Monday, November 11, 2024
Novel

നിയോഗം: ഭാഗം 65

രചന: ഉല്ലാസ് ഒ എസ്

തിരികെ നാട്ടിൽ എത്തിയ ശേഷം വീണ്ടും കാർത്തി അവിടെ ഉള്ള കോളേജിൽ പോയ്‌ തുടങ്ങി.

പദ്മയും കുഞ്ഞും ഒക്കെ ഉള്ളത് കൊണ്ട് അച്ഛനും അമ്മയ്ക്കും മിണ്ടാനും പറയാനും ഒക്കെ ആളായി…

കുട്ടിമാളു ആണെങ്കിൽ കലപില വർത്താനം പറഞ്ഞു കൊണ്ട് മുറ്റം നീളെ നടക്കും..

ഇടയ്ക്ക് ഒക്കെ അവൾ മുത്തുവിനെയും, വര ലക്ഷ്മി യെയും തിരക്കും.

ചിന്നസ്വാമി ടേ മക്കൾ ആയിരുന്നു അവർ..

കുട്ടിമാളു ന്റെ കൂട്ടുകാർ.

പദ്മ ആണെങ്കിൽ അവളോട് സമാധാനം പറഞ്ഞു മടുക്കും….

ഏത് സമയത്തും അവൾക്ക് സംശയം ആണ്.

അച്ഛൻ വരുന്നത് വരെയും എല്ലാവരെയും ഭരിച്ചു കൊണ്ടും പേടിപ്പിച്ചു കൊണ്ടും അവൾ ഉമ്മറത്ത് കാണും.

.
കാർത്തി കോളേജിൽ നിന്നും വന്നു കഴിഞ്ഞാൽ പിന്നെ രണ്ടാളുംകൂടി നാട്ടിലൂടെ മുഴുവൻ സവാരി ആണ്

 

അത് അവൾക്ക് വലിയ ഇഷ്ടവും ആയിരുന്നു.

 

ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂർ കഷ്ടി…. അവൾ കിടന്നു ഉറങ്ങും…

ആ സമയത്തു ആവും പദ്മേടെ കുളിയും മറ്റും.

ഒരു ദിവസം കാർത്തിയോട് സംസാരിച്ചു കൊണ്ട് അവരുടെ മുറിയിൽ ഇരിക്കുക ആയിരുന്നു പദ്മ..

കുട്ടിമാളു അമ്മേടെ അടുത്ത് ആണ്.

അമ്മ ആണെങ്കി ഉണ്ണിയപ്പം ഉണ്ടാക്കുന്നു..

അതും കഴിച്ചു കൊണ്ട് അടുക്കളയിൽ ആയിരുന്നു അവൾ.

കുറച്ചു സമയം കഴിഞ്ഞപ്പോൾ പദ്മ ചെന്നു അവളെ എടുത്തു കൊണ്ട് മുകളിലേക്ക് കയറി പോയ്‌.

“കുട്ടിമാളു…..”

“എന്തോ…”

“നാളെ മുതലേ അച്ഛന്റെ കുട്ടി പഠിക്കാൻ പോവാണോ ”

“ആഹ്…”

“ഇഷ്ടം ആണോ പഠിക്കാൻ ”

. “മ്മ്….”

“നല്ല കുട്ടി ആയിട്ട് പഠിച്ചോണെ… എന്നിട്ട് വലുത് ആവുമ്പോൾ നമ്മൾക്ക് ജോലി ഒക്കെ മേടിക്കണം…”

“മ്മ്……”

കാർത്തി ആണെങ്കിൽ അവളുടെ കുഞ്ഞിക്കവിളിൽ ഉമ്മകൾ കൊണ്ട് മൂടി

അമ്മയുടെയും അച്ഛന്റെയും നടുവിൽ കിടന്നു കൊണ്ട് അവരോട് ഓരോരോ കുറുമ്പും കുസൃതി യും കാട്ടി സംസാരിക്കുക ആണ് കുഞ്ഞി.

പെട്ടന്ന് എന്തോ ഓർത്ത പോലെ കുഞ്ഞ് ചാടി എഴുന്നേറ്റു.

അച്ചേ….എനിച് ഒരു സംശയം

എന്നാടാ ..അച്ചേടെ മുത്ത്ന്റെ സംശയം.. കേൾക്കട്ടെ

ചൂണ്ടു വിരൽ താടിയിൽ മുട്ടിച്ചു കൊണ്ട് ആലോചനയിൽ ഇരിക്കുന്ന കുട്ടിമാളുവിനെ നോക്കി കാർത്തി പറഞ്ഞു…

ഈ അമ്മേടെ ഇവിടെ എങ്ങനെ ആണ് ഉവ്വാവ് വന്നേ.

പദ്മയെ ചൂണ്ടി അവൾ ചോദിച്ചു.

എന്താടി… പദ്മേ…. എവിടെ ആണ് ഉവ്വാവ്..

അവനും ഒന്നും മനസിലായില്ല.

“അത് പിന്നെ മാഷേ, നമ്മൾ കട്ടപ്പനയിൽ ആയിരുന്നപ്പോൾ ഞാൻ മുറ്റത്തു സ്ലിപ് ആയത് ഓർക്കുന്നുണ്ടോ…. അന്ന് എന്റെ കാലിന്റെ മുട്ടിന്റെ മുകളിൽ ആയി മുറിഞ്ഞില്ലേ…..ആ കല്ല് കൊണ്ടിട്ടെ…ആ പാട് കണ്ടിട്ട് ആണ്…

“അത് എങ്ങനെ ആണ് കുഞ്ഞ് കണ്ടത് ”

“ഓഹ്.. ഒന്നും പറയേണ്ടന്നേ.. ഇന്ന് കുളിക്കാൻ കയറിയപ്പോൾ, ഞാൻ ചുരിദാറിന്റെ പാന്റ് എടുത്തു കൊണ്ട് പോയത്, വാഷ്റൂമിലേ വെള്ളത്തിലേക്ക് പോയ്‌… നനഞ്ഞത് കൊണ്ട് ഞാൻ അതു ഇട്ടില്ല…പിന്നെ കുളി കഴിഞ്ഞു ഇറങ്ങി വന്നിട്ട് വേറെ ഒരെണ്ണം എടുത്തു ഇടുക ആയിരുന്നു.. അപ്പോളാണ് ആശാട്ടി കയറി വന്നത്.

“മ്മ്……. ശരി ശരി….”

അവൻ കുട്ടിമാളുവിനെ എടുത്തു ദേഹത്തേക്ക് കയറ്റി കിടത്തി.

“അത് ഉണ്ടല്ലോടാ ചക്കരെ,, ഒരു ദിവസവേ അച്ഛ കോളേജിൽ പോയത് ആയിരുന്നെ…. അമ്മ ആണെകിൽ പൊന്നിനെ ഉറക്കി കിടത്തിയിട്ട് മുറ്റം ഒക്കെ അടിച്ചു വാരാൻ പോയത് ആയിരുന്നു.. പെട്ടന്ന് നമ്മുടെ മുത്തുഅണ്ണൻ ഇല്ലേ….. ”

“ആഹ്…”

അവന്റെ മുഖത്തേക്ക് നോക്കി കിടക്കുക ആണ് കുഞ്ഞ്…
“അണ്ണനെ കുഞ്ഞ് ഓർക്കുന്നുണ്ടോ ”

“നാൻ ഓക്കുന്നുണ്ട് അച്ചേ ”

“ആഹ് ബെസ്റ്റ്.. ഇന്നും കൂടി മോളെന്നോട് ചോദിച്ചു മുത്തു ന്റെ കാര്യം ”

പദ്മ പറഞ്ഞു

“അച്ചേ… എന്നിട്ടോ…”

കുട്ടിമാളു നു ആകാംഷ ആയി.

“അണ്ണൻ റോഡ് ക്രോസ്സ് ചെയ്തു നമ്മുടെ വീട്ടിലേക്ക് വരിക ആയിരുന്നെ…… പെട്ടന്ന് ഒരു വണ്ടി വന്നപ്പോൾ അവൻ കണ്ടില്ല…. അവനെ വണ്ടി ഇടിക്കും എന്ന് കരുതി, അമ്മ ഓടി ചെന്നു…”

“എന്നിട്ടോ അച്ചേ ”

“എന്നിട്ട് എന്താ… അവൻ ഓടി പോരുകയും ചെയ്തു, ഈ അമ്മ അവിടെ മറിഞ്ഞു അടിച്ചു വീഴുകയും ചെയ്ത് ”

“ഉയ്യോ…..”

“ഹ്മ്മ്… പിന്നെ എല്ലാവരും കൂടി താങ്ങി പിടിച്ചു അമ്മയെ ഹോസ്പിറ്റലിൽ ഒക്കെ കൊണ്ട് പോയ്‌..”

“ശോ…. പാവം അമ്മ…”

കുട്ടിമാളു അവന്റെ ദേഹത്തു നിന്നും ഊർന്ന് ഇറങ്ങി യ ശേഷം, പദ്മയുടെ ചാരെ ചെന്നു..

അമ്മേ… അമ്മയ്ക്ക് ഇപ്പോളും വേദന ഉണ്ടോ..

ആ കുഞ്ഞ് മുഖത്ത് സങ്കടം നിഴലിച്ചു.

ഇല്ലെടാ പൊന്നേ….. വേദന ഒക്കെ പോയ്‌ കേട്ടോ..

പദ്മ, കുഞ്ഞിനെ മാറോട് അടക്കി പിടിച്ചു.

“എന്നിട്ടോ അച്ചേ ”

“എന്നിട്ട് പിന്നെ എല്ലാവരും കൂടി അമ്മയെ ഹോസ്പിറ്റലിൽ കൊണ്ട് പോയ്‌….”

“ശോ…. എന്നിട്ടോ ”

“എന്നിട്ടേ.. ഈ അമ്മ ഉണ്ടല്ലോടാ അച്ഛനോട് അന്നേരം ഒക്കെ പിണങ്ങി ഇരിയ്ക്കുവാരുന്നേ ”

“പിങ്ങിയത് എന്തിനാ അമ്മേ…”

അവൾ പദ്മയെ നോക്കി

“ചുമ്മാ പറയുന്നത് ആണ് മോളെ നിന്റെ അച്ഛൻ…. ദേ മാഷേ കുട്ടിയോട് വേണ്ടാത്ത വർത്തമാനം ഒന്നും പറയല്ലേ… എന്തുണ്ടെങ്കിലും മോള് ഇപ്പൊ അമ്മയോടു ഒക്കെ പറഞ്ഞു നടക്കും….”

പദ്മ അവനെ നോക്കി കണ്ണുരുട്ടി

പിന്നെയും  ഓരോരോ കാര്യങ്ങൾ ചോദിച്ചു
കുറേ സമയം കൂടി കിടന്നിട്ട് ആണ് വാവ ഉറങ്ങിയത്…

എന്തൊക്കെ സംശയം ആണ് അല്ലേ മാഷേ….കഥ പറഞ്ഞു പറഞ്ഞു ഞാൻ മടുത്തുട്ടോ…

പദ്മ എഴുന്നേറ്റു ഇരുന്നു മുടി എല്ലാം കൂടി ഉച്ചിയിൽ കെട്ടി വെയ്ക്കുക ആണ്.

“മ്മ്…. ആ വീഴ്ചയിൽ ആണ് നീ എന്നെ വീണ്ടും ഫ്ലാറ്റ് ആക്കി കളഞ്ഞത്… അല്ലേടി കാന്താരി.. ഇല്ലെങ്കിൽ കുറച്ചൂടെ പിണങ്ങി ഇരിക്കാരുന്നു .”

അവളുടെ വയറിൽ ഒന്ന് പിച്ചിക്കൊണ്ട് കാർത്തി  നോക്കി.

“ഓഹ്…. എന്തൊരു ജാഡ ആയിരുന്നു അന്നേരം ഒക്കെ മാഷിന്… ബാക്കിയുള്ളോൾ ആണെങ്കിൽ എന്തെങ്കിലും ഒക്കെ ചോദിച്ചു കൊണ്ട് പിന്നാലെ അങ്ങനെ നടക്കും… തിരിച്ചു ഒരു മറുപടി പോലും പറയില്ലലോ ”

“ആഹ്… ഇനി അത് പറഞ്ഞാൽ മതി… ദേ…. അതൊക്ക ഓർക്കുമ്പോൾ നിനക്കിട്ടു ഒന്ന് പൊട്ടിക്കാൻ ആണ് എനിക്ക് ഇന്നും തോന്നുന്നത്….”

“പോട്ടെ മാഷേ… കഴ്ഞ്ഞത് ഒക്കെ കഴിഞ്ഞു… ഇനി എന്തിനാ നമ്മൾ അതൊക്കെ പറഞ്ഞു നമ്മുടെ നല്ല ദിനങ്ങളിൽ കരി നിഴൽ വീഴ്ത്തുന്നത്…”

“മ്മ്…. രണ്ട് പേരുടെയും കൈയിൽ തെറ്റ് ഉണ്ടായിരുന്നു…. ഓരോരോ വയ്യാവേലിയെ….എന്തായാലും കട്ടപ്പനയിൽ ആയിരുന്നു നമ്മുടെ ജീവിതം അടിച്ചു പൊളിച്ചത്… ഇപ്പോളും ഓർക്കുമ്പോൾ ആ ത്രില്ല് അങ്ങ് വരും ..”

പദ്മയെ തന്നിലേക്ക് ചേർത്തു പിടിച്ചു കൊണ്ട് കാർത്തി അവളുടെ മുടിയിലൂടെ വിരൽ ഓടിച്ചു.

“അഴിക്കല്ലേ മാഷേ….. പ്ലീസ്‌…”

അവൾ ശബ്‌ദം താഴ്ത്തി പറഞ്ഞു.

എനിക്ക് ഇതു ഇങ്ങനെ അഴിഞ്ഞു കിടക്കുന്നത് ആണ് ഇഷ്ടം…

അവളുടെ മുടി ക്കെട്ടിൽ പിടിച്ചു കൊണ്ട് കാർത്തി അവളോട് പതിയെ പറഞ്ഞു..

കുറേ സമയം അങ്ങനെ ഓരോരോ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊണ്ട് കിടന്ന ശേഷം, കാർത്തി ആണ് ആദ്യം ഉറങ്ങി പോയത്.

പദ്മ അപ്പോളും കട്ടപ്പനയിലെ തങ്ങളുടെ, നല്ല നിമിഷങ്ങളിൽ ആയിരുന്നു…

രാവേറാൻ കാത്തിരുന്ന സായം സന്ധ്യകൾ…

 

താൻ  അന്ന് വീണു എന്നറിഞ്ഞപ്പോൾ മാഷ് ഹോസ്പിറ്റലിലേക്ക് വേഗം വന്നു.

നീളത്തിൽ ആയിട്ട് ഒരു മുറിവ് ആയിരുന്നു…..

ആറേഴ് സ്റ്റിച്ചു വേണ്ടി വന്നു..

തനിക്ക് ആണെങ്കിൽ അനങ്ങാൻ പോലും മേലാത്ത അവസ്ഥ.കൈക്കും കാലിനും ഒക്കെ വല്ലാതെ വേദന ആയിരുന്നു..ഒരു കർക്കിടക മാസം ആയിരുന്നു..

വീണപ്പോൾ ദേഹം നന്നായി ഇളകി പോയത് കൊണ്ട് ആവാം എന്നാണ് ഡോക്ടർ പറഞ്ഞത്.

താൻ കിടക്കുന്നത് കണ്ടപ്പോൾ മാഷിന്റെ കണ്ണ് നിറഞ്ഞു പോയിരിന്നു.

“പദ്മ…. എന്താടാ പറ്റിയേ….”

“കുഴപ്പമില്ല മാഷേ… ”

ഉണ്ടായ സംഭവങ്ങൾ എല്ലാം മാഷോട് പറഞ്ഞു.

“സൂക്ഷിക്കണ്ടേ പദ്മ… ആ വണ്ടി വന്നു എങ്ങാനും….. എനിക്ക് ഓർക്കാൻ പോലും വയ്യാ ‘
അവന്റെ ശബ്ദം ഇടറി

“ഇല്ലന്നേ… ഒന്നും പറ്റിയില്ലലോ…. ഇതു ഒരാഴ്ച കൊണ്ട് മാറും ”

അപ്പോൾ തന്നെ
നാലഞ്ച് ദിവസത്തേക്ക് അത്യാവശ്യം ആയിട്ട് ലീവ് വേണം എന്ന് മാഷ് കോളേജിലേക്ക് വിളിച്ചു പറഞ്ഞു.

അതിന്റ ആവശ്യം ഒന്നും ഇല്ല്യാന്നേ…കനകംഅക്ക ഉണ്ടല്ലൊ സഹായത്തിനു..
താൻ ഒരുപാട് പറഞ്ഞത് ആണ് മാഷോട്, പക്ഷെ സമ്മതിക്കണ്ടേ…

മാഷിന് വല്ലാത്ത പേടി ആയിരുന്നു

ആ സമയങ്ങളിൽ എല്ലാം കുഞ്ഞിനെ നോക്കുന്നതും, ജോലികൾ ചെയ്യുന്നതും ഒക്കെ മാഷായിരുന്നു…..

തന്നോട് കാണിച്ച കരുതലും സ്നേഹവും ഒക്കെ ഓർക്കുമ്പോൾ…..

ഈ മനുഷ്യനെ ഒരു വാക്ക് കൊണ്ട് പോലും ഇനി നോവിച്ചാൽ ഈശ്വരൻ തനിക്ക് മാപ്പ് തരില്ല എന്ന് അവൾക്ക് തോന്നി..

 

കനകo അക്കയും, ചിന്നസാമി അണ്ണനും ഒക്കെ കൂടെ കൂടെ വരും…മാഷിന്റെ കൂടെ എല്ലാം ചെയ്യും..അതും ഒരു സഹായ ആയിരുന്നു

കർക്കിടക മാസം ആയത് കൊണ്ട് ശരീരം ഒക്കെ ഇളക്കം തട്ടി എന്ന് പറഞ്ഞു ഒരു ദിവസo കനകം അക്ക ആണ് കുറച്ചു കൊട്ടൻ ചുക്കാദി കുഴമ്പ്, ആയുർവേദത്തിൽ നിന്നും മേടിച്ചു കൊണ്ട് വന്നത്…

അവർ തേച്ചു തരാം എന്ന് പറഞ്ഞപ്പോൾ, താൻ സമ്മതിച്ചില്ല…

തനിയെ ചെയ്തോളാം അക്കാ… ഇപ്പൊ എനിക്ക് ഓക്കേ ആയി…. എന്ന് പറഞ്ഞു..

അപ്പോളാണ് മാഷ് കോളേജിൽ നിന്നും വരുന്നത്.

“മാഷേ… ഈ കുട്ടിയോട് പറഞ്ഞിട്ടൊന്നും കേൾക്കുന്നില്ലല്ലൊ.. മാഷ് തന്നെ ഒന്ന് പറഞ്ഞു മനസിലാക്കിക്ക്…. ”

കാര്യങ്ങൾ അറിഞ്ഞതും മാഷ് ഗൗരവത്തിൽ അകത്തേക്ക് പോയ്‌.

“മാഷേ.. എനിക്ക് ഇപ്പൊ കുഴപ്പമൊന്നും ഇല്ലന്നെ… എല്ലാം ഓക്കേ ആയില്ലേ… ഇനി ഇതിന്റെ ഒന്നും ആവശ്യം ഇല്ല….”

താൻ പറയുന്നത് ഒന്നും കേൾക്കാതെ കൊണ്ട് മാഷ് ആണെകിൽ ഉള്ളം കൈലേക്ക് കുഴമ്പ് എടുത്തു ഒഴിച്ച്…

മാഷേ….. പ്ലീസ്

 

“പദ്മ… വെറുതെ കളിയ്ക്കല്ലേ..ഇങ്ങോട്ട് വരുന്നുണ്ടോ മര്യാദക്ക് “..

“എനിക്ക് നാണം ആണ്..മാഷ് പൊയ്ക്കോ
. ഞാൻ ഒറ്റയ്ക്ക് ചെയ്തോളാം ”

“നാണമോ… നിന്റെ കാലിൽ ഇത്തിരി കുഴമ്പ് തടവി തരുന്നേനോ..

മാഷ് അതിശയത്തോടെ നോക്കി.

അയ്യോ…. അങ്ങനെ ആണോ.. ഞാൻ കരുതി….. ഈ ഡെലീവറി കഴിഞ്ഞു കിടന്നപ്പോൾ എന്റെ ദേഹത്തു ഒക്കെ പാറുക്കുട്ടിയമ്മ പുരട്ടി തന്നത് പോലെ ആണെന്നാ….”

“ഓഹ്.. യു മീൻ മസാജ് ”

അതു കേട്ടതും കാർത്തി ഉറക്കെ ചിരിച്ചു കൊണ്ട്  മാഷ് പറഞ്ഞു.. എന്നിട്ട് അവളുടെ കാലിൽ ഒക്കെ നന്നായി കുഴമ്പ് പുരട്ടി കൊടുത്തു.

ശേഷം കല്ലുപ്പ് ഇട്ടു വെള്ളം തിളപ്പിച്ച്‌ തുണി മുക്കി പിഴിഞ്ഞ് ചൂടു കൊള്ളിച്ചു…

കുളി ഒക്കെ കഴിഞ്ഞു താൻ ഇറങ്ങി വന്നപ്പോൾ മാഷ് ഒളിക്കണ്ണാൽ ഒന്ന് നോക്കി.

“ഹ്മ്മ്… എന്തെ ”

അവളുടെ നെറ്റി ചുളിഞ്ഞു..

“അല്ലാ….. ഞാനും വേണമെങ്കിൽ പാറുക്കുട്ടിയമ്മയെ പോലെ ചെയ്തു തരാം കേട്ടോ.. നീ ഒന്ന് സമ്മതം മൂളിയാൽ മതി..”

“ദേ മാഷേ… കൂടുന്നുണ്ട് കേട്ടോ..”

ആ നെഞ്ചിനെ വേദനിപ്പിക്കാതെ
താൻ ഒരു ഇടി കൊടുത്തപ്പോൾ മാഷ് തന്നെ ഇറുക്കെ പുണർന്നു കഴിഞ്ഞിരുന്നു.

അധരങ്ങൾ തമ്മിൽ ഇണ ചേർന്നു കിന്നാരം തുടങ്ങിയതും കുട്ടിമാളു തൊട്ടിലിൽ കിടന്നു കരഞ്ഞു.

മാഷിനെ തള്ളി മാറ്റിയിട്ട് വേഗം ചെന്നു കുഞ്ഞിനെ വാരി എടുത്തു..

ഓർമ്മകൾ ഒരു മഴവിൽകൂടാരം പോലെ ആണ് എന്ന് അവൾക്ക് തോന്നി.

ആ നല്ല ദിനങ്ങൾ ഒന്ന് തിരിച്ചു വന്നിരുന്നു എങ്കിൽ…

വല്ലാത്ത നഷ്ടബോധം..

പദ്മ ഒന്ന് നെടുവീർപ്പെട്ടു..

അപ്പോളേക്കും കാർത്തി ഒന്ന് ചെരിഞ്ഞു കിടന്നു കൊണ്ട് തന്റെ വലം കൈ എടുത്തു അവളുടെ വയറിന്മേൽ പൊതിഞ്ഞു..….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…