Sunday, December 22, 2024
Novel

വരാഹി: ഭാഗം 18

നോവൽ
ഴുത്തുകാരി: ശിവന്യ

വനജ അടുക്കളയിലേക്കു പോയ തക്കം നോക്കി വരാഹി പുറത്തേക്കോടി….

“ടീ… നിക്കെടീ അവിടെ….”

“ഇപ്പൊ വരാമ്മേ….”

ഓടുന്നതിനിടയിൽ അവൾ വിളിച്ചു പറഞ്ഞു…..

വരാഹിയുടെ ഓട്ടം ചെന്നു നിന്നതു തൊട്ട് മുൻപിലെ വീട്ടിലായിരുന്നു…

അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരി നയാഖയെ കാണാൻ…..

അവര് രണ്ട് പേരും ഒരുമിച്ചാണ് ചിൻമയയിൽ പ്ലസ്ടുന് പഠിക്കുന്നത്……

” ആഹാ വന്നല്ലോ മാധവിക്കുട്ടി….”

നയാഖയുടെ അച്ഛച്ഛൻ ആയിരുന്നു അത്…. ഇത്തിരി എഴുത്തിന്റെ അസ്കിതയുള്ളത് കൊണ്ട് പ്രിയപ്പെട്ടവരെല്ലാം അവളെ കളിയാക്കി വിളിച്ചിരുന്നത് മാധവിക്കുട്ടി എന്നായിരുന്നു….

പരിഹാസം ആണെന്ന് അറിയുന്നത് കൊണ്ട് തന്നെ ആ വിളി കേൾക്കുമ്പോഴേ വരാഹിക്ക് അടി മുതൽ മുടി വരെ ദേഷ്യം ഇരച്ച് കയറും…..

”ദേ കിഴവാ, വയസ്സാംകാലത്ത് വല്ല രാമായണമോ ഭഗവതമോ വായിച്ചിരിക്കുന്നതിന് പകരം എന്നെ ചൊറിയാൻ വന്നാലുണ്ടല്ലോ…. ഒടിച്ചുമടക്കി അടുപ്പിൽ കൊണ്ടെക്കും ഞാൻ….”

അവളുടെ ദേഷ്യം കാണാൻ വേണ്ടി തന്നെ അവളെ കളിയാക്കിയ അച്ഛച്ചൻ അത് കേട്ട് പൊട്ടിച്ചിരിച്ചു…..

“എന്തിനാടീ എപ്പോ നോക്കിയാലും നീ എന്റെ അച്ഛച്ചനെ കിഴവാന്നു വിളിക്കുന്നെ…. ഇപ്പോഴും എന്റെ അച്ഛച്ചനു അത്ര പ്രായമൊന്നും ആയിട്ടില്ല…. ”

വരാഹിയുടെ ശബ്ദം കേട്ടപ്പോൾ നയാഖ പുറത്തേക്ക് ഇറങ്ങി വന്നു….

“കൊച്ചു തമ്പുരാട്ടി ഇവിടുണ്ടായിരുന്നോ… അടിയൻ അറിഞ്ഞില്ല…. ”

നയാഖയുടെ മുഖത്ത് ചിരി പൊട്ടി….

” നീ എന്റെ അച്ഛച്ചനെ കിഴവാന്ന് വിളിച്ചതെന്തിനാന്ന് പറഞ്ഞില്ല…. ”

” നിന്റെ അച്ഛച്ചനോ…. ഇതെന്റേം കൂടി അച്ഛച്ചനാ…. അല്ലേ?”

അവൾ അയാളെ നോക്കി കണ്ണുരുട്ടി….

അതേയെന്ന് അയാളും കണ്ണ് കാണിച്ചു….

“മാധവിക്കുട്ടിപ്പോ എന്തിനാ ഇങ്ങോട് എഴുന്നള്ളിയെ…. ”

നയാഖ ചോദിച്ചു…..

” ഇത് കണ്ടോ….

അവൾ പിന്നിലോട്ട് മറച്ച് വെച്ച കൈകൾ മുന്നോട്ടെടുത്തു…..

”ദാ …ഇന്ന് സ്കൂളിൽ നടന്ന കഥാരചന മത്സരത്തിൽ എനിക്കാ ഫസ്റ്റ്…..”

അവൾ കയ്യിലിരുന്ന ട്രോഫി ഉയർത്തി കാട്ടി….

“കൺഗ്രാറ്റ്സ് മോളേ….. എനിക്കറിയാരുന്നു നിനക്കെന്തായാലും ഫസ്റ്റ് കിട്ടുമെന്ന്…. ”

നയാഖ അവളെ ചേർത്തു പിടിച്ചു….

” നീ ആക്കിയതാണോടി… ”

“അല്ലടാ…. നീ വാ നിനക്ക് ഞാൻ ഒരൂട്ടം തരാം…. ”

“ഇല്ലെടീ… ഞാൻ പോവാ… നീ ഇന്ന് സ്കൂളിൽ വരാഞ്ഞതോണ്ട് ഓടി വന്നതാ ഞാൻ…. യൂനിഫോം വരെ മാറ്റിയിട്ടില്ല…. ”

വരാഹി തിടുക്കം കാണിച്ചു….

” ചെല്ല് മോളേ….അവള്ളിത്രേം നേരം നിന്നെ കാത്തിരിക്കുവാരുന്നു ”

“അങ്ങനെ പറഞ്ഞ് കൊടുക്കച്ഛച്ഛാ…. ”

നയാഖ വരാഹിയെയും കൂട്ടി അകത്തേക്ക് നടന്നു…..

ആ വീട്ടിൽ നയാഖയും അവളുടെ അച്ഛച്ഛനും മാത്രമേയുള്ളൂ…..

അമ്മ വളരെ ചെറുപ്പത്തിലേ നഷ്ടപ്പെട്ട നയാഖക്ക് പിന്നെ എല്ലാം കോയമ്പത്തൂർ ജോലി ചെയ്യുന്ന അവളുടെ അച്ഛനാണ്…..

ഒരു പുനർവിവാഹം വരെ ചെയ്യാതെ അയാൾ ജീവിക്കുന്നത് നയാഖക്ക് വേണ്ടിയും…..

*************************

ദിവസങ്ങൾ ആഴ്ചകളായും മാസങ്ങളായും ഓടി മറഞ്ഞു കൊണ്ടിരുന്നു….

വരാഹിയും നയാഖയും പ്ലസ് ടുവിന്റെ കൂടെ തന്നെ എൻട്രൻസ് കോച്ചിംഗിനും പോകുന്നുണ്ടായിരുന്നു…

ഒരു ഡോക്ടർ ആകണമെന്നത് നയാഖക്ക് ജീവിതാഭിലാഷം ആകുമ്പോൾ വരാഹിക്കതങ്ങനെ ആയിരുന്നില്ല….

അച്ഛനെയും അമ്മയെയും പേടിയുള്ളത് കൊണ്ട് മാത്രം അവൾ കോച്ചിംഗിന് പോയി…. ബാക്കിയുള്ള സമയം അവൾ പുസ്തകങ്ങളിലേക്ക് ഊളിയിട്ടു….

മലയാള സാഹിത്യത്തിൽ മാത്രമായി ഒതുങ്ങിയില്ല അവളുടെ വായന…

കയ്യിൽ കിട്ടിയതെന്തും അവൾ വായിച്ചു… അതൊരു പത്രകടലാസ് ആണെങ്കിൽ അതു പോലും….

ജവഹർ ലൈബ്രറിയിൽ മെംബെർഷിപ് ഉള്ള അവളുടെ മുൻപിൽ വായനയുടെ വാതായനങ്ങൾ മലർക്കെ തുറക്കപ്പെട്ടു…..

ഷേക്സിപിയറിന്റെ ഒഥല്ലോ വായിച്ചിട്ട് അവൾ ഒഥല്ലോയെ ശപിച്ചു….

ഡെസ്ഡിമോണയെ പോലെ വിശ്വസ്തയും സ്നേഹസമ്പന്നയുമായ ഒരു ഭാര്യയെ വെറുമൊരു തൂവാലയുടെ പേരിൽ സംശയിച്ച് തന്റെ വാളിനിരയാക്കിയ ഒഥല്ലോയെ കയ്യിൽ കിട്ടിയാൽ താൻ വെട്ടിനുറുക്കിയേനെ എന്നവൾ പ്രസ്ഥാവിച്ചു…..

എൻട്രൻസിന് ആദ്യ നൂറിൽ റാങ്ക് കിട്ടിയില്ലെങ്കിൽ വെട്ടി നുറുക്കാൻ പോകുന്നത് ഞാനായിരിക്കും ; നിന്നെ…. എന്ന രാജീവ് മേനോന്റെ പ്രസ്ഥാവന അവൾ തന്റെ സ്ഥായീഭാവമായി പുച്ഛത്തിൽ ഒഴുക്കി കളഞ്ഞു…..

അങ്ങനെ പ്ലസ് ടുവിന്റെയും എൻട്രൻസിനേയും റിസൾട്ട് വന്നു….

പഠിക്കാൻ മിടുക്കി ആയതിനാൽ വരാഹിക്കു അഖിലേന്ത്യാ തലത്തിൽ ആദ്യ നൂറിലും നയാഖ ഇരുന്നൂറിലും ഇടയിൽ ആയിരുന്നു…..

അവളുടെ അച്ഛന് കോയമ്പത്തൂർ ജോലി ആയതിനാൽ അവൾ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ അഡ്മിഷന് ശ്രമിച്ചപ്പോൾ എവിടെ പഠിക്കണം എന്നു പ്രത്യേകിച്ചു തീരുമാനം ഒന്നുമില്ലാത്ത വരാഹിയും അവളുടെ പാത പിന്തുടർന്നു….

*********

എല്ലാ കോളേജുകളിലും ആദ്യ വർഷക്കാർക്ക് നേരിടേണ്ടി വരുന്ന റാംഗിംഗ് മെഡിക്കൽ കോളേജുകളിൽ എപ്പോഴും ഇത്തിരി കൂടുതലായിരിക്കും…..

നയാഖ അതൊക്കെ വളരെ പേടിയോടെ കണ്ടപ്പോൾ വരാഹിക്കെല്ലാം കളി ആയിരുന്നു….

അവൾ തന്റെ സ്വതസിദ്ധമായ വാക്ചാതുരിയിലും വായനയിൽ നിന്നും നേടിയ അറിവ് കൊണ്ടും എല്ലാത്തിനേയും നിഷ്പ്രഭമാക്കി…

പക്ഷേ എന്തൊക്കെ കുഴപ്പങ്ങൾ കാണിച്ചാലും ആദ്യ ദിനങ്ങൾ കഴിയുമ്പോൾ എല്ലാവരും കൂട്ടാകാറാണ് പതിവ്….

അങ്ങനെ എല്ലാവരും കാത്തിരുന്ന ഫ്രഷേർസ് ഡേ വന്നെത്തി….

അവിടുന്ന് അവർക്ക് വേറൊരു സുഹൃത്തിനെ കൂടി ലഭിച്ചു….

മധുരൈ സ്വദേശി നീലവേണി…

” ഹായ്…. ആം വരാഹി….”

സൗഹൃദത്തിന്റെ ആദ്യ കൈ നീട്ടിയത് വരാഹി ആയിരുന്നു…..

കറുത്തിരുണ്ട നീലവേണിയുടെ കൈകളിൽ വരാഹി അമർത്തി പിടിച്ചു…. അതിനു മുകളിൽ നയാഖയും….

“അപ്പോൾ ഇനി മുതൽ നമ്മൾ ടീം എൻ വി എൻ…നയാഖ, വരാഹി, നീലവേണി.. ”

”നമുക്കിടയിൽ കള്ളമില്ല.. ചതിയില്ല…. വിശ്വാസ വഞ്ചനയില്ല…. മലയാളിയോ തമിഴനോ എന്ന വ്യത്യാസവുമില്ല… സ്നേഹം…. സ്നേഹം മാത്രം…. ”

” എന്നത്?”

…” ലവ് ആൻഡ് ലവ് ഓൺലി… പുരിഞ്ചിതാ…”

അവൾ തലയാട്ടി…

“ഡൺ…..” ? വരാഹി ചോദിച്ചു…

“ഡൺ…. ”

ഹോസ്റ്റലിലും അവർ മൂന്ന് പേരും ഒരുമിച്ചായിരുന്നു…..

ദിവസങ്ങൾ കഴിഞ്ഞ് പോയ്കൊണ്ടിരുന്നു..

പഠനം വളരെ വിരസവും വായനോട്ടം അതിലേറെ ആവേശവുമായി പോകുകയായിരുന്ന നാളുകൾ….

വീട്ടിൽ നിന്ന് ആദ്യമായി മാറി താമസിക്കുന്നതിന്റെയും സ്കൂൾ ടീച്ചറായ അമ്മയുടേയും പട്ടാളക്കാരനായ അച്ഛന്റേയും ചിട്ടവട്ടങ്ങളെ കാറ്റിൽ പറത്തി കൊണ്ടുള്ള ജീവിതവും വരാഹിയെ മൊത്തത്തിൽ മാറ്റി….

പക്ഷേ എഴുത്തിനോടുള്ള അവളുടെ ആഭിമുഖ്യം മാത്രം മാറിയില്ല….

****************************

” നാ റൊമ്പ നേരമാ പാത്തിട്ടേയിറുക്കെ… നീ എന്ന സെർച്ച് പണ്ണിറേൻ വാഹി…. ”

ലഞ്ച് ബ്രേക്കിൽ കോളേജ് കാന്റീനിലിരിക്കുകയായിരുന്നു ടീം എൻ വി എൻ ….

” എന്നുടെ ഡയറി മിസ്സ് ആയിട്ടേൻ ടാ…”

” നന്നായി…. ഇനി നിന്റെ പൊട്ട കഥകളും കവിതകളും വായിക്കേണ്ടല്ലോ…”

നയാഖ അവളെ കളിയാക്കി…..

പക്ഷേ വരാഹിയുടെ മുഖത്ത് സങ്കടം കണ്ടപ്പോൾ വേണ്ടിയിരുന്നില്ലെന്ന് അവൾക്ക് തോന്നി….
കാരണം അതിലായിരുന്നു വരാഹി തന്റെ സ്വപ്നങ്ങളും ഭ്രാന്തുകളും ഒക്കെ കുത്തി കുറിക്കുന്നതെന്ന് അവർക്കറിയാം…

” പോട്ടെടാ.. അത് ചിലപ്പോൾ ഹോസ്റ്റലിൽ ഉണ്ടാകും… ”

” ആമാ..നാനും അതേതാൻ നിനക്കിറേൻ… ”

രണ്ട് പേരും അവളെ സമാധാനിപ്പിച്ചു….

പെട്ടെന്ന് പുറകിലൊരു ആളനക്കം…

മൂന്ന് പേരും ഒരുപോലെ തിരിഞ്ഞ് നോക്കി…

” എക്സ്ക്യൂസ് മീ… ”

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

വരാഹി: ഭാഗം 1

വരാഹി: ഭാഗം 2

വരാഹി: ഭാഗം 3

വരാഹി: ഭാഗം 4

വരാഹി: ഭാഗം 5

വരാഹി: ഭാഗം 6

വരാഹി: ഭാഗം 7

വരാഹി: ഭാഗം 8

വരാഹി: ഭാഗം 9

വരാഹി: ഭാഗം 10

വരാഹി: ഭാഗം 11

വരാഹി: ഭാഗം 12

വരാഹി: ഭാഗം 13

വരാഹി: ഭാഗം 14

വരാഹി: ഭാഗം 15

വരാഹി: ഭാഗം 16

വരാഹി: ഭാഗം 17