Monday, April 29, 2024
Novel

നിയോഗം: ഭാഗം 73

Spread the love

രചന: ഉല്ലാസ് ഒ എസ്

Thank you for reading this post, don't forget to subscribe!

നാളെ മുതൽ അവൾ കോളേജിൽ പോയി തുടങ്ങുമെന്ന്,ഗൗതം, അവരോടു മൂന്ന് പേരോടും വന്നു പറഞ്ഞു.

കേട്ടത് വിശ്വസിക്കാനാവാതെ പത്മയും കാർത്തിയും മുഖത്തോടുമുഖം നോക്കി..

ശരിയല്ലേ മൈഥിലി ഞാൻ പറഞ്ഞത്… താൻ നാളെ മുതൽ കോളേജിലേക്ക് വരികയല്ലേ…

തന്റെ പിന്നിൽ നിൽക്കുന്ന,കുട്ടിമാളുവിനെ നോക്കി ഗൗതം ആരാഞ്ഞു…

അവൾ മെല്ലെ തലകുലുക്കി..

അൽപസമയം കൂടി അവരോട് സംസാരിച്ച ശേഷമാണ്, ഗൗതവും അമ്മയും അവിടെ നിന്നും മടങ്ങിയത്.

കുട്ടിമാളു കോളേജിലേക്ക് പോകാം എന്ന് സമ്മതിച്ചതോടുകൂടി, പത്മയുടെ  മുക്കാൽ ഭാഗം വിഷമവും, മാറിയിരുന്നു..

അല്ലെങ്കിൽ തങ്ങളുടെ അവളുടെ ഭാവി എന്താവും എന്നോർത്ത് എപ്പോഴും പത്മയ്ക്ക് ആകുലതകൾ ആയിരുന്നു.

പക്ഷേ കാർത്തിക്ക്, ചെറിയ പേടിയുണ്ടായിരുന്നു..

ഒന്നാമത്,താൻ കോളേജിൽ ഇല്ല. പിന്നെ,,.മോളുടെ കാര്യം ഓർക്കുമ്പോൾ,അവളെ തനിച്ചു വിടാനും അയാൾക്ക് ഭയമായിരുന്നു…..  ഗൗതം മേനോന്റെ, ശത്രുക്കൾ ആരെങ്കിലും ആവാം അന്ന് അങ്ങനെയൊക്കെ കോളേജിൽ, സംഭവിക്കാൻ, കാരണമായത്, എന്നാണ് പ്രിൻസിപ്പൽ സാറും മറ്റും കാർത്തിയെ അറിയിച്ചത്,… ഇനി മേലിൽ മൈഥിലിക്ക്, ഒരു കുഴപ്പവും വരാതെ, ഞങ്ങൾ നോക്കിക്കോളാം എന്ന്,മാത്യു സാർ അവർക്ക് വാക്ക് നൽകിയിരുന്നു….

കാർത്തിയുടെ വീടിന്റെ, അവിടെ നിന്നും  ഏകദേശം അര കിലോമീറ്റർ പിന്നിലായി ആണ്, സാറിന്റെ വീട്..

ഇനിമുതൽ സാറിന്റെ ഒപ്പം  മൈഥിലിയെ കോളേജിലേയ്ക്ക് അയക്കാം എന്നാണ് കാർത്തി തീരുമാനിച്ചത്…

അവിടെ നിന്നും മോള് ഇങ്ങട് എത്തിക്കോളും.. കുഴപ്പമില്ല…

ഈ കാര്യത്തെക്കുറിച്ച് പത്മയോട് പറഞ്ഞപ്പോൾ, അവൾക്കും സന്തോഷമായി..

കുട്ടിമാളു അപ്പോൾ തന്നെ റൂമിൽ ആയിരുന്നു…

സത്യം പറഞ്ഞാൽ അവൾക്ക് വല്ലാത്ത ഭയമുണ്ട്… കോളേജിലേക്ക് മടങ്ങി പോകുവാൻ..

പക്ഷേ, ഗൗതം സാർ..

സാറ് ഉറപ്പുപറയുന്നുണ്ട്, ഇനി ഒരു പ്രോബ്ലം ഉണ്ടാവില്ലെന്ന്…. സാറിന്റെ ഫ്രണ്ട് ആയ, സിറ്റി പോലീസ് കമ്മീഷണർ, അജ്മൽ മുഹമ്മദ്, അരവിന്ദിനെ  വാണിംഗ് കൊടുത്തു എന്നാണ് സാർ തന്നോട് പറഞ്ഞത്..

ഇനി തന്റെ മേൽ ഒരു, നോട്ടം കൊണ്ട് പോലും, അവൻ കടന്നു വരികയില്ല  എന്ന സാറിന്റെ ഉറപ്പിൽ ആണ് താൻ നാളെ പോകാം എന്ന് സമ്മതിച്ചത്.

ആ സമയത്ത്, കാർത്തിയാണെങ്കിൽ,? മാത്യു സാറിനെ വിളിച്ച് കാര്യങ്ങളൊക്കെ ധരിപ്പിക്കുകയായിരുന്നു…

അത് കേട്ടതും സാറിനും സന്തോഷമായി,,

ഒരു കുഴപ്പവുമില്ല… മൈഥിലിയെ കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും ആയ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം….അയാൾ പറഞ്ഞു.

അങ്ങനെ കുറച്ചു ദിവസങ്ങൾക്ക് ശേഷം ആശ്വാസത്തോടുകൂടി ആ രാത്രിയിൽ കാർത്തിയും പത്മയും സമാധാനത്തോടെ കൂടി കിടന്നു

മാഷേ….

അവനോട്‌ ചേർന്നു കിടക്കുക ആണ് പത്മ.

എന്താടൊ.

അവൻ തന്റെ വലത് കൈ കൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചു…

പത്മ അപ്പോൾ അവന്റെ അടുത്തേക്ക് അല്പം കൂടി ചേർന്ന്…

ഓർക്കാൻ കൂടി വയ്യാ…. ന്റെ മാഷിന്റെ അന്നത്തെ അവസ്ഥ….

അതു പറഞ്ഞപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു.

“ആഹ്… പോട്ടെടോ കഴിഞ്ഞത് കഴിഞ്ഞു… എന്തായാലും ഈശ്വര ൻ ആയുസ്സ് തിരിച്ചു തന്നല്ലോ….. അതുതന്നെ വലിയ കാര്യം….”

 

“മാഷിന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ,പിന്നെ ഒരു നിമിഷം പോലും ഈ പത്മ ഈ ഭൂമിയിൽ കാണില്ലായിരുന്നു….”

“അങ്ങനെയൊന്നും പറയരുത്….. നമ്മൾ രണ്ടാളും അങ്ങോട്ട് പോയാൽ പിന്നെ നമ്മുടെ കുട്ടിമാളു ഒറ്റയ്ക്കാവില്ലേ…”

അതും പറഞ്ഞുകൊണ്ട് അവൻ പത്മയുടെ നിറുകയിൽ മുത്തി.

” ക്ഷീണം എന്തെങ്കിലും ഉണ്ടോ  മാഷേ… ”

. “ഇല്ലെടോ… എനിക്കിപ്പോൾ യാതൊരു കുഴപ്പവുമില്ല….”

” അമ്മേ കൂട്ടിക്കൊണ്ടു വരണ്ടേ മാഷേ… ”

“ഹ്മ്മ്… അടുത്ത ദിവസത്തെ ചെക്കപ്പ് കൂടി കഴിഞ്ഞിട്ട് നമ്മൾക്ക് അമ്മയെ കൂട്ടാം  ”

അയാൾ പറഞ്ഞു

കാർത്തി ഹോസ്പിറ്റലിൽ ആയപ്പോൾ, മീനൂട്ടി വന്ന, സീതയെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു…

കുട്ടിമാളുവും പത്മയും ഹോസ്പിറ്റലിൽ ആയ സ്ഥിതിക്ക്, സീത ഇവിടെ ഒറ്റയ്ക്കാകും എന്ന് പറഞ്ഞു കൊണ്ട് മീനു അമ്മയെ കൊണ്ട് പോയത്.

ഒരാഴ്ച കൂടി കഴിഞ്ഞാൽ കാർത്തിക്ക്, ഒന്നുകൂടി ഹോസ്പിറ്റലിൽ പോകണം, അതുകൊണ്ട്, അതിനുശേഷം അമ്മയെ ഇവിടേക്ക് തിരികെ കൊണ്ടുവരാം എന്ന്, കാർത്തി മീനുവിനോട് വിളിച്ചു പറഞ്ഞിരുന്നു.

ഏട്ടന്റെ വയ്യാഴിക ഒക്കെ മാറിയശേഷം സാവധാനത്തിൽ അമ്മയെ അവിടേക്ക് അയക്കാം എന്നായിരുന്നു മീനുവിന്റെ മറുപടി.

 

****

അടുത്ത ദിവസം കാലത്തെ, കുട്ടിമാളു, കോളേജിലേക്ക് പോകുവാനായി റെഡിയായി,

അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ ശേഷം,  അവൾ നേരെ സാറിന്റെ വീട്ടിലേക്ക് നടന്നു.

അവിടെ ചെന്നപ്പോൾ, സാറ്  റെഡിയായി നിൽപ്പുണ്ടായിരുന്നു.

സാറിന്റെ ഭാര്യയായ,റീനാന്റി കുട്ടി മാളുവിന്റെ അരികത്തേക്ക് വന്നു.

സ്നേഹാന്വേഷണങ്ങൾ ഒക്കെ പങ്കിട്ട ശേഷം, അവൾ, സാറിന്റെ ഒപ്പം , കോളേജിലേക്ക് പോയി.

കുറച്ചു ദൂരം പിന്നിട്ടപ്പോൾ, സാറിന്റെ ഫോണിലേക്ക് ഒരു കാൾ വന്നു..

ഹലോ ഗൗതം…. മൈഥിലി എത്തി  യിരുന്നു.. ആഹ്.. ഞങ്ങൾ ഒരുമിച്ചാണ് പോകുന്നത്…. ഓക്കേ ഓk… ഞാൻ നോക്കിക്കോളാം…താൻ ടെൻഷൻ അടിക്കേണ്ട… സാറ് സംസാരിക്കുന്നത് കേട്ടപ്പോൾ, ഗൗതം മേനോൻ ആണെന്ന് മൈഥിലിക്ക് മനസ്സിലായി….

ഗൗതം ആയിരുന്നു…. മോളെ നോക്കിക്കോണം എന്ന് പറയാൻ വിളിച്ചതാ..
ഫോണ് കട്ടാക്കിയ ശേഷം അയാൾ, അവളോട് പറഞ്ഞു.

മറുപടിയായി അവൾ ഒന്നു പുഞ്ചിരിച്ചതേയുള്ളൂ..

 

കോളേജിന്റെ ഗേറ്റ് കടന്നതും അവളുടെ നെഞ്ചു പടപടാന്ന് ഇടിച്ചു…

അന്ന് നടന്ന സംഭവങ്ങൾ ഓർക്കുമ്പോൾ, മൈഥിലിക്ക് തന്റെ ഹൃദയം വിങ്ങി…

സാറിന്റെ പിന്നാലെ,മിടിക്കുന്ന ഹൃദയവുമായി,അവൾ ക്ലാസിലേക്ക് കയറി…

കലുപില ശബ്ദത്തോടെ ഇരുന്ന,
കുട്ടികൾ എല്ലാവരും മൈഥിലി കണ്ടതും നിശബ്ദരായി…

അവൾ തന്റെ സീറ്റിലേക്ക് പോയിരുന്നു.

പ്രിൻസിപ്പിൾ സാർ ഇറങ്ങിപ്പോയതും, വീണ്ടും കുട്ടികളുടെ പിറു പിറുപ്പ് ഉയർന്നു.

സത്യത്തിൽ അന്ന് എന്താണ് സംഭവിച്ചതെന്നും,ആരാണിതിന്റെ പിന്നിലുള്ളത് എന്നും ഒക്കെ നൂറായിരം ചോദ്യവുമായി കൂട്ടുകാർ അവരുടെ അടുത്തേക്ക് കൂടി..

തനിക്കൊന്നും അറിയില്ല എന്നായിരുന്നു അവളുടെ മറുപടി..

ഗൗതം മേനോനെ,പിന്നീട് കണ്ടോ, എന്ന് ചോദിച്ചു കൊണ്ട് കുറച്ചു കുട്ടികൾ അവളുടെ അടുത്ത് വട്ടം കൂടി..

ഇല്ല….. പിന്നീടയാളെ കണ്ടിട്ടേയില്ല.. എന്ന് അവൾ കൂട്ടുകാരികളോട് പറഞ്ഞു..

അപ്പോഴേക്കും അവരുടെ ക്ലാസ് ടീച്ചർ കയറിവന്നു.

അന്നേരമാണ് അവൾക്ക് അല്പം ആശ്വാസം തോന്നിയത്..

അങ്ങനെ വലിയ കുഴപ്പമില്ലാതെ ദിവസവും കടന്നുപോയി..

കുട്ടിമാളു,, ആണെങ്കിൽ അരവിന്ദിനെ കണ്ടതേയില്ല….

അവൾ പതിയെ പതിയെ വീണ്ടും പഠിത്തത്തിലേക്ക് തിരിച്ചെത്തി..

എല്ലാ ദിവസവും കാലത്തെയും വൈകുന്നേരവും മാത്യു സാറിന്റെ ഒപ്പം അവൾ  പോകുന്നത്..

അതുകൊണ്ട് കാർത്തിക്കും പത്മയ്ക്കും,ടെൻഷനും ഇല്ലായിരുന്നു..

മൂന്നു
ആഴ്ചകൾക്ക് ശേഷം, ഒരു വ്യാഴാഴ്ച….

സാറും ഭാര്യയും കൂടി, സാറിന്റെ പെങ്ങൾക്ക്, പെട്ടെന്ന് എന്തോ, വയ്യാഴിക വന്നതിനെ തുടർന്ന്, ഹോസ്പിറ്റലിൽ അവരെ കാണുവാനായി പോയതായിരുന്നു….

അന്ന് കുട്ടിമാളു ഒറ്റയ്ക്കാണ് കോളേജിലേക്ക് പോയത്..

അവൾക്ക്, തന്നെ പിടിമുറുക്കിയിരുന്ന ഭയത്തെ, ദൂരേക്ക് മായിച്ചു കളയുവാൻ ആ ദിവസങ്ങൾ കൊണ്ട് കഴിഞ്ഞിരുന്ന് താനും

ലഞ്ച് ബ്രേക്കിന്റെ ടൈമിലാണ്,അരവിന്ദം അവന്റെ ഒരു ഫ്രണ്ടും കൂടി,,, മൈഥിലിയുടെ അടുത്തേക്ക് വന്നത്.

പെട്ടെന്ന് അവനെ കണ്ടതും അവൾ നടുങ്ങി.

അവളെ നോക്കി ഒരു പുച്ഛം ചിരിയോട് കൂടി അവൻ,സമീപത്ത് കിടന്നിരുന്ന ബെഞ്ചിൽ വന്നിരുന്നു.

മൈഥിലി… തന്റെ അച്ഛൻ എങ്ങനെയുണ്ട്….

അവൻ വളരെ വിഷാദ ഭാവത്തിൽ അവളെ നോക്കി.

അവനോട് മറുപടിയൊന്നും പറയാതെ മൈഥിലി എഴുന്നേൽക്കാൻ തുടങ്ങി.

ആഹ്… ഇരിക്ക് മൈഥിലി…

അവൻ അവളുടെ കയ്യിൽ കയറി പിടിച്ചു..

അരവിന്ദ് എന്റെ കയ്യിൽ നിന്ന് വിടുന്നുണ്ടോ… ഇല്ലെങ്കിൽ ഞാൻ ഒച്ച വയ്ക്കും..

അവൾ അവനെ നോക്കി കടുപ്പിച്ചു പറഞ്ഞു.

നീ എത്രയൊക്കെ ഒച്ച വച്ചാലും ശരി, എനിക്കൊരു കോപ്പും ഇല്ല… നീ, കോളേജിലേക്ക് വരുന്നതും കാത്തിരിക്കുകയായിരുന്നു ഞാൻ….. അവളെ നോക്കി ഒരു വഷളൻ ചിരിയോട് കൂടി അവൻ തുടർന്നു….

ഡി…… ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി, ഈ അരവിന്ദ്, ഒരു പെണ്ണിനെ കെട്ടുമെങ്കിൽ, അത് നിന്നെ മാത്രമായിരിക്കും…. അതിന്റെ ഇടയിൽ ഉണ്ടാക്കാൻ വരുന്നവരോട് ഒക്കെ, വേറെ പണി നോക്കിക്കോളാൻ നീ പറഞ്ഞോണം…

അരവിന്ദ്…. എനിക്ക് ഇയാളോട് സംസാരിക്കാൻ തീരെ താല്പര്യം ഇല്ല, സൊ പ്ലീസ് ഗെറ്റ് ഔട്ട് മൈ ക്ലാസ്  റൂം

അവൾ സംയമനത്തോടുകൂടിയാണ് അവനോട് സംസാരിച്ചത്..

ഞാനിപ്പോൾ പോകുന്നു… പക്ഷേ എനിക്ക് നിന്നോട് സംസാരിക്കണം… അത് തികച്ചും പേഴ്സണലായി….. ഇന്ന് വൈകുന്നേരം കോളേജ് വിട്ട ശേഷം,  നീ കോളേജിലേ ബസ്റ്റോപ്പിന്റെ അടുത്ത് ഒന്ന് വരണം….

അതും പറഞ്ഞു കൊണ്ട് അവളുടെ മറുപടി കാക്കാതെ അരവിന്ദ് അവന്റെ കൂട്ടുകാരനെയും കൂട്ടി ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയി…

 

കുട്ടിമാളു ആണെങ്കിൽ ശരിക്കും കരഞ്ഞു പോയിരുന്നു…

ഇവൻ വീണ്ടും തന്നെ വേട്ടയാടുകയാണല്ലോ,എന്നൊർത്തപ്പോൾ അവൾക്ക് ആകെ സങ്കടം കൂടി വന്നു…

ഗൗതം സാർ ഉറപ്പ് പറഞ്ഞതായിരുന്നു, ഇവന്റെ ശല്യം ഇനി ഉണ്ടാക്കുകയില്ല എന്ന്, പക്ഷേ ഇവൻ വീണ്ടും,  വീണ്ടും തന്നെ ആക്രമിക്കുകയാണ്….….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…