Friday, April 26, 2024
Novel

തുലാമഴ : ഭാഗം 14

Spread the love

നോവൽ
എഴുത്തുകാരി: പാർവതി പിള്ള

Thank you for reading this post, don't forget to subscribe!

രണ്ടു ദിവസം അവിടെ നിന്നതിനുശേഷമാണ് സൂരജും അമ്മുവും ചെമ്പകശ്ശേരിയിലേക്ക് മടങ്ങിയെത്തിയത്…..

ഞായറാഴ്ച ശീതളിന്റെ വീട്ടിൽ പോകേണ്ടതിനാൽ ശനിയാഴ്ച തന്നെ സൂരജും അമ്മുവും വരുണിന്റെ വീട്ടിലേക്ക് പോയി….

വരുണിന്റെ വീടും പരിസരവും എല്ലാം അമ്മുവിന് ഒരുപാട് ഇഷ്ടമായി ഒപ്പം അവിടുത്തെ അമ്മയെയും….

ശീതൾ ഭാഗ്യം ഉള്ളവളാണ് അമ്മു ഓർത്തു സ്നേഹിക്കാൻ മാത്രം അറിയുന്ന അമ്മയും മകനുമാണ്. ശീതൾ വിവാഹത്തിന് സമ്മതിച്ചാൽ മതിയായിരുന്നു….

വൈകുന്നേരം ചായ കുടിച്ചു കൊണ്ട് എല്ലാവരും സംസാരിച്ചിരുന്നപ്പോഴാണ് അമ്മുവിന് ശീതളിന്റെ ഫോൺ വന്നത്. അമ്മു ഫോണും എടുത്തുകൊണ്ട് വെളിയിലേക്കിറങ്ങി….

വിവാഹം കഴിഞ്ഞപ്പോഴേക്കും നിന്റെ അനക്കം ഒന്നും ഇല്ലല്ലോ അമ്മു..

അമ്മു ഒന്നും മിണ്ടാതെ ചിരിയോടെ നിന്നു…

അമ്മു ഞാൻ വിളിച്ചത് ഒരു കാര്യം പറയാനാ നാളെ എന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്. ആൾക്ക് ബാംഗ്ലൂരിലാണ് ജോലി. എൻജിനീയർ ആണെന്നാ പറഞ്ഞത്…

ആഹാ നല്ല കാര്യം ആണല്ലോ എന്നിട്ട് നീ
ഇന്നാണോ പറയുന്നത്…

ഞാനും ഇപ്പോഴാ അറിഞ്ഞത്…
അപ്പോൾ തന്നെ നിന്നെ വിളിച്ചതാ.

അമ്മു എനിക്ക് കുറച്ചുകൂടി സമയം വേണം.

ഇപ്പോഴേ ഒരു വിവാഹം വേണ്ടായിരുന്നു.
ഞാൻ അച്ഛനോട് എങ്ങനെയാ പറയുക.
എല്ലാവരും ഒരുപാട് സന്തോഷത്തോടെ ഇരിക്കുകയാണ് ഇവിടെ…

ശീതു അവർ വന്നു കണ്ടിട്ട് പോകട്ടെ
എന്തായാലും നാളെ തന്നെ വിവാഹം നടത്തില്ലല്ലോ.. നീ ഒന്ന് സമാധാനപെട് …

ശീതളിനോട് സംസാരിച്ചതിനു ശേഷം അമ്മു അകത്തേക്ക് ചെന്നു.. സൂരജ് അവളുടെ മുഖത്തേക്ക് നോക്കി.

ശീതുവാ വിളിച്ചത്
എന്തായാലും നാളെ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും.

അവളോട് ഇപ്പോൾ ഒന്നും പറയണ്ട എന്ന് പറഞ്ഞിട്ടാ ഇല്ലെങ്കിൽ ഞാൻ പറഞ്ഞേനെ കാണാൻ വരുന്നത് വരുൺ ഏട്ടൻ ആണെന്ന്….

സാരമില്ലെടോ നാളെ തന്റെ ശീതുവിന് ഇത് ഒരു സർപ്രൈസ് ആകും നോക്കിക്കോ…

രാവിലെ തന്നെ എല്ലാവരും റെഡിയായി
ശീതുവിന്റെ വീട്ടിലേക്ക് തിരിച്ചു. ഗേറ്റ് കടന്ന് വണ്ടി അകത്തേക്ക് കയറിയപ്പോൾ തന്നെ ശീതുവിന്റെ അച്ഛനുമമ്മയും കാത്തിരുന്നതുപോലെ വെളിയിലേക്ക് ഇറങ്ങി വന്നു…

ശീതുവിന്റെ അമ്മ അമ്മുവിന്റെ നെറുകയിൽ ചുംബിച്ചു. അവളുടെ കയ്യിൽ പിടിച്ച് കൊണ്ട് എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചു. അവളെവിടെ അമ്മേ..

മുകളിൽ ഉണ്ട് മോളെ റെഡി ആവാൻ പറഞ്ഞു വിട്ടതാണ്. മോൾ വാ ഞാൻ റൂമിലേക്ക് ആക്കി തരാം. ശീതളിന്റെ അമ്മയുടെ കൂടെ അവൾ മുകളിലേക്ക് കയറി.

റൂമിൽ ചെന്നപ്പോൾ ശീതൾ ഒരു സാധാരണ ചുരിദാറുമിട്ട് ഇരിക്കുകയാണ്
എന്തോ ആലോചനയിലാണ് കക്ഷി…
ശീതളിന്റെ അമ്മ അവളെ കണ്ണ് കാണിച്ചു അതിനുശേഷം താഴേക്ക് പോയി.

ശീതു…. അമ്മുവിന്റെ വിളി കേട്ട് ഞെട്ടി എഴുന്നേറ്റു ശീതൾ. അമ്പരപ്പോടെ അവളെ നോക്കി. അമ്മു നീ എന്താ ഇവിടെ.
എനിക്കെന്താ ഇവിടെ വന്നുകൂടെ.
സൂരജേട്ടൻ എവിടെ നീ വരുന്ന കാര്യം ഒന്നും പറഞ്ഞില്ലല്ലോ…

അപ്പോഴാണ് താഴെ നിന്നും ശീതളിന്റെ അമ്മ വിളിച്ചത്. എല്ലാവരും വന്നു എന്ന് തോന്നുന്നു. നീ വാ നമുക്ക് താഴേക്ക് പോകാം ശീതൾ അവളുടെ കയ്യും പിടിച്ച് താഴേക്കിറങ്ങി…..

നേരെ കിച്ചണിലേയ്ക്ക് ചെന്ന ശീതളിന്റെ കയ്യിൽ അമ്മ ചായ ട്രേ നൽകി. ശീതളി നൊപ്പം പലഹാരവുമായി പുറകെ അമ്മുവും ചെന്നു….

ഹാളിലേക്ക് ചെന്ന ശീതൾ അമ്പരപ്പോടെ ഒരു നിമിഷം നിന്നു. സൂരജിനെയും
സൂരജിനൊപ്പം ഇരിക്കുന്ന വരുണിനെയും
വരുണിന്റെ അമ്മയെയും കണ്ട് അവൾ അമ്പരപ്പോടെ നിന്നു.

അമ്പരന്നു നിൽക്കുന്ന ശീതളിന്റെ അടുത്തേക്ക് വരുണിന്റെ അമ്മ എഴുന്നേറ്റ് വന്നു. ചെല്ലു മോളേ ചെന്ന് ചായ കൊടുക്ക് …

എന്തു ചെയ്യണമെന്നറിയാതെ നിന്ന
ശീതളിനെ നോക്കി സൂരജ് പറഞ്ഞു
വരുണാ ആള് ചായ അങ്ങോട്ട് കൊടുക്കാം…

വരുണിന്റെ അടുത്തേക്ക് ചെന്ന് ചായ കൊടുത്തശേഷം സൂരജിനും ചായ കൊടുത്തു. അതിനുശേഷം അമ്മയ്ക്ക് ചായ കൊടുത്തു…

അകത്തേക്ക് പോകാൻ തുടങ്ങിയ
ശീതളിനെ അമ്മു പിടിച്ചുനിർത്തി. അമ്മുവിനെ നോക്കി ശീതൾ കണ്ണുരുട്ടി കാണിച്ചു. അതുകണ്ട് അമ്മു അടക്കി ചിരിച്ചു….

അമ്മുവിനും സൂരജിനും അവിടെ വിരുന്ന് ഒരുക്കിയിരുന്നത് കൊണ്ട് എല്ലാവരും ആഹാരം കഴിച്ചിട്ട് പോയാൽ മതി എന്ന് ശീതളിന്റെ അച്ഛൻ പറഞ്ഞു….

ഇതിനിടയിൽ സൂരജ് ശീതളിനും വരുണിനും സംസാരിക്കാനായി വരുണിനെയും കൂട്ടി ശീതളിന്റെ മുറിയിലേക്ക് ചെന്നു..

ശീതളിന് തന്നെ കുറിച്ച് ഒന്നും മറയ്ക്കാൻ ഉണ്ടായിരുന്നില്ല. പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ വരുൺ ശീതളിനെ തടഞ്ഞു.

എനിക്ക് എല്ലാ കാര്യങ്ങളും അറിയാം ഇനി താൻ ആയിട്ട് ഒന്നും പറയണ്ട പഴയതൊക്കെ മറന്ന് എനിക്ക് നല്ല ഒരു കൂട്ടായി എന്റെ കൂടെ വേണം. മറ്റൊന്നും എനിക്ക് അറിയേണ്ട.

വരുണിന് ഒപ്പം തിരികെ ഇറങ്ങി വന്ന
ശീതളിന്റെ മുഖം പ്രസന്നമായിരുന്നു. അതുകണ്ട് എല്ലാവർക്കും സന്തോഷം തോന്നി….

അത്രയും നേരം ശീതളിന്റെ അടുത്തേക്ക് തനിയെ പോകാതിരുന്ന അമ്മു പതിയെ അവളുടെ അടുത്തേക്ക് ചെന്നു..

നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ശീതൾ അവളെ നോക്കി കണ്ണുരുട്ടി. അമ്മു അവളെ നോക്കി ചിരിച്ചു. സൂരജ് ചേട്ടൻ ആടി പറഞ്ഞത് നിന്നോട് പറയേണ്ട എന്ന്.

അമ്മു തന്റെ ഭാഗം ന്യായീകരിച്ചു.. രണ്ടും കൊള്ളാം.. ശീതൾ
ചിറി കോട്ടി കാണിച്ചു….

സൂരജും അമ്മുവും തിരികെ
ചെമ്പകശ്ശേരിയിലേക്കാണ് പോയത്.
ഒരാഴ്ച കൂടിയേ ഉള്ളൂ നാട്ടിൽ.

അതിനുമുൻപ് ബന്ധുവീടുകളിൽ ഒക്കെ പോകണം. ഒരാഴ്ച പോയത് രണ്ടാളും അറിഞ്ഞില്ല അങ്ങോട്ടുമിങ്ങോട്ടുമുള്ള പോക്കും വരവും പെട്ടെന്നാണ് സമയം പോയത്….

പോകുന്നതിന് രണ്ടുദിവസം മുൻപ് രണ്ടാളും കുറച്ച് ഷോപ്പിങ്ങിനായി ഇറങ്ങി. തിരികെ വന്നപ്പോഴാണ് കണ്ടത് അമ്മാവനും അമ്മായിയും എത്തിയിട്ടുണ്ട്.

അമ്മുവിന് അമ്മായിയുടെ മുഖത്ത് നോക്കാൻ എന്തോ ഒരു വിഷമം തോന്നി.

ഇനിയും എല്ലാവരുടെയും മുൻപിൽ വച്ച് അവർ എന്തെങ്കിലുമൊക്കെ പറയുമോ എന്ന് അവൾ ഭയന്നു. അമ്മാവൻ ഒരു സാധു മനുഷ്യനാണെന്ന് സംസാരത്തിൽ നിന്നും മനസ്സിലായി….

അമ്മു അമ്മായിയെ നോക്കി ചിരിച്ചപ്പോൾ മുഖം തിരിഞ്ഞ് ഇരിക്കുന്ന അവരെ കണ്ട അമ്മുവിന് എന്തോ പോലെ തോന്നി.

എന്നാൽ ദീപ്തി യോട് അവർ സ്നേഹത്തോടെ സംസാരിക്കുകയും ചെയ്യുന്നു. എന്നോട് മാത്രം എന്താണ് അമ്മായിക്ക് ഇത്ര ദേഷ്യം….

അമ്മായിയെ തന്നെ നോക്കി ചിന്തയോടെ നിൽക്കുന്ന അമ്മുവിനെ സൂരജ് തട്ടിവിളിച്ചു.
അവളെയും വിളിച്ചു കൊണ്ട് അവൻ മുകളിലേക്ക് കയറി..

ബാംഗ്ലൂരിൽ ചെന്നാൽ ഇതിനൊക്കെ വല്ലതും പാചകം ചെയ്യാൻ അറിയാമോ.
ഇതിനെ വല്ലതും പഠിപ്പിച്ചിട്ടൊക്കെയാണോ ഇങ്ങോട്ട് വിട്ടിരിക്കുന്നത്. കുറച്ചു കൂടി പക്വത ഉള്ള കുട്ടിയെ നോക്കാമായിരുന്നു സൂരജിന്..

സൂരജിനൊപ്പം മുകളിലേക്ക് കയറിയ
അമ്മു അതുകേട്ട് ഒരു നിമിഷം തറഞ്ഞു നിന്നു. അമ്മായിയുടെ സംസാരം കേട്ട് സൂരജിന് ആകെ കലികയറി. അവൻ താഴേക്ക് പാഞ്ഞു…

ദേ ഒരു കാര്യം പറഞ്ഞേക്കാം എന്റെ ഭാര്യയുടെ കാര്യം നോക്കാൻ എനിക്കറിയാം കല്യാണം കഴിഞ്ഞ് വന്ന അന്ന് തുടങ്ങിയതാ നിങ്ങൾക്ക് എന്താ അവളോട് ഇത്ര ദേഷ്യം.

അവൾക്ക് ഫുഡ് ഉണ്ടാക്കാൻ പറ്റിയില്ലെങ്കിൽ അത് ഞാൻ സഹിച്ചു. നിങ്ങൾ അതോർത്ത് വിഷമിക്കേണ്ട.

സൂരജ്…. അച്ഛന്റെ ദേഷ്യത്തോടെ ഉള്ള
വിളി കേട്ട് സൂരജ് തിരിഞ്ഞുനോക്കി.
ഇങ്ങനെയാണോ തലയ്ക്കു മുതിർന്നവരോട് സംസാരിക്കുന്നത്….

അച്ഛ അത് അച്ഛനും കേട്ടതല്ലേ
അമ്മുവിനെ പറ്റി പറയുന്നത്.

വന്നതിന്റെ പിറ്റേദിവസംരാവിലെ നേരത്തെ
എഴുന്നേറ്റില്ലെന്നും പറഞ്ഞ് ഇവർ അവളെ കരയിപ്പിച്ചു.

ഇവരെന്തിനാ അവളുടെ പിന്നാലെ ഇങ്ങനെനടക്കുന്നത്. ഇവർക്കെന്താ ഇവളോട് ഇത്ര ദേഷ്യം.. സൂരജ് ക്ഷോഭത്തോടെ നിർത്തി..

എല്ലാവർക്കും അമ്പരപ്പായിരുന്നു.
കാരണം അമ്മു കരഞ്ഞത് വീട്ടിലെ എല്ലാവരുടെയും ഓർമ്മ വന്നത് കൊണ്ടാണ് എന്നാണ് എല്ലാവരും കരുതിയത്….

സൂരജിന്റെ അച്ഛൻ അമ്മായിയുടെ നേരെ തിരിഞ്ഞു. ഞങ്ങൾക്ക് രണ്ടു മരുമക്കളാണ് ഉള്ളത്. അവരെ മക്കളെ പോലെ കാണാനാണ് ഞങ്ങൾക്ക് ഇഷ്ടം.

അവരുടെ എന്തെങ്കിലും തെറ്റ് കണ്ടാൽ തിരുത്താൻ ഇവിടെ ഞങ്ങൾ ഉണ്ട്.

വെളിയിൽ നിന്നും വന്ന ഒരാൾ അതിൽ ഇടപെടേണ്ട. ഇപ്പോൾ അടിക്കടി ഇങ്ങോട്ടുള്ള വരവ് ഇതിനുവേണ്ടി ആയിരുന്നു അല്ലേ…

നീ ഇങ്ങനെയൊക്കെ പറയണം സോമാ.
അമ്മയില്ലാതെ വളർന്ന നിന്നെ വളർത്തിയത് ഞങ്ങളാ.. നിനക്കിപ്പോൾ ഞങ്ങൾ വെളിയിൽ നിന്നും വന്നവർ
ആയി അല്ലേ….

വളർത്തിയ കണക്കൊന്നും അമ്മായി പറയരുത്. എന്നെക്കൊണ്ട് ഒന്നും
പറയിപ്പിക്കുകയും അരുത്….

അവർ മൂക്കു പിഴിഞ്ഞു കൊണ്ട് ഭർത്താവിനെ നോക്കി. എന്തിനാ നിൽക്കുന്നത്. ഇറങ്ങി പോകാൻ പറയാതെ പറഞ്ഞതല്ലേ. ഇനി ഇറങ്ങി കൂടെ….

രാത്രിയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് സൂരജിന്റെ അമ്മ അമ്മുവിനോട് പറഞ്ഞത്. ഇന്ന് അമ്മായി പറഞ്ഞത് മോൾക്ക് വിഷമമായോ…
അയ്യോ ഇല്ല അമ്മേ…

പ്രായം ചെന്നവർ അല്ലേ മോളേ.. മോൾ അതൊന്നും മനസ്സിൽ വെക്കണ്ട കേട്ടോ..
അവർ അവളുടെ നെറുകയിൽ തലോടി.

അമ്മുവിന്റെ വീട്ടിൽ നിന്നും മുത്തശ്ശനും മുത്തശ്ശിയും അമ്മമ്മയും അമ്മച്ഛനും എത്തിയിരുന്നു.

ആരെയും വിട്ടുപിരിഞ്ഞു അധികം നിന്നിട്ട് ഇല്ലാത്ത അമ്മുവിന് വളരെ സങ്കടമായിരുന്നു. പോകാൻ ഇറങ്ങിയപ്പോൾ
അമ്മു വിതുമ്പിക്കരഞ്ഞു.

അവരെ യാത്രയാക്കാൻ സതീഷും ദീപ്തിയും കൂടിയാണ് എയർപോർട്ടിലേക്ക് പോയത്…
അമ്മു ആദ്യമായാണ് ഫ്ലൈറ്റിൽ കയറുന്നത്.

അവൾക്ക് അതിന്റെതായ ഒരു വെപ്രാളവും ഉണ്ടായിരുന്നു. അവൾ സൂരജിന്റെ കയ്യിൽ മുറുകെ പിടിച്ചു. സൂരജ് ചിരിയോടെ അവളെ ചേർത്തു പിടിച്ചു.

എയർപോർട്ടിൽ നിന്നും അവരെ കൂട്ടിക്കൊണ്ടുപോകാൻ ആയി ജോബി എത്തിയിരുന്നു. കാറിൽ ഇരുന്ന അമ്മു വെളിയിലെ കാഴ്ചകളിലേക്ക് കണ്ണുനട്ടു.
അവൾ ആദ്യമായായിരുന്നു ആ നാടുവിട്ട് പുറത്തേക്ക് വരുന്നത്….

ഫ്ലാറ്റിൽ എത്തിയ അമ്മുവിനോട് സൂരജ് പറഞ്ഞു. അതെ ശരിക്കും നമ്മുടെ വീട് ഇതാണ് വലതുകാൽ വച്ച് കയറിക്കോളൂ… അവൾ പുഞ്ചിരിയോടെ വലതുകാൽ വച്ചു അകത്തേക്ക് കയറി.

വാതിൽ ലോക്ക് ചെയ്ത് വന്ന സൂരജ് അവളെ പിറകിലൂടെ ഇറുകെ പുണർന്നു..
ഇനി വേണം എനിക്ക് എന്റെ പെണ്ണിനെ ഒന്ന് സ്നേഹിക്കാൻ… അവളുടെ കാതോരം അവൻ പറഞ്ഞു…

അപ്പോഴാണ് കോളിംഗ് ബെൽ അടിച്ചത്… അമ്മുവിനെ വിട്ടുകൊണ്ട് സൂരജ് വാതിൽ തുറന്നു.. മുൻപിൽ നിൽക്കുന്ന ജോബിയെ കണ്ട് അവൻ അരിശത്തോടെ ചോദിച്ചു നീ ആയിരുന്നോ..

എന്താ നിനക്ക് ഇഷ്ടപ്പെട്ടില്ലേ….
കറക്റ്റ് സമയത്ത് തന്നെ വന്നോണം….

ഹോ ഇപ്പോൾ ഞാൻ വന്നതായോ കുറ്റം..
ആഹാരം ഉണ്ടാക്കി വെച്ചിട്ടുണ്ട് രണ്ടും വേണമെങ്കിൽ വന്നു കഴിക്ക്..
പറഞ്ഞു കൊണ്ട് അവൻ വെളിയിലേക്കിറങ്ങി..

വാതിൽ അടച്ചിട്ടു വന്ന സൂരജിനെ അമ്മു കൂർപ്പിച്ചു നോക്കി.. ജോബി ചേട്ടൻ എന്തു കരുതി കാണും..

അവൻ എന്തു വേണമെങ്കിലും കരുതിക്കോട്ടെ നീ ഇങ്ങോട്ട് വാ പെണ്ണേ സൂരജ് അവളെ വലിച്ചു നെഞ്ചോട് ചേർത്തു…

മുഖം അവളുടെ കഴുത്തിന് അടിയിലേക്ക് പൂഴ്ത്തി… അപ്പടി വിയർപ്പാ സൂരജേട്ടാ…

നിന്റെ വിയർപ്പിന്റെ മണം എനിക്ക് ഒരു ലഹരിയാ പെണ്ണേ. സൂരജ് അവളെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞു..

(തുടരും )

തുലാമഴ : ഭാഗം 1

തുലാമഴ : ഭാഗം 2

തുലാമഴ : ഭാഗം 3

തുലാമഴ : ഭാഗം 4

തുലാമഴ : ഭാഗം 5

തുലാമഴ : ഭാഗം 6

തുലാമഴ : ഭാഗം 7

തുലാമഴ : ഭാഗം 8

തുലാമഴ : ഭാഗം 9

തുലാമഴ : ഭാഗം 10

തുലാമഴ : ഭാഗം 11

തുലാമഴ : ഭാഗം 12

തുലാമഴ : ഭാഗം 13