Sunday, December 22, 2024
Novel

❤️ എന്റെ രാജകുമാരൻ ❤️ ഭാഗം 24

നോവൽ
******
എഴുത്തുകാരി: അഫീന

പാരി ആകെ പൂത്തുലഞ്ഞു നിൽക്കേണ്. അവള് ഒരുപാട് നാളായില്ലേ കാത്തിരിക്കുന്നു ഈ ആളെ കാണാൻ വേണ്ടി. ആണുങ്ങൾ എല്ലാം സംസാരിച്ചിരുന്നു. ബാക്കി ഉള്ളോര് എല്ലാം അടുക്കളയിലേക്കും പോയി.

“ഇത്താത്ത. ഒന്ന് ഇങ്ങട് വന്നേ ”

“എന്തെടി പെണ്ണെ ഞാൻ ചായ എടുക്കട്ടെ. ”

“അതൊക്കെ ഉമ്മിച്ചിയും അമ്മായീം ഒക്കെ നോക്കിക്കൊള്ളും. ”

“ആ പറ എന്താ കാര്യം. ഹി ഹി ആകെ പൂത്തുലഞ്ഞു നിൽക്കുന്നുണ്ടല്ലോ. ”

“ഒന്ന് പൊ ഇത്താത്ത കളിയാക്കാതെ. അതേ എനിക്ക്… അത് ”

“എന്താ മോളെ തത്തി കളിക്കണത്. വെല്ല പ്രേമവും മൊട്ട്ട്ടോ ”

“അതൊന്നും അല്ല. എനിക്ക് ഹബീക്കനോട് താങ്ക്സ് പറയണം. അത്രെ ഉള്ളൂ വേറെ ഒന്നും ഇല്ല. ”
“ഉവ്വുവ്വേ… അതാ മുഖത്തിന്റെ ചുവപ്പ് കണ്ടാൽ അറിയാം ”

അവള് പിന്നെ ഒന്നും പറഞ്ഞില്ല മുഖമെല്ലാം ചുവന്ന തുടുത്ത് ഇരിപ്പണ്ട്. ചെന്ന് നോക്കുമ്പോ എല്ലാരും ചായ കുടിച്ച് നല്ല സംസാരം.

എങ്ങനെ ഹബീക്കാനെ ഒറ്റക്ക് വിളിക്കും എന്ന് ആലോചിക്കുമ്പോഴാ കുഞ്ഞോനേ ഹബീക്ക കണ്ടില്ലല്ലോ എന്ന് ഓർത്തത്.

“ഹബീക്ക് കുഞ്ഞോനേ കണ്ടില്ലല്ലോ. വാ ഞാൻ കൊണ്ട് പോകാം ”

ഞാൻ ഹബീക്കാനേം വിളിച്ച് കുഞ്ഞോന്റെ അടുത്തേക്ക് പോയി. പാരിയോട് കൂടെ വരാൻ ആഗ്യം കാണിച്ചു. കുഞ്ഞോന്റെ റൂമിൽ ചെന്നപ്പോ ആള് നല്ല ഉറക്കത്തിലാ. അപ്പോഴേക്കും പാരി വന്നു.

“ഇയാളെന്തിനാ ഇങ്ങോട്ട് വന്നത് ” ഹബീക്ക

ഇത് കേട്ടപ്പോ പാരിയുടെ മുഖം വാടി. ഈ ഹബീക്കടെ കാര്യം. അവള് ഇപ്പൊ വന്നേനു എന്താ പ്രശ്നം. അവൾക്ക് ആകെ സങ്കടം ആയി.

“അത് ഞാൻ വേറെ ഒന്നും കൊണ്ട് പറഞ്ഞതല്ല. കയ്യിൽ നല്ല മുറിവുണ്ട്. റസ്റ്റ്‌ എടുക്കാൻ ഡോക്ടർ പറഞ്ഞിരുന്നു. കുറച്ചു നേരം പോയി കിടക്കായിരുന്നില്ലേ.തലവേദനയും ഇണ്ടാർന്നല്ലോ”.

” തലവേദന മാറി. ഇപ്പൊ കുഴപ്പം ഒന്നും ഇല്ല ” പാരി

ഞാൻ അവരെയും കൂട്ടി ബാൽക്കണിയിലേക്ക് പോയി. അവര് സംസാരിക്കട്ടെ എന്ന് വിചാരിച്ചു പോവാൻ തിരിഞ്ഞതും പാരി എന്റെ കയ്യിൽ പിടിച്ചു കൂടെ നിർത്തി.

ഒന്നും മിണ്ടാതെ നിക്കുന്നത് കണ്ടപ്പോ ഞാൻ തന്നെയാ സംസാരത്തിന് തുടക്കം കുറിച്ചത്.

“അല്ല ഹബീക്ക ഇപ്രാവശ്യവും കൃത്യമായി ഇവള് ഇക്കാടെ മുമ്പിൽ തന്നെ എങ്ങനെ വന്ന് പെട്ടു. സത്യം പറ ഇവളെ കറക്കി എടുക്കാൻ ഇങ്ങൾ തന്നെയല്ലേ കൊട്ടെഷൻ കൊടുത്തേ ”

“ടി ടി വേണ്ടാ.. വെറുതെ എന്റെ കൈക്ക് പണിയുണ്ടാക്കരുത്. ”

“ഓ ഞാൻ ഒരു സംശയം പറഞ്ഞെന്നെ ഉള്ളൂ. ഞങ്ങടെ പാരിയെ കണ്ടാ ആരും ആഗ്രഹിച്ചു പോകും. അത് കൊണ്ട് പറഞ്ഞതാ ”

“അയ്യടി. അതിനു ഇവളുടെ മുഖം എനിക്ക് ഓർമ ഇല്ലാരുന്നല്ലോ. സത്യം പറഞ്ഞാ അന്ന് മുഖം കണ്ടില്ല. ആകെ ചോരയായിരുന്നു.”

” അല്ല പാരി നീ എന്താ ഹബീക്കനോട്‌ മിണ്ടാതെ നിക്കണേ. ഒന്നില്ലെങ്കിലും നിന്നെ രക്ഷിച്ച ആളല്ലേ അതും രണ്ട് വട്ടം ”

“അത് ഞാൻ.. പിന്നെ ”

“എന്ത് പറ്റി എന്നോട് മിണ്ടാൻ ഇഷ്ടം ഇല്ലെങ്കി വേണ്ട ”

“ഏയ് അതൊന്നും അല്ല. എന്താ പറയണ്ടേന്ന് ”

“ആഹാ നീ ആള് കൊള്ളാല്ലോ. ഹബീക്കനെ ഒറ്റക്ക് കാണണം താങ്ക്സ് പറയണം എന്നൊക്കെ പറഞ്ഞിട്ട് ”

“എന്നിട്ടെന്താ പറയാത്തെ ”

“നിങ്ങള് സംസാരിക്കു ഞാൻ ഇപ്പൊ വരാം ”

അങ്ങനെ അവരെ വിട്ടിട്ട് ഞാൻ നേരെ താഴേക്ക് പോയി. സ്റ്റെപ് ഇറങ്ങി പകുതി എത്തിയപ്പോ അജുക്ക കേറി വന്ന് എന്നെയും പിടിച്ചോണ്ട് റൂമിലേക്ക്‌ പോയി.

“എന്താ അജുക്ക കൈ വിട്ന്നെ. താഴെ എല്ലാരും ഇണ്ട്ട്ടാ ”

“ഓ അതിനെന്താ.. അവരൊക്കെ ഭയങ്കര ചർച്ചയിലാ. എന്തോ ബിസിനസ്, അപ്പൊ ഞാൻ അവിടന്ന് പോന്നാലും ആരും ശ്രദ്ധിക്കില്ല. ”

“എന്നും പറഞ്ഞു എന്നെ അന്വേഷിക്കില്ലേ ഞാൻ പോണ് ”

പോകാൻ ഇറങ്ങിയ എന്നെ വലിച്ചു ആ നെഞ്ചോട് ചേർത്ത് നിറുത്തി. ആ കണ്ണിലേക്കു നോക്കാൻ കഴിയുന്നില്ല. ഇന്ന് വല്ലാത്തൊരു ഭാവം.

“എത്ര നാളായി പെണ്ണെ ഒരു ഉമ്മം എങ്കിലും താടി ”

“നാണമാവില്ലേ ഇക്കാക്ക സ്വന്തം ഭാര്യയോട് ഒരു കിസ്സിന് വേണ്ടി ഇങ്ങനെ കെഞ്ചാൻ. എപ്പോ നോക്കിയാലും ഒരുമ്മ താടി ഒരുമ്മ താടിന്നും പറഞ്ഞു നടന്നോളും ”

ആ മുഖം വാടുന്നത് കണ്ടപ്പോ എനിക്ക് സങ്കടം തോന്നി. എന്നെ ഇറുകെ പുണർന്ന കൈ അയഞ്ഞപ്പോൾ അജുക്കാനേ വിട്ട് ഞാൻ നേരെ വാതിലിന് നേരെ നടന്നു.

@@@@@@@@@@@@@@@@@@@@@@@

ശ്ശേ വേണ്ടായിരുന്നു അവള് എന്ത് വിചാരിച്ചു കാണും. ഞാൻ ഇതിന് വേണ്ടി മാത്രമാണ് അവളുടെ അടുത്ത് ചെല്ലുന്നത് എന്ന് തോന്നില്ലേ.

അവള് പോകുന്നതും നോക്കി ഞാൻ നിന്നു. പുറത്തിറങ്ങി ചുറ്റും ഒന്ന് നോക്കിയതിനു ശേഷം വീണ്ടും അകത്തേക്ക് വന്ന് വാതിൽ കുറ്റി ഇട്ടു.

“അതേ ഇങ്ങനെ എപ്പോഴും ഒരു ഉമ്മ താടി എന്ന് പറഞ്ഞു പിറകെ നടക്കുന്നതിനെക്കൾ എനിക്കിഷ്ടം അങ്ങനെ തോന്നുമ്പോൾ അധികാരത്തോടെ എന്നെ ഉമ്മ വെക്കുന്നതാണ്”

അവളുടെ ചുണ്ടോട് ചുണ്ട് ചേർക്കുമ്പോൾ ആ കണ്ണുകളിൽ നാണം വിരിയുന്നത് കാണാമായിരുന്നു.

വികാരങ്ങൾ ഗതി മാറി തുടങ്ങിയപ്പോൾ അവൾ തന്നെയാണ് അകന്ന് മാറിയത്.

വിറയ്ക്കുന്ന ചുണ്ടുകളും പിടക്കുന്ന കണ്ണുകളും കണ്ടപ്പോൾ എനിക്കെന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. വീണ്ടും അവളെ വലിച്ചടുപ്പിച്ചപ്പോൾ അവൾ കുതറി മാറി.

“അതേ ഹബീക്കനേം പാരിനേം അവിടെ ഒറ്റക്കാക്കിയിട്ടാ ഞാൻ പോന്നത്. ആരേലും വന്ന് കണ്ടാലേ കൊഴപ്പം ആവും ”

ഞങ്ങൾ നേരെ അവരുടെ അടുത്തേക്ക് ചെന്നു. കുഞ്ഞോൻ ഇപ്പോഴും നല്ല ഉറക്കത്തിൽ ആണ്. ബാൽക്കണിയിൽ ചെന്നപ്പോ രണ്ട് പേരും നല്ല സംസാരത്തിൽ ആണ്.

“ആ ബുക്ക് എന്റെ കയ്യില് ഉണ്ട്. അത് നോക്കിയാണ് ഞാൻ കൂടുതലും നോട്ട്സ് എഴുതുന്നത് ”

“അടിപൊളി നിങ്ങൾ ഇവിടെ പഠിച്ചു കൊണ്ടിരിക്കെണോ ” ഐഷു

“ആ ഞാൻ ഇവൾക്ക് കുറച്ചു റഫറൻസ് പറഞ്ഞു കൊടുക്കേയിരുന്നു ”

“വേറെ ഒന്നും സംസാരിച്ചില്ലേ. താങ്ക്സ് എങ്കിലും പറഞ്ഞോ ”

“അതൊക്കെ ഞാൻ പറഞ്ഞു. ഇത്താത്ത വന്നേ നമുക്ക് താഴേക്ക് പോകാം ”

ഞങ്ങൾ എല്ലാരും കൂടെ താഴേക്ക് പോയി. കുറച്ചു നേരം കൂടി നിന്നിട്ടാണ് ഹബി പോയത്. പിന്നെയും ദിവസങ്ങൾ കഴിഞ്ഞു. ഫൈസി ഇപ്പൊ ഏകദെശം ഓക്കേ ആയി. രണ്ട് ദിവസം കൂടി കഴിഞ്ഞാൽ കോളേജിൽ പോയി തുടങ്ങും.

ടെറസിൽ ഐഷുവും ഞാനും ഷെസ്‌നയും കൂടി അമീറക്കെതിരെ പ്ലാൻ ഉണ്ടാക്കി കൊണ്ടിരിക്കുകയായിരുന്നു.

” അജുക്ക ഞാൻ ആലോചിച്ചട്ട് അവളെ കുരുക്കാൻ ഇങ്ങക്ക് മാത്രമേ പറ്റു. ” ഷെസ്ന

“ഞാൻ എന്ത് ചെയ്യാനാ ”

“അത് ചില ആണുങ്ങൾ പെണ്ണിനെ കാണുമ്പോ വീഴണ പോലെ ഇവള് ചെക്കനെ കാണുമ്പോ താനേ വീഴണ ടൈപ് ആണ്. അജുക്ക ആണെങ്കി കാണാനും സുന്ദരൻ പോരാത്തേന് കാശും ഉള്ള ടീം അവൾ എപ്പോ വീണെന്ന് ചോദിച്ചാ മതി. ”

“ഏയ് അതൊന്നും വേണ്ടാ ശെരിയാവൂലാ ” ഐഷു

“എന്റെ പൊന്നോ ഇങ്ങനെ കുശുമ്പ് എടുക്കല്ലേ. വെറുതെ അഭിനയിക്കാനെ പറഞ്ഞുള്ളു ”

“എനിക്ക് കുശുമ്പ് ഒന്നും ഇല്ല. എന്തെങ്കിലും പ്രശ്നം ഉണ്ടായാലോ എന്ന് വിചാരിച്ചിട്ടാ ഞാൻ ”

“ഉവ്വാ അത് മുഖം കണ്ടാൽ അറിയാം ”

ഞങ്ങൾ അവളോട് കൂട്ട്കൂടാൻ ഉള്ള ഓരോ പ്ലാനും ഉണ്ടാക്കി കൊണ്ടിരിക്കുന്നു. ഇടക്ക് ഷാനുവിനെയും വിളിച്ചു

“നമ്മുടെ ഷാനയെ രക്ഷിക്കാൻ ഇതേ ഉള്ളൂ ഒരു മാർഗം. ഇവിടെ തോറ്റാൽ ചിലപ്പോ ”

“ഷാനക്ക് എന്ത് പറ്റി. എന്റെ ഷാനക്ക് എന്താ പറ്റിയേന്നാ ചോദിച്ചേ ”

പിറകിൽ ഫൈസി നിക്കുന്ന കണ്ട് ഞങ്ങൾ ഞെട്ടി. അവനെ സമാധാനിപ്പിക്കാൻ കുറേ പാട് പെട്ടു. എല്ലാ സംഭവങ്ങളും പറഞ്ഞു കൊടുത്തു.

“ഇത്രയൊക്കെ ആയിട്ടും അവൾ എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ ”

“അതിനു ഇതൊന്നും അവൾക്ക് അറിയില്ല. നീ ചെന്ന് ഓരോന്നും ചോദിച്ചു അവളെ കൂടി അറിയിക്കരുത്. നിന്റെ കൂടെ നിക്കുന്നതാ അവൾക്ക് ആകെ കുറച്ചു ആശ്വാസം ”

രണ്ട് ദിവസം കഴിഞ്ഞു ഫൈസി തിരിച്ചു പോയി. അവിടെ ചെന്ന് അമീറയുമായി ഉടക്കാതിരുന്നാ മതിയായിരുന്നു. വിചാരിച്ച പോലെ പ്രശ്നം ഒന്നും ഉണ്ടായില്ല. ഞങ്ങളുടെ പ്ലാൻ നടപ്പിലാക്കാൻ നല്ല ഒരു അവസരത്തിനായി കാത്തിരുന്നു.

@@@@@@@@@@@@@@@@@@@@@@@

കുഞ്ഞോൻ അവിടെ പ്രേശ്നങ്ങൾ ഒന്നും ഉണ്ടാക്കിയില്ല എന്നറിഞ്ഞപ്പോഴാ സമാദാനം ആയത്. ഹബീക്ക ഇപ്പൊ ഇടക്കൊക്കെ വിളിക്കും. എന്റെ പുതിയ നമ്പർ ഇപ്പോഴ കൊടുത്തേ. മിക്കപ്പോഴും പാരി കൂടെ ഉള്ളപ്പോഴാ വിളിക്കണത്.

അവളും സംസാരിക്കാറുണ്ട്. ഫ്രണ്ട്‌സ് പോലെയാ സംസാരിക്കുന്നത് എന്നാലും ആരും അറിയാതെ അണ്ടർഗ്രൗണ്ടിൽ കൂടെ ലൈൻ വലിക്കാൻ നോക്കുന്നുണ്ടോ എന്നൊരു സംശയം. ആ കണ്ടു പിടിക്കാം.

ഉമ്മിച്ചി വിളിക്കണ കേട്ട ഞാൻ വീടിന് മുമ്പിലേക്ക് വന്നത്. നോക്കുമ്പോ ദിവ്യയും അഭിചേട്ടനും അച്ഛനും അമ്മയും ചേട്ടായിയും എല്ലാരും ഉണ്ട്.

അവര്ടെ കല്യാണത്തിന് ഡേറ്റ് കുറിച്ചു വിളിക്കാൻ വന്നതാ. രണ്ട് കൂട്ടരുടെയും കല്യാണം ഒരുമിച്ച് നടത്താൻ ആണ് പ്ലാൻ. ശനിയാഴ്ച ചേട്ടായീടേം സ്വാതിചേച്ചീടേം പിന്നേ ഞായറാഴ്ച ദിവ്യെടേം അഭിചേട്ടന്റേം.

നിശ്ചയത്തിനു ഞാനും അജുക്കയും മാത്രം പോയുള്ളു. ഡ്രെസ്സ് എടുക്കലും സ്വർണം എടുക്കലും ഒക്കെ ആയി ഞാൻ ഭയങ്കര ബിസി ആയിരുന്നു. കല്യാണത്തിനു ഒരാഴ്ച മുമ്പ് തന്നെ അവിടെ എത്തി. പൊടി പൊടിച്ചു.

ശനിയാഴ്ച രാവിലെ തന്നെ ഹബീക്ക വന്നിട്ടുണ്ടായിരുന്നു. അജുക്ക ഉമ്മിച്ചിയെയും ബാക്കി പടകളേം കൊണ്ട് എത്തി. പാരിയെ കണ്ടപ്പോ ഹബീക്ക സംസാരിക്കാൻ ശ്രമിച്ചേങ്കിലും അവള് ഒഴിഞ്ഞു മാറി നടക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

കല്യാണത്തിന്റെ തിരക്കിനിടയിൽ ഒന്നും ചോദിക്കാൻ പറ്റിയില്ല. വൈകുന്നേരം ആയപ്പോ എല്ലാരേയും കൂട്ടി ഞങ്ങൾ ഉപ്പാടെ വീട്ടിലേക്ക് വന്നു.

പാരി ഒഴിഞ്ഞു മാറി നടക്കുന്നത് എന്തിനാണെന്ന് ഹബീക്ക ചോദിച്ചെങ്കിലും അവളെ കണ്ടിട്ട് പറയാം എന്ന് പറഞ്ഞു.

“പാരി ഒന്ന് വന്നേ. നമുക്ക് ഒന്ന് റൂമിൽ പോയിട്ട് വരാം ”

എല്ലാരും കല്യാണത്തിന് പങ്കെടുത്ത ക്ഷീണത്തിൽ ആണ്. അത് കൊണ്ട് ഞങ്ങൾ അവ്ടെന്നു പോന്നിട്ടു ആരും ശ്രെദ്ധിച്ചില്ല.

“പാരി ഇനി പറ. എന്താ ഹബീക്കനോട് മിണ്ടാത്തത്. ഞാൻ കുറച്ച് ദിവസമായി ശ്രദ്ധിക്കണ്. എന്താ പ്രശ്നം. ”

“ഒന്നും ഇല്ല ഇത്താത്ത ”

“നീ എന്നോട് കള്ളം പറയണ്ട ”

“അത്.. എനിക്ക് .. എനിക്ക് ഹബീക്കനെ ഇഷ്ടം ആണ്. അത് കൊണ്ടാ ഒഴിഞ്ഞു നടക്കണേ. ഇനിയും മിണ്ടിയും പറഞ്ഞും ഇരുന്നാ പിരിയാൻ എനിക്ക് ബുധിമുട്ട് ആവും അതിലും നല്ലത് ഇങ്ങനെ അങ്ങ് തീരുന്നതാ. ”

“നീ എന്തൊക്കെയാ ഈ പറയണേ. ഇഷ്ടം ആണെങ്കി ആരെങ്കിലും ഒഴിവാക്കി നടക്കോ ”

ഒരു ദിവസം ഹബീക്കനോട്‌ സംസാരിക്കുന്നത് അമ്മായി കേട്ടുന്ന്. അന്ന് അവളോട് പറഞ്ഞു

“ഹബീബ് നല്ല ഒരു ചെക്കനാ. നിന്നെ പോലെ ഒരു കാലു ഇല്ലാത്തവളെ കെട്ടണ്ട ഗതികേട് എന്തായാലും അവനില്ല. അല്ല നിന്നോട് അങ്ങനെ ഒരു ഇഷ്ടം അവനു തോന്നാനും വഴിയില്ല. പിന്നേ ഇങ്ങനെ സംസാരിച്ചു മനക്കോട്ട കെട്ടേണ്ട വെല്ല കാര്യോം ഉണ്ടോ ”

“അമ്മായി പറഞ്ഞത് ശരിയല്ലേ. ഇന്നേ വരേ ഹബീക്ക എന്നോട് അങ്ങനെ പെരുമാറിയിട്ടില്ല. പിന്നേ ഞാൻ വെറുതെ ഓരോന്ന് ആഗ്രഹിച്ചു കൂട്ടുന്നതിൽ കാര്യം ഇല്ലല്ലോ ”

അപ്പൊ അതാണ് കാര്യം. പാവം അവക്ക് ഒരുപാട് ഇഷ്ടം ആണ് ഹബീക്കയെ. ഇനി ഹബീക്കക്ക് അങ്ങനെ ഒന്നും ഇല്ലെങ്കിലോ ഷാനയുടെ കാര്യത്തിൽ എന്റെ ഊഹം തെറ്റിയതാ.

എന്തായാലും ഹബീക്കയോട് ചോദിച്ചിട്ട് എന്താന്ന് വെച്ചാൽ ചെയ്യാം. അപ്പോഴേക്കും ഹബീക്ക വിളിച്ചു. എല്ലാ കാര്യങ്ങളും പറഞ്ഞു. പാരിക്ക് ഇഷ്ടമാണെന്ന് ഉൾപ്പെടെ.

ഹബീക്ക പോകുവാണ് നാളെ കാണാം എന്ന് പറഞ്ഞു കട്ട്‌ ചെയ്തു. ഞാൻ വീണ്ടും ദിവ്യയുടെ വീട്ടിലേക്ക് പോയി.

പിറ്റേന്ന് രാവിലെ തന്നെ കുളിച്ച് ഒരുങ്ങി ദിവ്യയുടെ വീട്ടിലേക്ക്. അവളെ ഒരുക്കാൻ ബ്യുട്ടീഷൻ വന്നിട്ടുണ്ടല്ലോ പിന്നേ നമുക്ക് എന്ത് പണി.

ഷാനയും ഉമ്മയും വന്നിട്ടുണ്ട്. പാരി കുട്ടിയും നല്ല സുന്ദരി ആയി എത്തി. ഇന്നലത്തെ സങ്കടം ഒക്കെ മാറി.

അല്ലെങ്കിലും ആരോടെങ്കിലും മനസ്സ് തുറന്നു സംസാരിച്ചാൽ തന്നെ പകുതി സങ്കടം അങ്ങ് മാറും. അമ്പലത്തിൽ കെട്ട് ഒക്കെ കഴിഞ്ഞു ചെക്കനും പെണ്ണും ഹാളിലേക്ക് വന്നു.

അവിടെ ബാക്കി ചടങ്ങുകൾ ഒക്കെ നടന്ന് കൊണ്ടിരിക്കുമ്പോഴാണ് ഹബീക്ക വരുന്നത്.

കൂടെ അമ്മായിയും മാമയും ഉണ്ട്. ഞാൻ ഓടി ചെന്ന് അമ്മായിയെ കെട്ടിപ്പിടിച്ചു. പിന്നെ എല്ലാവരെയും പരിചയപ്പെടുത്തി.

“ഞങ്ങൾക്ക് ഇന്ന് വേറെ ഒരു കല്യാണം ഉണ്ടായിരുന്നു. ഇന്ന് അവിടെ പോകാൻ ഇരുന്നതാ. ഈ ചെക്കൻ സമ്മതിക്കണ്ടേ. ഭാവി മരുമോളെ കാണിച്ചു താരാന്ന് പറഞ്ഞു കൂട്ടി കൊണ്ട് വന്നതാ”

അമ്മായി അത് പറഞ്ഞപ്പോ ഹബീക്ക എഴുന്നേറ്റു അപ്പൊ അങ്ങട്ട് വന്ന കുറച്ചു പെൺകുട്ടികളുടെ അടുത്ത് ചെന്നു നിന്നു. എല്ലാരുടെയും ശ്രദ്ധ പിന്നേ അങ്ങോട്ടേക്കായി.

അതിൽ ഒരു കൊച്ചിനെ കാണാൻ നല്ല ഭംഗിയുണ്ട് അവളോടാ ഹബീക്ക കൂടുതൽ സംസാരിക്കുന്നത്.

അതാവും ചിലപ്പോൾ പെണ്ണ്. പാരിയെ നോക്കിയപ്പോൾ അവൾ കണ്ണ് നിറയാതിരിക്കാൻ പാട്പെടുന്നുണ്ടായിരുന്നു. ഹബീക്ക തിരിച്ചു വരാൻ പോയപ്പോ പാരി എഴുന്നേറ്റു പോകാൻ പോയി.

“മോള് എവിടെ പോവേണ്. ഞങ്ങള് മോളെ കാണാനാ വന്നത്. ഇവിടെ വന്ന് കേറിയപ്പോഴെ അവൻ കാണിച്ച് തന്നിരുന്നു ”

ഞങ്ങളെല്ലാം ഞെട്ടി തരിച്ചു ഇരുന്ന് പോയി. ഏറ്റവും പരിതാപകരം പാരി ആയിരുന്നു മൊത്തം കിളി പോയി ഇരിക്കേണ്.

“അത് പിന്നേ മോൾടെ കാല് ” ഉമ്മിച്ചി

“അതൊക്കെ അവൻ പറഞ്ഞിട്ടുണ്ട്. ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു. ഞങ്ങക്ക് തന്നൂടെ സ്വന്തം മോളായിട്ട് നോക്കി കൊള്ളാം.

എനിക്കാണെങ്കിൽ പെണ്മക്കൾ ഇല്ലന്നെ എന്ത് ഇഷ്ടം ആയിരുന്നെന്നോ ഒരു പെൺകൊച്ചുണ്ടാകാൻ. ആ കുറവ് പാരി മോള് വന്ന നികത്താൻ പറ്റും. ”

“എനിക്കും സമ്മതം ആണ്. വീട്ടിൽ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞാ മതിയോ ”

“ഞങ്ങൾ വീട്ടിലേക്ക് വരുന്നുണ്ട്. അജുവിനെ ഇന്നലെ വിളിച്ച് എല്ലാം പറഞ്ഞിരുന്നു. ” ഹബീക്ക

പാരിയെയും നോക്കി കയ്യും കെട്ടി നിക്കേണ് കള്ളകാമുകൻ. ഞമ്മളെ കെട്ടിയോൻ എവിടെ. ഇന്ന് ഇവിടെ എന്തെങ്കിലും ഒക്കെ നടക്കും.

ദേ വരുന്നു. കൂട്ടുകാരന്റെ കല്യാണം അല്ലേ നമ്മളെ ഒന്നും ഒരു മൈൻഡും ഇല്ല. കുഞ്ഞോനോടും ഷാനയോടു കാര്യം പറഞ്ഞു.

എല്ലാരും കൂടി പാരിയെ കളിയാക്കി കൊല്ലണെ.. അവള് നാണം കൊണ്ട് ആകെ പൂത്തുലഞ്ഞു നിൽക്കുന്നുണ്ട്.

ഇടക്ക് ഒളികണ്ണിട്ട് ഹബീക്കനേം നോക്കുന്നുണ്ട്. അപ്പോഴാണ് ഷാനയുടെ ഫോണിലേക്ക് ഒരു കാൾ

“എന്താ വാപ്പിച്ചി ഈ പറയണേ. പോലീസ് സ്റ്റേഷനിലോ. അതിനും മാത്രം ഷാനുക്ക എന്താ ചെയ്തെ ”

യാ റബ്ബേ ഇനി എന്താ അടുത്ത പ്രശ്നം. ഷാനുക്ക എന്താ ചെയ്തെ. ഇതും അമീറയുടെ പുതിയ പണി വല്ലതും ആണോ.

തുടരും @ അഫി @

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 1

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 2

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 3

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 4

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 5

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 6

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 7

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 8

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 9

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 10

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 11

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 12

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 13

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 14

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 15

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 16

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 17

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 18

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 19

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 20

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 21

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 22

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 23