Monday, November 11, 2024
Novel

നിയോഗം: ഭാഗം 72

രചന: ഉല്ലാസ് ഒ എസ്

കുട്ടിമാളു പറഞ്ഞ കാര്യങ്ങൾ കേട്ടു കൊണ്ട് ഇരിക്കുക ആയിരുന്നു അരുന്ധതി.

അവൾക്ക് വല്ലാത്ത വിഷമം തോന്നി.

“മോളെ…. വിഷമിക്കേണ്ട കേട്ടോ…. എല്ലാത്തിനും നമ്മക്ക് ഒരു പരിഹാരം ഉണ്ടാക്കാം….”

അവർ കുട്ടി മാളുവിനെ ആശ്വസിപ്പിച്ചു..

“ആന്റി….. ഞാൻ ഒരു കാര്യം പറഞ്ഞാൽ കേൾക്കുമോ…”

എന്താണ് മോളെ…..

അരുന്ധതി അവളെ നോക്കി..

അത് പിന്നെ, ഈ കാര്യം യാതൊരു കാരണവശാലും, മറ്റാരും അറിയരുത്… ഒരുപക്ഷേ എന്റെ അച്ഛന് ഇത് അറിഞ്ഞാൽ തകർന്നുപോകും അതുകൊണ്ടാണ്…. എന്തായാലും ഞാൻ നാണം കെട്ടു, സമൂഹത്തിനുമുന്നിൽ അപമാനിതയായി, അതിനീ അങ്ങനെ തന്നെ ഇരുന്നോട്ടെ.. തിരുത്താൻ ഒന്നും മെനക്കെടേണ്ട…. ഇനി ഈ കാര്യം പറഞ്ഞ് അവന് എന്തെങ്കിലും പ്രശ്നമുണ്ടായാൽ വീണ്ടും അവൻ എന്നെ ഉപദ്രവിക്കും…അതുകൊണ്ടാണ്… ”

ഇനി ഇയാളെ ആരും ഉപദ്രവിക്കുകയില്ല…അതോർത്തു താൻ പേടിക്കുകയും വേണ്ട…. ഗൗതം എന്റെ ശബ്ദം ഗൗരവo നിറഞ്ഞത് ആയിരുന്നു.

ആ സമയത്താണ് കുട്ടി മാളുവിന്റെ ഫോണിലേക്ക് ഒരു കോൾ വന്നത്…

അത് പത്മയായിരുന്നു..

അമ്മ വിളിക്കുന്നുണ്ട് ആന്റി… ഒരു മിനിറ്റ്
..ഞാൻ ഈ ഫോൺ ഒന്ന് എടുത്തോട്ടെ….

അവൾ ഫോൺ എടുത്ത് കാതോട് ചേർത്തു..

ഹലോ അമ്മേ..

മോളെ നീ എവിടെയാണ്… അമ്പലത്തിൽ നിന്നും ഇറങ്ങിയില്ലേ..

ഇറങ്ങിയമ്മേ…ഇപ്പോൾ തന്നെ എത്തും…

നീ ഒറ്റക്കെയുള്ളോ….?

ഉവ്വ്….

 

എങ്കിൽ ഏതെങ്കിലും ഒരു ഓട്ടോ പിടിച്ചു പോരെ….. തനിയെ നടന്നു പോരണ്ട കേട്ടോ…

പത്മയുടെ ശബ്ദത്തിലെ ആവലാതി അരുന്ധതിയും കേട്ടു..

ഞാൻ പെട്ടെന്ന് തന്നെ എത്തുo എന്ന് പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട്‌ ചെയ്തു.

ആന്റി… എന്നാൽ ഞാൻ പോട്ടെ… അമ്മയ്ക്ക് വല്ലാത്ത ടെൻഷനാണ്…. ഞാൻ വീട്ടിലെത്തേണ്ട സമയം കഴിഞ്ഞു അതുകൊണ്ടാ….

അവൾ കാറിന്റെ ഡോർ തുറക്കുവാൻ ആയി തുടങ്ങിയതും, തങ്ങളും മോളുടെയും ഒപ്പം വീട്ടിലേക്ക് വരാമെന്ന് പറഞ്ഞ് അരുന്ധതി, അവളുടെ കൈത്തണ്ടയിൽ പിടിച്ചു.

കുഴപ്പമില്ല ഞാൻ ഒരു  ഓട്ടോ പിടിച്ച വേഗം അങ്ങ് പൊയ്ക്കോളാം..

അവൾ ഒഴിഞ്ഞുമാറി.

” സാറിനെ കാണാനായി വരുവാൻ ഇരുന്നതായിരുന്നു ഞങ്ങൾ… ഹോസ്പിറ്റലിൽ വന്നാൽ അത് വേറൊരു സീൻ ആകുമല്ലോ എന്ന് കരുതി  ആണ് അവിടേക്ക് വരാതിരുന്നത്….”

ഗൗതം വണ്ടി മുന്നോട്ട് എടുത്തു…

ഇനി ഇവരെ കാണുമ്പോൾ അമ്മയ്ക്ക് വീണ്ടും ടെൻഷൻ കൂടുമല്ലോ എന്നോർത്ത് ആയിരുന്നു കുട്ടിമാളു അങ്ങനെ പറഞ്ഞത്..

അവൾ പറഞ്ഞു കൊടുത്ത വഴിയിലൂടെ ഗൗതം വണ്ടി ഓടിച്ചു പോയി.

ഒരു കാർ ഒന്നു നിൽക്കുന്നത് കണ്ട് പത്മവേഗം ഉമ്മറത്തേക്ക് വന്നു..

കുട്ടിമാളുമാണ് ആദ്യം ഇറങ്ങിയത്.
.

ഉമ്മറത്തെ തൂണിൽ പിടിച്ചു നിൽക്കുന്ന പദ്മയെ കണ്ടതും അവൾക്ക് ചെറിയ ഒരു പരിഭ്രമം തോന്നി..

അരുന്ധതിയെ കണ്ടതും പത്മയ്ക്ക്, ആളെ മനസ്സിലായില്ല.

ഗൗതം വണ്ടി ഒതുക്കി ഇടുക ആയിരുന്നു.

“അമ്മേ… ഇത് അരുന്ധതി ആന്റി

. ഗൗതം മേനോൻ സാറിന്റെ അമ്മയാണ്…”

അവരെയും കൂട്ടി കുട്ടിമാളു അമ്മയുടെ മുന്നിലേക്ക് വന്നു..

 

ഗൗതം ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയപ്പോഴാണ് പത്മയ്ക്ക് ആളെ പിടികിട്ടിയത്.

 

” കാർത്തികേയൻ സാറിനെ കാണുവാനായി, വരുന്ന വഴിക്കാണ്, മോളെ കണ്ടത്…. ഗൗതത്തിന്, കുട്ടിയെ കണ്ടു പരിചയം ഉണ്ടായിരുന്നല്ലോ, അങ്ങനെ മനസ്സിലായതാണ് കേട്ടോ, എന്ന് പറഞ്ഞുകൊണ്ട് അരുന്ധതി ഉമ്മറത്തേക്ക് കയറി

” കയറിവരു…. ”

പത്മ അവരെ രണ്ടാളെയും അകത്തേക്ക് ക്ഷണിച്ചു

കുട്ടിമാളു അകത്തേക്ക് ഓടി കയറി പോയിരുന്നു..

അച്ഛനോട് വിവരം പറയുവാൻ..

കാർത്തിയും പതിയെ എഴുന്നേറ്റ്, പൂമുഖത്തേക്ക് വന്നു.

” ഹലോ സാറേ, എന്റെ പേര് ഗൗതം മേനോൻ.. ഇതെന്റെ അമ്മ അരുന്ധതി  മേനോൻ….”

ഗൗതം കാർത്തിയുടെ കൈക്ക് പിടിച്ചു കുലുക്കി കൊണ്ട് തങ്ങളെ പരിചയപ്പെടുത്തി.

എനിക്കറിയാം ഗൗതത്തിനെ… ഞങ്ങൾ സ്ഥിരമായി ഇയാളുടെ” നേർക്ക്” എന്ന പ്രോഗ്രാം കാണാറുണ്ട്…. ഒറ്റദിവസം പോലും മുടങ്ങാതെ കാണുന്നത് ഞങ്ങളുടെ മകളാണ് കേട്ടോ
.

കാർത്തി ഒരു പുഞ്ചിരിയോടുകൂടി പറഞ്ഞു..

” സാറിനെ കാണുവാനായി ഹോസ്പിറ്റലിൽ വരാൻ സാധിച്ചില്ല.. അതുകൊണ്ടാണ് ഞാനും അമ്മയും ഇവിടേക്ക് വന്നത്… ”

” അതൊന്നും കുഴപ്പമില്ല
.. വരേണ്ട ആവശ്യം പോലും ഇല്ലായിരുന്നു കേട്ടോ… ”

” അന്ന് അങ്ങനെയൊക്കെ സംഭവിച്ചതിൽ, ഞങ്ങൾക്കും വിഷമമുണ്ട്….. മോളോടും, ഈ കുടുംബത്തോടും, ക്ഷമ പറയാൻ കൂടിയാണ് ഞങ്ങൾ എത്തിയത്  ”

അരുന്ധതി,പദ്മയെയും കാർത്തിയെയും നോക്കി പറഞ്ഞു…

“ആഹ് കഴിഞ്ഞത് കഴിഞ്ഞു
.. അങ്ങനെയൊക്കെ സംഭവിക്കാൻ  പാടില്ലായിരുന്നു, പക്ഷേ എന്ത് ചെയ്യാനാണ്…ഞങ്ങളുടെ മോൾക്കും, അത് വലിയൊരു ഷോക്കായി പോയി… മോള് പിന്നീട്, ഇതേവരെ ആയിട്ടും കോളേജിലേക്ക് പോലും പോയിട്ടില്ല….”

കുട്ടിമാളു അകത്തേക്ക് പോയപ്പോഴാണ് പത്മ ഇക്കാര്യം  അവരോട് പറഞ്ഞത്..

” നന്നായി പഠിക്കുന്ന നല്ല കഴിവുള്ള കുട്ടിയല്ലേ, ഇങ്ങനെ വീട്ടിലിരുന്നാൽ കുട്ടിയുടെ ഭാവി പോകും, എങ്ങനെയെങ്കിലും മോളെ പറഞ്ഞ് മനസ്സിലാക്കി കോളേജിലേക്ക് അയക്കാൻ നോക്കൂ  ”

” ഞങ്ങൾ ഒരുപാട് പറഞ്ഞു നോക്കി ചേച്ചി,പക്ഷേ അവൾ കേൾക്കുന്നില്ല,അവൾക്ക് വല്ലാത്ത ഭയമാണ്… കുട്ടികളൊക്കെ കളിയാക്കും എന്നൊക്കെയാണ് അവളുടെ ധാരണ… ആ കോളേജിൽ നിന്നും മാറി വേറെ കോളേജിലേക്ക് പോകണമെന്നാണ് അവൾ ഇപ്പോൾ പറയുന്നത്. ”

പത്മ തന്റെ ഉള്ളിലെ സങ്കടം മുഴുവനും അവരോട് പറഞ്ഞു..

പ്രിൻസിപ്പൽ സാറും, മാഷിന്റെ ഒന്ന് രണ്ട് ഫ്രണ്ട്സും ഒക്കെ, ഇന്നലെയും കൂടി ഇവിടെ വന്നു, മോളോട് കാര്യങ്ങളൊക്കെ കുറെ സംസാരിച്ചു
.. എല്ലാം
.കേട്ടുകൊണ്ട് നിൽക്കുന്നതല്ലാതെ യാതൊരു പ്രയോജനവുമില്ല….. ”

അതു പറഞ്ഞപ്പോഴേക്കും പത്മ കരഞ്ഞു തുടങ്ങിയിരുന്നു..

അപ്പോഴാണ് കുട്ടിമാളു അവർക്ക് കുടിക്കുവാൻ ആയി, ചായയും എടുത്തുകൊണ്ട്  വന്നത്..

” ഇതൊന്നും വേണ്ടായിരുന്നു കുട്ടി
..  ഞങ്ങൾ ചായയൊക്കെ കുടിച്ചിട്ടാണ് ഇറങ്ങിയത്”

അരുന്ധതി അവളെ നോക്കി.

“അതൊന്നും സാരമില്ല…  നിങ്ങൾ ചായ കുടിക്കൂ”

കാർത്തിയാണ്  അവർക്ക് മറുപടി നൽകിയത്…

ചായ കൊടുത്ത ശേഷം കുട്ടിമാളു വീണ്ടും അകത്തേക്ക് പോയി

 

“സാർ…..”

ചായ കുടിക്കുന്നതിനിടയിൽ ഗൗതം കാർത്തിയെ വിളിച്ചു..

“എന്താ ഗൗതം ”

” സാറിന് വിരോധം ആവില്ലെങ്കിൽ ഞാൻ, മൈഥിലിയോട് ഒന്ന് സംസാരിച്ചോട്ടെ  ”

കാർത്തി ഒരു നിമിഷം ആലോചിച്ചു….

എന്നിട്ട് തല കുലുക്കി അവന് സമ്മതം നൽകി..

പത്മ യോടൊപ്പം ആണ് ഗൗതം അകത്തേക്ക് കയറിയത്..

 

കുട്ടിമാളു അപ്പോൾ തന്റെ മുറിയിൽ ആയിരുന്നു..

പത്മയുടെ പിന്നാലെ സ്റ്റെപ്സ് കയറി, ഗൗതം മുകളിലേക്ക് പോയി..

ജനാലയുടെ കമ്പിയിൽ പിടിച്ചുകൊണ്ട്, വെളിയിലേക്ക് നോക്കി നിൽക്കുകയാണ് അവൾ..
മനസ്സ് ഇവിടെയൊന്നുമല്ലെന്ന് ഒറ്റനോട്ടത്തിൽ തന്നെ, ഗൗതത്തിനും പത്മയ്ക്കും മനസ്സിലായി…  തങ്ങൾ മുന്നേ പറഞ്ഞ കാര്യങ്ങൾ അവളെ വല്ലാതെ വലിക്കുന്നുണ്ടെന്ന് ഗൗതത്തിന്, പിടികിട്ടി.

“മോളെ….”

അമ്മയുടെ ശബ്ദം കേട്ടതും അവൾ ഞെട്ടിത്തിരിഞ്ഞു നോക്കി.

“എന്താ അമ്മേ ”

പെട്ടെന്ന് വെളിയിലേക്ക് ഇറങ്ങിവന്നു..

” ഗൗതത്തിന് മോളോട് സംസാരിക്കണം എന്ന്,, ”

അതും പറഞ്ഞു കൊണ്ട്,പത്മ പുറത്തേക്ക് ഇറങ്ങിപ്പോയി

ഗൗതം അവളുടെ റൂമിലേക്ക് കയറി.. എന്നിട്ട് ആകമാനം ഒന്നു നിരീക്ഷിച്ചു..

റൂമിന്റെ വലതുവശത്തായി, ഒരു മേശ കിടപ്പുണ്ട്,  അവിടെ നിറയെ അവളുടെ പുസ്തകങ്ങൾ അടുക്കി വച്ചിരിക്കുന്നു…

ഒരു ചെറിയ ഷെൽഫിൽ, ഗുരുവായൂരപ്പന്റെ ഒരു വിഗ്രഹവും,കൂജയിൽ കുറേ ഏറെ മയിൽ‌പീലികളും ഉണ്ട്… മഞ്ഞ പട്ടു ഉടുപ്പിച്ചു നിർത്തിയ കാർ വർണ്ണനെ നോക്കി ഗൗതം അല്പ സമയം നിന്നു.
വളരെ ചെറിയ ഒരു, ഓട്ടുരുളി നിറയെ മഞ്ചാടികുരുക്കൾ നിറച്ചു വെച്ചിരിക്കുന്നു..

തന്റെ കൈകൊണ്ട്, അവൻ ആ മഞ്ചാടിക്കുരുകൾ, ഒന്ന് വാരി ശബ്ദം കേൾപ്പിച്ചു…

ശേഷം,കുട്ടി മാളുവിന്റെ അരികിലേക്ക് വന്നു..

അവൾ ശ്വാസം അടക്കിപ്പിടിച്ചു നിൽക്കുകയാണ്..

മൈഥിലി..

അവൻ വിളിച്ചപ്പോൾ അവൾ മുഖം ഉയർത്തി നോക്കി.

താൻ
ഇരിക്കേടോ….. അല്ലെങ്കിൽ ഒന്ന് എന്നോട് ഇരിക്കാൻ എങ്കിലും പറയു……

സോറി സാർ..

അവൾ വേഗം ഒരു കസേര വലിച്ചു അവന്റെ അടുത്തേക്ക് നീട്ടി ഇട്ടു കൊടുത്തു.

“ഇട്സ് ഓക്കേ ”

എന്നു പറഞ്ഞുകൊണ്ട് ഗൗതം, കസേരയിൽ ഇരുന്നു..

 

താൻ ഇരിക്കടോ…

വേണ്ട സർ….കുഴപ്പമില്ല….

അവൾ തന്റെ ഇടതു കൈ മേശമേൽ, ബലത്തിൽ പിടിച്ചു കൊണ്ട് നിന്നു..

” നാളെ മുതൽ കോളേജിൽ പോയി തുടങ്ങാമല്ലോ അല്ലേ….” മുഖവരയില്ലാതെ അവൻ  അവളോട് ചോദിച്ചു.

പെട്ടെന്ന് അവനോട് ഒരു മറുപടി പറയാതെ കുട്ടിമാളു നിന്നു.

മൈഥിലി..

അവൻ വീണ്ടും വിളിച്ചപ്പോൾ, അവൾ മുഖം കുനിച്ചു നിന്നു.

എടോ… ഇവിടെ നോക്ക്….

കുട്ടിമാളു ദയനീയമായി അവനെ നോക്കി..

താൻ എന്താണ് മറുപടി പറയാത്തത്,, നാളെ മുതൽ കോളേജിലേക്ക് പോകുകയല്ലേ…

അത് പിന്നെ സാർ…. എനിക്ക്….. എനിക്കിനി ആ കോളേജിലേക്ക് പോകാൻ ആവില്ല…

എന്തുകൊണ്ട്..

ഇനി കോളേജിലേക്ക് ചെന്നാൽ ശരിയാവില്ല സാറേ,അരവിന്ദ്… ഇനിയും എന്റെ പിന്നാലെ വരും.. അച്ഛനും കൂടി ഇല്ലാത്ത സ്ഥിതിക്ക്, എനിക്ക് പേടിയാണ് സാറേ…..

അരവിന്ദിന്റെ ഭാഗത്തുനിന്നും,ഒരിക്കൽപോലും തനിക്ക്, ഒരു പോറൽ പോലും ഏൽക്കില്ല… ഉറപ്പ് ഞാൻ തരികയാണ്…. ഇതെന്റെ വാക്കാണ്…. താൻ ധൈര്യമായിട്ട്, നാളെ മുതൽ കോളേജിലേക്ക് പോയ്ക്കോണം…

സാർ പക്ഷെ…

ഒരുപക്ഷേയുമില്ല മൈഥിലി….. അവനുവേണ്ടി താൻ തന്റെ ഭാവി കളഞ്ഞു കുളിയ്ക്കരുത്
ഇനി ഒരു വർഷം കൂടി തനിക്ക് പഠിപ്പ് ബാക്കിയുണ്ട്… ധൈര്യമായിട്ട് ആ കോളേജിൽ തന്നെ താൻ തന്റെ ഡിഗ്രി കമ്പ്ലീറ്റ് ചെയ്യണം….  നല്ല മാർക്ക് സ്കോറു ചെയ്യണം…… കേട്ടല്ലോ പറഞ്ഞത്..

സാർ…. ഞാനൊരു നാട്ടിൻപുറത്തുകാരി സാധാരണ പെൺകുട്ടിയാണ്,,, എനിക്ക് ഒരുപാട് ബോൾഡ് ആവാൻ ഒന്നും സാധിക്കുകയുമില്ല… അരവിന്ദിനെ പോലെ ഒരു പയ്യൻ എന്നെ നേർക്ക് വന്നാൽ, എനിക്ക് പേടിച്ചു നിൽക്കാൻ മാത്രമേ സാധിക്കൂ…

“എന്നിട്ട് അന്നവൻ തന്റെ കൈക്ക് കയറി പിടിച്ചപ്പോൾ എന്തുകൊണ്ടാണ് അവനെ തള്ളി മാറ്റിയിട്ട് ഓടിയത്…”..

“അത് പിന്നെ…”

“എടോ അനുവാദമില്ലാതെ തന്റെ ദേഹത്ത് ആരെങ്കിലും തൊട്ടാൽ, തനിക്ക് പ്രതികരിക്കാൻ അറിയില്ലേ….. അതുപോലെതന്നെ,  ഇനിയും മുന്നോട്ട് പോകുക… അത്ര തന്നെ..”

“ബട്ട്‌ സാർ ”

“താൻ ടെൻഷൻ ആവണ്ട…. നാട്ടിൻപുറത്തുകാരി ആണെങ്കിലും അല്ലെങ്കിലും, ഇപ്പോഴത്തെ പെൺകുട്ടികളെ ഒക്കെ അവരുടെ മാതാപിതാക്കൾ, സമൂഹത്തിൽ എന്തും നേരിടാനുള്ള തന്റേടത്തോടെ ആണ് വളർത്തി വലുതാക്കുന്നത്….. ഇയാളും ആ കൂട്ടത്തിൽ ഒരാളായി മുന്നോട്ട് പോകണം…..”

കുട്ടി മാളുവിനോട്, വളരെ കാര്യമായി തന്നെ ഗൗതം അല്പസമയം സംസാരിച്ചു..

ശേഷം അവളെക്കൊണ്ട് നാളെ കോളേജിൽ പോകാമെന്ന് സമ്മതിപ്പിക്കുകയും ചെയ്തണ്
അവൻ മുറിയിൽ നിന്നും ഇറങ്ങിപ്പോയത്…

നാളെ മുതൽ അവൾ കോളേജിൽ പോയി തുടങ്ങുമെന്ന്,ഗൗതം, അവരോടു മൂന്ന് പേരോടും വന്നു പറഞ്ഞു.

കേട്ടത് വിശ്വസിക്കാനാവാതെ പത്മയും കാർത്തിയും മുഖത്തോടുമുഖം നോക്കി..

ശരിയല്ലേ മൈഥിലി ഞാൻ പറഞ്ഞത്… താൻ നാളെ മുതൽ കോളേജിലേക്ക് വരികയല്ലേ…

തന്റെ പിന്നിൽ നിൽക്കുന്ന,കുട്ടിമാളുവിനെ നോക്കി ഗൗതം ആരാഞ്ഞു…

അവൾ മെല്ലെ തലകുലുക്കി..….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…