Sunday, April 28, 2024
Novel

നിന്നെയും കാത്ത്: ഭാഗം 64 || അവസാനിച്ചു

Spread the love

രചന: മിത്ര വിന്ദ

Thank you for reading this post, don't forget to subscribe!

* ദിവസങ്ങൾ ഒന്നൊന്നായി കടന്നുപോയി.

ഗൗരിയുടെ പ്രസവരക്ഷയൊക്കെ, വളരെ നന്നായി തന്നെ ടീച്ചർമ്മ ഏൽപ്പിച്ച പാറുക്കുട്ടിയമ്മ ചെയ്തു തീർത്തിരുന്നു.

കാച്ചണ്ണ അവളുടെ നെറുക നിറയെ പുരട്ടിയ ശേഷം, ആയിരുന്നു കുഴമ്പ് തേച്ച് പിടിപ്പിക്കുന്നത്… ശരീരം ആസകലം അതു തേച്ചു മസ്സാജ് ചെയ്യും…അതുകഴിഞ്ഞ്, ക്യാരറ്റും പപ്പായയും പച്ചമഞ്ഞളും ഒക്കെ കൂട്ടി അരച്ച ഒരു ഫേസ്പായ്ക്ക്,  ലീല ചേച്ചി അരച്ചു വയ്ക്കും.. ഗൗരിയുടെ മുഖത്തും കഴുത്തിലും ഒക്കെയായി,, അവളെ കുളിപ്പിക്കുവാനായി വന്ന പാറുക്കുട്ടിയമ്മ  പുരട്ടി കൊടുക്കും..

താളിയും പയറു പൊടിയും ഒക്കെ ചേർത്തു,മെഴുക്കു എല്ലാം കഴുകി കളഞ്ഞു,കുളിയും  കഴിഞ്ഞ ഇറങ്ങുമ്പോഴേക്കും ഏകദേശം ഒന്നൊന്നര രണ്ട് മണിക്കൂർ കഴിയും..

ആ സമയത്ത്, ചെറു ചൂടുള്ള ചോറിലേക്ക്,നെയ് ചേർത്തു കടുക് വറുത്തു വെച്ച ശേഷം,എന്തെങ്കിലും ഒരു മെഴുക്കുപുരട്ടിയോ തോരനും ഒക്കെ കൂട്ടി, ലീല ചേച്ചി ഡൈനിങ് ടേബിളിൽ എടുത്തു വയ്ക്കുമായിരുന്നു.

പോഷകാഹാരങ്ങൾ ഒക്കെ കൊടുത്ത, പ്രസവ രക്ഷയൊക്കെ കഴിഞ്ഞപ്പോഴേക്കും അവൾ തുടുത്തു സുന്ദരിയായി…

മഹി അവന്റെ റൂമിൽ ആയിരുന്നു കിടന്നത്..

28 കെട്ടിയ ശേഷം മാത്രം ഗൗരിയോട് മുകളിലേക്ക് കയറിയാൽ മതിയെന്ന്, പാറു കുട്ടി അമ്മ പറഞ്ഞിരുന്നു…

ഓഫീസിൽ നിന്നും വന്നു കഴിഞ്ഞാൽ നേരെ കുളികഴിഞ്ഞ് ബാക്കി ഗൗരിയുടെ റൂമിലേക്ക് ചെല്ലും….

കുഞ്ഞുവാവ മിക്കപ്പോഴും ആ സമയത്ത് ഉറക്കത്തിൽ ആയിരിക്കും..

പാറുക്കുട്ടിയമ്മയും ലീല ചേച്ചിയും അവളോടൊപ്പം ആ മുറിയിൽ ആയിരുന്നു കഴിഞ്ഞത്.

ഗൗരിയുടെ അടുത്തിരുന്ന മഹി വർത്താനം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ, പാറുക്കുട്ടിയമ്മ എന്തെങ്കിലും എടുക്കുവാനായി ധൃതിയിൽ കയറി വരും..

പഴയ ആളായതുകൊണ്ട് അവർക്ക്, ഗൗരിയോടുള്ള മഹിയുടെ പെരുമാറ്റം ഒക്കെ ഇടക്കൊക്കെ പിടിക്കത്തില്ലായിരുന്നു..

കാരണം, ആരുമില്ലാത്ത തക്കം നോക്കി, അവൻ ഗൗരിയെ, കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും ഒക്കെ ചെയ്യുന്നത് കണ്ടുകൊണ്ട്  ആണ് അവർ ഒരു ദിവസം മുറിയിലേക്ക് കയറി വന്നത്..

പെട്ടെന്ന് അവരെ കണ്ടതും, രണ്ടാളും പിടഞ്ഞു മാറി.

അന്ന് രാത്രിയിൽ പാറുക്കുട്ടിയമ്മയുടെ നീണ്ട ഉപദേശങ്ങളുടെ ലിസ്റ്റ് ആയിരുന്നു ഗൗരി ക്ക്..

” ഭർത്താവ് നമ്മളുടെ അടുത്തേക്ക് വരും, പക്ഷേ എല്ലാം ഒന്നു നോക്കി കണ്ടു നിന്നോണം.. ഈ കുട്ടി തീരെ ചെറുതല്ലേ മോളെ…. ഇതിന് ഒരു വയസ്സ് എങ്കിലും തികയാതെ എങ്ങനെ അടുത്ത കുട്ടി… ”

അവരുടെ പറച്ചിൽ കേട്ട് ഗൗരി അന്താളിച്ചു പോയി..

“പാറുക്കുട്ടിയമ്മ ഇത് എന്തൊക്കെയാണ് ഈ പറയുന്നത്… മഹേട്ടൻ ജസ്റ്റ് എന്റെ അടുത്ത് വന്നിരുന്നെന്നേയുള്ളൂ….”

അവൾക്ക് ചെറിയ നീരസം തോന്നാതിരുന്നില്ല..

” ഞാൻ പറയാനുള്ളത് പറഞ്ഞുന്നേയുള്ളൂ കുട്ടി…..  ഇനിയൊക്കെ നിന്റെ ഇഷ്ടം”

അതും പറഞ്ഞുകൊണ്ട് അവർ റൂമിൽ നിന്നും ഇറങ്ങി പോയിരുന്നു.

ഗൗരി ഈ കാര്യം, മഹിയോട് പറയുകയും ചെയ്തു..

കാരണം, അവർ ഉള്ള സമയത്ത് ഇനി, അധികം സ്നേഹപ്രകടനവുമായി ഇവിടേക്ക് കടന്നു വരരുത് എന്നതായിരുന്നു അവൾ പറഞ്ഞതിന്റെ രത്ന ചുരുക്കം..

മഹിക്കത് കേട്ടതും കലി കയറി..

ഈ തള്ളയുടെ അന്ത്യം എന്റെ കൈ കൊണ്ടാകും മിക്കവാറും.. എന്ന് പറഞ്ഞുകൊണ്ട് അവൻ  കുഞ്ഞിനെയും എടുത്ത് ഹാളിലേക്ക് നടന്നു..

അതു കേട്ടതും ഗൗരി ചിരിച്ചു പോയിരുന്നു

**

ഇന്നാണ് കുഞ്ഞുവാവയുടെ 28 കെട്ട്

 

കുടുംബത്തിലെ എല്ലാവരെയും വിളിച്ച് വളരെ ആർഭാടം ആയിട്ടാണ്  ടീച്ചറും മഹിയും കൂടി ഫംഗ്ഷൻ ക്രമീകരിച്ചിരിക്കുന്നത്.

വിലകൂടിയ ഒരു സെറ്റ് സാരിയും അതിനു മാച്ച് ചെയ്യുന്ന ഒരു ബ്ലൗസും, ആഭരങ്ങളും,ഒക്കെ നേരത്തെ തന്നെ മേടിച്ച് മഹി വെച്ചിട്ടുണ്ടായിരുന്നു

ബ്ലൗസിന്റെ അതേ നിറമുള്ള ഒരു, കുർത്തയും കസവുമുണ്ടും,അവൻ തനിക്കായി സെലക്ട് ചെയ്തിരുന്നത്,..

11 മണിക്കും 11 30നും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ ആയിരുന്നു കുട്ടിയുടെ നൂല് കെട്ട്.

സെറ്റ് സാരി ഒക്കെ ഉടുത്ത്, മഹി മേടിച്ചു കൊടുത്ത ആഭരണങ്ങളൊക്കെ അണിഞ്ഞ്, നിറയെ മുല്ലപ്പൂവും ചൂടി,ചുവന്ന വട്ട പൊട്ടും തൊട്ടു,കണ്മഷി ഇട്ട് കണ്ണൊക്കെ എഴുതി,നെറുകയിൽ സിന്ദൂരം അണിഞ്ഞു,ഗൗരി ഇറങ്ങി വന്നപ്പോൾ, കിളിപോയ അവസ്ഥയിലായിരുന്നു മഹി..

കാരണം അത്രക്ക് മനോഹരി ആയിരുന്നു അവൾ അപ്പോള്..

” എന്തൊരു വായിനോട്ടം ആണ് ഏട്ടാ…  പാവം ഏടത്തി ഉണ്ടോ ഇതു വല്ലതും അറിയുന്നു”

കൃഷ്ണജ വന്ന് അവന്റെ കൈത്തണ്ടയിൽ നുള്ളി എപ്പോഴാണ് അവൻ ഞെട്ടിയത്..

ടൗണിലുള്ള ഒരു ഫ്ലെവേഴ്സ് റസ്റ്റോറന്റിൽ വച്ചായിരുന്നു പ്രോഗ്രാം അറേഞ്ച് ചെയ്തത്…

ക്ഷണിക്കപ്പെട്ട അതിഥികളുടെയൊക്കെ നടുവിൽ വച്ച്,  മഹി കുഞ്ഞുവാവയ്ക്ക് ആദ്യം പഞ്ചലോഹത്തിൽ തീർത്ത ഒരു ചരട് കെട്ടി… ശേഷം ഒരു പൊന്നരിഞ്ഞാണവും….

പാദസരം താൻ ആണ് ഇട്ടു കൊടുക്കുന്നത് എന്ന് കൃഷ്ണജ മുൻകൂട്ടി പറഞ്ഞിരുന്നു…

നിറയെ ലോലാക്കുകൾ കൊണ്ട് തീർത്ത,ഒരു പാദസരം, പ്രത്യേകം പറഞ്ഞു പണിയിപ്പിക്കുകയായിരുന്നു മഹി..

എല്ലാവർക്കും അത് ഒരുപാട് ഇഷ്ടമായി…

ശിവഗoഗ അതായിരുന്നു കുഞ്ഞിന്റെ പേര്..

ഗൗരിയായിരുന്നു വാവയുടെ പേര് കണ്ടുപിടിച്ചത്..

ചടങ്ങുകൾക്കു ശേഷം, മൂന്നുതരം പായസം കൂട്ടിയ വിഭവസമൃദ്ധമായ സദ്യയായിരുന്നു..

അതൊക്കെ കഴിഞ്ഞ് അവർ വീട്ടിലെത്തിയപ്പോൾ നേരം മൂന്നു മണിയായി..

കുഞ്ഞുവാവ അപ്പോഴേക്കും ആകെ മടുത്തു പോയിരുന്നു..

നിലവിളിയും കരച്ചിലും ഉച്ചത്തിൽ ആയി…

മഹി ആണെങ്കിൽ ഗൗരിയുടെ കയ്യിൽ നിന്നും കുഞ്ഞിനെയും മേടിച്ചു കൊണ്ട് നേരെ തന്റെ മുറിയിലേക്ക് പോയി….

നീ എന്താ ഈ കാണിക്കുന്നത്… കുഞ്ഞിന് വിശക്കുന്നുണ്ട്.. ”

ടീച്ചർ അമ്മ പറഞ്ഞു.

” ഗൗരിയോട് ഇവിടേക്ക് കയറിപ്പോരാൻ പറയൂ അമ്മേ….. 28 കെട്ടിയ ശേഷം കുഞ്ഞിനെ, ഈ മുറിയിൽ കിടത്താം എന്നല്ലേ അമ്മ പറഞ്ഞത്”

അവൻ പറഞ്ഞു.

എല്ലാവരെയും നോക്കി ഒരു വിളറിയ ചിരിയോടുകൂടി ഗൗരി മുകളിലേക്ക് കയറിപ്പോയി..

വേഷം മാറി വേഗം ഒന്ന് ഫ്രഷ് ആയ ശേഷം, അവൾ നിലവിളിക്കുന്ന കുഞ്ഞിനെ അവന്റെ കയ്യിൽ നിന്നും വാങ്ങി…

എന്നിട്ട് കട്ടിലിന്റെ ക്രാസയിൽ ചാരി ഇരുന്ന്, പാലൂട്ടാൻ തുടങ്ങി.

ഒരു ടർക്കിയെടുത്ത് അവൾ,മാറ് മറച്ചുപിടിച്ചു കൊണ്ടാണ് കുഞ്ഞിന് പാല് കൊടുക്കുന്നത്…

“ഹ്മ്മ്… ഇതെന്താ ഇങ്ങനെ….”

മഹിക്ക് സംശയമായി.

” പാറുക്കുട്ടി അമ്മ പ്രത്യേകം പറഞ്ഞിട്ടുണ്ട്, കുഞ്ഞിനു പാല് കൊടുക്കുമ്പോൾ, ആരും കാണരുതെന്ന്…..  കണ്ണേറു തട്ടിയാൽ പിന്നെ പാല് പറ്റി പോകും ത്രെ ”

“ഞാൻ കണ്ടെന്നു കരുതി പാല് പറ്റി പോകും എന്ന് പറഞ്ഞോടി…”

“ഒന്ന് പോ മഹിയേട്ടാ….”

” വേറെ എന്തൊക്കെ പറഞ്ഞു തന്നിട്ടുണ്ട് നിന്നോട് പാറുക്കുട്ടിയമ്മ…. ”

നെറ്റി ചുളിച്ചുകൊണ്ട് മഹി അവളോട് ചോദിച്ചു….

” ഇപ്പോഴേ അങ്ങനെ ഒന്നും പാടില്ലെന്ന് പറഞ്ഞു ”

” എങ്ങനെ ഒന്നും ”

“അല്ലാ അത് പിന്നേ ”

അവൾ വാക്കുകൾക്കായി പരതി..

” കുഞ്ഞിന് ഒരു വയസ്സൊക്കെ ആകുന്നതിനുമുമ്പ് വീണ്ടും പ്രഗ്നന്റ് ആകുന്നത് ബുദ്ധിമുട്ടാണെന്ന് പറഞ്ഞു…. ”

” ഒരൊറ്റ കീറുവച്ചു തരും ഞാന്…. അവളുടെ ഒരു പാറുക്കുട്ടിയമ്മ… അവരെന്താണ് എന്നെ കുറിച്ച് കരുതിയത്,,, എനിക്കിത് മാത്രമേ വിചാരമുള്ളൂ എന്നാണോ ”

ദേഷ്യം കൊണ്ട് അവന്റെ മുഖം ചുവന്നു..

” നീയും കുഞ്ഞും എന്റെ അരികിൽ ഉണ്ടാവണമെന്ന് ആഗ്രഹം ഉള്ളതുകൊണ്ടാണ്,  നിങ്ങളെ ഈ മുറിയിലേക്ക് ഞാൻ കൂട്ടി കൊണ്ട് വന്നത്.. അല്ലാതെ അവർ കരുതുന്നതുപോലെ ഒന്നുമല്ല ”

ക്ഷോഭം കൊണ്ട് അവന്റെ വാക്കുകൾ  മുറിഞ്ഞു ..

നീയും എന്നെ അങ്ങനെയാണോ കരുതിയിരിക്കുന്നത് ഗൗരി..

മഹി ഗൗരവത്തിൽ തന്നെ അവളെ നോക്കി.

ഞാൻ അങ്ങനെ ഒന്നും കരുതിയിട്ടില്ല മഹിയേട്ടാ…. അവർ വെറുതെ ഓരോന്ന് പറഞ്ഞെന്നു കരുതി..

ഇതൊക്കെ കേൾക്കാൻ നീ നിന്നിട്ട് അല്ലേ…… ഓരോരോ വയ്യാവേലികൾ…

അതും പറഞ്ഞുകൊണ്ട് മഹി ഡോർ തുറന്ന് വെളിയിലേക്ക് ഇറങ്ങി പോയി…

*****

ഒന്നര വർഷങ്ങൾക്ക് ശേഷം…

മഹി ഓഫീസിൽ ഇരിക്കുകയായിരുന്നു…

ഗൗരിയുടെ കോൾ വന്നതും അവൻ അത് അറ്റൻഡ് ചെയ്തു..

ഹെലോ…

മഹിയേട്ടാ..

എന്താ ഗൗരി..

ഞാൻ ഒരു ഇമേജ് അയച്ചിട്ടുണ്ട് വാട്സാപ്പിലേക്ക് ഒന്ന് നോക്കുമോ…

. കൂടുതൽ ഒന്നും പറയാതെ കൊണ്ട് അവൾ ഫോൺ കട്ട് ചെയ്തു…

അവൻ വാട്സ്ആപ്പ് ഓൺ ചെയ്തു…

നോക്കിയപ്പോൾ ഒരു കുട്ടിയുടെ മടിയിലായി മറ്റൊരു കുഞ്ഞ് കിടക്കുന്ന ഫോട്ടോ ആയിരുന്നു..

പെട്ടെന്ന് മഹിക്ക് ഒന്നും മനസ്സിലായില്ല….

അല്പസമയത്തിനു ശേഷമാണ് അവന് ക്ലിക്ക് ആയത്…

പെട്ടന്ന് തന്നെ അവൻ ഗൗരിയെ തിരികെ വിളിച്ചു.

ഗൗരി… നേരാണോ….

ഹ്മ്മ്…..

” എനിക്ക് അമ്മയോടും ലീല ചേച്ചിയോടും പറയുവാൻ മടിയാണ്… ഏട്ടൻ തന്നെ വന്നിട്ട് അവരോട് കാര്യം പറഞ്ഞോണം  ”

“ഇതിൽ എന്താണ് ഗൗരി ഇത്ര പറയാനുള്ളത്… ലോകത്തിൽ ആദ്യത്തെ സംഭവം ഒന്നുമല്ലല്ലോ ”
..

” അതുകൊണ്ട് ഏട്ടൻ തന്നെ ഈ വിവരം പറഞ്ഞോണം കേട്ടല്ലോ”

“ഹ്മ്മ്…
എന്നാലും ഇതു എപ്പോൾ….”

ദേ… എന്നെ കൊണ്ട് ഒന്നും പറയിക്കരുതേ…. പണ്ട് പാറു ക്കുട്ടിയമ്മ പറഞ്ഞപ്പോൾ എന്തൊക്കെ ആയിരുന്നു നിങ്ങടെ ഡയലോഗ്… എന്നിട്ട് ഇപ്പോ കണ്ടില്ലേ……

ടി… അതിനെന്താ… കുഞ്ഞിന് ഒന്നര വയസ് ആവാറായി …
അടുത്ത വാവ വരുമ്പോൾ ശിവക്കുട്ടിക്ക് രണ്ടര വയസ് ആകും.

ഓഹ്.. എന്തൊരു കണ്ടു പിടിത്തം ആണ്… ഇങ്ങട് വാ കേട്ടോ…..

അവൾ ഫോൺ കട്ട്‌ ചെയ്തു…

ചുണ്ടിൽ ഊറിയ പുഞ്ചിരി യോട് കൂടി മഹി കസേരയിൽ ചാരി കിടന്നു.

 

അന്ന് വൈകുന്നേരം അവൻ വീട്ടിൽ എത്തിയപ്പോൾ ശിവയെയും കളിപ്പിച്ചു കൊണ്ട് അമ്മയും ലീല ചേച്ചിയും ഉമ്മറത്ത് ഉണ്ട്.

മഹിയെ കണ്ടതും കുഞ്ഞുവാവ ഉറക്കെ ചിരിക്കാൻ തുടങ്ങി….

വന്നുകഴിഞ്ഞാൽ പിന്നെ അവൻ വാവയെ ഒന്ന് എടുത്തു കൊണ്ട്, അതിലെ ഒക്കെ നടക്കണം…അതിനുശേഷം ചായ പോലും കുടിക്കാൻ അവനു പറ്റുള്ളൂ… ഇല്ലെങ്കിൽ അവൾ അവിടെ ആകെ കരഞ്ഞു നിലവിളിച്ച് ബഹളം കൂട്ടും..

 

“ഗൗരി എവിടെ…”

അവൻ അമ്മയോട് തിരക്കി…

” ചെറിയ തലകറക്കവും ശർദ്ദിയും പോലെ…. ഹോസ്പിറ്റലിൽ ഒന്ന് പോകണമെന്ന് പറഞ്ഞ് റെഡിയാകുന്നുണ്ട്,,,, ”

“അതെന്താ പെട്ടെന്ന്…. എന്തെങ്കിലും ഫുഡിന്റെ ആണോ….”

അവൻ അജ്ഞത നടിച്ചു..

“ഫുഡിന്റെ ഒന്നുമല്ല ഇതു മഹിയുടെ തന്നെയാ…”

ഗൗരിയോടൊപ്പം  ഇറങ്ങിവന്ന കൃഷ്ണജ അവനെ നോക്കി പറഞ്ഞു…

“ടി… നിനക്കിട്ടു ഞാൻ ”

 

പെട്ടെന്ന് എല്ലാവരും ഉറക്കെ ചിരിച്ചു….

അവസാനിച്ചു..

 

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

 

ഗൗരി യെയും മഹിയെയും സ്നേഹിച്ച എന്റെ എല്ലാ സൗഹൃദങ്ങൾക്കും ഒരുപാട് ഒരുപാട് thanks……. നിങ്ങൾ ഒക്കെ തരുന്ന സ്നേഹവും സപ്പോർട്ടും ആണ് എഴുതുന്ന ആളുടെ വിജയം… ഇനിയും തുടർന്നും നിങ്ങൾ ഒക്കെ കൂടെ ഉണ്ടാവണം കേട്ടോ… വായിച്ചിട്ട് റിവ്യൂ തരണേ…സ്നേഹത്തോടെ സ്വന്തം മിത്ര ❤️❤️❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…