Friday, December 27, 2024
Novel

വാസുകി : ഭാഗം 24 – അവസാനിച്ചു

നോവൽ
എഴുത്തുകാരി: ഭദ്ര ആലില

വാസുകി മുകളിൽ ചെന്നതും ഫോൺ റിങ്‌ ചെയ്യാൻ തുടങ്ങി.

മോളെ അച്ഛനാ.. എന്താ മോളെ വല്ലാതെ

വാസുകി പെട്ടന്ന് കണ്ണൊക്കെ തുടച്ചു ശബ്ദമൊക്കെ ശെരിയാക്കി.

ഒന്നുല്ല അച്ഛാ.

കള്ളം പറയണ്ട… എന്താ മോളെ

വാസുകി തനിക് വന്ന മാറ്റങ്ങൾ ഒക്കെ ദേവനോട് പറഞ്ഞു.

ദേവൻ കുറച്ചു നേരം മൗനമായി നിന്നു. . മോൾക് ഇഷ്ടമുള്ള ആളോടൊത്തു സന്തോഷത്തോടെ കഴിയണംന്ന് തന്നെയാ അച്ഛന്റെ ആഗ്രഹം പക്ഷേ മോളൊന്ന് ഓർക്കണം, മോൾക് മനുവിനോട് സ്നേഹം തോന്നുമ്പോ വേദനിക്കുന്നത് ഞങ്ങൾക്കാ… മരിച്ചു പോയ എന്റെ കാർത്തുനും എന്റെ അശ്വതി മോൾക്കുമാ.

കൂടുതൽ ഒന്നും പറയാതെ ദേവൻ ഫോൺ കട്ട് ചെയ്തു. അച്ഛന് ഒരുപാട് സങ്കടമായി കാണും. അങ്ങനെ ഒരു വിഡ്ഢിത്തമാണല്ലോ താൻ പറഞ്ഞതും.

ഇല്ല അച്ഛാ .. അച്ഛന്റെ മോള് ഒരിക്കലും അച്ഛനെ വേദനിപ്പിക്കില്ല.അവൾ മുഖം കഴുകി വന്നു താനൂർനെ വിളിച്ചു.

എനിക്ക് ഡോക്ടറേ അത്യാവശ്യമായി ഒന്ന് കാണണം.

അതിനെന്താ കാണാലോ.. ഞാൻ വൈകിട്ട് വീട്ടിൽ വരാം .

അത് വേണ്ട. ഞാൻ ഹോസ്പിറ്റലിൽ വന്നു കണ്ടോളാം . ഡ്യൂട്ടി കഴിയുമ്പോൾ ഒരു മിസ്സ്ഡ് വിട്ടാൽ മതി.

താനൂർന്റെ വിളി വരുന്നതും കാത്തിരുന്നു വാസുകിയുടെ ക്ഷമ കെട്ടു. ഒടുവിൽ അവൾ തിരിച്ചു താനൂരിനെ വിളിച്ചു.

സോറി വാസുകി… ഒരു പേഷ്യന്റ് വല്ലാതെ വയലന്റ് ആണ്.. എനിക്കിപ്പോ വരാൻ കഴിയില്ല. നമുക്ക് നാളെ നേരിൽ കണ്ടു സംസാരിക്കാം.

വാസുകി നിരാശയോടെ ഫോൺ കട്ട് ചെയ്തു .
എല്ലാത്തിനും പെട്ടന്ന് ഒരവസാനം കണ്ടേ തീരു.. അല്ലെങ്കിൽ മനുവിന്റെ സ്നേഹപ്രകടനത്തിൽ താൻ വീണു പോകും.

വൈകിട്ട് മനു റൂമിൽ വന്നപ്പോൾ തലവേദനയാണെന്ന് പറഞ്ഞു അവൾ അവനു മുഖം കൊടുക്കാതെയിരുന്നു. സുഖമില്ലാത്തതു കൊണ്ട് മനുവും അവളെ ശല്യം ചെയ്യാൻ പോയില്ല.

രാവിലെ വാസുകി ചായയും കൊണ്ട് വന്നപ്പോൾ മനു കുഞ്ഞിനെ കളിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ചായ ടേബിളിൽ വച്ചിട്ട് അവൾ തിരിഞ്ഞു.

കുഞ്ഞാ .. വാസുമ്മക്ക് നമ്മളോട് പണ്ടത്തെ പോലെ സ്നേഹം ഒന്നുല്ലല്ലേ… നമ്മളെ ഒന്ന് നോക്കുന്ന പോലും ഇല്ലല്ലോ..

രാവിലെ ചായ ഒക്കെ തന്നു സ്നേഹത്തോടെ ഒരുമ്മയൊക്കെ തന്നിട്ട് വേണ്ടേ പോവാൻ… അല്ലേട.

കുഞ്ഞാ… മോന്റെ അച്ഛനോട് പറ… ഈ അടവ് ഒന്നും അമ്മേടെ അടുത്ത് ചിലവാകില്ല എന്ന്. പുതിയ അടവ് വലതുമുണ്ടെൽ നോക്കാന്ന്.
വാസുകി തിരിഞ്ഞു കുഞ്ഞിനോട് എന്ന പോലെ പറഞ്ഞു.

പെട്ടന്ന് മനുവിന്റെ മുഖം മങ്ങി.

ഹാ… ഞാൻ രണ്ടു ദിവസം മാറി നിൽക്കുമ്പോ കാണാം…

മാറി നില്ക്കാനോ.. എങ്ങോട്ട്

കോയമ്പത്തൂർ പുതിയൊരു ബ്രാഞ്ച് ഓപ്പൺ ചെയുന്നുണ്ട്.. ഞാൻ രണ്ടു ദിവസം അവിടെ ആയിരിക്കും.

ഇതെപ്പോൾ തീരുമാനിച്ചു?

തന്നോട് ഞാൻ കഴിഞ്ഞ ദിവസം പറയാൻ ഇരുന്നതാ .. അപ്പോൾ അല്ലെ വീണു തല പൊട്ടിച്ചത്. പിന്നെ ഞാൻ ഇന്ന് തന്നെ പോകും.

അതെന്തായാലും നന്നായി.. ചില തീരുമാനങ്ങൾ എടുക്കാൻ മനു ഇവിടെ ഇല്ലാത്തതു തന്നെയാണ് നല്ലത്. വാസുകി ഉള്ളാൽ സന്തോഷിച്ചു.

കണ്ടോ കുഞ്ഞാ… നിന്റെ അമ്മ സൈലന്റ് ആയതു കണ്ടോ.. ഒക്കെ ജാടയാണ്ന്ന് ഇപ്പോൾ മനസിലായില്ലേ.

വാസുകി ഒന്ന് ചിരിച്ചു . എന്റെ മനസിൽ എന്താണെന്നു നിനക്ക് അറിയില്ല മനു. ഇപ്പോൾ ഞാൻ ആ പഴയ വാസുകിയാ. അവളെന്താണെന്ന് നീ അറിയാൻ പോകുന്നെ ഉള്ളു.

മനു പോകാൻ റെഡി ആയി വന്നപ്പോഴേക്കും വാസുകി അവനു കൊണ്ടുപോകാനുള്ള ബാഗ് റെഡി ആക്കി വച്ചിരുന്നു.

പോയിട്ടു പെട്ടന്ന് വാ മനുവേട്ടാ … വരുമ്പോൾ വലിയൊരു സർപ്രൈസ് പ്ലാൻ ചെയുന്നുണ്ട് ഞാൻ.

എന്താടോ..?

പറയാം. പോയിട്ടു വാ . രാവിലെ എന്നെ ഒന്ന് ഞെട്ടിചില്ലേ .. അപ്പൊ തിരിച്ചു ഞാനും ഒരു പണി തരണ്ടേ.

പോയിട്ടു എത്രയും പെട്ടന്ന് ഞാൻ വരും.. തന്റെ സർപ്രൈസ് എന്താന്ന് അറിയാൻ വല്ലാത്ത ആകാംഷ
മനു പോയി കുറച്ചു കഴിഞ്ഞപ്പോൾ താനൂർ വീട്ടിലെക്ക് വന്നു.

എങ്ങനെ ഉണ്ടെടോ ഫാമിലി ലൈഫ്.

എല്ലാത്തിനും കാരണം താൻ ഒരുത്തനാ…തന്റെ ഒരു ഒടുക്കത്തെ ഐഡിയ. വാസുകി താനൂറിനോടു പൊട്ടി തെറിക്കാൻ തുടങ്ങി.

ഇങ്ങനെ ടെൻഷൻ ആവല്ലേഡോ… എന്താ സംഭവിച്ചതെന്ന് താൻ ഒന്ന് സമാധാനമായി പറ.

വാസുകി ഉണ്ടായ കാര്യങ്ങൾ ഒക്കെ താനൂറിനോട്‌ പറഞ്ഞു

അത്രേ ഉള്ളോ .. ഇപ്പോൾ ഓക്കെ അല്ലെ.

ഹ്മ്മ്. അവൾ ഒന്ന് മൂളി.

ഇനിയാണ് നമ്മുടെ കളി… മനുവിനെ കൊല്ലാതെ കൊല്ലണ്ടേ നമുക്ക്… ഓരോ നിമിഷവും അവൻ നീറി പിടയുന്നത് കാണണ്ടേ തനിക്കു.

വേണം… വാസുകിയുടെ കണ്ണുകളിൽ മനുവിനോടുള്ള പക നിറഞ്ഞു നിന്നിരുന്നു. പക്ഷേ എങ്ങനെ.

അതിനുള്ള ഏറ്റവും വലിയ ആയുധം അല്ലെ ഇപ്പോൾ നമ്മുടെ അടുത്ത് ഉള്ളത്

വാസുകി ഒന്നും മനസിലാകാതെ താനൂർനെ നോക്കി

അതേടോ… അത് നിങ്ങൾ ആണ്.. കുഞ്ഞനും താനും.. അത് കൈ വിട്ടു പോയാൽ മനു പിന്നെ ജീവിച്ചിരിക്കില്ല.

പക്ഷേ….

ഒരു പക്ഷേയുമില്ല… ഈ ജീവിതം മനു ഒരുപാട് ആസ്വദിക്കുന്നുണ്ട്.. നിങ്ങളോട് ഒപ്പമുള്ള ഒരുപാട് നിമിഷങ്ങൾ സ്വപ്നം കാണുന്നുണ്ട് .

ഒരു നിമിഷം കൊണ്ട് സ്വപ്നം കണ്ട ജീവിതം ഇല്ലാണ്ട് ആയാൽ ആരായാലും തകർന്നു പോകും

താനൂർ തുടർന്നു . കുറച്ചു നേരം നമുക്ക് മനുവിന്റെ ഒപ്പം ഒന്ന് നിന്ന് കൊടുക്കാം.. ഐ മീൻ നിങ്ങളുടെ കല്യാണത്തിനുള്ള ഏർപ്പാടുകൾ നടത്താം.

മനു വരുമ്പോൾ സന്തോഷമാകട്ടെ.

എന്നിട്ട്..?

അത് സർപ്രൈസ്.

അയാളെ കൊണ്ട് എന്റെ കഴുത്തിൽ താലി കെട്ടിക്കാൻ ഉള്ള ഡോക്ടറുടെ പുതിയ അടവ് ആണോ ഇത്

തനിക്കു എന്നെ സംശയം ആണോഡോ..

എനിക്ക് ആരെയും വിശ്വാസമില്ല… എന്നെ പോലും.

കല്യാണ ഒരുക്കങ്ങൾക്കുള്ള ആളെ ഞാൻ ഏർപ്പാട് ആക്കിയിട്ടുണ്ട്. അവർ നാളെ വരും. മറ്റന്നാൾ ഇതൊരു കല്യാണവീട് ആവും.

ഓക്കെ… അപ്പോൾ പിന്നെ കാണാം.

അന്തം വിട്ടു നിൽക്കുന്ന വാസുകിയെ നോക്കി ചിരിച്ചു കൊണ്ട് ഡോക്ടർ യാത്ര പറഞ്ഞു ഇറങ്ങി.

പിറ്റേന്ന് രാവിലെ തന്നെ ഡോക്ടർ ഏർപ്പാട് ആക്കിയ ആളുകൾ ആലക്കൽ എത്തി. മനു വന്നപ്പോഴേക്കും പന്തൽ ഒരുങ്ങിയിരുന്നു.

എന്താടോ ഇതൊക്കെ.? മനു അത്ഭുതത്തോടെ ചോദിച്ചു.

ഇതാ ഞാൻ പറഞ്ഞ സർപ്രൈസ്… എങ്ങനെ ഉണ്ട്.

ഉള്ളിലെ ടെൻഷൻ മറച്ചു വച്ചു കൊണ്ട് അവൾ ചോദിച്ചു.

ഒരുപാട് സന്തോഷമായി… മനു ആഹ്ലാദത്തോടെ അവളെ കെട്ടിപിടിക്കാൻ ഓടി ചെന്നു.

ഹാ… അതൊക്കെ പിന്നെ. ഇപ്പൊ പോയി കുളിച്ചു വാ. പത്തു മണിക്ക് ആണ് മുഹൂർത്തം .

എന്നിട്ട് ഇവിടെ ആരെയും കാണാൻ ഇല്ലല്ലോ..

നമ്മൾ ഏറ്റവും അടുത്ത് അറിയുന്ന കുറച്ച് പേരെ മാത്രേ അറിയിച്ചിട്ടുള്ളൂ. എന്താ അതു പോരേ.

മതി..പക്ഷേ കുറച്ചു കൂടി ഡെക്കറേഷൻ ഒക്കെ ആകാമായിരുന്നു.. പന്തലിനു വലുപ്പം പോരാ.

നമ്മൾ കുറച്ച് പേർക്കു നിൽക്കാൻ എന്തിനാ ഏട്ടാ വലിയ പന്തൽ..

പിന്നെ ഇവിടെ അടുത്ത് ഉള്ള വീട്ന്ന് പറയാൻ ഇത്തയുടെ മാത്രമാ..

അവിടെ ആണേൽ ആരുമില്ല താനും. വേറെ നാട്ടുകാരെ ആരെയും നമ്മൾ അറിയിക്കുന്നുമില്ല. അപ്പോ ഇതൊക്കെ തന്നെ ധാരാളം.

എന്തായാലും എനിക്ക് സന്തോഷമായി…

എന്റെ ഒരുപാട് നാളത്തെ സ്വപ്നം ആണ് ഇന്ന് നടക്കാൻ പോകുന്നത്. മനു സന്തോഷത്തോടെ റെഡിയാകാൻ പോയി , കൂടെ വാസുകിയും.

ഒരുപക്ഷെ ഇത് ഡോക്ടറുടെ ചതി ആണെങ്കിലോ…

അയാൾ മനുവിന്റെ സുഹൃത്തു അല്ലേ… വാസുകിയുടെ ഉള്ളിലെ സംശയങ്ങൾ പിന്നെയും തല പൊക്കാൻ തുടങ്ങി.

ഇനി അങ്ങനെ ആണെങ്കിൽ തന്നെ ആ ഉദ്ദേശം നടക്കാൻ പോകുന്നില്ല , ഞാൻ എല്ലാം തിരിച്ചറിഞ്ഞുവെന്ന് അറിയുന്ന നിമിഷം മനു തകരും..

മുഹൂർത്തസമയം അടുക്കും തോറും മനു ആകെ ത്രില്ലിൽ ആയിരുന്നു.

പക്ഷേ പുറത്തേക്കു ചെന്ന മനു ആകെ അത്ഭുതപ്പെട്ടു.

അടുത്ത ഫ്രണ്ട്സ് ഉണ്ടെന്ന് പറഞ്ഞിട്ട് പന്തൽ അപ്പോഴും ശൂന്യമായിരുന്നു. തിരുമേനി പോലും എത്തിയിട്ടില്ല.

പെട്ടന്ന് താനൂർ അങ്ങോട്ട് കയറി വന്നു.
മനു തിരുമേനിയെ ആണോ തിരക്കുന്നേ..

എന്റെ കൂടെ ഉണ്ട്. പിന്നെ ബാക്കി ഉള്ളവർ ഇപ്പോൾ എത്തും.
അപ്പോഴേക്കും വാസുകി കുഞ്ഞുമായി ഇറങ്ങി താഴേക്കു വന്നു.

മനു അവളെ ആദ്യമായി കാണുന്നത് പോലെ നോക്കി നിന്ന് പോയി.

വിവാഹവേഷത്തിൽ അവൾ അത്രയ്ക്കു സുന്ദരിയായിരുന്നു .

സമയം ആയല്ലോ… ചടങ്ങ് തുടങ്ങാം. മനു തിടുക്കം കൂട്ടി.

നിൽക്കെഡോ… അവരിങ്ങു വന്നോട്ടെ.

ഹാ… പറഞ്ഞു തീർന്നില്ല അവർ ഇങ്ങ് എത്തി.

മുറ്റത്തേക്ക് കയറി വന്ന കാറിൽ നിന്നും ഒരു സ്ത്രീയും രണ്ടു പുരുഷൻമാരും പുറത്ത് ഇറങ്ങി.

മനു ഇതെന്റെ അച്ഛനും അമ്മയും ബ്രദറും ആണ്.

താനൂർ അവരെ മനുവിന് പരിചയപെടുത്തി. നിങ്ങൾക്ക് രണ്ടാൾക്കും ആരും ഇല്ലാത്തതു അല്ലേ.

അതുകൊണ്ട് കൂട്ടി കൊണ്ട് വന്നതാ. പിന്നെ വാസുകിക്കും ഉണ്ട് കേട്ടോ ബന്ധുക്കൾ.

താനൂർ വിളിച്ചപ്പോൾ കാറിൽ നിന്ന് പുറത്തിറങ്ങിയ ആളെ മനുവിന് നല്ല പരിചയം തോന്നി..

ഇദ്ദേഹതെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്… പക്ഷേ നല്ല ഓർമ്മ കിട്ടുന്നില്ല

ഞാൻ രഘു… എനിക്ക് മനുവിനെ അറിയാം. അധികം പരിചയം കാണില്ല.. ഞങ്ങൾ വാഗമൺ ആണ് താമസം. പക്ഷേ എന്റെ ഭാര്യയെ നിങ്ങൾ അറിയുമായിരിക്കും.

ശ്രീമതി…

പുറത്തേക്കു വന്ന അവരെ കണ്ടു മനുവിന്റെ നെഞ്ചിടിക്കാൻ തുടങ്ങി.. അന്ന് ദേവനൊപ്പം ഹോസ്പിറ്റലിൽ കണ്ട സ്ത്രീ… ഇയാൾ അന്ന് അവരുടെ കൂടെ ഉണ്ടായിരുന്നിരിക്കണം. അതാവും കണ്ട് പരിചയം തോന്നാൻ കാരണം.

മനുവിന് താനൂർനോട്‌ ദേഷ്യം തോന്നി.

വിളിച്ചു കൊണ്ട് വരാൻ വേറെ ആരെയും കിട്ടിയില്ലേ ഇയാൾക്കു .. നാശം.. ഇവർ വാസുകിയെ കാണും മുൻപേ ഇവിടുന്നു എങ്ങനെ എങ്കിലും പറഞ്ഞു വിടണം.

പക്ഷേ മനു എന്തെങ്കിലും ചെയ്യും മുൻപേ അവർ വാസുകിയെ കണ്ടു കഴിഞ്ഞിരുന്നു.
ഇതാണല്ലേ മോള്… നല്ല സുന്ദരി ആണല്ലോ.

അവർ എല്ലാവരും അവളുടെ അടുത്തേക്ക് നീങ്ങി.

പക്ഷേ രഘുവും ശ്രീമതിയും വാസുകിയെ കണ്ടിട്ടും വല്യ പരിചയം കാണിക്കാത്തതു കണ്ടപ്പോൾ മനുവിന് കുറച്ചു ആശ്വാസമായി..

മുഹൂർത്തമായി ചെറുക്കനും പെണ്ണും വരാൻ തിരുമേനി പറഞ്ഞതും മനുവും വാസുകിയും പന്തലിലേക്ക് കയറി എത്രയും പെട്ടന്ന് കെട്ടു കഴിഞ്ഞു അവരെ പറഞ്ഞു വിട്ടാൽ മതി എന്നായിരുന്നു മനുവിന്റെ ഉള്ളു നിറയെ.

ഞാനില്ലാതെ എന്റെ മോൾടെ കെട്ടു നടത്താൻ ആരാടോ പറഞ്ഞതു..

എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് പുറകിൽ നിന്നൊരു ശബ്ദം.
ആളെ കണ്ടതും മനു ചാടി എഴുന്നേറ്റു.

ദേവൻ.. !
ഇയാൾ….
അവൻ വാസുകിയുടെ നേരെ നോക്കി.

മനുവേട്ടൻ എന്തിനാ പേടിക്കുന്നെ.. അന്ന് മനുവേട്ടൻ എന്നോട് ഒരു കഥ പറഞ്ഞില്ലേ… ആ കഥയിലെ അച്ഛനാ അത്.. ദേവൻ. എല്ലാവരും കൂടി ഭ്രാന്ത്‌ പിടിപ്പിച്ച പാവം അച്ഛൻ. ഇനി ഏട്ടന് ആ മോളെ അറിയണ്ടേ… അത് ഈ ഞാനാ.. വാസുകി.

അത് നിന്റെയും എന്റെ അച്ചുവിന്റെയും കുഞ്ഞു.. അവളുടെ കണ്ണുകളിൽ അവനോടുള്ള പകയും ദേഷ്യവും നിറഞ്ഞു നിന്നിരുന്നു.

മനുവിന്റെ കയ്യിൽ നിന്നും താലി ഊർന്നു താഴെ വീണു. വാസുകിക്ക് ഇക്കാലമത്രയും എല്ലാ സത്യങ്ങളും അറിയാമായിരുന്നു എന്ന് മനു വേദനയോടെ മനസിലാക്കി.

ഒരായിരം വട്ടം ഉറങ്ങി കിടന്നപ്പോൾ നിങ്ങളെ കൊല്ലാൻ നോക്കിയിട്ടുണ്ട് ഞാൻ..

എന്നെ കൊല്ലാൻ നിങ്ങൾ പ്ലാൻ ചെയ്ത അന്ന് മുതൽ മരണം നിങ്ങൾക് പിന്നാലെയും ഉണ്ടായിരുന്നു.. പക്ഷേ എന്തു ചെയ്യാനാ…

സുഭദ്രമ്മക്കാ ആദ്യം ചാൻസ് കിട്ടിയത്.. പക്ഷേ നിങ്ങൾ ഒറ്റയടിക്ക് ചാവുന്നത് എനിക്ക് സഹിക്കില്ല..

ജീവിതം കൈ വിട്ടു പോകുമ്പോൾ ഉള്ള വേദന എന്താന്ന് നിങ്ങൾ അറിയണം…

സ്വന്തം കുഞ്ഞിനെ തന്നിൽ നിന്ന് അടർത്തി മാറ്റുമ്പോൾ ഉള്ള വിഷമം.. അവനെ ഒന്ന് കാണാൻ നിങ്ങൾ കൊതിക്കും.

ദേവൻ താഴെ വീണ താലി കുനിഞ്ഞു എടുത്തു. ഇത് എന്റെ മോൾക്ക് അവകാശപെട്ടതാ .. അതവിടെ തന്നെ വേണം. മനുവിന്റെ നേരെ താലി ഉയർത്തി പിടിച്ചു കൊണ്ട് ദേവൻ പറഞ്ഞു.

ഒന്നും മനസിലാകാതെ മനു അന്തം വിട്ടു നിന്നു.
തന്നോട് വാസുകിയുടെ കഴുത്തിൽ താലി ചാർതാൻ ആണോ അച്ഛൻ പറയുന്നേ..

എന്നോട് ക്ഷമിക്കണം അച്ഛാ..ഒക്കെ പറ്റിപ്പോയി. മനു കരഞ്ഞു കൊണ്ട് ദേവന്റെ കാൽക്കൽ വീണു.
ദേവൻ ശക്തിയിൽ കാൽ കുടഞ്ഞിട്ട് താലി താനൂർനു കൈമാറി.

തന്റെ മുന്നിൽ വച്ചു വാസുകിയുടെ കഴുത്തിൽ താനൂർ താലി ചാർതുന്നത് കണ്ട മനുവിന് സഹിക്കാൻ കഴിഞ്ഞില്ല.

എന്റെ ജീവിതമില്ലാതെയാക്കിയിട്ട് ഇനി നീ ജീവിക്കണ്ടാ… മനു ദേഷ്യത്തോടെ താനൂർനു നേർക്ക് പാഞ്ഞു.

രണ്ടും കൂടി ചേർന്ന് എന്നെ ചതിക്കുകയായിരുന്നു അല്ലേ..

മനുവിന്റെ അടിയുടെ ശക്തിയിൽ താനൂർ അടിതെറ്റി വീണു. ആ നിമിഷം കൊണ്ട് മനു താനൂർന്റെ കഴുത്തിൽ പിടി മുറുക്കി.

ശ്വാസം കിട്ടാതെ താനൂർ പിടയുന്നത് കണ്ടപ്പോൾ വാസുകി നിലവിളക്ക് എടുത്തു മനുവിന്റെ തലയിൽ ശക്തിയായി അടിച്ചു.

അവന്റെ തലയിൽ നിന്ന് ചീറ്റിയ രക്തം അവളുടെ ചന്ദന നിറമുള്ള സാരിയിൽ പുള്ളികൾ തീർത്തു.
*****

ഇന്ന് എന്റെ കല്യാണമാ …കല്യാണം . നീയും പോരേ..

ഹ്മ്മ്…. വരാം. ഇതു കഴിക്കു.

കഴിച്ചാൽ എന്നെ അഴിച്ചു വിടുമോ..

ഹ്മ്മ്…

അവളെവിടെ… വാസുകി.ഇന്നാ കല്യാണം… എന്നിട്ട് ഫോട്ടോ ഒക്കെ എടുക്കണം… എന്റെ കുഞ്ഞനെ കാണിക്കാനാ..

ചങ്ങലകളാൽ കൈ കാലുകൾ ബന്ദിച്ച നിലയിൽ ആയിരുന്നു മനു.വാസുകി ഒരു ഉരുള കൂടി അവനു വച്ചു നീട്ടി.

ഇതിനും നീ അർഹനല്ല മനു… പക്ഷേ നീ എന്റെ കുഞ്ഞന്റെ അച്ഛനായി പോയി.
മനുവിന്റെ മുന്നിൽ സെല്ലിലെ വെളിച്ചം കയറാത്ത വാതിൽ അടയുമ്പോഴും അവൻ പുലമ്പി കൊണ്ടിരുന്നു

കല്യാണ…കല്യാണം. നാളെ..

അവസാനിച്ചു.

വാസുകി : ഭാഗം 1

വാസുകി : ഭാഗം 2

വാസുകി : ഭാഗം 3

വാസുകി : ഭാഗം 4

വാസുകി : ഭാഗം 5

വാസുകി : ഭാഗം 6

വാസുകി : ഭാഗം 7

വാസുകി : ഭാഗം 8

വാസുകി : ഭാഗം 9

വാസുകി : ഭാഗം 10

വാസുകി : ഭാഗം 11

വാസുകി : ഭാഗം 12

വാസുകി : ഭാഗം 13

വാസുകി : ഭാഗം 14

വാസുകി : ഭാഗം 15

വാസുകി : ഭാഗം 16

വാസുകി : ഭാഗം 17

വാസുകി : ഭാഗം 18

വാസുകി : ഭാഗം 19

വാസുകി : ഭാഗം 20

വാസുകി : ഭാഗം 21

വാസുകി : ഭാഗം 22

വാസുകി : ഭാഗം 23