ദേവതാരകം : ഭാഗം 7

Spread the love

എഴുത്തുകാരി: പാർവതി പാറു


അന്നേരം അവനിൽ ഉണ്ടായത് സന്തോഷം ആണോ സങ്കടം ആണോ എന്നവന് പോലും മനസിലായില്ല… ഒടുവിൽ തന്റെ മനസാക്ഷി ജയിച്ചിരിക്കുന്നു….

മായ…. അതവൾ ആണ്‌ താര… തന്റെ സ്വപനങ്ങളിലെ മുഖം…. യാഥാർഥ്യം ആവുന്നു…. അവളിലേക്ക് അടുക്കുന്ന ഓരോ നിമിഷവും തന്റെ ഹൃദയം പറയാതെ പറഞ്ഞത് സത്യം ആവുന്നു…. തന്റെ ഹൃദയത്തിൽ നിറഞ്ഞുനിന്നിരുന്ന മായയും കണ്ണുകളിൽ നിറഞ്ഞു നിന്ന താരയും ഒരാൾ തന്നെ ആണ്…

താര അവൾ എന്റെ മായ ആണ്‌…. എന്റെ മുഖം നഷ്ടപ്പെട്ട പ്രണയം ഏറ്റവും മനോഹരമായ മുഖം സ്വീകരിച്ചിരിക്കുന്നു… ഏറ്റവും മനോഹരമായ ചിരി ജനിപ്പിക്കുന്നു… ഏറ്റവും ശോഭയുള്ള കണ്ണുകൾ തുറക്കുന്നു… ഏറ്റവും നിഷ്കളങ്കമായ വാക്കുകൾ പുറപ്പെടുവിക്കുന്നു… ഏറ്റവും ഇമ്പം ഉള്ള ശബ്ദം പ്രധിധ്വനിപ്പിക്കുന്നു….

മായ…. അല്ല ഇനി എന്റെ താര…

ഇനി എനിക്കവളെ പ്രണയിക്കണം… മതിവരുവോളം ആ മുഖം നോക്കി ഇരിക്കണം.. അവളുടെ കുറുമ്പുകളിൽ കൂടെ നിൽക്കണം.. അവളുടെ കുസൃതികളെ കണ്ണുരുട്ടി പേടിപ്പിക്കണം… അവന്റെ ഉള്ളിൽ അവളോടുള്ള പ്രണയം നുരഞ്ഞുപൊന്തി വരുന്നത് അവൻ അറിഞ്ഞു…

അവളെ എത്രയും പെട്ടന്ന് കാണാൻ അവന്റെ മനസ് വെമ്പി… സെമിനാർ ഹാളിലേക്കു അവൻ ഓടുകയായിരുന്നു….

അവിടെ എത്തിയതും അവന്റെ കണ്ണുകൾ തന്റെ പ്രണയത്തെ തിരഞ്ഞു… പക്ഷെ അവളെ കണ്ടതും അവന്റെ കണ്ണുകളുടെ തിളക്കം നഷ്ടമായി… മനസ് മരവിച്ചു പോയി…

സംഗീത് ഡസ്കിന്റെ മുകളിൽ ചുമരിൽ ചാരി ഇരിന്നു പാടുകയാണ്… താഴെ അവനടുത്ത് ബെഞ്ചിൽ ഇരുന്നു ഡെസ്കിൽ തലവെച്ചവനെ തന്നെ നോക്കി ഇരിക്കുകയാണ് താര….

കാറും കോളും
മായുമെന്നോ…
കാണാ തീരങ്ങൾ കാണുമോ…
വേനൽ പൂവേ നിന്റെ
നെഞ്ചിൽ
വേളി പൂക്കാലം പാടുമോ
നീയില്ലയെങ്കിലെൻ
ജന്മമിതെന്തിനായി
എൻ ജീവനെ ചൊല്ലു നീ…
ഇന്നുമോർക്കുന്നുവോ…
വീണ്ടുമോർക്കുന്നുവോ…
അന്നു നാം തങ്ങളിൽ
പിരിയും രാവ്…
ഇന്നുമോർക്കുന്നു ഞാൻ
എന്നുമോർക്കുന്നു ഞാൻ
അന്നു നാം തങ്ങളിൽ
പിരിയും രാവ്…

പറയാതെ അറിയാതെ നീ
പോയതല്ലേ
മറുവാക്ക്
മിണ്ടാഞ്ഞതല്ലേ
ഒരുനോക്ക് കാണാതെ നീ
പോയതല്ലേ
ദൂരെക്കു നീ
മാഞ്ഞതല്ലേ
സഖിയേ നീ കാണുന്നുവോ
എൻ മിഴികൾ നിറയും
നൊമ്പരം…
ഇന്നുമോർക്കുന്നുവോ…
വീണ്ടുമോർക്കുന്നുവോ…
അന്നു നാം തങ്ങളിൽ
പിരിയും രാവ്…

രണ്ടുപേരും ഈ ലോകത്ത് ഒന്നും അല്ല… സംഗീത് കണ്ണടച്ചിരുന്ന് പാടുകയാണ്… താര അവന്റെ പാട്ടിൽ മതിമറന്നു മറ്റേതോ ലോകത്ത് ആണ്.. അവൻ പാടി നിർത്തിയപ്പോൾ ക്ലാസ്സിൽ ഉണ്ടായിരുന്ന കുട്ടികൾ കൈ അടിച്ചപ്പോൾ ആണ്‌ താരക്ക് ബോധം വന്നത്…

അവൾ സംഗീതിനെ നോക്കി മനസ് നിറഞ്ഞ ഒരു ചിരി സമ്മാനിച്ചു…

അപ്പോൾ ആണ്‌ വാതിലിൽ നിൽക്കുന്ന ദേവയെ സംഗീത് കാണുന്നത്…

എന്താ സാർ അവിടെ നിൽക്കുന്നേ..

ഹേയ് ഒന്നുമില്ല തന്റെ പാട്ട് കേട്ടപ്പോൾ നിന്ന് പോയതാ… ഉള്ളിൽ പൊങ്ങുന്ന സങ്കടം ഒതുക്കി അവൻ പറഞ്ഞു…

ഓഹ്… ഇവൾ നിർബന്ധിച്ചപ്പോ പാടീതാ… എനിക്ക് ഇതൊന്നും വല്യേ വശമില്ല..

ഹേയ് താൻ നന്നായി ഫീൽ ചെയ്ത് പാടി… ദേവ മുഖത്ത് ഒരു ചെറിയ ചിരി നിലനിർത്തി പറഞ്ഞു…

അയ്യോ എന്തൊരു വിനയം… എന്റെ സംഗീതേട്ടാ ഒന്ന്‌ നിർത്തുവോ…

അവന്റെ കൈയിൽ ഒരുനുള്ള് കൊടുത്തു താര അത് പറഞ്ഞപ്പോൾ നൊന്തത് ദേവക്ക് ആയിരുന്നു…..

താനാണ് വിഡ്ഢി… അവൾ ഒരിക്കലും തന്നെ സ്നേഹിക്കില്ല… ഒരിക്കൽ പോലും കാണാത്ത എന്നെ അവൾ പ്രണയിക്കുന്നതെങ്ങനെ…

സംഗീത് അവനാണ് അവളുടെ പ്രണയം…. മൂന്നു വർഷം മുന്നേ തളിരിട്ട അവളുടെ പ്രണയം… വെറും ഒരു മാസം കൊണ്ട് ഞാൻ അവളെ എത്ര ആഴത്തിൽ പ്രണയിക്കുന്നോ അതിലും എത്രയോ ആഴത്തിലാവില്ലേ വർഷങ്ങൾ ആയിട്ടുള്ള അവളുടെ പ്രണയം..

സംഗീത്… അവന് വേണ്ടി ആകും അവൾ ആ കവിതകൾ എഴുതിയത്.. സംഗീതിനെ പോലെ അവളും പ്രണയം തുറന്ന് പറയാതെ മനസ്സിൽ അടക്കി പിടിച്ചു വെക്കുകയാണ്… ഇരുവരും പ്രണയം തുറന്നു പറഞ്ഞാൽ അവർ ഒന്നാവും … താൻ വെറുതെ ആശിച്ചു…

പക്ഷെ ഞാൻ അവളെ പ്രണയിക്കും സംഗീത് അവളെ പ്രണയിക്കുന്നതിലേറെ…. പക്ഷെ എന്റെ പ്രണയത്തിന്റെ ഭാഷ മൗനം ആണ്… നിശബ്ദം ആണ്‌… നിസ്വാർഥമാണ്… തിരിച്ചു കിട്ടില്ലെന്ന്‌ അറിഞ്ഞു കൊണ്ട് ഞാൻ അവൾ പോലും അറിയാതെ പ്രണയിക്കും.. …. സ്നേഹം കൊണ്ട് പൊതിയും….

താരേ നീ ആണെന്റെ ആദ്യ പ്രണയം… അവസാനത്തെയും… ഈ ദേവയുടെ മനസ്സിൽ മറ്റൊരു പെണ്ണിന് ഇടം നൽകാൻ ഒഴിവില്ല… സർവവും നീ നിറഞ്ഞു നിൽക്കുകയാണ്… കണ്ണുകളിൽ നിന്റെ മുഖം പതിഞ്ഞു പോയിരിക്കുകയാണ്…. ചെവികളിൽ നിന്റെ ശബ്ദം തറഞ്ഞു നിൽക്കുകയാണ്.. നാസിക തുമ്പിൽ അവളുടെ ഗന്ധം തളംകെട്ടി നിൽക്കുകയാണ്….

നീ പറഞ്ഞ പോലെ

“നിനക്ക് മറ്റാരെയും എന്നോളം സ്നേഹിക്കാനാവില്ല…. കാരണം നിന്റെ മനസ് എന്റെ ഉള്ളിൽ ആണ്‌…. അവിടെ എന്റെ നിശ്വാസം മാത്രമേ ഉള്ളൂ… എന്റെ ഗന്ധം മാത്രമേ ഉളളൂ…. ”

അതെ ആവില്ല… എന്നിൽ നീ മാത്രമേ ഉള്ളൂ ..

അന്ന് മുഴുവൻ അവർ ഓരോ തിരക്കിലായിരുന്നു… താര പ്രോഗ്രാം കോഡിനേറ്റ് ചെയാൻ ഓടി നടക്കുകയാണ്. ..ദേവ ഡക്കറേഷന്റെ തിരക്കിലും… അത് കൊണ്ട് അവർക്ക് പരസ്പരം കാണാനേ ആയില്ല…

ആറര ആയപ്പോൾ സംഗീത് നിർബന്ധിച്ചു താരയെ വീട്ടിൽ കൊണ്ട് വിട്ടു…

പ്രോഗ്രാമിന്റെ ഒരു വിധം പണി ഓക്കെ കഴിഞ്ഞു സംസാരിച്ച് ഇരിക്കുക ആയിരുന്നു ദേവയും സംഗീതും… ദേവ എല്ലാം കേട്ടുകൊണ്ട് ഇരിക്കുകയാണ്. .. അവൻ ആകെ അസ്വസ്ഥൻ ആയിരുന്നു.. തന്റെ പ്രണയിനിയെ തിരിച്ചറിഞ്ഞിട്ടും ഒരിക്കലും അവളോട്‌ അത് പറയാൻ കഴിയാത്ത അവസ്ഥ….

അതിനിടയിൽ ഒരു കുട്ടി വന്ന് എന്തോ ആവശ്യത്തിന് സംഗീതിനെ വിളിച്ചു കൊണ്ടു പോയി..

സംഗീതും താരയും പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞില്ലേ ഇത് വരെ… പറഞ്ഞിരുന്നെങ്കിൽ അന്ന് മായയെ കുറിച്ച് ചോദിച്ചപ്പോൾ അവൻ മറുപടി തരുമായിരുന്നില്ലേ… അവന് താരയെ മാത്രമേ അറിയൂ… അവനെ പ്രണയിക്കുന്ന അവളിലെ മായയെ അവന് അറിയില്ല….

ഇനി പറഞ്ഞാൽ സംഗീത് അറിയും.. താര ആണ്‌ മായ എന്ന്.. അവനറിയില്ലല്ലോ അവൻ സ്നേഹിക്കുന്ന പെണ്ണ് അതിലേറെ അവനെ സ്നേഹിക്കുന്നു എന്ന്.. അവൻ സ്നേഹിക്കുന്നതിന്റെ എത്രയോ ഇരട്ടി അവനെ സ്നേഹിക്കുന്നു വെന്ന്… ദേവ ഓർത്തു…

അപ്പോൾ ആണ്‌ ഒരു ഫോൺ ബെല്ലടിച്ചത് സംഗീതിന്റ ആയിരുന്നു….

അകലെ ആണെങ്കിലും നീ എനിക്കെപ്പോഴും അരികിൽ ഉണ്ടായിരുന്നു..

അവന്റെ കോളർ ട്യൂൺ കേട്ട് ദേവ അവൻ മറന്നു വെച്ച് പോയ ഫോൺ എടുത്തു നോക്കി…

ഡിസ്പ്ലയിൽ നീലയും പച്ചയും നിറമുള്ള ആ മയിൽപീലി…..

“മായ കാളിങ്… ”

തുടരും

ദേവതാരകം : ഭാഗം 1

ദേവതാരകം : ഭാഗം 2

ദേവതാരകം : ഭാഗം 3

ദേവതാരകം : ഭാഗം 4

ദേവതാരകം : ഭാഗം 5

ദേവതാരകം : ഭാഗം 6

-

-

-

-