Thursday, December 19, 2024
Novel

രുദ്രഭാവം : ഭാഗം 24

നോവൽ
എഴുത്തുകാരി: തമസാ

ചുറ്റിക്കറങ്ങൽ ഒക്കെ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ രാത്രി ആയി….. രുദ്രനാണ് കാറോടിച്ചത്… അവരെല്ലാം എന്നെ നിർബന്ധിച്ചു കോ -ഡ്രൈവർ സീറ്റിലിരുത്തി…. പുറം കാഴ്ചകൾക്കിടയിലേക്ക് പോയ എന്റെ കണ്ണുകൾ തിരിച്ചു രുദ്രനിലേക്ക് തന്നേ വരും…. എന്നിട്ട് പരസ്പരം ചിരിക്കും…. ചിരിച്ചു ചിരിച്ചു കവിള് വേദനിച്ചു തുടങ്ങിയപ്പോഴേക്കും ഏതായാലും ഫ്ലാറ്റെത്തി..

പാർസൽ മേടിച്ചിട്ടാണ് വന്നത്… അതുകൊണ്ട് ഒരുമിച്ചിരുന്നു കഴിച്ചു.. ഉച്ച ഭക്ഷണ സമയത്തു വാ തുറക്കാതിരുന്ന ഞാൻ ഇത്തവണ ഒരു മടിയും ഇല്ലാതെ രുദ്രന്റെ അടുത്ത് പോയിരുന്നു….

മസാല ദോശ മതിയെന്ന് അച്ഛൻ പറഞ്ഞത് കൊണ്ട് എല്ലാവരും മസാല ദോശ മതി എന്ന് ഒരുമിച്ച് പറഞ്ഞു…. എനിക്കാണെങ്കിൽ അത് കേട്ടപ്പോൾ തന്നെ വായിൽ ടൈറ്റാനിക് ഓടി… ആന്നേ… ഒരു കപ്പല് മുക്കാൻ പാകത്തിന് വെള്ളം ഉണ്ടായിരുന്നു വായിൽ…..

അതുകൊണ്ട് വല്യ ജാഡ ഒന്നും കാണിക്കാതെ എനിക്ക് രണ്ട് മസാല ദോശ വേണെന്ന് ഞാൻ പറഞ്ഞു… 😁😁😁😁… കൊതി കൊണ്ടാ… കുറേ ആയി കഴിച്ചിട്ട് …..

കഴിക്കുന്നതിനിടയ്ക്ക് ഞാൻ ഇത്തിരി മുറിച്ചെടുത്തു ചട്ണിയിൽ മുക്കി സ്വരൂപിന് നീട്ടി…… വാ തുറന്ന് അവനത് സ്വീകരിച്ചു….. അത് കണ്ടപ്പോൾ രുദ്രന് കുശുമ്പായി ..

അതെന്താ അവന് മാത്രേ വായുള്ളോ?… എനിക്കില്ലേ…….

എന്ത് കുശുമ്പാ ഏട്ടാ…. എനിക്ക് വേറെ പെങ്ങന്മാർ ഇല്ലാത്തോണ്ടല്ലേ…. വേണെങ്കിൽ അനിയത്തി വരുമ്പോൾ ഏട്ടന് കൊടുക്കാൻ ഞാൻ പറയാം….

ആരുടെ അനിയത്തി…..?

രുദ്രൻ കണ്ണ് മിഴിക്കുവാണ്‌…..

ഏട്ടന്റെ… അല്ലാതെ വേറെ ആരുടേയാ… എന്റെ ഭാര്യ, ചേട്ടന്റെ അനിയത്തി അല്ലേ…. ഇപ്പോൾ ഇല്ലേലും താമസിക്കാതെ വരൂലോ…..

അയ്യടാ… എന്തൊക്കെ സ്വപ്നങ്ങളാ ചെറുക്കന്… ഈ ഇടയ്‌ക്കൊന്നും നിന്നെ കൊണ്ട് ഞാൻ കെട്ടിക്കൂല…. എന്റെ മക്കളെല്ലാം നടക്കാറായിട്ടേ നിന്നെ പെണ്ണ് കെട്ടികുവോളൂ…… അല്ലെങ്കിൽ എടുത്ത് നടക്കാൻ കൊച്ചച്ചന് സമയം കിട്ടിയില്ലെങ്കിലോ…..

അതിനു മക്കളെവിടെയാ….. അല്ലെങ്കിൽ തന്നേ നെല്ലിക്കാ കൊട്ട മറിഞ്ഞ പോലെ ഉള്ള നിന്റെ കുടുംബാസൂത്രണം ഒക്കെ തീർന്നിട്ട് ഞാനെന്നു കെട്ടാനാ ഏട്ടാ???

പാവം… സ്വരൂപിന്റെ ദയനീയമായ ചോദ്യം കേട്ടപ്പോൾ എനിക്ക് ചിരി പൊട്ടി…..

ഭാവേച്ചി ചിരിക്കണ്ടാട്ടൊ.. പണ്ട് കോളേജിൽ പോവുന്ന സമയത്ത് ഏട്ടന്റെ പുറകെ ഒരു പെങ്കൊച്ചുണ്ടായിരുന്നൂട്ടോ… പേര്.. ആ നിത്യ…..

ഏട്ടൻ ചുമ്മാ അതിനേ പുറകെ നടത്തിക്കും… യെസ് പറയില്ലാട്ടോ… അവസാനം ആ കൊച്ചു പ്രാകിയിട്ട് പോയി, നിനക്ക് ഒരിക്കലും പെണ്ണ് കിട്ടൂല ടാ എന്ന്…

അന്നെന്റെ ഏട്ടൻ പറഞ്ഞതാ, ഞാൻ കെട്ടുകയും ചെയ്യും…. അവളെക്കൊണ്ട് എന്റെ അര ഡസൻ പിള്ളേരെ പ്രസവിപ്പിക്കുകയും ചെയ്യുമെന്ന്…. ആ…. അനുഭവിച്ചോ….

അര ഡസനോ? !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ഞാൻ ചോദിക്കുന്നതിനു മുന്നേ അച്ഛൻ അത് അങ്ങോട്ട് ചോദിച്ചു……….

അതെന്താടാ മോനേ….. പെണ്ണ് കെട്ടിയിട്ട് പിന്നെ ജോലിക്ക് പോവാതെ നാം രണ്ട്…. നമുക്ക് ആറ് എന്നും പറഞ്ഞു വീട്ടിലിരിക്കാനായിരുന്നോ പ്ലാൻ …… അവന്റെ ഒരു ഡയലോഗ്….

അമ്മയും അച്ഛനും കൂടി തകർക്കുവാണ്…. പാവം രുദ്രൻ… അലുമിനിയം കുടത്തിന്‌ ഏറു കിട്ടിയപോലെ ചമ്മി ചളങ്ങി ഇരിപ്പുണ്ട്….

എനിക്ക് പിന്നെ പറയാനൊന്നും ഇല്ലല്ലോ ഇനി….. അത്പോലെ ചിരിയാണ് എല്ലാം…..

ഭാവേച്ചിയോട് ഏട്ടൻ മുൻപ് പറഞ്ഞിട്ടുണ്ടോ ഈ ബെറ്റിന്റെ കാര്യം?

ഏയ്യ്…. ഇല്ല സ്വരൂപേ….അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ഞാൻ അന്നേ മനസിലാക്കില്ലായിരുന്നോ ഇത് ഭഗവാന്റെ ഒറിജിനൽ അല്ല, ഡ്യൂപ്പ് ആണെന്ന്..

ആ…. അത് ശരിയാണല്ലോ… ഞാൻ വിചാരിച്ചു ഇനി ഏട്ടന്റെ ഈ ബെറ്ററിഞ്ഞിട്ടാ ചേച്ചി പിറ്റേ ദിവസം തന്നെ ഏട്ടനെ നാട് കടത്തിയതെന്ന്…..

രുദ്രനിരുന്നു പുളയുന്നുണ്ട്.. എനിക്കവരുടെ സന്തോഷം കണ്ടപ്പോൾ ഉള്ളിൽ കുറ്റബോധം തോന്നി…

ഇത്രയും സ്നേഹത്തിൽ കഴിഞ്ഞു കൂടിയ കുടുംബത്തിന്റെ സന്തോഷം ആണല്ലോ രുദ്രനെ മാറ്റി നിർത്തിയപ്പോൾ ഞാൻ അവർക്ക് നഷ്ടപ്പെടുത്തിയതെന്നോർത്ത്….

അതൊക്കെ ആലോചിച്ചു കൊണ്ടിരുന്നപ്പോഴേക്കും എന്റെ നേരെ ഒരു കൈ നീണ്ടു വന്നു…. ആ കയ്യിൽ ഉരുളയാക്കിയ ദോശയും…..

അച്ഛൻ…..

കഴിച്ചോ മോളേ…. മതി സ്വപ്നം കണ്ടത്….

ഞാൻ നിറഞ്ഞ മനസോടെ അത് സ്വീകരിച്ചു കൊണ്ട് അച്ഛന്റെ കയ്യിൽ മുത്തി……

പിന്നെ അവിടെയൊരു റിലേ വാരിക്കൊടുക്കൽ ആയിരുന്നു…. എല്ലാവർക്കും എല്ലാവരും വാരിക്കൊടുത്തു…. അവസാനം, ഉഴുന്നു വട ഒരു പ്രശ്നമായി….

കുടുംബത്തിലെ ഏറ്റവും ഇളയത് ഞാൻ ആയത് കൊണ്ട്, അച്ഛനും അമ്മയും എനിക്ക് അവരുടെ വീതം തന്നു….

സംതൃപ്തി കൊണ്ട് വയർ നിറഞ്ഞു…..

ഇതൊക്കെ കഴിഞ്ഞപ്പോൾ ഏറ്റവും വലിയ പ്രശ്നമുദിച്ചത്…. ഞാൻ എവിടെ കിടക്കും? 🤭

ഭഗവാനേ…………….. ഇനി എന്താ ചെയുക……. കൺഫ്യൂഷൻ… കൺഫ്യൂഷൻ…….

മോളിന്ന് രുദ്രന്റെ കൂടെ അല്ലേ കിടക്കുന്നത്….?….

സെറ്റിന്റെ മുന്താണിയിൽ കൈ തുടച്ചു കൊണ്ട് അമ്മ ചോദിച്ചു…

ഏഹ് ………… ഹാ…… കിടക്കാം……… കിടന്നോളാം……..

വലതു കൈപ്പത്തി ചുരുട്ടി, ഇടതു കയ്യിൽ അടിച്ചു കൊണ്ട് ഞാൻ പറഞ്ഞു….

അമ്മ എന്നെ എന്തോ സംശയത്തോടെ നോക്കി… ഇതെന്താ ഇങ്ങനെ എന്ന രീതിയിൽ….

ഞാൻ പതുക്കെ രുദ്രൻ കിടക്കുന്ന മുറിയിലേക്ക് ചെന്നു…. അവിടെ ചെന്നപ്പോൾ രുദ്രൻ TVS ൽ ജോലി ചെയ്യുവാ… തെക്ക് വടക്ക് സർവീസ്…. ആദ്യം തെക്കോട്ട്… പിന്നെ വടക്കോട്ട്…. ഇത് തന്നെ….

വഴക്കിട്ടു നിന്നാൽ മതിയായിരുന്നു…. ഇനി പറഞ്ഞിട്ടെന്താ കാര്യം… ഞാൻ എന്നെ തന്നെ പുച്ഛിച്ചു…

എന്താണ് അവിടെ തന്നെ നിന്നത്… കേറി വാ പെണ്ണേ…..

ചിരിച്ചു കൊണ്ട് കഴുത്തറക്കാൻ വിളിക്കുവാ…… ഞാൻ ഓടിപ്പോയി ഡ്രസ്സ്‌ ഒരു ജോഡി എടുത്തു കുളിച്ചിട്ട് വരാമെന്ന് പറഞ്ഞു മുങ്ങി…

അര മണിക്കൂർ ഷവറിന്റെ ചോട്ടിൽ നിന്നു…. രുദ്രൻ ഉറങ്ങിക്കാണും…. ചുരിദാർ എടുത്തിട്ട് വെള്ള ടവ്വൽ കൊണ്ട് മുടി പൊതിഞ്ഞു കെട്ടി പുറത്തേക്കിറങ്ങി.. …

വാതിലിനിടയിലൂടെ ഒളിഞ്ഞു നോക്കിയപ്പോൾ രുദ്രൻ കമിഴ്ന്നു കിടക്കുന്നുണ്ട്… ഉറങ്ങി…. സമാധാനം ആയി…

തല നന്നായി തുവർത്തിയിട്ട് കണ്ണാടിയിൽ ചെന്നൊന്ന് നോക്കിയിട്ട് പിന്നെ നേരെ പോയി കിടന്നു…. യാത്രാ ക്ഷീണം കാരണം ഉറക്കം വരുന്നുണ്ട്…..

രുദ്രനെ ഒന്ന് നോക്കി….ആ മുടിയിൽ കൂടി വിരലാൽ തലോടിക്കൊണ്ട്…. കവിളിലേക്ക് കൈ ചെന്നപ്പോൾ തണുപ്പ് കാരണം ആവും രുദ്രൻ നേരെ കിടന്നു…..

അവന്റെ കഴുത്തിലെ മറുകിലേക്ക് ചുണ്ടുകളാലൊരു മുത്തം നൽകിയിട്ടുണ്ട് ഞാൻ തിരിഞ്ഞു കിടന്നു…

കുറച്ച് കഴിഞ്ഞപ്പോൾ വിടർത്തിയിട്ട മുടിയ്ക്ക് മേലെ എന്തോ ഭാരം വന്നിട്ട് മുടി വലിഞ്ഞു വേദനയെടുക്കുന്നു…… ആാാാാ…… ഞാനൊന്ന് ഞെളിപിരി കൊണ്ട് കരഞ്ഞു…

പതുക്കെ കരയു പെണ്ണേ… എല്ലാവരെയും പൊക്കി എണീപ്പിക്കല്ലേ….

രുദ്രൻ ഉറങ്ങിയില്ലായിരുന്നോ…?????

ഇല്ലാ… നീയെവിടെ വരെ പോകും എന്ന് ഏട്ടൻ ഒന്ന് അളന്നതല്ലേ മോളേ………

ആ…. ഇവിടെ അളന്നു കിടന്നോ… എനിക്കുറക്കം വരുവാ… ഹൂ… കണ്ണടഞ്ഞു പോണു .. അപ്പോൾ ശരി… ഗുഡ് നൈറ്റ്‌…..

ഞാൻ ഒന്നുകൂടി കമിഴ്ന്നു കിടന്നു….

എടിയെടീ… ഉറങ്ങല്ലേടീ മോളേ……..

എന്റെ പുറത്തു മെല്ലെ തട്ടിക്കൊണ്ടു രുദ്രൻ വിളിച്ചു….അഭിമുഖമായി ഞാൻ എണീറ്റിരുന്നു…

” എന്തുവാ…… ”

എന്റെ കുടുംബാസൂത്രണം……….

” പൊയ്‌ക്കോളണം… ആദ്യം എന്റെ കുടുംബക്കാരെ അടുപ്പിക്കാൻ ഉള്ള വഴി ആസൂത്രണം ചെയ്യ്.. എന്നിട്ടാവട്ടെ…. ”

മോളേ…… നിനക്ക് ഗൈനക്കോളജിയിൽ സ്പെഷ്യലൈസ് ചെയ്യണ്ടേ…….

എന്റെ കൈയെടുത്തു പിടിച്ചു തലോടിക്കൊണ്ടാണ് ചോദ്യം….

” വേണം രുദ്രാ…. എന്റെ സ്വപ്നമല്ലേ അത്… അതൊക്കെ ഒന്ന് സെറ്റാക്കിയിട്ട് വേണം ഒന്ന് സമാധാനമായി നിവർന്നു നിൽക്കാൻ……”

ആ കൈ തിരിച്ചും തഴുകിക്കൊണ്ട് ഞാനും മറുപടി പറഞ്ഞു…

ഗൈനക്കോളജിസ്റ് ആവുമ്പോൾ കുറച്ച് ബേസിക് കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കേണ്ടേ .. അല്ലെങ്കിൽ ആരെങ്കിലും എന്തെങ്കിലും സംശയം ചോദിച്ചാൽ നീ എങ്ങനെ പറഞ്ഞു കൊടുക്കും?….

” അതൊക്കെ പഠിപ്പിക്കും….. എന്നിട്ടേ സർട്ടിഫിക്കറ്റ് തരുവോളൂ…..അന്നേരം പഠിച്ചോളാം കേട്ടോ… കിടന്നുറങ്ങ് രുദ്രാ കളിക്കാതെ… ”

എടീ മോളേ അവര് ശരിയ്ക്കും പഠിപ്പിക്കില്ലന്നെ…..നല്ലൊരു ഡോക്ടർ ആവണമെങ്കിൽ ജീവിതാനുഭവം വേണം…..

” രുദ്രാ… മതി… മതി……. മോനെങ്ങോട്ടാ പഠിപ്പിച്ചു പോവുന്നതെന്ന് എനിക്ക് മനസിലായി…. ആദ്യം….. മോള്…. തിയറി പഠിച്ചു തീരട്ടെ…. എന്നിട്ട് പ്രാക്ടിക്കൽ പഠിക്കാം….കേട്ടോ…. ”

അത്രയും നേരം കയ്യിലും മെയ്യിലും ഓടി നടന്ന കൈകൾ പിൻവലിച്ചു കൊണ്ട് എങ്കിൽ എനിക്ക് നല്ല ഉറക്കം വരുവാ…നാളെ മിണ്ടാം എന്ന് പറഞ്ഞു രുദ്രൻ കമിഴ്ന്നു കിടന്നു കട്ടിലിലേക്ക് തന്നേ…

ആ കിടപ്പ് കണ്ടു പൊട്ടിച്ചിരിച്ചു കൊണ്ട് ഞാനും പതിയെ നിദ്രയെ പുൽകി… പിന്നിട്ട നിമിഷങ്ങളെ ഓർത്ത്….. അപ്പോഴും എന്റെ മനസ് ആ മുഖം ഉഴിയുന്നുണ്ടായിരുന്നു…

(തുടരും )

രുദ്രഭാവം : ഭാഗം 1

രുദ്രഭാവം : ഭാഗം 2

രുദ്രഭാവം : ഭാഗം 3

രുദ്രഭാവം : ഭാഗം 4

രുദ്രഭാവം : ഭാഗം 5

രുദ്രഭാവം : ഭാഗം 6

രുദ്രഭാവം : ഭാഗം 7

രുദ്രഭാവം : ഭാഗം 8

രുദ്രഭാവം : ഭാഗം 9

രുദ്രഭാവം : ഭാഗം 10

രുദ്രഭാവം : ഭാഗം 11

രുദ്രഭാവം : ഭാഗം 12

രുദ്രഭാവം : ഭാഗം 13

രുദ്രഭാവം : ഭാഗം 14

രുദ്രഭാവം : ഭാഗം 15

രുദ്രഭാവം : ഭാഗം 16

രുദ്രഭാവം : ഭാഗം 17

രുദ്രഭാവം : ഭാഗം 18

രുദ്രഭാവം : ഭാഗം 19

രുദ്രഭാവം : ഭാഗം 20

രുദ്രഭാവം : ഭാഗം 21

രുദ്രഭാവം : ഭാഗം 22

രുദ്രഭാവം : ഭാഗം 23