Monday, April 29, 2024
Novel

നിന്നെയും കാത്ത്: ഭാഗം 56

Spread the love

രചന: മിത്ര വിന്ദ

Thank you for reading this post, don't forget to subscribe!

മഹിയേട്ടാ….. എനിക്ക് ചെറിയൊരു സംശയം ഉണ്ട്… ഞാൻ ആരോടും പറഞ്ഞിട്ടില്ല കേട്ടോ…. വരുമ്പോൾ ഒരു, പ്രഗ്നൻസി ടെസ്റ്റിന്റെ കിറ്റ് കൂടി വാങ്ങി കൊണ്ടു വരുമോ….” മെസ്സേജ് കണ്ടതും അവന്റെ ഉള്ളം തുടികൊട്ടി.. ഫോൺ വിളിച്ചിട്ട് ഒട്ടു പെണ്ണ് എടുക്കുന്നുമില്ല… അല്പം കഴിഞ്ഞതും ഒരു മെസ്സേജ് കൂടി.. ” എനിക്ക് നാണമാ മഹിയേട്ടാ… ഇപ്പൊ ഒന്നും സംസാരിക്കേണ്ട കേട്ടോ.. വരുമ്പോൾ കൊണ്ട് വന്നാൽ മതി ” മറ്റൊന്നും നോക്കിയില്ല.. തന്റെ ജോലികൾ എല്ലാം സേതു വിനെ യും ഹെലനെയും ഏൽപ്പിച്ചു കൊണ്ട് വീട്ടിലേക്ക് പറക്കുക ആയിരുന്നു. പെണ്ണിന്റെ നാണത്തോടെ ഉള്ള വാചകങ്ങൾ വീണ്ടും വീണ്ടും കാതിൽ അലയടിക്കുന്നു… നീ എന്താ മോനെ, ഇന്ന് നേരത്തെ ആണോ…..? പതിവില്ലാത്ത സമയത്തു മകനെ കണ്ടതും ടീച്ചർക്ക് സംശയമായി…

“മ്മ്… ഇന്നത്തെ ജോലിയൊക്കെ നേരത്തെ കഴിഞ്ഞ് അമ്മേ…. അതുകൊണ്ട് ആണ് ഈ സമയത്ത് ഇറങ്ങിയത്…” ഷൂസിന്റെ ലേസ് അഴിച്ചുകൊണ്ട് മഹി അമ്മയോടായി പറഞ്ഞു. ” ടീച്ചർ അമ്മേ…..നിലവിളക്ക് തൂത്ത് തുടച്ചു കേട്ടോ…” അകത്തുനിന്നും ലീല ചേച്ചിയുടെ ശബ്ദം… ” സന്ധ്യ വിളക്ക് കൊളുത്താറായി… ഞാൻ അങ്ങട് ചെല്ലട്ടെ….” ടീച്ചറമ്മ അകത്തേക്ക് കയറിപ്പോയി… കാറിന്റെ ശബ്ദം കേട്ടതും ഗൗരി ധൃതിയിൽ സ്റ്റെപ്പ് ഇറങ്ങി ഓടി വരുന്നുണ്ടായിരുന്നു.. ” ഒന്ന് പതുക്കെ ഇറങ്ങു ന്റെ ഗൗരി.. വല്ലടത്തും വീഴും നീയ് ” മഹി ശബ്ദം താഴ്ത്തി പറഞ്ഞു.. ” ഏട്ടൻ ഇന്ന് നേരത്തെ ആണോ എന്തോ മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞിട്ട്… ”

“മ്മ്… മീറ്റിങ് നു ശേഷം ആണ് ഞാൻ ഇറങ്ങിയത്…” “ഞാൻ കോഫി എടുക്കട്ടെ ” “ഇപ്പൊ വേണ്ട… നീ ഒന്ന് റൂമിലേക്ക് വന്നേ…..” മഹി മെല്ലെ പറഞ്ഞു കൊണ്ട് മുകളിലേക്ക് പോയി. ഗൗരി യും അവന്റെ പിന്നാലെ മുറിയിലേക്ക് ചെന്നു… ഡോർ ലോക്ക് ചെയ്തതും ഗൗരിയെ അവൻ വാരിപ്പുണർന്നു… “മഹിയേട്ട… വിടുന്നുണ്ടോ…. ശോ…. ‘ അവൾ അവന്റെ കയ്യിൽ കിടന്നു കുതറി…. “ഒന്നടങ്ങി നിൽക്കു ഗൗരി….” അവളുടെ തുടുത്ത കവിളിലേക്ക് അവന്റെ അധരങ്ങൾ പതിഞ്ഞു ” മഹിയേട്ടാ….. പോസിറ്റീവ് ആണോ എന്നൊന്നും എനിക്കറിഞ്ഞുകൂടാ…. 22ന് പിരീഡ്സ് ആവേണ്ടത് ആയിരുന്നു…. ഇതിപ്പോ ഒന്നാം തീയതി ആയി….. അതുകൊണ്ട് എനിക്ക് ചെറിയ സംശയം”

“ഹ്മ്മ്…. നിന്റെ സംശയം നമ്മൾ ഇപ്പോൾ തന്നെ തീർത്തേക്കാം… നീ വാ ” ” അയ്യോ മഹിയേട്ടാ, ഇപ്പോഴല്ല നമ്മൾ ടെസ്റ്റ് ചെയ്യേണ്ടത് മോണിംഗിൽ ആണ്….” ” ഇപ്പോൾ നോക്കിയാലും നമുക്ക് അറിയാൻ പറ്റും ഗൗരി…. അഥവാ നിനക്ക് സംശയമുണ്ടെങ്കിൽ നമുക്ക് മോർണിംഗ് ഒന്നുകൂടി ചെയ്തു നോക്കാം…പോരേ… ” “മ്മ്മ് ” “എങ്കിൽ സമയം കളയാണ്ട് നീ വാ ” “ഞാൻ പോയി നോക്കിക്കോളാം… മഹിയേട്ടൻ ഇവിടെ നിൽക്കു……” അവനോട് സ്ട്രിപ്പ് മേടിച്ചു കൊണ്ട് ഗൗരി വാഷ് റൂമിലേക്ക് പോയി. എടി… ഞാനും കൂടി വരാംന്നേ….. ” മഹി പിന്നാലെ ചെന്നുമെങ്കിലും ഗൗരി വേഗം കയറി വാതിൽ അടച്ചു.. ഈശ്വരാ…. പോസിറ്റീവ് ആകണേ.. മിടിക്കുന്ന ഹൃദയവും ആയി മഹി മുറിയിലൂടെ ഉഴറി.

കുറച്ചു സമയം കഴിഞ്ഞിട്ടും ഗൗരിടേ അനക്കം കേൾക്കാതെ വന്നപ്പോൾ അവനു ഭയം തോന്നി. ഗൗരി… അവൻ വാതിലിൽ തട്ടി. മൂന്നാല് പ്രാവശ്യം കൊട്ടി കഴിഞ്ഞു ആണ് അവൾ ഡോർ തുറന്നതു. കണ്ണൊക്കെ ചുവന്നു കലങ്ങി കിടക്കുന്നു. എന്താടാ… എന്താ… നിന്റെ മുഖം ഒക്കെ വല്ലാണ്ട്… ” അവനു ആധിയായി. ഒരേങ്ങലോട് കൂടി പെണ്ണ് അവന്റെ നെഞ്ചിലേക്ക് വീണു. പൊട്ടിക്കരഞ്ഞു.. എന്താടാ….. ഹ്മ്മ്… എന്തിനാ നീ കരയുന്നെ…. അവനും വിഷമ ആയി. അവൻ അവളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു…. റിസൾട്ട്‌ നെഗറ്റീവ് ആയത് കൊണ്ട് ആവും എന്ന് അവൻ കരുതി. പെട്ടന്ന് ആണ് ഗൗരി തന്റെ നെഞ്ചോട് ചേർത്തു വിരലുകളിൽ പൊതിഞ്ഞു പിടിച്ചിരുന്ന ആ വസ്തു അവന്റ കൈലേക്ക് കൊടുത്തത്..

മഹി അത് ഒന്നേ നോക്കിയുള്ളൂ. രണ്ട് കുഞ്ഞ് ചുവന്ന വരകൾ.. അത് വരച്ചിരിക്കുന്നത് തന്റെ ഹൃദയത്തിൽ ആണെന്ന് അവനു തോന്നി. താൻ പകുത്തു നൽകിയ ജീവന്റെ ആദ്യ തുടിപ്പിന്റെ, ലക്ഷണം…. ഗൗരി………. മഹി യും കരഞ്ഞു പോയിരിന്നു ആ നിമിഷം. ഇരു കൈകളിലും കോരി എടുത്തു കൊണ്ട് മഹി അവളെ ബെഡിലേക്ക് കൊണ്ട് പോയി സാവധാനം കിടത്തി. എന്നിട്ട് അവളുടെ ടോപിന്റെ മുൻഭാഗം ഒന്ന് പിടിച്ചു ഉയർത്തി. അവളുട അണിവയറിൽ .മുഖം ചേർത്തു. കണ്ണീരിന്റെ ഉപ്പു രസം അവളുടെ വയറിന്മേൽ അവൻ ചാലിച്ചു. അവന്റെ അധരം അവളിൽ ഒരായിരം ചുംബനപ്പൂക്കൾ വിരിയിച്ചു…. ഗൗരി… മോളെ… നാമം ചൊല്ലാൻ വരൂ ട്ടോ…

താഴെ നിന്നും ടീച്ചറമ്മയുടെ ശബ്ദം കേട്ടപ്പോൾ ആണ് ഗൗരി പതിയെ എഴുനേറ്റ്. ” മഹിയേട്ടൻ വേഗം കുളി കഴിഞ്ഞിട്ട് താഴേക്ക് വരൂ… നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം.. എന്നിട്ട് അമ്മയോടും ലീല ചേച്ചി യോടും പറഞ്ഞാൽ പോരേ.. “… “മ്മ്… മതി….. ഞാൻ പെട്ടെന്ന് വരാം…നീ സൂക്ഷിച്ചിറങ്ങി പോണം കേട്ടോ ഗൗരി…” “ശരി ഏട്ടാ….” അവൾ ശ്രെദ്ധയോട് കൂടി ആണ് സ്റ്റെപ് ഇറങ്ങി പോയത്. നാമം ചൊല്ലി കഴിഞ്ഞിട്ടും പതിവില്ലാതെ കണ്ണുകൾ അടച്ച് ധ്യാനത്തിൽ മുഴുകിയിരിക്കുന്ന ഗൗരിയെ ടീച്ചറമ്മ കുറച്ച് സമയമായി ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് അവൾ ഈ ലോകത്തു ഒന്നും അല്ലേ എന്ന് അവർ ഓർത്തു. അല്പം കഴിഞ്ഞതും മഹി യും ഇറങ്ങി വന്നു. ഗുരുവായൂരപ്പന്റെ മുന്നിൽ നിന്നു കൊണ്ട് മഹിയും കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു.

ശേഷം ഇരുവരും എഴുന്നേറ്റു. ഇന്നെന്താ പറ്റിയേ…പതിവില്ലാതെ രണ്ടുപേരും കാര്യമായിട്ട് പ്രാർത്ഥനയിൽ ആയിരുന്നല്ലോ…. ” അതും പറഞ്ഞുകൊണ്ടു ടീച്ചർ അമ്മ വിളക്കണക്കാൻ തുടങ്ങിയതും മഹി അവരുടെ കൈക്ക് കയറി പിടിച്ചു “എന്താ… മോനെ….” “അമ്മേ… വിളക്കണയ്ക്കും മുമ്പ് എനിക്ക് അമ്മയോട് ഒരു കാര്യം പറയാനുണ്ട്….” “എന്താടാ ” “അത് പിന്നെ അമ്മേ……” “എന്താടാ മോനെ… നീ കാര്യം പറയിന്നുണ്ടോ… വെറുതെ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ ” ടീച്ചർക്ക് ആദി ആയി. ഗൗരി യും ഒന്നും മിണ്ടാതെ നിൽക്കുക ആണ്.. എന്താ ഗൗരി രണ്ടാളും ഒന്നും പറയാതെ നിൽക്കുന്നത്…. ഇവൻ നേരത്തെ കയറി വന്നപ്പോൾ തന്നെ എനിക്ക് സംശയം ഉണ്ടായിരുന്നു..

എന്തോ പന്തികേട് ഉള്ളതുപോലെ…. എന്താണ് “അമ്മേ… അതു പിന്നെ… നമ്മുടെ ചോട്ടിക്കും കാത്തിരിക്കും ശിവകുട്ടിക്കും ഒക്കെ കൂട്ടായിട്ട് ഒരാള് കൂടി വരാൻ പോകുവാ അധികം വൈകാതെ…..” ഒറ്റ ശ്വാസത്തിൽ മഹി പറഞ്ഞു നിർത്തി… സരസ്വതി ടീച്ചർക്ക് സന്തോഷം അടക്കാൻ ആയില്ല… എന്റെ ഭഗവാനെ ഞാൻ ഇത്തിരി മുൻപ് കൂടി നിന്നോട് പ്രാർത്ഥിച്ചത് ഒള്ളു, ന്റെ മഹിക്കുട്ടനും ഗൗരി മോൾക്കും ഒരു ഉണ്ണിയെ വൈകാതെ നൽകണേ എന്ന്….. നീ ഞങ്ങളുടെ പ്രാർത്ഥന കേട്ടല്ലോ അതുമതി….. ഗുരുവായൂരപ്പൻ മുമ്പിൽ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് സരസ്വതി ടീച്ചർ നിന്നു . ശേഷം അവർ ഗൗരിയെ തന്റെ മാറിലേക്ക് ചേർത്തു. ഭഗവാൻ കൂടെ ഉണ്ടാവും….

അവളുടെ നെറുകയിലേക്ക്, മുത്തം പകർന്നുകൊണ്ട് ടീച്ചർ അമ്മ അവളുടെ കാതിൽ പതിയെ പറഞ്ഞു… പെട്ടന്ന് അവൾ ടീച്ചറമ്മയുടെ കാൽക്കലേക്ക് വീണു നമസ്കരിച്ചു….. അരുത് കുട്ടി… പാടില്ല്യാ….. ഇവിടെ ഇത്രത്തോളം, വലിയ ആളുകൾ ഉള്ളപ്പോൾ നീ എന്തിനാണ് എന്റെ കാല് പിടിക്കുന്നത്, എന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും, അതിനേക്കാൾ ഉപരി ഈ പൂജാമുറിയിൽ ഇരിക്കുന്ന ഓരോ ദൈവങ്ങളും, മോൾക്കും, പിറക്കുവാൻ ഇരിക്കുന്ന നമ്മുടെ കുഞ്ഞിനും, സകല അനുഗ്രഹവും ചൊരിഞ്ഞ്, കൂടെ ഉണ്ടാവും… അവർ അവളുടെ ഇരു കവിളത്തും മാറിമാറി ഉമ്മ കൊടുത്തു. ടീച്ചർ അമ്മേ എല്ലാവരും ഇങ്ങനെ സങ്കടത്തോടെ നിൽക്കുകയാണോ…..

വിളക്ക് അണച്ചിട്ട് വേഗം ഇറങ്ങിവന്ന് മക്കളെ എല്ലാവരെയും ഫോൺ വിളിച്ച് ഈ സന്തോഷവാർത്ത പങ്കിട്… ലീല ആണത്. ടീച്ചർ ആദ്യം ഫോൺ എടുത്തു വിളിച്ചത് ഹിമയെ ആയിരുന്നു. വാർത്ത അറിഞ്ഞതും ഹിമ തുള്ളി ചാടി.. എന്നിട്ട് വേഗം വീഡിയോ കോളിൽ വരാൻ അവൾ ടീച്ചറിനോട് ആവശ്യപ്പെട്ടു.. മഹിയാണ് വാട്സ്ആപ്പ് ഓൺ ആക്കി ഹിമയെ കണക്ട് ചെയ്തത്, അതിനുശേഷം ഹിമ ഓരോരുത്തരെയായി ആഡ് ചെയ്തു.. എല്ലാവരിലും അതീവ സന്തോഷം.. ഏറ്റവും അടുത്ത ദിവസം തന്നെ എല്ലാവരും കുടുംബത്തിലേക്ക് എത്തുമെന്നും നമ്മൾക്ക് ഇത് ആഘോഷിക്കണം എന്നും ഒക്കെ,ഹിമയും കൃഷ്ണയും കൂടി പറഞ്ഞു…..

ഒരു കുഞ്ഞു വരുന്നു എന്ന് അറിഞ്ഞതും കുടുംബത്തിൽ ആകെ ഉത്സവ പ്രതീതി ആയിരുന്നു. ടീച്ചർ അമ്മ തന്റെ സഹോദരങ്ങളേ ഓരോരുത്തരെയായി വിളിച്ച് ഈ വാർത്ത പങ്കിട്ടു….. മഹിയും തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളെയൊക്കെ വിളിക്കുന്നത്, ഗൗരി കേട്ടു. കിടക്കാനായി വന്നപ്പോഴും അവളുടെ മുഖത്ത് ആകെ ഒരു വിഷമം പോലെ..മഹിയ്ക്ക് അത് വ്യക്തമാവുകയും ചെയ്തു.. എന്താ ഗൗരി… നിന്റെ മുഖമൊക്കെ വല്ലാതെ….എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ.. ഹേയ്… എനിക്ക് അങ്ങനെ ബുദ്ധിമുട്ടൊന്നുമില്ല മഹിയേട്ടാ… “പിന്നേ എന്താ പറ്റിയേ പെണ്ണേ… ഇത്ര സങ്കടം “.. അവൻ അവളെ തന്നിലേക്ക് അടുപ്പിച്ചു. “ഈ സന്തോഷവാർത്ത പങ്കിടാൻ എനിക്ക് ആരും ഇല്ലാലോ എന്നോർത്ത് ഉള്ള സങ്കടം മാത്രം ഒള്ളു…” തേങ്ങി കൊണ്ട് അവൾ മഹിയുടെ നെഞ്ചിലേക്ക് വീണു..… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…