Monday, April 29, 2024
Novel

നിയോഗം: ഭാഗം 68

Spread the love

രചന: ഉല്ലാസ് ഒ എസ്

Thank you for reading this post, don't forget to subscribe!

ഇന്നാണ് കോളേജിലെ ആർട്സ് ഡേ..

കുട്ടിമാളു കാലത്തെ തന്നെ ഉണർന്നു..പെട്ടന്ന് തന്നെ കുളിയും ജപവും ഒക്കെ നടത്തി….

നേരെ തന്നെ അടുത്തുള്ള മുത്താരമ്മൻ കോവിലിലേക്ക് പോയി..

നിർമ്മാല്യം തൊഴാനായി..ഒപ്പം അച്ഛനും ഉണ്ട്.

കടും ഓറഞ്ച് um പച്ചയും ചേർന്ന ധാവണി ആണ് വേഷം.

“അച്ഛാ….”

അവളുടെ വിളിയുടെ അർഥം മനസിലായതും കാർത്തി, മുല്ലപ്പൂ മേടിക്കാനായായി വണ്ടി ഒതുക്കി.

രണ്ട് മുഴം പൂ മേടിച്ചു അവൾ മുടിയിൽ തിരുകി..

എന്നിട്ട് അമ്പലത്തിലേക്ക് കയറി.

ന്റെ ഭഗവാനെ..ഇന്നത്തെ ദിവസം അടിപൊളി ആക്കി . ഒന്ന് മിന്നിച്ചേക്കണേ……… ….. കോളേജിൽ തകർക്കാൻ കിട്ടിയ ആദ്യത്തെ അവസരം ആണേ…..

കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട്, ശ്രീകോവിലിലേയ്ക്ക് നോക്കി പിറു പിറുക്കുന്നവളെ നോക്കി കാർത്തി പുഞ്ചിരിയോട് നിന്നു.

തിരുമേനി കൊടുത്ത പ്രസാദം ഇലച്ചീന്തിൽ നിന്നും അല്പം എടുത്തു നെറ്റിമേൽ തൊട്ടിട്ടു അവൾ വേഗം ഇറങ്ങി..

അച്ഛാ എനിക്ക് ആകെ ഒരു ടെൻഷൻ പോലെ…… ശോ എന്റെ കയ്യീന്ന് പോകുന്ന തോന്നുന്നേ  ഇന്നത്തെ പ്രോഗ്രാമ്…

“ഇത് എന്തൊക്കെയാണ് മോളെ ഈ പറയുന്നത്…..നീ നല്ലോണം ക്ലാസിക്കൽ ഡാൻസ് കളിക്കുന്ന  കുട്ടിയല്ലേ…… തന്നെയുമല്ല നിന്റെ അരങ്ങേറ്റം കഴിഞ്ഞിട്ട് നാളെ എത്രയായി…. എന്നിട്ട് ഇപ്പോഴാണോ നിന്റെ ടെൻഷൻ…

അതല്ല അച്ഛാ….കോളേജിൽ ഞാൻ ആദ്യമായിട്ടല്ലേ…..

അതൊന്നും കുഴപ്പമില്ല…. മോള് പഠിച്ചത് നന്നായി അങ്ങട് കളിക്കുക അത്രതന്നെ….

കാർത്തി വണ്ടി സ്റ്റാർട്ട് ചെയ്തു കൊണ്ട്  മകളോട് പറഞ്ഞു..

 

വീട്ടിലെത്തിയപ്പോൾ കണ്ടു കുട്ടിമാളൂനെ ഒരുക്കാനായി ഉള്ളവർ എത്തിയിരുന്നു.

‘നേരം പോയോ ഹേമേച്ചി… ”

അവൾ തിടുക്കത്തിൽ ഇറങ്ങി വന്നു…

“ഹേയ്

ഇല്ല കുട്ടി…… സമയം ഒക്കെ ഇഷ്ടം പോലെ ഉണ്ടെന്നേ… മോള് വെറുതെ ടെൻഷൻ ആവേണ്ട..”

കുട്ടിമാളുവിന്റെ അരങ്ങേറ്റം മുതൽക്കേ ഉള്ള പരിചയം ആണ് ഹേമ യും ആയിട്ട്..

അന്ന് മുതൽക്കേ അവളെ ഏത് പ്രോഗ്രാമിനും ഒരുക്കുന്നത് ഹേമ ആണ്..

“മോളെ… എന്തെങ്കിലും കഴിക്ക് കേട്ടോ.. ഇല്ലെങ്കിൽ ആകെ ക്ഷീണം ആകും….”

പത്മ അവരുടെ അടുത്തേക്ക് വന്നു

“വിശപ്പില്ലമ്മേ….. എനിക്ക് ഒരു ഗ്ലാസ്‌ ചായ മാത്രം മതി ”

“ദേ ഇഡലി യും സാമ്പാറും…. വന്നു കഴിക്ക് കുട്ടി….”

അച്ഛമ്മ യും അമ്മ യും വഴക്ക് പറഞ്ഞപ്പോൾ അവള് ഓടി ചെന്നു അല്പം എടുത്തു കഴിച്ചു.

എന്നിട്ട് ആണ് അവൾ ഒരുങ്ങുവാനായി പോയത്

പൈജാമയും ബ്ലൗസും ഇട്ട ശേഷം, ക്ലാസിക്കൽ ഡാൻസ്നു വേണ്ടി തുന്നിയ നീളം കൂടിയ ഷാൾ ആണ് അവർ അവളെ ഞൊറിഞ്ഞു ഉടുപ്പിച്ചത്.

ട്രെഡിഷണൽ രീതിയിൽ ഉള്ളത് അല്ലായിരുന്നു, അവളുടെ വേഷം, കുറച്ചൊക്കെ മാറ്റം വരുത്തി, കുട്ടിമാളു പറഞ്ഞതിന് പ്രകാരം ആയിരുന്നു അത് ഡിസൈൻ ചെയ്തത്..

മേക്കപ്പ് എല്ലാം കഴിഞ്ഞു അവൾ ഇറങ്ങി വന്നപ്പോൾ അതീവ മനോഹരി ആയിരുന്നു.

അച്ഛനോടൊപ്പം കോളേജിൽ എത്തിയപ്പോൾ നേരം 9മണി.

അവൾ നേരെ ഗ്രീൻ റൂമിലേക്ക് ആണ് പോയത്.

കൂട്ടുകാരികൾ ഒക്കെ റെഡി ആവുന്നുണ്ട്..

തന്റെ ഫ്രണ്ട് ആയ ശ്വേത അവളുടെ അരികിലേക്ക് ഓടി വന്നു..

ടി…. നീ ഒരു കാര്യം അറിഞ്ഞോ..

അവൾ ഒരു കസേര വലിച്ചെടുത്തു കുട്ടിമാളുവിന്റെ അരികിലയി ഇരുന്നു

“എന്താടി… നീ കാര്യം പറയു…”

“ഇന്നത്തെ ചീഫ് ഗസ്റ്റ് ആരാണ് എന്ന് അറിയാമോ…”

“ഇല്ലെടാ… ആരാ ”

“നി,ന്റെ ആരാദ്യ പുരുഷൻ ഗൗതം മേനോൻ….”

“ങ്ങേ……. സത്യം ആണോടി ”

കുട്ടിമാളു  ഉച്ചത്തിൽ ചോദിച്ചു.

കുട്ടികൾ എല്ലാവരും അവളെ പിന്തിരിഞ്ഞു നോക്കി.

ഒരു ചമ്മിയ ചിരിയോടെ കുട്ടിമാളു അവരെ ഒക്കെ ഒന്ന് കണ്ണിറുക്കി കാണിച്ചു.

“ശ്വേത…പറയെടാ… സാറാണോ വരുന്നെ”
അവൾ ശബ്ദം താഴ്ത്തി..

“മ്മ്… അതേടി.. സത്യം… ‘

“നീ ഉദ്ദേശിക്കുന്നത്, MA1 ന്യൂസ്‌ ചാനലിന്റെ എം ഡി ആയ ഗൗതം മേനോൻ ത്തന്നെ ആണോ…”

“യ്യോ… അതേ പെണ്ണേ…. ഗ്രേസി മാം ആണ് എന്നോട് ഇതു പറഞ്ഞത് പോലും ”

“അപ്പൊ വിശ്വസിക്കാം അല്ലേടി…”

 

“അതൊക്കെ നിന്റെ ഇഷ്ടം.. എന്തായാലും സാറ് വരുന്നുണ്ട്…അത് ഉറപ്പാ…. ”

ശ്വേത അവളുടെ കവിളിൽ ഒന്ന് പിടിച്ചു കുലിക്കി കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു പോയി.

ഈശ്വരാ…ശ്വേത പറഞ്ഞത് സത്യം ആണെങ്കിൽ…. ശോ… എനിക്ക് ഓർക്കാൻ കൂടി വയ്യാ… സാറിനെ ഒന്ന് നേരിൽ കാണണം എന്ന് എത്ര നാളത്തെ ആഗ്രഹം ആണ്…രാത്രി 8മണി ആയാൽ പിന്നെ, ടി വി യുടെ റിമോട്ട് കണ്ട്രോൾ ചെയ്യുന്നത് താൻ ആവും.. ഗൗതം മേനോന്റെ ചർച്ച കാണാൻ…

എന്തൊരു കിടിലം ഡയലോഗ് ഒക്കെ ആണ് സാറിന്റെത്..

എതിർ പക്ഷത്തു ഇരിക്കുന്നത്, ഏത് കൊല കൊമ്പൻ ആണെങ്കിൽ പോലും സാറ് അവരെ ചോദ്യങ്ങളുടെ ശര വർഷങ്ങൾ നടത്തി മുൾ മുനയിൽ നിറുത്തും…

അമ്മതിരി ചോദ്യങ്ങൾ അല്ലേ ചോദിക്കുന്നത്.

ഓർക്കും തോറും രോമാഞ്ചം..

ഏറിയാൽ 30…. 32 അതിൽ കൂടുതൽ പ്രായമൊന്നുമില്ല സാറിന്. ഈ ചെറിയ പ്രായത്തിൽ ഒരു ചാനൽ സ്റ്റാർട്ട് ചെയ്ത്, ചുരുങ്ങിയ കാലം കൊണ്ട് , തെന്നിന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട, ന്യൂസ് റിപ്പോർട്ട് ചാനൽ ആയി വളരുകയായിരുന്നു  MA1..

ഈ കോളേജിൽ ആയിരുന്നു സാർ ഡിഗ്രി പൂർത്തിയാക്കിയത്.. അതിനുശേഷം വിദേശത്ത് എവിടെയൊക്കെയോ പോയി പഠിച്ചു എന്ന്, ഒക്കെ സാറിന്റെ ഇന്റർവ്യൂവിൽ കണ്ടിട്ടുണ്ട്..

അച്ഛന് എന്നോട് ഈ ചീഫ് ഗസ്റ്റിന്റെ കാര്യം  പറയാഞ്ഞതിന്റെ  കാരണം ഇപ്പോളല്ലേ പിടി കിട്ടിയത്…

ഹ്മ്മ്… വീട്ടിലേക്ക് ചെല്ലട്ടെ.. വെച്ചിട്ടുണ്ട്..

അവൾ തന്നെത്താനേ പിറു പിറുത്തു.

ഗൗതം മേനോൻ എത്താൻ കുറച്ചു ലേറ്റ് ആകും എന്ന അറിയിപ്പിനെ തുടർന്ന് പ്രോഗ്രാം ആരംഭിച്ചു…. കാലത്തെ 10 മണിക്ക് ആയിരുന്നു, സമയം പറഞ്ഞിരുന്നത്… പക്ഷേ പെട്ടെന്ന് എന്തോ അസൗകര്യം മൂലം  ആളെത്തുന്നത് ഉച്ചയ്ക്കു ആവും എന്ന് അറിയിച്ചു..

അതുവരേക്കും,പരിപാടി തുടങ്ങാൻ താമസിച്ചാൽ, കുട്ടികളെ ബാധിക്കുമെന്ന് കരുതി, മേൽപ്പറഞ്ഞതിൻപ്രകാരം, ഓരോ ഐറ്റവും തുടങ്ങാമെന്നും, പ്രോഗ്രാം കമ്മിറ്റി തീരുമാനിച്ചു

ഏകദേശം 11 മണിയോളമായി പരിപാടി തുടങ്ങിയപ്പോൾ..

. ഓരോരോ ഐറ്റംസ് നടക്കുക ആണ്.

രേണുക നന്ദൻ എന്ന കുട്ടി ആണ് ഓരോരുത്തരെ ആയി സ്വാഗതം ചെയ്യുന്നത്…

 

അടുത്തതായി, നമ്മുടെ എല്ലാവരുടെയും, പ്രിയപ്പെട്ട, നമ്മുടെ സ്വന്തം, നമ്മുടെ സ്വകാര്യ അഹങ്കാരമായ, കാർത്തികേയൻ മാഷിന്റെ  മകളും,  ക്ലാസിക്കൽ ഡാൻസ് ന്റെ വരും തലമുറയുടെ ഭാവി വാഗ്ദാനവും ആയ,മൈഥിലി കാർത്തികേയൻ അവതരിപ്പിക്കുന്ന ഒരു നൃത്ത വിസ്മയം..

കർട്ടൻ ഉയർന്നു പൊങ്ങി…

മയിലായ് പറന്നു വാ
മഴവില്ല് തോൽക്കുമെന്നഴകേ
കനിവായ് പൊഴിഞ്ഞു താ
മണിപീലിയൊന്നു നീ അരികെ
ഏഴില്ലം കാവുകൾ താണ്ടി
എന്റെ ഉള്ളിൽ നീ കൂടണയു
എൻ മാറിൽ ചേർന്നു മയങ്ങാൻ
ഏഴു വർണ്ണവും നീയണയു
നീല രാവുകളുമീക്കുളിരും
പകരം ഞാൻ നൽകും
ആരുമാരും അറിയാതൊരു നാൾ
ഹൃദയം നീ കവരും..

മയിലായ്… ഓ
… മയിലായ്…

ഒരു മയിൽപ്പേടയെ പോലെ,
മതിമറന്നു ആടുന്നവളെ കണ്ണിമ ചിമ്മാതെ കൊണ്ട് നോക്കി നിൽക്കുക ആണ് അവിടെ കൂടിയവർ എല്ലാവരും….

എന്നാൽ അതിനേക്കാൾ ഏറെ അവളുടെ ഓരോ ചലനങ്ങളും ആവോളം മനസിലേയ്ക്ക് ഒപ്പി എടുത്തു കൊണ്ട്, അതിലേക്ക് ആഴ്ന്നു ഇറങ്ങി നിൽക്കുന്ന രണ്ട് കണ്ണുകൾ,ആരും കണ്ടിരുന്നില്ല..

ആ ഒരു നൃത്ത താളത്തിനൊപ്പം, അവൾ അവനിലേക്ക്, ചേക്കേറുകയായിരുന്നു.

താൻ,ഈ പ്രപഞ്ചം മുഴുവൻ അലഞ്ഞിട്ടും, കണ്ടെത്താത്തത് എന്തോ അവളിൽ നിഴലിച്ചു നിൽക്കുന്നതായി അവനു തോന്നി.

ഡാൻസ് കഴിഞ്ഞതും കരഘോഷങ്ങൾ മുഴുകി..

പെട്ടെന്ന് അതൊരു ആർപ്പുവിളിയിലേക്ക് വഴി മാറി…

പിന്നിൽ നിന്നും ഗൗതം മേനോൻ നടന്നുവരുന്നത്, നോക്കി, ആശ്ചര്യപ്പെട്ട് നിൽക്കുകയാണ് കുട്ടിമാളു.

 

പെട്ടെന്നാണ് തിരശ്ശീല വന്നു  അവളുടെ കാഴ്ചകൾ മറച്ചത്..

“ടി മൈഥിലി… നീ എന്തു നിൽപ്പാണ് നിൽക്കുന്നത്..”

രേണുക വന്ന് കയ്യിൽ തോണ്ടിയതും അവൾ പെട്ടെന്ന് തന്നെ ഗ്രീൻ റൂമിലേക്ക് മടങ്ങി..

കൂട്ടുകാരികൾ എല്ലാവരും അവളെ അഭിനന്ദിക്കുകയാണ്..

എന്തൊരു കിടിലൻ ഡാൻസ് ആയിരുന്നെടി…. അത് തീർന്നപ്പോൾ വല്ലാത്ത വിഷമം തോന്നിട്ടോ….. പ്രൗഡ് ഓഫ് യു മൈ ഡാർലിംഗ്….

കീർത്തന വന്ന് അവളുടെ കയ്യിൽ പിടിച്ചു കുലുക്കി

 

ഒരു വരണ്ട ചിരിയോടുകൂടി നിന്നതല്ലാതെ, കുട്ടിമാളു ഒന്നും മറുപടി പറഞ്ഞില്ല..

അവളുടെ മനസ്സിൽ എപ്പോഴും, തന്നെ നോക്കി കൈ അടിച്ചു കൊണ്ട് ഒരു ചിരിയോടുകൂടി നടന്നുവരുന്ന ഗൗതo മേനോൻ ആയിരുന്നു…

പ്രണയം എന്ന വികാരത്തിന് അവിടെ സ്ഥാനമില്ലായിരുന്നു…. മറിച്ച്,  അവൾ ആരാധിക്കുന്ന, ഒരു പുരുഷൻ മാത്രം ആയിരുന്നു അയാൾ.….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…