Wednesday, May 1, 2024
HEALTHLATEST NEWS

ആഫ്രിക്കയിൽ മാർബർഗ് വൈറസ് ബാധിച്ച് രണ്ട് മരണം

Spread the love

ജോഹനാസ്ബർഗ്: മാരകമായ മാർബർഗ് വൈറസ് ദക്ഷിണാഫ്രിക്കയിൽ പടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം. രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എബോളയ്ക്ക് സമാനമായ വൈറസാണിത്. ജൂലൈ ആദ്യം പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിലെ അസ്താനിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Thank you for reading this post, don't forget to subscribe!

സെനഗലിലെ ലബോറട്ടറിയിൽ നടത്തിയ പരിശോധനയുടെ ഫലം പുറത്തുവന്നതിന് ശേഷം മാത്രമേ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) രോഗം ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂ. ദാക്കറിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനാ റിപ്പോർട്ടിന് സെനഗൽ ലബോറട്ടറി അംഗീകാരം നൽകിയതായി ഘാന ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വൈറസ് ബാധിതരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും ഇതുവരെ രോഗലക്ഷണങ്ങളൊന്നും കാണിക്കാത്തവരുമായവർക്ക് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.