പ്രണയം : ഭാഗം 6

Spread the love

എഴുത്തുകാരി: അതുല്യ കെ.എസ്‌

ഗീതുവിന്റെ മുഖത്ത് ഇപ്പോഴും ഒരു വ്യത്യാസം ഇല്ല. “എങ്കിൽ നിങ്ങൾ കഴിക്ക്.. എന്തെങ്കിലും വേണമെങ്കിൽ എന്നെ വിളിച്ചു പറഞ്ഞാൽ മാത്രം മതി. ” “ആ….ശരി… ചെറിയമ്മേ………” രണ്ടുപേരും ബാൽക്കണിയിൽ ഇരുന്നു ഭക്ഷണം കഴിച്ചു തുടങ്ങി. നന്ദൻ അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കുന്നതെയില്ല. “ഗീതു നീ എന്തെങ്കിലുമൊക്കെ പറയൂ….” അവൾക്ക് ഒന്നും തന്നെ സംസാരിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല. മനസ്സിൽ ഇപ്പോഴും കോളേജും അനന്തവും തന്നെയാണ് . ദിവസം കൂടുന്തോറും അവരുടെ ഓർമ്മകളും അവളെ വല്ലാതെ അലട്ടി .പെട്ടെന്ന് അവൾക്ക് പാർവതിയുടെ ഫോൺ കോൾ വന്നു.. ” ഹലോ പാറു .. …” “ടി കോളേജിൽ ആകെ പ്രശ്നങ്ങൾ തന്നെയാണ്.. നിന്നെ അവൾ വല്ലാതെ മോശമായി ചിത്രീകരിക്കുന്നുണ്ട്.. ഞാൻ അനന്തു വിനോട് സംസാരിച്ചിരുന്നു.

പക്ഷേ ഒന്നും തന്നെ വിശ്വസിക്കാൻ അവൻ തയ്യാറാവുന്നില്ല.. അവന്റെ മനസ്സിൽ അഞ്ജലി വലിയ വിഷം തന്നെയാണ് കുത്തിവച്ചിരിക്കുന്നത്.. എല്ലാം കൈവിട്ടു പോവുകയാണല്ലോ മോളെ… ഇനി എങ്ങനെയാണ് പിടിച്ചു നിൽക്കുക…” ഗീതുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. “ഗീതു ….എന്താ കരയുന്നത് ആരെങ്കിലും വിളിക്കണോ..?” നന്ദൻ പേടിച്ചുപോയി.. ” പാറു…. ഞാൻ നിന്നെ പിന്നെ വിളിക്കാം..” അവൾ ഫോൺ കട്ട് ചെയ്തു. ” ആരാ വിളിച്ചത്…. ഇങ്ങനെ കരയാൻ മാത്രം എന്ത് കാര്യമാണ് ഫോണിലൂടെ ആ കുട്ടി പറഞ്ഞത്.. ?” “ഒന്നുമില്ല ഏട്ടാ.. അത് ഒരു… ” “ആ പറയൂ.. ” “അത്… ” അവൾക്ക് എന്തുപറയണമെന്ന് അറിയില്ലായിരുന്നു “ഞാൻ ആരെയെങ്കിലും വിളിക്കണമെങ്കിൽ വിളിക്കാം കേട്ടോ.. അമ്മാവനെ വിളിക്കണോ ?” “വേണ്ട ചേട്ടാ… അത് ഒരു എക്സാം പേപ്പർ കിട്ടിയതാണ്, മാർക്ക് കുറവാണ്.

അതുകൊണ്ടാണ് …കേട്ടപ്പോ എനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല” അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.അവൻ അവളെ ആശ്വസിപ്പിച്ചു.അവൻ അവളുടെ മുടിയിഴകളിൽ കൈ തലോടി. “സാരമില്ല ഒരു മാർക്ക് അല്ലേ… അത് നന്നായി പഠിച്ചാൽ മതി.. നീ വിഷമിക്കേണ്ട..” ഗീതുവിന് വല്ലാതെ സന്തോഷം തോന്നി. തന്നെ ആശ്വസിപ്പിക്കാൻ ഒരാൾ എത്തിയിരിക്കുന്നു സ്വന്തം ചേട്ടനെ പോലെ ഒരാൾ.. “ഒരു കാര്യം ചെയ്യാം… നമ്മൾ ഒന്ന് പുറത്തു പോയി വരുമ്പോഴേക്കും നിന്റെ മൂഡ് ഒക്കെ ഒന്നു മാറി കിട്ടും.. നല്ല റിലാക്സേഷൻ ഉണ്ടാവും..” “വേണ്ട ചേട്ടാ കുഴപ്പമില്ല..” “അങ്ങനെ പറഞ്ഞാൽ പറ്റില്ല.. ” നന്ദൻ പെട്ടെന്ന് എണീറ്റ് മുറിയിലേക്ക് നടന്നു. ടേബിളിൽ വച്ചിട്ടുണ്ടായിരുന്ന താക്കോലെടുത്ത് അവളെ വിളിച്ചു കൊണ്ടുപോയി. “അമ്മേ … അമ്മായി…. ഞങ്ങൾ ഒന്ന് പുറത്തു പോയി വരാം …”

“ഇവിടെ പോകുന്നു മോനെ……….?” “ഇവൾ മൂഡോഫ് ആണ്.ഞങ്ങൾ പുറത്തു പോയി വരുമ്പോഴേക്കും എല്ലാം മാറികിട്ടും. ” “പോയിട്ട് വാ മോനെ..” ഗീതുവിന്റെ അമ്മ നന്ദനോട് പറഞ്ഞു. “മോളെ ഒന്ന് പോയി വാ … അപ്പോഴേക്കും നിന്റെ സങ്കടമൊക്കെ മാറും.. ” “അമ്മേ …അത് …..” “ഒരു അതുമില്ല… എന്റെ കൂടെ വന്നാൽ മതി… ” അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു. “വാ കേറൂ ……..” “നന്ദേട്ടാ ,എനിക്ക് ബൈക്കിൽ കയറാൻ അറിയില്ല.. ” അവൾ മനസ്സില്ലാമനസ്സോടെ കൂടി പറഞ്ഞു. “ഇത്രയും ഉണ്ടായിരുന്നുള്ളോ ?” “നീ എന്റെ കൈ പിടിച്ചു കയറിക്കോ അപ്പോൾ പിന്നെ വീഴുമോ എന്ന് പേടിക്കേണ്ട..” അവൾ പേടിച്ച് പേടിച്ച് അവന്റെ കൈ പിടിച്ച് ബൈക്കിൽ കയറി.. ” ദ ഇത്രയേ ഉള്ളൂ കാര്യം ഇതിനാണ് അവള് പേടിച്ചത് ….പേടിക്കുക ഒന്നും വേണ്ട ഞാനില്ലേ കൂടെ.. ” “ഇനി എന്നെ പിടിച്ചിരുന്നോ അതാകുമ്പോൾ വീഴില്ല.. ” അവൾ അവളുടെ കൈ അവന്റെ തോളിൽ വെച്ചു. “മുറുകെ പിടിച്ചിരുന്നു കേട്ടോ.. ” അവൻ പതുക്കെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടു നീങ്ങി.. കാറ്റിൽ അവളുടെ ഷാൾ പാറിപ്പറന്നു.

ബൈക്കിനെ സ്പീഡ് കൂടി കൂടി വന്നു. അവൾ പേടിച്ചു അവനെ മുറുകെ പിടിച്ചിരുന്നു. “എന്നാലും കഷ്ടായി ഇതുവരെ ഒരു ബൈക്കിനു പോലും കയറാൻ അറിയില്ല എന്ന് വെച്ചാ….” “അത് നന്ദേട്ടാ ഞാൻ ഇതുവരെ ഒരു ബൈക്കിൽ പോലും കയറിയിട്ടില്ല. “സാരമില്ല…. ഇനി എന്റെ ബൈക്ക് ഉണ്ടല്ലോ.. ” അവന്റെ മുഖത്ത് പുഞ്ചിരി വിടർന്നു.അവളുടെ മുടിയിഴകൾ അവനെ തലോടി കടന്നു പോയി.. ഒരു കടൽ തീരത്ത് അവൻ ബൈക്ക് നിർത്തി. ” വാ മോളെ… ഇനി കുറച്ച് നേരം ഇവിടെ ഇരിക്കാം ..” അവൾ അവനെ പിടിച്ചു കൊണ്ട് പതുക്കെ ബൈക്കിൽ നിന്നിറങ്ങി.. അന്തിമയങ്ങിരിക്കുന്നു. കടൽത്തീരം ആസ്വദിക്കാനായി ഒരുപാട് ആളുകൾ അവിടെ ഉണ്ട്. ഒരുപാട് ഐസ്ക്രീം കടകളും ബജി കടകളും ഒക്കെയുണ്ട്. അവൻ അവളുടെ കൈ പിടിച്ചു നടന്നു. “നിനക്കറിയാമോ ഗീതു …

ഒരു ബൈക്ക് യാത്രയും പിന്നീട് കടൽത്തീരത്തുള്ള കുറച്ചുനേരവും ഇതെല്ലാം ഏതൊരു കാമുകന്മാരും സ്വപ്നം കാണുന്ന ഒന്നാണ്. ” “ഏട്ടൻ അപ്പോൾ പ്രേമിച്ചിട്ടില്ലേ…?” “ഇതുവരെ പ്രേമിക്കാൻ സമയം കിട്ടിയിട്ടില്ല……..” “ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചപ്പോൾ പറഞ്ഞല്ലോ ഒരു പെൺകുട്ടി മനസ്സിലുണ്ടെന്ന്..?” “ആ പറഞ്ഞിരുന്നു…………………” “അതാരാണ്.. ഞങ്ങൾക്ക് വൈകാതെ തന്നെ ഒരു കല്യാണമൊക്കെ കൂടാൻ കഴിയുമോ……….?” “ഞാനും ആലോചിക്കുന്നുണ്ട് …പക്ഷെ, ആ പെൺകുട്ടിയോട് ഞാനിതുവരെ അതിനെക്കുറിച്ച് ഒന്നും സംസാരിച്ചിട്ടില്ല. ” “അതെന്താ ഏട്ടാ സംസാരിക്കാത്തത്…?” “സംസാരിക്കണം എന്നുണ്ട് പക്ഷേ അവൾ അതിന് എന്തു മറുപടി നൽകും എന്ന് എനിക്കറിയില്ല…” “ചോദിച്ചാൽ അല്ലെ മറുപടി കിട്ടൂ ….” “ചോദിക്കണം….ആ ഒരു ദിവസത്തിനായി കാത്തിരിക്കുകയാണ് ഞാൻ ഇന്ന്.”

“എന്തായാലും നല്ല കുട്ടിയായിരിക്കും എന്റെ ഏട്ടനെ പോലെ ഒരു പാവത്തെ കിട്ടണമെങ്കിൽ ആ കുട്ടി എത്രയോ പുണ്യം ചെയ്തതായിരിക്കും.” “ഹി ഹി ഹി…………….” “നീ ചുമ്മാ എന്നെ പോക്കുവാൻ നോക്കുവാണോ ..?നിന്റെ മനസ്സിൽ ആരെങ്കിലുമുണ്ടോ.. ” “ഏയ് …എനിക്കോ …എനിക്ക് അങ്ങനെ ഒന്നുമില്ല.. ” “ആ……………” അവർ അവിടെ ഒരു ബഞ്ചിൽ ഇരുന്നു. ” നീ ഇരിക്ക് ഞാൻ ഐസ്ക്രീം വാങ്ങി വരാം.. ” ഐസ്ക്രീം വാങ്ങാനായി നന്ദൻ കടയിലേക്ക് പോയി അവൾ തിരമാലകളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.. അവളുടെ ഉള്ളിൽ തിരമാലകളെ പോലെ സങ്കടം ഇരമ്പി കയറി.അനന്തുവിന്റെ ഒരു ഫോൺ കോളിനായിഅവൾ കാതോർത്തു . എന്നാൽ കാത്തിരിപ്പ് വിഫലം ആണെന്ന് അവൾക്കറിയാം. നന്ദൻ രണ്ട് ഐസ്‌ക്രീമായി തിരിച്ചു വന്നു.ഒരു ഐസ്ക്രീം അവളുടെ കയ്യിൽ നൽകി കഴിക്കാനായി അവൻ നിർബന്ധിച്ചു.

കഴിക്കാൻ താൽപര്യമില്ലെങ്കിലും നന്ദന്റെ വാക്കുകൾ അവൾ അനുസരിച്ചു. ഇടയ്ക്കിടെ അവൻ അവളെ ശ്രദ്ധിക്കുന്നുണ്ട്. അവൾ വേറെ ഏതോ ലോകത്താണ്. “നിന്റെ സങ്കടം ഒന്നും ഇതുവരെ മാറിയില്ലേ പെണ്ണേ…?” “സങ്കടോ എനിക്കോ……….?” “മാർക്കൊക്കെ നന്നായി പഠിച്ചാൽ കിട്ടും . അതിനെ കുറിച്ച് ഓർത്തു ഇങ്ങനെ സങ്കടപ്പെടേണ്ട കാര്യമില്ല. എനിക്കറിയാവുന്നത് ഞാൻ പറഞ്ഞുതരാം.. ” അവൻ അവളുടെ കൈകളിൽ പിടിച്ചു കൊണ്ടിരുന്നു. “നന്ദേട്ടാ ഐസ്ക്രീം..!..” “ഐസ്ക്രീം ഇനിയും വേണോ………..?” “അയ്യോ അതല്ല ഐസ്ക്രീം.. ഏട്ടന്റെ മീശ ഇൽ പറ്റിയിരിക്കുന്നു” “അയ്യോ ആണോ………….” “നിന്റെ കയ്യിൽ ടൗവ്വൽ ഉണ്ടോ..?” “അയ്യോ ഇല്ലല്ലോ.. അത് സാരമില്ല ഞാൻ തുടച്ചു തരാം..” അവൾ കൈകൾ കൊണ്ട് ഐസ്ക്രീം തുടച്ചു കൊടുത്തു.അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.. “ഇവൾ ഒരു ഉണ്ടക്കണ്ണി തന്നെ……………” അവൻ മനസ്സിലോർത്തു.. “ആഹാ ആരാടി ……….

ഈ പുതിയ ആള്….?” അവൾ പെട്ടെന്ന് ബെഞ്ചിൽ നിന്നും ചാടി എണീറ്റു. “നിനക്ക് ഓരോ ദിവസവും ഓരോരുത്തർ ആണോ… ?” അഞ്ജലി ആയിരുന്നു അത്. ഗീതുവിന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.. “നിന്നെ കാണാതിരുന്നിട്ട് എനിക്കുറക്കം വരുന്നില്ലായിരുന്നു .ഇനി തിങ്കളാഴ്ച നീ കോളേജിലേക്ക് കെട്ടി എടുക്കുമല്ലോ .. കോളേജിലേക്ക് വരുമ്പോഴേക്കും എല്ലാവരും നിനക്കെതിരായി കഴിഞ്ഞിട്ടുണ്ടാവും.. ” “എന്തൊക്കെയാ ഈ കുട്ടി പറയുന്നത്..?” “അപ്പോൾ ഈ സസ്പെൻഷൻ മാറി ഡിസ്മിസൽ ആവും. പിന്നെ വീട്ടിൽ തന്നെ സുഖമായിരിക്കാം നിനക്ക് ..” “സസ്പെൻഷൻ………………..?” നന്ദൻ അമ്പരന്നു. “നിനക്ക് കിട്ടിയതൊന്നും പോരെ അഞ്ജലി.. ?” “നീ എന്താ വിചാരിച്ചേ.. എനിക്ക് ചോദിക്കാനും പറയാനും ഒക്കെ ആൾക്കാരുണ്ട്. അത് നിനക്ക് നന്നായി അറിയാമല്ലോ..? പ്രത്യേകിച്ച് ഞാൻ പറയേണ്ട കാര്യമില്ലല്ലോ.. ”

“അത് അറിയാം നന്നായി അറിയാം ….നിനക്ക് ചോദിക്കാനും പറയാനും ആൾക്കാർ ഉണ്ടെന്ന്.. അവരൊക്കെ നിന്റെ ആൾക്കാരെ ആക്കിയത് എങ്ങനെയാണെന്നും എനിക്കറിയാം.. കൂടുതൽ നീ എന്നെക്കൊണ്ട് പറയിപ്പിക്കരുത്…ഇനി പണ്ടത്തെപ്പോലെ ഞാൻ എല്ലാം കേട്ടു സഹിക്കുമെന്ന് വിചാരിക്കേണ്ട.. ” “ഗീതു നീ എന്തൊക്കെയാ ഈ പറയുന്നത്…?” നന്ദന് ഒന്നും മനസിലാവുന്നേ ഇല്ല . “ഒന്നുമില്ലെട്ടാ …………………..” “എനിക്ക് ഒന്നും തന്നെ മനസ്സിലാക്കുന്നില്ല.. ” “ഗീതു നീ നിന്റെ കാമുകനോട് സസ്പെൻഷൻ കിട്ടിയ കാര്യമൊന്നും പറഞ്ഞില്ലായിരുന്നോ ?.നിന്റെ പഴയ കാമുകന്റെ കാര്യവും ഈ കാമുകൻ അറിയാമോ.. നിനക്ക് കുറേ കാമുകന്മാർ ഉള്ള കാര്യം വീട്ടിലും നാട്ടിലും ഒക്കെ അറിയാമോ…..?”

“കാമുകൻമാരോ..?” നന്ദന് എന്തുപറയണമെന്ന് അറിയില്ലായിരുന്നു. “ഇല്ല നന്ദേട്ടാ….. ഇവൾ അതൊക്കെ വെറുതെ പറഞ്ഞുണ്ടാക്കുന്ന കാര്യങ്ങളാണ് .ഏട്ടൻ ഒന്നും കാര്യമാക്കണ്ട.. ” “പിന്നെ നിന്നോട്…. അതേടി… കാമുകൻ തന്നെയാണ്…. നിനക്ക് വല്ലതും പറയാനുണ്ടോ.. ഇനി മേലാൽ എന്റെ കാര്യത്തിൽ ഇടപെട്ടാൽ ഞാൻ ആരാണെന്നു നീ അറിയും… ..വാ നന്ദേട്ടാ പോകാം ”

(തുടരും )

പ്രണയം : ഭാഗം 1

പ്രണയം : ഭാഗം 2

പ്രണയം : ഭാഗം 3

പ്രണയം : ഭാഗം 4

പ്രണയം : ഭാഗം 5

-

-

-

-

-