൻഷനായി

കുഞ്ഞുനാൾ മുതൽ കാണുന്നതാണ് യദു വിനെ .ഇങ്ങനെ ഈ അവസ്ഥയിൽ ഒരിക്കലും കണ്ടിട്ടില്ല. ഏതു പ്രതിസന്ധിയിലും ബോൾഡായിട്ടുള്ള യദുവിനെയേ ഇതുവരെ കണ്ടിട്ടുള്ളു.

‘അവളുടെ ചുവന്നു വിങ്ങിയ മുഖം കണ്ടിട്ട് ചന്തു കരയാൻ തുടങ്ങി.

കുട്ടിക്കാലം മുതൽ കൂടെപ്പിറപ്പുകളേപ്പോലെ കഴിഞ്ഞവരാ ഒരാൾക്ക് ഒരു സങ്കടം വന്നാൽ മറ്റേയാൾക്ക് അതു സഹിക്കില്ല.

ചന്തു കരയുന്നതു കണ്ടപ്പോൾ യദു വേഗം ചന്തുവിൻ്റെ തോളത്തു കൂടി കൈയ്യിട്ട് ചേർത്ത് പിടിച്ചു കൊണ്ട് മുന്നോട്ടു കൈ ചൂണ്ടി കാണിച്ചു.

അവൾ കൈ ചൂണ്ടിയിടത്തേക്ക് നോക്കിയ ചന്തു ബാനറിലെ ഇന്ദ്രധനുസ്സ് എന്ന പേരു കണ്ടിട്ട് ഉൾക്കിടിലത്തോടെ ഒന്നു നോക്കിയിട്ട് അതേ വേഗത്തിൽ യദുവിൻ്റെ മുഖത്തേക്ക് നോക്കി
എൻ്റെ കൃഷ്ണ സത്യമാണോ ഇത്.

കഴിഞ്ഞ ഒരു വർഷമായി ഓരോ നിമിഷവും യദു തേടുന്നയാൾ
ആ ഡയറി കിട്ടിയ നാൾ മുതൽ ആ ഡയറിയിലെ ഒരോ വാക്കും ജീവവായു പോലെ കൊണ്ടു നടക്കുന്നവൾ.

എല്ലാം പറയുമെങ്കിലും ഒരിക്കലും അതവളെന്നെ കാണിച്ചിട്ടില്ല.
അവൾ നിധിപോലെ സൂക്ഷിച്ച ഡയറിയുടെ അവകാശി ഇവിടെ…….

എടി ഇതു നിൻ്റെ ആളു തന്നെയാണോ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല

യദു.. ചന്തുവിന് മറുപടി കൊടുക്കാതെ മരിയയുടെ നേരേ തിരിഞ്ഞു.

നീ എന്താ പറഞ്ഞത് ഇത് ഇന്ദ്രധനുസ്സ് തന്നെയാണോന്നോ….
‘യെസ്..

ഇതയാളു തന്നെ എനിക്ക് അത് ഫീൽ ആകുന്നുണ്ട്

എൻ്റെ പ്രാണൻ ഇവിടെയുള്ളതുപോലെ എൻ്റെ അരികിലായി ആരും കാണാതെ എന്നെ നോക്കുന്ന പോലെ…..

അറിയില്ല കഴിഞ്ഞ കുറേ നാളായി ഞാനനുഭവിക്കുന്ന വേദന

ഇതു കേൾക്കുന്നവർക്കു വേണേൽ ഭ്രാന്തായിട്ടു തോന്നാം

പക്ഷേ എനിക്കീ വേദനയിൽ നിന്ന് മുക്തിയില്ല.

എന്തായാലും ഈ ഡയറി എൻ്റെ കൈയ്യിൽ കിട്ടുന്നവരെ അയാൾ വിവാഹവും കഴിച്ചിട്ടില്ല പ്രണയിനിയും ഇല്ല.

അത് ആ ഡയറിയിൽ നിന്ന് എനിക്കു മനസ്സിലായതാ

യദു വേഗം പഴയ ഫോമിലേക്ക് തിരിച്ചെത്തി

ഇനി നിൻ്റെ സംശയം ഞാൻ തീർത്തു തരാം മരിയയേ നോക്കി യദു പറഞ്ഞു
എന്താടി (മരിയ)

ഇതെൻ്റെ ആളു തന്നെയാണോന്ന് ‘ഞാൻ തെളിയിച്ചു തരാം

മരിയ ചാടിക്കേറി പറഞ്ഞു

അതെനിക്കറിയാം

എന്തോന്നറിയാം യദു ചോദിച്ചു.

അല്ല നിൻ്റെ ആളാണോന് തെളിയിക്കുന്ന കാര്യം

എങ്ങനെ ചന്തു പെട്ടെന്ന് ചാടിക്കയറി ചോദിച്ചു.

ഡയറി കാണിച്ചിട്ട് ഓർമ്മയുണ്ടോ ഈ മുഖം എന്നൊരു ഡയലോഗ് അങ്ങോട്ടു കാച്ചും

ഇതല്ലേ നിൻ്റെ പ്ലാൻ

ഫ . ഊളേ…..

എന്നിട്ടെന്താ ഡയറി തിരിച്ചു കൊടുത്ത് മാനസ മൈനേ പാടണോ യദു കലിപ്പിലായി

എനിക്ക് ഡയറിയും വേണം ആളും വേണം

ഇനി ഇപ്പോൾ എന്നാ ചെയ്യുക ഫങ്ഷൻ കഴിഞ്ഞാൽ അയാൾ പോകും അതിനു മുൻപ് എന്തെങ്കിലും ചെയ്യണം ചന്തു ‘ പറഞ്ഞു നിർത്തി.

എനിക്കൊരു ഐഡിയ തോന്നുന്നുണ്ട്. യദു പറഞ്ഞു നിങ്ങൾ കട്ടയ്ക്ക് കൂടെ നിൽക്കണം.

നമ്മുടെ ചെയർമാൻ അഖിലേട്ടൻ്റെ…. പറഞ്ഞു നിർത്തുന്നതിന് മുൻപേ ചന്തു ഇടയിൽക്കയറി ഹറഞ്ഞു എന്തോന്നാടി എനിക്ക് പേടിയാകുന്നു

ഫസ്റ്റ് ഡേ തന്നെ പണി വാങ്ങണോ

ഇല്ലെടി അഖിലേട്ടൻ്റെ ഹെൽപ്പ് ഉണ്ടെങ്കിലേ നടക്കുള്ളു.

യദു ഒന്നു നിവർന്നു നിന്നു എന്നിട്ട് ഷർട്ടിൻ്റെ കോളർ പതുക്കെ പൊക്കിയിട്ട്

ഒരു കാമുകി പോലും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെയൊക്കെ ഞാൻ സഞ്ചരിച്ചെന്നിരിക്കും

ഒരു ഭ്രാന്തിയെപ്പോലെ എൻ്റെ പ്രണയ സാഫല്യത്തിനായി മണി ചിത്രത്താഴിലെ മോഹൻലാലിൻ്റെ ഡയലോഗടിച്ച്

രണ്ടുപേരോടുമായി എന്നാ നിങ്ങളുവാ..

നമ്മുക്കൊരു പണിയുണ്ട്….

ഇനി എന്നാ പുകിലാണാവോ ഇവള് ഒപ്പിക്കാൻ പോകുന്നതെന്നാലോചിച്ച് രണ്ടും കൂടീ പിന്നാലെ പോയി…… ഇതേ സമയം ആഡിറ്റോറിയത്തിലെ വേദിയിലേക്ക് പ്രിൻസിപ്പൽ യാമിനി മാം എത്തി കൂടെ ലെക്ചേർസ്, സ്റ്റുഡൻസ് റെപ്രസെൻ്റിറ്റീവ്സ്, ആർട്ട് ക്ലബ് സെക്രട്ടറി തുടങ്ങിയവർ.

അഖിലേട്ടനെ അവരുടെ കൂടെ കണ്ടില്ല.

മൂന്നു പേരുടേയും കണ്ണുകൾ ‘അവനെ തേടുകയായിരുന്നു.

മരിയ കണ്ടു ആഡിറ്റോറിയത്തിന് ബാക്കിലായി വാളൻ്റിയേഴ്സിന് നിർദ്ധേശം കൊടുക്കുന്ന അഖിലിനെ……

നിങ്ങളിവിടെ നിൽക്ക് ഞാൻ അഖിലേട്ടനോട് സംസാരിച്ചിട്ടു വരാം യദു പറഞ്ഞു കൊണ്ട് മുന്നോട്ടു നീങ്ങി.

എടീ……

നീ എന്തു ചെയ്യാൻ പോകുവാ…

കുഴപ്പത്തിലൊന്നും ചെന്നു ചാടരുതേ.(ചന്തു)
പ്രശ്നം ഒന്നും ഉണ്ടാക്കല്ലേടീ

അവളുടെ സ്വഭാവം ശരിക്കും അറിയാവുന്നതുകൊണ്ട് ചന്തുവിന് പേടിയായി

ഇല്ലെടി…..

യദു തിരിഞ്ഞു നോക്കാതെ പറഞ്ഞിട്ട് അഖിലിൻ്റെ അടുത്തേക്ക് പോയി.അവനെ മാറ്റി നിർത്തി സംസാരിച്ചു.

അഖിലിനോട് സംസാരിച്ചിട്ട് അവൾ കൂട്ടുകാരുടെ അടുത്തേക്ക് തിരികെ വന്നു.

നിങ്ങൾ രണ്ടും ഹാളിൽ കയറി ഇരിക്ക്…..

ഞാൻ അങ്ങോട്ടു വന്നു കൊള്ളാം യദുപ nഞ്ഞു.

പൊന്നുമോളേ പ്ലീസ് ഡാ

നീ എന്താ ചെയ്യാൻ പോകുന്നേ

‘ ചന്തുവിന് ടെൻഷൻ കൊണ്ട് ശ്വാസം മുട്ടൽ അനുഭവപ്പെട്ടു.

അവിടെപ്പോയി ഇരിക്കെടീ….

യദു കലിപ്പിലായി

എന്നിട്ട് അഖിലിൻ്റെ അടുത്തേക്ക് പോയി

ഈ സമയം വേദിയിലേക്ക് ഇന്ദ്രധനുസ്സ് പ്രവേശിച്ചു. സദസ്സിൽ എല്ലാവരും എഴുന്നേറ്റു നിന്ന് കരഘോഷം മുഴക്കി ആദരവ് അറിയിച്ചു.

” പിച്ചൈക്കാരൻ”

മരിയ പറഞ്ഞു……..

അലവലാതി മുഖത്തേക്കു നോക്കി പിച്ചക്കാരൻ എന്നോ ചന്തു കണ്ണുരുട്ടി-
യ്യോ അല്ലെടി……

ഇത് തമിഴ് ഫിലിം പിച്ചെക്കാരനിലെ വിജയ് ആൻ്റണിയുടെ ഫേസ് കട്ട് പോലെയുണ്ട്
ഓ! അങ്ങനെ…. (ചന്തു)

ചുള്ളനാ അല്ലേടി…..

സാഹിത്യകാരനെന്നു പറഞ്ഞപ്പോൾ താടിയുള്ള ജുബ്ബയൊക്കെയിട്ട് തോളിൽ തുണി സഞ്ചി തൂക്കിയിട്ട് നടക്കുന്ന ആളാണെന്നു കരുതി (ഇത് മരിയയുടെ മാത്രം ചിന്തയാണ് കഥാകാരിക്ക് യാതൊരു പങ്കുമില്ല)

ഇതൊരു ഒന്നൊന്നെര മുതലാണല്ലോ.

ഒരു കൊച്ചു ജിമ്മൻ…

ഒത്ത ഉയരം തീഷ്ണതയുള്ള കണ്ണുകൾ ആരെയും കൂസാത്ത ഭാവം……

ഹൊ! പൊളിച്ചു ഒരു കലിപ്പൻ (മരിയ)

ഇനി നമ്മുടെ നായിക അവിടെങ്ങാനും ബോധംകെട്ടു കിടപ്പുണ്ടോ…..ചന്തുവത് പറഞ്ഞിട്ട് മരിയയേ നോക്കി

ആരായാലും ഒന്നു ബോധംകെട്ടുവീഴാനുള്ള മുതലുണ്ട് മരിയ ചിരിച്ചോണ്ട് പറഞ്ഞു.

ചെയർമാൻ അഖിൽ ഇന്ദ്രധനുസ്സിന്ഹാരം അർപ്പിച്ചു. മൃദുൽ സാർ പൊന്നാട അണിയിച്ചു.

ചുവന്ന റോസ പൂക്കളുള്ള ബൊക്കെയുമായി വേദിയിലേക്ക് കയറി വന്ന ആളെ കണ്ട് മരിയയും

ചന്തുവും ഞെട്ടി

യാദവി….

യ്യോ എൻ്റമ്മേ…..

ഇവളിത് എന്തു ഭാവിച്ചാ….

മരിയ നെഞ്ചത്തു കൈ വച്ചു.

ഇവളെങ്ങാനും കേറി കിസ്സടിക്കുമോ……

ങാ അതും ശരിയാ അവളാകുമ്പോൾ എന്തും സംഭവിക്കാം.

യദു ഇന്ദ്രധനുസ്സിന് അടുത്തേക്ക് നീങ്ങി ഹൃദയമിടിപ്പ് ഉയർന്നു. അവൾ മുഖമൊന്നുയർത്തി അവനെ നോക്കി ആ വെള്ളാരം കണ്ണുകൾ പ്രണയ പരവശത്താൽ നിറഞ്ഞു.

അവൾ നോക്കിയപ്പോൾ അവനും അവളെത്തന്നെ നോക്കി നില്ക്കുന്നു. രണ്ടു പേരുടേയും കണ്ണുകൾ ഒന്നു കൊരുത്തു വലിച്ചു.

അവൻ്റെ തീഷ്ണതയുള്ള കണ്ണുകളുടെ മുൻപിൽ വെള്ളാരം കണ്ണുകൾ ഒന്നു പിടഞ്ഞു.
അവൾ വേഗം ബൊക്കെ കൊടുത്തിട്ട് വേദിയിൽ നിന്നിറങ്ങി.

നിറഞ്ഞു വന്ന കണ്ണ് ആരും കാണാതെ തുടച്ചിട്ട് ‘അഖിലിൻ്റെ അടുത്തേക്ക് നീങ്ങി.

പിന്നെ അവിടെ സ്വാഗതവും ഉത്ഘാടനവും ഒക്കെ തകൃതിയായി നടന്നു. എന്നാൽ ഇന്ദ്രധനുസ്സിൻ്റെ സ്പീച്ച് കേൾക്കാനാണ് എല്ലാവരും ആഗ്രഹിച്ചത്.

അഖിൽ മൈക്കിനടുത്ത് വന്ന് ഇനി നമുക്ക് ഒരു പെർഫോമൻസ് കാണാം. വെൽക്കം യാദവി വിഷ്ണുവർദ്ധൻ.

ചന്തുവും മരിയയും പരസ്പരം നോക്കി…..

ഇതിപ്പോൾ എന്തോന്നാടി വല്ല ചവിട്ടു നാടകവും ആണോ മരിയ ഉത്കണ്ട്o യോടു കൂടി പറഞ്ഞു
യ്യോ! എനിക്കൊരു സമാധാനവും ഇല്ല ചന്തു തലയിൽ കൈ കൊടുത്തു.

യദു മുഖം അമർത്തി തുടച്ച് ഒരു പുഞ്ചിരി വരുത്തി മൈക്കിനടുത്തേക്ക് വന്നു നിന്നു.
ഞാൻ ഒരു കവിത ചൊല്ലിക്കോട്ടെ സുഹൃത്തുക്കളെ ‘

എനിക്കേറെ പ്രീയപ്പെട്ടൊരാളുടെ വയലറ്റു നിറമുള്ള താളുകളിൽ നിന്നെടുത്തതാണ് ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ ഈ കവിത .

“ചൂടാതെ പോയ് നീ നിനക്കായി
ഞാൻ ചോര ചുവപ്പിച്ചൊരെൻ
പനിനീർപ്പൂക്കൾ”

“” കാണാതെ പോയി നീ,
നിനക്കായി
ഞാനെൻ്റെ പ്രാണൻ്റെ
പിന്നിൽ കുറിച്ചിട്ട വാക്കുകൾ”
ഒന്നു തൊടാതെ പോയി
” വിരൽത്തുമ്പിനാൽ ഇന്നും

നിനക്കായി തുടിക്കുമെൻ തന്ത്രികൾ”
യദു അതി മനോഹരമായി ആ കവിത ചൊല്ലി തീർത്തു.

എന്നിട്ട് ഇന്ദ്രധനുസ്സിരിക്കുന്നിടത്തേക്ക് തിരിഞ്ഞു നോക്കി.

എന്നാൽ അവൻ അവളെ ശ്രദ്ധിക്കുന്നതേയില്ലായിരുന്നു.

നിരാശയോടെ അവൾ മുഖം തിരിച്ചു.

യദു വേദനയോടെ സദസ്സിനെ നോക്കി കൊണ്ട് പറഞ്ഞു
ഒരിക്കലും കണ്ടിട്ടില്ലാത്ത ആ വേണ്ടപ്പെട്ടൊരാൾക്ക്
തീവ്രമായ വേദനയോടെ ഞാനൊരു മറുപടി കൊടുക്കുകയാണ്.

സദസ്സ് നിശബ്ദ്ദം
ചന്തു അവളെ നോക്കാതെ കുനിഞ്ഞിരുന്നു.

ഇന്ദ്രധനുസ്സിൻ്റെ മേലെയാണ് മരിയയുടെ കണ്ണുകൾ.
അവൻ ദൂരെ എവിടേക്കോ നോക്കി കൊണ്ടിരിക്കുകയാണ്.
” നീ തിരഞ്ഞ വഴികളിലൊക്കെയും
പ്രണയം പൊഴിച്ചു ഞാൻ കാത്തിരുന്നു.”

“ഇന്നും ആ ഓർമ്മ പ്പൂക്കൾ

പൊഴിക്കാറുണ്ട്”

നീയൊന്നു തിരിഞ്ഞു
നോക്കിയിരുന്നെങ്കിൽ”

യദുവിൻ്റെ കണ്ണു നിറഞ്ഞു വന്നു സമർത്ഥമായി അവളത് ചെറു പുഞ്ചിരിയാൽ ഒളിപ്പിച്ചു.
അവൾ തിരിയാൻ നേരം സദസ്സിൽ നിന്ന് എ തോ വെകിളി പിടിച്ചവൻ ചോദിച്ചു.
** കവി എന്താണാവോ ഉദ്ധേശിച്ചത്**
യദു ചിരിച്ചു കൊണ്ട് പറഞ്ഞു

പക്കാ പ്രൊപ്പോസൽ തന്നെ

എൻ്റെ അജ്ഞാതന്….

എന്നിട്ട് അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ അവളെത്തന്നെ നോക്കിയിരിക്കുന്ന ഇന്ദ്രധനുസ്സിനെ അവൾ നോക്കിയപ്പോൾ അവൻ മുഖംമാറ്റി.അവൾ വേഗം വേദിയിൽ നിന്ന് പുറത്തിറങ്ങി ചന്തുവിൻ്റേയും മരിയയുടെയും അടുത്തേക്ക് ചെന്നു.

നമ്മളോട് രണ്ടു വാക്ക് സംസാരിക്കാനായി മിസ്റ്റർ ഇന്ദ്രധനുസ്സിനെ ക്ഷണിക്കുന്നു.

അവൻ എഴുന്നേറ്റ് സംസാരിക്കാനായി വന്നു ഞാൻ ഇന്ദ്രധനുസ്സെന്ന ഇന്ദ്രൻ
കുനിഞ്ഞിരിക്കുകയായിരുന്ന യദു നേരെ ഇരുന്നു. അവൻ ആരെയോ തേടുന്ന പോലെ തോന്നി അവളിൽ അവൻ്റെ നോട്ടം എത്തിയപ്പോൾ അവൻ കണ്ണുകൾ പിൻ വലിച്ചു.

എല്ലാവരോടും അവൻ നന്ദി പറഞ്ഞു.
കലാലയമാണ് എന്നെ ഇന്നീ കാണുന്ന ഞാനാക്കിയത്.

അവൻ്റെ ഗാംഭീര്യമുള്ള ശബ്ദം അതിൻ്റെ മായികതയിൽ യദു മറ്റെല്ലാം മറന്നു.

അവിസ്മരണിയമാണ് കലാലയങ്ങൾഉൾവലിഞ്ഞുനിന്ന എന്നിലെ എന്നെ തിരിച്ചറിഞ്ഞത് എൻ്റെ കലാലയമാണ്. നീണ്ട വരാന്തകൾ
മരത്തണലുകൾ പൂത്തുലഞ്ഞു നില്ക്കുന്ന വാകമരങ്ങൾ
നിത്യസന്ദർശകനായ ലൈബ്രറി
കായിക ആവേശം തിരതല്ലുന്ന മൈതാനങ്ങൾ സിരകളിലുo ചിന്തകളിലും ആവേശമുണർത്തുന്ന മുദ്രാവാക്യങ്ങൾ

പ്രണയം മൊട്ടിടുന്ന തൂണിൻ മറവുകളും വാകമരച്ചുവടും നഷ്ട പ്രണയത്തിൻ്റെ പരിഭവങ്ങളും
കാൻ്റീനിലെ പൊട്ടിച്ചിരികൾ, കണ്ണുകൾ കഥ പറയുന്ന ഇരിപ്പിടങ്ങൾ
ക്ലാസ് മുറികളിലെ ബൗദ്ധീക ചർച്ചകളും തർക്കങ്ങളും
ഇതിനിടയിലുള്ള പരിക്ഷകൾ ലാബുകൾ നമ്മുടെ പ്രതീക്ഷകളിലേക്ക് വെളിച്ചം വിതറുന്ന ഗുരുക്കൻമാർ

ഇതാണ് നമ്മുടെ കലാലയം

നിങ്ങൾ ഓരോരുത്തരും ഉൾകാഴ്ചയോട് മുന്നോട്ടുള്ള പ്രയാണം തുടരുക നന്ദി നമസ്കാരം
ഇന്ദ്രൻ സ്പീച്ച് അവസാനിപ്പിച്ച് ഇരിപ്പിടത്തിൽ വന്നിരുന്നു. കരഘോഷം മുഴങ്ങികേട്ടു .
എല്ലാവരും ആരാധനയോടെ അവനെ നോക്കി –

യദു ഒരു മാസ്മരിക ലോകത്തിലായിരുന്നു

അവളുടെ മുൻപിൽ ഇന്ദ്രൻ മാത്രമേ ഉണ്ടായിരുന്നുള്ളു.

തുടരും

ഇന്ദ്രധനുസ്സ് : ഭാഗം 1