Tuesday, December 17, 2024
Novel

അസുര പ്രണയം : ഭാഗം 22

നോവൽ
എഴുത്തുകാരി: ചിലങ്ക


കിരൺ……..

അതേടി കിരൺ…… പകപ്പോടെ അവൻ അവളെ നോക്കി…..

വീണ പേടിച്ച് ചുറ്റും നോക്കി….. കിരൺ വിട് ഇത് അമ്പലം ആണ് .. ആൾക്കാർ നോക്കും…… അവൾ അവന്റെ കൈ തന്നിൽ നിന്ന് വിടുവിക്കാൻ നോക്കി…… എന്നാൽ അവന്റെ പിടുത്തം മുറുകി കൊണ്ടേ ഇരുന്നു… ദേഷ്യം കൊണ്ട് അവന്റെ നീല കൃഷ്ണമണി വികസിച്ചു….

നോക്കട്ടടി …. ഐ ഡോണ്ട് മൈന്റ്…….

നിനക്ക് പണം അല്ലേ വേണ്ടത് … എത്ര വേണമെങ്കിലും അമ്മ തരും … ഇപ്പോൾ എന്നെ വിട് കിരൺ……

ഓഹ് റിയലി…… എടി The ഗ്രേറ്റ്‌ ബിസിനെസ്സ് മാൻ കിഷോർ വർമ്മയുടെ മോൻ ആയ എനിക്ക് പണം നീ തരുമെന്നോ ??? എന്നും പറഞ്ഞ് അവൻ ചിരിക്കാൻ തുടങ്ങി…
വീണ പേടിയോടെ അവനെ നോക്കി….

കിരൺ……….

ഡി……പണം വേണം എന്ന് പറഞ്ഞത് നിന്നെ കാണാൻ വേണ്ടി മാത്രം … അത്രയ്ക്ക് ഭ്രാന്ത് ആണ് എനിക്ക് നിന്നോട്……. നിനക്കും അത് അറിയാം എന്നിട്ടും ഒന്നും അറിയാത്ത ഭാവം നടിക്കല്ലേ വീണ………

കിരൺ …. ആൾക്കാർ ശ്രദ്ധിക്കും…. പ്ലീസ്…….

മിണ്ടരുത്……… എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ട് പോയാൽ മതി നീ……..

നിന്നെ കാണുന്നതിന് മുമ്പ് വരെ ഈ കിരൺ പെണ്ണുപിടിയനും കള്ളുകുടിക്കുന്നവനും എല്ലാം ആയിരുന്നു സമ്മതിക്കുന്നു….. പക്ഷേ നിന്നെ എന്ന് കണ്ടോ അന്ന് ഞാൻ എല്ലാം കൊണ്ടും മാറി…. നിന്നിലൂടെ എന്റെ മരിച്ചു പോയ മമ്മയുടെ സ്നേഹം കിട്ടുമെന്ന് കൊതിച്ചു…… നിന്നോട് പല വെട്ടം ഞാൻ പുറകെ നടന്നതല്ലേ… അവസാനം അവളെ ആ ദേവിയെ എന്റെ വശത്ത് ആക്കാൻ പറഞ്ഞതും നീ തന്നെ അല്ലേ……… അങ്ങനെ ചെയുമ്പോൾ എക്കിലും നീ എന്നേ ഇഷ്ട്ടപ്പെടും എന്ന് കരുതി……..
അന്ന് അവളെ ആ വീട്ടിൽ കൊണ്ട് വന്നപ്പോൾ നീയും ഇല്ലായിരുന്നോ…. അവസാനം ദത്തൻ വന്ന് കൊല്ലാകൊല ചെയ്തു പോയപ്പോൾ ഒന്നു തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ എന്നെ ആ അവസ്ഥയിൽ ആക്കിയിട്ടു പോയില്ലേ നീ….. നീ ഒരു പെണ്ണ് തന്നെ ആണോ… നിറഞ്ഞു വന്ന കണ്ണുകൾ അവൻ തുടച്ചു കൊണ്ട് ചോദിച്ചു….

വീണയുടെ കണ്ണുകളും നിറഞ്ഞു……. താൻ ചെയ്തത് തെറ്റ് ആണ്…..

കിരൺ അന്ന് …. ഞാൻ… അത് …. അമ്മ നിർബന്ധിച്ചത് കൊണ്ട് ആണ്…. നിന്നെ ഇട്ടിട്ട് പോയത് . . അല്ലാതെ ഞാൻ…. അവൾ പൊട്ടി കരഞ്ഞു……

വേണ്ടാ വീണ …. നീ കരയണ്ട……. ഞാൻ ഇനി ഒന്നിനും നിന്റെ പുറകെ വരില്ല….. നീ ഹാപ്പി ആയി എപ്പോഴും ഇരിക്കണം …. എനിക്ക് അത് മതി…. ഞാൻ ഒരു മണ്ടൻ………എന്നും പറഞ്ഞ് അവൻ അവളുടെ ദേഹത്ത് നിന്നും കൈ മാറ്റി തിരിഞ്ഞു നടന്നു….

തന്നെ സ്നേഹിക്കുന്നവന്റെ സ്നേഹം മനസ്സിൽ ആക്കാതെ കിട്ടാത്ത സ്നേഹത്തിന്റെ പുറകിൽ പോയ താൻ എത്ര മണ്ടി യാണ്…. അവൾ മനസ്സിൽ ഓർത്തു………

///////////////////////////

അല്ല വീണമോൾ എവിടെ ലക്ഷ്മി…… അമ്പലത്തിന് അകത്ത് നിൽക്കുമ്പോൾ മല്ലിക അവരുടെ എടുത്ത് ചോദിച്ചു……

അവൾ അറിയില്ല അമ്മേ……

അത് കൊള്ളാം … നിന്റെ കൂടെ അല്ലായിരുന്നോ?????? (മല്ലിക )

ആഹാ ദോ വരുന്നു മോള്…. സുമിത്ര ദുരെക്ക് ചുണ്ടി പറഞ്ഞു……. എല്ലാരും അവൾ വരുന്നതും നോക്കി നിന്നു…..

എന്ത് പറ്റി വീണ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നു?? (ദത്തൻ )

അത് പിന്നെ…. ഒന്നും ഇല്ല ഏട്ടാ……

നീ എവിടെ പോയി കിടന്നതാ മോളേ???? (മല്ലിക )

അത് പിന്നെ എന്റെ ഒരു ഫ്രണ്ടിനെ കണ്ടു… പിന്നെ അവളോട് കാര്യം പറഞ്ഞ് അങ്ങനെ നിന്നുപോയി അച്ചമ്മേ…… അവൾ പറഞ്ഞു……
പക്ഷേ അത് ദേവിക്ക് അത്ര വിശ്വാസം ആയില്ല.. കാരണം ഒരു കള്ളിക്കെ അടുത്ത കള്ളിയെ മനസ്സിലാക്കാൻ പറ്റു……….. ശാസ്ത്രo തെളിയിച്ചതാണ്… 🙈🙈
എല്ലാരും തൊഴുത് തിരിച്ചു വീട്ടിലേക്ക് വിട്ടു…

—–////—-

മേലേടത്തെ പെണ്ണുങ്ങൾ എല്ലാം അടുക്കളയിൽ പാചകം ആണ്…… അവിയൽ, പരിപ്പ് , പച്ചടി, കിച്ചടി, തോരൻ, സാമ്പാർ, മോര് , അച്ചാർ, കൊണ്ടാട്ടം, പായസം, പപ്പടoഅങ്ങനെ കുറെ കറികളും ചോറും ഒക്കെ ഉണ്ടാക്കുന്ന തിരക്കിൽ ആണ് ….. പ്രഭാകരനും രാജനും പറമ്പിലേക്ക് പോയി……..
ദത്തൻ , ദേവൻ, ദക്ഷൻ, എല്ലാരും മച്ചിന്റെ മേളിൽ ആണ്…..

അളിയാ കുറച്ച് ഒഴിക്കട്ടെ …….. കുടത്തിൽ ഉള്ള കള്ള് മോന്തി കൊണ്ട് ദേവൻ ചോദിച്ചു….

ദേവാ വേണ്ടാ നീ ഓവർ ആയി…….

അളിയൻ എന്ത് അളിയനാ അളിയാ… ഒരു അളിയനോട് മറ്റൊരു അളിയൻ ഇങ്ങനെ പറയാവോ ഓവർ ആണെന്ന്. സ്നേഹമുള്ള അളിയൻ സംസാരിക്കുന്ന പോലെ സംസാരിക്കണം അളിയാ… അല്ലാതെ അളിയൻ ശേ…… ദേവൻ നാക്ക്‌ കുഴഞ്ഞു പറഞ്ഞു…

ചേട്ടാ ഇവൻ ഫിറ്റ്‌ ആയി……… (ദക്ഷൻ )

ഇവൻ ഇത് കൊളം ആക്കും…… ഇവനെ പിടി ദക്ഷാ…. ഇത് ആരെക്കിലും കണ്ടാൽ അത് മതി എന്നും പറഞ്ഞ് ദത്തനും ദക്ഷനും അവനെ അവിടെ നിന്നും പിടിച്ചു റൂമിൽ കിടത്തി …… രണ്ടും കൂടി തിരിഞ്ഞ് നോക്കിയപ്പോൾ ഇടുപ്പെൾ കൈ കൊളുത്തി നിൽക്കുന്ന അനുവിനെ ആണ് കണ്ടത്….
ദത്തനും ദക്ഷനും പരസ്പരം മാറി മാറി നോക്കി….. അവൾ അവരുടെ അടുത്തേക്ക് വന്നു…

ഞങ്ങൾ അപ്പോഴേ പറഞ്ഞതാ അനു കൂടിക്കണ്ട കുടിക്കേണ്ട എന്ന് …. പക്ഷേ അവൻ കേട്ടില്ല……. എന്നിട്ട് കിടക്കുന്ന കണ്ടില്ലേ ശവം…. (ദക്ഷൻ )

അതിന് ഞാൻ ഒന്നും ചോദിച്ചില്ലല്ലോ??? (അനു )

ഇല്ലാ എന്നാലും പറയേണ്ടത് ഞങളുടെ കടമ അല്ലേ ചേട്ടാ…. (ദക്ഷൻ )

അതേ…… (ദത്തൻ )

നിങ്ങൾ രണ്ടുപേരും ഒന്ന് വെളിയിൽ പോകാവോ ….. ജസ്റ്റ്‌ 5മിനിറ്റീസ്….

പിന്നെന്താ… വാ ദക്ഷാ എന്നും പറഞ്ഞ് കൊണ്ട് രണ്ടും വെളിയിൽ ഇറങ്ങിയതും അനു റൂമിന്റെ ഡോർ അടച്ചു………
ദത്തനും ദക്ഷനും കാതോർത്ത് അവിടെ തന്നെ നിന്നു … കുറച്ച് കഴിഞ്ഞപ്പോൾ അനു ഡോർ തുറന്നു… ആകെ വിയർത്ത് കുളിച്ച് അവളുടെ കോലം കണ്ട് രണ്ടു പേരും മാറി മാറി നോക്കി……

എന്റെ പൊന്ന് ചേട്ടന്മാരെ എസിക്ക് തണുപ്പ് പോരാ… ആകെ വിയർത്തു പോയി എന്നും പറഞ്ഞ് സാരി തലപ്പ് കൊണ്ട് ഒഴുകി വന്ന വിയർപ്പ് തുള്ളികൾ തുടച്ചു കൊണ്ട് അവൾ അവിടെ നിന്നും പോയി…..

ഇതെന്താ സംഭവം എന്നും പറഞ്ഞ് രണ്ടും റൂമിലേക്ക് നോക്കിയപ്പോൾ നിലത്ത് കിടക്കുന്ന ദേവനെ ആണ് കണ്ടത്….. റൂമിന് അകം നോക്കിയപ്പോൾ ഷിറ്റ് എല്ലാം മാറി…….. തലയണയുടെ പഞ്ഞി എല്ലാം അവിടെ ചിതറി കിടക്കുന്നു…… ദേവന്റെ ഷർട്ടിന്റെ ബട്ടൻസ് എല്ലാം പൊട്ടി കിടക്കുന്നു…. ശെരിക്കും പറഞ്ഞാൽ അനു അവനെ നന്നായി പെരുമാറി എന്ന് സാരം…. ദത്തനും ദക്ഷനും അവനെ പിടിച്ച് ബെഡിൽ ഇരുത്തി….

ദേവാ നിനക്ക് വെള്ളം വേണോ???? (ദത്തൻ )

എന്റെ ദത്താ …… എന്റെ വെള്ളം ഒക്കെ പോയെടാ ….. അവൾ ആ പോയ ലവൾ എന്നെ ഒരു പരുവം ആക്കി അളിയാ…….. എന്നുo പറഞ്ഞ് ബോധം കെട്ട് കിടക്കയിലേക്ക് വീണു…….

ദത്തനും ദക്ഷനും അവന് കൂട്ടായി അവിടെ തന്നെ ഇരുന്നു…..

—-/////———-

അമ്പലത്തിൽ നിന്നും വന്ന് കിരൺ റൂമിൽ വന്ന് കിടന്നു…… കണ്ണടച്ചപ്പോൾ മുമ്പിൽ പോലും വീണയാണ്……….. അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു……..

കിരൺ………….. അവൻ കണ്ണുകൾ തുറന്നു….. തന്നെ നോക്കി നിൽക്കുന്ന പപ്പയെ ആണ് അവൻ കണ്ടത്…………

പപ്പാ…….. അവൻ അവിടെ നിന്നും എഴുനേറ്റ് ഇരുന്നു……

എന്താ മോനേ വീണയെ കണ്ടോ നീ……

അവൾ തലയാട്ടി…….

സമ്മതിച്ചില്ല… അല്ലേ…. സാരം ഇല്ലടാ…..ഞാൻ ആ കുട്ടിയോട് സംസാരിക്കാം….

വേണ്ട പപ്പാ …. അവൾക്ക് എന്റെ സ്നേഹം മനസ്സിലാക്കാൻ പറ്റില്ല…. ഒരിക്കലും… അതൊക്കെ വിട്ടേക്ക്……… അവൻ തല താഴ്ത്തി പറഞ്ഞു…..

ഇല്ലാ മോനെ നിന്നെ അവൾ മനസ്സിലാക്കും എനിക്കു ഉറപ്പുണ്ട്…. എന്നും പറഞ്ഞ് അയാൾ അവിടെ നിന്നും പോയി……

ഒന്നും മനസ്സിലാവാതെ അവൻ വീണ്ടും ബെഡിലേക്ക് കിടന്നു….

—–////——

എന്ത് പറ്റി വീണ….. …….. റൂമിൽ ഒറ്റയ്ക്ക് ഇരുന്ന അവളുടെ അടുത്തേക്ക് ദേവി വന്നു…

ഏയ്യ് ഒന്നുമില്ലടോ……..

എന്നോട് കള്ളം പറയണ്ട… എന്തോ ഉണ്ട്….. അമ്പലത്തിൽനിന്ന് വന്നപ്പോൾ തൊട്ട് ഞാൻ ശ്രദ്ധിക്കുവാ……….

ഏയ്‌ ഒന്നുമില്ല………..

എന്തോ എനിക്ക് അങ്ങനെ തോന്നി….

അല്ല വീണ മോളേ നിനക്ക് സുഖമാണോ?? അവരുടെ അടുത്തേക്ക് ഒരു സ്ത്രീ വന്നു ചോദിച്ചു…….

അഹ് ആരിത് അപ്പച്ചിയോ…… (വീണ )

ദേവിയുടെ നോട്ടം കണ്ട് വീണ പറഞ്ഞു :ദേവി ഇത് എന്റെ അച്ഛന്റെ പെങ്ങള…..

ഓഹ്…… അവൾ ഒന്ന് ചിരിച്ചു കാണിച്ചു…

ആന്റി ഇത് ദത്തെട്ടന്റെ വൈഫ്‌ ദേവി……
അവളെ വീണ പരിചയപ്പെടുത്തി……

ഓഹ് ഇപ്പോൾ കല്യാണം കഴിഞ്ഞ അല്ലേ (ആന്റി )

ആണെന്ന് അവൾ തലയാട്ടി………

വിശേഷം ഒന്നും ആയില്ലേ മോളേ …..

ഓഹ് എന്ത് വിശേഷം ആന്റി … ഇങ്ങനെ ഒക്കെ പോന്നു…………

അയ്യോ അതല്ല ഒരു കുഞ്ഞിക്കാൽ ഒക്കെ വേണ്ടായോ ?????

ഓ അങ്ങനെ…..കല്യാണം കഴിഞ്ഞ് ഒരു മാസം കഴിയണ്ട അപ്പോഴേ തുടങ്ങി …വിശേഷം ആയോ.. വിശേഷം ആയോ … അല്ല എനിക്ക് അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ എന്റെ ഭർത്താവിന് ഇല്ലാത്ത തിടുക്കം ഇവറ്റകൾക്ക് എന്തിനാന്നാ…
. അയ്യോ ആന്റിയെ പറഞ്ഞതല്ല കേട്ടോ… പൊതുവെ പറഞ്ഞതാ… ….

അവർ തലയാട്ടി…

എന്നാലും ആന്റി പറ എന്നെ പ്രസവിപ്പിക്കാൻ ഈ നാട്ടുകാർക്ക് എന്തിനാ ഇത്ര ഉത്സാഹം ….
അതൊക്കെ മ്ലേച്ഛം അല്ലേ…
…ബ്ലഡി ഗ്രാമവാസിസ്..
. അയ്യോ ആന്റിയെ അല്ല കേട്ടോ….

പൊതുവായി ആയിരിക്കും അല്ലേ….. (ആന്റി )

കറക്റ്റ് … ഞാൻ പോട്ടെ അല്ലെകിൽ ഇനിയും കരിഞ്ഞു പോകും…. കറിയെ….
എന്നും പറഞ്ഞ് കൊണ്ട് അവൾ ചാടി തുള്ളി പോയി…..

ഇതെന്താ മോളെ ഇങ്ങനെ…… (ആന്റി )

വീണ അത് കേട്ട് ചിരിച്ചു………

*******—-****—-*****———

എല്ലാരും കഴിക്കാനായി ഇരുന്നു………
ആൾക്കാർ കൂടുതൽ ആയതു കൊണ്ടും വിശേഷം ഉള്ള ദിവസം ആയത് കൊണ്ടും നിലത്ത് വിരിപ്പ വിരിച്ച ഇരുന്നത്…….വിഭവ സമൃദ്ധമായ സദ്യ വിളംബി ………..

അല്ല ദേവൻ എവിടെ??? (മല്ലിക )

അത് പിന്നെ അച്ചമ്മേ അവൻ ഉറക്കമാ…. (ദത്ത )

ഇപ്പോഴോ എന്ത് പറ്റി ….???

അത് അത് പിന്നെ…. എന്തോ അവന് നല്ല ക്ഷിണം അതാ……

ഏഹ്ഹ് ……

എന്റെ അച്ചമ്മേ കഴിക്കാൻ പോകുമ്പോൾ ആ കോൺസെൻട്രേഷൻ കളയല്ലേ…. ആ ഫ്ലോ പോകും (ദക്ഷൻ )…..

അല്ല ദേവി എവിടെ?? (അനു )

അവൾ എന്തോ എടുക്കാൻ ആണെന്നും പറഞ്ഞ് റൂമിൽ പോകുന്നത് കണ്ടു….. (ചിഞ്ചു )

ഈ പിള്ളേർ നല്ല ദിവസമായിട്ട് ഒരുമിച്ച് കഴിക്കാന്ന് വെച്ചാൽ എവിടേലും പോയി കിടക്കും……… ദത്താ നീ പോയി ദേവിയെയും ദേവനെയും പോയി വിളിച്ചോണ്ട് വാ……..

ശരി അച്ചമ്മേ…….

***************

ദേവന്റെ എടുത്ത് ചെന്നപ്പോൾ പോത്ത് പോലെ കിടക്കുകയായിരുന്നു …..

ദേവാ….. എടാ ദേവാ……. ദത്തൻ വിളിച്ചു….

അവൻ ഒന്ന് കണ്ണ് ചിമ്മികൊണ്ട് ദത്തനെ നോക്കി ചിരിച്ചു ……

അളിയാ …… എനിക്ക് ലാർജ് മതി… സോഡ വേണ്ടാ……… ദേവൻ നാക്ക്‌ കുഴഞ്ഞു കൊണ്ട് പറഞ്ഞു…….

ശവം…….എന്നും പറഞ്ഞ് ദത്തൻ അവിടെ നിന്നും പോയി……
*****——*****——–
എന്തായി സാം…… നീ തിരക്കിയോ…. ദേവി ഫോണിലൂടെ സംസാരിച്ചു…..

ഇല്ലാ ദേവി…… അയാളുടെ അഡ്രെസ്സ് കിട്ടി…ബട്ട്‌ അവിടെ ചെന്നപ്പോൾ അയാൾ അവിടെ നിന്നും സ്ഥലം മാറി എന്നാ അറിയാൻ കഴിഞ്ഞത്……. മറുതലയ്ക്കൽ നിന്നും ഒരു ശബ്ദം ഉയർന്നു…

നമ്മൾക്ക് സമയം ഇല്ലാ സാം…. എല്ലാം പെട്ടെന്ന് തീർക്കണം ….. അറിയാലോ…

dont worry മോളെ നമ്മൾക്ക് എല്ലാം ശരിയാക്കാം …….

ഓക്കെ…… എന്നും പറഞ്ഞ് തിരിഞ്ഞതും പുറകിലായി നിൽക്കുന്ന ദത്തനെ ആണ് ദേവി കണ്ടത്…

തുടരൂ……..

അസുര പ്രണയം : ഭാഗം 1

അസുര പ്രണയം : ഭാഗം 2

അസുര പ്രണയം : ഭാഗം 3

അസുര പ്രണയം : ഭാഗം 4

അസുര പ്രണയം : ഭാഗം 5

അസുര പ്രണയം : ഭാഗം 6

അസുര പ്രണയം : ഭാഗം 7

അസുര പ്രണയം : ഭാഗം 8

അസുര പ്രണയം : ഭാഗം 9

അസുര പ്രണയം : ഭാഗം 10

അസുര പ്രണയം : ഭാഗം 11

അസുര പ്രണയം : ഭാഗം 12

അസുര പ്രണയം : ഭാഗം 13

അസുര പ്രണയം : ഭാഗം 14

അസുര പ്രണയം : ഭാഗം 15

അസുര പ്രണയം : ഭാഗം 16

അസുര പ്രണയം : ഭാഗം 17

അസുര പ്രണയം : ഭാഗം 18

അസുര പ്രണയം : ഭാഗം 19

അസുര പ്രണയം : ഭാഗം 20

അസുര പ്രണയം : ഭാഗം 21