Saturday, January 18, 2025
Novel

രുദ്രഭാവം : ഭാഗം 21

നോവൽ
എഴുത്തുകാരി: തമസാ

സ്വരൂപ്‌ ആണ് ഇന്ന് എന്നെ വീട്ടിൽ കൊണ്ടുവിട്ടത്..ബൈക്ക് ആയിട്ട് വന്നു കോളേജിലേക്ക് എന്നെ കൂട്ടാൻ … അവനടുത്തേക്കുള്ള യാത്രയിൽ മുഴുവൻ എന്റെ കണ്ണുകൾ രുദ്രനെ തേടി….. വൃന്ദാവനമാകെ കൃഷ്ണനെ തേടിയലഞ്ഞ രാധയെ പോലെ ഞാനവനായ് അലഞ്ഞു …

കാതങ്ങൾക്കകലെ ആണോ അതോ കാതുകൾക്കരികെ ആണോ എന്നറിയില്ലെങ്കിലും പ്രിയതമന്റെ വിയർപ്പിന്റെ ഗന്ധം ആ വായുവിൽ പരന്നു തന്റെ നാസികത്തുമ്പിലേക്ക് എത്തിയ പോലെ….

ശ്വാസം ഒന്നുകൂടി, മിഴികളടച്ച് ഉള്ളിലേക്ക് വലിച്ചെടുത്തു…. ഇല്ല… എങ്ങുമില്ല….

ഇറക്കി വിട്ടിട്ട് കരഞ്ഞു എന്നറിഞ്ഞാൽ ഉള്ള വില പോവും… അതുകൊണ്ട് അടുത്തെത്തിയപ്പോൾ സ്വരൂപ്‌ എന്താണെന്ന് ചോദിച്ചപ്പോൾ കണ്ണിൽ നീറ്റലാണെന്ന് പറഞ്ഞു.. അല്ലെങ്കിലും നീറ്റൽ ആണല്ലോ…

ചങ്കിലാണെന്ന് മാത്രം…. അവൻ പിന്നെ ഒന്നും ചോദിച്ചില്ല… പിന്നിടുന്ന വഴികളിൽ പോലും അവനെ തിരഞ്ഞ് , എന്റെ ആത്മാവ് ആ ശരീരത്തിൽ കൂടുകൂട്ടാനായി തുടിച്ചിരുന്നു…

🎶

ഇത്രയും അടുത്ത് അല്ലേ… അതുകൊണ്ട് ഇനി ഹോസ്റ്റലിൽ നിൽക്കണ്ട എന്ന് ഗീതമ്മയാണ് പറഞ്ഞത് ….

അമ്മക്കും അച്ഛനും എന്നെ കാണാതെ പറ്റില്ല ഈ ഒരാഴ്ചകൊണ്ട് തന്നെ….. ഒത്തിരി സന്തോഷമാണ് അവിടെ നിൽക്കുന്ന ഓരോ നിമിഷവും എനിക്ക് തരുന്നത്….

സ്വന്തം പോലെ സ്നേഹിക്കുന്ന ഒരനിയനാണ് ഏറ്റവും വലിയ ഭാഗ്യം…. എവിടെ പോയാലും പുറകെ വരും…. ഭാവേച്ചീ….. ഭാവേച്ചീ എന്ന് വിളിച്ചു വിളിച്ച്…….

അമ്മ പറയും നാണമില്ലേ ചെറുക്കാ…. ആൾക്കാർ അതുമിതും പറയും… ഒന്നാമത് രൂപനും ഇവിടെ ഇല്ലാത്തതാണെന്ന്…

അമ്മ അവനോട് അതൊക്കെ പറഞ്ഞത് ഞാൻ യാദൃശ്ചികമായ് കേട്ടതാട്ടോ… പക്ഷേ, അവൻ അതപ്പോൾ തന്നെ മറുപടി മടക്കി നിർത്തിച്ചു….

എന്റെ ഭാവേച്ചി എനിക്കെന്റെ കൂടപ്പിറപ്പാ…. എന്റെ പെങ്ങളുടെ പേര് എന്റെ കൂടെ ചേർത്ത് പറഞ്ഞാൽ ഞാൻ പറഞ്ഞവനെ ചവിട്ടി വലിക്കും എന്ന്….

ഇത്പോലെ ഒരെണ്ണത്തിനെ ഏട്ടൻ കുഞ്ഞിലേ കണ്ടുപിടിച്ചായിരുന്നെങ്കിൽ അന്ന് തൊട്ടേ സ്നേഹിക്കാർന്നു….

എനിക്ക് അത് കേട്ടപ്പോൾ സന്തോഷവും സങ്കടവും ഒരുമിച്ചു വന്നു…. ഈ ചെക്കന് കുഞ്ഞിലേ എന്നെ കണ്ടിട്ടെന്തിനാ…

മണ്ണപ്പം ചുട്ടു കളിക്കാനാ….!!….. ആ…… ഏട്ടൻ ആയിട്ട് അടിപിടി കൂടുമ്പോൾ അവന്റെ സൈഡ് പിടിക്കാൻ ആയിരുന്നിരിക്കും… പാവം….

എനിക്ക് ചിരി വന്നു…..

അച്ഛൻ ആണെങ്കിൽ ഇപ്പോൾ എന്നും വൈകിട്ട് എനിക്കൊരു പൊതി കൊണ്ടുവരും… മിക്കപ്പോഴും നല്ല മൊരിഞ്ഞ പരിപ്പുവട ആവും….

വന്ന വഴി ഉള്ളിലേക്ക് നോക്കി വിളിച്ചിട്ട് പറയും – ഗീതാ…. കട്ടൻകാപ്പി… മോളെ ഇങ്ങോട്ട് വിളിക്ക് എന്നിട്ട്…😬

ആദ്യത്തെ രണ്ടു ദിവസം ഞാൻ അമ്മ വിളിച്ചിട്ട് ഇറങ്ങി വരുമായിരുന്നു… പക്ഷേ ഇപ്പോൾ അച്ഛൻ വരുന്ന സമയം ആവുമ്പോൾ ഞാൻ ഉമ്മറക്കോലായിൽ പോയിരിക്കും… വെറുതെ അമ്മയെ കഷ്ടപ്പെടുത്തണ്ടല്ലോ… 🤭🤭🤭

മുറിയ്ക്ക് പുറത്ത് ഞാൻ എപ്പോഴും തന്നെ ഹാപ്പി ആയിരുന്നു… അല്ലെങ്കിൽ എന്നെ ഹാപ്പി ആക്കാൻ ഇവരൊക്കെ ചക്രശ്വാസം വലിക്കുന്നുണ്ട്…. പക്ഷേ

ഈ കിടപ്പുമുറിക്കുള്ളിൽ എത്തുമ്പോൾ ഞാൻ അന്ന് ആദ്യമായി രുദ്രനെ കാത്ത് പൂനിലാവിൽ ആ ചിറയ്ക്കരുകിൽ ഇരുന്ന ഭാവയാകും….

വരില്ലെന്ന് എന്റെ മനസിന്‌ തന്നെ അറിയാം… എന്നിട്ടും ഞാൻ കാത്തിരിക്കും ഉള്ളു കൊണ്ട് ….

രാത്രിയുടെ നിലാവൊളിയിൽ അവനൊന്നു കൂടി എന്റെ അരികിലേക്ക് വരും… അവനായി ഈ ജാലക വാതിലിനപ്പുറം മാനത്തു വാർതിങ്കളും നക്ഷത്രങ്ങളും പൂത്തു വിടരും….

കണ്ണടച്ചുറങ്ങുന്ന എന്റെ അരികിലേക്ക് കൈവെള്ളയിൽ നിറയെ ചെമ്പക പൂക്കളുമായി നടന്നു വന്ന്, അവയെന്റെ മുടിച്ചുരുളിലേക്ക് വിടർത്തിയിടും…..

ചെമ്പക ഗന്ധം ആവോളം ആസ്വദിച്ചുണരുമ്പോൾ തൊട്ടരികെ എന്നെ നോക്കി, ഇടത്തേ പുരികമുയർത്തി ചിരിച്ചു കൊണ്ട് അവനുണ്ടാവും….

അമ്പരപ്പോടെ ഉണർന്നവനെ നോക്കുന്ന എന്നെ വലിച്ചടുപ്പിച്ചു നീണ്ടു നിവർന്നു കിടക്കുന്ന കുങ്കുമ രാജിയിൽ അവൻ മതിവരാതെ ചുംബിക്കും…..

ശരീരം കൊണ്ട് ഇതൊന്നും അനുഭവിച്ചില്ലെങ്കിലും ആത്മാവ് കൊണ്ട് ഞാനിതെല്ലാം അനുഭവിക്കുന്നുണ്ട്…..

എങ്കിലും നിറഞ്ഞൊഴുകുന്ന എന്റെ പ്രണയപാത്രത്തിന്റെ വാ വട്ടം ഞാൻ കാരിരുമ്പിന്റെ ഫലകം കൊണ്ട് വരിഞ്ഞു കെട്ടി…

ഒരു തുള്ളി പോലും പുറത്ത് പോവരുത് …….. പ്രളയം പോലെ അവ കരകവിഞ്ഞൊഴുകി രുദ്രനെന്ന മഹാ സമുദ്രത്തിലേക്ക് ചേരും…അതിന് ഇനിയും സമയം വേണ്ടി വരുമെന്ന് മാത്രം…

മുറിയുടെ ഭിത്തിയിൽ, Rudraroop weds Bhavayami എന്ന് തെർമോക്കോളിൽ എഴുതി ഒട്ടിച്ചിരിക്കുന്നു…..

സ്വരൂപ്‌ ആണ് കല്യാണം കഴിഞ്ഞു കേറി വന്ന അന്ന് തന്നെ ഇവിടെ ഒട്ടിച്ചു വെച്ചത്… ഒട്ടിക്കാൻ വന്നപ്പോൾ മുറിയിൽ ഞാനേ ഉണ്ടായിരുന്നുള്ളൂ…

രുദ്രൻ ആരോടോ സംസാരിക്കാൻ നടുമുറ്റത്ത് ആയിരുന്നു….. അന്ന് അവനെന്നെ രുദ്രന്റെ ഒരു ഫയൽ കാട്ടി തന്നു…. അതെടുത്തു നോക്കാൻ പറഞ്ഞിട്ടവൻ പോയി….

വാതിൽ ചാരിയിട്ടു തിരിച്ചു വന്ന് ഞാൻ അത് തുറന്നു….. കുറേ ചിത്രങ്ങൾ…. ആദ്യമെല്ലാം അച്ഛൻ… അമ്മ.. സ്വരൂപ്‌….. പിന്നെ ഉള്ളതെല്ലാം ഞാൻ ആണ്…..

പ്രാർത്ഥിക്കുന്ന ഞാൻ….എഴുതുന്ന ഞാൻ…. സാരിയിൽ…… പട്ടു പാവാടയിൽ …ആരുടെയോ മടിയിൽ തല വെച്ചിരിക്കുന്ന ഞാൻ…. ..

അവസാനം തീ പിടിച്ചു വാ വിട്ട് കരയുന്ന ഞാൻ…. എല്ലാം ഉണ്ട്… ഇതെല്ലാത്തിനും ഒരൊറ്റ തല വാചകം ആണ്… ” രുദ്രന്റെ മാത്രം ഭാവ ”

എങ്കിലും രുദ്രൻ വരച്ച ചിത്രങ്ങളിൽ എനിക്കേറ്റവും ഇഷ്ടം, എന്റെ നെറുകയിൽ ഉമ്മ വെയ്ക്കുന്ന രുദ്രനെ ആണ്…..

ഞാനോർക്കുകയായിരുന്നു അന്ന് … ഒരിക്കൽ പോലും അവനെന്നോട് മോശമായി പെരുമാറിയിട്ടില്ല… എന്റെ അനുവാദമില്ലാതെ ചേർത്ത് പിടിച്ചിട്ടില്ല… നെറ്റിയിലല്ലാതെ ചുംബിച്ചിട്ടില്ല….

എന്റെ നേർക്ക് നീളുന്ന കരിവണ്ടിന്റെ നിറമുള്ള അവന്റെ കൃഷ്ണ മണികൾക്ക് പോലും എന്നോട് ബഹുമാനമായിരുന്നു….

എന്നിട്ടും ഏതൊക്കെയോ നിമിഷങ്ങളിൽ അവന്റെ പ്രണയത്തെ ഞാൻ തെറ്റിദ്ധരിച്ചിരുന്നു….. അതെല്ലാം വെറും തെറ്റിധാരണ മാത്രം ആയിരുന്നെന്ന് ഈ ചുറ്റുപാട് പോലും പറയുന്നു……

രുദ്രന്റെ ചുടു നിശ്വാസങ്ങളിൽ പോലും ഭാവയാണ്… ഭാവ മാത്രം….. ആ ഓർമ്മകൾ പോലും എന്നിൽ വികാരങ്ങളുടെ ഘോഷയാത്ര നടത്തുന്നുണ്ട്….

ദിവസങ്ങളിങ്ങനെ പെട്ടെന്ന് പെട്ടെന്ന് പോയിക്കൊണ്ടിരിക്കുവല്ലേ…. അങ്ങനെ ഒരു ദിവസം വൈകിട്ട്, ഒരു സങ്കട വാർത്ത വന്നു….

സ്വരൂപിന് ജോലി ആയി എറണാകുളത്ത്…മൂന്ന് നാല് ദിവസം കഴിഞ്ഞാ ജോയിൻ ചെയ്യേണ്ടത്..

സംഗീത അധ്യാപകൻ ആയിട്ട്… അവനും കൂടി പോയാൽ ഞാൻ ഇവിടെ എങ്ങനെ അലമ്പാക്കും….. എനിക്കാകെ സങ്കടം വന്നു…. ആരോടും മിണ്ടിയില്ല…

വിഷമം വേറെ ഒന്നും അല്ല… ചേട്ടനും അനിയനും കൂടി ഒരുമിച്ച് അവിടെ ഒരു ഫ്ലാറ്റ് എടുക്കാൻ തീരുമാനിച്ചു…എനിക്കാണെങ്കിൽ രുദ്രനെ കാണാനേ പറ്റുന്നില്ലല്ലോ….

അവൻ രുദ്രന്റെ അടുത്തേക്ക് പോവുന്നു എന്ന് പറഞ്ഞപ്പോൾ ആണ് എനിക്കതിന്റെ കുശുമ്പും അസൂയയും പൊട്ടിമുളച്ചത്…

ഒരേ നഗരത്തിൽ ആണല്ലോ ഇനി രണ്ടാളും.. അപ്പോൾ പിന്നെ ഒരുമിച്ചു താമസിക്കുന്നതല്ലേ ലാഭം…..

പിന്നെ അവിടെ ഇരുന്നു ബാക്കി കേൾക്കാൻ തോന്നിയില്ല… എണീറ്റ് പോന്നു… കുറച്ച് കഴിഞ്ഞപ്പോൾ സ്വരൂപും അടുത്ത് വന്നിരുന്നു….

എടീ ഭാവേച്ചീ… ഞാൻ നിന്റെ കെട്ട്യോന്റെ കൂടെ താമസിക്കാൻ പോവുന്നതിനു അസൂയ അല്ലെ നിനക്ക് എന്നോട്?

.എന്തിന്……. അസൂയ തോന്നാൻ മാത്രം ഒന്നുല്ല…. നിന്റെ ഏട്ടൻ എന്ന് വെച്ചാൽ ആരാ…. മ്മ്….

ഭാവേച്ചീ ഞാൻ ഒറ്റയ്ക്കല്ല ഏട്ടന്റെ അടുത്തേക്ക് പോവുന്നത്.. നമ്മൾ കുടുംബം മൊത്തം ഉണ്ട്… ഒരു 2 ഡേ അടിച്ചു പൊളി ആണ് പ്ലാനിൽ….. പോരുന്നോ കൂടെ??.

വേണ്ട… നിന്റെ ഏട്ടൻ വിചാരിക്കും എനിക്ക് അങ്ങേരെ കാണാതെ ഇരിക്കാൻ പറ്റാത്തത് കൊണ്ട് ചെന്നതാണെന്ന്……..

അതല്ലേലും അങ്ങനെ അല്ലേടിയെ ചേച്ചി…. എനിക്കറിയാലോ ഇപ്പോഴും ചേച്ചി വിളിക്കാതെ തന്നെ ഏട്ടൻ മടങ്ങി വരുമെന്നോർത്താ ഈ കാത്തിരിപ്പെന്ന്…..

അതുകൊണ്ട് വലിയ ജാഡ ഒന്നും വേണ്ട… ഞാൻ അതൊക്കെ ശരിയാക്കിക്കോളാം… പോരില്ലേ?

പിന്നെ ഞാൻ മറ്റൊന്നും ആലോചിച്ചില്ല…. ആം….മുഖത്ത് ഒരു ലോഡ് ലോഡ് പൂത്തിരി കത്തിച്ചു ഞാൻ പറഞ്ഞു …. മ്മ്മ്… മ്മ്മ്…. എന്ന് മൂളിക്കൊണ്ട് അവനും….

നാളെ ആണ് പോവുന്നത്… അന്ന് രാത്രി എനിക്കുറങ്ങാൻ കഴിഞ്ഞില്ല…. എന്ത് ഡ്രെസ്സിടണം… എങ്ങനെ പോവും… എങ്ങനെ മിണ്ടും… അതോ ഇനി മിണ്ടണോ… അങ്ങനെ നൂറു നൂറു ചോദ്യങ്ങൾ ഉള്ളിൽ തത്തി കളിച്ചു….

കണ്ണിലായിരം ദീപങ്ങൾ നിനക്കായി കൊളുത്തിവെച്ചിട്ട്, അന്ധയായിട്ട് അഭിനയിച്ചു വരികയാണ് ഞാൻ….നീയറിയാതെ നിന്നെ നോക്കി നിൽക്കാൻ…. പരിഭവം പറയാൻ…

(തുടരും )

രുദ്രഭാവം : ഭാഗം 1

രുദ്രഭാവം : ഭാഗം 2

രുദ്രഭാവം : ഭാഗം 3

രുദ്രഭാവം : ഭാഗം 4

രുദ്രഭാവം : ഭാഗം 5

രുദ്രഭാവം : ഭാഗം 6

രുദ്രഭാവം : ഭാഗം 7

രുദ്രഭാവം : ഭാഗം 8

രുദ്രഭാവം : ഭാഗം 9

രുദ്രഭാവം : ഭാഗം 10

രുദ്രഭാവം : ഭാഗം 11

രുദ്രഭാവം : ഭാഗം 12

രുദ്രഭാവം : ഭാഗം 13

രുദ്രഭാവം : ഭാഗം 14

രുദ്രഭാവം : ഭാഗം 15

രുദ്രഭാവം : ഭാഗം 16

രുദ്രഭാവം : ഭാഗം 17

രുദ്രഭാവം : ഭാഗം 18

രുദ്രഭാവം : ഭാഗം 19

രുദ്രഭാവം : ഭാഗം 20