Monday, November 11, 2024
Novel

നിന്നെയും കാത്ത്: ഭാഗം 61

രചന: മിത്ര വിന്ദ

മഹി…. മോൾക്ക് ഡേറ്റ് ആകാറായി ഇരിക്കുന്നത് ആണ് കേട്ടോ… രാത്രിയിൽ ആയാലും നിന്റെ ശ്രെദ്ധ എപ്പോളും വേണം..
ഇനി ഏത് നിമിഷവും ആകാം എന്നല്ലേ ഇന്നലെ ഡോക്ടർ പറഞ്ഞത്

ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചുകൊണ്ട് ഇരിക്കുക ആയിരുന്നു മഹി.

ഹ്മ്മ്… അതെ അമ്മേ….. ഡോക്ടർ അങ്ങനെ ആണ് പറഞ്ഞത്….

“എല്ലാം ഒന്ന് കഴിയുന്നത് വരെയും എനിക്ക് ആധി ആണ് മോനെ..”

“അമ്മ ടെൻഷൻ ആവണ്ട…അതൊക്ക ഈശ്വരൻ വിധിച്ച സമയത്ത് നടന്നു കൊള്ളും..”

അപ്പോളേക്കും വലിയ വയറും താങ്ങി പിടിച്ചു കൊണ്ട് ഗൗരി അവർക്കരികിലേക്ക് വന്നു.

എന്താ മോളെ… എന്തെങ്കിലും ക്ഷീണം ഉണ്ടോ നിനക്ക്

ഇല്ലമ്മേ … കുഴപ്പമില്ല…
പിന്നേ ഒരുപാട് സമയം കിടക്കുമ്പോൾ ഒരു കിതപ്പ് ഒക്കെ ആണ്….

ഗൗരി… നിനക്കെന്തെങ്കിലും വയ്യാഴിക തോന്നുവാണെങ്കിൽ ആ സെക്കന്റിൽ എന്നെ ഫോൺ വിളിച്ചോണം… അഥവാ ഞാൻ ഇല്ലെങ്കിൽ തന്നെയും, സുധാകരൻ ചേട്ടനോട് ഞാൻ നേരത്തെ തന്നെ പറഞ്ഞു വച്ചിട്ടുണ്ട്.. ആള് വന്ന് വേഗന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിക്കോളും….

“ഹ്മ്മ്….”

അവൾ ഒന്ന് മൂളി.

” നീ കൂടി ഇരിയ്ക്ക്…. ഫുഡ്‌ കഴിച്ചില്ലല്ലോ ”

“ഇപ്പൊ വേണ്ട ഏട്ടാ… വിശപ്പില്ല…”

” ഇതെന്താ ഗൗരി നീ ഇങ്ങനെയൊക്കെ തുടങ്ങുന്നത്, ഇന്നലെ രാത്രിയിൽ എട്ടു മണിയായപ്പോൾ അത്താഴം കഴിച്ചു കഴിഞ്ഞതല്ലേ.. എന്നിട്ട് ഇതേവരെ ആയിട്ടും നിനക്ക് വിശപ്പില്ലെന്ന് പറഞ്ഞാൽ… ”

” ഗൗരി മോൾക്ക് അനാവശ്യമായ പേടിയാണ്,അതാ ഊണും ഉറക്കവും ഒന്നും ഇല്ലാത്തത്…”

ലീല ചേച്ചിയാണ് അത് പറഞ്ഞത്.

അത് കേട്ടതും ഗൗരി വിഷമത്തോടെ മഹിയുടെ മുഖത്തേക്ക് നോക്കി…

അവളുടെ കണ്ണുകളിലെ പിടച്ചിൽ കണ്ടപ്പോൾ അവനും മനസ്സിൽ എന്തോ ഒരു കൊളുത്തി വലിക്കൽ പോലെ..

പ്രസവ തിയതി അടുത്തുവരും തോറും ഗൗരിക്ക്, വല്ലാത്ത ആകുലതകളാണ്..

മഹി എത്രയൊക്കെ പറഞ്ഞു മനസിലാക്കിയിട്ടും,പിന്നെയും പിന്നെയും അവൾക്ക് ഓരോരോ സംശയങ്ങൾ….

ഒരുപാട് സമയം പെയിൻ എടുക്കുമോ, നോർമൽ ഡെലിവറി ആയിരിക്കുമോ അതോ സിസേറിയൻ വേണ്ടി വരുമോ, ഡോക്ടർ നഴ്സുമാരും ഒക്കെ നന്നായി കെയർ ചെയ്യുമോ,,, ഇനി രാത്രിയിലെങ്ങാനും പെയിൻ വന്നാൽ എന്ത് ചെയ്യും..  ഇങ്ങനെ നൂറായിരം ചോദ്യങ്ങളാണ് ഗൗരി.

” നീ എന്തിനാടി ഇതൊക്കെ ഇപ്പോഴേ ചിന്തിച്ചു കൂട്ടുന്നത്…. അനാവശ്യമായ ചിന്തകൾ കുഞ്ഞിനെയും കൂടെ ബാധിക്കും.. ”

എന്നുപറഞ്ഞ് മഹി അവളോട് ഇടയ്ക്കു എല്ലാം ദേഷ്യപ്പെടും…

തലേദിവസം ഹോസ്പിറ്റലിൽ പോയപ്പോൾ,,, ആദ്യമായിട്ട് അവൾക്ക് പെൽവിക് എക്സാമിനേഷൻ ഡോക്ടർ നടത്തിയിരുന്നു..

ഫോഴ്സ് വേണ്ട കുട്ടി,റിലാക്സ് ആയിട്ട് കിടക്കൂ,എന്ന്,ഡോക്ടർ,  അവളോട് നാലഞ്ച് പ്രാവശ്യം പറഞ്ഞിരുന്നു..

പക്ഷേ എന്തോ ഗൗരി വല്ലാത്തൊരു മാനസിക പിരിമുറുക്കത്തിൽ ആയിരുന്നു..

ആ സമയത്ത് ഡോക്ടർ ഗൗരിയോട് കുറച്ച്, ദേഷ്യത്തിൽ സംസാരിച്ചു..

അതിനുശേഷം അവൾക്ക് ടെൻഷൻ വല്ലാതെ വർദ്ധിച്ചു.

ഇതൊക്കെ ഇതിന്റെ ഭാഗമാണെന്നും, കുഞ്ഞിന്റെ ചലനങ്ങളെക്കുറിച്ച് ഡോക്ടറിന് മനസ്സിലാക്കേണ്ട ആവശ്യകതയെ കുറിച്ചും ഒക്കെ, മഹി, തിരിച്ചുള്ള യാത്രയിൽ അവളോട് പങ്കുവെച്ചു..

പക്ഷേ എവിടെ…

പെണ്ണാണെങ്കിൽ ഉണ്ടോ അതു വല്ലതും കേൾക്കുന്നു…

ഇടയ്ക്ക് തന്നെ തുറിച്ച് ഒരു നോട്ടമായിരുന്നു അവൾ…

മഹി ഒന്ന് കണ്ണുറക്കി കാണിച്ചതും,ഗൗരിക്ക് ദേഷ്യം ആയി.

“എന്താ ഗൗരി ഇതു….എല്ലാം നമ്മുടെ വാവക്ക് വേണ്ടി അല്ലേ ”

രംഗം വഷളാകുന്നതിനു മുന്നേ തന്നെ ,മഹി അവളെ സമാധാനിപ്പിച്ചു.

അവളുണ്ടോ ഗൗനിക്കുന്നു…

മഹി ഒന്നൂറി ചിരിച്ചതും,ടീച്ചർ അമ്മ അവന്റെ കൈത്തണ്ടയിൽ ഒന്ന് തട്ടി.

എന്താടാ മോനെ, നീ തനിച്ചിരുന്ന് ചിരിക്കുന്നത് ഞങ്ങളോടുകൂടി പറയൂ….

അമ്മയുടെ ശബ്ദം കേട്ടതും അവൻ , ഗൗരിയെ ഒന്ന് പാളി നോക്കി, എന്നിട്ട് പറഞ്ഞു

” ഞാൻ കുഞ്ഞിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു അമ്മേ,, കാണാൻ തിടുക്കം ആയി ”

ഭക്ഷണം മതിയാക്കി എഴുന്നേറ്റ്ശേഷം അവൻ കൈ കഴുകാനായി പോയി.

ഗൗരിയും മഹിയും , ഇപ്പോൾ താഴത്തെ നിലയിലാണ് കിടക്കുന്നത്..

സ്റ്റെപ്പ് കയറി പോകുവാൻ ഉള്ള, ബുദ്ധിമുട്ട് ഒഴിവാക്കുവാൻ , ടീച്ചറമ്മയാണ് അങ്ങനെ ഒരു തീരുമാനം എടുത്തത്..

അവൾക്ക് എട്ടാമത്തെ മാസത്തിലേക്ക് കയറിയപ്പോൾ മുതൽക്കേ, അവർ താഴെയാണ് കിടപ്പ്.

ഗൗരിയുടെ നെറുകയിൽ ഒന്ന് അമർത്തി ചുംബിച്ച ശേഷം,,  മഹി, ഒന്ന് കുനിഞ്ഞ് അവളുടെ,  വീർത്ത വയറിലും മുത്തം നൽകി.

അച്ചേടെ പൊന്നേ…പെട്ടെന്ന് വരണം കേട്ടോ.. അച്ചയും അമ്മയും,അച്ഛമ്മയും ഒക്കെ ഇവിടെ വാവയെ കാത്തിരിക്കുക.

അവന്റെ ശബ്ദം കേട്ടതും, കുഞ്ഞൊന്നു അനങ്ങി..,

എല്ലാ ദിവസവും എന്നപോലെ, മഹി, ഇതേ സമയത്താണ് കുഞ്ഞിനോട് സംസാരിക്കുന്നത്,,, അവന്റെ ശബ്ദം കേൾക്കാൻ കൊതിച്ച പോലെ, വാവയുടെ മൂവ്മെന്റ്, ഗൗരിക്കും, മഹിക്കും അറിയുവാൻ കഴിയും..

രാവിലെ ഓഫീസിലേക്ക് പോയാൽ പിന്നെ, മഹി വരുന്നത് മിക്കവാറും അഞ്ചുമണി  ഒക്കെ കഴിഞ്ഞ് ആകും…

ഇടയ്ക്കൊക്കെ  കുഞ്ഞ്, അനങ്ങാതെ കിടക്കും,  പക്ഷേ മഹിയുടെ ശബ്ദം, എവിടെ കേട്ടാലും,തന്റെ ഉള്ളിലെ ആ തുടിപ്പ് ഗൗരിക്ക് അറിയാൻ കഴിയും..

ഹിമയും കീർത്തനയും ഒക്കെ എല്ലാ ദിവസവും കാലത്തെയും വൈകിട്ടും ഗൗരിയെ വിളിക്കും,, എന്തെങ്കിലും വിശേഷങ്ങൾ ഉണ്ടോ എന്ന് അറിയുവാൻ..

അന്നും പതിവുപോലെ ഹീമ അവളോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഗൗരി ആണെങ്കിൽ കസേരയിൽ ചാരി ഇരിക്കുകയാണ്.

ഇടയ്ക്കൊക്കെ , വയറിന് ഒരു മുറുക്കം പോലെ അവൾക്ക് തോന്നി.

അവൾ അത് അത്ര കാര്യമാക്കിയില്ല..

കുറച്ചു കഴിഞ്ഞതും അവളുടെ കാലുകൾക്ക് രണ്ടിലും, ഒരു തരിപ്പും കടച്ചിലും ഒക്കെ പോലെ.

യൂറിൻ പാസ് ചെയ്യുവാൻ തോന്നിയപ്പോൾ അവൾ വാഷ് റൂമിലേക്ക് പോയി.

തിരികെ വന്നു വീണ്ടും കസേരയിൽ ഇരുന്നു.

പത്തിരുപത് മിനിറ്റ് വലിയ കുഴപ്പങ്ങളൊന്നും കണ്ടില്ല..

പക്ഷേ വീണ്ടും ആ വേദന അവളെ വലയം ചെയ്യും പോലെ…

ആ വേദനയുടെ ആധിക്യത്തിൽ,അവൾക്ക് വീണ്ടും, വാഷ് റൂമിലേക്ക് പോകുവാൻ തോന്നി..

പതിയെ കസേരയിൽ നിന്ന് എഴുന്നേറ്റതും, ശരീരമൊക്കെ വിയർത്തു വരുന്നു…

ഒരു പ്രകാരത്തിൽ അവൾ  ജനാലയിൽ പിടിച്ചുനിന്നു.

ശേഷം, ലീല ചേച്ചിയെ ഉറക്കെ വിളിച്ചു…

അവളുടെ വിളിയൊച്ചയിൽ എന്തോ ഒരു,അപാകത പോലെ ടീച്ചറിനും, ഒപ്പം ലീല ചേച്ചിക്കും തോന്നി.

രണ്ടാളും കൂടെ മുറിയിലേക്ക് വന്നപ്പോൾ, ഗൗരി കീഴ്ച്ചുണ്ട് കടിച്ചുപിടിച്ചു നിൽക്കുകയാണ്..

എന്താ മോളെ….എന്താ പറ്റിയെ….

ടീച്ചർ അമ്മ അവളുടെ അടുത്തേക്ക് വേഗത്തിൽ വന്നു.

വേദനിക്കുന്നുണ്ടോ എന്ന് ചോദിച്ചു കൊണ്ട് അവർ അവളുടെ വയറിന്മേൽ തന്റെ വലതു കൈപ്പത്തി വെച്ചു..

ഓ കൺട്രാക്ഷൻ സ്റ്റാർട്ട് ചെയ്തുല്ലോ ലീലേ..

മഹിയെ ഒന്നു വിളിക്കൂ..

രണ്ടാളും കൂടെ ഗൗരിയെ താങ്ങിപ്പിടിച്ച് ബെഡിൻമേൽ ഇരുത്തി….

ടീച്ചർ അമ്മേ

. ഗൗരി അവരുടെ കൈത്തണ്ടയിൽ അമർത്തി പിടിച്ചിരിക്കുകയാണ്..

അവൾക്ക് ലേബർ പെയിൻ സ്റ്റാർട്ട് ചെയ്തു എന്ന് ടീച്ചറിന് തോന്നി..

ലീലചേച്ചി ഗൗരിക്ക് വേറെ കുഴപ്പമൊന്നുമില്ലല്ലോ അല്ലെ…

അവന്റെ ശബ്ദം വിറച്ചു.

ഇല്ല മോനെ ഒരു കുഴപ്പവുമില്ല… നമ്മൾക്ക് വെച്ചുകൊണ്ടിരിക്കേണ്ട വേഗം തന്നെ ഹോസ്പിറ്റലിൽ പോകാം… മോൻ ഇങ്ങോട്ട് വരുമോ..

ഞാൻ വേഗം തന്നെ എത്തിയേക്കാം, നിങ്ങൾ റെഡി ആയിക്കോ…

അവൻ ഫോൺ വെച്ച് കഴിഞ്ഞിരുന്നു.

ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാനുള്ള ബാഗും മറ്റു കാര്യങ്ങളും ഒക്കെ, ടീച്ചർ അമ്മ, റെഡിയാക്കി വെച്ചിരിക്കുകയായിരുന്നു.

ലൂസ് ആയിട്ടുള്ള ഒരു ഗൗൺ ആണ് അവർ ഗൗരിയെ ധരിപ്പിച്ചത്…

കൺട്രാക്ഷന്റെ അളവുകൾ കുറഞ്ഞു കുറഞ്ഞു വരുന്നതായി ടീച്ചറിന് തോന്നി…

അതോടൊപ്പം ഗൗരിയുടെ നിലവിളിയും.

ലീല ചേച്ചിയും,അമ്മയും കൂടി ഗൗരിയെ താങ്ങിപ്പിടിച്ച്,കൊണ്ടുവരുന്നത് കണ്ടതും, മഹിയുടെ വയറ്റിൽ ഒരു ആന്തൽ ആയിരുന്നു.. ഒപ്പം അവന്റെ നെഞ്ചിടിപ്പിനും വേഗതയേറി…

മഹിയേട്ടാ..

അവനെ കണ്ടതും ഗൗരി ഉറക്കെ കരഞ്ഞു.

ഓടിച്ചെന്ന് അവളെ ചേർത്തുപിടിച്ച് അവൻ കാറിലേക്ക് മെല്ലെ കയറ്റി..

അവന്റെ വണ്ടി ഹോസ്പിറ്റലിനെ ലക്ഷ്യമാക്കി പായുമ്പോളും,,,,, ഗൗരിയുടെ കരച്ചിൽ ഉച്ചത്തിൽ ആയി..

ഹോസ്പിറ്റലിൽ എത്തിയപ്പോൾ സമയം 12 മണി കഴിഞ്ഞിരുന്നു..
ഒ പി,
ടൈം ആയതിനാൽ.. ഡോക്ടർ അല്പം തിരക്കിലായിരുന്നു..

ഗൗരിയെ നേരെ ലേബർ റൂമിലേയ്ക്ക് ആണ് ഷിഫ്റ്റ് ചെയ്തത്…..

മഹിയേട്ടാ… എനിക്ക് പേടി ആകുന്നു.

അവളുടെ കണ്ണീർ തുള്ളികളെ അവൻ തന്റെ ചൂണ്ടു വിരലിനാൽ വകഞ്ഞുമാറ്റിയതും, അവൾ മഹിയുടെ തോളിലേക്ക് ചാഞ്ഞു..

ഒന്നും പേടിക്കേണ്ട മോളെ…. കയറി വരുന്നേ..നമ്മൾക്ക് വാവയെ കാണണ്ടേ

അല്പം പ്രായമുള്ള ഒരു സിസ്റ്റർ ആയിരുന്നു, അവളെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയത്..

തന്റെ , കൈത്തണ്ടയിൽ നിന്നും ഗൗരി യുടെ , പിടിത്തo മറ്റുവാൻ അവൻ അല്പം പരിശ്രെമിച്ചു.

അകത്തെ വാതിൽ അടയും മുന്നേ ഗൗരി ഒന്നു കൂടി പിന്തിരിഞ്ഞു നിറമിഴികളോട് മഹിയെ നോക്കി..

അവളുടെ മുഖം കണ്ടതും അവനു ഹൃദയം കീറി മുറിക്കും പോലെ ഒരു വേദന ആണ് വന്നത്..…… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…