Wednesday, January 22, 2025
Novel

അനുരാഗം : ഭാഗം 25

എഴുത്തുകാരി: അഞ്ജലി അഞ്ജു


നന്ദന ! എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഏട്ടൻ അവളെ എന്തിനാ വരച്ചത്. അവളും കിടക്കുന്ന പോലുള്ള ചിത്രമാണ്.

എന്റെ മനസിൽ സംശയങ്ങളുടെ ഒരു മല തന്നെ ഉണ്ടായി. എന്താവും ഇതിന്റെയൊക്കെ അർത്ഥം.

അവിടുള്ള അലമാരയും തുറന്നു നോക്കി. പരവേശത്തോടെ അന്വേഷിച്ചു.

എന്തെങ്കിലും കിട്ടാതിരിക്കില്ല. ഇതിനു പിന്നിൽ എന്താണെന്ന് എനിക്ക് അറിയണമായിരുന്നു.

അലമാരയിലെ താഴെയുള്ള വലിപ്പിൽ നിറയെ ആവശ്യമില്ലാത്ത സാധനങ്ങൾ കൂടി കിടക്കുകയായിരുന്നു.

അതിനുള്ളിൽ ഭ്രാന്തിയെ പോലെ ഞാൻ പരാതി. ഏട്ടൻ വരും മുന്നേ കണ്ടെത്തണമെന്ന വ്യഗ്രതയിൽ ആയിരുന്നു ഞാൻ. കുറേ ചെറിയ പേപ്പറുകളും അതിൽ ഉണ്ടായിരുന്നു.

എല്ലാം ഞാൻ സൂഷ്മതയോടെ എടുത്തു നോക്കിക്കൊണ്ടിരുന്നപ്പോളാണ് അതിന് ഇടയിൽ നിന്ന് രണ്ട് ഐഡന്റിറ്റി കാർഡ് പോലെ തോന്നിക്കുന്ന എന്തോ കണ്ടത്.

ജെസ്സി. ഇത് നേരത്തേ കണ്ട ചിത്രത്തിൽ ഉണ്ടായിരുന്ന കുട്ടി ആണല്ലോ? അടുത്ത കാർഡ് ഞങ്ങളുടെ കോളേജിന്റെ കാർഡ് ആയിരുന്നു. നന്ദന? ഇവളുടെ കാർഡ് ഇവിടെ എങ്ങനെ വന്നു.

ഇത് കൂടി കണ്ടപ്പോൾ ആദ്യം കണ്ട കാർഡിലെ കുട്ടിയുടെ ഡീറ്റെയിൽസ് ഞാൻ നോക്കി. ഇത് ഈ കുട്ടിയെ അല്ലേ പണ്ട് കാണാതെ പോയത്. തൃശ്ശൂരിൽ നിന്ന്.

ന്യൂസിൽ കണ്ടിട്ടുണ്ട്. അത് ഇവളെ തന്നെയാണ്. അതാവും നേരത്തെയുള്ള ചിത്രത്തിൽ കണ്ടപ്പോൾ പരിചയം തോന്നിയത്.

എന്താ ഇതൊക്കെ ഇവിടെ. വീണ്ടും അന്വേഷിച്ച എന്റെ കൈകൾ ചെന്നെത്തിയത് ഒരു ചുറ്റികയിൽ ആയിരുന്നു.

ചെറിയ എന്നാൽ നല്ല ഭാരമുള്ള ചുറ്റിക. അതിൽ അവിടിവിടെയായി ചുവപ്പ് നിറം. ചുരണ്ടി നോക്കിയപ്പോൾ രക്തം പോലെയാണ് എനിക്ക് തോന്നിയത്. തോന്നലാവുമോ? എന്റെ മനസ്സിലെ പ്രണയമെന്ന വികാരം ഭയത്തിനു വഴി മാറിയത് പെട്ടെന്ന് ആയിരുന്നു.

ഭയത്താൽ കണ്ണുകൾ നിറഞ്ഞൊഴുകുന്നതും വിയർപ്പ് തുള്ളികൾ നെറ്റിത്തടത്തിൽ നിറയുന്നതും ഞാൻ അറിഞ്ഞു. ഇനി എന്താണ് ചെയ്യുക.

എല്ലാം ചേർത്ത് വായിക്കുമ്പോൾ…? എത്രയും പെട്ടെന്ന് രക്ഷപെടാൻ മാത്രമാണ് എനിക്ക് തോന്നിയത്.

വേഗം അവിടുന്ന് എഴുന്നേറ്റു. എല്ലാം പഴയത് പോലെ വെച്ചു. റൂം അടച്ചു ഹാളിലേക്ക് ഇറങ്ങി. അപ്പോളേക്കും പുറത്ത് കാൽപ്പെരുമാറ്റം കേട്ടിരുന്നു.

“ചേട്ടൻ പൊയ്ക്കോളൂ ആരാണെന്ന് ഞാൻ നോക്കിക്കൊള്ളാം.”
ശ്രീയേട്ടന്റെ ശബ്ദമായിരുന്നു അത്.

ഉറപ്പായും ഏട്ടൻ ഒറ്റക്ക് ആവും വരുന്നത്.

ഏട്ടൻ എത്തിയെന്നറിഞ്ഞതും ശരീരം തളർന്നു പോവും പോലെയാണ് തോന്നിയത്. ഇല്ല തളരരുത്. ഇവിടുന്ന് പുറത്ത് ഇറങ്ങണം.

അച്ഛൻ അമ്മ അവർക്ക് ഞാൻ മാത്രേ ഉള്ളൂ. ഇങ്ങോട്ടേക്കു വരാൻ തോന്നിയ നിമിഷത്തെ ഞാൻ ശപിച്ചു പോയി.

എന്ത് വിശ്വസിച്ചാണ് ഇയാളെ ഞാൻ ഇഷ്ടപ്പെട്ടത്. എന്ത് ധൈര്യത്തിലാണ് അയാളുടെ വീട്ടിൽ വരെ വന്നത്. എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

ഇനി ഞാൻ വല്ല സ്വപ്നവും കാണുവാണോ? ഇങ്ങനെയൊക്കെ ഏട്ടൻ ചെയ്യുമോ? നന്ദനയുടെ id കാർഡ് അതെങ്ങനെ ഇവിടെ വന്നു?

അവളെ പറ്റി ആർക്കും ഇത് വരെ ഒന്നും അറിയില്ല അപ്പോൾ ഏട്ടന് എല്ലാം അറിയാം.

വാതിൽ തുറന്ന് അകത്തേക്ക് വന്ന ഏട്ടൻ ഒരിക്കലും എന്നെ അവിടെ പ്രതീക്ഷിച്ചിരുന്നില്ല.

ആദ്യം എന്നെ കണ്ടപ്പോൾ ഉണ്ടായ കണ്ണുകളിലെ തിളക്കം നിമിഷ നേരം കൊണ്ട് തന്നെ പരിഭ്രമം ആയി മാറുന്നത് ഞാൻ അറിഞ്ഞിരുന്നു.

പക്ഷെ ഉടനേ തന്നെ ആ ഭാവവും മാറി. സന്തോഷത്തോടെ വന്നു എന്റെ കയ്യിൽ പിടിച്ചു.

തട്ടിയെറിയാനാണ് എനിക്ക് തോന്നിയത്. എന്റെ മനസിലെ ഏട്ടനെ പറ്റിയുള്ള ചിന്തകൾ അത് മാറി മറിഞ്ഞിരുന്നു. അറപ്പാണ് തോന്നിയത്.

എങ്കിലും ഒന്നും സംഭവിക്കാത്തത് പോലെ ഞാൻ നിന്നു. എങ്കിലും എന്റെ മുഖത്തിന് തൊട്ടരികിൽ കണ്ണുകളിലേക്ക് നോക്കി നിക്കുന്ന ഏട്ടന് ഉറപ്പായും എന്റെ ഭാവ മാറ്റം അറിയാൻ കഴിയില്ലേ?

പക്ഷെ അതിനുള്ളിൽ കണ്ട രക്തം ഉണങ്ങി പിടിച്ച ചുറ്റിക അത് എന്താണ് കാട്ടി തരുന്നത്?

“അനു..”

ഏട്ടന്റെ ശബ്ദമാണ് എന്നെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.

“മ്മ്.”

“നീ വരുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നതല്ല. ഒരു സൂചന എങ്കിലും തരാമായിരുന്നു. നിന്നെ ഒരിക്കൽ ഇങ്ങോട്ടേക്കു കൊണ്ട് വരണമെന്ന് ഞാൻ കരുതിയിരുന്നതാണ്. പക്ഷെ ഇത് അൽപം നേരത്തേ ആയി പോയി. സാരമില്ല വൈകിച്ചിട്ട് എന്തിനാണല്ലേ?”

അത് പറഞ്ഞ് ഏട്ടൻ ഭ്രാന്തമായി ചിരിച്ചു. ആ ചിരിയിൽ പണ്ടത്തെ പോലെ നുണക്കുഴി കാണാൻ എനിക്കായില്ല.

ഭയം മാത്രം! ശ്വാസം നിലയ്ക്കാൻ പോകുന്നത് പോലെ. ഹൃദയത്തിന്റെ ഇടിപ്പ് വളരെ വേഗത്തിൽ ആയിരുന്നു.

എന്നെ പുറത്ത് പോകാൻ ഇയാൾ സമ്മതിക്കില്ല. ഉറപ്പാണ്. എന്നെയും കൊല്ലും. തലകറങ്ങുന്ന പോലെയാണ് തോന്നിയത്.

അപ്പോളും പ്രതീക്ഷ വിടാതെ രക്ഷപ്പെടാനുള്ള പഴുതാണ് ഞാൻ നോക്കി കൊണ്ടിരുന്നത്.

“എന്തിനാണ് നീ ഇവിടെ വന്നത്?”

“അത്. ഇന്ന് ഏട്ടന്റെ പിറന്നാളല്ലേ?”

“ആഹാ എന്നിട്ട് നീ എന്നെ വിഷ് ചെയ്യുന്നില്ലല്ലോ?
എവിടെ എനിക്കുള്ള സമ്മാനം?”

അപ്പോളാണ് കാർഡിന്റെ കാര്യം ഞാൻ ഓർത്തത്. അതൊരു പ്രൊപോസൽ കാർഡ് ആയിരുന്നു.

ഹാളിലെ സോഫയിൽ വെച്ചിരുന്ന കാർഡിലേക്ക് അറിയാതെ എന്റെ കണ്ണുകൾ പോയി. അത് കണ്ടതും ഏട്ടൻ ഒരു ചിരിയോടെ പോയി അതെടുത്തു.

അത് തുറന്നു നോക്കിയ ഏട്ടൻ വല്ലാത്ത സന്തോഷത്തോടെ വന്നെന്നെ വാരിപുണർന്നു.

ഏട്ടന്റെ സ്നേഹം കണ്ടപ്പോൾ എനിക്ക് സങ്കടമാണ് ഉണ്ടായത്. എന്റെ സ്വപ്നമാണ് സാക്ഷാത്ക്കരിച്ചത്.

പക്ഷെ അതെനിക്ക് ആസ്വദിക്കാൻ പറ്റുന്നില്ല. സന്തോഷം ഉണ്ടാവുന്നില്ല.

ഏട്ടൻ എന്നോട് അതിരു വിട്ട് ഇടപെട്ടിട്ടുമില്ല. എന്താണ് ശെരിക്കും നടക്കുന്നത്.

ഞാൻ വിചാരിക്കും പോലെയല്ലേ കാര്യങ്ങൾ? വീണ്ടും ചിന്തകൾ കാട് കയറാൻ തുടങ്ങി.

“അനുവിന്റെ മനസ്സിൽ ഇപ്പോൾ എന്താണെന്ന് എനിക്കറിയാം.”

ഞാൻ ഞെട്ടലോടെ ഏട്ടനെ നോക്കി.

“അനുവിന്റെ മുഖത്തു ചെറിയ ഒരു മാറ്റം ഉണ്ടായാലും എനിക്ക് മനസിലാവും.

അനു എന്നെ സ്നേഹഹിച്ചത്രത്തോളം എത്തിയില്ലെങ്കിലും എനിക്കും അനുവിനെ ഇഷ്ടമായിരുന്നു. അത് കൊണ്ട് തന്നെ നിന്നിലെ ഈ മാറ്റം എനിക്ക് മനസിലാക്കാൻ പറ്റും.

നിന്റെ മനസിലെ എന്നോടുള്ള സ്നേഹം കളയും മുൻപ് എനിക്ക് പറയാനുള്ളത് കൂടെ അനു കേൾക്കണം. ഇന്ന് നീ ഇവിടെ വന്നു എല്ലാം മനസിലാക്കിയത് കൊണ്ടല്ല ഞാൻ നിന്നോട് ഇത് പറയുന്നത്.

നിന്നോട് എല്ലാം പറഞ്ഞു എന്റേത് മാത്രം ആക്കാൻ വേണ്ടിയാണ് ഞാൻ കാത്തിരുന്നത്.

അതിന് കഴിയില്ലെന്ന് വിചാരിച്ചാണ് ഇത്രയും കാലം മുംബൈയിൽ നിന്നെ മറക്കാൻ ശ്രമിച്ചു ജീവിച്ചത്. പക്ഷെ അനു നീ എന്നെ ഒരു കാന്തം പോലെ ആകർഷിച്ചു കൊണ്ടിരുന്നു.

അതേ ശ്രീഹൻ ഒരു ഭ്രാന്തൻ ആയിരുന്നു പക്ഷെ ഇപ്പോൾ എന്റെ ഭ്രാന്തൻ ചിന്തകൾ നിന്നെ മാത്രേ വലയം ചെയ്യുന്നുള്ളൂ.”

അത് പറയുമ്പോൾ ഏട്ടന്റെ കണ്ണുകളിൽ തെളിഞ്ഞു നിന്നിരുന്നത് പ്രണയമായിരുന്നു, സ്നേഹമായിരുന്നു, എന്നോടുള്ള നിസ്വാർത്ഥ സ്നേഹം.

അത് ശ്രദ്ധിക്കാതെ ഇരിക്കാൻ എനിക്ക് കഴിഞ്ഞില്ല.

ചിലപ്പോൾ ഈ നിമിഷം വരെയും ഞാൻ പ്രണയിച്ചു കൊണ്ടിരിക്കുന്നത് ഈ മനുഷ്യനെ ആയത് കൊണ്ടാവും.

തുടരും………

അനുരാഗം : ഭാഗം 1

അനുരാഗം : ഭാഗം 2

അനുരാഗം : ഭാഗം 3

അനുരാഗം : ഭാഗം 4

അനുരാഗം : ഭാഗം 5

അനുരാഗം : ഭാഗം 6

അനുരാഗം : ഭാഗം 7

അനുരാഗം : ഭാഗം 8

അനുരാഗം : ഭാഗം 9

അനുരാഗം : ഭാഗം 10

അനുരാഗം : ഭാഗം 11

അനുരാഗം : ഭാഗം 12

അനുരാഗം : ഭാഗം 13

അനുരാഗം : ഭാഗം 14

അനുരാഗം : ഭാഗം 15

അനുരാഗം : ഭാഗം 16

അനുരാഗം : ഭാഗം 17

അനുരാഗം : ഭാഗം 18

അനുരാഗം : ഭാഗം 19

അനുരാഗം : ഭാഗം 20

അനുരാഗം : ഭാഗം 21

അനുരാഗം : ഭാഗം 22

അനുരാഗം : ഭാഗം 23

അനുരാഗം : ഭാഗം 24