Friday, January 3, 2025
Novel

ഇന്ദ്ര മയൂരം : ഭാഗം 21

നോവൽ
എഴുത്തുകാരി: ചിലങ്ക

സമയത്തിന് അവർ എല്ലാരും അമ്പലത്തിൽ എത്തി… എല്ലാരുടെയും മുഖം സന്തോഷം കൊണ്ട് നിറഞ്ഞു. കള്ള കണ്ണന്റെ മുമ്പിൽ ഇന്ദ്രൻ മയുവിനെ കാത്ത് നിന്നും. കുറച്ച് കഴിഞ്ഞപ്പോൾ ഭദ്രയുടെ കൂടെ വരുന്ന അവളെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു…..

ഹൃദയത്തിൽ മറച്ചു വെച്ച മയൂവിനോടുള്ള പ്രണയം വീണ്ടും പൂവണിഞ്ഞു … അവൾ അവന്റെ മുമ്പിൽ വന്നു നിന്നും. ഒരു നോട്ടം കൊണ്ടു പോലും അവൾ അവനെ കടാക്ഷിചില്ല . ……
മുഖം കുഞ്ഞിഞ്ഞു അങ്ങനെ തന്നെ നിന്നും…..

തിരുമേനി രണ്ടാൾക്കും ചന്ദനo നൽകി. അവർ ഇരുവരും അത് മേടിച്ച് നെറ്റിയിൽ തൊട്ടു….
നാരായണൻ ഇന്ദ്രന് നേരെ താലി നീട്ടി .

അവൻ അത് സന്തോഷത്തോടെ മേടിച്ചു കൊണ്ട് അവളുടെ കഴുത്തിൽ ചാർത്തി. ആ ഒരു നിമിഷം അവൾ കണ്ണുകൾ മെല്ലേ അടച്ചു കൊണ്ട് കയ്യി കൂപ്പി പ്രാർത്ഥിച്ചു.

അവൻ അവളുടെ കഴുത്തിൽ താലി മെല്ലേ കെട്ടിക്കൊണ്ട് ആരുo കാണാതെ മെല്ലേ അവളുടെ കഴുത്തിൽ മുത്തി.

അവൾ ഒന്ന് ഞെട്ടികൊണ്ട് അവനെ നോക്കിയതും കള്ള ചിരി സമ്മാനിച്ചു കൊണ്ട് തന്നെ നോക്കി നിൽക്കുന്നത് കണ്ട് അവൾ കലിയടക്കി അങ്ങനെ തന്നെ നിന്നു.

സിന്ധുര ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം ഇന്ദ്രൻ അവളുടെ നെറുകയിൽ ചാർത്തി… അവൾ അറിയാതെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണീർ ഇറ്റ് വീണു…… മലകൾ പരസ്പരം അണിഞ്ഞു കൊണ്ട് മുതിർന്നവരുടെ അനുഗ്രഹം മേടിച്ചു.

അവസാനം ഭദ്രയുടെയും രുദ്രന്റെയും സമയം എത്തിയതും അവർ പരസ്പരം കെട്ടി പിടിച്ചു…
ഇന്ന് മുതൽ ഇന്ദ്രന്റെ പാതി യാണ് മയൂരി…. ഇന്ദ്രൻ മനസ്സിൽ പറഞ്ഞു.

അപ്പോഴും കോവിലിൽ കള്ളക്കണ്ണൻ എന്തിനെന്ന പോലെ ചിരിക്കുന്നുണ്ടായിരുന്നു….

**********

ഗൗരി മയുവിന് നേരെ കത്തിച്ച നില വിളക്ക് നീട്ടി….. അവൾ അത് ഒരു ചിരിയോടെയും പിന്നെ ഉള്ളിൽ ഒരു പ്രാർത്ഥനയോടെയും മേടിച്ചു കൊണ്ട് അകത്തേക്കു കേറി.. കൂടെ ഇന്ദ്രനും.
നിലവിളക്കിന്റെ മുമ്പിൽ ഇരുവരും കയ്യ് കൂപ്പി പ്രാർത്തിച്ചു…

കല്യാണത്തിന്റെ ചടങ്ങുകൾ എല്ലാം കഴിഞ്ഞ് എല്ലാരും കൂടി മയു വിനെ ഇന്ദ്രന്റെ റൂമിൽ ഫ്രഷ് ആകാൻ വിട്ടു…

അവൾ അവന്റെ റൂമിൽ കേറി ചുറ്റിനും നോക്കി… മുമ്പ് കണ്ടിട്ടില്ലാത്ത എന്തോ ഒരു പ്രത്യേകത ഇപ്പോൾ തോനുന്നു .

ഒരുപക്ഷെ ഇപ്പോൾ ഇന്ദ്രേട്ടന്റെ ഭാര്യ പതവി കിട്ടിയത് കൊണ്ടാകാം….
ഒരു പതവി …… മാത്രം…. അതിനപ്പുറം എന്തെകിലും ഉണ്ടോ ആവോ ????
ഉണ്ടെടി………….

അവൾ ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കിയതും ഡോർ ലോക്ക് ചെയ്ത് തന്നെ നോക്കി നിൽക്കുന്ന ഇന്ദ്രനെ ആണ് കണ്ടത്…..

മെല്ലേ പറഞ്ഞതാണ് കേട്ടോ ആവോ ??? അവൻ അവളുടെ അടുത്തേക്ക് വരുന്നതിനു അനുസരിച്ച് അവൾ കിടന്ന് വിറയ്ക്കാൻ തുടങ്ങി…

അവൾ നടന്ന് ഭിത്തിയോട് ചേർന്നു നിന്നും..

അവൾക്ക് മുമ്പിൽ അവൻ വന്ന് നിന്നപ്പോൾ താൻ ചാർത്തിയ സിന്ധുര വും താലിയും മാത്രമേ ഉള്ളായിരുന്നു അവന്റെ കണ്ണിൽ .

അവൻ താൻ കെട്ടിയ താലിയിൽ മുഖം ചേർത്ത് മെല്ലേ ചുംബിച്ചു. അവളുടെ ഹൃദയമിടിപ്പ് അവന് കേൾക്കാൻ പാകത്തിൽ ഉള്ളതായിരുന്നു……

അവൻ പിന്നെ അതിൽ നിന്നും മുഖം മാറ്റി ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് ഡ്രസ്സ്‌ എടുത്ത് കൊണ്ട് ബാത്‌റൂമിലേക്ക് പോയി.
മയൂ ആഞ്ഞു ശ്വാസം വലിച്ചു .

ഈശ്വര ഇയാൾ ഇത് എന്തോന്ന് ??? ഓരോ സമയത്ത് ഓരോ സ്വഭാവം………
ഭഗവാനെ ഈ മനുഷ്യന്റെ പരാക്രമത്തിൽ നിന്നും എന്നെ കാക്കണേ……. അവൾ ആരോടെന്നില്ലാതെ പറഞ്ഞു.

*******************

icu വിന് മുന്നിൽ വിക്രം തകർന്ന മനസ്സുമായി അയാൾ കണ്ണാടിയിലൂടെ ശ്വാസം വലിക്കാൻ പാടു പെടുന്ന അക്ഷയ് നോക്കി നിന്നും…….
കണ്ണുകൾ നിറഞ്ഞ് ഒഴുകി….

സർ നേഴ്‌സിന്റെ വിളി കേട്ട് അയാൾ തിരിഞ്ഞു നോക്കി.

ഡോക്ടർ വിളിക്കുന്നു.

ഒക്കെ…..

**************************

ഡോക്ടർ എന്താണ് എന്റെ മോന് പറ്റിയത് ??? അയാൾ ആകുലതയോടെ ചോദിച്ചതും ഡോക്ടർ പറയാൻ തുടങ്ങി…

അക്ഷയ്‌ക്ക് ഇനി പഴയതു പോലെ ഒരു ലൈഫ് ഉണ്ടാകില്ല സർ….

വാട്ട്‌…….. അയാൾ അലറി…..

ഇന്നലെ രാത്രിയിൽ റോഡിൽ ബോധം മറഞ്ഞഅവസ്ഥയിൽ കിടന്ന സാറിന്റെ മോനെ കുറച്ച് ആൾക്കാർ ആണ് ഇവിടേക്ക് കൊണ്ട് വന്നത്.

പരിശോധനയിൽ അവന്റെ ബോഡിൽ ആരോ ഇൻജെക്ട ചെയ്തിട്ടുണ്ട്. അത് അവന്റെ ബോഡിയിലേ എല്ലാ ഭാഗങ്ങളും തളർത്തി.. എന്തിന് അവന് നേരെ ശ്വാസം പോലും വിടാൻ പറ്റാത്ത അവസ്ഥയിലാണ്.

ഇനി കൂടി പോയാൽ ഒന്നുരണ്ട് മാസം… അത് കഴിഞ്ഞാൽ …. അത് പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ വിക്രം എഴുനേറ്റ് അയാളുടെ കോളറിൽ പിടിച്ചു വലിച്ചു.

ദേഷ്യവും സങ്കടവും എല്ലാം തന്നെ അയാളിൽ പ്രകടമായിരുന്നു.

എനിക്ക് ഒന്നും അറിയണ്ട… എന്റെ മോനെ എനിക്ക് തിരിച്ചു വേണം … അല്ലെങ്കിൽ ??? അതും പറഞ്ഞ് വിക്രം ഡോക്ടറെ വിട്ടു.

സർ നിങ്ങൾക്ക് എന്നെ കൊല്ലണോ ??? കൊന്നോ പക്ഷേ ഞാൻ പറഞ്ഞത് സത്യം ആണ് … എന്ത് മരുന്നാണ് അവർ ഇൻജെക്ട ചെയ്തതെന്ന് ഒരു അറിവും ഇല്ല…..

അവന്റെ ഈ കണ്ടിഷൻ വെച്ച് അധിക നാൾ ആയുസ്സ് ഉണ്ടാകില്ല….
ഞാൻ ഒരു ഡോക്ടർ ആണ് .

ഒരു ഡോക്ടറിന് ചെയ്യാവുന്നതെല്ലാം ഞാൻ ചെയ്യും .. ബാക്കി ഒക്കെ ഈശ്വരന്റെ കയ്യിൽ .
വിക്രം ആകെ തകർന്ന അവസ്ഥയിൽ തലയിൽ കയ്യി വെച്ചിരുന്നു.

ആര് ?????? ആരാണ് ഇങ്ങനെ ചെയ്തത് ???? വിടില്ല ഞാൻ… എല്ലാത്തിനെയും വേരോടെ പിഴുത് ഏറിയും…. അയാൾ ഉറച്ച തീരുമാനത്തോടെ അവിടെ നിന്നും എഴുനേറ്റു.
*****************************

റിസപ്ഷന്റെ തിരക്കായിരുന്നു രുദ്രൻറെ വീട്ടിൽ
സ്റ്റെജിൽ ഇന്ദ്രനും മയുവും ചിരിയോടെ എല്ലാരേയും സ്വികരിച്ചു .

ബ്ലു കളറിൽ വൈറ്റ് കളർ സ്റ്റോൺ ഉള്ള ഗൗൺ ആയിരുന്നു മയൂ. ഇന്ദ്രൻ same കളർ ഷർട്ടും. എല്ലാരും അവരെ അസൂയയോടെ നോക്കി നിന്നും…

ഭദ്രയും രുദ്രനും എല്ലാത്തിന്റെയും പുറകിലായിരുന്നു. അവളെ ഒരിടത്ത് ഇരുത്താൻ രുദ്രൻ പാടുപ്പെട്ടു …

എന്നാലും ഒരു തരത്തിൽ ഭദ്ര തയ്യാർ ആയില്ല…
ഇന്ദ്രൻ സന്തോഷത്തോടെ എല്ലാം എൻജോയ് ചെയ്തു. എന്നാൽ മയു മടുപ്പോടെ അവിടെഅവന്റെ കൂടെ നിന്നും.

അതേ എനിക്ക് ചൊറിഞ്ഞു കേറുന്നുണ്ട് ….. അവൾ പല്ലിറുമ്മി ക്കൊണ്ട് പറഞ്ഞതും ഇന്ദ്രൻ മുഖം കൂർപ്പിച്ചു….

പിന്നെ അവൾ വാ തുറക്കാൻ പോയില്ല….

വണ്ടി പാർക്ക് ചെയ്യുന്ന ഇടത്തേക്ക് നോക്കിയപ്പോൾ ആണ് ഹർഷനേയും അച്ചു വിനെയും കണ്ടത്… അവരെ കണ്ടപ്പോൾ അവൾ സന്തോഷത്തോടെ അവരുടെ അടുത്തേക്ക് പോകാൻ പോയതും ഇന്ദ്രൻ അവളുടെ കയ്യിൽ പിടിച്ചു.

അവൾ ദേഷ്യത്തോടെ അവനെ നോക്കി…
അവർ ഇങ്ങോട്ട് തന്നെ അല്ലെ വരുന്നത് ???? അവൻ ദേഷ്യത്തോടെ പറഞ്ഞു.

ഇതാണ് ഇതാണ് നാട്ടിൽ ഫെമിനിച്ചികളുടെ എണ്ണം കൂട്ടുന്നത് .

മിണ്ടരുത്……

ശേ………

അച്ചുവും ഹര്ഷനും അവരുടെ അടുത്തേക്ക് വന്നു …….. കെട്ടിപ്പിച്ചും പരിഭവം പറഞ്ഞു ഉള്ള അവരുടെ സാമിപ്യം ഇന്ദ്രന് ഒരുപാട് ഇഷ്ട്ടപ്പെട്ടു.

അച്ചു നീലൂ…….. അവൾ മടിയോടെ ചോദിച്ചതും ഹർഷന്റെ മുഖം വാടി….

അവൾ ഹോസ്പിറ്റലിൽ ആണ്… അവളുടെ ചേട്ടൻ എന്നും പറഞ്ഞ് അച്ചു ഇന്ദ്രനെ നോക്കി… അവൻ അത് ശ്രദ്ധിക്കുന്ന മട്ടിൽ നിന്നില്ല…..

അവൾക്ക് എന്നോട് ദേഷ്യം കാണുവോ ഹർഷ…???? അവൾ സങ്കടം അടക്കി പറഞ്ഞു…..

അവൾക് നിന്നോട് ദേഷ്യം ഒന്നുമില്ല.. അയാൾ അല്ലെ തെറ്റ് ചെയ്തേ . അത് കൊണ്ട് നീലുവിന് ഒരു ബുദ്ധിമുട്ട് നിന്നെ ഫേസ് ചെയ്യാൻ..

ആം……..

എടി…. അങ്ങോട്ട് നോക്കിയേ …….. ഹർഷൻ നോക്കിയ ഭാഗത്തേക്ക് നോക്കിയപ്പോൾ അഖിൽ ബുള്ളറ്റിൽ നിന്നും ഇറങ്ങി വരുന്നു . കയ്യിൽ ഗിഫ്റ്റ് ഒണ്ട് …… അവനെ കണ്ട തും അച്ചു വിന്റെ മനസ്സിൽ ലഡു പൊട്ടി………..

എടി ഇയാളെ ആരാ ഇങ്ങോട്ട് വിളിച്ചേ??? (ഹ (

ഞാൻ വിളിച്ചില്ല………. 🤔🤔

ആര് വിളിച്ചാൽ എന്താ വരേണ്ട ആള് വന്നു……….. ഹോ സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ ……
അച്ചു അവിടെ കിടന്നു തുള്ളാൻ തുടങ്ങി…..

അഖിൽ അവരുടെ അടുത്തേക്ക് വന്ന് ഇന്ദ്രനേയും മയുവിനെയും വിഷ് ചെയ്തു.അച്ചു വിനെ ഒഴിച്ച് ബാക്കി എല്ലാരേയും നോക്കി ഇളിച്ചു .

അവിടെ വന്ന പിടക്കോഴികൾ അവനെ നോക്കി വെള്ളമിറക്കുന്നത് കണ്ട് അച്ചു ഇപ്പോൾ പൊട്ടും എന്ന് പറഞ്ഞ് നിന്നും……….
അഖിൽ അതെല്ലാം കണ്ട് ചിരിച്ചു….

******************************

ക്യാമറ മാനേ പ്രാകി മയൂവിന്റെ പോസ്സ് കണ്ട് ഇന്ദ്രൻ മാറി നിന്ന് കിണിക്കാൻ തുടങ്ങി. അത് കണ്ട് അവൾ കലി തുള്ളി അവന്റെ അടുത്തേക്ക് വന്നതും കാല് തെറ്റി വീഴാൻ പോയി. ഇന്ദ്രൻ അപ്പോൾ തന്നെ അവളെ പിടിച്ചു…

കൂമ്പി അടഞ്ഞ അവളുടെ കണ്ണുകൾ മെല്ലേ തുറന്നു…. തന്നെ ഇമ വെട്ടാതെ നോക്കുന്ന അവന്റെ നോട്ടത്തിൽ അവൾ ലയിച്ചു…… ആ നിമിഷം അവർ മാത്രം ആയ ലോകത്തെക്ക് പോയി….

അവന്റെ കയ്യികൾ കൊണ്ട് മറഞ്ഞു കിടന്ന അവളുടെ മൂടി അവൻ മെല്ലേ ഒതുക്കി.
അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു…
മയൂ അവനെ തന്നെ നോക്കി ….

പെർഫെക്ട് ക്ലിക്ക്….. ക്യാമറ മാന്റെ പറച്ചിൽ കേട്ടതും രണ്ട് പേർക്കും ബോധം വന്ന് പരസ്പരം മാറി നിന്നും…..

**************

എടാ ഹർഷ അയാൾ ഇത് എവിടെ പോയി?????

ആര് ????

എടാ ആ unromantic മൂരാച്ചി അഖിൽ സാറിനെ ………..
അവളുടെ പറച്ചിൽ കേട്ടതും ഹർഷൻ കഥകളി കാണിക്കാൻ തുടങ്ങി.

എന്തോന്നാടാ……

പുറകിലോട്ട് നോക്കടി……

പുറകിൽ എന്താണെന്ന് പറഞ്ഞ് നോക്കിയതും ദ നില്കുന്നു… അഖിൽ മുത്ത്………

കേട്ട് കാണുവോ ???? ഏയ്‌…..

പക്ഷേ ലക്ഷണം കണ്ടിട്ട് ഇപ്പോൾ അടിക്കുന്ന മട്ടുണ്ട്…….. അല്ലെ ഹർഷ….. എന്നും പറഞ്ഞ് നോക്കിയതും അവന്റെ പൊടി പോലും ഇല്ല….

കള്ള പന്നി……….. എന്നെ ഇട്ടിട്ട് പോയോ……
എൻ നൻപനെ പോലെ യാരുമില്ലേ എന്നാ സ്റ്റാറ്റസ് എന്നും ഇടുന്ന തെണ്ടിയാ………
ഹ…. വിധി…..

അഖിൽനെ നോക്കിയപ്പോൾ ഇപ്പോൾ കടിച്ചു കൊല്ലും എന്ന മട്ടിലും……

അല്ലാ ഇതാരാ അഖിൽ സാറോ …. ജീവിതം ഒക്കെ സുഖല്ലേ ?? ആരോഗ്യം ഒകെ സൂക്ഷിക്കണം കേട്ടോ .. മനുഷ്യന്റെ കാര്യം അല്ലെ …

അപ്പോൾ ഞാൻ അങ്ങോട്ട് … മെല്ലേ എസ്‌കേപ്പ് ആകാം എന്ന് വലിഞ്ഞതും അഖിൽ അച്ചു വിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി…..

അവൾ പേടിച്ചു കൊണ്ട് ചുറ്റും നോക്കി.

അവൻ അവളുടെ ഇടുപ്പിൽ കയ്യിട്ട് അവനോട് ചേർത്ത് നിർത്തി. അവൾ ഞെട്ടി ക്കൊണ്ട് അവനെ നോക്കി……

ഹൃദയം വല്ലാതെ ഇടിച്ചു…

സ സർ …. അവൾ വിക്കി പറഞ്ഞതും അവൻ വിരൽ കൊണ്ട് അവളുടെ ചുണ്ടിന് കുറുകെ വെച്ചു….
അവന്റെ മുഖം അവളുടെ കാതോരം അടുപ്പിച്ചു..

നീ നേരത്തെ വിളിച്ചതെന്താ ?? unറൊമാന്റിക് മൂരാച്ചി എന്നോ…. ആണോ പറയാൻ ഞാൻ അങ്ങനെ ആണോന്ന്.. അവൻ അവളുടെ കാതിൽ കടിച്ചു കൊണ്ട് പറഞ്ഞതും അവളുടെ ദേഹത്ത് ഒരു തരിപ്പ് അനുഭവപ്പെട്ടു……..

അത് അത് പിന്നെ ഞാൻ….. വെറുതെ……

അവൾ പറഞ്ഞ് മുഴുപ്പിക്കുന്നതിന് മുമ്പ് തന്നെ അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങൾ കവർന്നു…..

ശ്വാസം കിട്ടാതെ അവൾ അവന്റെ നെഞ്ചിൽ അടിച്ചതും അവൻ അവളിൽ നിന്നും മാറി…..
കള്ള ചിരിയോടെ അവളെ നോക്കി നിന്നും….

 

അവൾ അമ്പരപ്പോടെ അവനെ നോക്കി നിന്നും..

ഇപ്പോൾ മനസ്സിലായോടി ഞാൻ unromantic അല്ലെന്ന്… പിന്നെ ഇത് ഒരു കടം ആണ് കേട്ടോ …
എന്നും പറഞ്ഞ് അവൻ അവിടെ നിന്നും പോയി…..

അവളുടെ കിളികൾ മൊത്തം പറന്ന് പോയി..

ഇവിടെ ഇപ്പോൾ എന്താ സംഭവിച്ചത്….

അല്ല ഇത് എന്റെ അഖിൽ സർ അല്ല എന്റെ അഖിൽ സർ ഇങ്ങനെ അല്ല… അവൾ . അങ്ങനെ പറഞ്ഞു കൊണ്ട് അവൻ പോകുന്നത് നോക്കി നിന്നും…
ചുണ്ടിൽ ഒരു ചിരി തത്തി കളിച്ചു..

അങ്ങനെ ആളും ആരവും ആയി റിസപ്ഷൻ കെങ്കേമം ആയി കഴിഞ്ഞു…. എല്ലാരും ഹാപ്പി…..

***************************-******–

രാത്രി………..

( കുറച്ച് റൊമാൻസ് ആണേ… വേണ്ടാത്തവർ വായിക്കല്ലേ…… 😁😁)

റിസപ്‌ഷൻ എല്ലാം കഴിഞ്ഞ് ഭദ്ര ബാത്‌റൂമിൽ നിന്നും ഫ്രഷ് ആയി വന്നതും ബെഡിൽ ഇരുന്ന രുദ്രൻ അവളെ ഒരു നിമിഷം കണ്ണിമ വെട്ടാതെ നോക്കി നിന്നു പോയി.

ലോങ്ങ്‌ ടോപ്പും സ്കർട്ടും ആണ് വേഷം.

നനഞ്ഞ മുടിയിൽ നിന്നും വെള്ളം താഴേക്ക് വീഴുന്നു ……
അവൾ കണ്ണാടിയിൽ നോക്കി തല തോർത്തുകയാണ്…….
രുദ്രനെ അവൾ ശ്രദ്ധിക്കുന്നതെ ഇല്ല…..

മുമ്പിൽ ചക്ക പഴം കൊണ്ട് വെച്ചാൽ എത്ര വല്യ മുനീകായലും കൊതി വരും . സ്വാഭാവികം. 😝

അവൻ മെല്ലേ അവളുടെ അടുത്തേക്ക് ചെന്നതും ഭദ്ര ഒന്ന് ഞെട്ടി.

അവൾ കണ്ണാടിയിലൂടെ അവനെ നോക്കി ക്കൊണ്ട് എന്താണെന്ന് പുരികം പൊക്കി കാണിച്ചതും രുദ്രന്റ ചുണ്ടുകൾ അവളുടെ തോളിൽ പറ്റി പിടിച്ചു ഇരുന്ന വെള്ളത്തുള്ളി ഒപ്പിയെടുത്തു.

ഭദ്ര കയ്യികൾ പാവാടയിൽ പിടിത്തo ഇട്ടു കൊണ്ട് കണ്ണുകൾ അടച്ചു…..

രുദ്രൻ അവന്റെ പല്ലുകൾ കൊണ്ട് പുറകിൽ ഉള്ള അവളുടെ സിബ് വലിച്ചുരി….
അർദ്ധനഗ്ന മായ അവളുടെ പുറത്തെ ഓരോ വെള്ള ത്തുള്ളിയിലും അവന്റെ ചുണ്ടുകൾ പതിപ്പിച്ചു.

ഭദ്രയിൽ എന്തെന്നില്ലാത്ത വികാരം ഉടലെടുത്തു…

അതു പോലെ തന്നെ രുദ്രനും വേറെ ഏതോ ലോകത്തായിരുന്നു.
അവൻ അവളുടെ തോളിന്റെ രണ്ട് സൈഡിലൂടെ ടോപ് അഴിച്ചു മാറ്റാൻ നോക്കിയതും ഭദ്ര അവന്റെ കയ്യിൽ പിടിച്ചു.

അവൻറെ മുഖാമുഖം നിന്ന് വേണ്ടാ എന്ന് തലയാട്ടി…..

രുദ്രൻ ചിരിച്ചു കൊണ്ട് അവളെ തന്നിലേക്ക് അടുപ്പിച്ചു നിർത്തി….
അവൾ തരിച്ചു നിന്നും…

I Want u …. . … അവൻ മെല്ലേ അവളുടെ ചെവിയോരാം പറഞ്ഞതും അവൾ ഞെട്ടി അവനെ നോക്കി…ആ കണ്ണുകളെ അവൾക്ക് വീണ്ടും നേരിടാൻ സാധിക്കാതെ തല കുഞ്ഞിച്ചു നിന്നും.
രുദ്രൻ കള്ള ചിരിയോടെ അവളുടെ മുഖം നേരെ യാക്കി…..

എനിക്ക് നിന്നെ ഒന്നും കൂടി അറിയണം ഭദ്രേ….. എന്റെ പ്രണയം വേദന യില്ലാതെ നിനക്ക് പകർന്നു നൽകണം….. നിന്നിൽ ഒരു മഴയായി എനിക്ക് പെയ്തിറങ്ങണം… അവസാനം തളർന്നു നിന്റെ നെഞ്ചിലെ ചൂട് പറ്റി എനിക്ക് മുഖം പൂഴ്ത്തി കിടക്കണം……..

അവന്റെ വാക്കുകൾ അവളിൽ നാണം ഉണ്ടാക്കി … അതോടൊപ്പം പേടിയും . അത് മനസ്സിലാക്കിയോണം രുദ്രൻ അവളെ മെല്ലേ പൊക്കിയെടുത്ത് അവളുടെ നെറ്റിയിൽ മെല്ലേ ചുംബിച്ചു

ഞാൻ നിന്റെ ഭർത്താവ് എന്നതിലുപരി ഒരു അച്ഛൻ കൂടി ആണെന്ന് എനിക്ക് നല്ല ബോധം ഉണ്ട് മോളെ………

കാരണം എന്റെ പ്രണയം ആണ് നമ്മളുടെ വാവ… അത് കൊണ്ട് നീ ആ കാര്യം ഓർത്ത്‌ പേടിക്കണ്ട കേട്ടോ………

അവളെ ബെഡിൽ കിടത്തിക്കൊണ്ട് അവൻ അങ്ങനെ പറതും അവളിൽ ഒരു ചിരി വിരിഞ്ഞു……

രുദ്രൻ ഇട്ടിരുന്ന ഷർട്ട് തലയിലുടെ വലിച്ചുരി അവളുടെ അടുത്തേക്ക് കിടന്നു.

മുഖം അവളോട് അടുപ്പിച്ചു കൊണ്ട് അവളുടെ അധരങ്ങൾ കവർന്നു….

മൃതുവായി തുടങ്ങിയാ പ്രണയ ചുംബനം പിന്നീട് ആവേശം ആയി മാറി…..

ഭദ്രയുടെ ചുണ്ടിലെ തേൻ അവൻ നുകർന്നു കൊണ്ടിരുന്നു…. മെല്ലേ അവളിൽ നിന്നും ഓരോ വസ്ത്രവും സ്നേഹത്തോടെ മാറ്റി … ദേഹം മുഴുവൻ അവന്റെ കൈകൾ ഇഴഞ്ഞു നടന്നു…

അവളുടെ ഓരോ അണുവിലും രുദ്രൻ വീണ്ടും അവന്റെ പേര് പതിപ്പിച്ചു….

അതെല്ലാം തന്നെ അവൾ മനസ്സാലെ മേടിച്ചു…

അവസാനം പുതപ്പിനുള്ളിൽ ഇരു ശരീരവും ഒന്നായി… അവളിൽ അവൻ ഒരു മഴയായി പെയ്തു……

ഭദ്രേ….. അവളുടെ മുടിയിൽ തഴുകിക്കൊണ്ട് രുദ്രൻ ചോദിച്ചതും അവൾ ഒന്ന് മൂളി……

വേദനിച്ചോ …….

അവൾ ഇല്ലെന്ന് തലയാട്ടി ഒന്നും കൂടി അവന്റെ നെഞ്ചിലെ ചൂട് പറ്റി കിടന്നു……
രുദ്രനും അവളെ ചേർത്ത് പിടിച്ചു കിടന്നു…

************************************

ലെ ഇന്ദ്രന്റെ റൂം…

ജന്നലിലൂടെ ആകാശം നോക്കി നിൽക്കുകയായിരുന്നു ഇന്ദ്രൻ . അവന്റെ മനസ്സിൽ ഒരായിരം സന്തോഷം പൂത്തുലഞ്ഞു…

ഇന്ന് നീ എന്റെ പാതി ആണ് മയൂ…. നിന്നിൽ നിന്നും ഒന്നും മറച്ചു വെയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. എല്ലാം പറയണം നിന്നോട്….

അവൻ ഒരു ചിരിയോടെ നിന്നതും പുറകിൽ എന്തോ താഴെ വീഴുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കി… മയൂ ഭദ്രകാളിയുടെ കൂട്ട് നിൽക്കുന്നതാണ് അവൻ കണ്ടത് ..

തുടരും…

ഇന്ദ്ര മയൂരം : ഭാഗം 1

ഇന്ദ്ര മയൂരം : ഭാഗം 2

ഇന്ദ്ര മയൂരം : ഭാഗം 3

ഇന്ദ്ര മയൂരം : ഭാഗം 4

ഇന്ദ്ര മയൂരം : ഭാഗം 5

ഇന്ദ്ര മയൂരം : ഭാഗം 6

ഇന്ദ്ര മയൂരം : ഭാഗം 7

ഇന്ദ്ര മയൂരം : ഭാഗം 8

ഇന്ദ്ര മയൂരം : ഭാഗം 9

ഇന്ദ്ര മയൂരം : ഭാഗം 10

ഇന്ദ്ര മയൂരം : ഭാഗം 11

ഇന്ദ്ര മയൂരം : ഭാഗം 12

ഇന്ദ്ര മയൂരം : ഭാഗം 13

ഇന്ദ്ര മയൂരം : ഭാഗം 14

ഇന്ദ്ര മയൂരം : ഭാഗം 15

ഇന്ദ്ര മയൂരം : ഭാഗം 16

ഇന്ദ്ര മയൂരം : ഭാഗം 17

ഇന്ദ്ര മയൂരം : ഭാഗം 18

ഇന്ദ്ര മയൂരം : ഭാഗം 19