Saturday, December 14, 2024
Novel

ആദ്രിക : ഭാഗം 8

നോവൽ
എഴുത്തുകാരികൾ: ശ്രീലക്ഷ്മി ഇന്ദുചൂഢൻ, ശ്രുതി വേണുഗോപാൽ

രാവിലെ എന്നെ വിളിച്ചുണർത്തിയത് എല്ലാം രാഖി ആയിരുന്നു… അവളുടെ താല്പര്യം കണ്ടാൽ അവളെ പെണ്ണുകാണാൻ വരുന്നപോലെ ആണ്. പത്തു മണിയോടെ അവർ വരും എന്ന് അറിയിച്ചിരുന്നു. അമ്മയുടെ നിർബന്ധപ്രകാരം രാവിലെ തന്നെ രാഖിയെ കൂട്ടി അമ്പലത്തിൽ പോയി.

ആ തിരുനടയിൽ നിൽക്കുമ്പോൾ എല്ലാംമറന്നു വരുന്ന ആളെ സ്നേഹിക്കാൻ കഴിയണേ എന്ന് മാത്രം പ്രാർത്ഥിച്ചു…..

അവിടെ നിന്നും ഇറങ്ങി നടക്കുമ്പോ രാഖി എന്തൊക്കെയോ ചിലച്ചു കൊണ്ട് നടക്കുന്നുണ്ടായിരുന്നു. ഞാൻ കേൾക്കുന്നില്ല എന്ന് തോന്നുമ്പോ എന്നെ തോണ്ടി വിളിക്കും അങ്ങനെ ഓരോന്ന് പറഞ്ഞു ഞങ്ങൾ വീട്ടിൽ എത്തി.

രാവിലെ ഭക്ഷണം ഒരുമിച്ചു കഴിച്ചു കഴിഞ്ഞപ്പോഴേക്കും അമ്മയും വല്ല്യമ്മയും കൂടെ എനിക്ക് ഉടുക്കാൻ ഉള്ള സാരി കൊണ്ട് വന്നു തന്നു. കടും പച്ച കളറിൽ ഗോൾഡ് ബോൾഡർ ഉള്ള സാരി ആയിരുന്നു.

സാരി ഉടുക്കാൻ രാഖിയും ഹെല്പ് ചെയ്യാൻ വരാമെന്ന് പറഞ്ഞെങ്കിലും ഞാൻ വേണ്ടെന്ന് പറഞ്ഞു അവരുടെ അടുത്ത് നിന്ന് സാരിയും വാങ്ങി റൂമിലേക്കു പോയി വാതിൽ അടച്ചു …

“പിന്നെ ഞാൻ ഇപ്പൊ അണിഞ്ഞൊരുങ്ങി നിൽക്കും… ”

സാരിയെടുത്തു നേരെ ബെഡിലേക്ക് ഇട്ടിട്ട് ഷെൽഫിൽ നിന്ന് ഒരു പഴയ ചുരിദാർ എടുത്തിട്ട്…

കാണാൻ വരുന്നവർ ഈ കോലത്തിൽ കണ്ടാൽ മതി… അല്ല പിന്നെ….

ഡ്രസ്സും മാറി പുറത്തേക്ക് ഇറങ്ങിയതും എല്ലാവരുടെയും കണ്ണുകള് എന്നിലേക്ക്‌ നീണ്ടു…. അമ്മ അവിടെ നിന്ന് പിറുപിറുതോണ്ട് അകത്തേക്ക് പോയി..

ഡി ആദു നിന്നോട് ആ സാരി ഉടുക്കാൻ അല്ലെ പറഞ്ഞത്… ഇതെന്ത് കോലം ആണ്… ഒരു പൊട്ട് എങ്കിലും തൊടായിരുന്നില്ലേ….?

ഇങ്ങനെ കണ്ടു ഇഷ്ടപ്പെടുന്നവർ മതി രാഖി… നിനക്ക് അറിയാലോ എനിക്ക് ഇതിലൊന്നും താല്പര്യം ഇല്ലെന്ന്….

ഹ്മ്മ്മ് എന്താണെന്ന് വെച്ചാൽ കാണിക്ക്….

“സൗദാമിനി ദേ അവർ വന്നൂട്ടോ…. ”
(അച്ഛൻ അവിടെന്ന് അങ്ങനെ വിളിച്ചു പറയുന്നത് കേട്ടപ്പോൾ ഹൃദയം പടപടാ ഇടിക്കാൻ തുടങ്ങി.. )

രാഖി എന്നെയും വലിച്ചോണ്ട് ചെക്കനെ കാണാം എന്ന് പറഞ്ഞു ജനലിന്റെ അടുത്തേക്ക് കൊണ്ടുപോയി….

പുറത്തേക്ക് നോക്കിയതും വരുന്ന ആളെ കണ്ടു ഞാൻ തരിച്ചു നിന്ന് പോയി…

അഭിയേട്ടൻ……. കൂടെ അന്ന് അമ്പലത്തിൽ വെച്ചു കണ്ട ചേച്ചിയും വാവയും ഉണ്ട്

“””ആദു ദേ അഭിയേട്ടൻ…… കൂടെ ഒരു ചേച്ചിയും വാവയുമുണ്ടല്ലോ അഭിയേട്ടന്റെ കല്യാണം കഴിഞ്ഞോ……

ഇനി ചെക്കന്റെ റിലേഷൻ വല്ലതും ആയിരിക്കോ അഭിയേട്ടൻ
വേറെ ഒരാളും വരുന്നുണ്ടല്ലോ അപ്പൊ അതായിരിക്കും ചെക്കൻ അല്ലെ….”””(ആദുവിന്റെ മുഖത്തേക്ക് നോക്കിയിട്ടായിരുന്നു രാഖി അത് പറഞ്ഞത് )

നീ എന്താടി ആദു ഈ ആലോചിക്കുന്നത്…

അല്ല ഡി അഭിയേട്ടൻ ഇവിടെ വന്ന സ്ഥിതിക്ക് ഇനി അഭിയേട്ടൻ ആവോ ചെക്കൻ….

എന്റെ ആദു അങ്ങനെ അഭിയേട്ടൻ ആയിരുന്നു എങ്കിൽ അച്ഛൻ നമ്മളോട് പറയാതെ ഇരിക്കോ…

അതും ശരിയാണ്…. ഇങ്ങനെ ഒരു രീതിയിൽ ആയിരുന്നില്ല ഞാൻ അഭിയേട്ടനെ കാണാൻ ആഗ്രഹിച്ചത്

വരുന്ന ചെക്കൻ അഭിയേട്ടന്റെ ആരെങ്കിലും ആകുമോ…… എന്ത് പരീക്ഷണം ആണ് ദൈവമേ….

(ഓരോന്ന് ആലോചിച്ചു നിന്നതും അപ്പുവേട്ടൻ അവിടേക്ക് വന്നു. )

ഡി തീപ്പെട്ടികൊള്ളി നീ ഇവളെയും കൂട്ടി ഇവിടെ വന്നിരിക്കുവാണോ… അവിടെ തിരക്കുന്നുണ്ട്… (അതും പറഞ്ഞു അപ്പുവേട്ടൻ പുറത്തേക്ക് പോയി… രാഖി ആണെങ്കിൽ ഏട്ടനെ നോക്കി ചീത്തയും വിളിക്കുന്നുണ്ട് …,)

ആദു വാ അങ്ങോട്ട് പോവാം… (രാഖി എന്നെയും വലിച്ചോണ്ട് താഴേക്കിറങ്ങി.. )

ആദു മോളെ നീ ചായ കൊണ്ടുപോയി കൊടുക്ക്… (വല്ല്യമ്മയാണ് )

ഞാൻ മനസ്സില്ലാ മനസോടെ ചായയുമായി ഹാളിലേക്ക് ചെന്നു..

ആരുടെയും മുഖത്തേക്ക് നോക്കാതെ ചായ കൊടുത്തു അഭിയേട്ടന്റെ അടുത്തെത്തിയതും ഞാൻ അറിയാതെ ആ മുഖത്തേക്ക് നോക്കി…

എന്നെ നോക്കി ഒരു ചിരിയും ചിരിച്ചിട്ട് ആ വാവയിലേക്ക് ശ്രദ്ധ തിരിച്ചു.. അറിയാതെ എന്റെ കണ്ണുകളും നിറഞ്ഞു….

അവിടെന്ന് വേഗം അകത്തേക്ക് പോവാൻ നോക്കിയതും അപ്പുവേട്ടൻ കൈയിൽ കേറി പിടിച്ചു…

ഹാ അങ്ങനെ അങ്ങ് പോയാലോ… ചെക്കനെ ശരിക്കും നോക്കിക്കോ… ഇനി കാണാൻ പറ്റിയില്ല എന്ന് പറയരുത്…. (അഭിയേട്ടന്റെ കൂടെ ഇരിക്കുന്ന ആളെ നോക്കിയായിരുന്നു അപ്പുവേട്ടൻ പറഞ്ഞത്…)

അത് പറഞ്ഞതും ഞാൻ തലയുയർത്തി നോക്കി നോക്കിയപ്പോൾ കണ്ടത് എന്നെ തന്നെ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്ന ചെറുപ്പക്കാരനെ ആണ്…..

അപ്പോഴേക്കും അഭിയേട്ടന്റെ ഭാര്യ എന്റെ അടുത്തേക്ക് വന്നിട്ട് എല്ലാവരെയും എനിക്ക് പരിചയപ്പെടുത്തി തന്നു…

ചേച്ചിയുടെ ആങ്ങളയാണ് ചെക്കൻ പേര് സനൂപ്… അഭിയേട്ടനെ പരിചയപ്പെടുത്താൻ പോയപ്പോൾ ഞാൻ വേണ്ടെന്ന അർത്ഥത്തിൽ ചേച്ചിയുടെ കൈയിൽ കയറി പിടിച്ചു…

അപ്പോഴേക്കും അച്ഛൻ കയറി ഇടപെട്ടു….

അത്‌ മോളെ അഭി മോനെ ഞങ്ങൾക്ക് നേരത്തെ അറിയാം… ആദു മോളുടെ സീനിയർ ആയിരുന്നു…

ആഹാ എന്നിട്ടാണോ അഭിയേട്ട ഇങ്ങനെ മിണ്ടാതെ ഇരിക്കണേ…”””

ഞങ്ങളെ നോക്കി ഒന്ന് ചിരിച്ചിട്ട് വീണ്ടും മൗനം പാലിച്ചു അഭിയേട്ടൻ ഇരുന്നു….

“ഞങ്ങളുടെ അമ്മയുടെ സെലെക്ഷൻ തെറ്റിട്ടില്ല എന്റെ ഏട്ടനായി നല്ല മാച്ച് ആണുട്ടോ ”

എല്ലാരും ഒരു ചിരിയോടെ ഇരിക്കുമ്പോഴും എന്റെ ഉള്ളിൽ മാത്രം ഒരു കനൽ എരിഞ്ഞു കത്തുകയായിരുന്നു.

അഭിയേട്ടൻ ആണെകിൽ എന്നെ കണ്ട ഭാവം പോലും കാണിക്കുന്നില്ല കൈയിൽ ഇരിക്കുന്ന വാവയെ കളിപ്പിക്കുന്ന തിരക്കിൽ ആണ്.

എവിടേക്ക് എങ്കിലും ഓടി പോവാൻ തോന്നുന്നു മറക്കാൻ ശ്രമിക്കുന്ന പലതും പതിമടങ്ങു വേഗത്തിൽ ഓർമയിലേക്ക് ഓടി എത്തി……

“””ഇനി ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെകിൽ ആവാം “””(അച്ചാച്ചൻ ആയിരുന്നു… )

“മോനെ പോയി സംസാരിച്ചിട്ട് വാ”
(സനൂപിനെ നോക്കി അച്ഛൻ പറഞ്ഞു )

ഒന്നും പറയാതെ തന്നെ ഞാൻ മുറിയിലേക്ക് നടന്നു അപ്പോഴും മനസിൽ ഈ വിവാഹം എങ്ങനെ എങ്കിലും മുടക്കണം എന്നായിരുന്നു..

അഭിയേട്ടൻ ഉള്ള ഇടതു ഒരിക്കിലും എനിക്ക് ജീവിക്കാൻ പറ്റില്ല.. അങ്ങനെ ചെയ്താൽ ഞാൻ സനൂപിനോട്‌ ചെയ്യുന്ന ഏറ്റവും വലിയ തെറ്റാവും… .ഓരോന്ന് ആലോചിച്ചു മുറിയിലെ ജനൽ കമ്പികളിൽ പിടിച്ചു ഞാൻ നിന്നു…

“”ആള് സ്വപ്നലോകത്തു ആണെന്ന് തോന്നുന്നല്ലോ “””

സനൂപ് അത് പറഞ്ഞതും ഞാൻ തിരിഞ്ഞു നിന്നു സനൂപിനെ നോക്കി ….എന്നെ നോക്കി മാറിൽ കൈ കെട്ടി നിൽക്കുന്ന സനൂപിനെ കണ്ടതും പറയാൻ വെച്ച വാക്കുകൾ പലതും തൊണ്ടകുഴയിൽ കുടുങ്ങി കിടക്കുന്നത് പോലെ തോന്നി. ഒരു വിധം ധൈര്യം സംഭരിച്ചു പറയാൻ തന്നെ ഞാൻ തീരുമാനിച്ചു.

“”””എന്താടോ ഇങ്ങനെ നോക്കി നിൽക്കുന്നെ.. ടെൻഷൻ കൊണ്ടണോ??? ടെൻഷൻ ഒന്നും വേണ്ട കേട്ടോ ഇതൊക്കെ ഒരു ചടങ്ങ് അല്ലേ പെണ്ണുകാണാൻ വന്നാൽ ചെക്കനും പെണ്ണും തമ്മിൽ സംസാരിക്കുന്നത്. ഇനി ഞാൻ എന്നെ പറ്റി പറയാം…
ഞാൻ സനൂപ് സൗദിയിൽ എൻജിയർ ആയി വർക്ക്‌ ചെയ്യുന്നു.തന്റെ അച്ഛൻ എല്ലാം പറഞ്ഞിട്ടുണ്ടാവും എന്ന് അറിയാം എന്നാലും എന്റെ ഭാഗം ഞാൻ ക്ലിയർ ആക്കണമല്ലോ “””””

ഒന്നും മിണ്ടാതെ എല്ലാം കേട്ടു കൊണ്ട് ഞാൻ നിന്നു.

“””ഇയാൾ എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ എന്റെ സംസാരം ബോർ ആവുന്നുണ്ടോ???
എന്തായാലും എനിക്ക് തന്നെ ഇഷ്ടായിട്ടോ എന്റെ അമ്മയുടെ സെലെക്ഷൻ തെറ്റിയിട്ടില്ല. തനിക്കും എന്നെ ഇഷ്ടമായി എന്ന് ഞാൻ പറഞ്ഞോട്ടെ……… “”” (കൈയിൽ ഇരിക്കുന്ന മൊബൈൽ കറക്കി കൊണ്ട് ആണ് ആളുടെ പറച്ചിൽ )

“””എനിക്ക്….അത്….ഒരു കാര്യം…””(പറഞ്ഞു തീർക്കുന്നതിനു മുൻപേ വിളി വന്നിരുന്നു )

“””ടാ ടാ മതി സംസാരിച്ചത്. ഇനിയൊക്കെ പിന്നെ…വാ പോവണ്ടേ…പോട്ടെ ആദു””(അഭിയേട്ടൻ ആയിരുന്നു )

അത് കേട്ടതും സനൂപ് എന്നെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അഭിയേട്ടന്റെ കൂടെ പുറത്തേക്ക് പോയി. പറയാൻ കഴിയാതെ പോയതിന്റെ ദേഷ്യവും വിഷമവും കൊണ്ട് അവര് പോയ വഴിയേ ഞാൻ നോക്കി നിന്നു.

അമ്മയുടെ വിളി കേട്ടിട്ട് ആണ് ഞാൻ ഹാളിലേക്ക് ചെന്നത്.. അപ്പോഴേക്കും അവർ എല്ലാവരും ഇറങ്ങാൻ ഉള്ള തിരക്കിൽ ആയിരുന്നു…

എല്ലാവരുടെയും മുഖത്തു നിന്നു സനൂപിനെ എല്ലാർക്കും ഇഷ്ടമായി എന്നു മനസിലായി. അഭിയേട്ടനെ നോക്കിയപ്പോൾ വാവയുമായി മാറി നിൽക്കുന്നത് കണ്ടു..

“”ഏട്ടത്തി ഞങ്ങൾ ഇറങ്ങുവാട്ടോ പ്രായത്തേക്കാൾ എന്നെക്കാൾ ഒരു വയസിനു ഇളയത് ആണെങ്കിലും നാട്ടുനടപ്പ് അനുസരിച്ചു ഏട്ടന്റെ ഭാര്യയെ ഏട്ടത്തി എന്നല്ലേ വിളിക്കേണ്ടത് ഞാൻ ആയിട്ട് അത് തെറ്റിക്കുന്നില്ല “”””

അഭിയേട്ടന്റെ ഭാര്യയാണ്. പറയുന്നതിന്റെ ഒപ്പം തന്നെ എന്റെ കൈ ആ ചേച്ചിയുടെ കൈക്കുളിൽ ഒതുക്കി .

മനസ്സിലെ വേദന അടക്കിയിട്ട് ചിരിച്ചു കൊണ്ട് തന്നെ ഞാൻ നിന്നു.പെട്ടന്നു ആണ് അഭിയേട്ടൻ എന്നെ നോക്കുന്നത് ആയി തോന്നിയത് തോന്നൽ അല്ലായിരുന്നു ആള് എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു ഞാൻ നോക്കുന്നത് കണ്ടതും ആള് നോട്ടം മാറ്റി കൈയിൽ ഇരുന്ന വാവയെ കളിപ്പിക്കാൻ തുടങ്ങി…..

അവർ എല്ലാവരും യാത്ര പറഞ്ഞു പോയതും ഞാൻ മുറിയിലേക്ക് വലിഞ്ഞു… അപ്പോഴും അവിടെ കല്യാണചർച്ചകൾ നടന്നു കൊണ്ടേ ഇരുന്നു…..ആരും എന്നോട് ഒരു അഭിപ്രായവും ചോദിച്ചില്ല അച്ഛൻ പോലും…….

അപ്പുവേട്ടനും ബാക്കി എല്ലാവരും നാളെ പോവുന്നൊള്ളൂ എന്ന് പറഞ്ഞു.. അച്ഛനും അമ്മയും കൂടെ രാഖിയെയും കൂടി ഇവിടെ പിടിച്ചു നിർത്തി.

രാത്രിയിൽ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴും എല്ലാർക്കും സനൂപിനെ പറ്റി പറയാനേ ഉണ്ടായിരുന്നോള്ളൂ ഒരു മാസത്തിനു ഉള്ളിൽ തന്നെ കല്യാണം നടത്തണം എന്ന് പറയുന്നത് കേട്ടു ഇനിയും കേട്ടു നിൽക്കാൻ താല്പര്യം ഇല്ലാതെ ഭക്ഷണം മതിയാക്കി ഞാൻ എണീറ്റു…..

തിരികെ റൂമിൽ വന്നപ്പോൾ ഫോണിൽ പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും മിസ്സ്ഡ് കാൾ വന്നു കിടക്കുന്നത് കണ്ടു ആരാണ് എന്ന് ആലോചിച്ചു നിന്നതും വീണ്ടും ആ നമ്പറിൽ നിന്ന് കാൾ വന്നു.. ഒന്ന് ആലോചിച്ചത്തിനു ശേഷം ഫോൺ എടുത്തു ചെവിയോട് ചേർത്തു…

“ഹലോ ആദ്രികയല്ലേ…. ”

“അതെ.. ഇതാരാണ്… ”

“ഞാൻ സനൂപ് ആണ്… ”

“എന്റെ നമ്പർ എങ്ങനെ കിട്ടി… ”

“അത്‌ പെങ്ങൾ തന്നതാണ്.. അവൾ അച്ഛന്റെ അടുത്ത് നിന്ന് വാങ്ങിയിരുന്നു… ”

“മ്മ്മ്…. ”

“ഞാൻ വിളിച്ചത് ശല്യം ആയോ… ”

“ഇല്ല… പറയൂ… ”

“തന്നെ നാളെയൊന്ന് നേരിട്ട് കാണാൻ പറ്റോ… ”

“നേരിട്ടോ അതൊന്നും പറ്റില്ല.. ”

അങ്ങനെ പറയല്ലെടോ… അമ്മയ്ക്ക് ഇന്നലെ വരാൻ പറ്റിയില്ലല്ലോ തന്നെ കണ്ടിട്ടുണ്ടെങ്കിലും സംസാരിച്ചിട്ടില്ലല്ലോ…. തന്നോട് നേരിട്ട് സംസാരിക്കണം എന്ന് പറഞ്ഞു.. താൻ വരണം… എന്നും വരാറുള്ള ആ അമ്പലത്തിൽ വന്നാൽ മതി….

മ്മ്മ്……. (ഒരു മൂളലിൽ മറുപടി കൊടുത്തു ഞാൻ ഫോൺ കട്ടാക്കി )

അതെന്തായാലും നന്നായി ഇവിടെ വെച്ച് പറയാൻ പറ്റാത്ത കാര്യം നാളെ പറയാലോ…. എന്നാലും ഒറ്റയ്ക്ക് പോവാൻ ഒരു ധൈര്യക്കുറവ്… ഹ്മ്മ് രാഖിയെയും വിളിക്കാം….

രാഖിയോട് സനൂപ് വിളിച്ചത് പറഞ്ഞപ്പോ അവൾ കൂടെ വരാമെന്നേറ്റു….

എല്ലാ കാര്യവും സനൂപിനോട് തുറന്നു പറഞ്ഞു ഈ കല്യാണത്തിന് നിന്നും പിന്മാറാൻ പറയണം അങ്ങനെ ഓരോ കണക്കുകൂട്ടൽ നടത്തി ഞാൻ ഉറങ്ങാൻ കിടന്നു….

തുടരും..

ആദ്രിക : ഭാഗം 1

ആദ്രിക : ഭാഗം 2

ആദ്രിക : ഭാഗം 3

ആദ്രിക : ഭാഗം 4

ആദ്രിക : ഭാഗം 5

ആദ്രിക : ഭാഗം 6

ആദ്രിക : ഭാഗം 7