Sunday, April 28, 2024
Novel

നിയോഗം: ഭാഗം 61

Spread the love

രചന: ഉല്ലാസ് ഒ എസ്

Thank you for reading this post, don't forget to subscribe!

പദ്മേ… താൻ വേഗം റെഡി ആവൂ…. എനിക്ക് കോളേജിൽ പോകേണ്ടത് ആണ്…”

കാർത്തി അതു പറഞ്ഞതും കേൾക്കാൻ കൊതിച്ച പോലെ പദ്മ കുഞ്ഞിനേയും എടുത്തു കൊണ്ട് റൂമിലേക്ക് ഓടി..

വേഗം തന്നെ കുട്ടിയേ റെഡി ആക്കി, അമ്മയെ ഏൽപ്പിച്ച ശേഷം, ഒരു ചുരിദാർ എടുത്തു ഇട്ടു കൊണ്ട് പദ്മ ഉമ്മറത്തേക്ക് ഇറങ്ങി വന്നു.

“ശോ… എന്റെ കുട്ടി പോവാണോ…”

അമ്മ സങ്കടത്തോടെ കുഞ്ഞിനെ ഉമ്മ വെക്കുന്നുണ്ട്.

“പോകാൻ ലേശം ദൃതി ഉണ്ട് അമ്മേ….. ഞാൻ കട്ടപ്പനയ്ക്ക് പോകുമ്പോൾ ഇവരെ രണ്ടാളെയും ഇവിടെ കൊണ്ടുവന്ന് നിർത്തിയിട്ട് പോകുവൊള്ളൂ…. പോരേ…”

അതും പറഞ്ഞുകൊണ്ട് കാർത്തി വേഗം മുറ്റത്തേക്ക് ഇറങ്ങി….

പിന്നാലെ പത്മയും..

അവൾ ഡോർ തുറന്ന് വണ്ടിയിലേക്ക് കയറിയ ശേഷമാണ്, അച്ഛൻ, കുഞ്ഞുവാവയെ കൊണ്ടുവന്ന് അവളുടെ കയ്യിലേക്ക് കൊടുത്തത്…

“കുഞ്ഞാ നമ്മക്ക് ടാറ്റാ പോവാം ”

കാർത്തി ചോദിച്ചപ്പോഴേക്കും, വാവ കുടുകുടാന്നു ചിരിക്കുവാൻ തുടങ്ങിയിരുന്നു…

യാത്ര ആരംഭിച്ചു കുറച്ചു കഴിഞ്ഞപ്പോളേക്കും കുഞ്ഞ് ഉറങ്ങി പോകുകയും ചെയ്തു.

വീട്ടിൽ എത്തിയ ശേഷം അവൻ വേഗത്തിൽ റെഡി ആവാനായി പോയി…

പദ്മയെയും കുഞ്ഞിനേയും കണ്ടപ്പോൾ, സീത ഓടി വന്നു.

“ഉറങ്ങിയോ ”

“ഉവ്വ് അമ്മേ… മാഷ് പോയിട്ട് ഉണർത്താം.. ഇല്ലെങ്കിൽ ഭയങ്കര കരച്ചിൽ ആവും ”

അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.

“ശരി മോളെ… എങ്കിൽ കുട്ടിയേ കൊണ്ട് പോയി കിടത്തിക്കൊ കേട്ടോ ”

“മ്മ്….”

അവൾ മെല്ലെ സ്റ്റെപ് കേറി ചെന്നപ്പോൾ കണ്ടു,കോളേജിലേക്ക് പോകാൻ റെഡി ആയി മുറിയിൽ നിന്നും പുറത്തേക്ക് വരുന്ന കാർത്തിയെ..

“ഞാൻ പോയിട്ട് വരാം ”

അവളോട് പറഞ്ഞ ശേഷം കാർത്തി താഴേക്ക് ഇറങ്ങി പോയി.

ഇവിടേക്ക് തിരിച്ചു വന്നതിൽ പിന്നെ ഇത് ആദ്യമായിട്ടാണ് മാഷ് തന്നോട് യാത്ര പറഞ്ഞ ഇറങ്ങുന്നത എന്ന് പത്മയോർത്തു….

മാഷിന്റെ ഉള്ളിലെ ദേഷ്യം ഒക്കെ മെല്ലെ കുറഞ്ഞു വരുന്നത് ആണോ.. അതോ ഇനി….

കുഞ്ഞിനെ കൊണ്ട് വന്നു കിടത്തിയ ശേഷം അവൾ ഓടി ജനാല യുടെ അരികിലേക്ക്..

മാഷ് പോയോ എന്ന് അറിയുവാൻ ആയിരുന്നു.

വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടു.

****

രണ്ട് മൂന്നു ദിവസങ്ങൾ വേഗത്തിൽ കടന്നുപോയി.

കാർത്തി ആണെങ്കിൽ പുതിയ കോളേജിലേക്ക് പോകുവാൻ ഉള്ള ഒരുക്കത്തിൽ ആണ്.

പദ്മ യും ആയിട്ട് അവൻ ഒന്ന് രണ്ട് വാക്കുകൾ ഒക്കെ എന്തെങ്കിലും സംസാരിക്കും.

അവൾ തിരിച്ചും..

അത്ര മാത്രം.

പക്ഷെ അത് ആവോളം മതിയായിരുന്നു ഇരുവർക്കും പരസ്പരം സ്നേഹം ഉള്ളിന്റെ ഉള്ളിൽ എത്രത്തോളം ഉണ്ടെന്ന് മനസിലാക്കുവാൻ..

കുഞ്ഞിവാവയുടെ കുസൃതി യും പൊട്ടി ചിരികളും, കൂടി കൂടി വരും, അവളുടെ അച്ഛനെ കാണുമ്പോൾ….

കോളേജിൽ നിന്നും കാർത്തി വരുന്ന സമയം ആകുമ്പോൾ കുഞ്ഞാപ്പു ഉമ്മറത്ത് ഹാജരാകും.

ആദ്യം ഒക്കെ അച്ഛമ്മയുടെ കൈയിൽ ആയിരുന്നു വാവ..

പിന്നീട് അങ്ങോട്ട് പദ്മ  ആണെങ്കിൽ കുഞ്ഞിനേയും കൊണ്ട് അവനെ കാത്തു ഇരിക്കാൻ തുടങ്ങി യിരുന്നു..

***

കാർത്തിയുടെ വീട്ടിൽ വെച്ചു ഉണ്ടായ സംഭവത്തിന്‌ ശേഷം ദേവൻ എവിടേയ്‌ക്കോ നാടു വിട്ട് പോയി.

മക്കളൊ ഭാര്യയോ,പോലും പിന്നീട് അയാളെ തിരക്കിയിരുന്നില്ല എന്നത് ആണ് സത്യം.

അന്ന് കാർത്തി യുടെ വീട്ടിൽ നിന്നും തിരികെ ചെന്ന ശേഷം വിനീതു,അച്ഛനും ആയിട്ട് വഴക്കും ബഹളവും ഒക്കെ ആയിരുന്നു.

ഈ കുടുംബത്തിന് നാണക്കേട് ഉണ്ടാക്കി വെച്ചു എന്നും, അച്ഛൻ ഒരാൾ കാരണം, ഇനി സമൂഹത്തിന്റെ മുൻപിൽ തല ഉയർത്തി നടക്കാൻ പോലും ആവില്ല എന്നും പറഞ്ഞു അവൻ വലിയ ഒച്ചപ്പാടും ബഹളവും ഒക്കെ ഉണ്ടാക്കി..

അന്ന് രാത്രിയിൽ തന്നെ അവൻ തന്റെ ഭാര്യ യെയും വിളിച്ചു കൊണ്ട്, ആ വീട് വിട്ടു ഇറങ്ങി പോകുകയും ചെയ്തു..

ദേവു മാത്രം അച്ഛനോട് ഒന്നും പറഞ്ഞില്ല.

കാരണം അയാളുടെ കൂടെ എല്ലാ വഷളത്തരം കാണിക്കുവാനും കൂടെ നിന്നതും ബുദ്ധി ഉപദേശിച്ചു കൊടുത്തതും ഒക്കെ അവൾ ആയിരുന്നു ല്ലോ…

“നിങ്ങൾ ആ പാവം പിടിച്ച പെൺകുട്ടിയെ ചതിച്ചു ഇങ്ങനെ ഒരു നാടകം നടത്തി, കാർത്തിയും ആയി വേർപിരിച്ചില്ലേ…… അതിന്റ ശിക്ഷ ആയി നിങ്ങളുടെ വിവാഹ പ്രായം കഴിഞ്ഞ മകൾ ഇവിടെ ഇങ്ങനെ നിൽക്കും….അതാണ് ഈശ്വരൻ തിരികെ നമ്മൾക്കായി കരുതി വെച്ചത് എന്ന് ഓർത്തു കൊള്ളുക..”

പ്രഭ വിങ്ങി പൊട്ടുക ആണ്.

“നിങ്ങളുടെ കൂടെ കൂടിയ നാൾ മുതൽക്കേ ഞാൻ അറിഞ്ഞതാണ്, ഒരു കൊടിയ വിഷം ആണ് നിങ്ങളുടെ ഉള്ളിൽ ഉള്ളത് എന്ന്…

പണം… അതിനായിരുന്നു ല്ലോ മുൻതൂക്കം..

പണക്കാരൻ ആവാൻ മോഹിച്ചു മോഹിച്ചു നടന്നിട്ട് ഒടുക്കം എന്തായി..

പ്രഭ അയാളെ നോക്കി പരിഹസിച്ചു.

അതിനു ശേഷം മകളുടെ അടുത്തേക്ക് ചെന്നു.

നീയും ഒട്ടും മോശം അല്ലായിരുന്നു എന്ന് എനിക്ക് അറിയാം..

ഒരുപക്ഷെ അച്ഛനെ ക്കാൾ കേമം നീ ആയിരുന്നു എന്ന് ചിലപ്പോൾ ഒക്കെ ഞാൻ ഓർക്കും

എവിടെ പോയെടി, നിന്റെ കോടീശ്വരന്മാർ ഒക്കെ..

വിലകൂടിയ ഫോണും,കാറും,വാച്ചും,വലിയ ബംഗ്ലാവും, ഒക്കെ കണ്ടപ്പോൾ അച്ഛന്റെ യും മോളുടെയും കണ്ണ് മിഴിഞ്ഞു പോയി അല്ലേ…

സ്നേഹിച്ച പുരുഷനെ നിഷ്കരുണം തള്ളി കളഞ്ഞിട്ട് അവൾ പുത്തൻ പണക്കാരന്റെ പിന്നാലെ പോയതാ… എന്നിട്ടോ …

അവർ അവളെ നോക്കി പുച്ഛിച്ചു ചിരിച്ചു.

ഒടുക്കം അവൻ പാട്ടും പാടി, പോയപ്പോൾ അടുത്തവനെ പിടിച്ചു.

അന്ന് നികേഷിന്റെ ആലോചന വന്നപ്പോൾ ഞാൻ നിന്റെ അച്ഛനോട് ഒരുപാട് പറഞ്ഞു, ചെക്കന്റെ സ്വഭാവം എങ്ങനെ ഉണ്ടെന്ന് പോയി ആരോടെങ്കിലും തിരക്കാൻ…

അപ്പോൾ ഇയാള് എന്റെ മെക്കിട്ട് കേറി.

ആ കാലു വയ്യാത്ത ചെറുക്കൻ പോയി ആരോടോ ചോദിച്ചപ്പോൾ നികേഷ് ഒരു കുടിയൻ ആണെന്നും, പല പെണ്ണുങ്ങളുടെ പിന്നാലെ പോ lക്കുന്നവൻ ആണെന്നും ഒക്കെ ആരോ പറഞ്ഞതാ.

എന്റെ കൊച്ചു ഇവിടെ വന്നു അതു പറഞ്ഞ അന്ന് നിന്റെ അച്ഛൻ അവന്റെ കരണത്തിനുട്ട് അടിച്ചു.

പെങ്ങൾക്ക് നല്ല ഒരു ജീവിതം വന്നപ്പോൾ വിനീതിനു അസൂയ ആണെന്ന് പറഞ്ഞു ഇയാൾ അവനെ വീട്ടിൽ നിന്നും ഇറക്കി വിടാൻ തുടങ്ങി.

നിനക്കും അറിയാവുന്ന കാര്യങ്ങൾ അല്ലേടി ഇതു എല്ലാം..

പണം ഉണ്ടെങ്കിൽ പിന്നെ എല്ലാം ആകും എന്നും മുതലാളി ചമഞ്ഞു നടക്കാം എന്നും മോഹിച്ച അച്ഛൻ….. അതിനേക്കാൾ കൂടുതൽ ആയി മോഹിച്ച മോളും…

ഒടുക്കം ദേ കിടക്കുന്നു.

എനിക്ക് മനസിലാകാത്ത കാര്യം എന്താണ്ന്നോ…

നിന്റെ ജീവിതം ഇങ്ങനെ ഒക്കെ ആയി തീരാൻ കാരണം നീയും നിന്റെ അച്ഛനും ആണ്..

എന്നിട്ട് ആ പാവം പിടിച്ച പെങ്കൊച്ചിന്റെ അടുത്ത് ചെന്നിട്ട് അതിനോട് വേണ്ടാത്ത വർത്താനം പറഞ്ഞു കൊടുത്തേക്കുന്നു..

അതും ഒരു കുഞ്ഞിനെ വയറ്റിൽ ഉണ്ടായിരിന്ന സമയത്തു..

അതിന്റെ മനസ് എന്ത് മാത്രം നീറിപ്പിടഞ്ഞു കാണും..

അമ്മ പറയുന്നത് എല്ലാം കേട്ട് കൊണ്ട് ദേവു തല കുനിച്ചു നിന്നു.

ഈ പാപം എല്ലാം എവിടെ ചെന്ന് തീർക്കും മോളെ നീയും നിന്റെ അച്ഛനും കൂടി..

ഇത്രയും നീചൻ ആയ ഒരുത്തനെ ആണല്ലോ എന്റെ ഭർത്താവായി എനിക്ക് തന്നത്… അതിനു മാത്രം എന്ത് തെറ്റ് ആണ് മഹാദേവാ ഞാൻ ചെയ്തത്..

പ്രഭ കണ്ണീർ വാർക്കുക ആണ്…

ഒരു കാര്യം ഞാൻ പറയാം…

അനുഭവിക്കും നിങ്ങള് രണ്ടാളും… ഓർത്തോ…..

**

അച്ഛൻ ഇറങ്ങി പോയിട്ട് ഇന്ന് നാലഞ്ച് ദിവസം കഴിഞ്ഞിരിക്കുന്നു.

എവിടെയാണോ ആവോ..

ഫോണിൽ വിളിക്കാൻ ഒന്നും ഇതേ വരെ ആയിട്ടും ശ്രെമിച്ചില്ല.

എന്തോ….

വല്ലാത്തൊരു നിർവികാരത ആയിരുന്നു..

ദേവു തന്റെ അടച്ച മുറിയിലെ ഒഴിഞ്ഞ ഒരു കോണിൽ ഇരുളിന്റെ മറവിൽ, ഇരിക്കുക ആണ്..

അമ്മ ഇപ്പൊൾ തന്നോട് സംസാരിക്കാൻ പോലും വരില്ല..

എന്തെങ്കിലും ഒക്കെ ഉണ്ടാക്കി വെച്ച ശേഷം, എവിടെ എങ്കിലും പോയി കിടക്കും..

കൂടുതൽ സമയവും കരച്ചിൽ ആയിരിക്കും

ഇടയ്ക്ക് എങ്ങാനും നേർക്ക് നേർ വരുമ്പോൾ കാണാം, കരഞ്ഞു വീർത്ത അമ്മയുടെ മുഖം.

എല്ലാത്തിനും കാരണക്കാരി താൻ ആണല്ലോ എന്നോർക്കുമ്പോൾ നെഞ്ചു പിടയും.

തന്റെ ഓരോരോ ചെയ്തികൾക്കും അച്ഛനും കൂട്ട് നിന്നു.

ഇന്ന് ഈ നാട്ടിൽ നിന്നും വീട്ടിൽ നിന്നും ഒക്കെ അച്ഛന് ഒളിച്ചോടേണ്ടി വന്നത്,താൻ ഒറ്റ ഒരാൾ കാരണം ആണ്..

വേണ്ടിയിരുന്നില്ല.

ഒന്നും…

എല്ലാം വിധി എന്ന വാക്കിന് വിട്ടു കൊടുത്തു എങ്ങോട്ട് എങ്കിലും ഒളിച്ചു ഓടിയാലോ എന്നവൾ ഓർത്തു.

. അല്ലെങ്കിൽ ഒരു നിമിഷം കൊണ്ട് ഈ ജീവിതം അവസാനിപ്പിച്ചാലോ..

പക്ഷെ അത് അവൾക്ക് ഭയം ആണ്.

ഒരു തവണ മരണത്തെ മുഖാമുഖം കണ്ടത് കൊണ്ട് ഇനി യും ആ ഒരു വേലയ്ക്ക് തുനിഞ്ഞിറങാൻ പേടി ആണ്.

അങ്ങനെ ഒരു ബുധനാഴ്ച..

ദേവു തന്റെ മുറിയിൽ ആയിരുന്നു.

അമ്മയുടെ
ഫോൺ തുരു തുരെ റിങ് ചെയ്തു കൊണ്ട് ഇരിക്കുക ആണ്.

അവൾ ആണ് ചെന്നു ഫോൺ എടുത്തത്.

“ഹെലോ….. ഇതു ദേവൻ നായരുടെ വീട് അല്ലേ…”…

“അതേ… ആരാണ് “…

“ഞാൻ പോലീസ് സ്റ്റേഷനിൽ നിന്നു ആണ്….

…..

….

ബാക്കി പറഞ്ഞ കാര്യങ്ങൾ കേട്ടതും ദേവു ശ്വാസം എടുക്കാൻപോലും ആവാതെ തറഞ്ഞു നിന്നു.

അല്പം കഴിഞ്ഞതും ഒരു പൊട്ടിക്കരച്ചിലോടെ അവൾ നിലത്തേക്ക് ഊർന്നു വീണു.

കുളി കഴിഞ്ഞു ഇറങ്ങി വരിക ആയിരുന്നു പ്രഭ..

അപ്പോളാണ് മകളുടെ അലറി കരച്ചിൽ കേട്ടത്.

അവർ ഓടി ചെന്നു.

കുറെ ഏറെ സമയം എടുത്തു ദേവൂന് അവരോട് എന്തെങ്കിലും സംസാരിക്കുവാൻ..

അത്രമേൽ വിറങ്ങലിച്ചു ഇരിക്കുക ആണ് അവള് m

മകളിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ അവർ പൊട്ടിക്കരഞ്ഞു കൊണ്ട് മകളെ കെട്ടിപിടിച്ചു..….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…