Monday, November 11, 2024
Novel

നിയോഗം: ഭാഗം 67

രചന: ഉല്ലാസ് ഒ എസ്

ഒരു കുട്ടി ആയി കഴിഞ്ഞു ഇത്രേം നാളായി കഴിഞ്ഞു ആണോ നിനക്ക് ഈ സംശയം ഒക്കെ തോന്നിയെ….

പത്മാ… നിന്റെ ചോദ്യത്തിന് ഒറ്റ വാക്കിൽ ഞാൻ ഉത്തരം പറയാം… ഇനി ഒരു മറു ചോദ്യം പാടില്ല താനും….

അവൻ പറയുന്നത് എന്താണ് എന്ന് കേൾക്കാനായി അവൾ കാത് കൂർപ്പിച്ചു..

“ഇനിയും  ജന്മങ്ങൾ ഈശ്വരൻ എനിക്കായി നൽകുക ആണെങ്കിൽ, അപ്പോഴെല്ലാം എനിക്ക് എന്റെ പാതിയായി നിയും, എന്റെ കുട്ടിമാളുവും ഒപ്പം ഉണ്ടാവണേ  എന്നൊരു ജപം മാത്രെ എനിക്ക് ഒള്ളു… അതിന്റെ ഇടയ്ക്ക് ദയവ് ചെയ്തു ഇങ്ങനെ ഓരോ ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് വരരുത് പദ്മേ….”

 

“സോറി മാഷേ
….. എനിക്ക് അറിയാം എന്റെ മാഷേ…. നല്ലോണം തന്നെ….. പക്ഷെ അല്പം സ്വാർത്ഥത നിറഞ്ഞ സ്നേഹം ആകും ഇടയ്ക്ക് ഒക്കെ… അതാണ് കേട്ടോ…”

“മ്മ്… ഈ ഒരു തവണത്തേക്ക് കൂടി ഞാൻ ക്ഷമിച്ചിരിക്കുന്നു… ഇനി മേലിൽ ഇതു ആവർത്തിക്കരുത്.. പറഞ്ഞില്ലെന്നു വേണ്ടാ…”

“ഓഹ്… ഉത്തരവ് മാഷേ…”

 

അവൾ പുഞ്ചിരിച്ചു…

അന്നത്തെ ആ സംഭവത്തിന്‌ ശേഷം ഇന്നോളം പിന്നീട് പത്മ യെ പിരിഞ്ഞുപോലും ഒരു ദിവസo കാർത്തി യുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്നത് ആണ് സത്യം..

ഏതെങ്കിലും കാരണവശാൽ എവിടെയെങ്കിലും ഒന്ന് പോകണമെങ്കിൽ, മകളെയും പത്മയെയും കാർത്തി ഒപ്പം കൂട്ടും..

അങ്ങനെയായിരുന്നു പതിവ്…

അതിന്നോളം തെറ്റിച്ചിട്ടില്ല താനും..

**

20th വെഡിങ് ആനിവേഴ്സറി എന്നെഴുതിയ ചെറിയൊരു ബാനർ ചുമരിന്മേൽ ഉറപ്പിക്കുക ആണ് കുട്ടിമാളു..

“അച്ഛാ…. ഒന്നിങ്ങട് വരുവോ….. ദേ ഇതൊന്നു നോക്കിക്കേ…..”

മകളുടെ ശബ്ദം..

“മാഷേ… ഇതു ഏത് ലോകത്തു ആണ്… എത്ര നേരം ആയി ഈ ഇരിപ്പ് തുടങ്ങിയിട്ട്…..”

പത്മ അടുത്തു വന്നു പറഞ്ഞപ്പോൾ, കാർത്തി പതിയെ എഴുന്നേറ്റു..

” ഇതെന്തായിരുന്നു ഇത്ര വലിയ ആലോചന….  കുറേ നേരമായല്ലോ”

“ഹേയ്…. ഞാൻ വെറുതെ ഓരോന്നൊക്കെ ചിന്തിക്കുകയായിരുന്നു…  എത്ര പെട്ടെന്നാണ്, കാലങ്ങൾ ഓടി ഒളിക്കുന്നത്…..”

“മ്മ്
.. ഞാനും ഓർക്കുകയായിരുന്നു മാഷേ…വിവാഹം കഴിഞ്ഞിട്ട്  20 വർഷം…. ഒക്കെ ഇന്നലെ കഴിഞ്ഞ് പോണക്ക് തോന്നുന്നു..”

“ആഹ്…….കാലം അങ്ങനെയാണ്…. സുന്ദരമായ നിമിഷങ്ങൾ ഒക്കെ കവർന്നെടുത്തു കൊണ്ട് ഓടിമറയും….”

കാർത്തി ഹാളിലേക്ക് ചെല്ലുമ്പോൾ കണ്ടു, മേശമേൽ കേറി നിന്ന്,  ഇളം നീല നിറമുള്ള ബലൂണുകൾ, കോർത്ത മാല, ആർച്ചിന്റെ ഷേപ്പിൽ, സെറ്റ് ആക്കി കൊണ്ടിരിക്കുന്ന, കുട്ടി മാളുവിനെ…. അവൾക്ക് തൊട്ടടുത്തായി,  സഹായത്തിന് മീനൂട്ടിയുടെ  ഇളയ മകനായ, ചന്തുവും ഉണ്ട്..

“അച്ഛാ…. എങ്ങനെയുണ്ട് കൊള്ളാമോ…..”

“മ്മ്… ഇതിന്റെയൊക്കെ വല്ല ആവശ്യവും ഉണ്ടോ മോളെ…. വെറുതെ നിന്റെ ഓരോരോ പരിപാടികൾ….”

‘ഹോ… ഇത് എന്തോന്ന് വർത്തമാനമാണ് അച്ചാ പറയുന്നേ…. ഇത്ര കഷ്ടപ്പെട്ട് ഞങ്ങൾ ഇതൊക്കെ ശരിയാക്കി വന്നപ്പോൾ,”

” കൊള്ളാം മോളേ കുഴപ്പമൊന്നുമില്ല….. പോരേ… ”

“ഓഹ്… ആയിക്കോട്ടെ വരവ് വെച്ചിരിക്കുന്നു…”

അവൾ വീണ്ടും തിരിഞ്ഞുനിന്ന തന്റെ പ്രവർത്തികൾ തുടർന്നു..

 

***
കാർത്തിയുടെയും പത്മയുടെയും വിവാഹം കഴിഞ്ഞിട്ട് ഇന്ന് 20 വർഷം ആകുകയാണ്…

അതു പ്രമാണിച്ച് കുട്ടി മാളുവിനെ നേതൃത്വത്തിൽ ചില  പരിപാടികൾ ഒക്കെ ആസൂത്രണം ചെയ്തിട്ടുണ്ട്…

കാർത്തിയുടെ പെങ്ങളായ മീനൂട്ടിയും,  രണ്ടു മക്കളും, ഉച്ചയായപ്പോൾ തന്നെ വീട്ടിലെത്തിയിരുന്നു…

അവർ വന്നു കയറിയപ്പോഴാണ്, ഇങ്ങനെ ഒരു ഫംഗ്ഷൻ , കുട്ടിമാളു സംഘടിപ്പിച്ച വിവരം പോലും എല്ലാവരും അറിയുന്നത്..

പത്മയുടെ അച്ഛനെയും അമ്മയെയും,ഒക്കെ കൊണ്ടുവരാനായി, കുട്ടി മാളു , ഹരി മാമനെ(പത്മ യുടെ സഹോദരൻ )ഏർപ്പാടാക്കിയിട്ടുണ്ട്….. ഭവ്യ ചിറ്റയും, രൂപേഷ് അങ്കിളും, അവരുടെ കുട്ടിയായ  ഉണ്ണിമായയും കൂടി  ഉടനെ എത്തും..

പിന്നെ കുട്ടി മാളുവിന്റെ രണ്ടുമൂന്നു കൂട്ടുകാരികൾ കൂടി എത്തും….

വൈകുന്നേരം അഞ്ചുമണിക്കാണ് കേക്ക് കട്ടിങ്ങും പരിപാടിയും.

എല്ലാം അവൾ നേരത്തെ തന്നെ ഓർഡർ ചെയ്ത് റെഡിയാക്കിയിട്ടുണ്ട്.

എല്ലാവർഷവും അവർ മൂവരും, പിന്നെ അച്ഛമ്മയും കൂടിയാണ് ആഘോഷിക്കാറ്….

കാർത്തിയുടെ അച്ഛന്റെ മരണശേഷം, കുടുംബത്തിൽ അങ്ങനെ വലിയ ആഘോഷങ്ങൾ ഒന്നും ഇല്ലായിരുന്നു..

കുട്ടി മാളുവിന്റെ ബർത്ത് ഡേ വരുമ്പോൾ മാത്രം, ചെറിയൊരു സെലിബ്രേഷൻ വയ്ക്കും.. അത്രമാത്രം..

അങ്ങനെ നാല് മണിയോട് കൂടിഅതിഥികൾ എല്ലാവരും എത്തിച്ചേർന്നിരുന്നു…

ഹരിമാമനും ആയിട്ട് കുട്ടിമാളു നല്ല കമ്പനി ആണ്..

അയാളുടെ ഒരു കൂട്ടുകാരന്റെ സഹോദരി ആണ് അവളെ ഭരതനാട്യവും മോഹിനിയാട്ടവും ഒക്കെ പഠിപ്പിക്കുന്നത്…

നല്ല അസ്സൽ ഒരു നർത്തകിയാണ്  കുട്ടിമാളു…

ഭവ്യയുടെ മകളും, അതുപോലെതന്നെ മീനൂട്ടിയുടെ കുട്ടികളും ഒക്കെയായി എല്ലാവരും ചേർന്നപ്പോൾ ആകെ ബഹളമായമായിരുന്നു…

കുട്ടിമാളു പറഞ്ഞതിന് പ്രകാരം, പത്മ ഒരു സെറ്റ് സാരി ആയിരുന്നു ഉടുത്തത്, കാർത്തി  മെറൂൺ നിറമുള്ള ഒരു കുർത്തയും കസവുമുണ്ടും  ധരിച്ചു….

“എന്റമ്മോ

രണ്ടാളെയും കാണാൻ
എന്തൊരു ഒടുക്കത്തെ ഗ്ലാമർ ആണ്……”

കുട്ടിമാളു കാർത്തിയോട് പതിയെ പറഞ്ഞു….

“നി പോടീ കാന്താരി….”

അയാൾ മകളെ നോക്കി കണ്ണുരുട്ടി..

കേക്ക് കട്ടിങ് നു ശേഷം പത്മയും കാർത്തിയും കൂടി ഒരുമിച്ചു തങ്ങളുടെ ഒരേയൊരു മകളുടെ വായിലേക്ക് ആണ് ആദ്യത്തെ കഷ്ണം വെച്ചു കൊടുത്തത്.

ഇരുവർക്കും വേണ്ടി കുട്ടിമാളു ചെറിയൊരു ഗിഫ്റ്റ് മേടിച്ചു വെച്ചിരുന്നു.

Pair watch ആയിരുന്നു..

“എങ്ങനെ ഉണ്ട് അമ്മേ… കൊള്ളാമോ….”

“നന്നായിട്ടുണ്ട് മോളെ ”

“അച്ഛന് ഇഷ്ടo ആയോ ”

“പിന്നേ…. അടിപൊളി അല്ലേടാ ”

കുറെയേറെ സമയം എല്ലാവരും സംസാരിച്ചു കൊണ്ട് അങ്ങനെ ഇരിന്നു..

പഴയ കാര്യങ്ങൾ ഒക്കെ ആണ് ചർച്ച…

അതിൽ പദ്മയുടെയും കാർത്തിയുടെയും വിവാഹക്കാര്യമായിരുന്നു കൂടുതലും പറഞ്ഞു കൊണ്ടിരുന്നത്..

അങ്ങനെ ഒരുപാട് നാളുകൾക്കു ശേഷം എല്ലാവരും ഒത്തു കൂടിയപ്പോൾ അതൊരു സന്തോഷം നിറഞ്ഞ രാവായിരുന്നു

***

അച്ഛൻ പഠിപ്പിക്കുന്ന കോളേജിൽ തന്നെയാണ് കുട്ടിമാളുവും പഠിക്കുന്നത്..

ബിഎസ്സി മാത്സ് രണ്ടാം വർഷ വിദ്യാർഥിനിയാണ് അവൾ….

നന്നായി പഠിക്കുകയും ചെയ്യും,ഒപ്പം തന്നെ , സംഗീതവും നൃത്തവും ഒക്കെ അവൾക്ക് കൂട്ടായി ഉണ്ട്…

ഏഴ് വയസ്സുള്ളപ്പോൾ മുതൽ അവൾ ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നുണ്ട്…

കലാമണ്ഡലം സരസ്വതി അമ്മാളിന്റെ അടുത്താണ്  പഠിക്കുന്നത്.

അവരുട സഹോദരിയായ, രുക്മിണി അമ്മാൾ ആണ് അവളെ സംഗീതം പഠിപ്പിക്കുന്നത്…..

ഒരുപാട് ആരാധകർ ഉണ്ടെങ്കിൽ പോലും അച്ഛൻ അവിടെ ഉള്ളത് കൊണ്ട് അധികം ചെക്കൻമാർ ആരും അവളുടെ പിന്നാലെ വരാറില്ല..

 

ആരെങ്കിലും അഥവാ വന്നു ഇഷ്ടം പറയുക ആണെങ്കിൽ, എന്റെ അച്ഛന്റെ സമ്മതം മേടിക്കു.. അങ്ങനെ ആണെങ്കിൽ ഓക്കേ എന്ന്,അവരോട് നേരിട്ട് അപ്പോൾ തന്നെ അവള് പറയും..

**

കുട്ടിമാളു ആണെകിൽ കുറച്ചു ദിവസo ആയിട്ട് ആകെ തിരക്കിൽ ആണ്…

ആർട്സ് ഡേ ആണ് ഈ വ്യാഴാഴ്ച..

അന്ന് അവളുടെ ഡാൻസ് ഉണ്ട്..

അതിന്റെ പ്രാക്ടീസും ഒക്കെ ആയി അവള് നടക്കാൻ തുടങ്ങിയിട്ട് ദിവസം കുറേ ആയി..

ഉച്ചത്തിൽ പാട്ട് വെച്ചു കൊണ്ട് അതിന്റെ ചടുല താളത്തിനൊപ്പം
ചുവട് വെയ്ക്കുക ആണ് അവൾ..

 

“കുട്ടിമാളു,നീ എന്തെങ്കിലും  കഴിക്കുവാനായി വരുന്നുണ്ടോ,,,  നേരം എത്ര ആയിന്നു നോക്കിയേ … ഇങ്ങനെ തുടങ്ങിയാൽ നീ അങ്ങട് ക്ഷീണിച്ചു ഒരു കോലം ആവും കേട്ടോ ”

പത്മ വന്നു വഴക്ക് പറഞ്ഞപ്പോൾ ആണ് അവള് ഫുഡ്‌ കഴിക്കാനായി, ചെന്നത്…

“എന്റെ മോളെ… ഒരു നേരോം കാലോം ഇല്ലാതെ ഈ നൃത്തം തന്നെ ആയിട്ട് നടന്നാൽ എങ്ങനെ ആണ് ആവോ…”

“എന്റെ അച്ഛമ്മേ…. ഞാനേ നന്നായി കളിച്ചില്ലെങ്കില് എന്റെ സരസ്വതി അമ്മാളിന് ആണ് നാണക്കേട്…. അറിയ്യോ…അതോണ്ടല്ലേ ഞാനീ പെടാപ്പാട് പെടുന്നെ….”

അമ്മ എടുത്തു വെച്ച പാലക്കാടൻ മട്ട അരി ചോറിലേക്ക് അല്പം രസകാളനും, എരിശേരി യും കൂട്ടി  കുഴച്ചു ഉരുള ആക്കുക ആണ് കുട്ടിമാളു.

അപ്പോളാണ് കാർത്തി യുടെ വരവ്.

“മോളെ….. ലക്ഷ്മി മാം നിന്നോട് ഒന്ന് വിളിക്കാൻ പറഞ്ഞു കെട്ടോ…”

“ഉവ്വ് അച്ഛാ… ഞാൻ വിളിച്ചോളാം… കോസ്റ്റ്യുമിന്റെ കാര്യം ചോദിക്കാൻ ആണ്…”

“അതെന്തേ… നിനക്ക് ഡ്രസ്സ്‌ ഒക്കെ തയ്ച്ചു കഴിഞ്ഞില്ലേ മോളെ ”

“കഴിഞ്ഞോണ്ട് ഇരിക്കുന്നു.. ലക്ഷ്മി മാമിന്റെ അടുത്ത വീട്ടിൽ ആണ് സ്റ്റിച്ചു ചെയ്യാൻ കൊടുത്തിരിക്കുന്നതേ..”

അതും പറഞ്ഞു കൊണ്ട് അവൾ ഫോൺ എടുത്തു നമ്പർ ഡയൽ ചെയ്‌തു.

അവരോട് ഉള്ള സംഭാഷണം കഴിഞ്ഞപ്പോൾ അവൾ എഴുനേറ്റ് കൈ കഴുകുവാനായി പോയി..

“അച്ഛാ……”

അവൾ ഉറക്കെ വിളിച്ചു.

“എന്താ മോളെ….”

“ഇനിയെങ്കിലും ഒന്ന് പറയുവോ, ആരാണ് ആർട്സ് ഡേ യ്ക്കു വരുന്ന ചീഫ് ഗസ്റ്റ് എന്ന്….. സത്യമായിട്ടും ഞാൻ ആരോടും പറയില്ല….”

“നീ പോടീ കാന്താരി…. രണ്ട് ദിവസo കൂടി അല്ലേ ഒള്ളു… ആരാണ് വരുന്നത് എന്ന് അപ്പോൾ അറിഞ്ഞാൽ മതി ”

ശോ… ഈ അച്ഛന്റെ ഒരു കാര്യം… എന്നോട് ഒട്ടും ഇഷ്ടം ഇല്ല്യ അല്ലേ…..

“നിന്നോട് ഒരുപാട് ഇഷ്ടം ഉണ്ട്… പക്ഷെ നിന്നെ എനിക്ക് തീരെ വിശ്വാസം ഇല്ല മോളെ…”….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…